Feb 12, 2011

ഇന്ധനം കുടുക്കുന്ന ബന്ധനം. തിമോർ മുതൽ സുഡാൻ വരെ


ആരാണ് വർഗ്ഗീയവാദികൾ, എന്താണതിന്റെ ഡെഫനിഷൻ എന്നൊന്നും ഇന്ന് ജീവിക്കുന്ന മലയാളികൾക്ക് പറഞ്ഞ് കൊടുക്കേണ്ട. എത്രയോ വർഗ്ഗീയ സംഘട്ടനങ്ങളും പ്രശ്നങ്ങളും നാം കഴിഞ്ഞുപോയ വാർത്തകളിൽ വായിച്ചു. എന്നാൽ നാം അറിയാതെ പോകുന്ന, അല്ലെങ്കിൽ അറിഞ്ഞിട്ടും വർഗീയതയുടെ ലേബൽ ചാർത്താതെ ജനാധിപത്യ സംസ്ഥാപകരെന്ന് വിളിച്ച് താലോലിക്കുന്ന ചില വർഗീയ രാക്ഷസന്മാരുണ്ട്. അവരെ കുറിച്ചാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്.


കിഴക്കൻ ഏഷ്യയിലെ അറിയപെട്ട രാഷ്ട്രമായ ഇന്തൊനേഷ്യയുടെ ഒരു ഭാഗമായിരുന്ന ഈസ്റ്റ് തിമോറിൽ ക്രിസ്ത്യൻ വിശ്വാസികൾ കൂടുതലാണെന്ന് മനസ്സിലാക്കിയ ഓസ്ട്രേലിയ അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. അതിന് പിന്തുണ പ്രഖ്യാപിച്ച് പാശ്ചാത്യർ വന്നതോടെ കളികൾ എളുപ്പമായി. തിമോറിലെ ഭൂരിപക്ഷരുടെ മതകാർഡ് ഉപയോഗിച്ച് ഇന്തോനേഷ്യക്കെതിരെ അവിടത്തെ പാവപെട്ട ജനങ്ങളെ ഉപയോഗപ്പെടുത്തുകയായിരുന്നു.

വിഘടനവാദികളും അവരെ സപോർട്ട് ചെയ്യുന്ന സാമ്രാജ്യ ദല്ലാളുകളായ മീഡിയകളും രാജ്യത്തെ ലോകരാഷ്ട്രങ്ങൾക്കിടയിൽ മോശമായി ചിത്രീകരിക്കുന്നതിൽ മടുത്ത ഇന്തൊനേഷ്യൻ ഭരണകൂടം അഭിപ്രായ വോട്ട് നടത്തി, 80ശതമാനം വോട്ട് പുതിയ രാഷ്ട്രരൂപീകരണത്തിന് അനുകൂലമായതിനാൽ തദനുസൃതമായി ഈസ്റ്റ് തിമോറിനെ ഡൈവേർസ് ചെയ്തു. വോട്ടിനനുകൂലമായി രാജ്യത്തെ വിഭജിക്കാൻ അനുവദിച്ച് ഒരു പുതിയ ലോകക്രമം സൃഷ്ടിക്കപെടുകയായിരുന്നവിടെ. ലോകത്ത് ഒരു കുട്ടിയും അതിനെതിരെ ശബ്ദിച്ചില്ല. മതങ്ങൾക്കനുസരിച്ച് മനസ്സുകളെ വേർത്തിരിച്ചെടുത്ത് വോട്ടിലൂടെ രാഷ്ട്രങ്ങളുണ്ടാക്കുകയാണെങ്കിൽ ബാക്ടീരിയ രാഷ്ട്രങ്ങളെ കൊണ്ട് ലോകം നിറയുമായിരുന്നു. എന്നാൽ ഇത്തരം കളികളൊക്കെ ‘ചില‘ പാവപെട്ട രാഷ്ട്രങ്ങളിലെ പ്രകൃതി വിഭവങ്ങളിൽ നോട്ടമിട്ടായിരുന്നതിനാൽ മറ്റു ഇടങ്ങളിലുള്ള ഇത്തരത്തിലുള്ള സ്വതന്ത്ര്യ സമരങ്ങളെ തുണക്കുകയോ കാണുകയോ ചെയ്തില്ല, അതല്ലായിരുന്നെങ്കിൽ ഫിലിപൈൻസിൽ അബൂസയാഫിനും ശ്രിലങ്കയിലെ തമിൾ ടൈഗറിനും സ്വതന്ത്ര രാഷ്ട്രങ്ങളുണ്ടാകുമായിരുന്നു. 

