ജെയിംസ് കാമറൂണിൽ നിന്നും ആശയമുൾകൊണ്ട് റഷ്യൻ
ബിസിനസുകാരൻ അവതാർ പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നു. അതിന്റെ ഭാഗമായി നൂറുകണക്കിന്
ഗവേഷകർ ഉൾപെടുന്ന ഒരു സംഘം മനുഷ്യരൂപത്തിലുള്ള യന്ത്രമനുഷ്യന്റെ പരിഷ്‌കരിക്കാത്ത
മൂലരൂപമുണ്ടാക്കുകയാണ്. അതിൽ മനുഷ്യ സുബോധത്തെ ഉൾകൊള്ളിക്കാനാവുമെന്നാണ് അവരുടെ
സ്വപ്നം. കടിഞ്ഞാണില്ലാത്ത ആഗ്രഹങ്ങൾ!
ട്മിത്രി ഇറ്റ്സ്കോവിന്റെ റഷ്യ 2045 എന്ന
പ്രൊജക്റ്റിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി എങ്കിലും അവതാർ സിനിമയിലേ പോലെ പുതിയ
പ്ലാനറ്റ് എക്സ്പ്ലോറ് ചെയ്യുകയല്ല ലക്ഷ്യം. അന്തിമമായ ലക്ഷ്യമായി പ്രൊജക്റ്റിൽ
പറയുന്നത് ചിരഞ്ജീവിത്വമാണ്. വെടിയും ഇടിയുമേൽക്കാത്ത ചിരഞ്ജീവി എന്ന സിനിമ
നടനല്ല, വ്യക്തിത്വവും ബുദ്ധിയും റൊബോട്ടിലേക്ക് മാറ്റിവെച്ചുണ്ടാക്കുന്ന അനശ്വരത്വമാണുപോലുമത്.
വിഷയം ചർച്ച ചെയ്യുന്നതിന് മുമ്പ് പദ്ധതിയെ കുറിച്ച്
മനസ്സിലാക്കാം. ഈ പദ്ധതിയെ നാല് സ്റ്റേജായി തിരിച്ചിരിക്കുന്നു, അതിന്റെ
പ്രാരംഭഘട്ടത്തിലാണ് നൂറോളം ഗവേഷകരുള്ളത്. മനുഷ്യ ബുദ്ധിയും കമ്പ്യൂട്ടറുമായും
പരസ്പരം ബന്ധിക്കപെട്ട മനുഷ്യനെ പോലുള്ള റൊബോട്ടിനെ സൃഷ്ടിക്കാൻ
കഠിനാദ്ധ്വാനത്തിലാണ്. അതിന്റെ മുന്നോടിയായ് നിർമ്മിക്കപെട്ട രൂപത്തിന് ‘ഡിമ‘
എന്നു നാമകരണവും ചെയ്തു. ആദ്യഘട്ടത്തിൽ യന്ത്രമനുഷ്യന്റെ കാഴ്ച്ചശക്തി പരിക്ഷിച്ചു,
ഒരോ കണ്ണുകളും ഒരോ കേമറകളാണ്, അത് ചുറ്റുപാടുകളെ നിരീക്ഷിക്കുകയും ഓർമ്മയിൽ
(മെമ്മറി ചിപ്പിൽ) സൂക്ഷിക്കുകയും ചെയ്യും. മനുഷ്യ ത്വക്കിനെപോലെ തോന്നിക്കുന്ന
ലാറ്റക്സ് തൊലികൾക്കുള്ളിൽ ഇലക്ട്രോണിക്സിന്റെയും മോട്ടോറുകളുടേയും സങ്കീർണ്ണമായ
രൂപമാണുള്ളത്. കഴിഞ്ഞ മാസത്തിൽ റോബോട്ടിനെ ചക്രത്തിൽ ചലിപ്പിക്കാൻ സാധിച്ചെങ്കിലും
അടുത്ത ലക്ഷ്യം മനുഷ്യനെ പോലെ നടക്കാനുള്ള ശേഷി നൽകുകയാണ്. നടത്തം
നിയന്ത്രിക്കുന്നത് മനുഷ്യനും കമ്പ്യൂട്ടരും സമന്വയിപ്പിച്ചായിരിക്കും. ഒരു
വർഷത്തെ സമയം അതിനുമാത്രമായി നീക്കിവെച്ചിട്ടുണ്ട്. പരികല്പകന്മാർ പറയുന്നത്,
അടുത്ത ജനറേഷനിലേക്കുള്ള ആദ്യത്തെ കാൽവെപ്പാണ് പദ്ധതിയിട്ട കൃത്രിമമായ
ബുദ്ധിവൈഭവമെന്ന്.
