(RT പ്രക്ഷേപണം ചെയ്ത വീഡിയോ കമ്പ്യൂട്ടറിൽ സേവ് ചെയ്തത് കഴിഞ്ഞപോസ്റ്റിലുണ്ട്)
കഴിഞ്ഞ പോസ്റ്റിൽ ചർച്ച ചെയ്ത വീഡിയോ ലോകത്തിലെ പല മീഡിയകളും പ്രക്ഷേപണം ചെയ്തിരുന്നു. എന്നാൽ ഒരാഴ്ച്ച കഴിഞ്ഞതോടെ അത് പല മീഡിയ പോർട്ടലുകളും ഡെലീറ്റ് ചെയ്തിരിക്കുന്നു. ഒരാഴ്ച്ച ഓടേണ്ട സമയം ഗംഭീരമായി പ്രദർശിപ്പിക്കപെട്ടു. അതിന് ശേഷം ചോദ്യം ചെയ്യപെടാതിരിക്കാൻ ആരും അറിയാതെ ഒഴിവാക്കുകയും ചെയ്തു. പറഞ്ഞു വരുന്നത്, ഇന്ന് വാർത്തകൾക്ക് എക്സ്പേരി ഡേറ്റ് ഉണ്ട്. വാർത്തകളിലൂടെ എന്തു വിഷയമാണ് ജനങ്ങളിലേക്ക് എത്തിക്കപെടേണ്ടത്, അത് നിർവഹിക്കപെട്ടതിനു ശേഷം പ്രസ്തുത വിഷയത്തിലെ സത്യാവസ്ത പുറത്തുവരുന്നതോടെ അതല്ലെങ്കിൽ സത്യാവസ്ഥ പുറത്തുവരുന്നതിന് മുമ്പ് ന്യൂസ് തിരുത്തലുകളില്ലാതെ മൂടപ്പെടുന്നു.
വിഭാഗീയത് ഉണ്ടാക്കുന്ന,
അസത്യം നിറഞ്ഞ വീഡിയോ ഡെലീറ്റ് ചെയ്യാം, ന്യൂസ് പോർട്ടലിന്റെ ആർകേവ് ഫയലിൽ നിന്നും
ഒഴിവാക്കാം, ന്യൂസ് കണ്ടവരെ വായിച്ചവരെ തങ്ങളുടെ രാഷ്ട്രീയ പ്രചാരവേലകളിൽ വീഴ്ത്തി
കഴിഞ്ഞു. ന്യൂസ് പോർട്ടലിന്റെ യൂട്യൂബ് വീഡിയോ വരെ എടുത്തുമാറ്റാം. പ്രക്ഷേപണം ചെയ്തത്
കളവായ, മോർഫ് ചെയ്തെടുത്ത വീഡിയോ ആയിരുന്നെങ്കിൽ അതിൽ ക്ഷമാപണം നടത്തേണ്ടിയിരുന്നു,
അങ്ങിനെയുണ്ടായാൽ ജനങ്ങൾ സത്യം തിരിച്ചറിയുമല്ലൊ.. അതുണ്ടായില്ല.
വാർത്താ പോർട്ടലുകളിൽ
മുന്നിൽ നിൽക്കുന്ന റഷ്യ റ്റുഡേയിൽ നിന്നും സിറിയൻ അനുകൂല മീഡിയകളും ഇസ്ലാം ഫോബിയ പിടികൂടിയവരും ആ വീഡിയോ വേണ്ടുവോളം ഉപയോഗപെടുത്തി. സ്ത്രീകളും കുട്ടുകളുമടങ്ങിയ നൂറ് കണക്കിന് മനുഷ്യരെ
കൂട്ടകുരുതി കൊടുത്തത് സിറിയൻ വിമതരാണെന്നും, സൌദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങളാണ്
സിറിയയിൽ കാപിറ്റൽ ഒഫെൻസിന് കളിക്കുന്നതെന്നും വാർത്തയാക്കിയവർക്ക് വേണ്ടിരുന്ന ഏറ്റവും
വലിയ തെളിവായിരുന്നു സൌദി ജിഹാദികളുടെ ലേലം വിളി. യഥാർത്ഥത്തിൽ സൌദി അറേബ്യ ജിഹാദി
ചിന്തകളെ വിട്ടുവീഴ്ച്ചയില്ലാത്ത വിധം വളരെ കണിശമായി നേരിടുന്നു എന്ന സത്യം അറിയുന്നവർ
പോലും ഈ കള്ളവർത്തക്ക് അമിത പ്രധാന്യം നൽകുകയുണ്ടായി.
