നാല് ദ്രാവിഡ ഭാഷകളിൽ പ്രധാനപെട്ട ഒന്നാണ് മലയാളം, കേരള സംസ്ഥാനമൊഴികെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഔദ്യോഗിക ഭാഷയാണ്. കൂടാതെ നീലഗിരി, കന്യാകുമാരി എന്നീ അയൽ സംസ്ഥാന ജില്ലകളിലും മലയാളം ഉപയോഗിക്കുന്നുണ്ട്. ഏകദേശം 36 മില്ല്യൻ ആളുകൾ മലയാളം സംസാരിക്കുന്നു വിദേശങ്ങളിൽ മലയാളികളുടെ ബാഹുല്ല്യവും ഇടപെടലുകളും കാരണം ചില വിദേശികളും മലയാളം സംസാരിക്കുന്നുണ്ട്.
മലയാളം എന്ന വാക്ക് മല, അളം(സമുദ്രം) എന്നീ രണ്ട് വാക്കുകൾ ചേർന്നുണ്ടായതാണ്. കേരം തിങ്ങും കേരള നാട്, മലകൾ തിങ്ങും മലനാട് എന്നൊക്കെ
കേരളത്തെ കുറിച്ച് പറയാറുണ്ടല്ലൊ, ഈ മലയാളനാട്ടിലെ ജനങ്ങളെ മലയാളി എന്നും അവരുടെ ഭാഷയെ മലയാളം എന്നും പറയുന്നു. മലക്ക് പുറത്ത് കയറിനിന്ന് സമുദ്രത്തെ പുണരുന്ന് എന്തുകൊണ്ടും മലയാളത്തെ പൂർണ്ണമായും ഉൾകൊള്ളുന്നുണ്ടെങ്കിലും എഴുത്തച്ചന്റെ നാടായ (തിരൂർ) മലപ്പുറത്തിന് പ്രത്യേക ബഹുമതി മലയാള സമൂഹം നൽകുന്നുണ്ടോ എന്നൊരൂ സംശയമുണ്ട്. അതിലേക്ക് പോകുന്നില്ല.
കേരളത്തെ കുറിച്ച് പറയാറുണ്ടല്ലൊ, ഈ മലയാളനാട്ടിലെ ജനങ്ങളെ മലയാളി എന്നും അവരുടെ ഭാഷയെ മലയാളം എന്നും പറയുന്നു. മലക്ക് പുറത്ത് കയറിനിന്ന് സമുദ്രത്തെ പുണരുന്ന് എന്തുകൊണ്ടും മലയാളത്തെ പൂർണ്ണമായും ഉൾകൊള്ളുന്നുണ്ടെങ്കിലും എഴുത്തച്ചന്റെ നാടായ (തിരൂർ) മലപ്പുറത്തിന് പ്രത്യേക ബഹുമതി മലയാള സമൂഹം നൽകുന്നുണ്ടോ എന്നൊരൂ സംശയമുണ്ട്. അതിലേക്ക് പോകുന്നില്ല.
മലയാളികൾക്കുള്ളത് പോലെ തന്നെ മലയാളത്തിനും കുറെ പ്രത്യേകതകളുണ്ട്. എല്ലാവർക്കും അറിയുന്നത് പോലെ, ആംഗലേയ ഭാഷയിൽ മലയാളം തലതിരിച്ചിട്ടാലം malayalam (palindrome word, അനുലോമവിലോമപദം) മലയാളം എന്നുതന്നെയാണ് വരിക. ഭൂലോകത്തും ബൂലോകത്തും മലയാളിയെ എങ്ങിനെ തിരിച്ച്പിടിച്ചാലും അവൻ മലയാളി അല്ലാതാവില്ല. പാരവെപ്പ്, അഹംഭാവം തുടങ്ങിയ ഗ്രേഡ് കൂടിയത് മുതൽ ഞരമ്പ് രോഗം, പീഡനം, അസഹിഷ്ണുത തുടങ്ങിയ ഇനങ്ങൾ വരെ കുത്തകയായി നിലനിർത്താൻ പരമാവധി ശ്രമിച്ച് കൊണ്ടിരിക്കുന്നു നമ്മൾ.
37 വ്യജ്ഞനാക്ഷരങ്ങളും 16 സ്വരാക്ഷരങ്ങളുമടങ്ങിയ 53 അക്ഷരങ്ങളുള്ള മലയാളത്തിൽ പ്രത്യേകം നമ്പറുകൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് ഉപയോഗത്തിൽ ഇല്ല. അതിനെ കൊന്നു കളഞ്ഞു. മലയാളത്തെ തന്നെ എങ്ങിനെ കൊല്ലണമെന്നൊക്കെ ഗവേഷണം നടത്തേണ്ടിക്കൊണ്ടിരിക്കുന്ന നമുക്ക് പുരോഗതി എന്നു പറഞ്ഞാൽ ‘കണ്ടം വെച്ച കോട്ട്‘ എന്നത് പോലെ ഇടക്കൊക്കെ ആംഗലേയം ചേർത്ത് മലയാ‘ല‘ത്തെ കട്ടികുറച്ച് പറയേണ്ടിയിരിക്കുന്നു എന്ന്. ഈ പുരോഗമനക്കാരുടെ ഭാഷയെ പുതിയ ഗ്രാമ്യഭാഷയായി എഴുതിചേർത്ത് മലയാളത്തിന് പോരിശകൂട്ടാം . മലയാളത്തിൽ പല ഏരിയകൾക്കനുസരിച്ച് വ്യത്യസ്തമായ ഗ്രാമ്യഭാഷകളുണ്ടല്ലൊ, ഒരെണ്ണം കൂടിയത് കൊണ്ട് ആർക്കെന്തു ചേതം.
മലയാളികൾ ഭൂലോകത്ത് ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുമ്പോൾ മലയാളം മലയാള ഭൂമിയിൽ ചക്രശാസം വലിക്കുകയാണ്. അതിനുള്ള കാരണം മലയാള ഭാഷക്ക് കാലഘട്ടത്തിനനുസരിച്ചുള്ള വളർച്ചയില്ല. ഇന്ന് ലോകത്ത് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഭാഷകളെല്ലാം പുതിയ വാക്കുകളെ എഴുതിചേർത്ത് ഭാഷക്ക് ജീവൻ നൽകുന്നു. എന്നാൽ മലയാള ഭാഷ വാക്കുകളെ കടംവാങ്ങുന്നതിനാൽ ഭാഷ വളരുന്നില്ല എന്നുമാത്രമല്ല, കടങ്ങൾ പെരുകി ദാരിദ്ര രോഗം പിടിപെട്ട് എഴുന്നേൽക്കാൻ പോലുമാകാതെ നശിച്ചുകൊണ്ടിരിക്കുന്നു.
വാക്കുകളെ കടം വാങ്ങാതെ മലയാളം സംസാരിക്കുക എന്നത് അസാധ്യമായി തീർന്നിരിക്കുന്നു. മധുരം മലയാളം എന്നൊക്കെ ഓമനപേരിൽ നടക്കുന്ന പരിപാടി വിളിച്ചു പറയുന്നത് അത്തരത്തിലുള്ളവയാണ്. ആധുനിക മലയാളത്തിന്റെ പിതാവായ എഴുത്തച്ചൻ 16-17 നൂറ്റാണ്ടുകളിൽ രൂപപെടുത്തിയ ആധുനിക മലയാളം എത്ര വളർന്നിട്ടുണ്ട്, എത്ര വാക്കുകൾ പുതുതായി ചേർക്കപെട്ടു എന്നൊക്കെ പഠിച്ചാൽ മനസ്സിലാവും മലയാള ഭാഷയുടെ വളർച്ചയുടെ തോത്.
1981ൽ ലിപികളിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതും 1999 ‘രചന‘ ലിപികൾക്ക് പുതിയ രൂപകല്പന ചെയ്തതും മലയാള എഴുത്തുകളെയും അച്ചടികളെയും സഹായിച്ചെങ്കിലും പുതിയ വാക്കുകളുടെ അപര്യാപ്തത മൂലം കാര്യമായ പുരോഗതി സൃഷ്ടിച്ചില്ല. 1995കളിൽ കോളേജിൽ പഠിക്കുമ്പോൾ ‘മലയാല’ത്തിൽ സംസാരിക്കുന്ന മാഡം പറഞ്ഞു, മലയാള ഭാഷക്ക് പുതിയ ഒരൂ ‘ജഗപൊഗ’ വചനം ലഭിച്ചെന്ന്. ജഗപോഗ എന്ന വാക്ക് സിനിമ മാധ്യമങ്ങൾ നൽകിയ സംഭാവനയായി ചേർത്താൽ തന്നെ ആധുനിക ലോകത്ത് മലയാളത്തിന് അത്യാവശ്യത്തിന് ഉപയോഗിക്കേണ്ട വാക്കുകൾ ലഭിച്ചിട്ടില്ല. സാഹിത്യകാരന്മാരെ കേരളത്തിന്റെ സാംസ്കാരിക നായകന്മാരെന്ന് ഓമനപ്പേരിൽ താലോലിച്ചിട്ടും ഭാഷക്ക് ജീവൻ നൽകുന്ന വിഷയത്തിൽ പുരോഗതി നൽകാൻ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. കവിതയും കഥകളും പറഞ്ഞുനടന്നൊ, അതല്ലെങ്കിൽ സാഹിത്യമേഖലകളിൽ വിലസി രാഷ്ട്രീയ വിമർശനം നടത്തിയോ നേടിയ ‘സാംസ്കാരിക നായക പട്ടം’ മലയാള ഭാഷയുടെ വളർച്ചക്ക് എന്ത് ഗുണമാണ് നൽകിയിട്ടുള്ളത്? ഇംഗ്ളീഷ് മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് മലയാള ഭാഷയിൽ ശോഷണം സംഭവിച്ചിട്ടുണ്ടെങ്കിൽ ആരാണ് അതിനുത്തരവാദി?
