May 15, 2011

വീണ്ടും ഒരു 'ഹോക്സ്' കൂടി ചരിത്രത്തിലേക്ക്പതിനെട്ടാം നൂറ്റാണ്ട് മുതൽ അധികാര ലോകത്ത് പലരീതിയിലുള്ള കബളിപ്പിക്കൽ നടന്നിട്ടുണ്ട്. അതിൽ ചിലത് ചരിത്രത്തിന്റെ ഭാഗമായി. ലോകത്ത് ഇന്നും ശാസ്ത്രവും പുരോഗതിയും പറയുന്നിടത്ത്, ചരിത്രത്തിന്റെ ഭാഗമായി ഇത് പഠിപ്പിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നു.

1814ൽ ലണ്ടൻ സ്റ്റോക് എക്സേഞ്ചിനെ ബാധിച്ച ഡ്യു ബർഗ് ഹോക്സ് ലോകത്ത് ഏറ്റവും വലിയ ഫൈനാ ഫിനാൻഷ്യൽ ഹോക്സായി അറിയപെടുന്നു. 1870കളിലെ പ്രസിദ്ധമായ ഇ.എം.എസ് ഡിസ്പാച് എന്നപേരിലറിയപെടുന്ന തെറ്റായ മെസേജ് ആയിരുന്നു ഫ്രഞ്ച്- ജർമ്മൻ (പ്രൂഷ്യ) യുദ്ധങ്ങൾക്ക് കാരണക്കാരനായത്. ബഹിരാകാശ രംഗത്ത് കുതിച്ചുകൊണ്ടിരിക്കുന്ന റഷ്യയുടെ മേൽ ആധിപത്യം സൃഷ്ടിക്കാനാണ് 1975കളിലെ മൂൺഹോക്സ് അമേരിക്ക സൃഷ്ടിച്ചത്. 2003ൽ വെപൺ ഓഫ് മാസ് ഡിസ്ട്രക്ഷൻ എന്ന പേരിൽ അവതരിപ്പിച്ച Dodgy Dossier ഇറാഖിനെ കീഴ്‌പെടുത്താൻ സാമ്രാജ്യത്വ ശക്തികൾ ഉപയോഗപെടുത്തിയത്. അതുപോലുള്ള ഒന്നൊന്നര ഹോക്സാകുന്നു 9 11നു ശേഷം ലോകത്ത് !33;വതരിപ്പിക്കപെട്ട ബിൻ ലാദിൻ എന്നാണ്  ചില വസ്തുതകൾ വെച്ച് മനസ്സിലാവുന്നത്.

വേൾഡ് ട്രേഡ് സെന്ററിന്റെ തകർച്ചയോട് കൂടി 'വാറ് ഒൺ ടെറർ' എന്ന ഓമനപേരിൽ ബിൻ ലാദിനെ സൃഷ്ടിക്കപെടുമ്പോൾ ലോകത്ത് ഇടപെടാൻ അമേരിക്ക പുതിയ തിയറികൾ സൃഷ്ടിച്ചെടുക്കുകയായിരുന്നു എന്നാണ് കഴിഞ്ഞ കാലങ്ങൾ പഠിച്ചുകഴിഞ്ഞാൽ നമുക്ക് മനസ്സിലാവുക. 