2002 മേയ് മാസത്തിൽ ഇന്തൊനേഷ്യയുടെ ഭാഗമായിരുന്നു ഈസ്റ്റ് തിമോർ ഒരു സ്വതന്ത്ര രാജ്യമായി ലോക രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒരു പുതിയ രാഷ്ട്രം കൂടി ചേർക്കപെട്ടു. തിമോറിനെ സ്വതന്ത്രമാക്കിയപ്പോൾ ലോകം വിചാരിച്ചു, ഈസ്റ്റ് തിമോർ ചൈനയിലെ ഹോങ്കോങ്ങായി വളരുമെന്ന്. എന്നാൽ സ്വതന്ത്ര്യം കിട്ടി പത്ത് വർഷങ്ങൾക്കുള്ളിൽ കാണാൻ കഴിഞ്ഞത് 50ശതമാനം ദാരിദ്രരേഖക്ക് താഴേയുള്ള ഈസ്റ്റ് തിമോറിലെ ജനങ്ങൾക്ക് വേണ്ടി വാദിച്ചിരുന്നവർ അവരെ ചവറ്റ് കൊട്ടയിലേക്കെറിഞ്ഞതാണ്.  ബാഹ്യശക്തികൾക്ക് വേണ്ടിരുന്നത് തിമോറിനെയോ അവിടെത്തെ ജനങ്ങളെയോ ആയിരുന്നില്ല, തിമോറിന്റെ കടലിൽ വലിയ രീതിയിൽ ഓയിലും ഗ്യാസുമുണ്ടെന്ന നിരീക്ഷണമാണ് ഓസ്ട്രേലിയയേയും മറ്റു പാശ്ചാത്യരേയും അങ്ങോട്ട് ആകർഷിച്ചത്. അതിന് കളിക്കാൻ വേണ്ടി മത കാർഡ് പയോഗപെടുത്തി എന്ന് മാത്രം.

