Feb 5, 2011

ബംഗളൂരപ്പനും ആഭിചാരക്രിയയും.



കഴിഞ്ഞ ദിവസങ്ങളിൽ ബംഗളൂർ മുഖ്യന് ഉറക്കമില്ലായ്മ വല്ലാതെ കൂടിയിട്ടുണ്ട്. ആരൊക്കെയോ ആഭിചാരക്രിയ നടത്തിയതിനാൽ സമാധാനം നഷ്ടപെട്ടുപോയ അദ്ദേഹമിപ്പോൾ പ്രതിക്രിയയിലാണ്. ആരു പറഞ്ഞ് കൊടുക്കുന്ന പ്രതിക്രിയയും പരീക്ഷിക്കാൻ മൂപ്പര് ഇപ്പോൾ റെഡിയാണ്. ആഭിചാര ക്രിയകളുടെ ഫലം വസ്ത്രത്തിലൂടെ ഇഴഞ്ഞുകേറി ശരീരത്തിലേക്ക്  വ്യാപിക്കുമെന്നതിനാൽ പൂർണ്ണ നഗ്നനായിട്ട്

Feb 1, 2011

മൈക്രൊ കൊലയാളി


ലോകത്തെ മൈക്രോണുകളായി കൊണ്ട് നടക്കുന്ന ഈ കാലത്ത് എല്ലാം മൈക്രോസ്കോപിക് കർമ്മങ്ങളാണ്. പ്രോസസിൽ കാണാനൊന്നുമില്ലെങ്കിലും ഔട്ട്കം കണ്ടാൽ ബോധംകെട്ട് വീഴുംകുറച്ച് കാലം മുമ്പാണ് മൈക്രോ കള്ളനെ പിടിച്ചത്. ഐ.ടി.യില് വലവിരിക്കലാണ് മൂപ്പരുടെ പണി. നെറ്റ്വർക്ക് ബാങ്കിങ് സെക്ടറുകളിലെ സെർവറുകളിൽ കടന്ന് ഓരോ അകൌണ്ടിൽ നിന്നും ഡെസിമൽ പ്ളേസിന് വിലയില്ലാതാക്കി ആ ഡെസിമെൽ പോയിന്റ് സ്വന്തം അകൌണ്ടിലേക്ക് മാറ്റും. ടെസിമലിന്റെ ഡെസിബെൽ ആരും കേൽക്കില്ല, ശ്രദ്ധിക്കില്ല. എന്നത് പോലെയാണ് ഇന്നത്തെ മൈക്രോ ഫിനാൻസ്.

മൈക്രോഫിനാൻസിന്റെ ഉപയോക്താക്കൾ ദാരിദ്ര രേഖക്ക് താഴെയുള്ള ഡെസിമൽ പോയിന്റുകളായതിനാൽ ആരും ശ്രദ്ധിക്കില്ല. മൈക്രോഫിനാൻസ് വലകളിൽ കുടിങ്ങി ചക്രശാസമിട്ടാൽ പോലും ഒരു കുട്ടിയും തിരിഞ്ഞ് നോക്കില്ല. മൂന്നാം രാഷ്ട്രപട്ടികയിൽ നിന്നും മുന്നോട്ട് കുതിച്ച് കയറികൊണ്ടിരിക്കുമ്പോ ഇത്തരം ലൊട്ട് ലൊട്ക്ക് സംഗതികളൊക്കെ ആര് ശ്രദ്ധിക്കാൻ? ജനസംഖ്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദാരിദ്ര രേഖക്ക് താഴെയുള്ളവരെ ഇലക്ഷൻ സമയത്താല്ലതെ ആരെങ്കിലും കാണുമോ, അവരുടെ ദീനരോദനം കേൾക്കുമോ? ഇലക്ഷൻ കഴിയുന്നതോടെ ഇന്ത്യൻ ഭൂപടത്തിൽ നിന്നും അവരെ ഔട്ടാക്കും ഇനി ഇന്ത്യക്ക് പുറത്തുള്ള വല്ല മീഡികയൾ ഈ പാവപെട്ട മനുഷ്യരുടെ അവസ്ഥ ചിത്രീകരിച്ചാൽ അപ്പൊ തുടങ്ങും ദേശീയ വികാരം. ഇന്ത്യയിൽ ദരിദ്രരില്ല, ഈ കാണിച്ചതോക്കെ ഉഗാണ്ടയിലെ ആൾക്കാരെ മേക്കപ്പിട്ട് നിർത്തീതാന്ന് വരെ പറയുംരാജ്യ സ്നേഹവും ദേശീയതയും അത്രത്തോളം തലക്ക് പിടിച്ചിരിക്കാ രാജ്യത്തെ മോശായി ചിത്രീകരിക്കാൻ ഒരാളും ഇഷ്ടപെടുന്നില്ല. അത് കൊണ്ടാണ് ദേശീയത എവിടേയും കടന്ന് കൂടുന്നത്. ദേശീയ വികാരജീവികളാണിപ്പോ കൂടുതൽ. മൈക്രോസ്കോപ് വെച്ച് തീവ്രവാദികളെ തിരയാൻ നടക്കുന്ന മീഡിയകളുടെ ദേശീയതയും ഭൂരിപക്ഷക്കാരെന്ന് അവകാശപെടുന്നവർ മറ്റുള്ളവരെ അടക്കിവാഴാനുപയോഗിക്കുന്ന ദേശീയതയും തീവ്രവാദികളാക്കുമോ, വെറുതെ ചവിട്ടി കൂട്ടിലിടുമോ എന്നൊകെ പേടിച്ച് ജീവിക്കുന്ന ന്യൂനപക്ഷ ദേശീയതയും കൂടി ഭാരതത്തിന്റെ നെഞ്ചിൽ ചവിട്ടി ഒച്ചപ്പാടുണ്ടാക്കുമ്പോ ഭൂമിയോട് മല്ലിടുന്ന പട്ടിണിപാവങ്ങളുടെ ദേശീയതക്ക് പ്രസക്തിയില്ല.

