Feb 24, 2011

പൈറേറ്റ്സ് ഓഫ് ദി സോമാലിയ…..


പൈറേറ്റ്സ് ഓഫ് ദി കരീബിയൻ കാണാത്തവർ സിനിമാ പ്രേമികളിൽ കുറവാകും. കടൽ കൊള്ളക്കാരെ നേരിൽ കാണാത്ത എന്നെ പോലുള്ള പാവങ്ങൾക്ക് പൈറേറ്റ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക പൈറേറ്റ്സ് ഓഫ് ദി കരീബിയയാണ്. എന്നാൽ പണ്ട് കാലത്തെ കരീബിയൻ കടൽകൊള്ളക്കാരെ പോലെയല്ല ഇന്ന് നാം കേൾക്കുന്ന സോമാലി കടൽ കൊള്ളക്കാര്. വെടികൊപ്പുകളും എ.കെ.47ൻ തുടങ്ങിയ അത്യാധുനിക ആയുധങ്ങൾ, ജി.പി.എസ് (ഗ്ളോബൽ പൊസിഷനിങ് സിസ്റ്റം) തുടങ്ങിയവയുമായിട്ടാണ് ഇറങ്ങിയിരിക്കുന്നത്. ഈ കഴിഞ്ഞ ബുധനാഴ്ച്ച ഏദൻ ഉൾക്കടലിൽ ഉല്ലാസനൌകയിൽ

Feb 21, 2011

ചന്ദീരൻ കുഞ്ഞ്…



ഉറക്കം എല്ലാ ജീവജാലകങ്ങൾക്കും പറഞ്ഞതാണ്. മനുഷ്യൻ പല സമയങ്ങളിലായി ഉറങ്ങുമെങ്കിലും മനുഷ്യ പ്രകൃതിയിൽ രാത്രിയാണ് ഉറങ്ങാനുള്ള സമയം. അത് കൊണ്ട് തന്നെ ഉറങ്ങുന്ന സമയത്ത്  പ്രകാശരഹിതമായതായിരിക്കണം എന്നത് പ്രകൃതി നിയമമാണ്. പ്രകാശത്തിൽ ഉറങ്ങുന്നത് വിഷാദരോഗങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ വെളിച്ച്ത്തിൽ ഉറങ്ങുന്നത് ശരീരത്തിൽ മെലാറ്റോണിന്റെ ഡ്.എൻ.എ പരിപാലനത്തിൽ വ്യത്യാസങ്ങളുണ്ടാക്കും. വെളിച്ചത്തിൽ റങ്ങുന്നതിന്റെ പരിണിതഫലമായി മെലറ്റോണിൽ കുറവുണ്ടാവുകയും അത് കാൻസറുണ്ടാക്കാൻ സഹായിക്കുകയോ പ്രേരകമാവുകയോ ചെയ്യാം. വേറെ ചില റിപോർട്ടുകളിൽ കാണുന്നത് ശരീരഭാരം കൂടുമെന്നാണ്.. അത് എത്രെത്തോളം ശരിയാണെന്നറിയില്ല.. എന്നാൽ മെലാറ്റോണിന്റെ അളവിൽ വ്യത്യാസമുണ്ടാകുന്നതും അത് ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നത് വ്യക്തമാണ്. അത് കൊണ്ട് തന്നെ ജീവജാലങ്ങൾ ഉറങ്ങുന്ന സമയത്ത് അവക്ക് വേണ്ടത് മാത്രമെ പ്രകൃതിയിൽ സൃഷ്ടിക്കപെടുന്നുള്ളു!.


പ്രകാശ കിരണങ്ങൾക്ക് മനുഷ്യ മനസ്സിന് പലതരത്തിലുള്ള ഇഫക്ടുകളുണ്ടാക്കാൻ സാധിക്കും. ചിലർ ഉറക്കത്തിലേക്ക് പോകുന്നതിന് മുമ്പ് ബെഡ് ലാമ്പ് ഒഫാക്കും, ചിലർ ഓഫാക്കാതെയും കിടന്നുറങ്ങും. ചെറിയ തോതിലുള്ള പ്രകാശങ്ങൾ അത്ര പ്രശ്നക്കാരനല്ല. എന്നാൽ വേവ് ലെങ്ത്ത് കൂടിയ പ്രകാശങ്ങൾ ബെഡ് റൂമുകളിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ചുവന്ന ബെഡ് ലാമ്പുകൾ ഉറക്കത്തെ ദോഷകരമായി ബാധിക്കും. ഉറങ്ങുന്നതിന് മുമ്പ് ഭാര്യമാരുമായി ഇടപടുമ്പോൾ ശരീരത്തിലെ രക്ത സഞ്ചാരം കൂടുന്ന സമയത്ത് ചുവപ്പ് കളറ് കണ്ണുകൾക്ക് ദോഷമാണുണ്ടാക്കുക. സ്പെക്ട്രത്തിൽ വയലെറ്റ് ആകുന്നു ഏറ്റവും വേവ് ലെങ്ത്ത് കുറഞ്ഞത്. എന്നാൽ ചന്ദ്രനിലാവുകളെ പോലെ ഡെൻസിറ്റി കുറഞ്ഞ, തരംഗ ദൈർഘ്യവും കുറഞ്ഞ പ്രകാശ കിരണങ്ങൾ പ്രശ്നക്കാരനല്ല.

