Feb 7, 2011

കാഴ്ച്ചകൾക്കും വേണം ചില നമ്പറുകൾ…


ടെലിവിഷൻ ചാനലുകൾ മീഡിയ രംഗത്ത് നടത്തികൊണ്ടിരിക്കുന്ന കുതിപ്പുകളെ കുറിച്ച് പറയേണ്ടതില്ല. ഇട്ടാവട്ടത്തുള്ള കേരളത്തിൽ വരെ ഡസൻ കണക്കിനായി ചാനൽ. കൂടാതെ കേബിൾ ടി.വി. നെറ്റ്`വർക്ക് തുടങ്ങിയവ വേറെ.  ഇവയിലെല്ലാം എന്റടൈന്മെന്റ് പോഗ്രാമുകളാണ് അധികവും ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്.  ഫിലീമുകൾ, സീരിയലുകൾ, ഡോക്യുമെന്ററി, വിവിധ തരം ഗാനങ്ങൾ, പ്രോഗ്രാമുകൾ, കൂടാതെ ‘കാഴച്ചക്കാർക്കായി‘ പ്രത്യേകം ന്യൂസ് റിഡേർസ് അങ്ങിനെ എന്റർടൈൻ എന്നതിനെ കാറ്റഗറൈസ് ചെയ്യാൻ കഴിയാത്തവിധം വിവിധങ്ങളായ അനേകം  ‘എന്റർടൈന്മെന്റുകൾ‘ നമ്മുടെ വീടുകളിൽ റെഡിയാണ്.


ടെക്നോളജികളുടെ വിസ്ഫോടനങ്ങളുണ്ടായിട്ടും നിയന്ത്രണ നിയമങ്ങളിൽ നമ്മുടെ രാജ്യത്ത് ഒരു തരത്തിലുള്ള മാറ്റത്തിരുത്തലുകളും ഉണ്ടായിട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ വിശ്വൽ മീഡിയക്ക് വേണ്ട സെൻസർഷിപ് കാറ്റഗറി ബ്രിട്ടൻ കൈകൊണ്ടതാണ് ഇന്നും നമ്മുടെ രാജ്യം പിന്തുടരുന്നതെന്ന് തോന്നുന്നു. 1952ൽ ആണ് മിനിസ്ട്രി ഓഫ് ഇൻഫർമേഷന്റെ കീഴിൽ സി.ബി.എഫ്.സി (സെൻസർ ബോർഡ്) തുടങ്ങുന്നത് പല നിയമങ്ങളെ പോലെ ഇന്നുമിത് പൊടിതട്ടിമിനുക്കാതെ ഉപയോഗിക്കുന്നു. അതിൽ നാല് കാറ്റഗറിയിലാണ് സെൻസർ ബോർഡ് സെർട്ടിഫികറ്റ് നൽകുന്നത്.

1.    പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും കാണാൻ പറ്റുന്ന U-സർട്ടിഫികറ്റ്
2.    രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ കാണാൻ പറ്റുന്ന - (ചെറിയ രീതിയിൽ കിട്ടികളിൽ നിയന്ത്രണമുള്ളവ) : A/U സർട്ടിഫികറ്റ്
3.    ഒരു തരത്തിലും 18 വയസ്സിനു താഴെ കാണാൻ പാടില്ലാത്തവ : A-സർട്ടിഫികറ്റ്
4.    പ്രത്യേക ഓഡിയൻസിന് വേണ്ടി തെയ്യാറാക്കിയവ (ഡോക്ടർ തുടങ്ങിയവർക്ക്) : S –സർട്ടിഫികറ്റ്.