***

പാശ്ചാത്യ ശക്തികൾ സമ്പത്ത് കൈയ്യിലാക്കാൻ ലോകത്തിന്റെ പലഭാഗത്തും പണ്ട് കാലം മുതലെ അലഞ്ഞു നടന്നവരാണ്. ഇഡസ്ട്രിയൽ റെവല്യൂഷന് ശേഷം ലോകത്ത് വ്യാപിച്ച് കിടക്കുന്ന സമ്പത്ത് സ്വന്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു പല യുദ്ധങ്ങളും. ആഫ്രിക്കയിൽ നടന്ന നരനായാട്ടിന്റെ ചരിത്രങ്ങൾക്ക് പിന്നിൽ പാശ്ചാത്യരുടെ അടങ്ങാത്ത ധനമോഹങ്ങളായിരുന്നു. ആഫ്രിക്കയിൽ ക്രിസ്റ്റൽ ഘനനം നടക്കുന്ന ഭാഗങ്ങളിൽ ക്രിസ്ത്യൻ വിശ്വാസികളായിരുന്നു കൂടുതലും. അതിനാൽ മത കാർഡിന് പകരം ഗോത്രവർഗ്ഗകാർഡുകളായിരുന്നു അവിടെ കളിച്ചത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ആഫ്രിക്കൻ മണ്ണിൽ മതകാർഡ് കളിച്ച രാജ്യമാണ് സുഡാൻ. തെക്കൻ സുഡാനിലെ ഓയിൽ ലക്ഷ്യം വെച്ച് പാശ്ചാത്യ കളികളാണവിടെ പ്രശങ്ങളുണ്ടാക്കിയത്. പ്രശ്നങ്ങളെ നേരിടാൻ സുഡാൻ ഭരണാധികാരികൾ ശ്രമിച്ച രീതിയും ശരിയായില്ല. അവരുടെ ന്യായം, ഗവണ്മെന്റ്റിനെ  അംഗീകരിക്കാത്തവർക്ക് സഹായമില്ല എന്നാണ്. തെക്കൻ സുഡാനിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം പട്ടിണികോലങ്ങളെ സൃഷ്ടിച്ചു. വിദേശ രാഷ്ട്രങ്ങളുടെ കളികൾ കണ്ട് മടുത്ത സുഡാനാകട്ടെ വിദേശത്ത് നിന്നുള്ള സഹായങ്ങളും തടഞ്ഞതോടെ തെക്കൻ സുഡാനിലെ ജനജീവിതം കൂടുതൽ ദുഷ്കരമായി. അത് സുഡാൻ ഭരണകൂടത്തിനെതിരെ ലോകത്ത് വാർത്തകൾ സൃഷ്ടിച്ചു. പട്ടിണികോലങ്ങളുടെ ഫോട്ടൊകൾ മീഡിയകളിൽ നിറഞ്ഞതോടെ സുഡാന്റെ തെക്കൻ പ്രവിശ്യയായ ഡർഫർ ചർച്ചാവിഷയമാവുകയും സമധാന ചർച്ചകളുയർന്ന് വരികയും ചെയ്തു.

1989 അധികാരം പിടിച്ചടക്കിയ ഒമർ ഹസ്സൻ അൽ ബഷീറിന്റെ ഏകാധിപത്യവും ഉൾകാഴ്ചയില്ലാത്തതുമായ തീരുമാനങ്ങളുടെ പരിണിത ഫലമാണ് ഇന്ന് സുഡാനെ വിഭജനത്തിൽ  എത്തിച്ചത്. സുഡാനെ കൊലക്ക് കൊടുത്തും അധികാരത്തിൽ പിടിച്ച് തൂങ്ങാനാണ് ബഷീറ് ഇത്തരത്തിലുള്ള കരുനീക്കങ്ങൾ നടത്തിയത്. സുഡാൻ വിഭജിക്കപെടുകയാണെങ്കിൽ രാഷ്ടത്തിന്റെ അസറ്റുകൾ വിഭജിക്കപെടും. അങ്ങിനെയെങ്കിൽ ഓയിൽ റിച്ച് നൈൽ റിപബ്ളിക് സുഡാനുമേൽ ആധിപത്യം പുലർത്തുന്ന സാമ്പത്തിക ശക്തിയായി വളരും, അതിനവർക്ക് പാശ്ചാത്യ പിന്തുണകൂടിയുണ്ടാകും. സുഡാനാണെങ്കിൽ രാജ്യത്തെ പ്രധാന സാമ്പത്തിക സോർസ് നഷ്ടപെടുന്നതോടെ നാശത്തിലേക്ക് കൂപ്പ്കുത്തും.

