Sep 27, 2012

ജൈവതാളം തെറ്റിക്കുന്ന ജനിതക മാറ്റം


ഔഷധ, കാര്‍ഷിക മേഖലയി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണ അഗ്രികള്‍ച്ചറ ബയോടെക്‌നോളജി കോര്‍പറേഷനായ മൊന്‍സാന്റൊ പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങളിലൂടെ കാര്‍ഷിക മേഖലയി ഇടപെട്ടുകൊണ്ട്ന്ന് ഭക്ഷ്യമേഖലയിലെ അധിപന്മാരായിരിക്കുന്നു. കമ്പനിയുടെ ജനിതക മാറ്റം വരുത്തിയ (ജി.എം.ഒ) ധാന്യം ലോകത്ത് പല ഭാഗങ്ങളിലും ചര്‍ച്ച ചെയ്യപെടുന്നത് ഭീ‍തിദമായ അന്തരീക്ഷത്തിലാണ്.

അതിന്റെ ഭാഗമായി ഫ്രാന്‍സിലെ ശാസ്ത്രജ്ഞന്മാർ നടത്തിയ പരീക്ഷണങ്ങളി ജി.എം.ഒ (ജെനറ്റിക് മോഡിഫൈട് ഓര്‍ഗാനിക്) യുടെ ഏറ്റവും നല്ല ക്വോളിറ്റിയുള്ള ധാന്യം പരീക്ഷിക്കപെട്ട എലികളി ട്യൂമറുണ്ടാക്കുന്നതായും, കൂടാതെ കിഡ്‌നി, ലിവര്‍ തുടങ്ങിയ ഭീകരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും തെളിയിക്കപെട്ടിരിക്കുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തി കഴിഞ്ഞ ആഴ്ച്ച ഫ്രഞ്ച് ഗവണ്മെന്റ് ആരോഗ്യ സുരക്ഷ വിഭാഗത്തിനും യൂറോപ്യന്‍ യൂണിയന്റെ ഭക്ഷ്യ സുരക്ഷ ഏജന്‍സിയോടും റിപോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്.

കേയിന്‍ യൂണിവേര്‍സിറ്റിയിലെ ഗവേഷകര്‍ എലികളി നടത്തിയ പരീക്ഷണങ്ങളി 'മൊന്‍സാന്റൊ'യുടെ എന്‍.കെ.603 ധാന്യമാണ് ഉപയോഗപെടുത്തിയത്. മൊന്‍സാന്റൊയുടെ ഗവേഷകര്‍ ജനിതക ഘടനയി മാറ്റം വരുത്തി സൃഷ്ടിച്ചെടുത്ത വിത്തുകള്‍ കളനാശിനികളി വളരുകയും കൂടുത വിള നകുകയും ചെയ്യുന്നു. ഈ ധാന്യത്തി ഗ്ലൈഫോസേറ്റ് കളനാശിനിയുടെ വിവിധ രൂപങ്ങള്‍ അടങ്ങിയിട്ടുള്ളതായി പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് എലികളി ട്യൂമറും അന്തരികാവയവങ്ങളെ കേടുവരുത്തുതുമെന്ന് പഠനങ്ങളി തെളിയിക്കപെട്ടത്.