അരിയുമോന്ന് ചോദിച്ചാൽ അരിയില്ലാന്ന് പറ്യും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കുട്ടികളെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസമെന്ന് പറഞ്ഞ് കുറേ കാശും കളഞ്ഞ് നമ്മളെല്ലാം ഇംഗ്ളീഷ് മീഡിയത്തിൽ ചേർത്ത് പഠിപ്പിക്കുന്നത് നാലാളുകളെ അറിയിക്കാനാണ്. പഠിച്ച് വരുന്ന കുട്ടികൾ അരിയില്ല, പരയില്ല എന്നൊക്കെ പറഞ്ഞാലല്ലെ ഇന്നൊക്കെ സ്ഥാനം കിട്ടൂ…, ഇന്നലെ വരെ നന്നായി സംസാരിച്ചിരുന്നവർ വല്ല ആൽബത്തിലോ സിനിമയിലോ മുഖം കാണിച്ചു കഴിഞ്ഞാൽ പിന്നെ മലയാളം പറയുമ്പോ മാത്രം ‘കൊഞ്ഞ’ രോഗം വരുന്നു. ചില സംസാരങ്ങൾ കേട്ടാൽ രണ്ടെണ്ണം കൊടുക്കാൻ തോന്നും.. ‘മലിയാലം‘ പറയാൻ കഴിയാത്തവർ ഇംഗ്ളീഷിലോ അല്ലെങ്കിൽ ഇഷ്ട ഭാഷയിലോ സംസാരിക്കുക, അല്ലാതെ മലയാളത്തെ കൊഞ്ഞനംകുത്തരുത്.
സാംസ്കാരിക നായകന്മാർ മംഗ്ലീഷ് ‘മലയാലി‘ കളെ പരിഹസിക്കുന്നതിന് പകരം പ്രായോഗികമായ നിർദ്ദേശങ്ങൾ നൽകാൻ കഴിയുമൊ? മലയാളം ഈ ആധുനിക ലോകത്ത് എങ്ങിനെ മധുരമായി പറയാൻ കഴിയും? എത്ര മലയാള സാഹിത്യ സാംസ്കാരിക നായകന്മാർക്ക് പത്ത് മിനിട്ട് ശുദ്ധ മലയാളത്തിൽ സംസാരിക്കാൻ കഴിയും? ഞാൻ സാഹിത്യത്തെ കുറിച്ചല്ല പറയുന്നത്, ആധുനിക ലോകത്ത് പകരം വെക്കാൻ ഇല്ലാത്ത എത്ര വാക്കുകളെ കുറിച്ചാണ്. ഈ കണക്കിന് പോയാൽ മലയാളത്തെ ‘മങ്കി‘ യാക്കി മംഗ്ളീഷെന്ന് വിളിക്കേണ്ടിവരും.
സാംസ്കാരിക നായകന്മാർ പരസ്പരം ആളാവാൻ മത്സരിക്കുകയാണ്… സാഹിത്യകാരനാവാൻ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ പ്രയോഗിച്ചും ഖദർ ജുബ്ബയിട്ട് നടക്കുന്നവരും മലയാളമണ്ണിലുണ്ട്. വിശ്വസാഹിത്യപട്ടം നേടിയവരിൽ സാഹിത്യത്തെ ചില ‘ആളുകളുടെ‘ കുത്തകയായി മാറ്റാനും ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുതിയ എഴുത്തുകാരെയും രചനകളെയും കാണാൻ പോലും മനസ്സ് കാണിക്കുന്നില്ല. ഈ അടുത്ത കാലത്തൊരൂ കല്പണിക്കാരന്റെ കവിതാ സമാഹാരത്തെ കുറിച്ച് അഭിപ്രായം പറയാൻ പോയിട്ട് ഒന്ന് നോക്കാൻ പോലും മനസ്സ് മുരടിച്ചവരാണ് ഇന്നത്തെ കവി ആശാന്മാര്. കല്പണിക്കാരന് കവിത എഴുതാൻ പാടില്ലെ എന്നാരും ചോദിക്കരുത്. പല അതിർവരമ്പുകളും മറികടന്നെത്തിയ അയ്യപ്പനെ ആദരിച്ചത് കേരളത്തിന് മറക്കാനായിട്ടില്ല. ഞാൻ ആ വിഷയത്തിലേക്ക് കടക്കുന്നില്ല.
പരസ്പരം വിമർശനങ്ങൾ നടത്തി മാധ്യമങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നതിന് പകരം മലയാളിയ്ടെ സാംസ്കാരിക പൈതൃകത്തിന്റെ അടിത്തറ കാത്ത് സൂക്ഷികാൻ ഭാഷാപരമായ് പുരോഗതിക്കാണ് സാംസ്‌കാരിക നായകന്മാർ ശ്രമിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം മലയാളം മരിച്ച് കൊണ്ടിരിക്കും. ഇന്ന് ആംഗലേയ ഭാഷ പ്രയോഗിക്കാതെ സംസാരിക്കാൻ കഴിയാത്ത സാംസ്കാരിക നായകരെ അനുഭവിക്കുന്ന നമുക്ക് ഭാവിയിൽ സാംസ്കാരിക കേരളമെന്ന് അക്ഷരതെറ്റ് കൂടാതെ എഴുതാൻ കഴിയാത്ത സാംസ്കാരിക നായകന്മാരെ അനുഭവിക്കേണ്ടി വരും.
59 comments:
അതെ
പ്രസക്തമായ പോസ്റ്റ്.
ഇനി മലയാളം എന്ന ഭാഷ രഞ്ജിനി ഭാഷയ്ക്ക് വഴിമാറേണ്ടി വരുമോ?
വളരെ നല്ല പോസ്റ്റ് മലയാള ഭാഷയ്ക്ക് ഒരു ഉണര്‍ത്തു പാട്ട് ആയിരിക്കട്ടെ നമ്മുടെ മലയാളം ബ്ലോകുകളും .."മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പും" എന്തേ?
മലപ്പുറംകാർ സംസാരിക്കുന്നത് മലയാളമാണോ? എഴുത്തച്ഛന്റെ കാര്യം പറഞ്ഞപ്പോൾ ഓർമ്മ വന്നതാ.എന്റെ കൂടെയുള്ള കൂട്ടുകാരൻ മലപ്പുറത്ത്കാരൻ ‘ആയിരിക്കാം’ എന്നതിന് ആയിരിക്കാറാം എന്നെന്തോ പറഞ്ഞു.അതൊന്ന് എഴുതാൻ പറഞ്ഞപ്പോൾ അവന് പറ്റുന്നില്ല.ഞാൻ ഈ പറഞ്ഞത് താമാശരൂപേണ എടുത്താൽ മതി കെട്ടോ?
ബെന്ചാലിയുടെ വികാരം മനസിലാക്കുന്നു . പക്ഷെ ആ വികാരം ഒട്ടും എനിക്കില്ല .ഭാഷാ വര്‍ഗീയതയും ശരിയല്ല .എല്ലാ ഭാഷകളും നശിച്ചു യോഗ്യമായ ഭാഷ മാത്രം നിലനിന്നു ഭാഷയുടെ പേരിലും മനുഷ്യര്‍ ഒന്നിക്കണം. മലയാളത്തിന്‍റെ പ്ലസ്സുകളും മൈനസുകളും ഞാന്‍ മനസിലാക്കിയിട്ടുണ്ട്.എനിക്കറിയുന്ന നാലു ഭാഷകളില്‍ യോഗ്യതയില്‍ നാലാം സ്ഥാനത്താണ് മലയാളം. മറ്റുഭാഷകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാളത്തിനുള്ള പോരായ്മകള്‍ വൈകാതെ ഞാന്‍ ചൂണ്ടിക്കാണിക്കാം. എനി വേ മാതാവിന്‍റെയും പിതാവിന്റെയും ഭാഷയല്ലേ എന്നു കരുതി അഡ്ജസ്റ്റ് ചെയ്തു പോകുന്നു. വൈജ്ഞാനികമായ കുറിപ്പാണ്.വിവരങ്ങള്‍ ഓര്‍മിപ്പിച്ചതിനു നന്ദി.അടുത്ത തകര്‍പ്പന്‍ പോസ്റ്റിനായി കാത്തിരിക്കുന്നു.--------- Ansar Ali
മലയാളത്തെ ക്കുറിച്ച് ഒരു മലയാളി
മരിക്കാതെ പോട്ടെ, മലയാളം.
