Jun 29, 2011

ഗ്രീൻ എനർജി

എനർജി ഇല്ലാതെ ലോകത്തിന് മുന്നോട്ട് പോകാനാവില്ല. എനർജി പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല എന്നാൽ എനർജിയെ ആവശ്യങ്ങൾക്കനുസരിച്ച് രൂപാന്തരപെടുത്തിയെടുക്കാം.  ആയതിനാൽ തന്നെ ഇന്ന് ലോകത്തിന് വേണ്ട ഇലക്ട്രിക് എനർജിക്ക് വേണ്ടി പല വിധ മാർഗങ്ങളിലൂടെ മാറ്റിയെടുത്തുപയോഗപെടുത്തുന്നു.

ഇലക്ട്രിസിറ്റിക്ക് വേണ്ടി ഉപയോഗപെടുത്തുന്ന മാർഗങ്ങളിൽ ഏറ്റവും മികച്ചതും ഗ്രീൻ എനർജി സോർസ് സോളാർ, കാറ്റ്, ജല വൈദ്യുതി നിലയങ്ങളാണ്‌. എന്നാൽ ലോകത്ത് എല്ലാ ഭാഗത്തും അത്തരത്തിലുള്ള നിലയങ്ങൾ സ്ഥാപിക്കാൻ കഴിയില്ല. നമ്മുടെ നാട്ടിൽ തന്നെ പ്രതീക്ഷിച്ച അത്ര മഴ ലഭിച്ചില്ലെങ്കിൽ പവർ കട്ട് നമ്മെ തേടിയെത്തും. വികസിത രാജ്യങ്ങളിൽ ഇങ്ങിനെയുള്ള പവർകട്ട് അലോചിക്കാനെ കഴിയില്ല. ഉഷ്ണരാജ്യങ്ങളായ ഗൾഫ് മേഖലകളിൽ ഇലക്ട്രിസിറ്റിയില്ലെങ്കിലുള്ള അവസ്ഥ ആലോചിക്കാനേ  കഴിയില്ല. അപ്പോൾ അനുയോജ്യമായ മാർഗങ്ങളിലൂടെയുള്ള ഇലക്ട്രിക് പവർ സ്വീകരിക്കാതെ ലോകത്തിന്റെ മുന്നോട്ടുള്ള ഗമനം അസാധ്യമാണ്.കാറ്റ്, കൽകരി, ഗ്യാസ്, ഡീസൽ, അറ്റോമിക് എന്നിങ്ങനെയുള്ള പ്ലാന്റുകൾ ലോക രാഷ്ട്രങ്ങൾ ഉപയോഗപെടുത്തുന്നു. അധിക സമ്പന്ന രാഷ്ട്രങ്ങളും, പ്രത്യേകിച്ച് ഇന്റസ്ട്രിയൽ റെവല്യൂഷനുകളിൽ ഉയർന്നുവന്ന രാഷ്ട്രങ്ങൾ സ്റ്റേബിളായ എനർജിക്ക് വേണ്ടി അറ്റോമിക് പ്ലാന്റുകൾ ഉപയോഗപെടുത്തുന്നു.

എന്നാൽ ഇന്ന് അറ്റോമിക് പ്ലാന്റുകളെ പേടിയോടെയാണ് ലോകം കാണുന്നത്. യഥാർത്ഥത്തിൽ പ്രകൃതിക്ക് നാശം വരുത്താത്ത ഗ്രീനി എനർജ്ജി സ്രോതസിൽ സോളാർ, കാറ്റ്, ജല വൈദ്യുതി പ്ലാന്റുകൾ കഴിഞ്ഞാൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഏതാണ്? ഒരു പക്ഷെ അറ്റോമിക് പവർ പ്ലാന്റുകളാണെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പ്രയാസം തോന്നുമായിരിക്കും.

ലോക സാമ്പത്തിക ശക്തിയായ അമേരിക്കക്ക് വേണ്ട ഇലക്ട്രിക് എനർജ്ജിയുടെ 45% ശതമാനാത്തോളം ലഭിക്കുന്നത് കൽകരികളിൽ നിന്നാണ്. എന്നാൽ ലോകത്തിന് ഏറ്റവും കൂടുതൽ നാശമുണ്ടാക്കുന്നതും അവതന്നെയാണ്.  കൽകരി, ഗ്യാസ്, ഡീസൽ എന്നിവ ലോക അന്തരീക്ഷത്തിന് വലിയതോതിൽ ഭീഷണിയാകുന്നു.
ഇന്ന്  ഒരോ വർഷവും ഭൗമാന്തരീക്ഷത്തിലേക്ക് വമിക്കുന്നത് മുപ്പത് ബില്ല്യൻ ടൺ കാർബൺ ഡൈഓക്സൈടാണ്. ഓരോ സെകന്റിലും 800 ടൺ കാർബൺ അന്തരീക്ഷത്തിലേക്ക് വിടുമ്പോൾ ന്യൂക്ലിയർ പ്ലാന്റ് ഒന്നും പുറത്തേക്ക് വിടുന്നില്ല, മാത്രമല്ല മറ്റു പ്ലാന്റുകളിലെ വേസ്റ്റുകളെ കണക്കിലെടുത്താൽ ന്യൂക്ലിയർ വേസ്റ്റ് താരതമ്യേന വളരെ കുറവാണ്. ന്യൂക്ലിയർ വേസ്റ്റുകളെ ശരിയാം വിധം ഡിസ്പോസ് ചെയ്യുകയാണെങ്കിൽ ലോകത്തിന് ഒരു തരത്തിലും ഭീഷണിയല്ല.