ടെർമിനേറ്റർ ജഡ്ജ്മെന്റ് എന്ന ഹോളിവുഡ് സിനിമയിലെ
ആശയമാണ് കൃത്രിമ ബുദ്ധിവൈഭവം. ആ സിനിമയിൽ റോബോട്ട് സൃഷ്ടിക്കപെടുന്നത് ഏത് രൂപവും
സ്വീകരിക്കാൻ കഴിയുന്ന ലിക്യുഡ് ക്രിസ്റ്റൽ കൊണ്ടാണ്. സെൻസുള്ള പ്രസസറ്, അതിന് ഏത്
രൂപവും സ്വീകരിക്കാമെങ്കിൽ സിനിമയിലെ തിയറി വിശദീകരിക്കാൻ കഴിയും. ജെയിംസ് ബോണ്ട്
പൈലറ്റില്ലാതെ താഴേക്ക് വീഴുന്ന വിമാനത്തിനു പുറകിൽ ചാടി വിമാനത്തിന്റെ നിയന്ത്രണം
എറ്റെടുക്കുന്ന രംഗം വിശദീകരിച്ചു ആ രംഗം ഉൾപെടുത്തിയവർ പറഞ്ഞത്, വിമാനം
വീതികൂടിയതായത് കൊണ്ട് താഴേക്ക് വീഴുമ്പോൾ റെസിസ്റ്റൻസ് കൂടും, പയേസ് ബ്രോസ്നാൻ
കൈകാലുകൾ നേരെ വെച്ചു പ്രതിരോധാവസ്ഥ ഇല്ലാതാക്കി വിമാനത്തിനേക്കാൾ വേഗത്തിൽ
താഴോട്ട് വന്നു എന്നാണ്. തമിഴ് സിനിമയിൽ രജനീകാന്ത് കാണിക്കുന്നത് പോലെയാല്ല,
തിയറിയൊക്കെ ഉണ്ട്. കൊള്ളാം ;) പക്ഷെ ഇതൊന്നും പ്രാക്ടിക്കലായി ആരും പരീക്ഷിക്കാൻ
നിൽക്കില്ല. എന്നാൽ ജെയിംസ് കാമറൂണിന്റെ അവതാറ് പരീക്ഷിക്കാൻ തന്നെ ചിലർ
തീരുമാനിച്ചിരിക്കാണ്. ഇഷ്ടമ്പോലെ കാശുണ്ട്, ജീവിക്കാനാണെങ്കിൽ ഇനി അതിക
കാലവുമില്ല, ജീവിത ലക്ഷ്യം അറിയാതാവുമ്പോൾ പിന്നെ ഇത്തരം ചിന്തകൾക്ക് അർത്ഥമുണ്ട്.
യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഇരുന്നൂറ് വര്‍ഷം കൂടി ജീവിക്കാമല്ലോ!
ഏതാവട്ടെ, ഇറ്റ്സ്കോവിന്റെ അൾട്ടിമേറ്റ് ഗോള് മനുഷ്യ
നിയന്ത്രിത റോബോട്ട് അല്ല, സ്വയംനിയന്ത്രണാധികാരമുള്ള ഒരു റോബോട്ടിക് വ്യവസ്ഥ,
അതും മനുഷ്യന്റെ തലച്ചോറും അതിനു വേണ്ട പോഷകാഹാരവ്യവസ്ഥ പരിപാലിക്കുന്ന
നാഡീവ്യൂഹങ്ങളുമെല്ലാം ഉള്ളവ. അങ്ങിനെയാകുമ്പോൾ ആ തലച്ചോറിന്റെ ഘടനയോ
സങ്കീർണ്ണതക്കൊ വ്യത്യാസമുണ്ടാവുകയില്ല, നശിക്കുകയുമില്ല എന്നൊക്കെയാണ് തിയറി.