മലയാളം നന്നായി സംസാരിക്കൻ അറിയാം.എന്നിട്ടും മലയാലത്തിൽ സ്രീയേറ്റനെ വിളിക്കുന്ന രഞ്ജിനിമാരുടെ എണ്ണം കൂടിവരുന്നു.എല്ലാം അനുകരിക്കാൻ ശ്രമിക്കുന്ന പുതുതലമുറ ഇതുപോലുള്ള കോലങ്ങളെ അനുകരിക്കുന്നത് കഷ്ടം തന്നെ.
ലേഖനം വളരേ നന്നായി.
മലയാളത്തിന്‍റെ ഇന്നത്തെ അവസ്ഥ പരിതാപകരം ആണ്. ഭാവിയും ഇരുണ്ടതാണ്. ആറിനും പതിനാറിനും ഇടക്ക് പ്രായമുള്ള കുട്ടികളില്‍
(നാളെ മലയാളം വാമൊഴിയായും വരമൊഴിയായും ഉപയോഗിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നവര്‍ ) നൂറില്‍ നാല്‍പ്പതിലധികം പേര്‍ ഒന്നാം
ഭാഷ യായി മലയാളം പടിക്കുന്നില്ല...ഭാഷ ഒരു വികാരമായി അത് വിറ്റു തിന്നുന്നവര്‍ (അങ്ങിനെ ചിലരുണ്ട്.) പോലും കരുതുന്നില്ല. സര്‍ക്കാര്‍
സംവിധാനങ്ങള്‍...അത് പറയാത്തതാണ് നല്ലത്. ചുരുക്കത്തില്‍ ഒരു ഭാഷാ പ്രക്ഷോഭം അതിന്‍റെ നല്ല അര്‍ഥത്തില്‍ കേരളത്തിലും നടക്കാന്‍ സമയമായിരിക്കുന്നു.
ഇത് സംബന്തിച്ചു ഒരു പഴയ പോസ്റ്റ് കാണുക ...മലയാളം ക്ലാസ്സിക്കലായാല്‍ (http://viewsinnet.blogspot.com/)
വളരെ നല്ല ഒരു പോസ്റ്റ് എന്ന് ഒരൊഴുക്കില്‍ ഞാനും കൂടി പറയാം ... താങ്കള്‍ തന്നെ മലയാള ഭാഷയെ കുറിച്ച് പറഞ്ഞ ഈ കുറിപ്പില്‍ മന:പൂര്‍വ്വമോ അല്ലാതെയോ ആംഗലേയം ഉപയോഗിച്ചിരിക്കുന്നു . അത്തരം തിരുകി കയറ്റല്‍ നമ്മുടെ മാതൃ ഭാഷയെ ഏതു രീതിയില്‍ / എങ്ങിനെ ബാധിക്കുന്നു എന്നതില്‍ നാം ശ്രദ്ധാലുവാകുക ...വളരെ ചുരുങ്ങിയ വാക്കുകള്‍ ചിലപ്പോള്‍ മലയാളത്തില്‍ ഇല്ലാത്തതിനെ ആമ്ഗലേയമോ മറ്റു ഭാഷകളോ ഉപയോഗിച്ച് ആശയം കൈമാറ്റം ചെയ്യുന്നത് ഭാഷകള്‍ക്കിടയിലെ, സംസ്കാരങ്ങല്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകള്‍ അല്ലെ; അത് പ്രോത്സാഹിപ്പിക്കുക നല്ലതല്ലേ ?? അറിയാം താങ്കള്‍ വിമര്‍ശന വിധേയമാക്കിയത് മങ്കി 'മലയാലത്തെ' ആണെന്ന് ... മന:പൂര്‍വ്വം അങ്ങിനെ 'പര'യുന്നവരെ കൈകാര്യം ചെയ്യുക തന്നെ വേണം
വേറൊന്നു ആറു നാട്ടില്‍ നൂറു ഭാഷ എന്നത് പോലെ പ്രാദേശിക സംസാര ഭാഷ ഒരു പരിധിവരെ നമ്മുടെ ഭാഷയുടെ നൈര്‍മല്യം തന്നെ നമുക്ക് നല്‍കുന്നത് ... അതിനെ എങ്ങിനെ പരിഭാഷീകരിചാലും അതിന്റെ ഒരു 'ഇത്' കിട്ടില്ല തന്നെ .. സംശയിക്കണ്ടാ ബെയ്പ്പൂര്‍ സുല്‍ത്താനെ തന്നെ ഉദ്ദേശിച്ചത്. ഒരു കാലത്ത് അതിനെ നമ്മില്‍ ചിലരും അതിനെ കളിയാക്കി എങ്കില്‍ ഇന്ന് അതൊരു മഹാ സൃഷ്ടിയായി നാം വിലയിരുത്തുന്നു അഭിമാനിക്കുന്നു ... ഇവയൊക്കെ ഭാഷയെ വികലമാക്കുന്നു എന്ന രീതിയില്‍ നാം കാണാറില്ല. ഏറനാടന്‍ , വള്ളുവനാടന്‍ , തിരുവിതാംകൂര്‍ ഭാഷാ ശൈലികള്‍ അത് കൊണ്ട് തന്നെ നമുക്ക് പ്രിയപ്പെട്ടതാവട്ടെ ...
താങ്കള്‍ക്കു നന്ദി .. ഭാവുകങ്ങള്‍ ..
ഏത് ഭാഷയ്ക്കും അതിന്റേതായ മഹത്വം ഉണ്ട്... മലയാളം സംസാരിക്കുമ്പോള്‍ അത് മലയാളം പോലെയായിരിക്കണം.... ആംഗലേയം സംസാരിക്കുമ്പോള്‍ അത് അവരുടെ ഉച്ചാരണ രീതിയോടെയും... രണ്ടും കൂടി കൂട്ടികലര്‍ത്തുമ്പോഴാണ് പ്രശ്നം ഉദിക്കുന്നത്.
പിന്നെ, പ്രാദേശിക ഭേദങ്ങള്‍ അതിന്റെ ചാരുതയോടെ ആസ്വദിച്ചു കൂടേ...? അമേരിക്കക്കാരുടെയും ബ്രിട്ടീഷ്‌കാരുടെയും ആംഗലേയത്തില്‍ തന്നെ പ്രകടമായ വ്യത്യാസം ദര്‍ശിക്കാവുന്നതാണല്ലോ...
മലയാളമെന്നല്ല, ഒരു ഭാഷയും മരിക്കാന്‍ പാടില്ല... മൃതഭാഷകളായി ഇപ്പോള്‍ തന്നെ സംസ്കൃതവും ലാറ്റിനും ഉണ്ട്... ആ പട്ടിക വലുതാകാതിരിക്കട്ടെ...
നെടിയമലകിഴക്കും
നേരെഴാത്താഴി മേക്കും
എന്റെ കേരളം, എന്റെ മലയാളം
(ബെഞ്ചാലിക്കും മറ്റ് പ്രിയസുഹൃത്തുക്കള്‍ക്കും അറിയുമോ, തമിഴ് നാട്ടില്‍ ഒരു ഗവണ്മെന്റ് ബോഡിയുണ്ട്, പുതിയ ഇംഗ്ലീഷ് വാക്കുകളോ മറ്റോ ഉണ്ടായാല്‍ അതിന് തത്തുല്യമായ തമിഴ് വാക്കുകള്‍ ഉണ്ടാക്കുന്നതിന്. തമിഴന് സംസ്കൃതത്തിന്റെ ഒരു വാക്കുമില്ലാതെ എത്രനേരം വേണമെങ്കിലും സംസാരിക്കാന്‍ പറ്റും. തൂയത്തമിഴ് എന്ന് അവര്‍)
ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യ നേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ - എന്‍റെ മലയാളഭാഷയെ...!!!
അമ്മമലയാളം
ബെന്ജലിയുടെ പോസ്റ്റിനോട് 100% യോജിക്കുന്നു, പക്ഷെ ഭാഷ എന്തിനാണ് എന്നു ചിന്തിക്കണം, പരസ്പരം ആശയവിനിമയം നടത്താന്‍ വേണ്ടി ഉപയോഗിക്കുന്ന ഒന്നാവണം ഭാഷ, മലയാളം ആഗോളഭാഷയായി മാറില്ല, ഒരിക്കലും, പക്ഷെ അതിനോടൊപ്പം മറ്റു ലോകഭാഷകളില്‍ പരിജ്ഞാനം ഉണ്ടായിരിക്കുന്നത് പൊതു ആശയവിനിമയത്തിനു നല്ലതാണു.
മലയാള ഭാഷയുടെ ഭാവിയെ പറ്റി ആകുലതകള്‍ മാത്രമാണുള്ളത്. ചാനലുകളും ഇന്ഗ്ലിഷ് മീഡിയകളും കൊന്നു കൊണ്ടിരിക്കുന്ന മലയാളത്തെ രക്ഷിക്കാന്‍ പറ്റുന്ന രീതിയില്‍ സ്കൂള്‍ വിദ്യാഭ്യാസ രീതിയെ ഉടച്ചു വാര്ക്കനണം. ഭാഷയുടെ പുതിയ ലോകത്തെ ആവശ്യങ്ങള്ക്ക് ഇന്നിന്റെ ഭാഷാ ശാസ്ത്രഞ്ജര്‍ പരിഹാരം കാണണം.
