1902ൽ
സ്ഥാപിതമായ റോയൽ മാട്രിഡ് ഫുട്ബാൾ ക്ലബ്ബ്
എന്ന സ്പാനീഷ് ഫുഡ്ബാൾ ഭീമൻ റയൽ മാട്രിഡ് ക്ലബ്ബ് ലോഗോ മാറ്റുന്നു. നൂറ്റാണ്ടിനടുത്ത്
പഴക്കമുള്ള ലോഗോയിൽ നിന്നും ക്രോസ് ഒഴിവാക്കുന്നത് മാത്രമാണ് മാറ്റം. ബ്രാൻഡ്
മാറ്റുന്നതോടെ ഇതര വിശ്വാസികളുടെ, പ്രത്യേകിച്ച് മിഡ്‌ലീസ്റ്റ്, യൂറോപ്പ് തുടങ്ങിയ
ഭാഗത്തുള്ള മുസ്ലിംങ്ങളുടെ പൂർണ്ണ പിന്തുണ നേടുകയും അതുവഴി ക്ലബ്ബിനെ കൂടുതൽ
സ്വാധീനമുള്ളതാക്കി ശക്തിപെടുത്തുകയുമാണ് ലക്ഷ്യം. ക്ലബ്ബ് അഡ്‌മിനിസ്ടേഷൻ
പറയുന്നത് ഭൂരിപക്ഷം വരുന്ന ജനസംഖ്യയിൽ എല്ലാത്തരത്തിലുള്ള തെറ്റിദ്ധാരണകളും
അഭിപ്രായവ്യത്യാസങ്ങളും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നും മാറ്റുക എന്നതാണ്.
ക്രോസ്
ഒഴിവാകുക വഴി എല്ലാ വിഭാഗങ്ങളേയും തുല്ല്യമായി പരിഗണിക്കുക എന്നതാണ് റയൽ മാട്രിഡ്
ഉദ്ദേശിക്കുന്നത് ബില്ല്യൻ ഡോളറിന്റെ സ്പോർട്ട് ടൂറിസ്റ്റ് റിസോർട്ട് നിർമ്മാണ
പ്രവർത്തനങ്ങൾ യു.എ.ഇ.യിൽ തുടങ്ങുന്നുണ്ട്. അതായിരിക്കും കൃത്രിമ ദീപിൽ
സൃഷ്ടിക്കപെടുന്ന ലോകത്തിലെ ആദ്യത്തെ സ്പോർട്സും ടൂറിസവും സംയോജിപ്പിച്ചുകൊണ്ടുള്ള
തീം പാർക്ക്.
ക്രിസ്ത്യൻ
മത വിശ്വസവുമായി ബന്ധപെട്ട പ്രതീകം റയൽ മാട്രിഡിന്റെ ലോഗോയിൽ വന്നത് 1920കളിലാണ്.
അന്നത്തെ കിങ് അൽഫോൺസൊ പതിമൂന്നാമൻ ക്ലമ്പിന്റെ രാജകീയമായ രക്ഷാധികാരിയായിരുന്നു.
1902ൽ
ക്ലമ്പ് രൂപീകരിച്ചതിനു ശേഷം 1920കളിലാണ് ക്രോസ് ചിഹ്നം മാട്രിഡ് ലോഗൊയിൽ
കയറികൂടുന്നത്. പിന്നീട് 1931 മുതൽ ക്രോസ് മാറ്റി നിർത്തപെട്ടു എങ്കിലും ഒരു പതിറ്റാണ്ടിനു ശേഷം ക്രോസ് വീണ്ടും
കയറികൂടി. അതിനു ശേഷം മൂന്ന് തവണ ലോഗൊയിൽ ചെറിയ മാറ്റങ്ങളുണ്ടായെങ്കിലും ക്രോസിനു
മാറ്റമുണ്ടായിരുന്നില്ല. റയൽ മാട്രിഡ് ഇതുവരെ എട്ടുതവണ ലോഗൊ മാറ്റിയിട്ടുണ്ട്.
ലോഗൊ
മാറ്റുന്നതിലൂടെ ലോസ് ബലോങ്കസ്റ്റിന്റെ കാലടികൾ പിന്തുടരുന്നത് പ്രമുഖ ശത്രുവായ ബാർസലോണയെയാണ്.
ബാർസയുടെ ലോഗൊക്കുള്ളിൽ ക്രോസ് ഉൾകൊള്ളുന്നതിനാൽ ലോഗൊ മാറ്റത്തിലൂടെ മതപരമായ
പ്രതീകങ്ങളിൽ നിന്നും മാറിനിന്നുകൊണ്ട് കൂടുതൽ ജനകീയമാകാനാണ് റയൽ മാട്രിഡിന്റെ
കാല്പന്തുകൾക്കപുറമുള്ള കളികളിൽ കാണുന്നത്.