1911 ലെ കോൺസ്പേറസി തിയറിയിലേക്കൊന്നും പോകുന്നില്ല. എന്നിരുന്നാലും അതുമായി ബന്ധപെട്ട് കുറച്ചുകാര്യങ്ങൾ പറയേണ്ടതുണ്ട്. ട്രേഡ് സെന്ററ് വളരെ അസൂത്രിതമായി നടപ്പാക്കിയവർ ചില്ലറക്കാരല്ല എന്നത് അക്രമണ രീതിയിൽ നിന്നും മനസ്സിലാക്കാം. പുലർച്ചെ ഇന്ധനം നിറച്ച വിമാ‍നം അക്രമണത്തിനുപയോഗിക്കുക. ട്രേഡ് സെന്ററിനെ നില നിർത്തുന്ന ലോഹപില്ലറുകൾ ഉരുക്കി തകർക്കുക എന്ന ലക്ഷ്യത്തോടെ വളരെ ചൂട് വമിക്കുന്നതും എക്സ്പ്ലൊസീവുമായ വിമാന ഇന്ധനം ഉപയോഗപെടുത്തുക, അത് ബ്iൽഡിങ്ങിന്റെ ഇത്രാമത്തെ നിലയിൽ ഇടിച്ചാൽ ബിൽഡിങ്ങിന്റെ ബാലൻസ് നഷ്ടമാവുകയും പൊളിഞ്ഞുവീഴും എന്നൊക്കെ പ്രിപ്ലാൻ ചെയ്യണമെങ്കിൽ അവർ ചില്ലറക്കാരല്ല. അക്രമണ രീതിയും ഇരകളും മനസിലാക്കുകയാണെങ്കിൽ ഇതു മനസ്സിലാവും. ട്രേഡ് സെന്ററിൽ സാധാരണ ജോലിക്കുണ്ടാവുന്ന ഇസ്രായേലികൾ അന്നു വന്നിട്ടില്ല. ഇസ്രായേലികൾ മാത്രം രക്ഷപെട്ടു. ഇസ്രായേലിന് ബിൻലാദിൻ ഹോക്സുമായുള്ള ബന്ധം മനസ്സിലാവാൻ ഇതു മാത്രം മതി. കാരണം ഇല്ലാ‍ത്ത അക്രമികളെ സൃഷ്ടിച്ച് നശിപ്പിക്കുന്ന പരിപാടി ലോകത്ത് പല ഭാഗത്തായി ഇസ്രായേൽ നടപ്പാക്കിയതാണ്. ഇന്നും ഇസ്രായേലും ഇസ്രായേൽ ഗൈഡന്റ്സ് സ്വീകരിച്ചവരും നടപ്പിലാക്കി കൊണ്ടിരിക്കുന്നതുമാണ്. ഇസ്രായേലുമായി നമ്മുടെ രാജ്യത്തെ ഫാസിസ്റ്റുകളുടെ ബന്ധം പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെയാണ് ഫാസിസ്റ്റ് അധികാര പ്രക്രിയയിൽ ഇസ്രായേൽ ടച്ച് കാണുന്നതും. ഇന്നും നമ്മുടെ ഇടയിൽ ചർച്ചയായികൊണ്ടിരിക്കുന്ന ജാവേദ് (പ്രാണേഷ് കുമാറ്) , ഇസ്രത്ത് ജഹാൻ വ്യാജ ആകസ്മിക കൊലപാതകം മുതൽ എത്രയുണ്ട് ചേർത്തെഴുതാൻ!! സൃഷ്ടിച്ചെടുക്കുന്ന ടെറര് സ്റ്റോറികളുടെ പിന്നാമ്പുറകഥകൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. അതിനൊരൂ പക്ഷെ വർഗീയതയുടെ അതിർവരമ്പുകളുമുണ്ടായിരിക്കുമെങ്കിലും.

2004 നവമ്പറിൽ നടന്ന ഇലക്ഷനിൽ ജൂനിയർ ബുഷിനെ അധികാരത്തിലെത്തിച്ചത് ഒരു പക്ഷെ അൽജസീറയിലൂടെ ബിൻലാദിൻ നൽകിയ സഹായമായിരിക്കാം. സമയങ്ങൾക്കും സന്ദർഭങ്ങൾക്കുമനുസരിച്ചാണ് ന്യൂസ് വാല്യൂ.... അത് പലപ്പോഴും ബിൻലാദനിൽ നിന്നും കടുത്ത എതിരാളിയായ ബുഷിനും അമേരിക്കൻ ഭരണകൂടത്തിനും ലഭിച്ചിട്ടുണ്ട്. അതിൽ ജസീറക്കും ഖത്തർ ഭരണകൂടത്തിനും ഇസ്രായേലിനുമുള്ള പങ്ക് കുറച്ചുകാണാൻ  കഴിയില്ല.


