മനുഷ്യർക്ക് വ്യത്യസ്ത അഭിരുചികളുണ്ടാകും. അഭിരുചികൾ അധികവും അനുഭവബോധ്യത്തിൽ വികസിച്ചു വരുന്നതാണ്. എനർജ്ജി കൂടുതലുള്ളവ മധുരം നൽകുന്നുവെങ്കിൽ കയ്പ് നൽകുന്നത് വിഷമാണെന്ന സൂചനയാണ്. മണവും രുചിയും ബന്ധപെട്ടു കിടക്കുന്നതിനാൽ ഭക്ഷണത്തിന്റെ ഗന്ധം നമ്മെ അതിലേക്കടുപ്പിക്കുകയും രുചിച്ചറിഞ്ഞു അനുഭവത്തിലൂടെ മനസ്സിലാക്കുകയും
ചെയ്യുന്നു. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ കാഴ്ച്ചയിലും രുചിയിലും വാസനയിലും തുടങ്ങി സെൻസുമായി ബന്ധപെട്ടതാണ്. ഭക്ഷണത്തിന്റെ വാസനയും സുഗന്ധദ്രവ്യങ്ങളുടെ വാസനയും വ്യത്യസ്ത രീതിയിലാണ് സെൻസ് കൈകാര്യം ചെയ്യുന്നത്.
പരിമളം ഉചിതമായ രീതിയിൽ ഉപയോഗപെടുത്തി വിപണന താല്പര്യങ്ങളെ മുതലെടുക്കുന്നവരാണ് ഇന്ന് കൂടുതലും. പരിമളത്തിന്റെ മാറ്റനുസരിച്ച് ഉല്പന്നത്തിന്റെ ക്വോളിറ്റി വരെ നിശ്ചയിക്കപെടുന്നു. മണമില്ലാത്ത മണ്ണെണ്ണയിൽ വെളിച്ചെണ്ണയുടെ പരിമളം ചേർക്കുന്നതോടെ പാരച്യൂട്ട് ഒരിജിനൽ വെളിച്ചെണ്ണയാകുന്നു. ഉറക്കറവസ്ത്രങ്ങളിൽ ഫ്ലോറൽ സെന്റുകളുള്ളത് വാങ്ങാൻ ഉപഭോക്താക്കാൾ കൂടുതലാണെന്ന് മാർക്കറ്റ് സ്റ്റഡികളിൽ കാണാം. വിപണന വസ്തുവുമായി ബന്ധപെട്ട സുഗന്ധങ്ങൾ ആശ്രയിക്കുന്ന സാഹചര്യം കൂടുതലാണെന്ന് മാത്രമല്ല അവ ഒറിജിനൽ പ്രൊഡക്റ്റായി പരിചയപെടുത്തുകയും ഉപഭോക്താവിൽ വാണിജ്യമുദ്രയിൽ ആനന്ദവും ദൃഢവിശ്വാസവും സ്ഥാപിക്കപെടുന്നു. ഡിഷ് വാഷിങ്ങുകളിൽ നാരങ്ങയുടെ സുഗന്ധമുള്ളവക്ക് മാർക്കറ്റ് കൂടുതലാണ്, നാരങ്ങയുടെ സുഗന്ധം വൃത്തിയുമായി സാദൃശ്യപെടുത്തുന്നു. അങ്ങിനെ പലതരത്തിലുള്ള വാസനകളെ വ്യത്യസ്ത തലങ്ങളിൽ നമ്മുടെ സെൻസ് കൈകാര്യം ചെയ്യുന്നു.
കുഞ്ഞുങ്ങൾക്ക് ഏവരും ഇഷ്ടപെടുന്ന പ്രത്യേക ഗന്ധമാണെങ്കിൽ പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ശാരീരികവും മാനസ്സികവുമായി തമ്മിലടുപ്പിക്കുന്ന ഗന്ധമാണുള്ളത്. പുരുഷന്റെ മണം സ്ത്രീ തിരിച്ചറിയുന്നത് വൈകാരികമായ നിലക്കാണ്. അതുകൊണ്ട് തന്നെ വൈവാഹിക ജീവിതത്തിൽ ഗന്ധങ്ങൾക്ക് വളരെ പ്രസക്തിയുണ്ട്. വൈവാഹിക ജീവിതം തുടങ്ങുമ്പോൾ മാനസ്സികമായി അടുക്കുന്നതിലും എല്ലാം പങ്കുവെക്കുന്നതിലും ഗന്ധങ്ങൾക്കുള്ള പങ്ക് വലുതാണ്. മനുഷ്യരിലും ജീവികളിലും ഫെറൊമോൺ (ഇണകളെ സ്വധീനിക്കാൻ ഉത്സർജ്ജിക്കുന്നത്) കാണാൻ കഴിയും.
