Covid-19 എന്ന കൊറോണ വൈറസ് ഏറെ മനുഷ്യ ജീവനെടുക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. മുമ്പും ലോകത്ത് പല തരം വൈറസുകൾ പകർച്ചവ്യാധിയുണ്ടാക്കുകയും ഏറെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ അടുത്ത് വന്ന പക്ഷിപനിയും പന്നിപനിയുമൊക്കെ കൊറോണയുടെ വ്യത്യസ്ത രൂപങ്ങളാണ്. വൈറസിന്റെ ഉപരിതല ആവരണത്തില്‍ കിരീടം പോലെയുള്ള കതിരുകളുള്ളതിനാലാണ് കൊറോണ വൈറസ് എന്ന് വിളിക്കപെടുന്നത്. എണ്ണമയമുള്ള കൊഴുപ്പ് തന്മാത്രകളുടെ ഒരു കുമിളയിലാണ് വൈറസ് ഉൾക്കൊള്ളുന്നത്, അതുകൊണ്ട് തന്നെ ഇത് ആൽകഹോൾ, സോപ്പ് തുടങ്ങിയവ ഉപയോഗിച്ച് നശിപ്പിക്കാവുന്നതാണ്. അതേ പോലെ രോഗം പടർത്തുന്ന അനേകം അണുക്കളുണ്ട്, അവയെ കുറിച്ച് മനസ്സിലാക്കി ആരോഗ്യകരമായ പ്രതിരോധാവസ്ഥ സ്വീകരിക്കേണ്ടതുണ്ട്. രോഗമുണ്ടാകാതിരിക്കാനും രോഗമുള്ളവര്‍ രോഗം പടരാതിരിക്കാനുള്ള മുങ്കരുതലുകൾ സ്വീകരിക്കുക.
ലോകത്തെ എല്ലാ പദാര്‍ത്ഥങ്ങളുടെ നിര്‍മ്മിതി കോര്‍ക്കില്‍ നിന്നാണ്, കോര്‍ക്കുകള്‍ ചേർന്ന് പ്രോട്രോണും ന്യൂട്രോണും സൃഷ്ടിക്കപെടുന്നത്, ഓരോ ആറ്റത്തിന്റെയും ന്യൂക്ലിയസിലുള്ള പ്രോട്രോണിന്‍റെയും ന്യൂട്രോണിന്‍റെയും തോതനുസരിച്ചാണ് പദാര്‍ത്ഥത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നത്. ആറ്റങ്ങൾ പലരീതിയിൽ ചേർന്നാണ് ലോകത്തെ എല്ലാ പദാർത്ഥങ്ങളും ഉണ്ടാകുന്നത്, അതിൽ അജൈവ വസ്തുക്കളും ജൈവ വസ്തുക്കൾക്കുമുണ്ട്. ലോകത്ത് എല്ലാ ജൈവ കണങ്ങള്‍ക്കും ജനിതകമായ ഘടനയുണ്ട്, അതിനനുസരിച്ചാണ് അവയുടെ രൂപവും സ്വഭാവവും രൂപപെടുന്നത്.