എന്നാൽ എന്ത് കൊണ്ട്  ലോകത്ത് അറ്റോമിക് പ്ലാന്റുകൾ ചർച്ചയാവുന്നു? ലോകത്ത് എടുത്തുകാണിക്കാൻ പ്രധാനമായിട്ടും രണ്ട് പ്ലാന്റുകളിലെ പ്രശ്നങ്ങളാണ് എടുത്തുകാണിക്കാനുള്ളത്. ഒന്ന് 1968ൽ ഉക്രൈനിലെ ചെർണോബിൽ ദുരന്തവും ഈ അടുത്ത് സംഭവിച്ച ഫുകുഷിമ അപകടവുമാണ്.  ചെർണോബിൽ ദുരന്തത്തിനു കാരണം ടെസ്റ്റിൽ വന്ന അപാ‍കതകളാണ്. എന്നാൽ ഇന്ന് ന്യൂക്ലിയർ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ മനുഷ്യൻ എത്രയോ മുന്നോട്ട് പോയിട്ടുണ്ട്. ആറ്റോമിക് ഏജൻസികളും മറ്റു ഓർഗനൈസേഷനുകളും വളരെ സജീവവുമാണ്.  എന്നീട്ട് പോലും ഫുകുഷിമയിൽ അപകടം സംഭവിച്ചല്ലോ എന്നു ചോദിക്കുന്നവരുണ്ടാകും,  ഫുകുഷിമയിൽ അപകടത്തിനു കാരണം ടെക്നോളജിയിൽ വന്ന വീഴ്ചയല്ല, ഫുകുഷിമ പ്ലാന്റ് മാനേജ്മെന്റിൽ വന്നിട്ടുള്ള അപാകതകളാണ്.  പ്ലാന്റ് ഷട്ട് ഡൌൺ ചെയ്യുമ്പൊൾ ന്യൂക്ലിയർ ഫ്യുവൽ തണുപ്പിക്കാനുള്ള പ്രൊസസ് നടത്തിയില്ല, ഉണ്ടായിരുന്ന സിസ്റ്റം വാട്ടർ പ്രൂഫ് കൂളിങ് സിസ്റ്റമല്ലാത്തത് കാരണം സുനാമി വെള്ളത്താൽ തകരാറിലുമായി. ഭൂകമ്പവും സുനാമികളുമെല്ലാം സംഭവിക്കാൻ സാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ വാട്ടർ പ്രൂഫ് കൂളിങ്ങ് സിസ്റ്റം കൂടി ഉപയോഗപെടുത്തിയാൽ ഭാവിയിൽ അത്തരത്തിലുള്ള അപകടങ്ങളും ഒഴിവാക്കാവുന്നതാണ്. എന്നിരുന്നാൽ പോലും 24000 ആളുകൾ മരിച്ചതിൽ ഒരൊറ്റ മനുഷ്യനേയും ന്യൂക്ലിയറ് ഡിസാസ്റ്ററിലേക്ക് ചേർത്തെഴുതാൻ കഴിയില്ല എന്നതാണ് വസ്തുത.

പ്രകൃതി ദുരന്തങ്ങളിൽ പെട്ടാൽ അറ്റോമിക് മാത്രമാണോ പ്രശ്നമാവുക?  മുല്ലപെരിയാറിന്റെ കാര്യത്തിൽ നാം എത്ര ഭീതിയോടെയാണ് കഴിയുന്നത്? ചെറിയ തോതിലുള്ള ഭൂമികുലുക്കം എത്ര ജീവൻ പൊലിയുന്നതിന് കാരണമാകാം? അത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കട്ടെ..., അപ്പോൾ പ്രകൃതി ദുരന്തങ്ങളെ മറ്റുള്ളവയിലേക്ക് ചേർത്തെഴുതാതെ, പ്രകൃതിക്ക് കേട് വരുത്താത്ത എനർജി പ്ലാന്റുകളെ സ്വീകരിക്കാൻ ലോകത്തിനാവട്ടെ. അറ്റോമിക് പ്ലാന്റുകളെ മാറ്റി നിർത്തിയാൽ പകരം വെക്കാനുണ്ടാവുക ഭൌമാന്തരീക്ഷത്തിന് കൂടുതൽ അപകടകരമായ പ്ലാന്റുകളാണ് എന്നതല്ലെ സത്യം?


Related Posts Plugin for WordPress, Blogger...