ഒരിക്കൽ അലക്സാണ്ടർ ചക്രവർത്തി യുദ്ധത്തിന്
പുറപെടുമ്പോൾ ഭാര്യ ആവശ്യപെട്ടത് യുദ്ധം അവസാനിച്ചാൽ കുളിക്കാതെ
മടങ്ങിവരണമെന്നാണ്. മരണപെട്ട ഭർത്താവിന്റെ ഉപയോഗിച്ച വസ്ത്രങ്ങൾ സൂക്ഷിക്കുന്ന
സ്ത്രീകളുണ്ട്, പ്രവാസികളുടെ ഭാര്യമാരിലും ഇത്തരത്തിലുള്ളവരെ കാണാൻ കഴിയും.ഭർത്താവിന്റെ, പുരുഷന്മാരുടെ ശരീരത്തിൽ നിന്നുമുണ്ടാകുന്ന പ്രത്യേക വാസനയാണ് വസ്ത്രങ്ങളോട്
വൈകാരികമായ ബന്ധം സൃഷ്ടിക്കുന്നത്. ഓവുലേഷൻ പിരീഡിൽ സ്ത്രീകളിലുണ്ടാകുന്ന ഗന്ധം
പുരുഷനെ കൂടുതൽ ആകർഷിക്കുമെന്ന് പഠന റിപോർട്ടുകളിൽ കാണുന്നു. ഇഷ്ട അനിഷ്ടങ്ങളിൽ പ്രധാന ഘടകമാണ് ഈ ഗന്ധം. വൈവാഹിക ജീവിതത്തിൽ സന്തോഷത്തോടെ പരസ്പരം ഇഷ്ടപെട്ടും എല്ലാം ഷെയർ ചെയ്തും മുന്നോട്ട് പോകുന്നവർ പിന്നീട് മാനസികമായി അകലുകയും വേർപിരിയുന്നതും ഇന്ന് കൂടി വരുന്നു. അതിന്റെ തോത് വികസിത രാഷ്ട്രങ്ങളിൽ വളരെ കൂടുതലുമാണ്. അമേരിക്കയിൽ വർഷത്തിൽ 2.25 മില്ല്യൻ വിവാഹങ്ങൾ നടക്കുന്നതിൽ 1 മില്ല്യൻ വേർപിരിഞ്ഞുപോകുന്നു. വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നതോടെ ഗർഭധാരണം തടയാൻ വേണ്ടി ഉപയോഗിക്കുന്ന മെഡിസിൻ സ്ത്രീകളുടെ ഹോർമോണുകളിൽ മാറ്റമുണ്ടാക്കുകയും സ്ത്രീക്ക് പുരുഷനോടുള്ള അഭിനിവേശം ഇല്ലാതാക്കുകയും ചെയ്യുന്നു എന്നതാണ്. മനുഷ്യരിൽ ഒളിഞ്ഞുകിടക്കുന്ന പരിമളത്തിന് ഹേതുവായ എം.എച്.സി ജീൻ (Major Histocompatibility Complex) ബന്ധങ്ങളിൽ നല്ലൊരൂ പങ്കുവഹിക്കുന്നുണ്ട്.
മനുഷ്യരിൽ വ്യത്യസ്തമായ എം.എച്.സി ജീനുകളാണുള്ളത്. അതിൽ സാദൃശ്യം കുറവാണ്. ദമ്പതികൾ വ്യത്യസ്ത എം.എച്.സി ജീനുകളുള്ളവരെയാണ് ഇഷ്ടപെടുന്നത്. അവരിൽ നിന്നും ജനിക്കുന്ന കുഞ്ഞുങ്ങൾ പലവിധ എം.എച്.സി രൂപങ്ങളാണുണ്ടാവുക.
Royal Society പബ്ലിഷ് ചെയത് പഠനങ്ങളിൽ തെളിയുന്നത്, ഗർഭധാരണ ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ ഹോർമോണിൽ വരുന്ന വ്യത്യാസം കാരണം എം.എച്.സി ജീനുകൾ പുരുഷന്മാരുടെ എം.എച്.സി ജീനുകളുമായി സാമ്യതയിലേക്ക് വരുന്നു. മനശാത്ര പഠനങ്ങളിൽ കാണാൻ കഴിയുന്നത് സ്ത്രീ പുരുഷനിൽ എം.എച്.സി ജീനിൽ സാമ്യതയുണ്ടെങ്കിൽ വൈവാഹിക ബന്ധങ്ങൾ വിജയകരമാകില്ല.
പറഞ്ഞുവരുന്നത് നമ്മുടെ ഇഷടാനിഷ്ടങ്ങളുമെല്ലാം നിയന്ത്രിക്കുന്നതിൽ ഹോർമോണുകൾക്കും എൻസൈമുകൾക്കും പങ്കുണ്ട്. ഗർഭധാരണ സമയങ്ങളിൽ ഹോർമോണുകളിലുള്ള വ്യത്യാസങ്ങൾ കൊണ്ടാണ് പല തരത്തിലുള്ള അനിഷ്ടങ്ങളുണ്ടാവുന്നത്. രോഗികളിലും ഇതുപോലുള്ളവ സംഭവിക്കുന്നത് വൈറസ് ബാധവഴി ഹോർമോണുകളിൽ വ്യത്യാസമുണ്ടാകുന്നത് കൊണ്ടാണ്.
അതു കൊണ്ട് തന്നെ ബ്രാൻഡുകളിൽ ചേർക്കപെടുന്ന കൃത്രിമ പരിമളങ്ങൾക്കപ്പുറം ബ്രാൻഡുകളിൽ ആസക്തിയുണ്ടാക്കാൻ വരും കാലങ്ങളിൽ നമ്മുടെ ഇഷ്ട അനിഷ്ടങ്ങളെ കീഴ്പെടുത്തുന്ന രീതിയിൽ ശരീരത്തിലെ ഹോർമോണുകളെ കൈകാര്യം ചെയ്യുന്ന വൈറസുകളെ സാമ്രാജ്യത്ത കോർപറേറ്റ് കമ്പനികൾ വഴി സൃഷ്ടിക്കപെട്ടേക്കാം, അതു വഴി അവരുടെ ഉല്പന്നങ്ങളിൽ മനുഷ്യർ അത്യാസക്തരായി തീരുകയും അവരുടെ ഉല്പന്നങ്ങൾക്ക് മാർകറ്റ് സൃഷ്ടിക്കപെടുകയും ചെയ്യാം.
[കഴിഞ്ഞ പോസ്റ്റിൽ വൈറസിനെ കുറിച്ചെഴുതിയ ലേഖനത്തിന്റെ തുടർച്ചയായി എഴുതിയതാണിത്.]