മനുഷ്യ ശരീരം അനേകം വ്യത്യസ്ത ജനിതക സ്വഭാവ വിശേഷങ്ങളുള്ള കോശങ്ങളാല്‍ നിര്‍മ്മിക്കപെട്ടതാണ്. 100 ട്രില്ല്യന്‍ ആറ്റങ്ങളാണ് ഒരു കോശത്തിന്റെ നിര്‍മ്മിതിക്ക് വേണ്ടത്, 100 ട്രില്ല്യന്‍ കോശങ്ങളിലാണ് മനുഷ്യ ശരീരവും! ഓരോ കോശങ്ങള്‍ക്കും അതിന്റെ ചുറ്റുപാടുകളില്‍ നിന്ന് വേറ് തിരിച്ചു നിര്‍ത്തുന്ന സെൽ മെംബ്രൺ, ജെല്ലിനെ പോലെ ദ്രവ രൂപത്തിലുള്ള സൈറ്റോപ്ലാസം, ജെനറ്റിക് മെറ്റീരിയലായ ഡി.എന്‍.എ. എന്നിവയാണ്. കോശങ്ങള്‍ പ്രധാനമായും രണ്ട് തരത്തിലാണ്, ജീവജാലങ്ങളില്‍ കാണുന്ന യൂക്കാരിയോട്ടിക് കോശങ്ങള്‍ക്ക് സങ്കീര്‍ണ്ണമായതും ന്യൂക്ലിയസുള്ളതുമാണ്, പ്രോകാരിയോട്ടിക് ന്യൂക്ലിയസില്ലാത്ത ജെനറ്റിക് മെറ്റീരിയല്‍ മാത്രമുള്ളതാണ്. പ്രോകാരിയോട്ടിക് ഏകകോശ ജൈവവസ്ഥയിലുള്ള ജീവികളിലാണ്, ബാക്ടീരിയകളെ പോലെയുള്ളവയാണ്. എന്നാൽ ജീവനില്ലാത്ത ജൈവ സ്വഭാവമുള്ളവയാണ് വൈറസുകള്‍. വളരെ ചെറിയവയാണത്, ഒരു ബാക്ടീരിയക്ക് കാഴ്ച്ച ഉണ്ടായിരുന്നെങ്കില്‍ അവക്ക് പോലും കാണാന്‍ സാധിക്കാത്ത അത്രക്ക് ചെറിയതാണ് വൈറസുകള്‍. സാധാരണ മൈക്രോസ്കോപുകളിൽ കാണാൻ സാധിക്കില്ല, 1931ൽ ഇലക്ട്രോണിക് മൈക്രോസ്കോപുകൾ വന്നതിനു ശേഷമാണ് വൈറസുകളെ കാണാൻ സാധിച്ചത്.
വൈറസുകള്‍ സ്വയമേ ഒന്നും ചെയ്യാന്‍ സാധിക്കാത്ത സങ്കീര്‍ണ്ണമായ ജെനറ്റിക് കോഡുകളിലുള്ളവയാണ്. പല ഘടനയിലുള്ള വൈറസുകളുണ്ട്. പ്രോട്ടീന്‍ കൊണ്ട് നിര്‍മ്മിക്കപെട്ട ആവരണവും അതിനുള്ളില്‍ ജെല്ലുപോലെയുള്ള എന്സൈമും ജെനറ്റിക് കോഡുകളുമാണ് ഉള്ളത്. വൈറസ് രണ്ട് വിഭാഗമാണ്, ഒന്നോ രണ്ടോ ചെയിനുകളിലുള്ള ഡി.എന്‍.എ കോഡുകളിലുള്ളതും ആര്‍.എന്‍.എ കോഡുകളിലുള്ളതുമായ വൈറസുകളുണ്ട്, ആര്‍.എന്‍.എ വൈറസുകള്‍ ശരീര സെല്ലുകളിലേക്ക് പ്രവേശിച്ചതിനു ശേഷം ഡി.എന്‍.എ വൈറസായി പരിണമിക്കുന്നവയുമുണ്ട്, ജനിതക മാറ്റങ്ങള്‍ സ്വീകരിക്കുന്നവയുമുണ്ട്. ഇവ കോശത്തിന്‍റെ ബയോകെമിക്കൽ മെഷിനറി ഏറ്റെടുക്കുകയും ചെയ്യുന്ന രീതികളും വ്യത്യസ്തമാണ്.