ബെന്ച്ചലിയുടെ പോസ്റ്റില്‍ എന്നെപോലുള്ള ഭാഷയുടെ മേല്പരപ്പില്‍ മാത്രം ഒഴുകി നടക്കുന്നവര്ക്ക് ഇത്തിരി മുത്തുകള്‍ വരാന്‍ പറ്റി.
കുറെ കാലമായി ഇവിടെ വന്നിട്ട്...സമയമില്ലായ്മ കൊണ്ടാണ്...ഇനി ഇടയ്ക്കു വരാന്‍ ശ്രമിക്കാം...ആശംസകള്‍!
വളരെ ശ്രേട്ടെയമായ പോസ്റ്റ്
ആശംസകള്‍
@ തൂവലാൻ … ഞാൻ ഇവിടെ പറയുന്നത് പ്രാദേശികമായ സംസാര രീതികളെ കുറിച്ചല്ല. അതൊന്നും മോശമല്ല. സംസാര രീതിയിലൂടെ ആളുകളെ തിരിച്ചറിയാം. ഭാഗങ്ങളിൽ വിദേശ ഇടപെടലുകൾ കാരണമായാണ് സംസാരത്തിൽ വ്യത്യാസങ്ങളുണ്ടാകുന്നത്. ചില ത്രിശൂര് സംസാരം കേട്ടാൽ എന്ത് പറയും?
ചിലത് ഇവിടെ കൊടുക്കുന്നു,
------------
ഇസ്റ്റാ, ഗഡി, മച്ചൂ = സുഹൃത്ത്
ശവി = മോശമായവൻ
ചുള്ളൻ = ചെറുപ്പക്കാരന്
ചുള്ളത്തി= ചെറുപ്പക്കാരി
ബൂന്ത്യായി/പടായി/ക്ലോസായി= മരിച്ചു
കന്നാലി, മൂരി=ബുദ്ധിയില്ലാത്തവൻ/വികാരമില്ലാത്തവൻ
വെടക്ക്/അലമ്പ്/അല്കൂൽത്ത് = മോശം
ഡാവ് = ചെറുപ്പക്കാരൻ / പൊങ്ങച്ചം
ക്ടാവ്= കുട്ടി
അകറുക = കരയുക
പൊതിയഴിക്കുക = പൊങ്ങച്ചം പറയുക
ഒരു ജ്യാതി = വളരേയധികം
ഒരു ചാമ്പാ ചാമ്പ്യലില്ലേ = ഒരു അടി തന്നാല്
സ്കൂട്ടായേ ഗെഡ്യേ = സ്ഥലം കാലിയാക്കൂ സുഹൃത്തേ
ഇമ്രോടുന്ന് = നമ്മുടെ അവിടെ നിന്ന്
ഇമ്മാറെ ആന്റപേട്ടൻ = നമ്മുടെ ആന്റപേട്ടൻ
പ്രാഞ്ചി = ഫ്രാൻസിസ്
അയില്ക്= അതിലേക്ക്
ഇയില്ക്ക് = ഇതിലേക്ക്
ഈച്ച റോളില് നാവാടുക = അശ്ലീലം പറയുക
ചപ്പട റോള് = തോന്ന്യവാസം
അപ്പിടി= മുഴുവൻ
ഏടേൽക്കോടെ = ഇടയിലൂടെ
സ്പോട്ട് വിട്രാ / തെറിക്കാൻ നോക്കെടാ / സ്കൂട്ടാവെടാ = കടന്ന് പോടാ
കലിപ്പ് = ദേഷ്യം
ന്തൂട്രാവെനേ = എന്താണെടാ മോനേ
ഗുച്ചാൻ / ഓട്ടർഷ =ഓട്ടോറിച്ച
@ അൻസാറ് ബായ്, ഏത് ഭാഷയാണ് നല്ലത്, അതിനുള്ള ഗുണമേത് എന്നത് ഇവിടെ ചർച്ച ചെയ്യുന്നില്ല. ഭാഷകളിൽ ലോകത്ത് ഏറ്റവും കമന്റിങ് പവറ് കൂടിയ ഭാഷ തമിഴ് ആകുന്നു. സാഹിത്യത്തിൽ അറബിയും ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഭാഷ ചൈനീസുമായിരിക്കാം. ആ വിഷയത്തിലേക്ക് കടക്കുന്നില്ല. മലയാളത്തിന്റെ അവസ്ഥയെ കുറിച്ച് മാത്രമാണ് ഞാൻ എഴുതിയത്. മലയാള ഭാഷ സ്ഥാപനവും സാംസ്കാരിക നായകന്മാരും മയലാളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല.
@ Sameer Thikkodi അതെ, ഞാൻ ഇവിടെ ആംഗലേയ ഭാഷ ഉപയോഗിച്ചിട്ടുണ്ട്. ചില വാക്കുകൾ പകരം വെക്കാൻ ഇല്ല എന്നാണ് സൂചിപ്പിക്കുന്നത്. ഭാഷ എന്നത് ആശയ കൈമാറ്റത്തിനുള്ള മീഡിയ മാത്രമാണ്. എന്നാൽ തങ്കൾ എഴുതിയത് പോലെ കൊടുക്കൽ വാങ്ങൾ മലയാളത്തിൽ നടക്കുന്നില്ല. വാങ്ങല് മാത്രമാണ്. എത്രയോ പുതിയ വാക്കുകൾ ലോകത്ത് എല്ലാ ഭാഷകളിലും സൃഷ്ടിച്ച് കൊണ്ടിരിക്കുന്നു. ലോകത്ത് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ മുഖ്യമായ ജോലിതന്നെ അതാണ് എന്നിരിക്കെ, മലയാളം മാത്രം ഇങ്ങിനെ കടങ്ങളെ കൊണ്ട് ദരിദ്രരായി എന്നതാണ് പ്രശ്നം. പുതിയ വാക്കുകളുണ്ടാക്കുമ്പോൾ എളുപ്പമുള്ളതാണെങ്കിൽ മനുഷ്യര് അതുപയോഗിക്കും. ബസ് ട്രൈവർ എന്നത് മലയാളത്തിൽ പറയാൻ ആർക്കെങ്കിലും കഴിയുമോ? പറഞ്ഞു വരുന്നത്, ഈ രീതിയിൽ വളർച്ച ഇല്ലാതെ ആയാൽ നൂറ്റാണ്ടുകൾ കഴിയുന്നതോടെ മലയാള ഭാഷ ഇല്ലാതാവും.
നല്ല പോസ്റ്റ്.
സാമ്പത്തികമായി വളരുകയും സാംസ്ക്കാരികമായി തളരുകയും ചെയ്യുന്ന ഒരു സമൂഹം ഇത്തരം കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നത് നല്ല സൂചനയാണ്.
മലയിലെ ആളന്മാരുടെ ഭാഷയാണു മലയാളം.
പക്ഷേ നാം മലയിലെ ആളന്മാരുടെ പിന്മുറക്കാരാണെന്ന് അഭിമാനിക്കാന്‍ തയ്യാറാകില്ല.(അവറ്റ ആദിവാസികളല്ലേ :)
കാരണം, നമ്മളൊക്കെ ജനിച്ചത് പാന്‍സും ഷര്‍ട്ടും... മഹനീയ പാരമ്പര്യവും കൊണ്ടാണെന്ന് വിശ്വസിക്കാനും വിശ്വസിപ്പിക്കാനും ശ്രമിക്കുന്ന ശീലമുള്ളവരാണ്. സ്വന്തം ചരിത്രത്തെ തേച്ചുമാച്ചു കളഞ്ഞ്, സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു ചരിത്രം വാങ്ങി ആസനത്തില്‍ ആല്‍മരമായി വളര്‍ത്തുന്നതാണ് ആഭിജാത്യ ലക്ഷണം.അതുകൊണ്ടുതന്നെ മലയാളം വളരാന്‍ ആസനത്തിലെ ആല്‍മരം മുറിച്ചു നീക്കുകതന്നെ വേണം.
കുഞ്ഞുണ്ണി മാഷിന്റെ കവിത കടം കൊണ്ട് പറയുന്നു
എനിക്കുണ്ടൊരു മലയാളം
നിനക്കുണ്ടൊരു മലയാളം
നമുക്കില്ലൊരു മലയാളം ...
നല്ല പോസ്റ്റ്. ലോകത്ത് പല ഭാഷകളും മരിച്ചു കൊണ്ടിരിക്കുകയാണു.എന്നാണോ നമ്മുടെ മലയാളത്തിന്റെ ഊഴം. ഇപ്പോഴത്തെ കുട്ടികള്‍ക്ക് മലയാളം പഠിക്കണമെന്നോ പറയണമെന്നോ ചിന്തയില്ല. മിക്ക സ്കൂളുകളിലും മലയാളം നിര്‍ബന്ധവുമല്ല. എന്റെ മക്കളെ ഞാന്‍ വീട്ടിലിരുന്ന് പഠിപ്പിച്ചതാണു വായിക്കാനും എഴുതാനും.മലയാളം വായിക്കാനറിയില്ലെങ്കില്‍ എന്തോരം നഷ്റ്റമാണു ഉണ്ടാകുക എന്നോര്‍ത്ത്.