മുകളിൽ സൂചിപ്പിച്ചതിൽ മൂന്ന് തരം കാറ്റഗറി മാത്രമാണ് സാധാരണ ഉപയോഗത്തിനുള്ളത്. സെൻസർഷിപ് സർട്ടിഫികറ്റ് സിനിമകളിൽ മാത്രമെ കാണുന്നുള്ളൂ. കാലഹരണപെട്ട റേറ്റിങ് സിസ്റ്റം ടി.വി/ചാനൽ പ്രോഗ്രാമുകളിൽ കാണാറില്ല. മാത്രമല്ല, നാട്ടിലെ സെൻസർ സർട്ടിഫികറ്റിൽ സെക്സ് മാത്രമെ പരിഗണിക്കുന്നുള്ളൂ.. മോശം വാക്കുകളും ക്രിമിനൽ പശ്ചാത്തലങ്ങളും പരിഗണിക്കുന്നില്ല. ഇന്നത്തെ ചാനൽ പ്രോഗ്രാമുകളിൽ ഈ റേറ്റിനടിസ്ഥാനത്തിൽ കാറ്റഗറൈസ് ചെയ്യുകയാണെങ്കിൽ ഒരു പക്ഷെ U-സർട്ടിഫികറ്റ് ന്യൂസ് വായനക്ക് മാത്രം ലഭിച്ചെന്ന് വരും. (അതും സംശയമാണ്).

നാം ഏതിനും എന്തിനും ചാണിനു ചാണായി പിന്തുടരുന്ന യൂറോപ്യൻ രാജ്യങ്ങളിൽ കാലങ്ങൾക്കനുസരിച്ച് സെൻസർ നിയമങ്ങളിൽ മാറ്റത്തിരുത്തലുകളുണ്ടായിട്ടുണ്ട്. സെൻസറിൽ
രാജ്യദ്രോഹം, സെക്സ് അപ്പീൽ, ന്യൂഡിറ്റി, ക്രിമിനൽ സ്വഭാവം, കുറ്റകരമായ സംഭാഷണങ്ങൾ, പേടിപെടുത്തുന്ന രംഗങ്ങൾ തുടങ്ങിയവ സെൻസർ നിയമ പരിധിയിൽ ഉൾപെടുത്തിയിരിക്കുന്നു.

സെൻസർഷിപ് പല രാജ്യങ്ങളിലും വ്യെത്യസ്ത സ്റ്റാൻഡേർഡുകളായി തിരിച്ചിരിക്കുന്നു. ലോകത്ത് കാനഡക്കാണ് വളരെ വ്യക്തമായ രീതിയിലുള്ള (പതിമൂന്ന് തരം) കാറ്റഗറൈസേഷനുള്ളത്.

ഈ സെൻസർ സെർട്ടിഫികറ്റുകൾ വിശ്വൽ പ്രോഗ്രാമുകളിൽ മുഴുവനായി പ്രദർശിപ്പിക്കുന്നു. നമ്മുടെ രാജ്യത്ത് തുടക്കത്തിൽ സർട്ടിഫികറ്റ് കാണിക്കും. അതും സിനിമകളിൽ മാത്രം. തുടക്കത്തിലെ സെൻസർ റേറ്റ് അറിയാതെ ടെലിവിഷന്റെ മുമ്പിൽ കുടുംബ സമ്മേതമിരുന്ന് കണ്ടുകൊണ്ടിരിക്കുമ്പോൾ റേറ്റട് സീൻ വന്നാലുള്ള അവസ്ഥ സങ്കല്പിച്ച് നോക്കൂ! അപ്രതീക്ഷിതമായി ചിലരെങ്കിലും ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ടായിരിക്കും. ചാനൽ മാറ്റാൻ റിമോട്ട് കിട്ടില്ല, എല്ലാം കൂടി ഒരു തപ്പിപ്പിഴ.., സംഭവിക്കില്ലെ?..  ഇന്നത്തെ അവസ്ഥയിൽ ഫിലീം എന്നല്ല, ന്യൂസ് പോലും റിമോട്ട് കൈയ്യിൽ പിടിച്ച് കാണേണ്ട അവസ്ഥയാണ്. രാഷ്ട്രീയ അക്രമങ്ങളും അതുപോലുള്ള രക്തച്ചൊരിച്ചിലുകളും ടീ.വി.യിലൂടെ കാണുന്ന നമ്മുടെ കുട്ടികളുടെ മാനസ്സികാവസ്ഥ പറയാനൊക്കുമോ? 

