May 15, 2011

വീണ്ടും ഒരു 'ഹോക്സ്' കൂടി ചരിത്രത്തിലേക്ക്



പതിനെട്ടാം നൂറ്റാണ്ട് മുതൽ അധികാര ലോകത്ത് പലരീതിയിലുള്ള കബളിപ്പിക്കൽ നടന്നിട്ടുണ്ട്. അതിൽ ചിലത് ചരിത്രത്തിന്റെ ഭാഗമായി. ലോകത്ത് ഇന്നും ശാസ്ത്രവും പുരോഗതിയും പറയുന്നിടത്ത്, ചരിത്രത്തിന്റെ ഭാഗമായി ഇത് പഠിപ്പിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നു.

1814ൽ ലണ്ടൻ സ്റ്റോക് എക്സേഞ്ചിനെ ബാധിച്ച ഡ്യു ബർഗ് ഹോക്സ് ലോകത്ത് ഏറ്റവും വലിയ ഫൈനാ ഫിനാൻഷ്യൽ ഹോക്സായി അറിയപെടുന്നു. 1870കളിലെ പ്രസിദ്ധമായ ഇ.എം.എസ് ഡിസ്പാച് എന്നപേരിലറിയപെടുന്ന തെറ്റായ മെസേജ് ആയിരുന്നു ഫ്രഞ്ച്- ജർമ്മൻ (പ്രൂഷ്യ) യുദ്ധങ്ങൾക്ക് കാരണക്കാരനായത്. ബഹിരാകാശ രംഗത്ത് കുതിച്ചുകൊണ്ടിരിക്കുന്ന റഷ്യയുടെ മേൽ ആധിപത്യം സൃഷ്ടിക്കാനാണ് 1975കളിലെ മൂൺഹോക്സ് അമേരിക്ക സൃഷ്ടിച്ചത്. 2003ൽ വെപൺ ഓഫ് മാസ് ഡിസ്ട്രക്ഷൻ എന്ന പേരിൽ അവതരിപ്പിച്ച Dodgy Dossier ഇറാഖിനെ കീഴ്‌പെടുത്താൻ സാമ്രാജ്യത്വ ശക്തികൾ ഉപയോഗപെടുത്തിയത്. അതുപോലുള്ള ഒന്നൊന്നര ഹോക്സാകുന്നു 9 11നു ശേഷം ലോകത്ത് !33;വതരിപ്പിക്കപെട്ട ബിൻ ലാദിൻ എന്നാണ്  ചില വസ്തുതകൾ വെച്ച് മനസ്സിലാവുന്നത്.

വേൾഡ് ട്രേഡ് സെന്ററിന്റെ തകർച്ചയോട് കൂടി 'വാറ് ഒൺ ടെറർ' എന്ന ഓമനപേരിൽ ബിൻ ലാദിനെ സൃഷ്ടിക്കപെടുമ്പോൾ ലോകത്ത് ഇടപെടാൻ അമേരിക്ക പുതിയ തിയറികൾ സൃഷ്ടിച്ചെടുക്കുകയായിരുന്നു എന്നാണ് കഴിഞ്ഞ കാലങ്ങൾ പഠിച്ചുകഴിഞ്ഞാൽ നമുക്ക് മനസ്സിലാവുക. 

1911 ലെ കോൺസ്പേറസി തിയറിയിലേക്കൊന്നും പോകുന്നില്ല. എന്നിരുന്നാലും അതുമായി ബന്ധപെട്ട് കുറച്ചുകാര്യങ്ങൾ പറയേണ്ടതുണ്ട്. ട്രേഡ് സെന്ററ് വളരെ അസൂത്രിതമായി നടപ്പാക്കിയവർ ചില്ലറക്കാരല്ല എന്നത് അക്രമണ രീതിയിൽ നിന്നും മനസ്സിലാക്കാം. പുലർച്ചെ ഇന്ധനം നിറച്ച വിമാ‍നം അക്രമണത്തിനുപയോഗിക്കുക. ട്രേഡ് സെന്ററിനെ നില നിർത്തുന്ന ലോഹപില്ലറുകൾ ഉരുക്കി തകർക്കുക എന്ന ലക്ഷ്യത്തോടെ വളരെ ചൂട് വമിക്കുന്നതും എക്സ്പ്ലൊസീവുമായ വിമാന ഇന്ധനം ഉപയോഗപെടുത്തുക, അത് ബ്iൽഡിങ്ങിന്റെ ഇത്രാമത്തെ നിലയിൽ ഇടിച്ചാൽ ബിൽഡിങ്ങിന്റെ ബാലൻസ് നഷ്ടമാവുകയും പൊളിഞ്ഞുവീഴും എന്നൊക്കെ പ്രിപ്ലാൻ ചെയ്യണമെങ്കിൽ അവർ ചില്ലറക്കാരല്ല. അക്രമണ രീതിയും ഇരകളും മനസിലാക്കുകയാണെങ്കിൽ ഇതു മനസ്സിലാവും. ട്രേഡ് സെന്ററിൽ സാധാരണ ജോലിക്കുണ്ടാവുന്ന ഇസ്രായേലികൾ അന്നു വന്നിട്ടില്ല. ഇസ്രായേലികൾ മാത്രം രക്ഷപെട്ടു. ഇസ്രായേലിന് ബിൻലാദിൻ ഹോക്സുമായുള്ള ബന്ധം മനസ്സിലാവാൻ ഇതു മാത്രം മതി. കാരണം ഇല്ലാ‍ത്ത അക്രമികളെ സൃഷ്ടിച്ച് നശിപ്പിക്കുന്ന പരിപാടി ലോകത്ത് പല ഭാഗത്തായി ഇസ്രായേൽ നടപ്പാക്കിയതാണ്. ഇന്നും ഇസ്രായേലും ഇസ്രായേൽ ഗൈഡന്റ്സ് സ്വീകരിച്ചവരും നടപ്പിലാക്കി കൊണ്ടിരിക്കുന്നതുമാണ്. ഇസ്രായേലുമായി നമ്മുടെ രാജ്യത്തെ ഫാസിസ്റ്റുകളുടെ ബന്ധം പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെയാണ് ഫാസിസ്റ്റ് അധികാര പ്രക്രിയയിൽ ഇസ്രായേൽ ടച്ച് കാണുന്നതും. ഇന്നും നമ്മുടെ ഇടയിൽ ചർച്ചയായികൊണ്ടിരിക്കുന്ന ജാവേദ് (പ്രാണേഷ് കുമാറ്) , ഇസ്രത്ത് ജഹാൻ വ്യാജ ആകസ്മിക കൊലപാതകം മുതൽ എത്രയുണ്ട് ചേർത്തെഴുതാൻ!! സൃഷ്ടിച്ചെടുക്കുന്ന ടെറര് സ്റ്റോറികളുടെ പിന്നാമ്പുറകഥകൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. അതിനൊരൂ പക്ഷെ വർഗീയതയുടെ അതിർവരമ്പുകളുമുണ്ടായിരിക്കുമെങ്കിലും.

