Aug 6, 2011

ഒരേ ഒരു നിമിഷം..



ആ ട്രിഗറ് അമരാനെടുത്തത് ഒരേയൊരൂ നിമിഷം..

പതിനായിരങ്ങളായ ഭാര്യമാരെ വിധവകളാക്കാൻ വേണ്ടി യെടുത്തതും ആ ഒരെയൊരൂ നിമിഷം..
പതിനായിരങ്ങളുടെ ശബ്ദം നിലവിളിയായി ഉയരാൻ വേണ്ടിയെടുത്തതും ആ ഒരേയൊരൂ നിമിഷം… അവ എല്ലാത്തിനെയും നിശബ്ദമാക്കി ഭീകരമായ നിശബ്ദത!

അതെ, ഓഗസ്റ്റ് 6 എന്ന ദിവസം രാവിലെ സൂര്യനുദിച്ചത് കിഴക്ക് നിന്നായിരുന്നില്ല…അവരുടെ മധ്യത്തിൽ! ഹിരോഷിമ സിറ്റിയുടെ മധ്യത്തിൽ!

അമേരിക്കൻ പ്രസിഡന്റ് ഹാരി എസ്. ട്രൂമൻ നൽകിയ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രകാരം ലിറ്റിൽ ബോയ്എന്ന ന്യൂക് ഹിരോഷിമയെ തിന്നൊടുക്കി 166,000ൽ പരം മനുഷ്യ ജീവൻ.. തുടർന്ന് വന്ന ഫാറ്റ്മാന്റെ വിഷം നാഗസാക്കിയിൽ എടുത്ത് കൊണ്ട് പോയത് 80000 പേരെയും! സിറ്റികളായതിനാൽ മരിച്ചത് അധികവും സാധാരണ പൌരന്മാർ, കൂട്ടത്തിൽ വ്യവസായിക ആവശ്യത്തിന് തടവിൽ യുദ്ധാനന്തര അടിമകളാക്കി കൊണ്ട് വന്ന 22000 കൊറിയക്കാരുംഅമേരിക്കയെ സംബന്ധിച്ച് അതൊരു
റിവെഞ്ചായിരുന്നു
.

നാലായിരത്തിൽ പരം ആളുകളെ പേൾ ഹാർബറിൽ ജപ്പാന്‍ കൊന്നതിന്. എന്നാൽ അതിന് പകരമായി അമേരിക്ക മാർച്ച് 1945ൽ ടോക്യോ ഫയർ ബോംബുകളാൽ അമേരിക്ക അക്രമിച്ച് 35 സ്ക്വയറ്‌ കിലോമീറ്ററിൽ പരം ചാരമായി അമർന്നപ്പോൾ  ജീവൻ പോയത് 200000ൽ പരം ആളുകൾക്കാണ്‌. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ തിന്നതിനേക്കാൾ കൂടുതൽ ജീവനെ ഫയർ ബോംബ്‌ ടോക്യോവിൽ തിന്നു തീർത്തിരുന്നു. എന്നീട്ടും കലി തീരാത്തതിനാലാണ്  9ല് പരം അണുബോംബുകൾ ജപ്പാനെ ലക്ഷ്യമാക്കി വെച്ചിരുന്നന്നത്. അതിൽ രണ്ടെണ്ണം മാത്രം കിട്ടിയതോടെ ജപ്പാൻ കീഴടങ്ങിയിരുന്നില്ലെങ്കിൽ ജപ്പാൻ മറ്റൊരൂ സഹാറയായി പരിഗമിക്കുമായിരുന്നു.

ഫയർ ബോംബ് തിന്നൊടുക്കിയവർ


യഥാർത്ഥത്തിൽ അമേരിക്ക എടുത്ത് കാണിക്കുന്നത് പോലെയുള്ളൊരൂ അക്രമം പേൾ ഹാർബറിൽ ജപ്പാൻ നടത്തിയിട്ടില്ല. എന്നാൽ ഈസ്റ്റ് ഏഷ്യയിലെ രാജ്യങ്ങളിൽ കണ്ണുവെച്ചിരുന്ന അമേരിക്കക്ക് അവിടെയുള്ള ജപ്പാന്റെ മേൽകോയ്മ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമിച്ചത്.

എത്രയോ ലേഖനങ്ങളും പ്രസംഗങ്ങളും കവിതകളും ഹിരോഷിമയുടെ ഓർമ്മകുറിപ്പായി ഇന്നും ഡോക്യുമെന്റാവുന്നു എങ്കിലും ഇന്നും അമേരിക്കയിലെ ബഹുഭൂരിഭാഗം ആളുകളും, പ്രത്യേകിച്ച് ചരിത്ര വിദ്യാർത്ഥികൾ വരെ  ഹിരോഷിമയിൽ ബോംബ് വർഷിച്ചത് അമേരിക്കയുടെ ശരിയായ തീരുമാനമായിരുന്നു എന്നു പറയുമ്പോൾ പേൾഹാർബറിലെ ചരിത്ര സത്യങ്ങളെ എത്ര വികലമായിട്ടാണ് രേഖപെടുത്തിയിരിക്കുന്നത് എന്നത് അതിശയിപ്പിക്കുന്നു.