പിന്നെ മലയാളം തന്നെ ഓരൊ പ്രദേശത്തും ഓരോ പോലെയല്ലെ.അത് പക്ഷെ നമ്മള്‍ ഇകഴ്ത്തേണ്ട കാര്യമൊന്നുമില്ല. അത് അതിന്റെ ഒരു വശ്യതയാണു.അതങ്ങനെ തന്നെ നിലനിര്‍ത്തണം എന്നാണെന്റെ പക്ഷം.
കേരളത്തില്‍ തന്നെ ചില ഗോത്രങ്ങള്‍ ഉപയൊഗിക്കുന്ന ഭാഷയുണ്ട്,അതിപ്പോ നാശത്തിന്റെ വക്കിലാണു.അതൊക്കെ കണ്ടുപിടിച്ച് രക്ഷ്പ്പെടുത്തണം.
കൊള്ളാം മാഷേ .
ആശംസകള്‍ ..
മലയാലമോ അയ്യേ , മലയാലം മീഡിയത്തില് മക്കളെ അയക്കാന്‍ ധൈര്യമുള്ള എത്ര പേരുണ്ട് ഭൂമിമലയാലത്തില് ? സി ബി എസ്സ് ഇ ല് മാത്രേ മക്കളെ അയക്കാവൂ കെട്ടാ ഇല്ലേ നാണക്കേടാ പറഞ്ഞില്ലാന്ന് വേണ്ട. കള്ളനാണേലും എനിക്കും നാണോം മാനോം ഉണ്ട്. ഒരു കാരണവശാലും എന്റെ മക്കളെ ആര്‍ക്കും വേണ്ടാത്ത മലയാലം മീഡിയത്തില് അയക്കില്ല അയ്യേ
വലിയ സാംസ്ക്കാരിക നായകന്മാരും മലയാള സാഹിത്ത്യകാരന്മാരുമൊക്കെ പ്രത്യേക വിധികര്‍ത്താക്കളായി വരുന്നു ടി വി റിയാലിറ്റി ഷോകളില്‍ പോലും മലയാളം "കൊരച്ചി കൊരച്ചി" പറയുന്ന പക്കാ മലയാളി ചേച്ചി "ചരച്ചേറ്റാ, ച്ച്രീയേറ്റാ, ചിട്ട്രചേച്ചീ" എന്നൊക്കെ പറഞ്ഞു മോണ കാട്ടി ഇളിക്കുമ്പോള്‍ അവളുടെ താടിയില്‍ നോക്കി ഇരിക്കുകയല്ലതെ മലയാളത്തെ പരസ്യമായി അപമാനിക്കുന്ന ഇത്തരം കോമാളിത്തത്തിനു എതിരെ ഒരു വാക്ക് എവിടെയും പറയുന്നത് കേട്ടിട്ടില്ല.
നമ്മുടെ ഭാഷയെയും സംസ്കാരത്തെയും പ്രഥമപ്രണയമായി കരുതുന്ന ലോകമെങ്ങുമുള്ള മലയാളികള്ക്ക് വേണ്ടി........
മലയാളത്തെ സ്നേഹിക്കുന്ന ഏവര്ക്കും സ്വാഗതം.....
ഏവരുടേയും പിന്തുണയും അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ട്......
http://www.facebook.com/group.php?gid=156353304852
സാംസ്കാരിക നായകനോ? അതാരാണ് സാര്‍? ആരാണാവോ അവര്‍ക്ക് ആ സ്ഥാനം കല്പിച്ചുനല്കിയത്? ആരെങ്കിലും കഥയോ കവിതയോ എഴുതിയാല്‍ അവരുടെ അനുഗ്രഹമില്ലാത്തിടത്തോളം അവയ്ക്ക് മൂല്യമില്ലെന്നാണോ?
ചിലര്‍ക്ക് വസ്ത്രങ്ങള്‍ വൃത്തിയുള്ളവയും നാണം മറയ്ക്കാന്‍ ഉതകുന്നവയും ആയിരിക്കണമെന്നതിലുപരി ഒരു ആവശ്യമില്ല. ചിലര്‍ക്ക് പക്ഷേ അതൊരു "fashion statement" ആണ്. ഭാഷ പലര്‍ക്കും പലതാണ്. ചിലര്‍ക്ക് അത് ആശയവിനിമയത്തിനുള്ള ഉപാധി മാത്രമാണ്. ആ ആവശ്യത്തിനുള്ള ഭാഷ ഒരു നായകന്റേയും സഹായമില്ലാതെ നിലനിന്നുകൊള്ളും. അതിനപ്പുറമുള്ള പകിട്ടിനെക്കുറിച്ചുള്ള വേവലാതി, അന്നന്നുവേണ്ടുന്ന ഭോജനത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഭൂരിപക്ഷത്തിന് വിഷയമല്ല. സുഖലോലുപരായ മറുപക്ഷത്തിന്റെ കാര്യം പറയുകയും വേണ്ട!
ലേഖനം നന്നായി. വളരെ നന്നായി എഴുതി.
ഭാഷ വളരട്ടെ.
ഭാഷയുടെ വളര്‍ച്ചയെ സഹായിക്കുന്നപ്രധാന കാര്യം വായന വളര്‍ത്തുക എന്നതാണ്.ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിറങ്ങുന്ന പുതിയ തലമുറ സ്വന്ത ഭാഷയെ ഉപേക്ഷിച്ചു പോകുന്ന ഒരു കാഴ്ചയാണ് നാമിവിടെ കാണുന്നത്.
നമ്മുടെ കുട്ടികളോടും നമുക്ക് നമ്മുടെ ഭാഷയില്‍ തന്നെ സംസാരിക്കാം .നാട്ടില്‍ ജനിച്ചു വളര്‍ന്ന നമ്മുടെ ചില സിനിമാ നടികള്‍ അഭിമുഖത്തില്‍ പറയുന്ന മലയാളം അല്ല ഉദ്ദേശിച്ചത്
... ‘മലിയാലം‘ പറയാൻ കഴിയാത്തവർ ഇംഗ്ളീഷിലോ അല്ലെങ്കിൽ ഇഷ്ട ഭാഷയിലോ സംസാരിക്കുക, അല്ലാതെ മലയാളത്തെ കൊഞ്ഞനംകുത്തരുത്...
അമ്മ മലയാളം വളരട്ടെ ...
മലയാളത്തെ കുറിച്ചു ശക്തമായി പറഞ്ഞു... നല്ല പോസ്റ്റ്..... മീഡിയകള്‍ മലയാളത്തിന്റെ കാര്യത്തില്‍ കുറച്ചു മുന്‍ കരുതലെടുക്കണമെന്നു തോന്നുന്നു... ഇത്തരം അവതാരകരെ മാറ്റാന്‍ അവര്‍ തയ്യാറാവണം... പക്ഷെ ഇത്തരക്കാരെ കാണികള്‍ ഇഷ്ടപ്പെടുമ്പോ തെറ്റു ആരുടെ ഭാഗത്താണ്? നമ്മുടെ തന്നെ...
എല്ലാ ആശംസകളൂം
ഉറുമ്പിന്‍ തലയാനക്കും
ആനത്തല യുറുമ്പിനും
മാറ്റിവെച്ചു കൊടുത്തീടില്‍
മലയാളം മനോഹരം
(കുഞ്ഞുണ്ണി)
എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യവും,മാനോഹാരിതയും ഉണ്ട്.
ഇംഗ്ലീഷില്‍ I miss you എന്ന് പറയുമ്പോള്‍ അത് മനസ്സില്‍ തൊടുന്നു.
മലയാളത്തില്‍ അതിന് പകരം എന്താണ് പറയുക?
ഇത് പോലെ മലയാളത്തിലുള്ള ചില വശ്യമായ പ്രയോഗങ്ങള്‍ക്കും ഇംഗ്ലീഷില്‍ അത്രയും ചേര്‍ന്ന പദം കിട്ടില്ല.
ശ്രദ്ധേയമായ ലേഖനം !
മലയാളത്തിനു ഭീഷണി മലയാളികളുടെ പൊങ്ങച്ചം മാത്രം ഒപ്പം സായ്പ്പിന്റെ ഭാഷ എന്തോ ഭയങ്കര സംഭവമാണെന്ന ഒരു ധാരണയും.
മലയാളം വളരട്ടെ മലയാളിയും
***
പിന്കുറി:
എന്റെ സ്കൂള്‍ മാഷ് @sundar raj sundar (മേലെ അദ്ദേഹത്തിന്റെ കമന്റ് കാണാം) മലയാളം ഭാഷക്കായി ഒരു ബ്ലോഗ് തുടങ്ങി എന്ന് അറിഞ്ഞു കാണുമല്ലോ
മാഷിന്റെ ശ്രമം മലയാളഭാഷയ്ക്ക് ഒരു മുതല്ക്കൂട്ടവുമെന്നു പ്രതീക്ഷിക്കുന്നു.
നല്ല ലേഖനം മാഷേ. ആശംസകള്‍ :)
Very good and well studied post.I really enjoyed it.
