Jun 18, 2012

മരണത്തെ ലേലം വിളിക്കുന്നവർ…


സമ്പത്ത് ഏതൊരൂ മനുഷ്യനേയും കുഴക്കുന്ന വിഷയമാണ്. അതുകൊണ്ട് തന്നെ, പട്ടിണിക്ക് നിഷേധത്തിന്റെ മുഖം വരുമെന്നാണല്ലൊ. സാമ്പത്തിക പ്രയാസങ്ങൾ മനുഷ്യരെ പല ദുർ‌മാർഗത്തിലേക്കും കൊണ്ടുപോകും, ആത്മഹത്യയിലേക്ക് വരെ എത്തിപെടുന്നവർ നമുക്ക് ചുറ്റുമുണ്ട്. ആത്മാവിനോടുള്ള നിഷേധമാണ് ആത്മഹത്യ. എന്നാൽ ആത്മഹത്യ സ്കോഡുകൾ സ്വന്തം ജീവനോടുള്ള നിഷേധമല്ല, മറിച്ചു ടാർജറ്റ് ചെയ്യുന്നവരോടുള്ള രൂക്ഷമായ മാനസ്സിക എതിർപ്പാണ്.

നാല്പതിനായിരം ഡോളറുണ്ടെങ്കിൽ വീട് വാങ്ങാം, ആഡംബര കാറുകൾ വാങ്ങാം, ഉന്നത് വിദ്യാഭ്യാസം കരസ്ഥമാക്കാം. ഇനി സൌദി അറേബ്യയിലാണെങ്കിൽ നിങ്ങൾക്ക് ഒരു ആത്മഹത്യ സ്കോഡ് മെമ്പറേയും വാങ്ങാം!



സിറിയൻ അനുകൂല ടീമിന്റെ വകയായി ലോകത്ത് വ്യാപിക്കുന്ന ഒരു ക്ലിപ്പിലെ മെസേജിനെ ചേർത്താണിത് പറയുന്നത്. 

പ്രൊ-സിറിയൻ ടീമുകൾ തങ്ങളുടെ എതിരാളികളെ സൃഷ്ടിക്കുന്നത് ഇങ്ങിനെയൊക്കെയാണ്. നൂറ് കണക്കിന് കുഞ്ഞുങ്ങളേയും വൃദ്ധന്മാരേയും സ്ത്രീകളേയും കശാപ് ചെയ്തുകൊണ്ടും കുഞ്ഞുങ്ങളെ തട്ടികൊണ്ടുപോയി സൈന്യത്തിന്‌ ഷീൽഡ് വെക്കുന്ന ഇസ്രായേലിൽ നിന്നും ആശയമുൾകൊണ്ട് ഹ്യൂമൻ ഷീൽഡുകൾ വരെ തീർക്കുന്ന ബഷാറിന് താൻ കാണിച്ച് കൂട്ടുന്ന വൃത്തികേടുകൾക്ക് പകരമായി ജിഹാദികളെ കാണിക്കാൻ ഇത്തരം സൃഷ്ടികൾകൊണ്ട് സാധിക്കുമെന്ന് സ്വപ്നം കാണുന്നുണ്ടാവും.

ജിഹാദ് എന്നാൽ വിശുദ്ധ യുദ്ധമെന്ന് അർത്ഥമില്ല. ലോകത്ത് ആത്മഹത്യ സ്കോഡുകൾ പണ്ടുകാലം തന്നെ യുദ്ധത്തിൽ ഉപയോഗപെടുത്തിയിട്ടുണ്ട്. ചരിത്രം പരിശോധിക്കുകയാണെങ്കിൽ പതിനൊന്നാം നൂറ്റാണ്ടിൽ കേരളത്തിലെ ചേരന്മാരാണ് ആത്മഹത്യ സ്കോഡുകളുപയോഗിച്ചത് എന്നു കാണാൻ കഴിയും.  പതിനേഴാം നൂറ്റാണ്ടിൽ ചൈനക്കാർ തായ്‌വാനെതിരെ ഉപയോഗപെടുത്തിയതും  പതിനെട്ടാം നൂറ്റാണ്ടിൽ പേൾ‌ഹാർബരിൽ ബെൽജിയക്കാർ തങ്ങളുടെ വൈമാനികരെ രക്ഷിക്കാൻ നടത്തിയതും പേർഷ്യക്കാർ  ഡെന്മാർക്കിന്റെ കോട്ട തകർക്കാൻ പൊട്ടിതെറിച്ചതുമെല്ലാം അത്തരത്തിലുള്ള പഴയ രാഷ്ട്രീയ ചരിത്രമാണ്.