ഏത് ചാനലാണെങ്കിലും വരാൻ പോകുന്ന പ്രോഗ്രാമിന്റെ റേറ്റിങ്ങ് തുടക്കത്തിൽ വ്യക്തമായി കാണിക്കുകയും തുടർന്നും സ്ക്രീനിന്റെ മുകളിലായി റേറ്റിങ് പ്രദർശിപ്പിക്കുകയുമാണെങ്കിൽ നമ്മൾ നന്നാവാനും നാട് നന്നാവാനും അതുമതി. ആയതിനാൽ,

സി.ബി.എഫ്.സി.യുടെ നിയമങ്ങളിൽ കാലഘട്ടത്തിനനുസരിച്ച് പരിശ്കരിക്കണമെന്ന് ഇന്ത്യൻ മിനിസ്ട്രി ഓഫ് ഇൻഫർമേഷനോട് അതി ശക്തമായി ആവശ്യപെടുന്നു.

പരിശ്കരിക്കേണ്ട പ്രധാനപെട്ട പോയിന്റുകളിവിടെ നൽകട്ടെ,

1.        റേറ്റിങ്ങ് സിസ്റ്റം കൂടുതൽ സ്പഷ്ടമായ രീതിയിൽ കാറ്റഗറികളായി തിരിച്ചെഴുതി നടപ്പാക്കുക.
a.        കുട്ടികൾക്കുള്ളത്
b.        എല്ലാ പ്രായക്കാർക്കുമുള്ളത്
c.        പത്ത് വയസിന് മുകളിലുള്ളത് (കുടുംബ സിനിമകൾ,  രക്തം കാണാത്ത രീതിയിലുള്ള സ്റ്റണ്ടുകൾ, മനുഷ്യരെ ജന്തുക്കളുടെ പേര് വിളിക്കുക...). 
d.        പന്ത്രണ്ട് വയസ്സിന് മുകളിലുള്ളത് (സാധാരണ ബോളിവുഡ്, കോളീവുഡ് തുടങ്ങിയ സിനിമകളും വീഡിയോ ആൽബങ്ങളും രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ).
e.        പതിനാല് വയസ്സിന് മുകളിലുള്ളത് (കടുപ്പമുള്ള ബോളിവുഡ് സിനിമ, നാട്ടിലെ രാഷ്ട്രീയ അക്രമണങ്ങൾ തുടങ്ങിയവ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ)
f.         പതിനാറ് വയസ്സിന് മുകളിലുള്ളത് (ചെറിയ തോതിലുള്ള നഗ്നത, വൃത്തികെട്ട സംഭാഷണം, അക്രമം, ഹൊറർ, മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത്, ഹോളിവുഡ് സിനിമകൾ)
g.        പതിനെട്ട് വയസ്സിന് മുകളിലുള്ളത് (അക്രമവും അധിക്ഷേപ വാക്കുകളും നിറഞ്ഞവ, നിയമസഭ സമ്മേളനം, പാർലമെന്റ് സമ്മേളനം തുടങ്ങിയവ).
h.        ഇരുപത് വയസ്സിന് മുകളിൽ : ( പച്ചയായ പോണോകളല്ലാത്ത ഷക്കീല പടങ്ങളെ പോലുള്ള അഴിഞ്ഞാട്ടവും അക്രമവും അധിക്ഷേപ വാക്കുകളും നിറഞ്ഞവ, കല്ല്യാണപ്രായമെത്തിയ യുവകോമള ക്രിമി മുതൽ വൃദ്ധന്മാർ വരെയടങ്ങിയ ഞരമ്പ് രോഗികൾക്കുള്ളത്).

