ലോക പോലീസും അധോലോക ഗുണ്ട
ഇസ്‌റായേലും കൂടി നടത്തി കൊണ്ടിരിക്കുന്ന നാടകങ്ങളുടെ പുതിയ ഇനമാണ് ‘ഇറാന്റെ
അണുവായുധം‘. മുമ്പ് സദ്ദാമിനെ കുടുക്കാൻ ഉപയോഗിച്ച അതേ തന്ത്രം. എന്നാൽ
സദ്ദാമിനേപോലെയല്ല, സദ്ദാമിന്റെ അടുത്ത് ഒന്നും ഉണ്ടായിരുന്നില്ല. ഇറാൻ, സിവിലിയൻ
ആവശ്യങ്ങൾക്ക് ആറ്റൊമിക് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ആ അറിവ് ഭാവിയിൽ ആയുധ
നിർമ്മാണത്തിനുപയോഗപെടുത്തുമോ എന്ന പേടി കാരണം എങ്ങിനെയെങ്കിലും അതിനു തടയിടാനുള്ള
നാടകങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കക്ക് ഇപ്പോൾ തന്നെ സ്വന്തം നാട്ടിൽ
സമരങ്ങളും എതിർപ്പുകളും വേണ്ടതോളമുള്ളതിനാൽ നേർക്കുനേരെ പോലീസായി ഇറങ്ങാതെ
ഗുണ്ടയെകൊണ്ട് കൈകാര്യം ചെയ്യാനാണ് പുതിയ നാടകങ്ങൾ.
പണ്ടാരോ അണികളെ നോക്കി
കൈകൊണ്ട് കൂവാനാവശ്യപെട്ടുകൊണ്ട് മൈക്കിലൂടെ അനൌൺസ് ചെയ്തു, കൂവരുത് മക്കളെ,
കൂവരുത് എന്ന്. അതുപോലെ ഇസ്രായേലിനോട് അക്രമിക്കരുത് അക്രമിക്കരുത്, അതിനു
സമയമായാൽ ഞങ്ങളുണ്ട് അക്രമിക്കാൻ എന്നു പറയുകയും ഇസ്രായേലിന് അക്രമം നടത്താനുള്ള
എല്ലാ കോപ്പുകളും നൽകുകയും ചെയ്തു. മാത്രമല്ല സ്വന്തം മിലിട്ടറിയെ പോലും
ഇസ്രായേലിലേക്കയച്ചു പ്രത്യാക്രമണമുണ്ടായാൽ കാലിയാവാൻ അമേരിക്കൻ മിലിട്ടറി തന്നെ ധാരാളം,
ഇസ്രായേലി സൈന്യത്തിന് പോറല് പോലും പറ്റില്ല എന്നൊക്കെ അറിയിക്കാനാണ് ഒബാമ തന്റെ വക്താവിനെ
ഇസ്രായേലിലേക്കയച്ചത്. എന്നീട്ടും ഇസ്രായേൽ അയാളെ കുറിച്ച് പറഞ്ഞത്, ഇറാന്റെ
മൂടുതാങ്ങി എന്നാണ്. ഗുണ്ടകളാവുമ്പോ പോലീസുകാരെ കുറിച്ച് നല്ലത് പറഞ്ഞാൽ പിന്നെ
അവൻ ഗുണ്ടയാവില്ലല്ലൊ, ജനങ്ങളെ ബോധ്യപെടുത്തേണ്ടതുണ്ടെന്ന് ഇസ്രായേലിനു
നന്നായിട്ടറിയാം.
ഏതാവട്ടെ, ഇസ്രായേൽ
പറഞ്ഞതൊന്നും കാര്യമാക്കാതെ ലോക പോലീസ് കാര്യമായി പണിയുന്നുണ്ട്. സമാധാനത്തിന്റെ
ദൂതനല്ലെ, സുവിഷേശം പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
അമേരിക്കൻ സൈനിക കേണൽ ജാക് മില്ലർ പറയുന്നത്, ദൈവം അമേരിക്കയെ രക്ഷിക്കട്ടെ എന്ന്. അമേരിക്കൻ എയർ
ഫോർസിന്റെ ആവശ്യകത, ഒരു കുട്ടിയെ വേണം. വേറും കുട്ടിയല്ല, ലിറ്റിൽ ബോയിനെ പോലെ..
അതെ, ഹിരോഷിമയെ തകർത്ത ലിറ്റിൽ ബോയിയെ പോലെയല്ലെങ്കിലും മുപ്പതിനായിരം പൌണ്ട് ഭാരമുള്ളതൊന്ന്. സുവിശേഷ
കൃത്യനിർവഹണത്തിനു അവ അത്യാവശ്യമാണ്. അദ്ദേഹം പറയുന്നത്, ജി.പി.എസ്. വഴികാട്ടുന്ന
15 ടൺ ‘ബങ്കർ ബസ്റ്റർ’ ബോംബിന്റെ സ്റ്റോക്ക് അഫ്‌ഗാനിലുപയോഗിച്ച്
തീർത്തിരിക്കുന്നു. അത്തരം ബോംബുകൾകൊണ്ടൊന്നും ഇറാന്റെ മണൽ ഭൂമിയിൽ ഇഫക്ട് കിട്ടാത്തതിനാൽ
32 മില്ല്യൺ ഡോളറിന്റെ പുതിയ ആയുധ നിർമ്മാണത്തിൽ നല്ല മൊഞ്ചുള്ള ബേബികളെ വേണമെന്ന്
നിർബന്ധമുണ്ട്. കാരണം അഫ്‌ഗാൻ തോറബോറ മലകളേക്കാൾ സ്ട്രോങ്ങാണത്രെ ഇറാൻ
മരുഭൂമിക്ക്!
