Aug 17, 2010

ഇസ്ലാമോഫോബിയ ഹോബിയാക്കുന്നവർ…

പുനർവായന ബ്ളോഗിലൂടെ നൽകിയ ചില രചനകൾ വളരെ വിലപെട്ടവയാണ്. വിദേശത്ത് കമ്പനികളിൽ ജോലിചെയ്യുന്ന എന്നെപോലുള്ളവർക്ക് ലഭിക്കാൻ പ്രയാസമുള്ള കൃതികൾ സഹോദരൻ പ്രിൻസാദ് ബ്ളോഗിലൂടെ നൽകിയത് വളരെ ഉപകാരപ്രദമായി.

ഈ അടുത്തകാലത്ത് ചില തീവ്രവാദ കണക്ഷനുള്ള ആളുകളെ പോലീസ് പിടികൂടിയെന്നും അവരിൽ നിന്നും കണ്ടെടുത്ത കൃതികൾ തീവ്രവാദ ചിന്തകളുണ്ടാക്കുന്നതാണ് എന്നരീതിയിലുള്ള വാർത്തകളും കണ്ടു. എന്നാൽ വിശദമായ റിപോർട്ടിൽ പറയപെട്ട പുസ്തകത്തെ കുറിച്ച് വായിച്ചപ്പോഴാണ് ഈ കൃതിയാണല്ലൊ പുനർവായനയിലൂടെ ഞാൻ വായിച്ചതെന്ന് ഓർത്തുപോയി. പുസ്തകം എഴുതിയ വ്യക്തിയും പ്രസിദ്ധീകരിച്ചവരും എല്ലാം കേരളകരയിൽ സുപരിചിതരാണെന്നിരിക്കെ കേരള പോലീസെന്തുകൊണ്ട് ഈ പുസ്തകത്തെ തീവ്രവാദങ്ങളുമായികൂട്ടി കുഴക്കാൻ ശ്രമിക്കുന്നു എന്നത് അത്ഭുതം തന്നെ.

Jul 5, 2010

അവനവൻ കുഴിക്കുന്ന കുഴികളിൽ കുടുങ്ങുമ്പോൾ …


ന്യൂമാന്‍ കോളേജിലെ ജോസഫിന്റെ കൈ വെട്ടിയവർക്കെതിരെ ശക്തമായി പ്രതികരിക്കുക.

ആരെങ്കിലും മോശം എഴുതിയത് കൊണ്ട് നഷ്ടപെടുന്നതല്ല നബി(സ)യുടെ മഹത്വം. നബി(സ) നൂറ്റാണ്ടുകളുടെ മഹാനായി പുസ്തകം രചിച്ചവർ സത്യവിശ്വാസം സ്വീകരിച്ചവർ മാത്രമല്ല. മനുഷ്യകുലത്തിന്റെ നേതാവായ, ഏത് സന്ദർഭത്തിൽ പോലും മാനുഷിക പരിഗണന നൽകിയ നബി(സ)യുടെ പേരിൽ ചെയ്ത് കൂട്ടുന്ന അക്രമത്തെ അതിശക്തമായി വിമർശിക്കുന്നു.

വർഗീയത വളർത്താൻ ആഗ്രഹിച്ചവരും സാഹിയിച്ചവരും അനുഭവിച്ചറിയും എന്നതിവിടെ പാഠമാകുന്നു. ചെയ്ത് അക്രമത്തെ ന്യായീകരിക്കുകയല്ല, നാസർ മഅദനി വർഗീയത പറഞ്ഞദ്ദേഹത്തിന് സ്വന്തം കാല് നഷ്ടമായി, ജോസഫിനു കൈപത്തിയും… വർഗീയത പ്രസംഗിച്ചവരും എഴുതിയവരും വർഗീയവാദികളുടെ ഇരയായി. വർഗീയതക്ക് മനുഷ്യത്വമില്ല മതവുമില്ല, പൈശാചികമായ വർഗീകരണം മാത്രം. വാക്കിലൂടെയും പ്രവർത്തിയിലൂടെയും വർഗീയ ചിന്ത ഇളക്കിവിട്ടവർ സ്വയം ഇരകളായവശേഷിക്കുന്നു. കൈ വെട്ടിയ അക്രമത്തെ ചെറുതായികാണുകയല്ല, മറിച്ച് വർഗീയതയെ നെഞ്ചിലേറ്റിയവർ ഒന്നും നേടുന്നില്ല. അക്രമവും നാശവും സമൂഹത്തിന്റെ ശാപവുമല്ലാതെ.