ഒരു വൈറസുകൾ ശരീരത്തിലേക്ക് പ്രവേശിച്ചാൽ വൈറസിനു ഇടപെടാൻ പറ്റിയ അനുകൂലമായ കോശങ്ങളിൽ എത്തുന്നത് വരെ കാത്തിരിക്കും, അനുകൂലമായ കോശത്തിലെത്തിയാല്‍ വൈറസ് കോശത്തിന്റെ ആവരണവുമായി സംയോജിപ്പിച്ച് കോശത്തിലേക്ക് മൊത്തത്തിലോ ജീന്‍ കുത്തിവെച്ചോ പ്രവേശിച്ചുകൊണ്ട് വൈറസ് ജീന്‍ കോശത്തിന്റെ ന്യൂക്ലിയസിലേക്ക് പ്രവേശിച്ച് ബയോകെമിക്കൽ മെഷിനറിയെ ഏറ്റെടുക്കുന്നു. ന്യൂക്ലിയസിനുള്ളിലെ ഡി.എൻ.എ കോഡുകളിൽ വൈറസ് കോഡുകൾ വഴി മാറ്റങ്ങൾ വരുത്തികൊണ്ട് കോശത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ തകർത്തുകൊണ്ട് കോശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ശേഷം വൈറസ് ഡിഎൻഎ കോപ്പിയുണ്ടാക്കാൻ പ്രോട്ടീനുകളുടെ നിർമ്മാണത്തിനായി ആർ.എൻ.എ.യെ നിയന്ത്രിക്കുന്നു, അങ്ങനെ അനേകം വൈറസ് ജീനുകൾ ഉണ്ടാക്കുകയും അവ സെല്ലിനുള്ളിൽ അടിഞ്ഞു കൂടുകയും ശേഷം കോശത്തെ തകര്‍ത്തുകൊണ്ട് അനേകം വൈറസ് കോപികളായി അടുത്തുള്ള അനേകം കോശങ്ങളിലേക്ക് പകരുന്നതോട് കൂടി ശരീരത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും രോഗാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു. കയറി കൂടി ആതിഥേയ കോശങ്ങളെ തകരാറിലാക്കുന്ന ജൈവിക കണങ്ങളെയാണ് ‘വിഷം’ എന്ന അര്‍ത്ഥത്തിലുള്ള ലാറ്റില്‍ ഭാഷയില്‍ "വൈറസ്" എന്നു വിളിക്കുന്നത്.
ജൈവ കണങ്ങളാല്‍ നിര്‍മ്മിക്കപെട്ട ജീവനുള്ളവയാണ് കോശം, അതിന്റെ സ്വഭാവവും ഘടനയും ചുറ്റുപാടുകളുമായി ഇടപെടുന്നതും നിര്‍ണ്ണയിക്കുന്നത് അവയിലെ ജീനുകളാണ്. കോശങ്ങളുടെയും ഉപരിതലത്തിൽ കാണപ്പെടുന്ന ആന്റിന പോലുള്ള ഘടനകളാണ് സിലിയ. ശരീരത്തിലെ വിവിധ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ മീഡിയേറ്ററാണ് സിലിയ. എല്ലാ ജീവജാലങ്ങളും ഒരേ തന്മാത്രകൾ ഉപയോഗിച്ച് ജനിതക വിവരങ്ങൾ സംഭരിക്കുന്നു, ആ തന്മാത്രകളുടെ ജനിതക കോഡിൽ എഴുതിയത് എല്ലാ ജീവജാലങ്ങളുടെയും പങ്കിട്ട വംശപരമ്പരയുടെ ശക്തമായ തെളിവാണ്. ഉയർന്ന ജീവിത രൂപങ്ങളുടെ പരിണാമത്തിന് വ്യത്യസ്ത ശരീര പദ്ധതികളെയും പോഷകാഹാരങ്ങളെയും പിന്തുണയ്ക്കുന്നതിന് പുതിയ ജീനുകളുടെ വികസനം ആവശ്യമാണ്. അങ്ങനെയാണെങ്കിലും, സങ്കീർണ്ണമായ ജീവികൾ അവയുടെ പ്രാകൃത ഭൂതകാലത്തിൽ നിന്നുള്ള പ്രധാന ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിരവധി ജീനുകളെ നിലനിർത്തുന്നു.