ചില അപൂര്‍വ്വം സസ്യങ്ങള്‍ കളനാശിനികളെ പോലുള്ള വിഷപദാര്‍ത്ഥങ്ങളുള്ള പ്രതികൂല സാഹചര്യങ്ങളിലും വളരുന്നു. അത്തരം ചെടികള്‍ ഭൂമിയി നിന്നും സസ്യത്തിന് വേണ്ട ലവണങ്ങളുടെ കൂടെ കളമാശിനിയും ആഗിരണം ചെയ്യുങ്കെിലും അതുകാരണം ചെടികള്‍ നാശമടയുന്നില്ല. അത്തരത്തിലുള്ള ചെടികളെ ഗവേഷണങ്ങളിലൂടെ പഠനവിധേയമാക്കി അതിന്റെ ജനിതക ഘടനക്കനുസരിച്ച് കാര്‍ഷിക ചെടികളുടെ ജെനറ്റിക് ഘടനമാറ്റിമറിച്ചാണ് മൊസാന്റോ പുതിയ വിത്തുകളുണ്ടാക്കുന്നത്. ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത സസ്യങ്ങളുടെ ജനിതകമാണ് ഭക്ഷണത്തിനുപയോഗിക്കുന്ന സസ്യങ്ങളി ജെനറ്റിക് മോഡിഫികേഷനിലൂടെ കൊണ്ടുവരുന്നത്.  ഇത്തരം ധാന്യമണികള്‍ വളരുന്ന ഭാഗത്ത് മറ്റു കളകളില്ലാതിരിക്കാനും കൂടുത വിളവ് ലഭിക്കാനും മൊന്‍സാന്റൊയുടെ റൌണ്ടപ് എന്ന കളനാശിനി ഉപയോഗിക്കേണ്ടിവരുന്നു. ഈ കളനാശിനി ഉപയോഗിച്ച ഭൂമിയി മൊന്‍സാന്റൊയുടെ വിത്തുകളല്ലാതെ മറ്റു ചെടികള്‍ വളരുകയില്ല, അത്തരത്തിലാണ് അതിന്റെ കാര്‍ഷിക ഘടനപോകുത്. എന്‍.കെ.603 എ വിത്ത് തഴച്ചുവളരുകയും അതിന്റെ പരാഗണമേഖല 500 മീറ്റര്‍ വരെ പരക്കുകയും ചെയ്യും. മാത്രമല്ല, ഇങ്ങിനെയുള്ള ചെടികള്‍ക്ക് അതേ വര്‍ഗത്തി നിന്നും സാധാരണ വര്‍ഗത്തി നിന്നും പരാഗണം സ്വീകരിക്കാന്‍ കഴിയുമെങ്കിലും സാധാരണ ജൈവഘടനയിലുള്ള ചെടികള്‍ക്ക് മൊന്‍സാന്റൊയുടെ ചെടിയി നിന്നും പരാഗണം സ്വീകരിക്കാന്‍ കഴിയില്ല, മാത്രമല്ല മൊസാന്റെ ചെടികളുടെ പരാഗണം ഉയര്‍തോതി മേഖലയിലാകെ വ്യാപിക്കുതിനാ പ്രകൃതിപരമായ ജൈവഘടനയി വളരുന്ന ചെടികളി പരാഗണം തടയപെടുകയും ചെയ്യുന്നു. അതിനാന്നെ മൊന്‍സാന്റൊയുടെ വിത്തിറക്കിയ കൃഷിസ്ഥലങ്ങള്‍ക്ക് ചുറ്റുഭാഗത്ത് ജൈവ വിത്തിറക്കി കൃഷി നടത്തിയാ അത് വിളവെടുപ്പില്ലാതെ നശിക്കുകയാണ് ഉണ്ടാവുക.