Congratulations.
നല്ല ഭാഷാ ചിന്തകള്‍. ഗൌരവ സ്വഭാവമുള്ള അവതരണം!
ചങ്ങമ്പുഴയുടെ അനുസ്മരണക്കുറിപ്പില്‍ എസ്. കെ. പൊറ്റെക്കാട് എഴുതിയിരുന്നതായി ഈയിടെ വായിച്ചതോര്‍ക്കുന്നു: ഒരിക്കല്‍ പൊറ്റെക്കാട് ചങ്ങമ്പുഴയെ കാണുവാന്‍ ചെന്നപ്പോള്‍ അദ്ദേഹം തലയില്‍ ഒരു തോര്‍ത്ത് കെട്ടി വയല്‍വരമ്പിലൂടെ നടക്കുകയായിരുന്നു. 'കക്ഷം' എന്ന വാക്കിനു മൃദുവായ ഒരു മലയാള പദമുണ്ടോ എന്നന്വേഷിക്കുകയായിരുന്നുവത്രേ, ചങ്ങമ്പുഴ!.
അവര്‍ മലയാളത്തിനു പകരംപദങ്ങള്‍ മലയാളത്തില്‍ നിന്ന് തന്നെ അന്വേഷിച്ചു കണ്ടെത്തി, നമ്മള്‍ അത്യാവശ്യ ഘട്ടത്തില്‍ മാത്രമല്ല, എല്ലായ്പ്പോഴും ആംഗലേയത്തെ തേടിച്ചെല്ലുന്നു!
മലയാളഭാഷയെ സാഭിമാനം ജീവിപ്പിച്ച സാഹിത്യകാരന്മാരുടെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്‍റെ സ്വര്‍ണ്ണത്തിളക്കമുള്ള ഓര്‍മ്മകള്‍ വെറുമൊരു ഓര്‍മ്മയായി മാറുന്നുവോ എന്ന സന്ദേഹം ബെന്ചാലിയുടെ കുറിപ്പ് വായിച്ചപ്പോള്‍ കലശലായി.
നമ്മുടെ ഭാഷയെക്കുറിച്ചുള്ള അധമബോധവും, ഇംഗ്ലീഷിനോടുള്ള - ഇംഗ്ലീഷ്കാരോടും - നമ്മുടെ മനസ്സില്‍ കാലങ്ങളായി രൂപപെട്ട ഒരു തരം ആരാധനാഭാവവും വികൃതമായൊരു 'മലയാല' ശൈലിക്ക് രൂപം നല്‍കുവാന്‍ കാരണമായിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തിലെ ദൃശ്യ മാധ്യമങ്ങളിലെ അവതാരകര്‍ ഉപയോഗിക്കുന്ന മലിയാലം' മലയാളത്തെ തെറ്റായി മനസ്സിലാക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്നുന്ടെന്നത് സത്യമാണ്. ടി. വി. ആങ്കര്‍ ആണ് നമ്മുടെ റോള്‍മോഡല്‍. അതില്‍ നിന്നും വരുന്ന വാക്കുകള്‍ വേദവാക്യമായി കാണുന്നവരാണ് ഒരു തലമുറ. 'സ്ത്രീ' സീരിയല്‍ മലയാളികളുടെ വൈകുന്നേരങ്ങളെ സ്തംഭിപ്പിച്ചിരുന്ന നാളുകളില്‍ 'വണ്‍ - ടൂ - സ്ത്രീ' എന്ന് എണ്ണിയിരുന്ന കുട്ടികളെക്കുറിച്ച് ആരോ പറഞ്ഞിരുന്നു. ആ എണ്ണലിലെ തമാശ ആസ്വദിക്കുന്നതിനപ്പുറം, ഒരു മാധ്യമം എങ്ങിനെ ഒരു ജനതയെ സ്വാധീനിക്കുന്നു എന്നാണു നാം മനസ്സിലാക്കേണ്ടത്.
എല്ലാ ഭാഷയും പഠിക്കുന്നത് പ്രോത്സാഹജനകമാണ്. എല്ലാ ഭാഷക്കും അതിന്റേതായ തനിമയും, സാംസ്കാരിക മഹിമയും ഉണ്ട്. ഒരു ആഗോള ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷിന്റെ സ്വാധീനം അംഗീകരിച്ചേ തീരൂ. (ചോംസ്കിയെപ്പോലെയുള്ള ഭാഷാ ചിന്തകര്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് ലഭിച്ച സ്വീകാര്യത സാമ്രാജ്യത്വ ഗൂഡാലോചനയുടെ ഫലമാണെന്ന് നിരീക്ഷിച്ചത് ഓര്‍ക്കുന്നു). ഇംഗ്ലീഷിനെ സ്വീകരിക്കുമ്പോള്‍, മലയാളത്തെ തിരസ്കരിക്കരുത്. ഭാഷ ഭാഷാശുദ്ധിയോടെ സംസാരിക്കുവാന്‍ ഉള്ളതാണ്. ഇംഗ്ലീഷു സംസാരിക്കുന്നവര്‍ നന്നായി ഇംഗ്ലീഷില്‍ സംസാരിക്കട്ടെ; മലയാളത്തില്‍ സംസാരിക്കുന്നവര്‍ ഭാഷയെ വ്യഭിച്ചരിക്കാതെ വര്‍ത്തമാനം പറയട്ടെ.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് മലയാള ചാനലുകളില്‍ ഒരു പരിപാടി സംപ്രേഷണം ചെയ്തിരുന്നു. സംസാരത്തിനിടയില്‍ ഇംഗ്ലീഷ് സംസാരിക്കാതെ യിരുന്നാല്‍ സമ്മാനം കിട്ടുന്ന ഒരു രസകരായ ഇനം. രസാവഹമായ കാര്യം അതില്‍ പങ്കെടുത്തവരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് സമ്മാനം ലഭിച്ചത് എന്നതാണ്!
വായനയും, എഴുത്തും, നല്ലവാക്കുകള്‍ ഉപയോഗിച്ചുള്ള സംസാരവും ഭാഷാനൈപുണ്യം വര്‍ദ്ധിപ്പിക്കും. അത് ഭാഷയെ സജീവമാക്കും. മലയാളത്തിനു ക്ലാസ്സിക്കല്‍ പദവി വേണമെന്ന് മുറ വിളികൂട്ടുന്നതിനു മുന്പ് ഭാഷയെ എങ്ങിനെ ദു:സ്വാധീനങ്ങളില്‍ നിന്നും രക്ഷിക്കാം എന്നതിനെക്കുരിച്ചാണ് ഭാഷാസ്നേഹികള്‍ ഗൌരവമായി ആലോചിക്കേണ്ടത്.
“മലയാളികൾ ഭൂലോകത്ത് ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുമ്പോൾ മലയാളം മലയാള ഭൂമിയിൽ ചക്രശാസം വലിക്കുകയാണ്...”
“ഇത് കൽക്കീണ്ട്ട്ടാാ ഗെഡീ...
ഇമ്മടെ മലയാൾത്തെ കുറ്ച്ചും,മലയാളീസിനെ പറ്റീം ആര്രിത്രേം കാര്യായിട്ട് ബൂലോഗത്തില് ..കാച്ചീട്ടില്ല ..”
ഹാറ്റ്സ് ഓഫ്...! കേട്ടൊ ഭായ്
'ഇന്ന് ആംഗലേയ ഭാഷ പ്രയോഗിക്കാതെ സംസാരിക്കാൻ കഴിയാത്ത സാംസ്കാരിക നായകരെ അനുഭവിക്കുന്ന നമുക്ക് ഭാവിയിൽ സാംസ്കാരിക കേരളമെന്ന് അക്ഷരതെറ്റ് കൂടാതെ എഴുതാൻ കഴിയാത്ത സാംസ്കാരിക നായകന്മാരെ അനുഭവിക്കേണ്ടി വരും.."
അക്ഷരത്തെറ്റു കൂടാതെ എഴുതാന്‍ അറിയാത്ത എത്ര ബ്ലോഗു കവികളെയും കഥാ കൃത്തുക്കളേയും എഴുത്തുകാരെയും നാം സഹിക്കുന്നു. പിന്നെ സാംസ്ക്കാരിക നായകരെ സഹിക്കാന്‍ എന്ത് ബുദ്ധിമുട്ട്?
നന്നായി ചിന്തകള്‍ .. ആശംസകള്‍ ..
വളരെ പ്രസക്തമായ പോസ്റ്റ്.മലയാളത്തെ കൊല്ലുന്നതിനേക്കാള്‍ വികൃതമാക്കാന്‍ ഒട്ടേറെ പേര്‍ ഇറങ്ങിയിട്ടുണ്ട്. അതാണ് സഹിക്കാന്‍ കഴിയാത്തത്.ബ്ലോഗുകള്‍ തീര്‍ച്ചയായും മലയാളത്തെ പരിപോഷിപ്പിച്ച് നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് തന്നേയാണ് എന്റെ അഭിപ്രായം.
കണക്ക് ടീച്ചറുടെ മലയാളത്തെ കളിയാക്കിക്കൊണ്ട് മകന്‍ എന്നോടു പറഞ്ഞു.