പാവപ്പെട്ടവര്‍ക്ക് വായ്പ നല്‍കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ കൊള്ളപ്പലിശ ഗ്രാമീണ കര്‍ഷകരെ ആത്മഹത്യകള്‍ക്ക് നയിക്കുന്നു എന്ന് അടുത്ത കാലത്ത് കണ്ടെത്തിയേങ്കിലും ഒരു നടപടിയും എവിടെന്നും ഉണ്ടായില്ല. എങ്ങിനെ ഉണ്ടാവാൻ?? പാവപെട്ടവന്റെ രക്തം തുള്ളികളായി ഊറ്റികുടിച്ച് കൊണ്ടിരിക്കുന്ന ഡ്രാക്കുളമാർ രാജ്യത്തെ കോടിപതികളുള്ള ധനാഢ്യരുടെ എണ്ണം കൂട്ടാൻ സഹായിക്കുന്നു എങ്കിൽ അതൊക്കെ അഭിമാ‍നകരമാണെന്ന് കരുതുന്ന കപട ദേശസ്നേഹവും ദേശീയതയുമാണ് രാജ്യത്തെ നയിക്കുന്നവരിലുള്ളതെങ്കിൽ പാവപെട്ടവരെ കുടുക്കിയവർക്കെതിരെ എങ്ങിനെ നടപടിയുണ്ടാകും?

പ്രശസ്ത സ്ഥാപനങ്ങളിലെ എം.ഡിമാർക്ക് ലഭിക്കുന്നതിന്റെ എത്രയോ മടങ്ങ് കൂടുതൽ ശമ്പളമാണ് ലൊട്ട് ലൊട്ക്ക് മൈക്രോ ഫൈനാൻസുകാർക്ക് ലഭിക്കുന്നതെന്നാണിപ്പൊൾ പുതിയ കണ്ടെത്തൽരാജ്യത്തെ പ്രമുഖ മൌക്രോഫിനാൻസ് കമ്പനികളിലൊന്നായ ഷെയര്‍ മൈക്രോഫിനാന്‍സിന്റെ മേധാവിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശമ്പളമായി കൈപറ്റിയത് 7.4 കോടി ഉലുപ മാത്രം!! അതായത് പ്രതിമാസ നക്കാപിച്ച ശമ്പളം 62.66 ലക്ഷം ഉലുപ. പാവപെട്ടവന്റെ ചോര ഊറ്റികുടിക്കുന്ന കമ്പനികളുടെ എം.ഡി.മാർക്ക് നക്കാപിച്ച ശമ്പളം കൊടുക്കുന്നത് മോശല്ലെന്ന് ആരെങ്കിലും ചോദിക്കൊ??