ബിസി. നാലാം നൂറ്റാണ്ടിൽ ഏതൻസുകാർ ആളില്ലാത്ത തീക്കപ്പലുകൾ ശത്രുക്കൾക്കെതിരെ ഉപയോഗിച്ചതിൽ നിന്നും പാഠമുൾകൊണ്ടാവണം പതിനെട്ടാം നൂറ്റാണ്ടിൽ ജോൺ പൌൾ ജോൺസ് ശത്രുക്കൾക്കെതിരെ ചാവേർ കപ്പലുകളുണ്ടാക്കിയത്. ശത്രുനിരയുടെ അടുത്തേക്ക് തങ്ങളുടെ കപ്പൽ വേഗത്തിൽ നീക്കി സ്വന്തം കപ്പലിന് തീകൊളുത്തുകയും അതിൽ നിറച്ച എക്പ്ലോസീവ് പൊട്ടിത്തെറിക്കുക വഴി  ശത്രുപക്ഷത്തെ ഭയപെടുത്തുകയും ശത്രു കപ്പലിനു കേടുപാടുകളുണ്ടാക്കുകയും ചെയ്തു. പഴയ കേടുവന്ന കപ്പലുകളായിരുന്നു ഉപയോഗപെടുത്തിയതെങ്കിലും കപ്പലിലുണ്ടായിരുന്നത് ട്രൈനിങ് ലഭിച്ച യുവ സൈനികരായിരുന്നു. ഈ തന്ത്രം തന്നെയാണ് സ്പാനീഷ് ആർമഡക്കെതിരെ ഇംഗീഷുകാർ ഉപയോഗപ്പെടുത്തിയതും പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാർ ഫ്രാൻസിന്റെ നാവിക കപ്പലുകളെ തകർക്കാൻ ഇന്ധനം നിറച്ച കപ്പലുകൾ ഉപയോഗപ്പെടുത്തിയതുമെല്ലാം ആത്മഹത്യ സ്കോഡുകളെ ഉപയോഗിച്ചായിരുന്നു.  ലോക മഹാ യുദ്ധങ്ങളിൽ ജപ്പാന്റെ ആത്മഹത്യ സ്കോഡുകൾ ലോകത്ത് ഏറെ ചർച്ച ചെയ്ത വിഷയങ്ങളാണല്ലൊ.



രാഷ്ട്രീയവും വംശീയവും മതപരവുമായ കാരണങ്ങളാലും ആത്മഹത്യ സ്കോഡുകൾ രൂപപെട്ടിട്ടുണ്ട്. മുകളിൽ പറഞ്ഞവയെല്ലാം രാഷ്ട്രീയ കാരണങ്ങൾ ആയിരുന്നു എങ്കിൽ നാസികൾ, മംഗോളിയർ, സിംഹളർ, തമിഴർ തുടങ്ങിയവരും സയണിസ്റ്റുകളുമെല്ലാം വംശീയമായിരുന്നു. വംശീയ പ്രശ്നങ്ങളെ നേരിടാൻ തമിഴ് പുലികൾ ഉപയോഗപെടുത്തിയ വലിയൊരൂ ആയുധമായിരുന്നു ആത്മഹത്യ സ്കോഡ്. അതിൽ അതിൽപെട്ട ഒരാളാണല്ലൊ രാജീവ് ഗാന്ധിയുടെ ജീവനെടുത്തത്. കുരിശ് യുദ്ധവും, ഇന്നു കാണുന്ന ജിഹാദ് സ്കോഡുകളും മതപരവും. മറ്റുള്ളതിൽ നിന്നും വ്യത്യസ്തമായി മതങ്ങളുടെ പേരിലുള്ള സ്കോഡുകൾക്ക് മരണ ശേഷമുള്ള ജീവിതത്തെ പ്രൊജക്റ്റ് ചെയ്തായിരുന്നു ആളുകളെ ഉപയോഗപെടുത്തിയിരുന്നത്. കുരിശ് യുദ്ധത്തിൽ പങ്കെടുത്തവർക്കും മരണപെടുന്നവർക്കും നേരെ സ്വർഗത്തിലേക്കുള്ള ടികറ്റ് വില്പനയായിരുന്നു നടത്തിയിരുന്നത്. അതുപോലെ തന്നെയാണ് ആത്മഹത്യ ജിഹാദുകളിലും കാണുക. യഥാർത്ഥത്തിൽ മനുഷ്യരെ ബ്രൈൻ വാഷ് ചെയ്തുകൊണ്ട് സാഹചര്യങ്ങളെ മുതലാക്കുന്നതാണ് അത്തരത്തിലുള്ളവയിൽ അധികവും. സ്വന്തം കുടുബം മൊത്തത്തിൽ ഉമൂലനം ചെയ്യപെട്ട ഒരാൾ സ്വയം തിരഞ്ഞെടുക്കുന്നവയും, അത്തരത്തിലുള്ളവരെ കണ്ടെത്തി തങ്ങളുടെ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നവരും അഫ്‌ഗാനിലും ഇറാക്കിലും തുടങ്ങി പല ഭാഗത്തും ധാരാളം നിരപരാധികളുടെ ജീവനെടുക്കുന്നു.