2004 നവമ്പറിൽ നടന്ന ഇലക്ഷനിൽ ജൂനിയർ ബുഷിനെ അധികാരത്തിലെത്തിച്ചത് ഒരു പക്ഷെ അൽജസീറയിലൂടെ ബിൻലാദിൻ നൽകിയ സഹായമായിരിക്കാം. സമയങ്ങൾക്കും സന്ദർഭങ്ങൾക്കുമനുസരിച്ചാണ് ന്യൂസ് വാല്യൂ.... അത് പലപ്പോഴും ബിൻലാദനിൽ നിന്നും കടുത്ത എതിരാളിയായ ബുഷിനും അമേരിക്കൻ ഭരണകൂടത്തിനും ലഭിച്ചിട്ടുണ്ട്. അതിൽ ജസീറക്കും ഖത്തർ ഭരണകൂടത്തിനും ഇസ്രായേലിനുമുള്ള പങ്ക് കുറച്ചുകാണാൻ  കഴിയില്ല.


2000 ൽ ഖത്തറിന്റെ അധികാരം അച്ചനിൽ നിന്നും മകൻ കൈയ്യടക്കിയപ്പോൾ പലരും പറഞ്ഞു, അത് അധികാരം കൈമാറാൻ അച്ചനും മകനും ഒത്തുകളിച്ചതാണ്. അതിലേക്ക് പോകുന്നില്ല, അധികാരം ഏറ്റെടുത്ത ഉടനെ അഭിനന്ദനം ലഭിച്ചത് ഇസ്രായേലിൽ നിന്നുമാണ്. അറബ് ലോകത്ത് ഇസ്രായേലിനെ സ്വാഗതം ചെയ്ത രാഷ്ട്രമെന്ന ക്രെഡിറ്റും അവർക്കാണ്. വിദേശത്ത് പഠിക്കുന്ന കാലത്ത് അദ്ദേഹത്തെ ചിലർ കാര്യമായി ഉപയോഗപെടുത്തിയിട്ടുണ്ട്. അതിന്റെ പിന്നാമ്പുറ കളികളാണ് പല തീമുകളിലായി ലോകത്ത് കാണുന്നത്. പാശ്ചാത്യരുടെ കണ്ണിലെ കരടായി അൽ ജസീറയെ കാണിക്കുന്നുണ്ട്. അതിന് ചില്ലറ ലൊട്ട് ലൊടുക്ക് ന്യൂസുകളും കുറച്ചു ശഹീദുകളേയും ലോകത്ത് സൃഷ്ടിച്ചിട്ടുണ്ട്. കളിക്കുന്നതും ജയിക്കുന്നതും എല്ലാം പിന്നാമ്പുറത്തുള്ളവർ... തോൽക്കുന്നത് ഇതിനിടയിൽ പിന്നണിയിലെ കളിപ്പിക്കൽ അജണ്ടകളറിയാത്ത സത്യ സന്ധരായ ജേണലിസ്റ്റുകൾ... അവർ അരചാൺ വയറ് നിറക്കാനും, പ്രീ പ്ളാനുകൾക്കപ്പുറം യഥാർത്ഥ്യങ്ങളുടെ ചിത്രങ്ങൾ പുറം ലോകത്ത് അറിയിക്കാൻ ശ്രമിച്ചവവരാണ്.  പരമ പ്രധാനമായ പല കളികളും അറേബ്യൻ ലോകത്ത് അൽ ജസീറ വഴി ലോകത്ത് നടന്നിട്ടുണ്ട്. ആ കളികൾ ഭാവിയിൽ വെളിച്ചത്താകാതിരിക്കാനാണ് പിന്നീട് കുത്തക, സാമ്രാജ്യത്വ കമ്പനികൾ തന്നെ ജസീറയെ ഏറ്റെടുത്തതും. 

കളികളിൽ നിന്നും ശരിയാം വിധം കാര്യം മനസിലാക്കിയ ഒബാമയുടെ കളികൾ പ്രതിരോധത്തിന്റെതാണ്. അത് അഫ്‌ഗാനിൽ നിന്നും രക്ഷപെടുന്നതിന്റെ മാർഗങ്ങളാണ്, അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള മുന്നേറ്റമാണ്. അതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഒസാമ എന്ന സ്റ്റാച്യൂ ഇല്ലാതാക്കിയതിലൂടെ ഒബാമ ശ്രമിച്ചത്. മാത്രമല്ല, മിഡിലീസ്റ്റിൽ അമേരിക്കൻ ജാര സന്തതിയുടെ നില നില്പ് അപകടകരമാവാതിരിക്കാൻ ഇനി അവിടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് ഈജിപ്തും മൊറാക്കൊയും കൂടെ യമനും കൂടി വിളിച്ച് പറയുമ്പോൾ അവഗണിക്കാൻ അമേരിക്കക്ക് കഴിയില്ല. ഫല;സ്തീൻ സംഘടനകളെ യോജിപ്പിക്കുന്നതിൽ ഈജിപ്ത് വിജയിച്ചതും അതുപോലുള്ള ഇസ്രായേലിനെ ബാധിക്കുന്ന ഏത് പ്രശ്നവും ലോകപോലീസിന്റെ ഉറക്കം കെടുത്തും. കാരണം ലോക പോലീസിന്റെ കടിഞ്ഞാൽ അമേരിക്കൻ കോൺഗ്രസ്സ് വഴി സാമ്പത്തികധിപന;്മാരായ ജൂത ലോബികളിലാണ്. അതുകൊണ്ട് തന്നെ റിപബ്ലികൻ പാർട്ടി വന്നാലും ഡെമോക്രാറ്റ്രിക് പാർട്ടിവന്നാലും പ്രസിഡന്റുകൾ ഏത് ജാതി വർഗക്കാരനായാലും മോഹവാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിന് ലിമിറ്റുണ്ട്. മാക്സിമം ഉപരിപ്ലവമായ മാറ്റങ്ങൾ ചെയ്യാൻ കഴിഞ്ഞാൽ അത്രയുമായി എന്നല്ലാതെ ഇസ്രായേലിനോടുള്ള രാഷ്ട്രീയ വിധേയത്വം മാറ്റി മറിക്കാനാവില്ല. അതു കൊണ്ട് അഫ്‌ഗാനിൽ നിന്നും രക്ഷെപെട്ട് മിഡിലീസ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇല്ലാത്ത ഒസാമയെ കൊന്നൊടുക്കിയത്. ഒസാമകൾ അമേരിക്കൻ രാഷ്ട്രീയ കളികൾക്ക് അത്യാവശ്യമായതിനാൽ പുതിയ ഒസാമ അടുത്തു തന്നെ മിഡിലീസ്റ്റിൽ നിന്ന് ഉയർത്തെഴുന്നേൽക്കും. ലോക രാഷ്ട്രങ്ങളിൽ പോലീസുകാരനെ പോലെ കയറിചെല്ലാൻ അത്തരം ഒരു ബിംബം അമേരിക്കക്ക് ആവശ്യമാണ്. 