ജീവിയുടെ പരിണാമത്തിൽ ജീനുകൾ പരിപാലിക്കപ്പെടുന്നു. എന്നിരുന്നാലും, ജീനുകൾ കൈമാറ്റം ചെയ്യാനോ മറ്റ് ജീവികളിൽ നിന്ന് "മോഷ്ടിക്കാനോ" കഴിയും. ആൻറിബയോട്ടിക് റെസിസ്റ്റൻസ് ജീനുകൾ വഹിക്കുന്ന പ്ലാസ്മിഡുകൾ സംയോജനത്തിലൂടെ ബാക്ടീരിയകൾക്ക് കൈമാറ്റം ചെയ്യാൻ കഴിയും, കൂടാതെ വൈറസുകൾക്ക് അവയുടെ ജീനുകളെ ഹോസ്റ്റ് സെല്ലുകളിലെ ജീവുകളിൽ ഉൾപ്പെടുത്താനും കഴിയും. ചില സസ്തന ജീനുകൾ വൈറസുകൾ സ്വീകരിച്ച് പിന്നീട് മറ്റ് സസ്തനികളുടെ കോശങ്ങളിലേക്ക് കൈമാറ്റം ചെയ്യാറുണ്ട്. ഒരു ജീനിന് എങ്ങനെ ഒരു ജീൻ ലഭിക്കുകയും നിലനിർത്തുകയും ചെയ്യുന്നു എന്നത് പരിഗണിക്കാതെ തന്നെ, പ്രോട്ടീന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഇടം എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടുന്നു. ചില ജെനറ്റിക് മ്യൂട്ടേഷനുകൾ അനിവാര്യമല്ലാത്ത ഇടങ്ങളിലുമുണ്ടാകാം, മ്യൂട്ടേഷനുകൾ ജീനിന്റെ പരിണാമ ജീവിതത്തിന്റെ മൊത്തത്തിലുള്ള ചരിത്രമാണ്. ഈ ഒരു തത്വം തന്നെയാണ് ബയോ പ്രോഗ്രാം ചെയ്യുന്നവരും ഉപയോഗപെടുത്തുന്നത്. അല്ലാതെ പുതിയ ജെനറ്റിക് കോഡുകള്‍ ഡിസൈന്‍ ചെയ്യുകയല്ല, ജീനുകളെ പഠിച്ച് ഓരോ ജീനുകളുടേയും ധര്‍മ്മം മനസ്സിലാക്കി ആവശ്യമുള്ള ഭാഗങ്ങളെടുത്ത് മറ്റൊരൂ ജീനില്‍ അതേ സ്വഭാവം നിര്‍ണ്ണയിക്കുന്ന ജീനുകള്‍ക്ക് പകരം വെക്കുക എന്ന ജീന്‍ ഇന്‍സേര്‍ഷനും ഡെലീഷനുമാണ് ഇന്ന് ബയോപ്രോഗ്രാമില്‍ കാണാന്‍ സാധിക്കുക. അങ്ങിനെയാണ് ജെനറ്റിക് മോഡിഫികേഷൻ നടത്തി കാര്‍ഷിക മേഖലയിലൊക്ക് നല്ലയിനം ഉല്‍പന്നങ്ങൾ സാധ്യമാക്കുന്നത്.