ഇങ്ങിനെയുള്ളൊരൂ ഇമാജിനാഷനിൽ നിന്നാണ് ഇറ്റ്സ്കോവ് രംഗത്തിറങ്ങിയിരിക്കുന്നത്,
അദ്ദേഹം പറഞ്ഞത്, സിനിമയിൽ നിന്നും വ്യത്യാസപെട്ട ഒരു ആൻഡ്രോയിട് സൃഷ്ടിക്കപെടണം
എന്നാണ്.
ഈ ആശയവുമായി അമേരിക്കയിലെ റോബെർട്ട് വൈറ്റ് എന്ന ശാസ്ത്രജ്ഞൻ
ഒരു ചിപ്പ് രൂപകല്പന ചെയ്തിട്ടുണ്ട്. ഒരു കുരങ്ങിന്റെ തലച്ചോറ് തലയോട്ടിയിൽ നിന്നും
പുറത്തെടുത്ത് അതിനെ ചിപ്പുമായുള്ള സിസ്റ്റത്തിലേക്ക് ഘടിപ്പിച്ചാൽ തലച്ചോറിനെ ജീവിപ്പികാൻ
കഴിയുമെന്നാണ് വൈറ്റ് പരീക്ഷണങ്ങളിലൂടെ പറഞ്ഞത്. അതുമായി ബന്ധപെടുത്തി ഇറ്റ്സ്കോവ് പറഞ്ഞത്, മുഖ്യ ലക്ഷ്യം മനുഷ്യന്റെ
വ്യക്തിത്വവും ദീർഘമായ ജീവിതവുമാണ്. ശാസ്ത്രജ്ഞന്മാർ പറയുന്നത്,
രോഗങ്ങളും ബ്രൈൻ ഡീഗ്രേഡെഷനുമില്ലെങ്കിൽ നമ്മുടെ ബ്രൈൻ മുന്നൂറ് വർഷം
വരെ ജീവിക്കുമെന്നാണ്. ശരിയാണ്, ഒരു പ്രത്യേക വയസ്സ് (വാർദ്ധക്യം) കഴിഞ്ഞാൽ മനുഷ്യ കോശങ്ങളുടെ നാശം കൂടുകയും
രോഗങ്ങൾ വർദ്ധിക്കുകയും ചെയ്യും. അതില്ലെങ്കിൽ മനുഷ്യാരോഗ്യം
നശിക്കാതെ കൊണ്ടുപോകാം. സിനിമയിലെ പോലെ തിയറി പറയാൻ എളുപ്പമാണ്!!
:)
നമ്മുടെ നാഗരികത്വവും പരിജ്ഞാനവും സമ്മർദ്ദങ്ങളിൽ പ്രകൃതിപരമായി
വളർന്നുകൊണ്ടിരിക്കുന്നു, സങ്കേതികമായ ദുരന്തം നമ്മൾ തന്നെ സൃഷ്ടിച്ചെടുത്ത സാങ്കേതികമായ
ആൾജാമ്യത്തിൽ നിൽക്കുന്നു. ഭാവിയിൽ സമുദായം തുടർച്ചയായ സ്ഥിതിഭേദങ്ങൾക്ക്
വിദേയമാകും, ഈ പ്രയേണത്തിനു കാരണം മനുഷ്യ വികാസമാണ് എന്നൊക്കെയാണ്
റഷ്യ 2045 എന്ന പ്രൊജക്റ്റുമായി നടക്കുന്നവർ പറയുന്നത്.
