May 29, 2011

പഠിപ്പിക്കുന്നതെങ്ങനെയെന്ന് പഠിക്കണോ?


 
വിദ്യാഭ്യാസം എന്നാൽ ജീവിത വ്യവഹാരത്തിനുള്ളതാണ്.   ജീവിക്കുന്ന ചുറ്റുപാടുകൾ സ്ക്കൂളാക്കിമാറ്റുക. വിദ്യാഭ്യാസം എന്നു പറഞ്ഞാൽ ജീവിതത്തിലേക്കുള്ള തെയ്യാറെടുപ്പാണ്. അമേരിക്കൻ ഫിലോസഫർ  John Dewey പറഞ്ഞു, വിദ്ധ്യാഭാസം എന്നാൽ അതു തന്നെയാണ് ജീവിതം എന്ന്. അതിനാൽ തന്നെ നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് നാം ബോധവാന്മാരുമാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ജില്ലകളിൽ നിന്ന് ഇന്ന് റാങ്കുകാർ വരെ ഉയർന്നെഴുന്നേറ്റു വന്നു. അത് ആരെങ്കിലും മുമ്പ് ആക്ഷേപിച്ചത് പോലെ അന്യായമായ രീതിയിലൂടെ ഉയർന്നു വന്നതല്ല, വിദ്യയാണ് എല്ലാം എന്ന സമൂഹിക ബോധത്തിൽ നിന്നു ഉയർന്നു വന്നതാണ്.

കുഞ്ഞുങ്ങൾക്ക് ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. വളരുന്നതോട് കൂടിയാണ് ശരീരിക ചലനങ്ങള്പ്രത്യേകകായി ആവശ്യമുള്ള ഓരോ അവയവങ്ങളിലേക്കായി ചുരുക്കി കൊണ്ടു വളരുന്നത്. അതു പോലെ തന്നെയാണ് വിദ്യാഭ്യാസവും. കുട്ടികൾക്ക് ചെറുപ്രായത്തിൽ അവന്റെ മാനസികമായ വളർച്ചയുടെ ഭാഗമായി അവൻ ലോകത്ത് എങ്ങിനെയൊക്കെ ജീവിക്കണമെന്ന് പഠിക്കുന്ന സ്റ്റേജിൽ ഇന്നു നാം കുട്ടികളെ സ്കൂളിലേക്ക് വിടുന്നു. ലോകത്ത് എല്ലാ മനശാസ്ത്രവും പറയുന്നത് കുട്ടികളെ അഞ്ചുവയസിനു മുമ്പ് എഴുത്ത്, വായന, ലോജിക് തുടങ്ങിയ പഠിപ്പിക്കാന്പാടില്ല എന്നാണ്‍. എന്നാൽ അതിനു ഘടകവിരുദ്ധമായി മൂന്നാം വയസ്സ് മുതല്‍ സ്കൂളിലേക്കയക്കുന്നു. പലപ്പോഴും രക്ഷിതാക്കളുടെ സൌകര്യങ്ങളാണ് പ്രീസ്ക്കൂളിലേക്കവരെ എത്തിക്കുന്നത്.