ഒരിക്കൽ ഒരു സംവാദത്തിൽ അറ്റമിക് അക്രമണത്തിന് വിധേയരായവരിൽ അംഗവൈകല്ല്യത്തോടെ ജീവിക്കുന്ന ഒരു ജപ്പാനി ഒരു ക്ഷമാപണമെങ്കിലും നടത്തികൂടെ എന്നു ചോദിച്ചപ്പോൾ പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത അമേരിക്കൻ സയന്റിസ്റ്റിന്റെ മറുപടി ‘പേൾഹാർബറിനെ ഓർക്കുക’ എന്നായിരുന്നു.  ആ പീഡിതരുടെ അവസ്ഥ വളരെ കടുത്ത വേദനയുണ്ടാക്കി. അമേരിക്കക്കാരെ പഴിക്കുകയല്ല, എന്നാൽ അമേരിക്ക ലോകത്ത് അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത് എത്ര വികലമായ ചരിത്രമാണ്!

ഒരു മനുഷ്യസ്നേഹിക്ക് ഒരിക്കലും ഒരു ന്യൂക് വെപണിന്റെ ഉപയോഗം മനസ്സിലാകില്ല. എന്നാൽ ചില വസ്തുതകൾ ഏവർക്കും മനസ്സിലാക്കാം.

ന്യൂക് വേപൺ എന്തിനേയും, എല്ലാത്തിനേയും കൊല്ലുന്നു...
അതിന് യുദ്ധഭടനെന്നോ സാധാരണക്കാരനെന്നൊ ചിന്തയില്ല.
മനുഷ്യനെന്നൊ, തലമുറകളെ സൃഷ്ടിക്കുന്ന അമ്മയെന്നോ ചിന്തയില്ല.
ടെടിസ്റ്റ് എന്നോ  നിരപരാധിയായ പിഞ്ചു പൈതലെന്നോ ചിന്തയില്ല.
മനുഷ്യരെന്നോ മറ്റു ജീവജാലങ്ങളെന്നൊ ചിന്തയില്ല.

ആയതിനാൽ മനുഷ്യ കുലത്തിനെതിരെയുള്ള ആയുധങ്ങൾക്കെതിരെ നിൽക്കുന്നവരാവുക...
ലോകത്ത് സമാധാനം ആരംഭിക്കുന്നത് മറ്റു സംസ്കാരങ്ങളെ അറിയുന്നതിലൂടെയാണ്.
അവയെ അംഗീകരിക്കുക, ഒരു വൈദേശിയായിട്ടല്ല, മനുഷ്യകുലത്തിൽ പെട്ടവനായി.
ഞാനൊരൂ ഇന്ത്യക്കാരനാണ്, എന്നാൽ വിശപ്പ്കൊണ്ട് കരയുന്ന അഫ്ഗാനി കുഞ്ഞിന്റെ കൂടെയാണ്... ഞാനൊരൂ യുവാവാണ്, എന്നാൽ ബോംബ് എക്സ്പ്ലോഷനുകളിൽ ബേസ്മെന്റിൽ ഒളിക്കാൻ ശ്രമിക്കുന്ന വൃദ്ധയായൊരൂ അമ്മയുടെ കൂടെയാണ്...

ഞാനിതെഴുതുന്നത്, മില്യൺകണക്കിന് യുവജനങ്ങളിൽ ഒരുവനായി ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട്... ലോകം ശ്രവിക്കേണ്ട ആവശ്യങ്ങളെ കുറിച്ച്, ലോകത്ത് ന്യൂക് വേപൺ ഇല്ലാതാവട്ടെ, സമാധാനം പുലരട്ടെ. സത്യം പുലരട്ടെ, ഭാവിയിലേക്കുള്ള ഊന്നുവടിയായി...

വിദ്വേഷത്തെ കുറിച്ച് സംസാരിക്കുമ്പോൾ നാം സ്നേഹത്തെ കുറിച്ചുപറയാൻ എഴുന്നേറ്റ് നിൽക്കുക. യുദ്ധത്തെ സംസാരിക്കുമ്പൊൾ സമാധാനത്തെ കുറിച്ചുപറയാൻ എഴുന്നേറ്റ് നിൽക്കുക. നിവർന്നു നിൽക്കാൻ നെട്ടല്ലുള്ളവരായി. 

Related Posts Plugin for WordPress, Blogger...