മൊന്‍സാന്റൊയുടെ വിത്ത് പ്രത്യുല്പാദനപരമല്ല. പുതുതായി കൃഷി ചെയ്യാന്‍ കമ്പനി തന്നെ നൽകണം. ഇങ്ങിനെയുള്ള വിത്തിറക്കി കൃഷിച്ചെയ്യുമ്പോള്‍ മൊന്‍സാന്റൊയുടെ കളനാശിനി തന്നെ ഉപയോഗിക്കേണ്ടതുണ്ട്. ആ കളനാശിനിയുടെ പ്രത്യേകത, അത് മൊന്‍സാന്റൊയുടെ വിത്തി മുളച്ചതല്ലാത്ത എല്ലാ ചെടികളെയും നശിപ്പിക്കുന്നു. ഇത്തരം കളനാശിനികള്‍ ഉപയോഗിച്ച് കൃഷി ചെയ്താ ആ കളനാശിനിയെ പ്രതിരോധിക്കുന്ന തരത്തിലുള്ള ജനിതക ഘടനയി മാറ്റം വന്ന മൊന്‍സാന്റൊയുടെ ചെടി മാത്രം തഴച്ചു വളരും. മാത്രമല്ല. ഇതിലെ ഭീകരത, മൊന്‍സാന്റൊയുടെ കളനാശിനി ഉപയോഗിച്ച കൃഷിയിടം മൊന്‍സാന്റൊയുടെ വിത്തുകള്‍ക്ക് മാത്രമുള്ളതായി തീരുന്നു, ഏറ്റവും കുറഞ്ഞത് ആറുമാസത്തോളം കളനാശിനിയുടെ വീര്യം ഭൂമിയി നില നിക്കും. അതുവരെ അവിടെ മൊന്‍സാന്റൊയുടെ വിത്തുകളല്ലാതെ മറ്റു വിത്തുകളുപയോഗിക്കാന്‍ കഴിയില്ല, ഇനി മുളച്ചാന്നെ അത് ഉടനെ നശിക്കും.  അങ്ങിനെ ഭൂമിയിലും കര്‍ഷകനിലും മൊന്‍സാന്റൊയുടെ വേരുകള്‍ ആഴ്ന്നിറങ്ങി ചോരയും നീരും വലിച്ചെടുക്കും,  അങ്ങിനെ മൊന്‍സാന്റൊ കൊഴുത്ത് തടിച്ചുവരിക തന്നെ ചെയ്യും.

കളനാശിനിയി വളര്‍ ഈ ചെടികളി നിന്നും ലഭിക്കു വിളകള്‍ ജീവനു വലിയ തോതി ഭീഷണിയുണ്ടാക്കുതാണെന്ന് പുതിയ പരീക്ഷണങ്ങളി തെളിയുത്. മൊന്‍സാന്റൊയുടെ ചെടികളെ പോലെ ധാന്യങ്ങളിലും വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. അതാണ് ഭക്ഷ്യവിപണിയി കൂടുത വിക്കപെടുത് എത് എത്ര ഭീകരമാണ്. ഇന്ന് കാന്‍സ, ട്യൂമര്‍ തുടങ്ങിയ അസുഖങ്ങള്‍ വലിയ തോതി വര്‍ദ്ധിച്ചിരിക്കുന്നതും, അതുപോലെ കിഡ്‌നി, ലിവര്‍ തുടങ്ങിയ പ്രധാന അവയവങ്ങളെല്ലാം രോഗാതുരമാവുതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ജനിതക മാറ്റം വരുത്തിയ മൊസാന്റൊയുടെ വിത്തിനെ ഫ്രാന്‍സ് നിരോധിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചു കഴിഞ്ഞു. അഗ്രികള്‍ച്ചര്‍ ഫോര്‍ യൂറോപ്യന്‍ പാര്‍ലിമെന്റ് വൈസ് ചെയര്‍മാന്‍ ജോസ് ബോവും നിരോധനം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിനെതിരെ മൊന്‍സാന്റൊ കമ്പനിയുടെ ലോബികള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്, അതിന് വേണ്ടി വിവിധ മേഖലകളി മൊന്‍സാന്റൊ മില്ല്യൺ കണക്കിന് ഡോളര്‍ 'ഡൊണേറ്റ്' ചെയ്യുകയുമുണ്ടായി എന്ന് റിപോര്‍ട്ടുകളി കാണുന്നു. അത്രമാത്രം ശക്തമാണ് ലോകത്ത് മൊന്‍സാന്റൊയുടെ വേരുകള്‍.