2.        റേറ്റിങ് സിസ്റ്റം എല്ലാ മീഡിയകളിലും അതാത് പ്രോഗ്രാമിന്റെ തുടക്കം മുതൽ അവസാനം വരെ സ്ക്രീനിന്റെ ഒരു ഭാഗത്ത് കാണിക്കുക.
3.        ചിത്രങ്ങളും സംഭാഷണ വിഷയങ്ങളും പാട്ടുകളും ഡോക്യുമെന്ററികളുമെല്ലാം മുകളിൽ സൂചിപ്പിച്ച കാറ്റഗറികളുടെ അടിസ്ഥാനത്തിൽ റേറ്റ് ചെയ്യുകയും പ്രോഗ്രാമിൽ സെൻസറ് റേറ്റ് കൃത്യമായി രേഖപെടുത്താനും നിർദ്ദേശിക്കാനും പ്രൈവറ്റ് ചാനലുകളുടെ പ്രോഗ്രാം റേറ്റ് പരിശോധിക്കാനും പ്രത്യേക കമ്മറ്റി രൂപീകരിക്കുക.
4.        എല്ലാ ചാനലുകളുടെയും ഡയലി ഷെഡ്യൂൾ ചെയ്തിട്ടുള്ള പ്രോഗ്രാമുകൾ ഇ.പി.ജി വഴി ലഭ്യമാക്കുക. EPG - ഇലക്ട്രോണിക് പ്രോഗ്രാം ഗൈഡ് സിസ്റ്റം അധിക വിശ്വൽ റിസീവറുകളിലും ലഭ്യമാണ്.) ചില നല്ല പ്രോഗ്രാമുകൾ കഴിഞ്ഞ ഉടനേ കുടുംബസമ്മേതം കാണാൻ കൊള്ളാത്ത പ്രോഗ്രാമുകൾ വരാറുണ്ട്. EPG സംവിധാനം നടപ്പിൽ വരുകയാണെങ്കിൽ രക്ഷിതാക്കൾക്ക് ചാനലുകൾ പരിശോധിച്ച് പ്രോഗ്രാം റേറ്റും സമയവും അറിയാനും അതുവഴി മുങ്കരുതലുകൾ സ്വീകരിക്കാനും സാധിക്കും.
5.        പരസ്യങ്ങൾക്കും സൻസർ റേറ്റ് നിശ്ചയിക്കുകയും ബ്രോഡ്കാസ്റ്റ് ചെയ്യുന്ന പ്രോഗ്രാമിന്റെ സെൻസർ റേറ്റിനനുസരിച്ചുള്ള പരസ്യങ്ങളുടെ പ്രക്ഷേപണം മാത്രം അതാത് സമയം അനുവദിക്കുക. (കുടുംബസമ്മേതം നല്ല പ്രോഗ്രാമുകൾ കാണുന്നതിനിടക്കാണ് പലതരം ‘ഉറ‘കളുടെയും അതുപോലുള്ള ആഭാസകരമായ പരസ്യങ്ങളുണ്ടാവുക. ഇത് കുടുംബമൂല്ല്യങ്ങളെ തകർക്കും) 
6.        കമ്പ്യൂട്ടർ ഗൈമുകളിലും റേറ്റിങ് നടപ്പിലാക്കുക (ഇന്ത്യയിൽ പ്രശസ്തമായ കമ്പ്യൂട്ടർ ഗൈമുകളാരും ഉണ്ടാക്കിയിട്ടില്ലെങ്കിലും വിദേശ ഗൈമുകളുണ്ട്).
7.        പ്രിന്റിങ് മീഡിയകളിലും ഇത്തരം സെൻസറുകൾ നടപ്പിലാക്കുക.

എന്ന്,  ബ്ലോഗേർസ് പ്രതിനിധി.
             ബെഞ്ചാലി (ഒപ്പ്).



നാളെയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികളെ ഇന്നേറ്റവും കൂടുതൽ (ബാധിക്കുന്ന രോഗം) സ്വാധീനിക്കുന്ന കമ്പ്യൂട്ടർ ഗൈമുകളാണ്. കൊലയേയും മദ്യത്തെയും അതുപോലെ സെക്സിനെ പോലും പ്രോത്സാഹിപ്പിക്കുന്ന ഗൈമുകളധികവും അധാർമ്മിക ലക്ഷ്യത്തിലെത്താനുള്ള കുറുക്ക് വഴികളാണ്. അനീതി, നിയമ ലംഘനം തുടങ്ങി എല്ലാ ക്രിമിനൽ വാസനയും കുരുന്നു മനസ്സുകളിൽ വളർത്തിയെടുക്കുന്നു. നിയമവാഴ്ച്ചകരുടെ സംരക്ഷകരായ പോലീസിനെ ചവിട്ടി താഴെയിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കുരുന്ന് മനസ്സുകളുടെ സ്കില്ല് നമ്മുടെ മനസ്സിനഹ്ലാദമാണ്. അവർ എങ്ങിനെയെങ്കിലും ‘ലക്ഷ്യത്തിലെത്താൻ‘ പ്രാപ്തി നേടിയവനെ പോലെ നാം പ്രതീകാത്മകമായി ചിരിക്കും. നമുക്കെന്തും തമാശയാണ്. മനസ്സിലാക്കുക, നാം ഈ കുരുന്ന് മനസ്സിനെയാണ് നമുക്കനുയോജ്യമാക്കേണ്ടത്. ധാർമ്മികബോധം കോരികുടിക്കാൻ കിട്ടുന്നതല്ല, പടിപടിയായി വളർത്തിയാൽ അത് വളരും. ഇന്ന് കുട്ടികൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നത് ഗ്രാൻഡ് തെഫ്റ്റ് ആട്ടോ എന്ന റോക്ക്സ്റ്റാർ ഗൈമുകളെപോലുള്ളവയാണ്. കുട്ടികൾ ഉപയോഗിക്കുന്ന ഗൈമുകളെ ‘കുട്ടിക്കളി’യായി കാണാതെ ഇടക്കൊക്കെ നാം അവ റൺ ചെയ്തു പരിശോധിക്കേണ്ടതുണ്ട്. ചില ഗൈമുകളിൽ കാണുന്നതും കേൾക്കുന്നതുമായ ടബിൾസ്റ്റാർ മുതൽ ത്രിപ്പിൾസ്റ്റാർ ഡയലോഗുകൾ നമ്മുടെ നാട്ടിലെ ‘എ’ സർട്ടിഫികറ്റ് കിട്ടിയ സിനിമയിൽ പോലും ഉണ്ടാകില്ല. നമ്മുടെ കുട്ടികൾ നല്ലവരായി വളരണമെങ്കിൽ ഇതൊക്കെ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, പ്രത്യേകിച്ച് വിദേശത്തെ പോലെ നാല് ചുമരുകൾക്കുള്ളിൽ കുട്ടികളെ ഒതുക്കിയിടുന്നവർ ഇടക്ക് കുട്ടികളുടെ റൂമിൽ സമയം ചിലവഴിക്കുകയും അവരുടെ കാര്യത്തിൽ നല്ല ശ്രദ്ധയുള്ളവനാണെന്നുള്ള രീതിയിൽ പെരുമാറുകയും ചെയ്താൽ കുറെയൊക്കെ പിടിച്ച് നിർത്താനാവും.

10 comments:

ബാവ രാമപുരം said...

വളരെ വിജ്ഞാനപ്രദം ആയ ലേഖനം
അഭിനന്ദനങള്‍

ബെഞ്ചാലി said...

വന്നവർ വോട്ട് രേഖപെടുത്തിപോവുക :)

മുജീബ് റഹ്‌മാന്‍ ചെങ്ങര said...