മാത്രമല്ല ഇപ്പോൾ നിർണ്ണയിക്കപെട്ട രീതിയിൽ രാജ്യം രണ്ടായാൽ പോലും പ്രശ്നം തീരില്ല. കാരണം ഇവക്കിടയിൽ അബീയ് എന്നൊരൂ ഓയിൽ റിച്ച് പ്രോവിൻസ് കൂടിയുണ്ട്. വടക്കൻ സുഡാനെ സംബന്ധിച്ച് അത് നിലനില്പിന് പരമപ്രധാനമാണ്. അല്ലെങ്കിൽ സാമ്പത്തികമായ അടിത്തറയില്ലാതെ സുഡാൻ അനുഭവിക്കേണ്ടിവരും. തെക്കൻ സുഡാൻ സ്വതന്ത്രമായി നൈൽ റിപബ്ളിക് എന്ന പുതിയ ലേബലിൽ വന്നാലും എണ്ണകുഴിച്ചെടുക്കുന്നത് പാശ്ചാത്യ സാമ്രാജ്യ ശക്തികളാണെങ്കിൽ അബീയക്ക് വേണ്ടിയുള്ള തർക്കങ്ങളായിരിക്കും അടുത്ത ലക്ഷ്യം. അങ്ങിനെ രക്തചൊരിച്ചിലുകളിൽ ആഫ്രിക്കയുടെ രക്തം ഭൂമിയിലേക്ക് ഒലിച്ചിറങ്ങുമ്പോൾ ആ സത്ത വലിച്ച് കുടിക്കാൻ ആക്രാന്തം പൂണ്ട സാമ്രാജ്യത്വ രാക്ഷസന്മാരുണ്ടാവും.

നൈൽ റിപബ്ളിക്കിന്റെ സ്വാതന്ത്ര്യം പാശ്ചാത്യരുടെ കാലിനടിയിലാണെങ്കിൽ ഈസ്റ്റ് തിമോറിൽ നിന്നും വ്യത്യസ്തമായ് നൈൽ റിപബ്ളിക്കിനൊന്നും അവകാശപെടാനുണ്ടാവില്ല.

9 comments:

ആചാര്യന്‍ said...

ഇതിന്റെ കൂട്ടി വായിക്കപ്പെടെണ്ടാതാണ് ഇറാക്കിന്റെ ഇപ്പോളുള്ള അവസ്ഥയും..കുര്ടികള്‍ എന്നും ഷിയാ,സുന്നി എന്നിവരും വേര്‍തിരിച്ചു ..ഇപ്പോള്‍ തന്നെ ഒരു രാജ്യം ഔദ്യോഗികമായി അല്ലെങ്കിലും ഇവിടെ വന്നു കഴിഞ്ഞു...അധിനി വേഷങ്ങളുടെ പുതിയ മുഖം....

ബെഞ്ചാലി said...

വളരെ വിശദമായി വിവരിക്കേണ്ട വിഷയമാണിത്. ഒരു ബ്ളോഗ് പോസ്റ്റിന്റെ പരിമിതികളിൽ (വലിയ ലേഖനങ്ങൾ വായിക്കാൻ ഇഷ്ടമില്ലാത്തവരായതിനാൽ) നിന്ന് കൊണ്ട് എല്ലാവരുടെയും ശ്രദ്ധ ഇതിലേക്ക് ക്ഷണിച്ചെന്നു മാത്രം. ഈ വിഷയത്തിൽ ചർച്ചകളെ സ്വാഗതം ചെയ്യുന്നു.

hafeez said...

കേരളത്തില്‍ പോലും ഷിയാ-സുന്നി പ്രശനം ഉണ്ടാക്കാന്‍ പര്യാപ്തമാണ് ഇടപെടല്‍ .

ബെഞ്ചാലി said...