ഇന്ന് കാണുന്ന ആത്മഹത്യ സ്കോഡുകളുടെ മനശാസ്ത്രം മനസ്സിലാക്കുകയാണെങ്കിൽ, ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അവർ പുഞ്ചിരിയോടെ സ്വയം പൊട്ടിതെറിക്കുന്നു എന്നാണ്. അതി ശക്തമായ മാനസ്സിക പരിവർത്തനത്തിന് വിധേയമായിട്ടാണ് ആത്മഹത്യ സ്കോഡുകൾ രൂപപെടുന്നത്. ചിലത്  സാഹചര്യങ്ങളിൽ മാനസ്സികമായി സ്വയം രൂപപെടുന്നു. അമേരിക്കൻ മിലിട്ടറികൾക്കുള്ളിൽ നടന്ന വെടിവെപ്പ് മിലിട്ടറി പ്രവർത്തനങ്ങളിൽ മനം നൊന്ത് സ്വന്തം മിലിട്ടറിക്കെതിരെ ആയുധമെടുത്തതായിരുന്നല്ലൊ, മാത്രമല്ല, ഇന്ന് അമേരിക്കൻ മിലിട്ടറി ഏറ്റവും വലിയ പ്രശ്നമായി അഭിമുഖീകരിക്കുന്നത് സൈനികരുടെ ആത്മഹത്യയാണ്. അതിനവരെ പ്രേരിപ്പിക്കുന്നത് ഇതുവരെ അവരുടെ കൈകളാൻ നടത്തപെട്ട അക്രമണങ്ങളും യുദ്ധത്തിൽ വന്ന പരിക്കുകളും മാനസ്സിക പ്രശ്നങ്ങളുമാണ്. ഒരു ഭാഗത്ത് അവരാൽ എല്ലാം നഷ്ടപെട്ടവർ സ്വയം പൊട്ടിതെറിക്കുന്നു, മറുഭാഗത്ത് സ്വന്തം ചെയ്തികളിൽ മനപ്രയാസം കാരണം ജീവൻ അവസാനിപ്പിക്കുന്നു. ദിവസവും ഒരു ആത്മഹത്യ എന്ന നിലയിൽ അമേരിക്കൻ സൈനികരുടെ ആത്മഹത്യ വളരെ കൂടിയതായി മീഡിയകളിൽ ചർച്ച ചെയ്യപെട്ടതാണല്ലൊ.