തുടക്കത്തിൽ ഒരൂ സ്വതന്ത്രനായി വളരാൻ വേണ്ടിയുള്ള അടിസ്ഥാന വിദ്യാഭ്യാസമാണ് നൽകുക. ഏതെങ്കിലും ഒന്നിൽ കാറ്റഗറൈസ് ചെയ്യാതെ കോമണായി മനുഷ്യരിൽ ആവശ്യമുള്ള കാര്യങ്ങൾ പഠിക്കുന്നു. അതിനുവേണ്ട രീതിയിലുള്ള പാഠ്യക്രമങ്ങളുമാണു സ്കൂൾ ജീവിതത്തിലുള്ളത്. സ്കൂൾ ജീവിതത്തോടെ കുട്ടികളുടെ ഇഛകൾ വേറ് തിരിഞ്ഞുവരുന്നു. ചിലർക്ക് അധ്യാപകനാവാനായിരിക്കാം ഇഷ്ടം, ചിലർക്ക് സ്പോർട്സിലായിരിക്കാം, ചിലർക്ക് എഞ്ചിനീയറിങ്ങിലായിരിക്കാം.. അങ്ങിനെ കുട്ടികളുടെ കഴിവുകൾ വ്യത്യസ്തമാണെന്നത് പോലെ തന്നെ അവരുടെ വിദ്യാഭ്യാസ സമീപനത്തിലും വ്യതിരിക്തത കാണുന്നു. കാലഘട്ടത്തിൽ കുട്ടികളുടെ അഭിരുചികൾക്കനുസരിച്ച് ഉയർന്നു ചിന്തിക്കാൻ രക്ഷിതാക്കൾ തയ്യാറാകേണ്ടതുണ്ട്. ബുദ്ധിപരമായി ഏതെങ്കിലും ഒരു വിഷയത്തിൽ കോൺസ്ട്രേറ്റ് ചെയ്യാൻ മാത്രം അവൻ വളർന്നിരിക്കുന്നു എന്ന് മനസിലാക്കാൻ രക്ഷിതാക്കൾ തയ്യാറായാൽ കുട്ടികളിലടങ്ങിയിരിക്കുന്ന ഇച്ചകളെ പൂർണ്ണമായും പുറത്തെടുത്ത് ഉയർത്തികൊണ്ട് വരാൻ കഴിയും. ഏതൊരൂ മേഖലയിലും ഇന്ന് ആവശ്യക്കാരുണ്ട്. സാമ്പത്തിക ലക്ഷ്യങ്ങൾക്കപ്പുറം സാമൂഹിക ആവശ്യങ്ങളും നിറവേറ്റാൻ കഴിവുള്ളവരെയാണ് ഇന്നത്തെ കാലത്ത് വേണ്ടത്. കുട്ടികളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു അവരുടെ ശേഷികൾക്കനുസരിച്ചുള്ള പഠനങ്ങളും രീതികളുമാണ് സ്വീകരിക്കുന്നത് എങ്കിൽ മനസംഘർഷമില്ലാത്തവരായി അവരെ ലക്ഷ്യത്തിലെത്തിക്കാൻ കഴിയും. നമ്മുടെ ഇഷ്ടങ്ങൾ നടപ്പിലാക്കാനുള്ളതാണ് നമ്മുടെ കുഞ്ഞുങ്ങളെന്നു കരുതി മെഡിസിനും എഞ്ചിനീയറിങിനുമായി നിർബന്ധിപ്പിക്കുന്ന രക്ഷിതാക്കൾ. നമ്മൾക്ക് പഠികാനുള്ള സൌകര്യങ്ങളില്ലായിരുന്നു, നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനു വേണ്ട എല്ലാവിധ സൌകര്യങ്ങളും ചെയ്ത് കൊടുക്കണം എന്ന വാശി നല്ലതാണെങ്കിലും നമ്മുടെ ഇച്ഛകൾക്കനുസരിച്ച് വിഷയങ്ങൾ സെലക്ട് ചെയ്ത് അതവൻ പഠിക്കണമെന്ന് നിർബന്ധിക്കുനത് പീഢനമാണ്.

കുട്ടികൾക്ക് ബിസിനസ് മേഖലയാണ് ഇഷടമെങ്കിൽ ബിസിനസ് മേഖലയിലേക്കു തിരിച്ചുവിടുക. അതിനനുസൃതമായ വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അതിലായിരിക്കും അവന്റെ ഔട്ട് പുട്ട് ഏറ്റവും കൂടുതൽ ലഭിക്കുക. അതിനു പകരം ഇന്ന് സാമ്പത്തികമായി അത്യാവശ്യം ഉയർന്നു നിൽക്കുന്നവരിൽ കാണാൻ കഴിയുന്ന ഒരു ട്രെന്റുണ്ട്, കുട്ടികള് എഞ്ചിനീയറാണ്, മേഡിസിനാണ് പഠിക്കുന്നത് എന്നു പറയാൻ വേണ്ടി മാത്രം ഇഷ്ടമില്ലാത്തവരെ, അനർഹരായവരെ കാശ് കൊടുത്ത് പഠിപ്പിക്കുന്നു. അത്തരം കുട്ടികൾ മാനസ്സിക പീഡകൾക്കിരയായിബിസിനസ് വിദ്യാഭ്യാസസമ്പ്രദായത്തിലൂടെ ലക്ഷ്യത്തിലെത്തിയാൽ തന്നെ ശരിയായ ഔട്ട്പുട്ട് സമൂഹത്തിന് ലഭിക്കില്ല.

