Feb 11, 2012

സൃഷ്ടിപ്പും പരിണാമവും



സീബ്രാ ലൈനുകളിൽ വാഹനങ്ങൾ റോഡ് ക്രോസ് ചെയ്യുന്നവർക്കു വേണ്ടി സ്റ്റോപ് ചെയ്യണമെന്നത് ലോകത്തെവിടെയുമുള്ള ട്രാഫിക് നിയമമാണ്.  മോസ്‌കോയിൽ ജനങ്ങൾ സീബ്രാ ലൈനുകളെ കുറിച്ച് മറന്നുപോകാതിരിക്കാൻ വേണ്ടി ട്രാഫിക് പോലീസ് കുതിരയെ പൈന്റടിച്ചു സീബ്രയാക്കി ജനങ്ങളിൽ അവബോധമുണ്ടാക്കി. അയൽ രാജ്യമായ കസാക്കിസ്ഥാനിലുള്ള ഒരുത്തൻ  ഹരംകേറിയെ തന്റെ കുതിരയെ പൈന്റടിച്ചു സീബ്രയാക്കിയപ്പോൾ ജീവികളെ അപമാനിച്ചതിനു ഫൈനടക്കേണ്ടി വന്നു.

എന്നാൽ ഗാസയിൽ നിന്നും വ്യത്യസ്തമായ സീബ്രയെകണ്ടു, കാടന്മാരായി പെരുമാറുന്ന ഇസ്രായേലികൾക്ക് നാട്ടുജീവികളോട് സഹതാപമോ കാരുണ്യമൊ ഇല്ലങ്കിലും കാട്ടുജീവികളോടുണ്ടാകുമോന്ന് കരുതിയാവും കഴുതയെ പൈന്റടിച്ചു സീബ്രയാക്കിയത്. മനുഷ്യനോട് ഇണങ്ങാത്ത സീബ്രാ പ്രേമം ലോകത്തിന്റെ പലഭാഗത്ത് പലരീതിയിലുണ്ട്. ഏതായലും  ഇണങ്ങുന്ന സീബ്രയെ കിട്ടിയില്ലെങ്കിലും കഴിഞ്ഞ ജുലൈയിൽ ഒരു സീബ്രോയിഡിനെ ചൈനയിലെ മൃഗശാലയിൽ ജന്മം നൽകിയത് വാർത്തയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ റഷ്യൻ ജീവശാസ്ത്രജ്ഞന്മാർ നിർബന്ധിത ബ്രീഡ് വഴി സീബ്രോയിഡുകളെ സൃഷ്ടിച്ചിരുന്നു. അതായിരുന്നു സങ്കര ജീവികളുടെ തുടക്കം.


***



ഫേർട്ടിലിറ്റി നടക്കുന്നതിന് ചില കാര്യങ്ങളൊക്കെയുണ്ട്. അത് സോഷ്യൽ ആനിമൽ എന്നു പറയുന്ന മനുഷ്യനും മറ്റു മൃഗങ്ങൾക്കും വ്യത്യസ്ഥമായിട്ടാണുള്ളത്. അത് കൊണ്ട് തന്നെ മനുഷ്യന് മൃഗങ്ങളിലോ, മൃഗങ്ങൾക്ക് മനുഷ്യരിലോ ഒരു സൃഷ്ടിപ്പുണ്ടാവുകയുമില്ല.  എന്നാൽ മൃഗങ്ങളിൽ സാമ്യമുള്ള ജനുസുകളിൽ ഹൈബ്രിഡ് ഫേർട്ടിലിറ്റി സാധ്യമായിട്ടുമുണ്ട്. ഉദാഹരണമായി ഗർവിലും ഹുങ്കിലും ശക്തിയിലും ഒരുപോലെയുള്ള കടുവയും സിംഹവും തമ്മിൽ ചേർന്ന് ടൈഗ്രസ് എന്ന പുതിയ ജനുസുണ്ടാകുമെങ്കിലും ശക്തി കുറഞ്ഞ പുലിയുമായി സിംഹമോ കടുവയോ ചേരുകയില്ല എന്നുമാത്രമല്ല, നാലയലത്ത് പോലും നിൽകാൻ അനുവദിക്കില്ല. എന്നാൽ ശക്തിയിലും ഗർവിലും വ്യത്യസ്തമായ കുതിരയും കഴുതയും ചേർന്ന് കോവറുണ്ടാകുന്നു,  ഡൊമസ്റ്റികായി ഒരിക്കലും യോജിക്കാത്ത സീബ്രയുമായി പോലും ചേർന്ന് പുതിയ സിബ്രോയിഡ് ജനുസുകളുണ്ടാകുന്നു.  അപ്പോൾ മൃഗങ്ങളിലെ ബീജസങ്കലനം നടക്കാൻ ജെനറ്റിക്കായ അടുപ്പം ഉണ്ടാവണം.  