ശരിയാണ്, മനുഷ്യരുണ്ടാക്കിയ ടെക്നോളജി കൊണ്ട് മനുഷ്യനു
കഴിവു നൽകുന്നതിനും കണ്ടെത്തുന്നതിനും പരിമിതികളുണ്ടെന്ന് സമ്മതിക്കുന്നത് നല്ല ബുദ്ധിതന്നെ,
പക്ഷെ ഭാവിയിൽ പരിണാമത്തിലൂടെ മനുഷ്യ ബുദ്ധിമാറ്റി മറിക്കപെടുമെന്നൊക്കെ
പറഞ്ഞു അവതാർ പ്രൊജക്ടിന് സാധൂകരണം നല്‍കേണ്ടതുണ്ടോ?!
ഈ പ്രൊജക്റ്റിന് ദലൈലാമ പിന്തുണ പ്രഖ്യാപിച്ചിരിക്കാണ്. അദ്ദേഹത്തിനും ഉണ്ടാവില്ലെ
ആശ, എന്നും സർവ്വപ്രധാനമായ പൌരോഹിത ദൈവാവതാരമായിരിക്കാൻ!
ബുദ്ധന്റെ പതിനാലാം അവതാരമായി ജനിച്ചവർക്കിനിയും മനുഷ്യനെ പൂർണ്ണമായി
മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നു വേണം പറയാൻ. മനുഷ്യന്റെ ബ്രൈൻ
എന്നത് ന്യൂറോണുകളുടെ പ്രൊസസറാണ്. വെറും
പ്രൊസസറിന് ഇലക്ട്രിക് പവർ കൊടുത്തത് കൊണ്ട് അവർ താനെ എല്ലാം പ്രവർത്തിക്കുമെന്ന് കരുതുന്നവർ
വിഢികളുടെ സ്വർഗത്തിലാണ്. പ്രൊസസറ് അത് ശരിക്കും പ്രവർത്തിക്കണമെങ്കിൽ
അതിന് ലഭിക്കുന്ന സിഗ്നലുകളെ അടിസ്ഥാനമാക്കി രേഖപെട്ട കോഡുകൾ വേണം. എല്ലാവർക്കും മനസ്സിലാവുന്ന നിലയിൽ പറഞ്ഞാൽ ഓപറേറ്റിങ് സിസ്റ്റമില്ലാതെ കമ്പ്യൂട്ടറ്
പ്രവർത്തിക്കില്ല. കരന്റ് കൊടുത്താൽ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ
വേണ്ടി അത് ആക്ടീവാകും, നിർദ്ദേശങ്ങൾ ലഭിക്കുന്നത് ഓപറേറ്റിങ്
സിസ്റ്റത്തിൽ നിന്നാണ്. മനുഷ്യാത്മാവാണ് ശരിക്കും ഒപറേറ്റിങ്
സിസ്റ്റം. മനുഷ്യൻ ഏത് ഓപറേറ്റിങ് സിസ്റ്റമാണ് കൊണ്ടുനടക്കുന്നു,
അത് ഏത്ര നന്നായി പ്രവർത്തിക്കും. ആത്മീയ നിർദ്ദേശങ്ങൾ
ആ ഓപറേറ്റിങ് സിസ്റ്റത്തെ നന്നായി കൊണ്ടുപോകുന്നതിനാണ്. വൈറസുകളും
സ്പൈവേറ്, ട്രോജനുകളൊന്നും കടന്നു കൂടി പ്രവർത്തനം അവതാളത്തിലാവാതെ
ശ്രദ്ധിക്കുന്നുവോ അവർക്ക് നല്ല നിലയിൽ മുന്നോട്ട് പോകാം. ഇവിടെ
പ്രൊസസറിനെ കുറിച്ചുള്ള പഠനങ്ങളും പരിശ്രമങ്ങളുമാണ്. അതിനെ ജീവിപ്പിക്കാൻ
കഴിയുമെന്ന് പ്രതീക്ഷയാണ്, പക്ഷെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലുള്ള ഒന്നിനെ കിട്ടിയിട്ടെന്തുകാര്യം? മനസ്സ്, ആത്മാവ് എന്ന കൺസെപ്റ്റ് നഷ്ടപെട്ടവരുടെ തിയറി എങ്ങിനെ വിജയിക്കും?