 
ഓരോ കുഞ്ഞിനും ഓരൊ കഴിവുണ്ട്. അവൻ ഏതൊക്കെ മേഖലയില് തിളങ്ങുമെന്ന് മുങ്കൂട്ടി പറയാൻ കഴിയില്ല. അതിനാൽ കുഞ്ഞുങ്ങളുടെ കഴിവിനും ഇഷ്ടങ്ങൾക്കുമനുസരിച്ച് ലക്ഷ്യത്തിലെത്തിക്കാനാണ് രക്ഷിതാക്കൾ ശ്രമിക്കെണ്ടത്. അതിനു മോഹവാഗ്ദാനങ്ങളിറക്കരുത്.  എഞ്ചിനീയറിങിനു കിട്ടിയാല്ക്മ്പ്യൂട്ടറും എന്ട്രൻസിനു കിട്ടിയാൽ ബൈക്ക് എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളില്‍  വീണ്  അവൻ സ്വയം ഒരു ഡൈവേർഷനു തയ്യാറായേക്കാം. അന്നാൽ അവരെ മാറ്റി ചിന്തിപ്പിക്കുന്നതിന് മുമ്പ് അവരിലടങ്ങിയ കഴിവുകളെ അറിയുകയും കഴിവുകളെ എങ്ങിനെ, ഏതു രീതിയിൽ പോസിറ്റീവായ് ഉയർത്തികൊണ്ട് വരാമെന്നു ചിന്തിക്കുകയും ചെയ്താൽ ഒരു പക്ഷെ പ്രസ്തുത മേഖലയിൽ ഏറെ തിളങ്ങുന്നവനായിരിക്കും. അതിനാൽ നമ്മുടെ മോഹവാഗ്ദാനങ്ങൾ സന്ദർഭങ്ങൾ നോക്കാതെ ചൊരിഞ്ഞു കൊടുക്കാൻ പാടില്ല. ഇനി സന്ദർഭങ്ങൾക്കനുസരിച്ച് കൊടുക്കുകയാണെങ്കിൽ തന്നെ കണ്ടീഷനുകളിൽ വെച്ചായിരിക്കണം. എന്റെ കുട്ടി നന്മയെ ചെയ്യൂ എന്നു പറഞ്ഞ് അഴിച്ച് വിടുന്നത് ശരിയല്ലനല്ല ഇന്റലാക്ച്വലായ കുട്ടികൾക്ക് ഉയർന്നു വരാൻ എത്രയോ ഫീൽഡുകളുണ്ട്. ..എസ്, .പി.എസ്, തുടങ്ങിയ ഉന്നത മേഖലകളിലെത്താനു തിളങ്ങാനും കഴിവുള്ള കുട്ടികളെയായിരിക്കും ഒരു പക്ഷെ നിർബബന്ധിത ഗതിമാറ്റത്തിലൂടെ നഷ്ടമാകുന്നത്അതിനാൽ കുട്ടികളിലടങ്ങിയ വാസനകളെ കണ്ടറിയാനും ഇഷ്ടത്തിനനുസരിച്ച് വളരാനുള്ള സാഹചര്യങ്ങൾ നാം ഒരുക്കികൊടുക്കുക. അതിനുവേണ്ടി കൌൺസിലിങ് സെന്ററുകളെ ഉപയോഗപെടുത്തുകയും ചെയ്യുക.