 ഒരു കാലത്ത് അമേരിക്കന്‍തോഴനായിരുന്ന ബിന്‍ലാദിന്‍ ഇറാഖ് അധിനിവേശത്തോടെയാണ് എതിരാളിയായി മാറിയത്. എന്നാല്‍ എതിരാളിയായതിനു ശേഷം എഴുതി ചേര്‍ക്കാന്‍ ആളെ കിട്ടാത്തതൊക്കെ ബിന്‍ലാദിന്റെ  പേരില്‍ കെട്ടിവെക്കുന്നതാണ് പിന്നീട് കാണുന്നത്. ബിന്‍ലാദിന്‍ ഇല്ല എന്നോ, അദ്ദേഹം നല്ലവനാണെന്നോ എന്നല്ല പറഞ്ഞു വരുന്നത്, ലോകാധിപന്മാരായ ഒരു രാഷ്ട്രം പാതിറ്റാണ്ടുകളായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗപെടുത്തി ഒരു രാഷ്ട്രം കീഴടക്കിയിട്ടും ബിന്‍ലാദിനെ പിടികൂടാനായില്ല എന്നതിനാല്‍ ഇവര്‍ പറഞ്ഞു കൊണ്ടിരിക്കുന്ന 'ബിന്‍ലാദിന്‍' അലാവുദ്ധീന്റെ അത്ഭുത വിളക്കിലെ ഭൂതമാണോ എന്ന് സംശയിക്കും വിധമാണ്.  



ഈ പറയപെട്ട 'ഭൂത'ത്തിന്റെ തിരക്കഥ മാറുന്നത് ഒബാമ അഫ്ഗാനില്‍നിന്നും സൈനിക പിന്മാറ്റം പ്രഖ്യാപിച്ചു പ്രസിഡന്റാകുന്നതോടെയാണ് . ബിന്‍ലാദിനെ കണ്ടെത്തി ലോകത്തിനു കാണിച്ചു കൊടുക്കാന്‍ ഒരു ഫോട്ടോ പോലുമില്ലാത്ത നിലയില്‍ കൊന്നു കടലിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു! ആദ്യം റിലീസ് ചെയ്ത ഫോട്ടോ ഫേക്കാണെന്ന് ലോകം മനസ്സിലാക്കുകയും അമേരിക്കയുടെ അടുത്ത് ലോകത്തിനു നല്‍കാന്‍തെളിവുകളില്ല എന്നാകുമ്പോള്‍ ‍ബിന്‍ലാദിന്‍എന്നത് അമേരിക്കന്‍ ഭൂതമാനെണെ ന്നു ആരെങ്കിലും സംശയം പറഞ്ഞാല്‍ അംഗീകരിക്കാനെ നിവൃത്തിയുള്ളൂ. പിടികൂടാന്‍ കഴിഞ്ഞിട്ടും കൊല്ലുകയും പ്രധാനമായും ലഭിക്കേണ്ട പല തെളിവുകളും സ്വയം ഇല്ലാതാക്കുകയും ചെയ്തതു വഴി ബുഷിനെയും അമേരിക്കയെയും രക്ഷിക്കുകയാണ് അമേരിക്ക൯ മിലിട്ടറി ചെയ്തിരിക്കുന്നത്. 

പറഞ്ഞു വരുന്നത് ലോകത്ത് പല കബളിപ്പിക്കലും നടന്നിട്ടുണ്ടെങ്കിലും വളരെ കുറച്ചു മാത്രമാണ് ചരിത്ര സത്യമായി അംഗീകരിക്കപെട്ടവ. അതിൽ പ്രമുഖമാണ് മൂൺ ഹോക്‌സ്. ഇന്നും നമ്മുടെ പാഠപുസ്തകങ്ങളിൽ ആ കളവ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. വരുന്ന ചരിത്രങ്ങളിൽ ബിൻലാദിനെയും  കൂടി ചേര്‍ത്ത് പഠിക്കാം.



please see what banaseer says about binladin :)

47 comments:

ബെഞ്ചാലി said...

കുറച്ചു ദിവസം മുമ്പ് എഴുതിയെങ്കിലും ഇന്നാണ് പോസ്റ്റാനായത്

Jazmikkutty said...

ബെഞ്ചാലി,വസ്തുതകളെ നന്നായി വരച്ചു കാട്ടി...അമേരിക്ക ആയത് കൊണ്ടു എന്തും ആവാലോ,,,അല്ലേ?
നാട്ടിലെ ഒരു ചൊല്ലാണ് ഓര്‍മ വരുന്നത്..മൌല്യാര്‍ക്ക് നിന്നിട്ടും............ ബാക്കി പറയേണ്ടല്ലോ

Anonymous said...
This comment has been removed by the author.
Unknown said...

സെപ്തംബ്ബറ് 11.അമെരിക്കന്‍ യുദ്ധതന്ത്രം..എന്ന പുസ്തകത്തിലൂടെ വിശദമായി മനസ്സിലാക്കിയ സത്യങ്ങള്‍..ഒരു ബ്ലോഗിലൂടെ കാണാന്‍ കഴിഞ്ഞതിലും, സത്യം മനസ്സിലാക്കുന്ന ഒരു ന്യൂന പക്ഷം എന്നുമുണ്ടാവും എന്ന സന്തോഷം ഇവിടെ കുറിക്കുന്നു. ബിംബങ്ങള്‍ മാറി മാറി വരും..അജണ്ട മാറില്ല..ഷണ്ഡീകരിക്കപ്പെട്ട അറബ് ലോകത്തിനു ഒന്നും ചെയ്യാന്‍ കഴിയില്ല..

Unknown said...
This comment has been removed by the author.
നാമൂസ് said...

ഇതിലെ പരാമര്‍ശന വിഷയങ്ങളില്‍ പലതും എനിക്ക് പുതിയ അറിവുകളാണ്. എന്നിലൊരു ജിജ്ഞാസുവിനെ വളര്‍ത്തുന്നതില്‍ ഈ ലേഖനം കാരണമായിരിക്കുന്നു. ഇത്തരം പുതിയ വിവരങ്ങളുടെ സമാഹരണത്തിനും കൂടെ ബ്ലോഗും ബ്ലോഗിങ്ങും ഉപകാരപ്പെടുമെങ്കില്‍ അത് പ്രോത്സാഹനം അര്‍ഹിക്കുന്നു.

ലേഖകന്‍ സൂചിപ്പിക്കുന്നത് പോലെ അധികം താമസിയാതെ തന്നെ മറ്റൊരു ലാദന്‍ ഉയിര്‍ കൊള്ളപ്പെടും. സാമ്രാജ്യത്ത വ്യാപനത്തിന് ആയുധ കച്ചവടത്തിന് മുതലാളിത്ത താത്പര്യാര്‍ത്ഥം ഇനിയും പലയിടങ്ങളിലായി യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. എങ്കിലല്ലേ... ലോക പോലീസിന് 'സമാധാനം' പുനസ്ഥാപിക്കാന്‍ ഒക്കൂ....

Akbar said...