ഫേർട്ടിലിറ്റിയിൽ സാമ്യമുള്ളവയിൽ പല തരത്തിലുള്ള പരീക്ഷണങ്ങൾ ലോകത്ത് നടന്നിട്ടുണ്ട്.  നിർബന്ധിതമായി കൃത്രിമമായി പലവിധത്തിലുള്ള പരീക്ഷണങ്ങൾ നടത്തിയെങ്കിലും വ്യത്യസ്ത ജനുസുകളിൽ പെട്ട ബീജസങ്കലനം തീർത്തും പരാജയമായിരുന്നു. മനുഷ്യൻ കുരങ്ങുകളിൽ നിന്നാണ് രൂപാന്തരം പ്രാപിച്ചതെന്ന് വിശ്വസിക്കുന്ന ഡാർവിനിസ്റ്റ് ഊഹങ്ങളിൽ മനുഷ്യനോട് അടുത്തുനിൽക്കുന്നതെന്നു പറയപെടുന്ന ചിമ്പാൻസിയെ ഉപയോഗപെടുത്തിയും അതുപോലെ ഒറാംഗുട്ടാംഗ് പോലുള്ള വാലില്ലാ കുരങ്ങനെ ഉപയോഗപെടുത്തിയിമുള്ള പരീക്ഷണങ്ങൾ ലോകത്ത് പരാജയപെട്ടിട്ടെയുള്ളൂ. അടിസ്ഥാനപരമായി മനുഷ്യർ രൂപപെട്ടത് കുരങ്ങിലൂടെയാണെന്ന വാദത്തെയാണ് ആ പരാജയങ്ങൾ തകർത്തുകളഞ്ഞത്.

മനുഷ്യനു താരതമ്യപെടുത്താൻ പറ്റിയ ഒരു ജീവിയും ലോകത്തില്ല്ല. ഡാർവിനിസത്തിന്റെ വ്യക്താക്കൾ പറയുന്നത് പോലെ വർഷങ്ങളിലൂടെ ജീവികളിലുണ്ടാകുന്ന പരിവർത്തനങ്ങൾ വഴി പുതിയ ജനുസ് രൂപാന്തരപെടുന്നു എങ്കിൽ മനുഷ്യന് രൂപാന്തരം പ്രാപിച്ച ഒരു ജനുസുണ്ടാകണം, ആ ജനുസുമായി മനുഷ്യന്റെ ഫേർട്ടിലിറ്റി വിജയിക്കുകയും വേണം. അതൊന്നും സാധ്യമല്ല എന്നിരിക്കെ വളരെ കുറച്ച് പരിമിതികളിൽ നിന്നുകൊണ്ട് മനുഷ്യനെ ബുദ്ധിയില്ലാത്ത ജീവികളുമായി താരതമ്യപെടുത്താനാണ് ഇക്കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനോട് സാദൃശ്യമുള്ള ഒരു ജീവിയും ലോകത്ത് വന്നുപോയിട്ടില്ല, അങ്ങിനെയുള്ള ഒരു ജീവിയുടെ ഫോസിലും ലോകത്ത് കണ്ടെത്താനായിട്ടില്ല. ഊഹങ്ങളും പൊള്ളത്തരങ്ങളും മാത്രമെ ഡാർവിനിസ്റ്റുകൾക്കും അവരുടെ സ്റ്റൂജസുകൾക്കും കൈമുതലായുള്ളൂ.  