ജീവനും ആത്മാവും വെവ്വേറെയാണെന്നതിന് ലോകത്ത് എത്രയോ തെളിവുകൾ… പക്ഷെ ആത്മീയമൂർത്തീരൂപങ്ങളായവർക്ക്
പോലും ആത്മാവിനെ തിരിച്ചറിയാൻ കഴിയാതെ പോയി!
കുരങ്ങിന്റെ തലച്ചോറ് ദിവസങ്ങളോളം ജീവൻ നഷ്ടപെടാതെ സൂക്ഷിക്കാനായി
എന്നതാണ് വലിയ കണ്ടെത്തൽ. ശാസ്ത്ര പരീക്ഷണങ്ങളൊക്കെ നല്ലത് തന്നെ, മനുഷ്യരാശിയുടെ നന്മക്ക് ഒരു തലത്തിലെങ്കിൽ മറ്റൊരൂ തലത്തിലുപയോഗിക്കാനാവും.
എന്നാൽ ഇവിടെ ജീവൻ നില നിർത്തുക എന്നതാണ് വലിയ സംഗതിയായി കാണിക്കുന്നത്.
യഥാർത്ഥത്തിൽ ജീവനെ നിലനിർത്താനും കൈമാറാനും കഴിയുന്നുണ്ട്, കാലങ്ങളായി മനുഷ്യന്റെ ജീവനുള്ള അവയവങ്ങൾ മറ്റുള്ളവർക്ക് നൽകുന്നു.
ജീവൻ നിലനിൽക്കുന്നത് കോശങ്ങളിലാണ്. കോശം നശിക്കുന്നത്
അവയുടെ ജീവൻ നശിക്കുന്നതോട് കൂടിയാണ്. ആത്മാവ് വിട്ടുപോയ,
മരിച്ചുപോയ മനുഷ്യനെ യന്ത്രങ്ങളാൽ വർഷങ്ങളോളം ജീവൻ നിലനിർത്താനാവും.
പക്ഷെ ജഢമായി ഒരു വസ്തുവായി കിടക്കണമെന്ന് മാത്രം. പ്രവർത്തിക്കാനോ പരിസരവുമായി ബന്ധപെട്ട് എന്തെങ്കിലും ചെയ്യുവാനോ ആത്മാവ് വിട്ടുപോയവക്ക്
സാധ്യമല്ല. ഏത് നിമിഷം യന്ത്രങ്ങൾ ആ ശരീരത്തിൽ നിന്നും മാറ്റിവെക്കുന്നുവോ,
ആ നിമിഷം ശരീരത്തിൽ നിലനിൽക്കുന്ന ജീവനും നഷ്ടമാകും. ശരീരത്തിന്റെ ജീവൻ നില നിർത്തുന്നതിന് വേണ്ട ശക്തി യന്ത്രങ്ങൾ നൽകുന്നു,
മനുഷ്യർ ജീവിച്ചിരുന്നപ്പോൾ ആ ശക്തി ലഭിച്ചത് മനുഷ്യാത്മാവിൽ നിന്നാണ്.
ഏരിയൽ ശരോണിനെ പോലെ, മരണം സംഭവിച്ച എത്രയോ ശരീരങ്ങൾ
നമുക്കറിയാം, വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്നു.
ജീവൻ കൈമാറാം, ജീവൻ യന്ത്രങ്ങളുടെ സഹായത്തോടെ നിലനിർത്തുകയും
ചെയ്യാം. പക്ഷെ ആത്മാവിനെ പിടിച്ചു നിർത്താൻ മരണത്തിൽ നിന്നും
രക്ഷപെടാൻ ആർക്കു സാധിക്കും? തീർച്ചയായും ആത്മാവ് എന്തെന്നു തിരിച്ചറിയാത്തവർക്ക്
അതിനെ ഉപയോഗപെടുത്തുക സാധ്യമല്ല.
-ബെഞ്ചാലി.