തീവ്രവാദികളെ വളർത്തിയവരും വളർത്തുന്നവരും സമൂഹത്തിറ്റ്നെ ശാപം പേറട്ടെ.. നാല് കുപ്പിയല്ല, നാല് ഗാലൻ രക്തം നൽകിയാലും തിരിച്ചെടുക്കാവുന്നതല്ല നഷ്ടപെട്ട കൈപത്തി. നീച പ്രവർത്തി ചെയത് പിടിയിലാകേണ്ടവക്കും പിടിയിലായവർക്കും തീവ്രവാദ ചിന്തയിലൂടെ നഷ്ടപെട്ട് പോകുന്നത് ജീവിതമാണ്.

അയൽവാസി അമുസ്ലിമായാൽ പോലും അവനിൽ വിശ്വാസിക്ക് ബാധ്യതയുണ്ട്. സംരക്ഷണം നൽകുന്ന ഗവണ്മെന്റ് ഉള്ള കാലത്തോളം നാം അക്രമത്തിനിരയായാൽ, സ്വന്തം ഉപ്പയെ കൊന്നവനായാൽപോലും സ്വന്തമായി പ്രതികാരം ചെയ്യാൻ നമുക്കർഹതയില്ല. നീതി നടപ്പാക്കാൻ നിയമവും നിയമ പാലകരുമുണ്ട്. നാം അതിലാണ് വിശ്വസമർപ്പിക്കേണ്ടത്, അതിനപ്പുറം മരണാന്തര ജീവിതത്തിലേക്കും.

ഓരോരുത്തരും സ്വയം പ്രതികാരത്തിനിറങ്ങിയാൽ അവസാനിക്കുമോ ഏതെങ്കിലും അക്രമണം? നീതി നടപ്പിലാക്കുന്നന്നത് ഗവണ്മെന്റ് തലത്തിലൂടെയാകുമ്പോൾ ഒരു പ്രതിക്രിയയെ കുറിച്ചുള്ള ചിന്തയുണ്ടാവില്ല. അതിലാണ് നാം നന്മകാണേണ്ടതും.

Jul 4, 2010

..അങ്ങിനെ ഫിഫ 2010 വേൾഡ് കപ്പിൽ ഇന്ത്യയും!!


ഫുട്ബോൾ ഇന്ത്യക്കാർക്ക് ആവേശമാണോ ക്രിക്കാണോ എന്നോന്നും പറയാനൊക്കില്ല. എന്നാൽ മലബാറുകാരെ സംബന്ധിച്ച് കിറുക്കാണെന്ന് കളിയോടുള്ള അതിരു കവിഞ്ഞ ആവേശം കണ്ടാൽ തോന്നും.
ഇതുവരെ ഒരിക്കൽ മാത്രമെ ഫിഫ ചരിത്രത്തിൽ ഇന്ത്യൻ ടീമിനെ കുറിച്ച് സംസാരമുണ്ടായിട്ടൊള്ളൂ‍.. അന്ന് കളിയിൽ കേമന്മാരായതിനല്ല, കളി അറിയാവുന്നവർ വിട്ട് നിന്നപ്പോൾ കോളം നിറയ്‌ക്കാനാണ് ഇന്ത്യയെ വിളിച്ചത്. ഇന്ത്യയുണ്ടോ പോകുന്നു!! ഞമ്മളാരാ മഹാൻ.. അന്ന് പോകാതിരുന്നത് ബൂട്ടിട്ട് കളിക്കാൻ അറിയാഞ്ഞിട്ടൊന്നുമല്ല, ഫ്രീയായി ലോകപ്പ് കളിച്ചാൽസ്റ്റാറ്റസിന് മോശല്ലെ.. അതിനാൽ ഞമ്മക്കും വെക്കണം ചില ഡിമാന്റുകളെന്നായി, അങ്ങിനെ ഫീഫയുടെ നിയമത്തിന് എതിരായി, ബൂട്ടിട്ട് കളിക്കാൻ ഞമ്മളെ കിട്ടില്ല എന്ന് തീർത്തുപറഞ്ഞു.. വേണമെങ്കിൽ പാള വെട്ടി കാലിൽ