മനുഷ്യനെ പോലെ ചിന്താശേഷിയുള്ള ഒരു ജീവിയുമില്ല. ട്രൈനിങ്ങ് നൽകി ചില ജീവികളെ ഉപയോഗപെടുത്താം. വളർത്തു മൃഗമല്ലാത്ത കടലിൽ ജീവിക്കുന്ന ഡോൾഫിനുകൾ സീലുകൾ തുടങ്ങിയവയെ പോലും ട്രൈനിങ്ങ് നൽകി അവയിലെ കഴിവുകളെ വളർത്തിയെടുക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇത്തരം ട്രൈനിങ്ങ് വഴി അവക്ക് ചിന്താ ശേഷി ഉയർന്നു വരുന്നില്ല. ട്രൈനിങ്ങിനെ ഭാഗമായി എന്ത് ശീലിച്ചോ, അതുമാത്രം ചെയ്യുന്നു. നല്ല ട്രൈനിങ് ലഭിച്ച രണ്ടു മൃഗങ്ങളിലൂടെ ബ്രീഡ് ചെയ്തെടുത്ത മൃഗത്തിനും മറ്റു മൃഗങ്ങൾക്ക് ട്രൈനിങ് കൊടുത്തത് പോലെ ട്രൈനിങ് നൽകേണ്ടതുണ്ട്. കാരണം അവയുടെ ജെനറ്റിക് പ്രോഗ്രാമിൽ ബാഹ്യമായ ട്രൈനിങ് രേഖപെട്ട് കിടക്കുന്നില്ല, മുൻഗാമികൾ പിൻതലമുറയിലേക്ക് തങ്ങൾക്ക് ട്രൈനിങ്ങിലൂടെ ലഭിച്ചത് കൈമാറുന്നുമില്ല. ആർജിച്ചെടുത്തത് പിൻതലമുറയിലേക്ക് കൈമാറാനുള്ള വിശേഷബുദ്ധി മനുഷ്യരല്ലാത്ത ഒരു ജീവികൾക്കുമില്ല.

അമിനോ ആസിഡുകൾ വഴി ജീവനെ സൃഷ്ടിക്കാമെന്നു പറയുന്ന ശാസ്ത്രത്തിന് അമിനോ അസിഡുകൾ വെള്ളത്തിൽ ലയിച്ച് പ്രോടീനുണ്ടാകുന്നതെങ്ങിനെ എന്നു വ്യക്തമാക്കാനാവുന്നില്ല. ചെളിവെള്ളത്തിൽ നിന്നാണ് ആദ്യത്തെ കോശം രൂപപെട്ടതെന്നു പറയുന്ന ഡാർവിനിസ്റ്റുകൾക്ക് ഇന്നത്തെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ലാബുകളിൽ ജീവനുള്ള ഒരു കോശം പോലും വികസിപ്പിക്കാനാവുന്നില്ല, എന്നീട്ടല്ലെ ചെളിവള്ളത്തിൽ നിന്ന് താനേ ഉണ്ടാവുക?