ബിന്‍ലാദന്‍ തീവ്രവാദി ആണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ലോകത്തെ ഡെമോക്രാറ്റിക് രാജ്യം എന്നവകാശപ്പെടുന്ന അമേരിക്ക ഉസാമയെ ജീവനോടെ പിടിച്ചു ഒരു രാജ്യാന്തര കോടതിക്ക് മുമ്പില്‍ കുറ്റ വിചാരണ ചെയ്തു ലോകത്തിനു മാതൃക കാണിക്കാഞ്ഞത് എന്ത് കൊണ്ട് എന്നാ ചോദ്യം മറ്റനേകം ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉയര്‍ന്നു നില്‍ക്കുന്നു.

ലേഖനം പതിവ് പോലെ ആരും സ്പര്‍ശിക്കാത്ത മേഖലകളിലൂടെ കടന്നു പോകുമ്പോള്‍ വായനക്കാര്‍ക്ക് പുതിയ വിവരങ്ങള്‍ ലഭിക്കുന്നു.

Jefu Jailaf said...

ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയിൽ മാത്രമാണു മിത്രമാകുന്നതു. ന്യായീകരിക്കപ്പെടാവുന്ന ഒന്നും ലാദനിൽ നിന്നും ഉൾകൊള്ളാനാനില്ല..

പറയാൻ മടിക്കുന്നതും,പുതിയ പലതും ഉൾകൊള്ളുന്നതുമായ മറ്റൊരു പോസ്റ്റ്.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

അതെ ,. എല്ലാ സംശയങ്ങളും ബാക്കി ആക്കി ഒരു ഗയിം അവസാനിക്കുന്നു ....
തലയ്ക്കു രണ്ടരക്കോടി വിലയുള്ള , ലോകത്തെ രാജ്യങ്ങള്‍ ഒന്നിച്ച അന്വേഷിക്കുന്ന ബിന്‍ ലാദിന്‍ പാക്കിസ്ഥാന്‍
സൈന്യത്തിന്റെ മൂക്കിനു താഴെ ഇങ്ങനെ താമസിക്കുന്നു എന്ന് വിശ്യസിക്കണോ ?????????
എല്ലാം ഒരു മായ അല്ലെ ?

തീര്‍ത്തും വ്യത്യസ്തമായ പോസ്റ്റ്‌ വീണ്ടും ................

jayanEvoor said...

ഇസ്രയേൽ - അമേരിക്കൻ അച്ചുതണ്ട് നമ്മുടെയൊക്കെ സങ്കല്പങ്ങൾക്കും മുകളിലാണ് പദ്ധതികൾ ആസൂത്രണം ചെയ്യുക.

ഒപ്പം തന്നെ താലിബാൻ തീവ്രവാദം എന്നതും യാഥാർത്ഥ്യം തന്നെ. അത് സ്വയം തോന്നി ചെയ്യുന്നതായാലും, പരപ്രേരണ കൊണ്ടു ചെയ്യുന്നതായാലും.

ഒരു കാര്യം ഉറപ്പ്. ഇന്ന് ഏറ്റവും കൂടുതൽ നിരപരാധികൾ ബോംബ് പൊട്ടി ചാകുന്നത് ഇറാഖിലും, അഫ്ഗാനിലും, പാക്കിസ്ഥാനിലുമാണ്.

ഇതിനൊരു പരിഹാരം കാണാൻ വേണ്ടപ്പെട്ട എല്ലാവരും ഒരുമിച്ചുകൂടി സമചിത്തരായി ആലോചിച്ചാൽ നന്നായിരുന്നു.

ശ്രീക്കുട്ടന്‍ said...

തകര്‍പ്പന്‍.പലതും പുതുതായി മനസ്സിലാക്കുന്ന വസ്തുതകള്‍.

വാഴക്കോടന്‍ ‍// vazhakodan said...

അമേരിക്കൊക്കെ എന്തും ആവാം. ഇസ്രായേല്‍ അവരുടേ സ്വന്തം രാഷ്ട്രവും. അവര്‍ ചെയ്ത് തീര്‍ക്കുന്ന വേണ്ടാധീനങ്ങള്‍ക്ക് ഇന്ത്യയടക്കമുള്ളവര്‍ ഏറാന്‍ മൂളികളാകുന്നു.

വളരെ പ്രസക്തമായ പോസ്റ്റ്! ആശംസകള്‍!

ബെഞ്ചാലി said...

അഫ്ഗാനില്‍ താളിബാനികള്‍ ഇല്ല എന്നോ പാക്കിസ്ഥാനിലും മറ്റ് ഭാഗങ്ങളിലും തീവ്രവാദികള്‍ ഇല്ല എന്നൊ വാദമില്ല. തീവ്രവാദം എന്നും മനുഷ്യ സമൂഹത്തിനു നാശമാണ് ഉണ്ടാക്കിയിട്ടുള്ളത്.

NiKHiL | നിഖില്‍ said...

ഒരുപാട് കാര്യങ്ങളില്‍ പുതിയ വിവരങ്ങള്‍ തന്നു, ലേഖനം.. വിജ്നാനപ്രദം, കെട്ടുറപ്പോടു കൂടിയത്... അത്രേ വിശേഷിപ്പിക്കുന്നുള്ളൂ.. നന്നായിട്ടുണ്ട്...

പാവപ്പെട്ടവൻ said...

ലേകത്തിന്റെ ഏതെങ്കിലും കോണിൽ ജനാധിപത്യത്തിന്റെ ചെറിയ വിജയങ്ങൾ ഉണ്ടങ്കിൽപോലും അവിടേക്ക് ഭീകരവാദവും ,മയക്കുമരുന്നും,ആയുധങ്ങളും കയറ്റി അയക്കുന്ന രാജ്യമാണ് അമേരിക്കയും അഥവ ഇസ്രേയേലും .ഒരു രാജ്യത്തെ ദേശിയവരുമാനത്തിന്റെ നല്ലൊരു ഭാഗം ആയുധവില്പനയിലൂടെ നേടുന്ന സമ്പാദ്യമെന്നു പറയുമ്പോൾ അതിന്റെയുക്തി നമ്മേവരിഞ്ഞ് മുറുക്കുന്നത് ലോകസാമാധാനത്തിന്റെ അവസാന വാക്കായ അമേരിക്കയിൽ നിന്നു ഇസ്രേയേൽവഴി ലോകത്തിന്റെ നാനഭാഗങ്ങളിലേക്കു നീളുന്ന ഒരു ചരടാണ്.

സാക്ഷി said...

നല്ല നിരീക്ഷണത്തിനു നന്ദി !

ajith said...

എന്തായാലും ഒരു കാര്യം വ്യക്തം. 9/11 പോലെ ഇത്ര പെര്‍ഫെക്റ്റ് ആയ ഒരു അസ്സാ‍ള്‍ട്ട് ചരിത്രത്തില്‍ കാണുകയില്ല. ആര്‍ക്കെങ്കിലും ഇത്രയ്ക്ക് മുന്‍കൂട്ടി ചിന്തിക്കാന്‍ കഴിയുമായിരുന്നുവോ ഒരു വിമാനം ഇടിച്ചാല്‍ ഇങ്ങിനെയൊരു ഇമ്പാക്റ്റ് ഉണ്ടാകുമെന്ന്? ഇനിയിപ്പോ ഏത് ലാദനാവോ പ്രധാന പ്രതിപക്ഷം!!!