ഇറാനെ നിരായുധീകരിക്കുന്നതിന്റെ ഭാഗമായി ശാന്തതയുടെ ഭൂമിയായ ഗൾഫ്
രാഷ്ട്രങ്ങളെ ആയുധമണിയിക്കാനും അമേരിക്ക തിടുക്കം കാണിക്കുന്നുണ്ട്. യു.എ.ഇയുമായി
നടന്ന ഡീല് ഒബാമയുടെ അഡ്‌മിനിസ്ട്രേഷനിൽ നിന്നും ലീക്കായതിൽ കാണാൻ കഴിഞ്ഞത്
500ഹെൽഫയർ എയർ ടു സർഫേസ് മിസൈലുകളും 4,900 സ്മാർട്ട് ബോംബുകളും അബൂദാബിയിലേക്ക് ടെലിവറിയായിട്ടുണ്ട്.
വൈറ്റ് ഹൌസ് പ്രസ്സ്
സെക്രട്ടറി ജെയ് കാർണി പറഞ്ഞത് ഇറാനെ തളക്കാൻ കൂടുതൽ മാർഗങ്ങൾ തിരയുകയാണെന്നാണ്.
അദ്ദേഹം പറഞ്ഞത് എട്ട് എം.ഒ.പി (ബിഗ്
ബ്ലൂ) ബോംബുകൾ തയ്യാറാക്കിവെച്ചിട്ടുണ്ടെന്നാണ്. ഭൂമിയ പിളർത്തുന്ന ഈ ക്രാറ്റർ
ബോംബുകളെ കുറിച്ച് 2007ൽ പബ്ലിഷ് ചെയ്ത ഒരു ആർട്ടികിളിൽ പറയുന്നത് 200 അടിവരെ
ഭൂമിക്കടിയിൽ ആഴ്ന്നിറങ്ങിയതിനു ശേഷം സ്ഫോടനമുണ്ടാക്കുമെന്നാണ്.
തോറാബോറയിലുപയോഗിച്ച ഡൈസി കട്ടർ എന്ന ബങ്കർ ബസ്റ്ററിനേക്കാളും പത്തിരട്ടിയിലധികം
ശക്തിയുള്ളവയാണ് ബിഗ് ബ്ലൂ എന്ന ബ്ലൂ-190 ബോംബുകൾ.
ഏത് ബോംബായിരിക്കട്ടെ,
പ്രതിരോധിക്കാൻ മറ്റ് ആയുധങ്ങളുടെ കണക്കല്ല ഇറാനു പറയാനുള്ളത്. അവർ പുതിയ
കോൺഗ്രീറ്റ് കണ്ടുപിടിച്ചിരിക്കുന്നു. അതിന്റെ ഗമയിലും പ്രതീക്ഷയിലുമാണവർ.
യു.എച്.പി.സി. എന്ന ഉന്നത സിദ്ധിയുള്ള കോൺഗ്രീറ്റിന്റെ കണ്ടുപിടിത്തമാണ് അവർക്ക്
പ്രതീക്ഷ നൽകുന്നത്. അതെ, ഇറാൻ എന്ന ലോകത്ത് ഭൂകമ്പങ്ങൾകൊണ്ട് വെല്ലുവിളി
നേരിടുന്ന രാജ്യം പ്രകൃതിപരമായ വെല്ലുവിളികളെ നേരിടാൻ കണ്ടെത്തിയ മാർഗമാണ്
പ്രബലമായ എച്.പി.സി. കോൺക്രീറ്റ്. അതിന്റെ പുതിയപതിപ്പാണ് യു.എച്.പി.സി. (അൾട്രാ
ഹൈ പെർഫോർമൻസ് കോൺഗ്രീറ്റ്) ലോകോത്തരസാധനമായി വളരെ ദൃഢമായതും തീരെ വഴങ്ങാത്തതുമായ
കെട്ടിട സാമഗ്രികളിൽ പെട്ടതാണ്. അതിന്റെ ദ്വിവിധരൂപം സൈനികാവശ്യങ്ങൾക്കുപയോഗപെടുത്താമെന്നു
തന്നെയാണ് ഇറാന്റെ പ്രതീക്ഷ.
ഈ പ്രതീക്ഷകളെ തകിടംമറിക്കാനാണ്
അമേരിക്ക പുതിയ ആയുധം രൂപപെടുത്തിയിരിക്കുന്നത്. പുതിയ ബങ്കർ ബസ്റ്ററിനു മാത്രമായി
പെന്റഗൺ നാനൂറ് മില്ല്യൺ ചിലവഴിച്ചിട്ടുണ്ട്. ഫോർടോ റിസേർച്ച് സെന്ററിൽ നടന്ന
പരീക്ഷണപ്രകാരം 300 അടി താഴ്ച്ചയിലുള്ള പാറകൂട്ടങ്ങളെ വരെ തകർക്കാൻ
കഴിവുണ്ടെന്നാണ്. ആ പാറകൂട്ടങ്ങളെ പോലെയല്ല തങ്ങളുടെ യു.എച്.പി.സി. കോൺഗ്രീറ്റ് എന്ന് ഇറാനും.
ഇറാന്റെ ആ നിശ്ചയധാർഡ്യത്തിനു മുമ്പിൽ കാലിടറിപോവാതിരിക്കാൻ അമേരിക്ക
കഠിനപരിശ്രമത്തിലാണ്. അതുകൊണ്ടാണ് പുതിയ ആയുധങ്ങളുടെ കണക്കും കഴിവും
വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്, ഇറാൻ കൊടുത്ത കോൺഗ്രീറ്റുകളുടെ സന്ദേശം
ഏറ്റിട്ടുണ്ടെന്ന് തന്നെ കരുതാം.