ധാർമ്മികബോധം കോരികുടിക്കാൻ കിട്ടുന്നതല്ല, പടിപടിയായി വളർത്തിയാൽ അത് വളരും...

Akbar said...

വ്യക്തമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയാത്ത വിധം ഒരു സാമൂഹിക വിപത്തായി മാറിയിരിക്കുന്നു ഇന്ന് നമ്മുടെ സ്വീകരണ മുറികളി എത്തുന്ന അധാര്‍മ്മികതയുടെ പ്രചാരകരായ ടെലിവിഷന്‍ ചാനലുകള്‍. ശക്തമായ നിയന്ത്രണം സ്വയം ഏര്‍പ്പെടുത്തുകയും ധാര്‍മ്മിക അവബോധം നല്‍കുകയും ചെയ്താല്‍ ഒരു പരിധിവരെ കാഴ്ചകള്‍ക്ക് നമ്പറിട്ട് നല്ല കാഴ്ചകളെ മാത്രം തിരഞ്ഞെടുത്തു കാണാന്‍ നമുക്ക് കഴിഞ്ഞേക്കാം.

കൂതറHashimܓ said...

വായിച്ചു
(എതാ ചെയ്യാന്‍ പറ്റാ എന്നറീലാ)

ente lokam said...

ക്രിയാല്‍മകമായ nirdeshangalode ഉള്ള വിജ്ഞാനപ്രദമായ പോസ്റ്റ്‌.Congrats.. .

Mohamedkutty മുഹമ്മദുകുട്ടി said...

ലേഖനത്തില്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. അധികാരികള്‍ ശ്രദ്ധിക്കുമെന്നു പ്രതീക്ഷിക്കാമോ?.പറഞ്ഞ പോലെ ചില പരസ്യങ്ങള്‍ കണ്ടാല്‍ നമുക്കു തന്നെ നാണം വരും!.ഈയിടെ ഒരു പാട്ടു റേഡിയോവില്‍ കേട്ടപ്പോള്‍ 6 വയസ്സുള്ള മിന്നു മോള്‍ പറയുകയാണ് “ഇതു പൊക്കിള്‍ കാണിച്ചുള്ള ഡാന്‍സിന്റെ പാട്ടാണെന്നു! ”.പിന്നെ റിമോട്ട്, ഇപ്പോ അതും കുട്ടികളുടെ കയ്യിലല്ലെ?

ആചാര്യന്‍ said...

നിയമങ്ങള്‍ ..ലംഖിക്കപ്പെടാന്‍ ഉള്ളതാണ് എന്നാണു ..അത്ഹനു ഇവിടെയും നടക്കുന്ന്നത്...ഇല്ലെങ്കില്‍ കാശ് കൊടുത്ത വാങ്ങും അനുമതികള്‍ എന്തേ...

A said...

ഗൌരവമായി ചിന്തിക്കേണ്ട വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു

Bijith :|: ബിജിത്‌ said...

ചാനലുകാര്‍ സ്വയം ഒരു ചിന്തക്ക് മുതിരാത്തിടത്തോളം ഇങ്ങനെ നിയമം വഴി ചങ്ങല ഇടുകയെ നിവൃത്തിയുള്ളൂ. പിന്നെ, അമേരിക്കയില്‍ പോയപ്പോള്‍ അവിടുത്തെ TV Guide ലെ വിശദമായി കൊടുത്ത റേറ്റിംഗ് നോക്കിയേ ഞാന്‍ പടം 'തിരഞ്ഞെടുതുള്ളൂ'. അതായതു, സംഭാഷണം, അക്രമം, രക്തചൊരിച്ചില്‍ എന്നത് പോലെ, എത്രത്തോളം തുണി കുറച്ചു ഉടുത്തിട്ടുണ്ട്‌, എന്തൊക്കെ സംഭവങ്ങള്‍ ഉണ്ട് എന്നൊക്കെ അതില്‍ കൊടുതിരുന്നെ...

Related Posts Plugin for WordPress, Blogger...