ഇങ്ങനെ ഇന്‍സേര്‍ഷനും ഡെലീഷനും ആദ്യമായ് നടപ്പിലാക്കിയത് മനുഷ്യരല്ല, ജീവനില്ലാത്ത വൈറസുകളാണ്. പല വൈറസുകളിലെ ജെനിതക കോഡുകള്‍ അവതന്നെ ചുറ്റുപാടുകള്‍ക്കനുസരിച്ച് പരിവര്‍ത്തനം സ്വീകരിക്കും. ഒരു കോശത്തിൽ നിന്ന് പുതിയ വൈറസ് കോപ്പികൾ ഉണ്ടാക്കുന്ന സന്ദർഭത്തിൽ ആ കോശത്തിലെ ജനിതക അവസ്ഥക്കനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്, ചെറിയ ചെറിയ മാറ്റങ്ങൾ വഴി ക്രമേണ മറ്റൊരൂ വൈറസായി പരിവർത്തനം ചെയ്യപെടുന്നു. കോറോണ വൈറസുകളുടെ ജെനറ്റിക് ചെയിന്‍ പരിശോധിക്കുകയാണെങ്കില്‍ അത് കാണാവുന്നതാണ്. എന്നാല്‍ കോവിഡ്-19 എന്ന കോറോണയില്‍ നേരത്തെ ഉണ്ടായിരുന്ന ജെനറ്റിക് കോഡില്‍ നിന്നും വലിയ അന്തരം കാണാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോവിഡ്-19 എന്ന കോറോണ വൈറസ് മനുഷ്യ കൈകടത്തലുകൾ ഉള്ളതാണെന്ന് ചില ഗവേഷകര്‍ പറയുന്നു. വൈറസിന്റെ പ്രോട്ടീൻ ശ്രേണിയിൽ എച്ച്ഐവിക്ക് “വിചിത്രമായ സമാനത” ഉള്ള വളരെ ചെറിയ “ഉൾപ്പെടുത്തലുകൾ” തിരിച്ചറിഞ്ഞതായി ഇന്ത്യൻ ബയോടെക് വിദഗ്‌ദ്ധർ പങ്കുവെച്ചിരുന്നു, എച്ച്.ഐ.വി. വൈറസിനു പ്രതിരോധ മരുന്ന് കണ്ടെത്താന്‍ ഇതുവരെ സധിച്ചിട്ടില്ല. അത് ഒരു ആര്‍.എന്‍.എ വൈറസാണെങ്കിലും ശരീര കോശത്തിലെത്തിയതിനു ശേഷം ഡി.എന്‍.എ. വൈറസായി സ്വയം പരിവര്‍ത്തനം ചെയ്യുന്ന വളരെ സങ്കീര്‍ണ്ണമായ ജെനറ്റിക് സ്വഭാവത്തോടുള്ളവയാണ്.
ഫ്രെഡ് ഹച്ചിൻസൺ കമ്പ്യൂട്ടേഷണൽ ബയോളജിസ്റ്റായ ബെഡ്ഫോർഡ് പറയുന്നത്, വൈറസിന്റെ ഏറ്റവും പുതിയ പൊതുവായ പൂർവ്വികരുമായുള്ള ജനിതക വ്യത്യാസങ്ങൾ പ്രകൃതി പരിണാമ സമയത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വ്യത്യാസങ്ങളുമായി പൊരുത്തപ്പെടുന്നു എന്നതിനാൽ മനുഷ്യ നിർമ്മിതമല്ല എന്നാണ്. വൈറൽ ജീനോമിക്സിൽ വിദഗ്ധരായ ശാസ്ത്രജ്ഞരും പറയുന്നത് അത്തരം തെളിവുകളൊന്നും നിലവിലില്ല, സാഹചര്യ വിശകലനങ്ങൾ തീർത്തും തെറ്റാണ് എന്ന് സ്‌ക്രിപ്സ് റിസർച്ച് ട്രാൻസ്ലേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പകർച്ചവ്യാധി ജീനോമിക്‌സ് ഡയറക്ടർ ക്രിസ്റ്റ്യൻ ആൻഡേഴ്‌സൺ പറയുന്നത്, എച്ച്ഐവി പഠനം “ഇത്തരത്തിലുള്ള വിശകലനങ്ങൾ എങ്ങനെ നടത്താമെന്നതിനെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ്”, ഇന്ത്യൻ ശാസ്ത്രജ്ഞർ എച്ച്ഐവിക്ക് സമാനമാണെന്ന് കണ്ടെത്തിയ ഹ്രസ്വ പ്രോട്ടീനുകൾ എച്ച്ഐവിയിൽ നിന്നുള്ളതല്ല, കൊറോണ വൈറസുകളുടെ സ്വാഭാവിക പരിണാമത്തിന്റെ ഫലമാണിത്.