Jan 31, 2011

വികൃതിചെക്കന്റെ അയൽ വാസി, ഗാസയുടെ ദരിദ്രവാസി…



ഓട്ടൊമാൻ സാമ്രാജ്യത്തിന്റെ (തുർക്കി) പതനത്തോടെ 1916 Sykes–Picot ഉടമ്പടി (ഇംഗ്ളണ്ടും ഫ്രാൻസും റഷ്യയുടെ അറിവോടെ പടിഞ്ഞാറൻ ഏഷ്യയെ ലക്ഷ്യം വെച്ചുകൊണ്ട് ഉണ്ടാക്കിയ രഹസ്യ വ്യാപാര ഉടമ്പടി ) പ്രകാരം തെക്കൻ ഇറാഖ് മുതൽ ജോർഡാൻ , പലസ്തീൻ തുടങ്ങി മെഡിറ്റേരിയൻ പോർട്ട് വരെ നീണ്ട് ഒരു ഏരിയ ഇംഗ്ളണ്ടിനും തെക്കൻ തുർക്കി, വടക്കെ ഇറാഖ്, സിറിയ, ലെബനോൺ എന്നിവ ഫ്രാൻസിനും കോൺസ്റ്റന്റിനോപിൾ, തുർക്കിയുടെ ഭാഗങ്ങൾ തുടങ്ങിയവ റഷ്യയും കരസ്ഥമാക്കി

മുകളിൽ വിഭജിക്കപെട്ടത് പ്രകാരം സാമ്രാജ്യ ശക്തികളുടെ അധീനതയിലായിരുന്ന രാജ്യങ്ങളെ പരിശോധിക്കുകയാണെങ്കിൽ അധിനിവേഷ രാജ്യത്തിന്റെ മൌലികമായ സ്വഭാവങ്ങൾ അവയിൽ കാണാൻ സാധിക്കും. തുർക്കിയുടെ ചുവപ്പും ലബനാണിന്റെ ഫ്രഞ്ച് കൾച്ചറൂം ഇസ്റായേലിന്റ് മർക്കടമുഷ്ടിയും വക്രബുദ്ധിയുമെല്ലാം ചില ഉദാഹരണങ്ങൾ


1948 മുകളിൽ ഉടമ്പടിയിൽ ചേർന്ന രാഷ്ട്രങ്ങളിലെ ജൂതന്മാരെ പലസ്തീനിലേക്ക് ഇറക്കുമതി ചെയ്ത് അവർക്കായി ഒരു രാഷ്ട്രം നിർമ്മിക്കുകയും ചെയ്തു. അതിന് രണ്ട് കാരണങ്ങളാണുണ്ടായിരുന്നത്. ജൂതന്മാരെ അവരുടെ രാജ്യത്ത് നിന്ന് ഒഴിവാക്കുക. ഹിറ്റ്ലർ കൊന്നൊടുക്കിയാണ് ജൂതന്മാരുടെശല്ല്യത്തെ ഒഴിവാക്കിയതെങ്കിൽ ഇഗ്ളണ്ട് പുതിയ രാജ്യസൃഷ്ടിയെന്ന വാഗ്‌ദാനത്തോടെയും. അവരെ സംബന്ധിച്ച് ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ. രണ്ടാമത്തെ കാരണം വിശ്വാസപരമായിരുന്നു. ഇസ്റായേൽ എന്നരാജ്യം അവരുടെ വേദഗ്രന്ഥങ്ങളിൽ രേഖപെട്ടുകിടക്കുന്നതിനാൽ ദൈവിക ഗ്രന്ഥങ്ങളുടെ സത്യപൂർത്തീകരണത്തിന് ഇത്തരമൊരൂ വികൃതനായ രാഷ്ട്രത്തെ ആവശ്യമായിരുന്നു. അത് കൊണ്ട് തന്നെ പല രാഷ്ട്രങ്ങളിന്നും വികൃതിക്കുട്ടിയെ ശക്തികൊണ്ടും നിയമങ്ങളിൽ കളിച്ച് കൊണ്ടും വലിയ തോതിലുള്ള സാമ്പത്തിക സഹായങ്ങൾ നൽകിയും പരിപാലിച്ച് കൊണ്ട് പോകുന്നത്. ചരിത്രം നോക്കൂ.., എന്തെല്ലാം തോന്ന്യാസങ്ങൾ വികൃതിചെക്കൻ നടത്തി? ആരെങ്കിലും തടഞ്ഞോ?? തടഞ്ഞില്ലെന്ന് മാത്രമല്ല, ആർക്കും ചോദിക്കാൻ പോലും അവസരം നൽകാത്ത രീതിയിൽ അവന് ചുറ്റും സംരക്ഷണ വലയങ്ങൾ തീർക്കുകയും ചെയ്തു. സംരക്ഷണ വലയമായാണ് ഈജിപ്തും ജോർദാനുമടങ്ങിയ ചില രാഷ്ട്രങ്ങളിന്നും നില നിൽക്കുന്നത്.