Ismail Chemmad said...

വളരെ ഏറെ അത്ഭുതപ്പെടുത്തുന്ന വിവരങ്ങള്‍ പകര്‍ന്നു തന്ന പോസ്റ്റ്‌. പറഞ്ഞ കാര്യങ്ങള്‍ ഒരു വലിയ ചിന്തയായി മനസ്സില്‍ കുടിയേറുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു

Unknown said...

ഇതിലും താങ്കളുടെ അഭിപ്രായത്തോട് ചെറിയൊരു വിയോജനം രേഘപ്പെടുത്തിക്കൊള്ളട്ടെ. ഒന്നാമതായി, 9/11 സമയത്ത് 4000ത്തോളം വരുന്ന ഇസ്രായേലികള്‍ ആരും ജോലിക്ക് ഹാജരായില്ല എന്നത് തികച്ചും തെറ്റാണ്. ആ ആക്രമണത്തില്‍ മരണപ്പെട്ട ഇസ്രായെലികളുടെ എണ്ണം 300ഓളമാണ്. സംശയനിവാരണത്തിനായി താങ്കള്‍ക്കു wikipediaയോ, 9/11 official sitesഓ നോക്കാവുന്നതാണ്. അതിനാല്‍ തന്നെ ഇസ്രായേല്‍ അങ്ങനെ ഒരു വിവരം അറിഞ്ഞിരുന്നു എന്ന് സ്ഥാപിക്കാന്‍ കഴിയില്ല. ബഹിരാകാശ മേഘലയില്‍ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ പറഞ്ഞു കൊള്ളട്ടെ, മൂണ്‍ landing സത്യമാനെന്നതിനു നിരവധി തെളിവുകള്‍ ഉണ്ട്. അവ റഷ്യ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളെല്ലാം അന്കീകരിച്ചതുമാണ്.അവയെല്ലാം ഇപ്പോള്‍ പറയാന്‍ ആവില്ലെങ്കിലും.

ഒസാമയെ അന്ന് അമേരിക്ക വധിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനുള്ള എന്‍റെ നിരീക്ഷണങ്ങള്‍ ഇവയാണ്.

1) അമേരിക്ക ഈ ഒപെരറേന്‍ നടത്തുന്ന അര്‍ത്തരാത്രി സമയത്ത് ആ സ്ഥലത്ത് തന്നെയുള്ള മറ്റൊരു പാക്കിസ്ഥാനി പൌരന്‍ തന്‍റെ വീടിന്റെ മുകളിലൂടെ ഹെലികപ്റെര്‍ പറന്നതിന്റെയും, അടുത്തൊരു സ്ഥലത്ത് ആക്രമണം നടക്കുന്നതിന്റെയും ലൈവ് വിവരങ്ങള്‍ twitterഇല്‍ പോസ്ടിയിരുന്നു. അത് വിശ്വപ്രസിധമാകുകയും പിറ്റേന്ന് അദ്ദേഹത്തിന്‍റെ ഇന്റര്‍വ്യൂ NDTVഇല്‍ ഞാന്‍ കാണുകയും ചെയ്തതാണ്.

2)അമേരിക്ക ഇതിനായി ഉപയോഗിച്ചത് black hawkinte stealth category fighter helicopter ആണ്. തകര്‍ന്ന ഹെലികപ്റെരിന്റെ അവശിഷ്ട്ടങ്ങള്‍ പരിശോദിച്ചു അത് black hawk തന്നെയെന്ന് reuters news agency സാക്ഷ്യപ്പെടുതുകയുണ്ടായി.അതിന്‍റെ അവശിഷ്ടങ്ങള്‍ പാക്കിസ്ഥാന്‍ ചൈനയ്ക്ക് കൈമാറിയെന്നും വാര്‍ത്ത വന്നിട്ടുണ്ട്.ലോകത്ത് മറ്റാരുടെ കയിലുമില്ലാത്ത സാങ്കേതിക വിദ്യയുള്ള ഒരു വിമാനം അമേരിക്ക വെറുതെ പാകിസ്ഥാനില്‍ തകര്‍ത്തിടുമോ?

ഒസാമ അന്നാണ് വധിക്കപ്പെട്ടത് എന്ന് ഞാന്‍ പറയുകയല്ല. താങ്കള്‍ മറിച്ചു വിശ്വസിക്കുന്ന പോലെ ഞാന്‍ ഇങ്ങനെ വിശ്വസിക്കുന്നു.അത്രമാത്രം.

കൊച്ചു കൊച്ചീച്ചി said...

ഇങ്ങനൊക്കെ എഴുതിയാല്‍ വിശ്വസിക്കാന്‍ തയ്യാറുള്ള ധാരാളം പേരു കാണുമായിരിക്കും അല്ലേ.

അമേരിക്ക ഗുണഗണങ്ങളുടെ വിളനിലമാണെന്നോ ഇസ്രയേല്‍ സത്ഗുണസമ്പന്നരാണെന്നോ ഒന്നും ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ 9/11 ഒരു വെറും "ഹോക്സ്" ആയിരുന്നെന്നൊക്കെ പറയുന്നവരില്‍നിന്ന് കാതങ്ങള്‍ ദൂരെ മാറിനില്‍ക്കുകയാണു് ഞാന്‍ ചെയ്യുക.

ഇതിന്റെ പേരില്‍ ഒരു സംവാദത്തിലൊന്നും ഏര്‍പ്പെടാന്‍ താല്പര്യമില്ല, കേട്ടോ. ഒരോരുത്തരുടെ വിശ്വാസം അവരവര്‍ക്ക്.

MOIDEEN ANGADIMUGAR said...

“2004 നവമ്പറിൽ നടന്ന ഇലക്ഷനിൽ ജൂനിയർ ബുഷിനെ അധികാരത്തിലെത്തിച്ചത് ഒരു പക്ഷെ അൽജസീറയിലൂടെ ബിൻലാദിൻ നൽകിയ സഹായമായിരിക്കാം. സമയങ്ങൾക്കും സന്ദർഭങ്ങൾക്കുമനുസരിച്ചാണ് ന്യൂസ് വാല്യൂ.... അത് പലപ്പോഴും ബിൻലാദനിൽ നിന്നും കടുത്ത എതിരാളിയായ ബുഷിനും അമേരിക്കൻ ഭരണകൂടത്തിനും ലഭിച്ചിട്ടുണ്ട്. അതിൽ ജസീറക്കും ഖത്തർ ഭരണകൂടത്തിനും ഇസ്രായേലിനുമുള്ള പങ്ക് കുറച്ചുകാണാൻ കഴിയില്ല.”

അങ്ങനെയാകുമോ ? ഈ പോസ്റ്റ് വായിച്ച് ആകെ ഒരു കൺഫ്യൂഷൻ.