ഇവിടെ ജിഹാദി ബോംബിനെ കുറിച്ചാണ് പറയാനുള്ളത്. 'ജിഹാദി' ബോംബായി പൊട്ടിതെറിച്ചില്ലെങ്കിലും വാർത്ത പൊട്ടിക്കേണ്ടവർ പൊട്ടിച്ചു കഴിഞ്ഞു, അതുമുഖേനയുള്ള രാഷ്ട്രീയ മുതലെടുപ്പും നടന്നുകൊണ്ടിരിക്കുന്നു. പല ജിഹാദി ബോബിനെ പോലെ ജനശ്രദ്ധ തിരിക്കാൻ വേണ്ടി സൃഷ്ടിക്കപെട്ടതാണ് ഈ വാർത്ത. സിറിയൻ ഗവണ്മെന്റിന്റെ നിഷ്ഠൂരമായ കൊലയിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാൻ ആത്മഹത്യ ബോംബറെ സ്വന്തം പിതാവ് ലേലത്തിൽ വിലപേശുന്ന രംഗം സൃഷ്ടിച്ചെടുത്തിരിക്കുന്നു. സിറിയയും ഇറാനും ചേർന്നു നടത്തുന്ന നരയായാട്ട് ഈ ഒരൂ മൃഗീയത നിറഞ്ഞ ചിത്ര രചനയിലൂടെ തുടച്ചുമാറ്റാവുന്നതല്ല. സിറിയയെ പിന്തുണക്കുന്ന റഷ്യക്കും ചൈനക്കും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ളത് കൊണ്ട് അവരും ഇതിന്റെ പ്രചാരകരാവുന്നു! അറവുശാലയിലേക്ക് വിൽക്കുന്നത് പോലെ സ്വന്തം മകനെ ആത്മഹത്യ ബോംബിന് ലേലം വിളിച്ച് കാശുനേടാൻ മാത്രം സമ്പത്ത് മോഹികളാണെന്ന് വരുത്തി തീർക്കുന്നത് തന്നെ മതിയാവും ആ ചിത്രം ഹോക്സാണെന്ന് പറയാൻ.

ഇക്കാലത്ത് മക്കളെ വിറ്റ് കാശാക്കുന്നവർ ഇല്ലാതില്ല, എന്നാൽ പോലും അച്ചന്റെ കൂടെ മകനും സന്തോഷത്തിൽ പങ്കുചേരുന്നത് കാണുമ്പോൾ സ്വീകാര്യത ചോദ്യം ചെയ്യപെടുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ ആരെങ്കിലും  മതപരമായ് സ്വർഗീയ ജീവിതമായി അവരുടെ ലക്ഷ്യമായി പറഞ്ഞുകൊടുത്തതെങ്കിൽ കാശിന്റെ വിലപേശൽ നടത്തുകയുമില്ല. ഇവിടെ ബാപ്പയും മോനും വളരെ സന്തോഷത്തോടെ വില പേശുകയും, സ്വന്തം മകനെ ഇത്തരത്തിൽ മാർക്കറ്റിൽ വിറ്റതിന്റെ കണക്ക് പറയുകയും ചെയ്യുന്നത് കാണുമ്പോൾ അത്രമാത്രം കാശിന് കൊതിയുള്ളവർ സ്വന്തം ജീവൻ വെടിയാൻ കൂട്ട് നിൽക്കില്ല എന്നു തന്നെ ഉറച്ചുപറയാം, മറ്റേതോ ലേലം വിളിയുമായി ബന്ധപെട്ടതിനെ രൂപപെടുത്തിയെടുത്ത  ക്ലിപ്പാകാം, ഹോക്സാകാൻ സാധ്യതയുണ്ടെന്ന് റഷ്യൻ ചാൽ വാർത്തയെ വലുതാക്കി പറഞ്ഞ അവസാനത്തിൽ ചേർത്തുപറയുകയുണ്ടായി.

എതായാലും വാർത്തകൾ സൃഷ്ടിക്കുമ്പോൾ സൌദിയയുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്തും സിറിയയിൽ സംഭവിക്കുന്ന കുഴപ്പങ്ങൾക്ക് കാരണം സൌദി ജിഹാദികളുമാണെന്ന് പറഞ്ഞു പരത്തുന്നത് കൊണ്ടൊന്നും സിറിയൻ ഇറാൻ അച്ചുതണ്ടിന്റെ പൈശാചിക പ്രവർത്തനങ്ങളെ ലോകം കുറച്ചുകാണില്ല.
Related Posts Plugin for WordPress, Blogger...