**


അമേരിക്ക പതിറ്റാണ്ടുകളായി ലോകരാഷ്ട്രങ്ങളിൽ നടപ്പിലാക്കികൊണ്ടിരിക്കുന്നക്രിയ‘കൾക്ക്ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിച്ചിരുന്നത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായിരുന്നു. എന്നാൽ ക്രൂഡ് ഓയിലിന്റെ ഖനനത്തോടെ അമേരിക്കൻ കഴുക കണ്ണുകൾ മിഡിലീസ്റ്റിലേക്ക് പതിക്കുകയും മിഡിലീസ്റ്റിലെ അധിക രാഷ്ട്രങ്ങളേയും സാമ്രാജ്യത്ത നീരാളി പിടിത്തത്തിലമർത്തുകയും ചെയ്ത്. സോവിയേറ്റിന്റെ അധപതനം കാര്യങ്ങൾ എളുപ്പമാക്കി.


അമേരിക്കൻ പോളിസികൾക്കനുസരിച്ചല്ലാതെ മിഡിലീസ്റ്റിൽ ആരും അടക്കി വാണീട്ടില്ല. ഉണക്ക കുമ്പൂസും ഒട്ടകപാലും കുടിച്ച് ജീവിച്ചവർക്കത് തുടരാനറിയാമെന്ന് പറഞ്ഞതിനാൽ വിമാനം തകർത്ത് കൊലപെടുത്തിയും, ജനാതിപത്യ പോരാട്ടങ്ങളെന്ന നാടകം കളിച്ച് സ്വന്തം മൂടുതാങ്ങികളെ പ്രതിഷ്ടിച്ചും വിദേശത്ത് ചായസൽകാരം നടത്തി നാട്ടിൽ മകനെ പ്രതിഷ്ടിച്ചതും അമേരിക്കൻ തിരകഥകളായിരുന്നു. ഇസ്റായീലെന്ന വികൃതിപയ്യനെ ദ്രോഹിക്കാനുള്ള സാധ്യതയെ ഇല്ലാതാക്കാനും തങ്ങളുടെ ചൊല്പടിക്ക് നിൽക്കുന്ന പാവയെ ഭരണത്തിൽ കൊണ്ട് വരാനുമായിരുന്നു ഇറാഖ്കുവൈത്ത് അധിനിവേശം.. . തിരകഥയിലാണ് സദ്ദാമിനെ കബളിപ്പിച്ച് ഇപ്പോൾ അമേരിക്കൻ ജനാതിപത്യംഇറാഖിൽ സ്ഥാപിക്കപെട്ടത്.


ഓരോ രാജ്യത്തെ ഭരണകൂടത്തെ മാറ്റുക മാത്രമായിരുന്നില്ല, അവരുടെ പോളിസി പ്രോഗ്രാമുകൾ മൊത്തം മാറ്റി എഴുതി. ഖത്തറിൽ സ്വന്തം ബാപ്പയെ പുറത്താക്കി അധികാരത്തിലേറിയപ്പോൾ മകന് വേണ്ടി അധികാര കൈമാറ്റ നാടകമായിരുന്നെന്ന് വിശ്വസിച്ചവർ എത്രവിഢികൾ!! മകൻ സ്ഥാനമേറ്റതോടെ ആദ്യമായി അവരെ അഭിനന്ദനമർപ്പിച്ചത് വികൃതിപയ്യൻ ഇസ്റായേലായിരുന്നു. ഇസ്റായേൽ ഭരണാധികാരികളുടെ രഹസ്യ സന്ദർശനവും നയതന്ത്രകാര്യാലയം സ്ഥാപിതമായതും തുടർന്നുള്ള നാളുകളിൽ നാം അവിടെ കണ്ടതാണ്.