നസീര്‍ പാങ്ങോട് said...

very informative...nallezhutthukal...

ഷമീര്‍ തളിക്കുളം said...

വളരെ അറിവുപകരുന്ന ഒരു പോസ്റ്റ്‌.
ഉസാമയെ പോലുള്ള ഒരു വ്യക്തിയെ നാം കേള്‍ക്കുന്നതും കാണുന്നതും അമേരിക്കക്കാരന്റെ കയ്യിലൂടെയാണ്. അയാളെ കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയാണ് പുറത്തുവിടുന്നതും വാര്‍ത്തയാക്കുന്നതും. ഒടുവില്‍ കൊന്നു തള്ളിയതും.

Lipi Ranju said...

വ്യത്യസ്തമായ പോസ്റ്റ്‌ ...
അവിശ്വസനീയമായ എത്രയോ വസ്തുതകള്‍ ലോകത്ത് നടക്കുന്നു!!!

Pushpamgadan Kechery said...

nalloru postanu.
abinandanangal..

ഋതുസഞ്ജന said...

Post ne vizhungunna comment! Danish chettante comment super:)

ബെഞ്ചാലി said...

@DKD : താങ്കള്ക്കും ആര്ക്കും ബെഞ്ചാലിയില്‍ തുറന്ന അഭിപ്രായം പറയാം. സ്വാഗതം.

വിഷയങ്ങളെ കേള്ക്കു ന്നതു പോലെ നേരെ സ്വീകരിക്കുന്നവര്ക്കെ ല്ലാം താങ്കളുടെ അഭിപ്രായം തന്നെ ആയിരിക്കും. ആരെങ്കിലും തരുന്ന ന്യൂസ് അതേപോലെ വിശ്വസിക്കാന്‍ എനിക്കാവില്ല. താങ്കള്‍ സൂചിപ്പിച്ച ന്യൂസുകളെല്ലാം ഞാനും വായിച്ചത് തന്നെയാണ്. എല്ലാ ഇസ്രയേലികളും തീവ്ര നിലപാടിനെ, ഭരണകൂട ചെയ്തികളെ അംഗീകരിക്കുന്നവരല്ല. അത്തരം ആളുകളെ ഭരണകൂടം കശാപ് ചെയ്യാറുമുണ്ട്. പലസ്തീനികളുടെ വീട് പൊളിക്കുന്നതിന് തടസ്സം നിന്ന ഇസ്രായേലിയെ കവചിത വാഹനം കയറ്റി കൊന്ന ചരിത്രവും ഇസ്രായേലി ഫാസിസ്റ്റ്കള്ക്ക് സ്വന്തം. 9 11 ലെ നാടകങ്ങള്‍ അറിയാതെ പെട്ടുപോയ ഇസ്രായേലികളുടെ ചില്ലറ കണക്കും അവരുടെ തിരക്കഥയില്‍ പെട്ടതാണെന്നു വിശ്വൊസിക്കാനെ എനിക്ക് കഴിയൂ , എന്നാലെ നേര്ക്കു നേരെ ചിന്തിക്കുന്നവരെ പറ്റിക്കാന്‍ കഴിയൂ.

മൂണ്‍ ലാന്റിംഗ് ഹോക്സാണെന്നു ആദ്യം വിളിച്ചു പറഞ്ഞത് നാസയിലെ എഞ്ചിനീയര്‍ ആണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ നാസയുടെ ക്ളിപ്പും ബിന്ലാ്ദിന്‍ ഫോട്ടോ പോലെ പൊളിച്ചുകഴിഞ്ഞതാണ്. റഷ്യ 'വിശ്വസിച്ചത്' കൊണ്ടാണ് മനുഷ്യനില്ലാതെ റഷ്യയും മൂണ്‍ ലാന്റിഗ് പ്രോഗ്രാം നടത്തിയത്. പല രാഷ്ട്രങ്ങളും മൂണ്‍ പ്രോജക്റ്റുകള്‍ നടത്തിയിട്ടുണ്ട്. പക്ഷെ അമേരിക്കയെ പോലെ ഹോളിവുഡ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നില്ല. ബുദ്ധിയുള്ളവര്ക്ക്ം ചിന്തിക്കാം, എന്ത് കൊണ്ട് പിന്നീട് ഒരു മൂണ്‍ പ്രൊജക്റ്റ്‌ അമേരിക്ക നടത്തിയിട്ടില്ല? മാത്രമല്ല ഇന്ത്യ അയച്ച പേടകത്തില്‍ വരെ നാസയുടെ പരീക്ഷണ സാമഗ്രികള്‍ ഉണ്ടായിരുന്നു. എന്തെ നാസ രണ്ടാമതൊരൂ മൂൺ പ്രൊജക്റ്റ് തുടങ്ങാതിരിക്കാൻ കാരണം? ചന്ദ്രനിൽ വെള്ളമുണ്ടോ, ചന്ദ്രോപരിതലം അങ്ങിനെ, ധാതുസമ്പത്ത് കൂടുതലാണെന്ന് ഇവിടെന്നു പരീക്ഷണം വേണോ?? രണ്ടാളെ അയച്ചാൽ പോരെ?? സുഹൃത്തെ, വിശ്വസിക്കാൻ താങ്കളെ പോലുള്ളവർക്ക് കഴിഞ്ഞേക്കും...

ഒസാമയെ വധിച്ചു എന്നു താങ്കൾ വിശ്വസിച്ചോളൂ.. വിശ്വാസമല്ലെ എല്ലാം.. പക്ഷെ അത് യാഥാർത്ഥ്യമായികൊള്ളണമെന്നില്ല. തങ്കൾ സൂചിപ്പിച്ച പാക്കിസ്ഥാനി സുഹൈലിന്റെ ട്വിറ്ററ് ഞാനും വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീടിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നാൽ അത് ബിൻ ലാദിന് തെളിവാകുമൊ? ബിൻലാദിനെ പിടിക്കാൻ പോകുമ്പോൾ കോപറ്റർ തകർന്നുവീഴണമെന്നതും നിർബന്ധമാണോ?? ഒരു കബളിപ്പിക്കൽ നാടകത്തിന് ബ്ളാക്ക് ഹോക്ക് ഉപയോഗിക്കാൻ പാടില്ല എന്നുണ്ടോ? ആരും അറിയാത്ത നാടകത്തിന് അത്തരം കോപ്റ്ററുകളാണ് നല്ലത്. സുഹൃത്തെ, ഈ പറഞ്ഞതൊന്നും ബിൻലാദിനെ കൊന്നതിന് തെളിവാണോ?? താങ്കളുടെ കാര്യം കഷ്ടം തന്നെ എന്നു പറയാതെ വയ്യ.

വിശദമായ വായനക്കും കമന്റുകൾക്കും നന്ദി.

SHAHANA said...