വൈറസ് രോഗമുള്ള കോശത്തിലേക്ക് മറ്റൊരൂ വൈറസ് കൂടി പ്രവേശിച്ചാല്‍ രണ്ട് വൈറസ് കോഡുകളിലൂടെ പുതിയ വൈറസ് രൂപപെടാന്‍ സാധ്യതയുണ്ട് എന്നതിനു കാരണം കോശത്തിലെത്തിയാല്‍ വൈറസ് ജീനുകളെ കോശത്തിലെ ജീനുകളിലേക്ക് ചേര്‍ത്തുകൊണ്ടുള്ള വൈറസ് മോഡിഫൈ ചെയ്ത കോശത്തിലേക്ക് പുതിയ വൈറസ് കടന്നുവന്നാല്‍ വീണ്ടും കോശത്തില്‍ ജെനറ്റിക് മ്യൂട്ടേഷനും ഇന്സേര്‍ഷനും നടക്കുകയും രണ്ട് വൈറസ് ജീനുകളില്‍ നിന്ന് പുതിയ വൈറസ് ഉണ്ടാകാനും സാധ്യതയുണ്ട് എന്ന പഠനങ്ങള്‍ക്കനുസരിച്ച് അതിനുള്ള പ്രതിവിധികള്‍ കണ്ടെത്താന്‍ വേണ്ടി ലാബുകളില്‍ വൈറസ് ജീനുകളിലെ ചില സ്ട്രൈനുകൾ പരിവര്‍ത്തനം പരീക്ഷണങ്ങൾ നടത്താറുണ്ട്, വൈറസുകളുടെ പരിവർത്തനങ്ങളെ കുറിച്ച് പഠിക്കാനും വാക്സിനുകള്‍ ഉണ്ടാക്കാനും വേണ്ടി. ഭീകരന്മാരായ H5N1 വൈറസ് സ്ട്രൈനുകളിൽ മാറ്റം വരുത്തിയ തന്റെ പരിശ്രമങ്ങളെ കുറിച്ച്നെതർലാന്റിലെ റോട്ടർഡാം എറാസ്മസ് മെഡിക്കൽ സെന്ററിലെ റോൺ ഫൗച്ചിയർ 2012 സെപ്റ്റംബറിൽ മാൻഹാട്ടൻ നടന്ന ഇൻഫ്ലുവൻസ കോൺഫറൻസിൽ നിരത്തിയതാണ്. അദ്ദേഹം പറയുന്നത് വളരെ പരിശ്രമത്തിലൂടെ പക്ഷികളിലും മൃഗങ്ങളിലും പരീക്ഷണം നടത്തിയതെന്നും വളരെ അപൂർവ്വമായെ മനുഷ്യരിലേക്ക് വ്യാപിക്കുകയുള്ളൂ എന്നുമാണ്. വർഷങ്ങൾക്ക് ശേഷം ഏഷ്യയിൽ വ്യാപിച്ച പക്ഷിപനിയുടെ ആയിരകണക്കിനു കേസുകൾ റിപോർട്ട് ചെയ്യപെട്ടിട്ടുണ്ട്. H5N1 പ്രത്യേകിച്ചും ക്രൂരമായതാണ്. ഫൌച്ചിയര്‍ ഗവേഷക സംഘം ഇൻഫ്ലുവൻസക്ക് കാരണമാകുന്ന വൈറസുകളെ വെള്ളകീരിയിൽ പരീക്ഷണം നടത്തി. H5N1 ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പകരുമ്പോൾ അത് സെൽ വ്യൂഹങ്ങളിൽ കൂടുതൽ യോജിച്ച തരത്തിൽ പ്രവർത്തിക്കുകയും സ്വയം പരിവർത്തനങ്ങൾക്ക് വിദേയമാവുകയും ചെയ്യുന്നു. പരീക്ഷണത്തിന് വിധേയമായി വള്ളകീരിക്ക് ബാധിച്ച വൈറസിന് അഞ്ച് തവണ പരിവർത്തനം സംഭവിച്ചെന്നു കണ്ടെത്തി. ഇങ്ങിനെ പരിവർത്തനം സംഭവിച്ച വൈറസാണ് ലോകത്ത് പത്തുമില്ല്യൻ പക്ഷികളേ കൊന്നൊടുക്കുകയും നൂറുകണക്കിന് മനുഷ്യരുടെ ജീവൻ പൊലിയാൻ കാരണമാവുകയും ചെയ്തത് വൈറസ്.
