ജപ്പാനെ മറികടന്ന് ചൈന ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക രാഷ്ട്രമായതാണ് ഇന്നത്തെ വാർത്ത. ആദ്യത്തെ പത്ത് പേരുടെ ലിസ്റ്റിലൊന്നും ഇന്ത്യയുടെ പേരില്ല. ഇനി സ്ഥാനം കിട്ടിയാലും അത് എണ്ണപെട്ട കൊമ്പൻ സ്രാവുകളുടെ സാമ്പത്തിക നിലവാരമാണ് കാണിക്കുന്നത്. ഇന്ത്യയുടെ നില പരിശോധിക്കുമ്പോൾ വിദേശ നിക്ഷേപവും സ്വർണ്ണ ശേഖരവുമാണ് പ്രധാനമായി മുന്നിട്ട് നിൽക്കുന്നത്. ലോകത്ത് അധിക രാജ്യങ്ങളിലും പട്ടിണിപാവങ്ങളുണ്ട്. എന്നാൽ പ്രോസ്പാരിറ്റി ഇൻഡക്സും പ്രതിശീർഷവരുമാനവും അനലൈസ് ചെയ്യുകയാണെങ്കിൽ വളരെ പിറകിലാണ് നമ്മുടെ സ്ഥാനം. സാമ്പത്തിക വിഭവങ്ങളും മാനവികശേഷിയും ഇല്ലാത്തത് കൊണ്ടല്ല, നല്ല രീതിയിൽ ഉപയോഗപെടുത്താൻ കഴിവുള്ള വ്യവസ്ഥയുടെ അഭാവമാണ് നമ്മേയും നമ്മുടെ രാജ്യത്തെയും പിറകോട്ട് വലിച്ചിട്ടത്.