‘ജനാധിപത്യ‘ സംരക്ഷകരുടെ സഹായത്താൽ രൂപപെടുത്തിയ തിമോറിനെ കൈകാര്യം ചെയ്യുന്നത് കാത്തലിക് പുരോഹിതന്മാരാണ്. സുഖലാളന്മാർ!! രാജ്യത്തിന്റെ പ്രകൃതി സമ്പത്ത് പാശ്ചാത്യർക്ക് തീറെഴുതികൊടുത്തതിന്റെ ഭാഗമായി ലഭിച്ച സ്ഥനമാനങ്ങളിൽ പ്രതിഷ്ഠിക്കപെട്ട പുരോഹിതന്മാരാണ് അവിടെ ജനാതിപത്യത്തിന്റെ കാവൽഭടന്മാരായി വിലസുന്നത്! ഓയിൽ ഖനനം സാമ്രാജ്യത്വ കുത്തക കമ്പനികൾക്ക് തീറെഴുതി കൊടുത്തതിന് ലഭിക്കുന്നത് സംഖ്യ നേർക്കുനേരെ വിഭജിച്ച് നൽകുകയാണെങ്കിൽ ഓരോ തിമോറിന്റെ മക്കൾക്കും ലഭിക്കുക മാസത്തിൽ ഒന്നര അമേരിക്കൻ ഡോളറാണ്!! കണക്ക് കൂട്ടികുറച്ച് യഥാർത്ഥത്തിൽ ലഭിക്കുന്നത് അതിന്റെ ചെറിയൊരൂ അംശമായിരിക്കും.
അങ്ങിനെയാണ് അമേരിക്ക ഉയർത്തികൊണ്ട് വരുന്ന ‘ജനാധിപത്യ‘ സംവിധാനങ്ങൾ.. അതാണ് ഈജിപ്തിൽ ഇത് വരെ നടന്ന് കൊണ്ടിരുന്നതും ജോർദാനിലും ഇറാക്കിലും അഫ്ഘാനിലുമെല്ലാം നടത്തികൊണ്ടിരിക്കുന്നതും.

Akbar said...

ഒരു മുന്‍ധാരണയുടേയും അടിസ്ഥാനത്തിലല്ലാതെ എണ്ണ രാഷ്ട്രീയത്തിന്റെ ഒളി അജണ്ടകളെ നേരാം വണ്ണം പഠിച്ചു വിശകലനം ചെയ്യുന്ന ഈ പോസ്റ്റ് വായിക്കപ്പെടെണ്ടത് തന്നെയാണ്.

Sameer Thikkodi said...

വീക്ഷണം ശരി വെക്കുന്നു . സുഡാനിലെ രാഷ്ട്രീയ "കഥ കളി" അവിടെ രണ്ടു രാജ്യത്തെ സൃഷ്ടിച്ചു. മതം ഇവിടെ ഒരു ജാമ്യമെടുക്കാനുള്ള കാരണം മാത്രം . അതിനായുള്ള കരുനീക്കങ്ങള്‍ ചൈന തുടങ്ങി വെക്കുകയും , പാശ്ചാത്യ ശക്തികള്‍ ചൈനയുടെ ആധിപത്യം അനുവദിച്ചു കൊടുക്കാതിരിക്കാന്‍ ജനഹിതം എന്ന ഒരു വിത്തിരക്കുകയും 99 ശതമാനം തെക്കന്‍ സുഡാനികള്‍ അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. ഇനി ജൂലൈ ഒന്‍പതിന് ഒരു പുതിയ രാജ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്പ് വീതം വെക്കല്‍ നടക്കേണ്ടിയിരിക്കുന്നു. താങ്കള്‍ പറഞ്ഞപോലെ എണ്ണ വീതം വെക്കല്‍ ആവും അതിനെ ഏറ്റവും ദുഷകരമായ ദൌത്യം . പക്ഷെ ഇവയെല്ലാം നടന്നത് സുടാനികളുടെ ഇമ്ഗിതത്തിനനുസരിച് ആയിരുന്നില്ല എന്നത് അതിന്റെ നാള്‍ വഴികള്‍ ശ്രദ്ധിക്കുമ്പോള്‍ മനസ്സിലാവും ...

എന്ത് തന്നെയായാലും പണയം വെക്കപ്പെട്ട ഭൂമിയുടെ അവകാശികള്‍ അതില്‍ നിന്ന് അനുഭവിക്കേണ്ട സ്വത്തുക്കള്‍ കൂടി പകുത്തു കിട്ടുവാന്‍ ശ്രമിക്കുന്നു. അവികസിത / പട്ടിണി രാജ്യങ്ങളുടെ എണ്ണം ലോകത്ത് ഒന്ന് കൂടെ ....