2000 ൽ ഖത്തറിന്റെ അധികാരം അച്ചനിൽ നിന്നും മകൻ കൈയ്യടക്കിയപ്പോൾ പലരും പറഞ്ഞു, അത് അധികാരം കൈമാറാൻ അച്ചനും മകനും ഒത്തുകളിച്ചതാണ്. അതിലേക്ക് പോകുന്നില്ല, അധികാരം ഏറ്റെടുത്ത ഉടനെ അഭിനന്ദനം ലഭിച്ചത് ഇസ്രായേലിൽ നിന്നുമാണ്. അറബ് ലോകത്ത് ഇസ്രായേലിനെ സ്വാഗതം ചെയ്ത രാഷ്ട്രമെന്ന ക്രെഡിറ്റും അവർക്കാണ്. വിദേശത്ത് പഠിക്കുന്ന കാലത്ത് അദ്ദേഹത്തെ ചിലർ കാര്യമായി ഉപയോഗപെടുത്തിയിട്ടുണ്ട്. അതിന്റെ പിന്നാമ്പുറ കളികളാണ് പല തീമുകളിലായി ലോകത്ത് കാണുന്നത്. പാശ്ചാത്യരുടെ കണ്ണിലെ കരടായി അൽ ജസീറയെ കാണിക്കുന്നുണ്ട്. അതിന് ചില്ലറ ലൊട്ട് ലൊടുക്ക് ന്യൂസുകളും കുറച്ചു ശഹീദുകളേയും ലോകത്ത് സൃഷ്ടിച്ചിട്ടുണ്ട്. കളിക്കുന്നതും ജയിക്കുന്നതും എല്ലാം പിന്നാമ്പുറത്തുള്ളവർ... തോൽക്കുന്നത് ഇതിനിടയിൽ പിന്നണിയിലെ കളിപ്പിക്കൽ അജണ്ടകളറിയാത്ത സത്യ സന്ധരായ ജേണലിസ്റ്റുകൾ... അവർ അരചാൺ വയറ് നിറക്കാനും, പ്രീ പ്ളാനുകൾക്കപ്പുറം യഥാർത്ഥ്യങ്ങളുടെ ചിത്രങ്ങൾ പുറം ലോകത്ത് അറിയിക്കാൻ ശ്രമിച്ചവവരാണ്.  പരമ പ്രധാനമായ പല കളികളും അറേബ്യൻ ലോകത്ത് അൽ ജസീറ വഴി ലോകത്ത് നടന്നിട്ടുണ്ട്. ആ കളികൾ ഭാവിയിൽ വെളിച്ചത്താകാതിരിക്കാനാണ് പിന്നീട് കുത്തക, സാമ്രാജ്യത്വ കമ്പനികൾ തന്നെ ജസീറയെ ഏറ്റെടുത്തതും. 

കളികളിൽ നിന്നും ശരിയാം വിധം കാര്യം മനസിലാക്കിയ ഒബാമയുടെ കളികൾ പ്രതിരോധത്തിന്റെതാണ്. അത് അഫ്‌ഗാനിൽ നിന്നും രക്ഷപെടുന്നതിന്റെ മാർഗങ്ങളാണ്, അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള മുന്നേറ്റമാണ്. അതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഒസാമ എന്ന സ്റ്റാച്യൂ ഇല്ലാതാക്കിയതിലൂടെ ഒബാമ ശ്രമിച്ചത്. മാത്രമല്ല, മിഡിലീസ്റ്റിൽ അമേരിക്കൻ ജാര സന്തതിയുടെ നില നില്പ് അപകടകരമാവാതിരിക്കാൻ ഇനി അവിടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് ഈജിപ്തും മൊറാക്കൊയും കൂടെ യമനും കൂടി വിളിച്ച് പറയുമ്പോൾ അവഗണിക്കാൻ അമേരിക്കക്ക് കഴിയില്ല. ഫല;സ്തീൻ സംഘടനകളെ യോജിപ്പിക്കുന്നതിൽ ഈജിപ്ത് വിജയിച്ചതും അതുപോലുള്ള ഇസ്രായേലിനെ ബാധിക്കുന്ന ഏത് പ്രശ്നവും ലോകപോലീസിന്റെ ഉറക്കം കെടുത്തും. കാരണം ലോക പോലീസിന്റെ കടിഞ്ഞാൽ അമേരിക്കൻ കോൺഗ്രസ്സ് വഴി സാമ്പത്തികധിപന;്മാരായ ജൂത ലോബികളിലാണ്. അതുകൊണ്ട് തന്നെ റിപബ്ലികൻ പാർട്ടി വന്നാലും ഡെമോക്രാറ്റ്രിക് പാർട്ടിവന്നാലും പ്രസിഡന്റുകൾ ഏത് ജാതി വർഗക്കാരനായാലും മോഹവാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിന് ലിമിറ്റുണ്ട്. മാക്സിമം ഉപരിപ്ലവമായ മാറ്റങ്ങൾ ചെയ്യാൻ കഴിഞ്ഞാൽ അത്രയുമായി എന്നല്ലാതെ ഇസ്രായേലിനോടുള്ള രാഷ്ട്രീയ വിധേയത്വം മാറ്റി മറിക്കാനാവില്ല. അതു കൊണ്ട് അഫ്‌ഗാനിൽ നിന്നും രക്ഷെപെട്ട് മിഡിലീസ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇല്ലാത്ത ഒസാമയെ കൊന്നൊടുക്കിയത്. ഒസാമകൾ അമേരിക്കൻ രാഷ്ട്രീയ കളികൾക്ക് അത്യാവശ്യമായതിനാൽ പുതിയ ഒസാമ അടുത്തു തന്നെ മിഡിലീസ്റ്റിൽ നിന്ന് ഉയർത്തെഴുന്നേൽക്കും. ലോക രാഷ്ട്രങ്ങളിൽ പോലീസുകാരനെ പോലെ കയറിചെല്ലാൻ അത്തരം ഒരു ബിംബം അമേരിക്കക്ക് ആവശ്യമാണ്. 