റോയിട്ടേർസ് റിപോർട്ട് ചെയ്തതാണെന്ന് ആർ.ടി. അടിക്കുറിപ്പെഴുതിയതോടെ ടൈംസ്
ഓഫ് ഇന്ത്യയുടെ ന്യൂസ് പോർട്ടലിലൂടെ വരെ ഈ ജിഹാദി ഹോക്സ് ക്ലിപ്പ് പുറത്തുവന്നു. കുറച്ചു ദിവസമാണെങ്കിലും ജിഹാദി ലേലം വിളി ലോകത്തിന്റെ പല ഭാഗത്തുള്ളവരേയും അറിയിച്ചുകഴിഞ്ഞു,
അതിന് ശേഷം തിരുത്ത് കൊടുക്കാതെ ഡെലീറ്റ് ചെയ്തത് കൊണ്ട് മനുഷ്യ മനസ്സിൽ പ്രതിഷ്ഠിക്കപെട്ട
ഇമേജ് ആര് തിരുത്തികൊടുക്കും?! ഇതു തന്നെയല്ലെ ലോകത്ത് നടക്കുന്ന അധിക ജിഹാദി ന്യൂസുകളുടേയും,
ഇന്ത്യയിലെ മക്ക മസ്ജിദിലും മലേഗാവിലേയും ഗുജറാത്തിലുമുൾപ്പടെ നടന്ന അവസ്ഥ? രാഷ്ട്രീയ
അജണ്ടകൾ ബ്രോഡ്കാസ്റ്റ് ചെയ്യപെടുന്നു, അവയുടെ യഥാർത്ഥ അവസ്ഥയും സത്യവും തിരിച്ചറിഞ്ഞാൽ അതിനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാതിരിക്കുക
എന്നത് തങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്യുന്ന വാർത്തകളുടെ സത്യസന്ധത ചോദ്യം ചെയ്യപെടുമെന്നത്
കൊണ്ട് മാത്രമല്ല, പ്രൊജക്റ്റ് ചെയ്യേണ്ട രാഷ്ട്രീയ ലക്ഷ്യങ്ങൾ തകിടം മറിയുമെന്നത്
കൊണ്ട് തന്നെയാണ്.
ശ്രദ്ധിക്കപ്പെടാതെ പോകുന്ന
ഇത്തരം ബ്രൈൻ വാഷ് വാർത്തകളെ നേരിടാൻ മീഡിയാ രാജക്കന്മാരുടെ സപ്പോർട്ടില്ലാതെ സാധ്യമല്ല.
വരും നാളുകളിൽ ഇനിയും ജിഹാദികൾ സൃഷ്ടിക്കപ്പെടും. എല്ലാ സൌകര്യങ്ങളുമുള്ള ഈ ആധുനിക
ലോകത്ത് വാർത്തകളുടെ സത്യസന്ധത തിരിച്ചറിയണമെങ്കിൽ മിനിമം ഒരാഴ്ച്ച സമയം വേണമെന്നതാണ്
സത്യം! അതു തന്നെ, ആ സത്യം നമ്മളെ തേടിവരില്ല, തേടിപിടിക്കേണ്ടിവരുന്നു എന്നതാണ് വർത്തമാന
വാർത്തകൾ നമ്മോട് പറയുന്നത്!