ജനാധിപത്യം എന്നു പറഞ്ഞ് വിരട്ടൽ നാടകങ്ങൾ കളിക്കുന്ന അമേരിക്ക ലോകത്ത് തങ്ങൾക്കനുകൂലമായ രാഷ്ട്രങ്ങളിൽ (സ്വച്ചാതിപത്യ) ജനാധിപത്യത്തെ പ്രശംസിചതും അവയെ മാതൃക രാഷ്ട്രങ്ങളായി കൊണ്ട് നടന്നതും ഇപ്പോൾ പൊളിയുകയാണ്. അപ്രതീക്ഷിതമായി തുണീഷ്യ വീണതോടെ ഇനി അവിടെ ആരെ സ്ഥാപിക്കാനൊക്കുമെന്ന് തലപുകഞ്ഞാലോചിക്കുമ്പോഴാണ് ഈജിപ്തിലും അതിന്റെ അലയൊലികൾ കേട്ടത് തുണീഷ്യയേ പോലെയല്ല ഈജിപ്ത്. ഏറ്റവും കൂടുതൽ ജനങ്ങളുള്ള അറബ് രാഷ്ട്രം. വികൃതിചെക്കന്റെ അയൽ വാസിയും ഗാസയുടെ ദരിദ്രവാസിയും അതിനാൽ തന്നെ അമേരിക്കക്ക് ഈജിപ്തിൽ കളിക്കാനുള്ള തിരകഥക്ക് നല്ലവണ്ണം പ്രാധാന്യമുണ്ട്. ഈജിപ്തുമായി ഏത് വിധത്തിലാണ് കഴിഞ്ഞകാലങ്ങളിൽ ബന്ധം പുലർത്തിയതെന്ന് പറയുന്ന എത്ര റിപോർട്ടുകൾഅമേരിക്കയുടെയും ഈജിപ്ത്തത്തിന്റെയും ബന്ധങ്ങൾ ലക്ഷ്യം വെക്കുന്നത് പ്രാദേശികമയ സ്ഥിരതയും ഉഭയകക്ഷി ബന്ധങ്ങളൾക്കായുള്ള സൈനിക സഹകരണവും അതുവഴി ഈജിപ്ത്-ഇസ്റായീൽ സമാധാന ഉടമ്പടിയുമാണെന്ന് 2005 യു.എസ്. ഡിപാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഇറക്കിയ സി.അർ.എസ് (Congressional Research Service – ഓർഡർ കോട് IB93087) റിപോർട്ടിൽ പറയുന്നത്. അതു നിലനിന്ന് പോകാനാണ് ശരിയായ ജനാധിപത്യ സംവിധാങ്ങൾക്ക് പകരം ഏകാതിപത്യ-ജനാതിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നത്. വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ്മാരുടെ മാറ്റങ്ങളൊന്നും പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല. ബുഷിന്റെ കാലത്തിന് വ്യത്യസ്ഥമാകുന്നില്ല ഒബാമയുടെ മിഡിൽ ഈസ്റ്റ് നയം. കഴിഞ്ഞ കാലയളവിൽ ഈജിപ്തിന് അമേരിക്ക നൽകിയ ബില്ല്യനുകൾ തിരകഥക്ക് ഇളക്കം തട്ടതിരിക്കാനുള്ള ഡ്രോപ്സുകളാണ്. കഴിഞ്ഞ വർഷം (2010) ഈജിപ്തിലെ ജനാധിപത്യ സംവിദാനത്തിന് ഇളക്കംതട്ടാതെ മുന്നോട്ട് കൊണ്ട് പോകാൻ അമേരിക്ക ചിലവിട്ടത് 20മില്ല്യൻ ഡോളറാണ്, വിർഷവും ഇലക്ഷനും മറ്റു ചൊറകളില്ലെങ്കിലും ഹുസ്നി മുബാറക്കിനെ കേട് കൂടാതെ സംരക്ഷിക്കാൻ 5മില്ല്യൻ ഡോളർ അമേരിക്ക നൽകിയിട്ടുണ്ട്. നൂറ് കണക്കിന് മില്ല്യൻ മിലിട്ടറി തുടങ്ങിയവക്കും സഹായിച്ചിട്ടുണ്ട്.