ദല്ലാസ് ബയ്ലറ് യൂണിവേഴ്സിറ്റിയിലെ മെഡികൽ സെന്റർ സർജൻ ജോസഫ് കോഹ്ൻ ഈ അടുത്ത് വിവരിച്ച ഡാർനിസം എവല്യൂഷനിലെ ഫലപ്രദമല്ലാത്ത മൂന്ന് ഗൌരവമുള്ള പ്രശ്നങ്ങളെകുറിച്ച് പ്രതിപാദിക്കുകയുണ്ടായി. ഈ മൂന്ന് വിഷയങ്ങളും ടെക്സാസ് എഡ്യൂകേഷൻ ബോർഡിനു മുമ്പാകെ അവതരിപ്പിക്കുകയും ദീർഘമായ ആലോചനക്ക് ശേഷം തീരുമാനിക്കപെടുകയും ചെയ്തത് പാഠപുസ്തകങ്ങളിൽ പരിണാമത്തിന്റെ  നിഷേധാത്മകമായതും വ്യക്തമായതുമായ രണ്ടുഭാഗങ്ങളും പഠിപ്പിക്കണമെന്നാണ്. തീരെ വിവരിക്കാനാവാത്ത ഒന്നാണ് പ്രകൃതിപരമയ പ്രക്രിയയിലൂടെയുള്ള ജീവന്റെ സൃഷ്ടിപ്പ്. പ്രകൃതിപരമല്ലാത്ത വല്ല വിജ്ഞാനവും വല്ല തന്മാത്രയിലും അടങ്ങിയിട്ടുണ്ടോ?  തന്മാത്രകൾ എങ്ങിനെ ആകസ്മികമല്ലാത്ത പ്രകൃതി പ്രക്രിയകൾ വഴി സൃഷ്ടിക്കപെടുക? സത്യത്തിൽ പ്രകൃതിരമായ പ്രക്രിയ ഒരു കണികയെ എത്തിപിടിക്കുന്നു എങ്കിൽ ആ കണികക്കതിന്റെ നിലനില്പിനാവശ്യമായ ഇൻഫർമേഷൻ നഷ്ടപെടുകയും ഓർഗനിസം നശിക്കുകയും ചെയ്യും. എവല്യൂഷന്റെ ജ്വലിക്കുന്ന വക്താവായ റിചാർഡ് ടാവ്കിൻസ് പറഞ്ഞത് “ജീവശാസ്ത്രത്തിലെ ഏറ്റവും വലിയ പരമമായ പരിഹരിക്കപെടാത്ത പ്രശ്നമാണ് ജീവന്റെ ഉറവിടം എന്നത്”

ഒരു സെല്ല് ഉണ്ടാവണമെങ്കിൽ ആ സെല്ലിന്റെ എല്ലാവിധ സ്വഭാവങ്ങളും കോഡ് ചെയ്തുവെച്ച ഡി.എൻ.എ. ഉണ്ടാവണം. ഡി.എൻ.എ യിൽ ആണല്ലൊ സെല്ലിന്റെ സ്വഭാവരീതികൾ കോഡ് ചെയ്തു വെച്ചിരിക്കുന്നത്. അപ്പോൾ ഡി.എൻ.എ എങ്ങിനെ ഉണ്ടായി? അതും ചെളിവള്ളത്തിൽ നിന്നും താനേ അതി സങ്കീർണ്ണമായ കോഡ് രൂപപെടുകയും ആ കോഡുകൾക്കനുസരിച്ച് സെല്ല് ഡെവലപ് ചെയ്തു എന്നുമൊക്കെ പറയുന്നത് വിശ്വസിക്കണമെങ്കിൽ മനുഷ്യൻ ഡാർവിനിസ്റ്റ് ബാ‍ധയേറ്റ മണ്ടനാവണം. 