 ഒരു കാലത്ത് അമേരിക്കന്‍തോഴനായിരുന്ന ബിന്‍ലാദിന്‍ ഇറാഖ് അധിനിവേശത്തോടെയാണ് എതിരാളിയായി മാറിയത്. എന്നാല്‍ എതിരാളിയായതിനു ശേഷം എഴുതി ചേര്‍ക്കാന്‍ ആളെ കിട്ടാത്തതൊക്കെ ബിന്‍ലാദിന്റെ  പേരില്‍ കെട്ടിവെക്കുന്നതാണ് പിന്നീട് കാണുന്നത്. ബിന്‍ലാദിന്‍ ഇല്ല എന്നോ, അദ്ദേഹം നല്ലവനാണെന്നോ എന്നല്ല പറഞ്ഞു വരുന്നത്, ലോകാധിപന്മാരായ ഒരു രാഷ്ട്രം പാതിറ്റാണ്ടുകളായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗപെടുത്തി ഒരു രാഷ്ട്രം കീഴടക്കിയിട്ടും ബിന്‍ലാദിനെ പിടികൂടാനായില്ല എന്നതിനാല്‍ ഇവര്‍ പറഞ്ഞു കൊണ്ടിരിക്കുന്ന 'ബിന്‍ലാദിന്‍' അലാവുദ്ധീന്റെ അത്ഭുത വിളക്കിലെ ഭൂതമാണോ എന്ന് സംശയിക്കും വിധമാണ്.  ഈ പറയപെട്ട 'ഭൂത'ത്തിന്റെ തിരക്കഥ മാറുന്നത് ഒബാമ അഫ്ഗാനില്‍നിന്നും സൈനിക പിന്മാറ്റം പ്രഖ്യാപിച്ചു പ്രസിഡന്റാകുന്നതോടെയാണ് . ബിന്‍ലാദിനെ കണ്ടെത്തി ലോകത്തിനു കാണിച്ചു കൊടുക്കാന്‍ ഒരു ഫോട്ടോ പോലുമില്ലാത്ത നിലയില്‍ കൊന്നു കടലിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു! ആദ്യം റിലീസ് ചെയ്ത ഫോട്ടോ ഫേക്കാണെന്ന് ലോകം മനസ്സിലാക്കുകയും അമേരിക്കയുടെ അടുത്ത് ലോകത്തിനു നല്‍കാന്‍തെളിവുകളില്ല എന്നാകുമ്പോള്‍ ‍ബിന്‍ലാദിന്‍എന്നത് അമേരിക്കന്‍ ഭൂതമാനെണെ ന്നു ആരെങ്കിലും സംശയം പറഞ്ഞാല്‍ അംഗീകരിക്കാനെ നിവൃത്തിയുള്ളൂ. പിടികൂടാന്‍ കഴിഞ്ഞിട്ടും കൊല്ലുകയും പ്രധാനമായും ലഭിക്കേണ്ട പല തെളിവുകളും സ്വയം ഇല്ലാതാക്കുകയും ചെയ്തതു വഴി ബുഷിനെയും അമേരിക്കയെയും രക്ഷിക്കുകയാണ് അമേരിക്ക൯ മിലിട്ടറി ചെയ്തിരിക്കുന്നത്. 

പറഞ്ഞു വരുന്നത് ലോകത്ത് പല കബളിപ്പിക്കലും നടന്നിട്ടുണ്ടെങ്കിലും വളരെ കുറച്ചു മാത്രമാണ് ചരിത്ര സത്യമായി അംഗീകരിക്കപെട്ടവ. അതിൽ പ്രമുഖമാണ് മൂൺ ഹോക്‌സ്. ഇന്നും നമ്മുടെ പാഠപുസ്തകങ്ങളിൽ ആ കളവ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. വരുന്ന ചരിത്രങ്ങളിൽ ബിൻലാദിനെയും  കൂടി ചേര്‍ത്ത് പഠിക്കാം.please see what banaseer says about binladin :)

Related Posts Plugin for WordPress, Blogger...