ഈജിപ്തിലെ ‘ജനാധിപത്യ‘ നാടകം കേടുവരാതിരിക്കാൻ മില്ല്യൺ കണക്കിന് ഡോളർ അമേരിക്ക ഒഴുക്കിയിട്ടുണ്ടെങ്കിൽ അമേരിക്കൻ താല്പര്യത്തെ മുബാറക്ക് എത്രതോളം സംരക്ഷിച്ചിട്ടുണ്ടാവും!! ആയതിനാൽ ഈജിപ്തിലെജനാധിപത്യത്തിൽഅമേരിക്കൻ താല്പര്യങ്ങൾക്ക് കോട്ടം വരാതിരിക്കാൻ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഏതെങ്കിലും തരത്തിൽ മാറ്റത്തിരുത്തലുകളുണ്ടാവുകയാണെങ്കിൽ തങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നവരെ പ്രതിഷ്‌ഠിക്കുന്നതിന് വേണ്ടി ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പ് എന്നരീതിയിൽ അൽ ബറാദിയെ പോലുള്ളവർകഴുകകണ്ണോടെ ലാന്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന ജനകീയ പ്രക്ഷോപത്തെ ഇസ്ലാമിക തീവ്രവാദികളുടെ പ്രക്ഷോപമായി ചിത്രീകരിക്കാതിരിക്കാൻ ഇഖ്വാനുൽ മുസ്ലിമൂൻ കരുതലോടെ മാറിനിൽക്കുന്നതിനാൽ ജനകീയ പ്രക്ഷോപത്തിൽ ഉയർത്തികാണിക്കാൻ ഒരൂ നേതാവിന്റെ അഭാവം മുതലെടുക്കാൻ അമേരിക്കൻ താല്പര്യങ്ങളെ സംരക്ഷിക്കുന്നവർ കലുഷമായ കൈറോയുടെ തെരുവിലേക്കിറങ്ങിയിട്ടുണ്ട്. അത് തിരിച്ചറിഞ്ഞില്ലെങ്കിൽ മാറ്റി പ്രതിഷ്‌ഠിക്കുന്നത് ഇപ്പോഴുള്ളതിൽ നിന്നും വ്യത്യസ്തനാവില്ല.



അമേരിക്കക്ക് നേർക്ക് നേരെ ജനകീയ പ്രക്ഷോപത്തെ അടിച്ചമർത്തണമെന്ന് തുറന്ന് പറയാൻ കഴിയാത്തതിനാൽ സ്വന്തം സുഹൃത്തുണ്ടാക്കി കൊടുത്ത ജാര സന്തതിയായ വികൃതിചെക്കൻ വഴി കമന്റുകളിടുന്നു. ഈജിപ്തിന്റെ അഭ്യന്തരകാര്യമായിട്ട് പോലും ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ജനകീയ പോരാട്ടങ്ങളെ ഏത് രീതിയിലും അടിച്ചൊതുക്കാൻ ശ്രമിക്കണമെന്നും പരസ്യപ്രസ്ഥാവനകളിലൂടെ ആവശ്യപെടുന്നത് ഒരു തരത്തിലുള്ള മാറ്റവും അവരിഷ്ടപെടുന്നില്ല അതെല്ലെങ്കിൽ പോസിറ്റീവോ നെഗറ്റീവോ എന്ന് ചിന്തിക്കാനവസരം സൃഷ്ടിക്കാതെ പ്രശ്നങ്ങളെ ഒതുക്കുക എന്നതായിരിക്കും.

ഈജിപ്തിലേക്ക് ഇറക്കുമതി ചെയ്ത പല പ്രമുഖരേയും അമേരിക്കയും കൂട്ടാളികളും എതിർപക്ഷത്ത് പ്രതിഷ്ടിക്കും. അൽ ബറാദിയെപോലുള്ളവരെ മോശമായിട്ടാണ് ഇന്ന് പല പ്രോ-ഇസ്റാഈൽ മീഡിയകൾ ചിത്രീകരിക്കുന്നത്. ഒരൂ മാറ്റമുണ്ടാവുകയാണെങ്കിൽ സ്വന്തക്കാരെ പ്രധാനപെട്ട സ്ഥാനങ്ങളിൽ പ്രതിഷ്ടിക്കാൻ ചിലപ്പോ ഇത്തരം അടവുകൾകൊണ്ടായേക്കും. ഏതായാലും ഇത്തരക്കാരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ അടിസ്ഥാനപരമായ മാറ്റ സംഭവിക്കില്ല. മാത്രമല്ല, ഹുസ്നി മുബാറക്കിനെ മാറ്റിയാൽ മാത്രം അമേരിക്കൻ ആധിപത്യം തീരില്ല, ഡിപ്ളോമാറ്റ്സിൽ വരെ അവർക്ക് സ്വധീനമുണ്ട്. ആയതിനാൽ ശരിയായ ജനാധിപത്യക്രമം സ്ഥാപിക്കുക എന്നത് ഈജിപ്ത്യൻ ജനതക്ക് അത്ര എളുപ്പമല്ല.

Related Posts Plugin for WordPress, Blogger...