ലോക സ്രഷ്ടാവ് കോടാനുകോടി ജീവികളെ സൃഷ്ടിക്കുകയും അവക്ക് നിശ്ചിത രൂപവും ജീവിത ക്രമവും തിട്ടപെടുത്തിയ ജനറ്റിക് കോഡുകൾ നൽകുകയും ചെയ്തു. ആ സൃഷ്ടിപ്പിന്റെ, കോഡുകളുള്ള അംശമെടുത്ത് ക്ലോണിങ് നടത്തിയിട്ട് സൃഷ്ടിപ്പിനെ കുറിച്ച് മനുഷ്യർ അഹങ്കരിച്ചു പറയുന്നു!  സൃഷ്ടിപ്പിന്റെ ലോകത്ത് ഒന്നുമല്ലാത്ത ഈ ചെറിയ കാര്യങ്ങളെ കുറിച്ചു ചിന്തിക്കുന്ന മനുഷ്യൻ തന്റെ ചിന്തയുടെ ഉറവിടമായ വിശേഷ ബുദ്ധിയെ കുറിച്ചു ഒന്നും പറയാനാവുന്നില്ല, ആ ബുദ്ധികൊണ്ട് മനുഷ്യന്റെ സൃഷ്ടിപ്പിനെ കുറിച്ചും ഒന്നും പറയാൻ കഴിയില്ല. ക്ലോണിങ് വഴി കോശങ്ങളെ കോപ്പിയടിച്ച് രൂപപെടുത്താം, എന്തിനേറെ, ജീവിയെ തന്നെ സൃഷ്ടിക്കാം. അവിടെ സൃഷ്ടികർത്താവ് പ്രോഗ്രാം ചെയ്തു സൃഷ്ടിച്ചെടുത്തവയിൽ നിന്നും കോപിയടിക്കുകയല്ലാതെ പ്രകൃതിപരമായ ഒരു പുതിയ സൃഷ്ടിപ്പ് സംഭവിക്കുന്നില്ല, കോശങ്ങളിലെ കോഡുകൾക്കനുസരിച്ചുള്ള ജീവി പുറത്തുവരുന്നു എന്നുമാത്രം. വിശേഷ ബുദ്ധിയുള്ള മനുഷ്യനെ ക്ലോൺ ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പരീക്ഷണങ്ങൾ പൊളിഞ്ഞിട്ടെയുള്ളൂ.  2004 ൽ സൌത്ത് കൊറിയയിലെ സോൾ നാഷണൽ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച് ജേണലിൽ ക്ലോണിങ് ചെയ്തതായി വാദം ഉന്നയിച്ചെങ്കിലും സ്വതന്ത്ര ശാസ്ത കമ്മിറ്റിക്കുമുമ്പിൽ തെളിവുകൾ നിരത്താൻ കഴിഞ്ഞില്ല. സാങ്കേതികമായി മനുഷ്യ ക്ലോണിങ്ങ് വളരെ സങ്കീർണ്ണമായതാണെന്ന് ജീവശാസ്ത്രജ്ഞന്മാർ വ്യക്തമാക്കുന്നു എന്നുമാത്രമല്ല ക്ലോൺ വഴി സൃഷ്ടിച്ചെടുക്കുന്നവയിൽ സാമ്യത ഉണ്ടാവില്ലെന്നും വ്യക്തമാക്കുന്നു. 