Jun 30, 2010

‘ടെക്നോളജി‘ ഉപയോഗപെടുത്താൻ ഫീഫയും!!


വർഷം ഫുട്ബോൾ വേൾഡ് കപ്പ് കണ്ടപ്പോൾ റഫറിമാർക്കും റെഡ്കാണിക്കണം എന്ന് തോന്നി. നമുക്ക് സ്വന്തം ടീമോന്നുമില്ലെങ്കിലും ഉള്ള ടീമുകളുടെ പിറകെ കൂടി ഫുട്ബോൾ കമ്പം പറഞ്ഞറിയിച്ച് കൂട്ട്കാരുമൊത്ത് ചേരിതിരിഞ്ഞ് സ്പിരിറ്റിലെത്തുമ്പോൾ വില്ലനായി റഫറി മാറിയാൽ എല്ലാവർക്കും തോന്നും റഫറിക്ക് ഒന്ന്‘ കൊടുക്കണമെന്ന്.  അതിപ്പോ ഫിഫയുടെ പ്രസിഡന്റ് സ്വിസ്‌കാരനായ ജോസഫ് സെപ്പ് ബ്ളാറ്ററിനും തോന്നിതുടങ്ങി എന്ന് മാത്രം.  

തുടക്കത്തിൽ സ്വറ്റ്സർലന്റിന് റെഡ് കാർഡ് കൊടുത്തപ്പോൾ സ്വിറ്റ് മീഡിയ മൊത്തം സൌദി റഫറി ഖാലിദ് അൽഗാംദിക്ക് റെഡ് പതിച്ചു നൽകി. അമേരിക്ക സ്ലോവാനിയക്കെതിരെ അവസാന നിമിഷം നേടിയ ഗോൾ പരിഗണിക്കാതെ വന്നപ്പോൾ ഫീഫക്കും തോന്നി റഫറി കോമൻകല്ലി വല്ലി’, ഇനി മുതൽ ലൈൻസ്‌മാനായൽ മതി എന്ന് വരെ അഭിപ്രായം വന്നുപ്രീ കോർട്ടർ മത്സരങ്ങളിൽ റഫറിയും ലൈൻ റഫറിയും അന്ധന്മാരാണെന്ന് അപ്പോൾ തന്നെ ഗ്രൌണ്ടിലേ റീപ്ളേ കാണിച്ച് വിളിച്ച് പറഞ്ഞിട്ടും ഒരു കുലുക്കമുണ്ടായില്ല. കൈയ്യിൽ നിന്ന് വിട്ട ആയുധം തിരിച്ചെടുക്കാൻ പറ്റില്ല എന്നത് പോലെ തൊള്ളീന്ന് പോയ കാറ്റും തിരിച്ച് വീശാൻ പാടില്ല അല്ലെങ്കിൽ വേറെ മറുകാറ്റ് വരാൻ പാടില്ല എന്നൊക്കെയാ അലിഖിതനിയമം.