കുട്ടികളുടെ ക്രിയേറ്റിവിറ്റി ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും സാഹചര്യങ്ങളാണ് മാറ്റങ്ങളുണ്ടാക്കുന്നത്. ഗൾഫിൽ ഒറ്റപെട്ട് ജീവിക്കുന്ന കുട്ടികൾക്ക് ഒരു പക്ഷെ നാട്ടിലെ റോഡ് മുറിച്ചു കടക്കാൻ രക്ഷിതാക്കളുടെ കൈ പിടിക്കേണ്ടിവരും. എന്നാൽ നാട്ടിൽ വളരുന്ന കുട്ടി ചൊവ്വയിൽ പോയിവരാൻ പറഞ്ഞാലും മാർഗ്ഗങ്ങളുണ്ടെങ്കിൽ അത് തരണം ചെയ്യാനുള്ള തന്റേടം കാണിക്കും. കുട്ടികളാണ് നാളെ ലോകത്ത് ലീഡർമാരായി വരാനുള്ളത്. ലീഡർ എന്നു പറഞ്ഞാൽ രാഷ്ട്രത്തിന്റേതാകാം സമൂഹത്തിന്റെതാകാം ഏറ്റവും കുറഞ്ഞത് സ്വന്തം കുടുംബത്തിന്റെ ലിഡറെങ്കിലുമാവാൻ കഴിയുന്നവനാകണമെങ്കിൽ ചുറ്റുപാടുകളെ കണ്ടറിഞ്ഞു ജീവിക്കുന്നവനെ കഴിയൂ. ലീഡറിന് 64 ലക്ഷത്തോളം വ്യത്യസ്ഥ ഡെഫനിഷൻസ് ഉണ്ട്. ഒരു വ്യക്തി ഏതെങ്കിലുമൊരൂ മേഖലയിൽ ലീഡറാകാതെ ജീവിക്കാൻ സാധ്യമല്ല. ഒരിക്കല്ഒരു നേതൃത്വത്തിലുള്ള ഒരാളോട് തന്റെ നേതൃപാടവത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മടിയെ ഉപയോഗപെടുത്താനുള്ള സാമർത്ഥ്യമാണ് ഞാൻ സ്വീകരിക്കുന്നത് എന്ന്. ഒരു മടിയൻ ലേസിയായി എത്രയും എളുപ്പമുള്ള മാർഗങ്ങൾ സ്വീകരിക്കാൻ ശ്രമിക്കും. അതൊരൂ ക്രിയേറ്റിവിറ്റിയുടെ ഭാഗമാണ്. അലസത കാണിക്കുന്നവരെ ഉപയോഗപെടുത്തുന്നതും അലസത കാണിക്കുന്നവർ ഒരു ലക്ഷ്യത്തിൽ നിന്നും എത്രയും വേഗം രക്ഷപെടാനുള്ള മാർഗ്ഗം സ്വീകരിക്കുന്നതും വ്യത്യസ്ത ക്രിയെറ്റിവിറ്റിയാണ്. അലസത നല്ലതല്ല, എന്നാൽ അലസത കാണിക്കുന്നവരിലടങ്ങിയ ക്രിയേറ്റിവിറ്റി കണ്ടെത്തി അതിനെ വളർത്തിയാൽ അലസതയും മാറും, രംഗത്ത് അവൻ തിളങ്ങുകയും ചെയ്യും. നഷ്ടത്തിലായ സ്ഥാപനത്തെ സാമ്പത്തികമായി വിജയത്തിലെത്തിക്കുന്നതെങ്ങിനെ എന്ന് പഠിക്കാന്ഹാർവാഡ് യൂണിവേർസിറ്റി വന്നത് അന്ന് ഫോക്സ് മാഗസിനില് തിരഞ്ഞെടുത്ത തിളങ്ങുന്ന 36ളം ഇന്ത്യക്കാരുടെ അടുത്തേക്കല്ല, കാലികളെ മേക്കുന്ന യാദവ് കുടുംബത്തിൽ പെട്ട, കാലികളുടെ കൂടെ വളർന്ന , എന്നാൽ ..എമിലെ റഗുലർ വിസിറ്റിങ് പ്രഫസറായ, റെയിൽ വേയ് മന്ത്രിയായിരുന്ന ലാലുപ്രസാസ് യാദവിന്റെ അടുത്തേക്കാണ് പോയത്.  ഇന്ത്യൻ റെയിൽവെ സാമ്പത്തികമായി വിജയത്തിലെത്തിയച്ചത് അദ്ദേഹത്തിനെ നേട്ടമായിരുന്നു.

ആയതിനാൽ കുട്ടികളുടെ ഇച്ഛക്ക് വിടുക എന്നാൽ അവർക്ക് ബുദ്ധിമുട്ടുള്ളത് പഠിപ്പിക്കാതെ ഒഴിവാക്കുക എന്നല്ല. കഴിവുകളെ കണ്ടെത്തുക എന്നതാണ്. ബുദ്ധിമുട്ടുകളെ കണ്ടെത്തി അതിനെ എളുപ്പമാക്കുന്ന രീതികൾ അവർക്ക് പഠിപ്പിച്ച് കൊടുക്കണം. ഒരു പക്ഷെ ജീവിതത്തിൽ കുട്ടികളെ ഏറ്റവും കൂടുതൽ ശ്രദ്ധയോടെ പഠിപ്പിച്ച് കൊടുക്കേണ്ടത് ബുദ്ധിമുട്ടുകളെ തരണം ചെയ്യാനും പോസിറ്റീവായി കൊണ്ടുവരാനുമാണ്  എന്നാലെ ജീവിതത്തിൽ ബുദ്ധിമുട്ടുകളെ നേരിടാനും ഉപയോഗപെടുത്താൻ അവർക്ക് കഴിയൂ. എളുപ്പമുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ആരും പറയേണ്ടതില്ല, ജീവിതത്തിലും അങ്ങിനെ തന്നെ.

 ഇന്ന് പുറത്തിറങ്ങിയ വർത്തമാനം ആഴ്ച്ചപതിപ്പിലെ ഫോകസ് കോളത്തിൽ പ്രസിദ്ധീകരിച്ചത്  
Click to enlarge 
Related Posts Plugin for WordPress, Blogger...