വെളിയങ്കോടന്‍ said...
This comment has been removed by the author.
faisu madeena said...

ബെഞ്ചാലി എന്നാ പേര് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി ...താങ്കള്‍ എഴുതുന്ന വിഷയങ്ങള്‍ എല്ലാവരും മനസ്സിലാക്കേണ്ടത് തന്നെ ..പക്ഷെ നമ്മുടെ ബൂലോകത്തിന്റെ ഒരു പ്രശ്നം എന്ന് പറഞ്ഞാല്‍ നമ്മള്‍ എത്ര നല്ല വിഷയം തന്നെ എഴുതിയാലും നമ്മള്‍ തന്നെ അത് മറ്റുള്ളവരുടെ മുന്നില്‍ എത്തിക്കണം ...ഉദാഹരണത്തിനു ഞാന്‍ അവസാനം ഇട്ട പോസ്റ്റും ഈ പോസ്റ്റും തമ്മില്‍ ആനയും കുഴിയാനയും തമ്മിലുള്ള വ്യത്യാസം ഉണ്ട്.എന്‍റെ പോസ്റ്റില്‍ ഒരു ചുക്കും ഇല്ല ..വെറും തറ പോസ്റ്റ്‌ ...ഈ പോസ്റ്റ്‌ നിങ്ങള്‍ പഠിച്ചു വിലയിരുത്തിയ ഒരു നല്ല പോസ്റ്റ്‌ ...പക്ഷെ എന്‍റെ തറ പോസ്റ്റിനു കിട്ടിയ കമെന്റ്റ്‌ ഏകദേശം മുപ്പത്തഞ്ചു..ഇതിനു വെറും പത്തില്‍ താഴെ ....അതിനു കാരണം ഞാന്‍ വായിച്ചു കമെന്റ്റ്‌ ഇടുന്ന ബ്ലോഗുകളുടെ എണ്ണം ആണ്..അല്ലാതെ
വായിക്കാനും മനസ്സിലാക്കാനും ആര്‍ക്കും
താല്പര്യം ഇല്ലാഞ്ഞിട്ടല്ല...!.അത് കൊണ്ട് കൂടുതല്‍ ആള്‍ക്കാര്‍ക്ക് വായിക്കാനും മനസ്സിലാക്കാനും വേണ്ടി അവരിലെക്കെതനും നിങ്ങള്‍ കുറച്ചും കൂടി പരിശ്രമിക്കുക.അക്ബര്‍ ബായി പറഞ്ഞ പോലെ എല്ലാവരും വായിക്കേണ്ട ഒരു ലേഖനം തന്നെയാണിത് ...ഇപ്പൊ തന്നെ നിങ്ങള്‍ ഇട്ട ഒരു ചെറിയ കമെന്റില്‍ തൂങ്ങി ആണ് ഞാന്‍ ഇവിടെ എത്തിയത് ...കാര്യങ്ങള്‍ വായിച്ചപ്പോള്‍ ഇഷ്ട്ടപ്പെട്ടു.ഇത് പോലെ എല്ലാവരുടെ ബ്ലോഗും വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുക ......

{കമെന്റ്റ്‌ വലിപ്പം കൂടിയതും 'എന്‍റെ' ഉപദേശവും ബുധിമുട്ടയെന്കില്‍ സോറി,ഇത്ര നല്ല ഒരു ലേഖനത്തിനു കിട്ടിയ കമെന്റ്സ് കണ്ടപ്പോള്‍ പറഞ്ഞു പോയതാ ...ഡിലീറ്റ് ചെയ്തേക്കൂ}

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വായനക്ക് പ്രിയം തോന്നിക്കുന്നവയാണ് താങ്കളുടെ ലേഖനങ്ങള്‍ എന്ന് പറയാതെ വയ്യ ,ആശയപരമായി വിയോജിപ്പുകള്‍ ഉണ്ടെങ്കിലും .ഇനിയും വരാം

Related Posts Plugin for WordPress, Blogger...