ഹോക്കിയിലും അതു പോലുള്ള ഗൈമിലുമെല്ലാം വിജയകരമായി നടപ്പാക്കിയ ടെക്നോളജി ഒഴിവാക്കി എന്നും കളിക്കാർക്കും ടീമിനും കീറാമുട്ടിയായി റഫറിമാർ വിലസണമെന്ന് വാശിയുള്ളത് പോലെയാണ് ഫീഫയുടെ ടെക്നോളജിയോടുള്ള മനോഭാവം. ഏറ്റവും കുറഞ്ഞത് ഗോൾലൈൻ ടെക്നോളജിയെങ്കിലും നടപ്പാക്കിയിരുന്നെങ്കിൽഇരകളുടെഎണ്ണം കുറക്കാമായിരുന്നു.  ഇതുവരെ മാറ്റങ്ങൾ വരുത്താത്ത പഴഞ്ചനായി തുടരണം എന്ന് വാശിയുള്ളത് പോലെയായിരുന്നു ഫീഫ പ്രതികരിച്ചതെങ്കിൽ ഫ്രാങ്ക് ലംബാർഡിന്റെ ഗോൾ നിശേധിച്ചതും കാർലോസ് ടെവസിന് ഓഫ് സൈട് ഗോൾ അനുവദിച്ചതും വഴി ചിലരെ ഇരുത്താനും തളർത്താനുമാണെന്ന ആക്ഷേപം ശക്തമായതോടെയാണ്  ഫിഫ പ്രസിഡന്റിന്റെ മനസ്സ് മാറിയത്.



യൂറോപ്യന്മാർക്ക് ആഫ്രിക്കയെ ഷിഫ്റ്റ് ടിലീറ്റടിക്കാൻ തോന്നിയിട്ടുണ്ടാകും. ഇംഗ്ളീഷ് പ്രീമിയറും എഫ്. ചാമ്പ്യൻഷിപ്പുമെല്ലാം കഴിഞ്ഞ മാസങ്ങളിലായാണ് അവസാനിച്ചത്, അത് കൂടാതെ ഫ്രെന്റ്ലീ മാച്ചുകളും അതിന്റെ പരുക്കുകളുമായി സമുദ്രനിരപ്പിൽ വളരെ ഉയർന്ന് നിൽക്കുന്ന ആഫ്രിക്ക മുടന്തികയറുമ്പോൾ കൂനിന്മേൽ കുരുവായി ജബുലാനി ബോളും പാമ്പുകടിച്ചവന് മിന്നലേറ്റെന്ന് പറയുമ്പോലെ റഫറിയും കൂടി മിന്നിയപ്പോൾ   ലോകകപ്പ് യൂറോപ്യന്മാർക്ക് ഓർക്കാൻ പറ്റാത്തതായി. ഫുട്ബോൾ ഭ്രാന്തന്മാരായ ആരാധകരെ വിറളിപിടിപ്പിക്കുന്നതായി കളികളുടെ കാര്യം.  ഫ്രാൻസിനെ നാണക്കേടിൽ നിന്നും രക്ഷപെടുത്താൻ രാഷ്ട്രീയക്കാർ രംഗത്തിറങ്ങിയിട്ടുണ്ട്, ഇനി രാഷ്ട്രീയക്കാരുടെ (റിയൽ പ്ളേ മെകേഴ്സിന്റെ) കളികളും കാണാനിരിക്കുന്നു യൂറോപ്പിൽ!! യൂറോപ്പിന് മോശപ്പേരുണ്ടാക്കി ഹോളണ്ടും ജബുലാനി പന്തുകളിൽ കളിച്ച് തെളിഞ്ഞ ജർമനിയും മാത്രമാണ് രക്ഷെപെട്ടത്.

ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷനെതിരെ രാഷ്ട്രീയക്കാർ തിരിഞ്ഞതിന്റെ പ്രത്യാഘാതങ്ങൾ വരും ദിവസങ്ങളിൽ മറ്റുസ്ഥലങ്ങളിലേക്കും വ്യാപിക്കാൻ സാധ്യത കൂടുതലായതിനാൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഫിഫക്കിപ്പോ ടെക്നോളജി സ്നേഹം കൂടിയതിൽ അൽഭുതപെടാനില്ല.
Related Posts Plugin for WordPress, Blogger...