ഞാന്‍ പറഞ്ഞു. കളിയാക്കണ്ട.. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചതു കൊണ്ടായിരിക്കും. അപ്പോള്‍ അവന്‍... ഞാനെന്താ ഇംഗ്ലീഷ് മീഡിയത്തിലല്ലേ പഠിക്കുന്നത്. ഇതു കരുതിക്കൂട്ടി അങ്ങനെ ആക്കുന്നതു തന്നാ.
കുറിപ്പ് നന്നായി. അഭിനന്ദനങ്ങള്‍.
മലയാളത്തിന് ക്ലാസ്സിക്കൽ പദവി നേടിയെടുക്കാനായി ബഹളം വെക്കുന്നതിന് മുന്നേ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഒന്നാം ക്ലാസ്സ് മുതൽ മലയാളം പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇംഗ്ലീഷ് മീഡിയം സ്കൂളിലും മലയാളം ഒന്നാം ക്ലാസ്സ് മുതൽ തന്നെ പഠിപ്പിക്കണം.
രഞ്ജിനി ഹരിദാസ് എന്ന് പരാമർശിക്കുന്നത് തന്നെ ഈയിടെയായി അരോചകമായി മാറിയിരിക്കുന്നു. എന്തോ ഒരു തെറി പറഞ്ഞതുപോലുള്ള നാണക്കേട്. മറ്റേതെങ്കിലും പദം അതിനെ മാറ്റിനിർത്താനായി തീരുമാനിക്കേണ്ടിയിരിക്കുന്നു.
ഭാഷയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന ഈ ലേഖനത്തിന് ഒരു കൈയ്യടി അക്ഷരമില്ലാത്തവന്റെ വക.
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍,
മര്‍ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍!
എന്നു വള്ളത്തോള്‍ പണ്ടു പറഞ്ഞിട്ടുണ്ട്.
പെറ്റമ്മ പെറ്റമ്മ തന്നെ!
ആശംസകള്‍ ബെഞ്ചാലി...
പ്രസക്തമായ പോസ്റ്റ്.
പ്രസക്തമായ പോസ്റ്റ്.
കുറ്റം പറഞ്ഞിട്ട് മാത്രം കാര്യമില്ല, നമ്മള്‍ തന്നെ തുനിഞ്ഞിറങ്ങണം.
ഇതൊരു തുടക്കമാവട്ടെ..
ലേഖനം വായിച്ചു.
ഇതിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളോടും യോജിപ്പില്ല. ഒന്നാമതു് മലയാളഭാഷ മരിക്കുന്നു എന്നൊന്നും എനിക്കു് തോന്നിയിട്ടില്ല. സമൂഹത്തിലെ വളരെക്കുറച്ചു് ആളുകൾ ഉച്ചാരണം വികലമാക്കി സംസാരിച്ചാൽ ഭാഷ മരിക്കുമോ? ഇന്നും മലയാളത്തിൽ സുശക്തവും ശ്രദ്ധേയവുമായ എഴുത്തുകൃതികളുണ്ടാവുന്നില്ലെ? ബ്ലോഗുകളിൽ തന്നെ നിരവധി ഉദാഹരണങ്ങൾ കാണാമല്ലൊ.
പിന്നെ ദേശങ്ങളുടെ വ്യത്യാസത്തിൽ ഭാഷക്കു് വരുന്ന മാറ്റം. അതില്ലാത്ത ഒരു ഭാഷ എനിക്ക് കാണിച്ചുതരാമോ? ആംഗലേയമായാലും ഹിന്ദിയായാലും തമിഴായാലും കന്നഡയായാലും തെലുങ്കായാലും ഒക്കെ ഈ വ്യത്യാസം ഉള്ളതായി എനിക്കു് നേരിട്ടറിയാം. അതൊന്നും ഒരു ഭാഷയുടേയും പരിമിതിയല്ല. മറിച്ചു് അത്തരം സഹിഷ്ണുത ആ ഭാഷക്കുണ്ടു് എന്നുള്ളതു് പ്രശംസനീയമായ കാര്യമാണു്. സഞ്ജയന്റെയും വികെഎന്നിന്റെയും ഒക്കെ കൃതികൾ ഭാഷാപരമായ പ്രത്യേകതകൾ ക്രിയാത്മകമായി ചൂഷണം ചെയ്തിട്ടുള്ളവയാണു്.
പുതിയ വാക്കുകൾ അന്യഭാഷയിൽ നിന്നു് കടം കൊള്ളുക, അവ സ്ഥിരവാമൊഴിയിൽ ഉപയോഗിക്കുക - ഇതിലൊന്നും തെറ്റില്ല. ബസ്, കാർ മുതലായവക്കു് മലയാളത്തിൽ പുതിയ പദമുണ്ടാക്കുന്നതിലും എത്രയോ എളുപ്പവും സാർവജനികവുമാണു് ആ വാക്കുകൾ അങ്ങിനെത്തന്നെ ഉപയോഗിക്കുക എന്നതു്. കേവലം ഭാഷാശുദ്ധത നിലനിർത്താൻ വേണ്ടി മാത്രം പുതിയ വാക്കുകൾ സൃഷ്ടിക്കുന്നതു് അരോചകമാണു്. കാരണം അവ സാർവത്രികമായില്ലെങ്കിൽ പിന്നെന്തിനു് പുതിയ വാക്കുകൾ?
പിന്നെ, ഇത്തരം ആംഗലേയപദങ്ങൾ ഉപയോഗിക്കാതെ എത്രപേർ ഇന്ത്യയിൽ ഒരു ദിവസം തങ്ങളുടെ ദിവസം തള്ളിനീക്കും? ലേഖനത്തിൽ തന്നെ പ്രോഗ്രാം എന്നൊരു ആംഗലേയവാക്കു‍് കണ്ടു. പരിപാടി എന്ന നല്ല മലയാളം വാക്കു് ഉപയോഗിക്കാതെ എന്തിനാണു് ആംഗലേയമുപയോഗിച്ചതു് എന്നു് വ്യക്തമായിട്ടില്ല. അതുപോലെ ലേഖകൻ മറുപടിയായി ഇട്ട കമെന്റിൽ കണ്ട ഒരു വാക്കാണു് മീഡിയ. മാധ്യമം എന്നൊരു വാക്കുണ്ടു് മലയാളത്തിൽ.
പോസ്റ്റിലും കമെന്റുകളിലും പലരും ടിവിയേയും അതിൽ വരുന്ന മലയാളത്തേയും അപഹസിച്ചുകണ്ടു. ഞാനൊന്നു് ചോദിച്ചോട്ടെ: എന്റെ കുട്ടിക്കാലത്തു് കേരളത്തിനു് പുറത്തുതാമസിക്കുന്ന മലയാളിക്കുട്ടികൾകു് മലയാളം പറയുക വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഇന്നു് ഗൾഫിലായാലും അമേരിക്കയിലായാലും യൂറോപ്പിലായാലും ഡൽഹിയിലായാലും അവർക്കു് താരതമ്യേന നല്ല മലയാളം പറയാൻ സാധിക്കുന്നു. ചുരുങ്ങിയപക്ഷം മലയാളം കേട്ടാൽ മനസ്സിലാവുകയെങ്കിലും ചെയ്യുന്നു. ഇതിന്റെ കാരണം സ്വകാര്യ മലയാളം ചാനലുകളാണെന്നു് എന്റെ അഭിപ്രായം. മറ്റു് കാരണങ്ങളുണ്ടെങ്കിൽ പറയാം.
തമിഴിനേയും അവരുപയോഗിക്കുന്ന തനതു് വാക്കുകളേയും പറ്റി പരാമർശിച്ചിരിക്കുന്നതു് കണ്ടു. 7 കൊല്ലം തമിഴ്നാട്ടിൽ താമസിച്ച അനുഭവം കൊണ്ടു് പറയാം. ഇപ്രകാരം സൃഷ്ടിക്കുന്ന വാക്കുകളിൽ ഒരു ചെറിയ ശതമാനം പോലും സാർവജനിക വാമൊഴിപ്രയോഗത്തിൽ വരുന്നതു് ഞാൻ കണ്ടിട്ടില്ല. തമിഴ്നാട്ടിലെ പ്രധാനനഗരങ്ങളിലെല്ലാം എനിക്കു് ജോലിസംബന്ധമായി പോകേണ്ടിവന്നിട്ടുണ്ടു്. അതുപോലെ ജോലിയുടെ പ്രത്യേകതകാരണം വിദ്യാഭ്യാസയോഗ്യത കുറവുള്ള ജനവുമായി ഇടപഴകേണ്ടിയും വന്നിട്ടുണ്ടു്. അവരാരും വ്യവഹാരങ്ങളിൽ ഇത്തരം കർശനഭാഷാനിലപാടെടുക്കുന്നതായി ശ്രദ്ധിച്ചിട്ടില്ല.