ലോകത്തിനു എന്ന് വെച്ചാല്‍ ലോകം ഭരിക്കുന്ന അമേരിക്കക്ക് എന്നും ഒരു തീവ്രവാദിയെ ആവശ്യമുണ്ടായിരുന്നു... തീവ്രവാദിയെന്നു വെച്ചാല്‍ അതൊരു മുസ്ലിം ആകണം അതിനു പര്യായം എന്ന് ലോകത്തെഴുതാതെ എഴുതി വെച്ച നഗ്ന സത്യവും... ഇന്നലെ വരെ ഒരു ബിന്‍ലാദന്‍.. നാളെയോ? വരും ഒരുവന്‍ വരാതിരിക്കില്ല/സൃഷ്ട്ടിക്കപ്പെടാതിരിക്കില്ല....

Unknown said...

ബ്ലോഗിന്റെ അനന്ത സാദ്യതകള്‍ ആണ് ഈ പോസ്റ്റ്‌, പലതും എന്നെ സംബന്ധിചിടത്തോളം പുതിയ അറിവാണ്, വേറിട്ട്‌ നടക്കുന്ന ബെഞ്ചാലിക്ക് അഭിനന്ദനങ്ങള്‍

SHANAVAS said...

ഈ വിഷയത്തെപ്പറ്റി വന്നിട്ടുള്ള പോസ്റ്റുകളില്‍ നിന്നും എന്തുകൊണ്ടും വേറിട്ട്‌ നില്‍ക്കുന്ന ഒരു പോസ്റ്റ്‌.ഇത്രയധികം ആഴത്തിലേക്ക് ഇറങ്ങി ചെന്ന ബെന്ജാലിക്ക് എല്ലാ ആശംസകളും.ഇതൊരു പോസ്റ്റുകളുടെ പോസ്റ്റ്‌ ആണ്.

കൊമ്പന്‍ said...

ബെന്ചാലി അമേരിക്ക ക്ക് എന്തും ചെയാം ചോദ്യം ചെയ്യപെടില്ല

Muralee Mukundan , ബിലാത്തിപട്ടണം said...

ബിൻലാദന്റെ മയ്യത്ത് ഹോക്സ് പട്ടികയിൽ ഇടം നേടിയെങ്കിലും...മൂപ്പർ എങ്ങിനെയൊക്കോയൊ മരിച്ചു എന്ന് തന്നെയാണ് എല്ലാവരും വിലയിരുത്തുന്നത്..
അഭിനവ കീചകൻ ഒസാമ മരിച്ചപ്പോൾ പുത്തൻ ഭീമനായി അമേരിക്ക വന്നതാണെന്നും ചില ആംഗലേയ വിശകലനങ്ങൾ പറയുന്നുണ്ട് കേട്ടൊ ബെഞ്ചാലി

രമേശ്‌ അരൂര്‍ said...

കളിക്കുന്നതും കളിപ്പിക്കുന്നതും അമേരിക്ക യായത്‌ കൊണ്ട് സത്യവും മിഥ്യയും മാറി മാറി വരാം ..തീവ്രവാദത്തിന്റെ ഉല്പത്തി കേന്ദ്രമായ ഇസ്ര ഈലിനെ പൂര്‍ണമായി തള്ളിക്കളയാന്‍ നമുക്കാവില്ല..ഒസാമ തീവ്ര വാദത്തിന്റെ ഒരു പ്രതീകം മാത്രമാണ് ..അതിനെ ലോകം എമ്പാടും ഉള്ളജനങ്ങള്‍ കേവല മത വിശ്വാസത്തെക്കാളും ഉപരി കടുത്ത വിപത്തായി തിരിച്ചറിയണം ..പിടിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും ആയ ആളിന്റെ ജാതിയോ മത വിശ്വാസമോ നോക്കിയാവരുത് വിലയിരുത്തല്‍ ..അവന്‍ ലോകത്തിന്റെ മേല്‍ ചൊരിഞ്ഞ വിഷ ബീജങ്ങള്‍ ,അതുണ്ടാക്കിയ മുറിവുകള്‍ അത് പരിശോധിച്ചു മാത്രം അവനെ വഴ്ത്തുകയോ വീഴ്ത്തുകയോ ചെയ്യാം ..

MT Manaf said...

ഇത് കൂടി നോക്കാം

മൻസൂർ അബ്ദു ചെറുവാടി said...

ഇവിടെ വരുമ്പോള്‍ എപ്പോഴും നല്ല കാരങ്ങള്‍ കിട്ടും.
വിഷയം സീരിയസ് ആവുമ്പോള്‍ പതുക്കെയേ വായിക്കൂ.
കുറെ പുതിയ അറിവുകള്‍ കിട്ടുന്നു എന്നത് നല്ല കാര്യം.
കൂടെ കമ്മന്റിലൂടെ വിത്യസ്തമായ ചര്‍ച്ചകളും അഭിപ്രായങ്ങളും വരുന്നതും ആസ്വദിക്കുന്നു.
പോസ്റ്റ്‌ മികച്ചത്. അഭിപ്രായങ്ങളും ശ്രദ്ധിക്കുന്നു .
അഭിനന്ദനങ്ങള്‍

Unknown said...
This comment has been removed by the author.
Prinsad said...

തികച്ചും വേറിട്ടവായന... അരെങ്കിലും ഉരുട്ടിത്തരുന്നത്.. വിഴുങ്ങാനും പിന്നെ ബ്ലോഗില്‍ ചര്‍ദ്ധിക്കുകയും ചെയ്യുന്ന പ്രണതയെ തിരുത്തിക്കുറിക്കുന്നത്.. ഒരു ബദല്‍ മീഡിയ എന്ന നിലയ്ക്ക് ബ്ലോഗ് വളരുന്നത് ഇത്തരം ഇടപെടലിലൂടെ ആണ്... വരവ് വെറുതെ ആയില്ല. അഭിനന്ദനങ്ങള്‍...

Unknown said...
This comment has been removed by the author.
Unknown said...

രണ്ടാമതും ഒരു അഭിപ്രായമെഴുതുന്നതിനു ക്ഷമ ചോദിച്ചു കൊള്ളട്ടെ. താങ്കള്‍ അഭിപ്രായങ്ങളുടെ കൂടെ എന്നെ കൂടി വിമര്‍ശന വിധേയമാക്കി എന്നൊരു തോന്നല്‍ ഉള്ളതിനാല്‍ എഴുതുന്നു എന്നേയുള്ളൂ.

ആദ്യമായി 9/11ഇല്‍ കൊല്ലപ്പെട്ട ഇസ്രായെലികളുടെ കാര്യം. താങ്കള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അന്ന് ഉദ്ദേശം 300ഓളം ഇസ്രായേലികള്‍ ആ ആക്രമണത്തില്‍ മരിച്ചിട്ടുണ്ട്. മൊത്തം മരണപ്പെട്ടവരുടെ 10%ത്തിലും അധികം വരും അത്. ഇസ്രായേലിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതരിയാമായിരുന്നുവെങ്കില്‍ അവര്‍ താങ്കള്‍ പറഞ്ഞ പോലെ ഇസ്രായെളികലെയെങ്കിലും രക്ഷിക്കുമായിരുന്നു. ഇത്ര വലിയ കൂട്ടം സ്വന്തം പൌരന്മാരെ ഒരു ജനാധിപത്യ രാജ്യവും അറിഞ്ഞു കൊണ്ട് മരണത്തിന് വിട്ടു കൊടുക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തായാലും മരണപ്പെട്ടവരുടെ എണ്ണം വാസ്തവമാണ്. താങ്കള്‍ അത് മനസ്സിലാക്കാതെ എഴുതിയതാണ് ലേഖനം എന്ന് കരുതുന്നു. ന്യൂസ്‌ തങ്ങളുടേതായ രീതിയില്‍ വ്യാഖ്യാനിക്കുന്നവര്‍ക്ക് ഇതൊക്കെ എങ്ങനെയും മനസ്സിലാക്കാം.