ലോകത്ത് മനുഷ്യർ ഒന്നും നോക്കാതെ പണമെറിയുന്ന ഒരേ ഒരു മേഖലയാണ് മെഡിക്ക. അതിനാൽ തന്നെ കുത്തകകൾ ആ ഫീൽഡിൽ നല്ലവണ്ണം കളിക്കുന്നുണ്ട്. കൂടാതെ ഇന്ന് ബയോടെക് രംഗത്ത് പലതരത്തിലുള്ള കബളിപ്പിക്കൽ നടക്കുന്നുണ്ട്. ലോകത്ത് വ്യാപിക്കുന്ന വൈറസുകളെ കുറിച്ച് തെറ്റായ വിവരങ്ങൾ ലോകാരോഗ്യ സംഘടനക്ക് നൽകുകയും അതുവഴി വൻ ലാഭങ്ങൾ കൊയ്യാനും ഫാർമ ഫ്രോഡുകൾ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതുവഴി ശരിയാ ചികിത്സ രോഗികൾക്ക് ലഭ്യാമാകില്ല എന്നുമാത്രമല്ല സാമ്പത്തികമായ വലിയ കൊള്ളക്ക് കാരണമാവുകയും ചെയ്യുന്നു. പന്നിപനിയെ പോലുള്ള ചില വൈറസുകളെ തടയാൻ വേണ്ടി കോടികണക്കിനു ഡോളറുകളുടെ വാക്സിനുകൾ ആരോഗ്യരംഗത്ത് ചിലവഴിച്ചത്, എന്നാൽ ആ വൈറസുകൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചവയായിരുന്നില്ല.
എല്ലാ വൈറസുകളിലും ബാക്ടീരിയകളിലും കാണപ്പെടുന്ന തന്മാത്രകളാണ് ആന്‍റിജന്‍. ശരീരത്തിലേക്ക് വന്ന ആന്‍റിജനില്‍ നിന്നും വൈറസിനെ മനസ്സിലാക്കി ലിംഫോസൈറ്റുകൾ എന്നറിയപ്പെടുന്ന രോഗപ്രതിരോധ കോശങ്ങൾ ആന്റിബോഡികൾ ഉൽപാദിപ്പിച്ച് പ്രതികരിക്കുന്നു, ഈ ആന്റിബോഡികൾ ആക്രമണകാരിയോട് പോരാടുകയും അവയെ നശിപ്പിച്ച് അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ആരോഗ്യവാനായ ഒരു വ്യക്തിക്ക് പ്രതിദിനം ദശലക്ഷക്കണക്കിന് ആന്റിബോഡികൾ ഉത്പാദിപ്പിക്കും. നിർഭാഗ്യവശാൽ ശരീരം ആദ്യമായി ഒരു വൈറസിനെ അഭിമുഖീകരിക്കുമ്പോൾ അവയെ പ്രതിരോധിക്കാന്‍ വേണ്ട ആന്റിബോഡി കണ്ടെത്താന്‍ സമയമെടുക്കും. ചില വൈറസുകളുടേയും ബാക്ടീരിയകളുടേയും ആന്റിജനുകള്‍ തിരിച്ചറിയാന്‍ പ്രയാസമുള്ളതാകുമ്പോള്‍ ആന്‍റിബൊഡി കണ്ടെത്തി തിരിച്ചടിക്കുന്നതിനുമുമ്പ് അണുബാധ വ്യാപിക്കുകയും ശരീരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. അത്തരം സന്ദര്‍ഭങ്ങളിലാണ് വാക്സിനുകളുടെ ഉപയോഗം ഫലപ്രദമാകുന്നത്.