രഞ്ജിനി ഹരിദാസിനെ വിട്ടേക്കു. അവർ പറയുന്ന മലയാളം അരോചകമാണെങ്കിൽ അതുകൊണ്ടു് ഭാഷ മരിക്കാനൊന്നും പോകുന്നില്ല. മറിച്ചു് അവരുടെ മലയാളത്തിൽ തെറ്റില്ലെങ്കിൽ നല്ല കാര്യം. ഇന്നു് രഞ്ജിനി ഹരിദാസിന്റെ പേരു പറഞ്ഞു് ഭാഷയുടെ ച്യുതിയെപ്പറ്റി സംസാരിക്കുന്നതും ഭാഷ തകർന്നു എന്നു് കാണിക്കാൻ അവരുടെ പേരുപയോഗിക്കുന്നതും ഒരു പൊതുതാല്പര്യശൈലിയായിരിക്കുന്നു. ഞാൻ അവരുടെ ആരാധകനോ ബന്ധുവോ ഒന്നുമല്ല. പലരും പറയുന്നതുകേട്ടു് ഒരു ദിവസം മുഴുവൻ ആ പരിപാടിയിൽ അവരുടെ ഉച്ചാരണം ശ്രദ്ധിച്ചു. ഈ പറയുന്നത്ര പ്രശ്നമൊന്നും എനിക്കനുഭവപ്പെട്ടില്ല.
@ ചിതല്‍/chithal
ഭാഷകൾ അതിന്റെ യഥാർത്ഥ രൂപത്തിൽ നിൽകട്ടെ. ഒരൂ സങ്കര ഇനമയി എന്നോ മലയാളം മാറി കഴിഞ്ഞു. അതാണ് ഞാൻ സൂചിപ്പിച്ചത്, ശുദ്ധ മലയാളം മാത്രം സംസാരിക്കാൻ കഴിയുന്നവർ ഇന്ന് ഭൂലോകത്തുണ്ടാവില്ല. ഭാഷ വളരുന്നില്ലെങ്കിൽ മലയാള വാക്കുകൾ കുറയുകയും ആംഗലേയ ഭാഷകൾ പോലുള്ളവയിൽ നിന്നും കടം വാങ്ങിയ വാക്കുകൾ നിറഞ്ഞ് ഭാവിയിൽ മലയാള ഭാഷ നശിക്കുന്ന അവസ്ഥക്ക് കാരണമാകും. എത്ര ഭാഷകൾ നശിച്ചു? ഭാഷാപരമായ അധിനിവേശമാണ് ഞാൻ സൂചിപ്പിച്ചത്. ഏത് ഭാഷയാണ് നല്ലത് ഏത് ചീത്ത എന്നതൊന്നുമല്ല ഇവിടെ ഉദ്ദേശിച്ചത്.
അഭിപ്രായങ്ങൾക്ക് നന്ദി.
പേരെടുത്ത് പറയാൻ കഴിയില്ല.. ഒരുപാട് പേർ ഈ വിഷയത്തിൽ വിലപെട്ട അഭിപ്രായങ്ങൾ പറഞ്ഞു. നല്ല വ്യക്തമായ വീക്ഷണങ്ങളും അഭിപ്രായങ്ങളും നൽകിയ എല്ലാവർക്കും നന്ദി.
ബെഞ്ചാലി, താങ്കളുടെ ഉദ്ദേശ്യം നല്ലതുതന്നെ. പക്ഷെ ഭാഷ ഒരു സങ്കര ഇനമല്ലാതെ സൂക്ഷിക്കാൻ സാധിക്കുന്നതു് വരമൊഴിയിൽ മാത്രമാണു്. വ്യാവഹാരികവാമൊഴിയിൽ ശുദ്ധമലയാളം മാത്രമുപയോഗിക്കുന്നതു് ഭാഷയുടെ അടിസ്ഥാനോദ്ദേശമായ ആശയവിനിമയത്തിനു് തന്നെ വിഘാതമായെന്നു് വരാം.
വാമൊഴിയിൽ ശുദ്ധഭാഷ ഉപയോഗിക്കാൻ സാധിക്കുന്ന ഒരേയൊരു മേഖല എന്റെ അഭിപ്രായത്തിൽ മലയാളഭാഷാപഠനം നടക്കുന്ന വിദ്യാലയമുറികളിൽ മാത്രമായിരിക്കും.
ee vazhkk veendum varaaam
greetings from trichur
നല്ല ഒരു പോസ്റ്റ്..
പുറത്തു പഠിക്കുന്ന ചില കുട്ടികള്‍ നന്നായി മലയാളം പറയുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. വീട്ടില്‍ മലയാളം മാത്രം പറയുന്നവരുടെയും, പുറത്തു മറ്റു ഭാഷ ഉപയോഗിക്കുന്നവരുടെയും കുട്ടികള്‍ ആണവര്‍ .പിന്നെ പലര്‍ക്കും എഴുതാന്‍ സാധിക്കുന്നില്ല എന്ന് ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. കാരണം അവര്‍ക്ക് മലയാളം എഴുതേണ്ടി വരുന്നിലല്ലോ. അത് തന്നെ കാരണം.
പിന്നെ ഒരു ചെറിയ ന്യുനപക്ഷ്മേ ജാഡ കാണിക്കാന്‍ വേണ്ടി മലയാളം അറിയില്ല എന്ന് പറയുന്നുള്ളൂ എന്ന് തോന്നുന്നു.
നമ്മള്‍ തന്നെയാണ് വരും തലമുറയ്ക്ക് മലയാളത്തെ പകര്‍ന്നു നല്‍കേണ്ടത്.
നല്ല പോസ്റ്റ്.ആശംസകള്‍
പ്രിയ ബെഞ്ചാലി താങ്കളുടെ സൌഹൃദത്തിനു വളരെ നന്ദി.
ഇരുട്ടിലിരിക്കുന്ന താങ്കളുടെ തലയ്ക്കു മുകളില്‍ തെളിയുന്ന പ്രകാശത്തിലൂടെ കാണാവുന്ന മുഖമാണ് താങ്കള്‍ ഞങ്ങള്‍ക്ക് (എനിക്ക്) പരിചയപ്പെടുതിയിട്ടുള്ളത്, അത് താങ്കളുടെ തീരുമാനം
ഇത്രയും നന്നായി എഴുതുന്ന താങ്കളെ അല്പം കൂടി വെളിച്ചത്തില്‍ വന്നിരിക്കാന്‍ ഞാന്‍ ക്ഷണിക്കട്ടെ.
മരിച്ചുകൊണ്ടിരിക്കുന്ന മലയാളത്തെ രക്ഷിക്കാന്‍ മലയാളിക്കു മാത്രമേ കഴിയൂ...നല്ല പോസ്റ്റ്.
മലയാളിക്ക് മലയാള ഭാഷ അന്യമായതില്‍ പുതിയ തലമുറയെ കണ്ണടച്ച് കുറ്റപെടുത്താന്‍ കഴിയുമൊ.മലയാള അക്കങ്ങള്‍(൧ ൨ ൩ ൪ ൫ ൬ ൭ ൮ ൯ ) അറിയുന്ന എത്ര മലയാളികള്‍ കാണും ?
മലയാളത്തിന്റെ മരണം ...
ഏറെ താമസിയാതെ അതും പ്രതീക്ഷിക്കാം. നിലത്തെഴുത്തും ആശാന്‍ പള്ളികൂടങ്ങളും മറ്റും കഥയായി. പിന്നെ കുട്ടി എങ്ങിനെ മലയാളം പഠിക്കും? തികച്ചും ഗൌരവതരമായ ചോദ്യം തന്നെ. വീടിനു തൊട്ടു മുന്നില്‍ മലയാളം പഠിപ്പിക്കുന്നൊരു പള്ളിക്കൂടം ഉണ്ട്. അതിനെ തഴഞ്ഞു അന്യ നാട്ടില്‍ നിന്നും ഗൃഹനാഥന്‍ അയക്കുന്ന ആയിരങ്ങള്‍ മുടക്കി ആംഗലേയം പഠിക്കാന്‍ കാലത്ത് ബസ് വാടകയും കൊടുത്ത് നാം കയറ്റി വിടുന്നു. തിരിച്ചു വന്നാലോ... കുട്ടി ആംഗലേയം മാത്രമേ പറയാവൂ .. ഇല്ലെങ്കില്‍ നിലവാരം കുറയും. സത്യത്തില്‍ മലയാള ഭാഷയുടെ തകര്‍ച്ചയെ കുറിച്ച് വിലപിക്കാന്‍ ഒരു മലയാളിക്കും അവകാശമില്ല.. നാം നമ്മുടെ ഭാഷയുടെ വളര്‍ച്ചക്ക് ഒന്നും ചെയ്യുന്നില്ല എന്ന പരമമായ സത്യങ്ങള്‍ ആണ് നാം ഇവിടെ ദര്‍ശിക്കുന്നത്.
ഈ രീതി മാറി നമ്മുടെ കുട്ടികള്‍ക്ക് നാം നമ്മുടെ ഭാഷയില്‍ കൂടി പരിജ്ഞാനം നല്‍കേണ്ടതുണ്ട് എന്ന തിരിച്ചറിവ് നമ്മില്‍ ഉടലെടുത്തേ മതിയാകൂ ..
നന്നായി പറഞ്ഞ ഒരു ലേഖനം. മലയാളം മരിക്കാതിരിക്കട്ടെ ... ആശംസകള്‍
Post a Comment