കേരള നിയമസഭ എന്ന കേരളത്തിലെ നിയമ നിർമ്മാണ സഭയുടെ പുതിയ ഭാരാവാഹികളെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കുകയും ഫിഷനുകളിലെ കൺഫ്യൂഷൻ തീർത്തു ചെറിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്. അധികാരത്തിൽ എത്തുകയും ചെയ്തു. 140 അംഗ മെമ്പർമാരുടെ കണക്ക് എല്ലാവർക്കും മനസ്സിലാവുകയും ചെയ്തതാണ്. എന്നാൽ ജനാധിപത്യ സംവിധാനങ്ങൾക്കിടയിലൂടെ നുഴഞ്ഞു കയറിയ ഒരുത്തനെ കുറിച്ച് എത്ര അലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല. ‘ലൂഡി ലൂയിസ്‘എന്ന നാമം കേരള നിയമസഭാ ഇലക്ഷനിലും കേട്ടിട്ടില്ല. എന്നാൽ ഈ ലൂഡി ലൂയിസിന് നിയമസഭയിലൊരു സീറ്റൊരുക്കി വെച്ചിട്ടുണ്ട്. കേരളത്തിലെ ജനതക്ക് നിയമം കൈകാര്യം ചെയ്യാൻ അറിയാത്ത മണ്ടന്മാരായതിന്റെ പേരിൽ ബ്രിട്ടീഷുകാരുടെ ഔർദാര്യമായാണ് ഇങ്ങിനെ ഒരു മാണിക്യത്തെ കിട്ടിയിരിക്കുന്നത്.