വാക്സിനുകൾ നശിച്ചതോ ദുർബലമായതോ ആയ വൈറസിന്‍റെ ആന്റിജനുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അവക്ക് അണുബാധയുണ്ടാക്കാൻ കഴിയില്ല, ആ വാക്സിനുകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗപ്രതിരോധ ശേഷി അവയെ ശത്രുവായി കാണുകയും പ്രതികരണമായി ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. ആ വാക്സിനുകളിലുള്ള ആന്‍റിജനുകള്‍ക്കെതിരെ ആന്‍റിബൊഡി കണ്ടെത്തുകയും ആന്‍റിജനുകളെ നശിപ്പിക്കുകയും ശേഷം ആന്‍റിബൊഡികളും ഇല്ലാതാകും, എന്നാല്‍ ആന്‍റിജന്‍റെയും ഫലപ്രദമായി ഉപയോഗിച്ച ആന്‍റിബൊഡിയുടേയും വിവരണങ്ങള്‍ മെമ്മറി സെല്ലുകൾ എന്നറിയപ്പെടുന്ന രോഗപ്രതിരോധ കോശങ്ങളിലൂടെ ശരീരത്തിൽ നിലനിൽക്കുന്നു. പിന്നീട് അതേ ആന്‍റിജനുകളിലുള്ള വൈറസ് ശരീരത്തില്‍ വന്നാല്‍ ഉടനടി മെമ്മറി സെല്ലുകൾ ആന്റിബോഡികൾ വേഗത്തിൽ ഉത്പാദിപ്പിക്കുകയും വളരെ വൈകുന്നതിന് മുമ്പ് ആക്രമണകാരിയെ നശിപ്പിക്കുകയും ചെയ്യുന്നു. അങ്ങിനെ ഒരു പ്രതിരോധ സംവിധാനം ശരീരത്തിനു രൂപപെടുത്താനാണ് വാക്സിനുകള്‍ ഉപയോഗിക്കുന്നത്. ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്ന വൈറസുകളില്‍ കാര്യമായ പരിണാമങ്ങള്‍ സംഭവിക്കാത്തതിനാല്‍ ഒരിക്കള്‍ ആ രോഗം വന്നാല്‍ അതിന്‍റെ ആന്‍റിബൊഡിയുടെ വിവരങ്ങള്‍ പ്രതിരോധ മെമ്മറി സെല്ലുകളില്‍ ഉണ്ടാകും, അതുകാരണമാണ് അത്തരം രോഗം വീണ്ടും വരാതിരിക്കുന്നത്. എന്നാല്‍ ചില വൈറസുകള്‍ അത് പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കും, അത്തരം വൈറസുകള്‍ക്കെതിരെ വാക്സിനുകള്‍ ഫലപ്രദമാകില്ല. വാക്സിനുകളും കമ്മ്യൂണിറ്റി തലത്തിൽ പ്രവർത്തിക്കുന്നു. വളരെ ചെറുപ്പമായതിനാലോ അല്ലെങ്കിൽ അവരുടെ രോഗപ്രതിരോധ ശേഷി വളരെ ദുർബലമായതിനാലോ ആണെങ്കില്‍ അവര്‍ക്ക് വാക്സിനേഷൻ നൽകാൻ കഴിയില്ല. ഓരോ രോഗങ്ങള്‍ക്കും ഓരോ ടൈപ് വാക്സിനുകളാണ് ഉള്ളത്, വാക്സിനുകള്‍ക്ക് ഗുണവും ദോശവുമുണ്ട് എങ്കിലും വളരെ മാരകമായ രോഗങ്ങള്‍ക്കെതിരെയുള്ള വാക്സിനുകള്‍ എന്തുകൊണ്ടും ഗുണകരമാണ്.
published @shababweekly
published @shababweekly