***


നിലാവുകളെ ഇഷ്ടപെടാത്തവർ അരും ഉണ്ടാകില്ല. അമ്പിളിമാമൻ! മനസ്സിന് കുളിർമ്മയുണ്ടാകുന്ന നേരിയ ഇളം പ്രകാശം പരത്തികൊണ്ട് മേഘങ്ങൾക്കിടയിലൂടെ ഓടികളിക്കുന്നത് കാണാനെന്തു ചന്തമാണ്. എന്നും മനസ്സിൽ വരുന്ന ചോദ്യമാണ്, എന്ത് കൊണ്ട് അമ്പിളിമാമൻ ഇളം വെള്ള പ്രകാശം തരുന്നു എന്ന്. നാം പാഠ പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട് പ്രകാശത്തിൽ കൂടുതൽ സഞ്ചരിക്കാൻ റെയിൻബോ സ്പെക്ട്രത്തിൽ കഴിവുള്ളത് വേവ് ലെങ്ത്ത് കൂടിയ ചെമപ്പ് കളറിനാണെന്ന്. തരംഗ ദൈർഘ്യം കുറയുന്നതിനനുസരിച്ച് പ്രകാശത്തിന് സഞ്ചരിക്കാനുള്ള ശേഷി കുറഞ്ഞു വരുന്നു. അത് കൊണ്ടാണല്ലൊ സൂര്യാസ്തമയ സമയത്തും ഉദയ സമയത്തും നമുക്ക് ചുവന്ന പ്രകാശം കാണാൻ കഴിയുന്നത്. എന്നാൽ സൂര്യനിലെ പ്രകാശം ചന്ദ്രനിൽ തട്ടി പ്രതിഫലികുക വഴി സൂര്യനിൽ നിന്നും വളരെ ദൂരം സഞ്ചരിച്ചിട്ടും തരംഗ ദൈർഘ്യം കുറഞ്ഞ കിരണം നശിക്കുന്നില്ല, അങ്ങിനെ ആയിരുന്നെങ്കിൽ ഒരൂ കമ്മ്യൂണിസ്റ്റ് ചന്ദ്രനെ കാണാമായിരുന്നു.  

പൂർണ്ണ ചന്ദ്രനെ കാണുന്ന സമയത്ത് ഭൂമിയേക്കാൾ ദൂരത്താണ് ചന്ദ്രൻ. മാത്രമല്ല, സൂര്യപ്രകാശം ചന്ദ്രനിൽ പോയി തിരിച്ച് ഭൂമിയിലേക്ക് പതിക്കുമ്പോൾ ദൂരത്തിൽ വളരെ വർദ്ധനവ് സംഭവിക്കുന്നു. എന്നീട്ടും നമുക്ക് ലഭിക്കുന്ന പ്രകാശത്തിൽ വേവ് ലെങ്ത്ത് കൂടിയ രശ്‌മിയില്ല! അതാണെന്റെ സ്റ്റുപിഡ് നോൺസെൻസ് എന്നോട് ചോദിക്കുന്നത്. അറിയുന്നവർ ഇതിന്റെ തിയറി പറഞ്ഞുതന്നാൽ നന്നായിരുന്നു.