പ്രകൃതിപരമായ ബീജസങ്കലനങ്ങൾ വഴി മോണോ സൈഗോട്ടുകളിൽ നിന്നുണ്ടാകുന്ന ഇരട്ടകൾ വരെ വളരെ സാമ്യത തോന്നുമെങ്കിലും ആത്യന്തികമായി രണ്ടു ചിന്തയും ആത്മാവുമുള്ള മനുഷ്യരായിട്ടാണ് വളരുന്നത്. മാത്രമല്ല, വളരെ സാമ്യത മൊത്തം  കാഴ്ച്ചയിൽ മാത്രമാണ്.  മനുഷ്യ സൃഷ്ടിപ്പ് അനന്യമായതാണെന്ന് വിരലുകളിൽ മാത്രമല്ല, മനുഷ്യന്റെ ഐഡന്റിറ്റി വ്യക്തമാക്കുന്ന എല്ലാവിഷയങ്ങളിലും വിഭിന്നമാകുക വഴി സത്യപെടുത്തുന്നു.  വിരലടയാളം കോടികളിൽ സാമ്യത കാണുമെന്ന് പറയുന്നത് നമ്മുടെ പരിമിതമയ അറിവിൽ നിന്നാണെങ്കിലും കൈവിരലടയാളത്തിൽ സാമ്യതയുള്ളവർ രൂപത്തിലും കാഴ്ച്ചയിലും വ്യത്യാസപെട്ട് കിടക്കുന്നു, അനന്യമായ കൃഷ്ണമണിയിൽ വ്യത്യാസപെട്ടുകിടക്കുന്നു, കൈ വിരലുകൾ തമ്മിലുള്ള അടുപ്പത്തിലും കോണിലും വ്യത്യാസപെട്ട് കിടക്കുന്നു. അങ്ങിനെ ലോകത്ത് കഴിഞ്ഞുപോയവരും വരാനിരിക്കുന്നവരുമായ മനുഷ്യർ വ്യത്യസ്ഥരായിട്ടുള്ള സൃഷ്ടിയാകുന്നു എന്നത്  മനുഷ്യർ മറ്റു ജീവികളെ പോലെയല്ല, വ്യക്തമായ ഐഡന്റിറ്റിയുമായി സ്രഷ്ടാവിന്റെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഭൂമിയിൽ ജീവിക്കേണ്ടവരാണെന്നുമുള്ള സത്യം വിളിച്ചു പറയുന്നു. 

മനുഷ്യ സൃഷ്ടിപ്പ് മറ്റു ജീവികളിൽ നിന്നും വ്യത്യസ്തമായി സൃഷ്ടികർത്താവായ ദൈവം വേദപുസ്തകത്തിൽ എടുത്തുപറയുന്നുണ്ട്. മറ്റു ജീവികളെ പോലെയല്ല മനുഷ്യന്റെ സൃഷ്ടിപ്പ്, മൃഗങ്ങൾ ഇത്തരത്തിൽ വിഭിന്നമായ അവസ്ഥ വരുന്നില്ല. കാരണം ഈ ലോകത്ത് അവക്ക് ഒരു ഐഡന്റിഫികേഷന്റെ ആവശ്യമില്ല. ചിന്തിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനുമുള്ള കഴിവും പ്രാപ്തിയുമില്ല. അവയൊക്കെ ജെനറ്റിക്കായി ഏത് കോഡുകളിലാണ് സൃഷ്ടിക്കപെട്ടത്, അതിനനുസരിച്ച് ജീവിക്കുന്നു. മനുഷ്യർ കുരങ്ങിൽ നിന്നുണ്ടായതാണെന്ന ഡാർവിന്റെ വാദങ്ങളല്ലാതെ തെളിവുകളില്ല. ആയിരകണക്കിന് വർഷങ്ങളിലൂടെ പരിണാമ കഥകൾ രചിക്കുന്നവർ മനുഷ്യനു സാമ്യതയുള്ള ജീവിയെ കാണിച്ചു തരണം. അല്ലാതെ പരിണാ‍മം പെട്ടൊന്ന് സംഭവിക്കുന്നതല്ലല്ലൊ,  കുരങ്ങിൽ നിന്നും മനുഷ്യനുണ്ടാകുന്നത് എങ്കിൽ മനുഷ്യനോട് വളരെ ചേർന്ന അവസ്ഥയിലുള്ള കുരങ്ങിനെ കാണേണ്ടിയിരിക്കുന്നു, അതില്ല എന്നല്ല, കുരങ്ങ് എന്നും കുരങ്ങനായും മനുഷ്യൻ എന്നും മനുഷ്യനായും ജീവിക്കുന്നു. ഊഹങ്ങളല്ലാതെ ബുദ്ധിപരമാ‍യി മനുഷ്യ സൃഷ്ടിപ്പിനെ നിർവചിക്കാൻ ലോക സ്രഷ്ടാവിനല്ലാതെ മറ്റാർക്കാണ് കഴിയുക?