മുമ്പ് മൊന്‍സാന്റൊക്കെതിരെ അമേരിക്കയിലെ കര്‍ഷകര്‍ കോടതിയി കയറിയിട്ടുണ്ട്. 2000ൽ അധികം കര്‍ഷക അമേരിക്കന്‍ ഗവണ്മെന്റിന് പെറ്റീഷന്‍ നകിയിരുന്നു. ഇന്ന് 30,000യിരത്തി പരം ജൈവ കര്‍ഷക ഈ ഭൂലോക ഭീകരനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

മൊന്‍സാന്റൊ ശക്തിയേറിയ കളനാശിനിയായ 2,4ഡി. ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു, ഇത്തരം വിഷം മുമ്പ് അമേരിക്ക വിയന്റ് നാം യുദ്ധത്തി. പ്രയോഗിച്ച ഏജന്റ് ഓറഞ്ചിന്റെ സാമ്യതയുള്ളതാണെ് വരുമ്പോള്‍ അത് കാര്‍ഷിക മേഖലയെ എത്രത്തോളം വിഷമാക്കുന്നുന്നു മനസ്സിലാക്കുക.

മൊന്‍സാന്റൊയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തി. 77 ശതമാനമായ 680 മില്ല്യൺ ഡോളറിന്റെ ലാഭമാണുണ്ടാക്കിയിട്ടുള്ളത്. കാര്‍ഷിക മേഖലയി പ്രവര്‍ത്തിക്കുന്ന മൊന്‍സാന്റൊ ലോകത്തെ പ്രമുഖ വിത്തുൽപാദന കമ്പനിയായി മാറിയിരിക്കുന്നു. പൈശാചിക ചിന്തയിലൂടെ മൊന്‍സാന്റൊ ഉയര്‍ന്നത് മൈക്രോസോഫ്റ്റ്, ഹാലിബര്‍ട്ടന്‍ തുടങ്ങിയ കോര്‍പറേറ്റുകളുടെ സാമ്പത്തിക നിരയിലേക്കാണ്.

അമേരിക്കയി വിതരണം ചെയ്യപെടു ഭക്ഷണ ധാന്യങ്ങളി ബഹുഭൂരിഭാഗവും മൊന്‍സാന്റൊയുടേതാണ്. അമേരിക്കയി. 70 ശതമാനത്തോളം ഭക്ഷ്യവിപണി നിയന്ത്രിക്കു ഈ കമ്പനിയാണ്  90% ജനിതക മാറ്റം വരുത്തിയ വിത്തുകളെ നിയന്ത്രിക്കുത്. മറ്റൊരൂ വാക്കി പറഞ്ഞാസ്വന്തം പാറ്റന്റി അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ഭക്ഷ്യവിപണി നിയന്ത്രിക്കപെടുക, അങ്ങിനെ ലോകത്തിന്റെ തന്നെ ഭക്ഷ്യവിപണിയുടെ നിയന്ത്രണം ഏറ്റെടുക്കുക..! അതുകൊണ്ട്ന്നെ ജനിതകമാറ്റത്തി നിന്നും ഒരു വിത്തും അവര്‍ ഒഴിവാക്കുന്നില്ല. അരിയും, ഗോതമ്പും, കോളിഫ്‌ലവറും കടുകും വഴുതനയും തുടങ്ങി അനേകം സസ്യങ്ങള്‍ ജനിതക മാറ്റത്തി മൊന്‍സാന്റൊയുടെ ഭീകര കരങ്ങളി പെട്ടുകഴിഞ്ഞു. ഇനി ഭാവിയി എവിടെ ഏത് ചെടി മുളക്കണമെന്ന് അവര്‍ തീരുമാനിക്കുമെന്ന് മാത്രമല്ല, ശുദ്ധമായ ഭൂമി കളനാശിനികളാ നശിക്കുകയും പ്രകൃതിയും ജൈവസമൂഹങ്ങളെല്ലാം തന്നെ അതിന്റെ മാറ്റങ്ങളി അലിഞ്ഞില്ലാതാവുകയും ചെയ്യും.

അങ്ങിനെ ഡോളറുകളുടെ ആധിപത്യത്തി തരിശ് ഭൂമിയുടെ അധിപന്മാരായി മൊസാന്റൊ ജൈവസമൂഹത്തിന്റെ ശവകല്ലറയൊരുക്കും.

ഇന്നത്തെ (26-09-2012) മലയാളം ന്യൂസിൽ പ്രസിദ്ധീകരിച്ചത്


Related Posts Plugin for WordPress, Blogger...