***

ചന്ദ്രന്റെ ഉപരിതലം ഉറപ്പുള്ള ശിലകളാണ്. മാർഗഭ്രംശം സഭവിച്ച മെറ്റീരിയലുകളാണെന്നുമെല്ലാം അഭിപ്രായപെട്ടവരുണ്ട്. ഏതായിരിക്കട്ടെ, ചന്ദ്രനേ കുറിച്ച് പലരാജ്യങ്ങളെ പോലെ നമ്മുടെ രാജ്യവും പരീക്ഷണങ്ങൾ നടത്തികഴിഞ്ഞു. ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ട് പോകാനുള്ള തിരക്കിലാണ് നമ്മുടെ രാജ്യം.  ഭൂമിയിലെ പ്രശ്നങ്ങൾ ആര് നോക്കാൻ! പുരോഗതിയല്ലെ, നടക്കട്ടെ.. എന്നാൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ചന്ദ്രനിലേക്ക് മനുഷ്യരെ കൊണ്ട് പോയവർ ഇപ്പോഴും ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് പഠിക്കാനും മറ്റു രാഷ്ട്രങ്ങളിലെ പ്രജക്ടുകളിൽ ഭാഗഭാക്കകാനും ശ്രമിക്കുന്നു! മുമ്പ് സ്പേസ് പ്രോജക്ടിൽ സോവിയേറ്റ് യൂണിയൻ അതിശക്തമായി കുതിച്ച് പൊങ്ങിയപ്പോൾ അതിനേക്കാളും വലിയ വമ്പന്മാരാണെന്ന് പറയാൻ വേണ്ടി ഹോളിവുഡ് സ്റ്റുഡിയോവിൽ അപോളോ ചിത്രീകരിക്കുകയായിരുന്നു. ആ കള്ള തിരക്കഥ അറിഞ്ഞു പ്രശ്നമാക്കിയ ചില ശാസ്ത്രഞ്ഞരെ വകവരുത്തിയ കഥയും നമ്മോട് പറഞ്ഞത് നാസയിൽ നിന്നും രക്ഷപെട്ട ശാസ്ത്രഞനാണ്. 2001 മുതൽ അമേരിക്കയിൽ വർഷങ്ങളോളം മൂൺ ഹോക്സിനെ കുറിച്ച് ചർച്ചകളുണ്ടായിട്ടുണ്ട്. എന്നാൽ അമേരിക്കയുടെ ലോകാധിപത്യം ആ കളവിനെ സത്യമാക്കുയായിരുന്നു. ഗിബത്സിന്റെ തിയറി വിജയിച്ചത് ഈ വിഷയത്തിലാണ്.

ചന്ദ്രനിൽ കാലുകുത്തിയ ചരിത്രം പഠിപ്പിക്കാത്ത രാഷ്ട്രങ്ങൾ ലോകത്തുണ്ടാകില്ല, ഒരു പക്ഷെ സൌദി അറേബ്യ ഒഴികെ. ഈ വിഷയത്തിൽ സൌദിയിലെ ഒരു പ്രശസ്ത പണ്ഢിതനായ ശൈഖ് ഇബ്‌നുബാസ് പറഞ്ഞത്, ചന്ദ്രനിൽ മനുഷ്യനിറങ്ങിയതിന് വിശ്വസയോഗ്യമായ തെളിവുകളില്ല, അതിനാൽ പാഠപുസ്തകങ്ങളിൽ അത് പഠിപ്പിക്കാൻ പാടില്ല എന്നാണ്. 




 ഏതായാലും നമ്മളുടെ ഉത്തരം ലഭിക്കാത്ത പല അന്വേഷണങ്ങളും ചെന്നവസാനിക്കുന്ന ഗൂഗിള് 2007 അവസാനത്തിൽ ലൂണാർ പ്രോജക്ടുമായി ഇറങ്ങിതിരിച്ചത് ഈ വിഷയത്തിലൊരൂ പ്രതീക്ഷനൽകുന്നു. 30 മില്ല്യൻ അമേരിക്കൻ ഡോളർ പ്രൈസിന് വേണ്ടി 29 ടീമുകൾ രെജിസ്റ്റർ ചെയ്ത് കഴിഞ്ഞിരിക്കുന്ന  എന്ന് കഴിഞ്ഞ ദിവസം ഗൂഗിൾ വ്യക്തമാക്കി. സത്യസന്ധമായ ഒരിടപെടൽ ഈ വിഷയത്തിൽ ഗൂഗിളിൽ നിന്നും പ്രതീക്ഷിക്കാമെന്ന് ആശിച്ചുകൊണ്ട് ഗൂഗിളിന്റെ ലൂനാർ പ്രോജക്ടിന് എല്ലാവിധ വിജയങ്ങളും നേരുന്നു.





-------------------------------------------


വിഷയം വ്യക്തമാകാൻ താഴെയുള്ള കമന്റുകൾ കൂടി വായിക്കുക.

Related Posts Plugin for WordPress, Blogger...