***



ഇരുപത് മില്ല്യ വർഷങ്ങൾക്ക് മുമ്പുള്ള ജീവനേ തേടി അറ്റ്ലാന്റിക്കിലെ വോസ്റ്റോക് തടാകത്തിൽ മുപ്പത് വർഷമായി തുടരുന്ന ഡ്രില്ലിങ്ങ് ഇപ്പോൾ 3700 മീറ്ററിലധികം കുഴിച്ചുകഴിഞ്ഞു. വോസ്റ്റോക് തടാകത്തിലുറഞ്ഞ് കിടക്കുന്ന ജീവന്റെ നിഗൂഢത തേടിയാണ് പ്രൊജക്റ്റ് തുടങ്ങിയത്.ഈ തടാകം ഭൂമിശാസ്ത്രപരമായ വലിയ കണ്ടുപിടുത്തങ്ങളുടെ കഥകൾ പറയുന്നുണ്ട്. അവിടെ ഇന്നുപയോഗിക്കുന്ന അത്ഭുതപൂർവ്വമായ ഡ്രില്ലിങ് പ്രവർത്തനങ്ങൾ ഇതുവരെ ഒരു ജിയോളജികൽ പ്രൊജക്റ്റിനും ഉപയോഗപെടുത്തിയിട്ടില്ല. തടാകത്തിന്റെ ഭൂമിശാസ്ത്രപരമായ അവസ്ഥകൾ പരിഗണിച്ചാണ് പ്രൊജക്റ്റിനു തുടക്കമിട്ടത് എങ്കിലും ജീവൻ കണ്ടെത്താനുള്ള പ്രൊജക്റ്റ് പൂർത്തിയാക്കാതെ തുടക്കമിട്ട ആൾ ആറുമാസം മുമ്പ് മരിച്ചുപോയി. 

1970കളിൽ ഡ്രില്ലിങ്   തുടങ്ങുമ്പോൾ ശാസ്ത്രജ്ഞന്മാർക്ക് അറ്റ്ലാന്റികിലെ നിഗൂഢതകളടങ്ങിയ വോസ്റ്റോക് തടകത്തിലെ വലിയ ഐസ് പാളികകളെ കുറിച്ച് അത്ര ധാരണയില്ലായിരുന്നു. സോനറുകളും സാറ്റലൈറ്റ് ഇമാജുകളുടെയും സഹായത്തോടെ പ്രൊജക്റ്റിനു വേണ്ടിയുള്ള പരിശ്രമങ്ങൾ വഴി കാരണം ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തെ കുറിച്ചറിയുകയായിരുന്നു. ഡിസ്റ്റിൽഡ് വെള്ളത്തേക്കാൽ രണ്ട് മടങ്ങ് ക്ലീനായ വെള്ളത്തിന്റെ വലിയ ശേഖരമാണ് ഐസ് പാളികകൾക്കടിയിൽ കണ്ടെത്തിയിരിക്കുന്നത്. ലോകത്തെ കൊടുംശൈത്യമുള്ള ഭാഗമാണത്. ശരാശരി -61°C താപനിലയുള്ള അവിടെയാണ് ലോകത്തിൽ രേഖപെട്ടതിൽ ഏറ്റവും കുറഞ്ഞ -81°C  രേഖപെടുത്തിയത്. 

ജീവനെ തേടിയുള്ള യാത്ര മറ്റുപല കണ്ടെത്തലുകൾക്ക് കാരണമാകുന്നു എങ്കിലും ജീവന്റെ ഉത്ഭവത്തെ കുറിച്ചൊന്നും ലഭിക്കുന്നില്ല.

******



[തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന്‌ നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന്‌ നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. Qur23:12-14 ]
Related Posts Plugin for WordPress, Blogger...