ഇനി ഒസാമ ആക്രമണത്തെ പറ്റി. ഞാന്‍ മുന്‍പ് പറഞ്ഞ 2 അല്ലാതെ വേറെയും കാരണങ്ങള്‍ ഉണ്ട്. intrusion തിരിച്ചറിഞ്ഞ pakistan അവരുടെ fighter jets scrample ചെയ്തതായി പിറ്റേന്ന് സമ്മതിക്കുകയുണ്ടായി. സുഹൈലിന്റെ വീടിനു മുകളിലൂടെ helicopter പറന്നതല്ല, മറിച്ചു നിര്‍ദ്ദിഷ്ട കെട്ടിടത്തില്‍ ആക്രമണം നടന്നതാണ് അദ്ദേഹം twitterഇല്‍ ലൈവ് ആയി അപ്ഡേറ്റ് ചെയ്തത്.ഒരു കബളിപ്പിക്കല്‍ നാടകത്തിന് ഒരിക്കലും ഇത്തരം അത്യന്താധുനീക black hawk തകര്ത്തിടില്ല വിവരമുള്ള ഒരു രാജ്യവും. കാരണം, അതിന്‍റെ അവശിഷ്ടങ്ങളിലൂടെ പൂര്‍ണമായി അമേരിക്കയ്ക്ക് മാത്രമുള്ള stealth technology ചോരാന്‍ സാധ്യത ഉണ്ട്. അത് കൊണ്ട് തന്നെയാണ് അതിന്‍റെ അവശിഷ്ടങ്ങള്‍ തിരികെ ഏല്‍പ്പിക്കണമെന്ന് അമേരിക്ക കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യപ്പെട്ടത്.നാടകമെങ്കില്‍ മറ്റേതെങ്കിലും സാധാരണ കോപ്ടര്‍ തകര്തിട്ടാലും ലോകം വിശ്വസിക്കുമല്ലോ. ഒരു ആവശ്യവുമില്ലാതെ pakistan army അമേരിക്കയെ ഭീഷനിപ്പെടുതെണ്ട കാര്യവും ഇല്ലല്ലോ.

Unknown said...

ഇനി മൂണ്‍ ലണ്ടിങ്ങിന്റെ കാര്യം. അമേരിക്ക ഒരിക്കല്‍ മാത്രമാണ് മൂണ്‍ ലാണ്ടിംഗ് നടത്തിയത് എന്ന അറിവ് താങ്കള്‍ക്കു എങ്ങനെ ലഭിച്ചു. അമേരിക്കയുടെ മൂണ്‍ ലാണ്ടിംഗ് മിഷന്‍ ആണ് appollo missions.appollo 11 ഉള്‍പ്പെടെ 5 മിഷനുകള്‍ അമേരിക്ക വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ appollo 13 മാത്രം പരാജയമായിരുന്നു. ഇതില്ലെല്ലാംകൂടി മൊത്തം 12 വ്യക്തികള്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ട്. അമേരിക്കയും റഷ്യയും തമ്മില്‍ വലിയ ഒരു കിട മല്‍സരം ബഹിരാകാശ രംഗത്ത്‌ നിലനില്‍ക്കുന്ന സമയത്താണ് അപ്പോളോ മിഷന്‍ ആരംഭിക്കുന്നത്. അമേരിക്ക ആദ്യ ഉപഗ്രഹം വിക്ഷേപിക്കാന്‍ നിശ്ചയിച്ചിരുന്ന ദിവസം ചാരവൃത്തിയിലൂടെ അറിഞ്ഞ റഷ്യ അതിന്റെ തലേ ദിവസമാണ് അവരുടെ ആദ്യ മനുഷ്യ നിര്‍മിത ഉപഗ്രഹമായ Sputnik വിക്ഷേപിക്കുന്നത്. കിട മത്സരത്തെ സൂചിപ്പിക്കാനാണ് ഇത് പറഞ്ഞത്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ പ്രഖ്യാപിക്കപ്പെട്ട അപ്പോളോ മിഷന്‍റെ റിസര്‍ച്ച് വര്‍ക്ക്‌ നടന്നു കൊണ്ടിരുന്ന 1961-1969 കാലഘട്ടത്തില്‍ അമേരിക്കയുടെ മൊത്തം ആഭ്യന്ദര ഉല്‍പ്പാദനത്തിന്റെ 4% consume ചെയ്തിരുന്നത് NASA മാത്രമാണ്. അതിന്‍റെ ഭീതിതമായ ചെലവു സൂചിപ്പിച്ചു എന്ന് മാത്രം.മൊത്തം ആ കാലത്ത് 170 billion US$ ആണ് ഇതിനായി ചെലവായത്. തന്നെയുമല്ല ആദ്യമായി മനുഷ്യനെ എത്തിക്കുവാനുള്ള മല്‍സരത്തില്‍ രണ്ടാമതായി പോയത് കൊണ്ട് മാത്രമാണ് റഷ്യ ആ പ്രൊജക്റ്റ്‌ ഉപേക്ഷിച്ചു unmanned craft അയച്ചതും. ഇത്ര ഭീമമായ ചെലവ് മൂലവും, മല്‍സരത്തില്‍ തങ്ങള്‍ ഒന്നാമാതെതിയതിനാലും ഈ മിഷന്‍ US congress ക്യാന്‍സല്‍ ചെയ്തു shuttle പ്രോഗ്രാമിന് പില്‍ക്കാലത്ത്‌ അനുമതി കൊടുക്കുകയായിരുന്നു. ഇന്നും NASAയുടെ അടുത്ത മൂണ്‍ പ്രൊജെക്ടിനു ഒബാമ അനുമതി കൊടുത്തിട്ടില്ല എന്നറിയുക. NASAയുടെ പ്രൊജെക്ടിനു വരും വര്‍ഷങ്ങളില്‍ അനുമതി ലഭിക്കും എന്ന വിശ്വാസത്തിലാണ് അവര്‍ അടുത്ത മൂണ്‍ പ്രോജെച്ടുമായി മുന്നേറുന്നത്. ഇന്ത്യന്‍ മിഷനില്‍ അവര്‍ equipments അയക്കാനുണ്ടായ സാഹചര്യം മനസ്സിലായി എന്ന് കരുതുന്നു.

ഇനി തെളിവുകളുടെ കാര്യം. ഒന്നാമതായി, അപ്പോളോ മിഷനുകളില്‍ ചന്ദ്രനില്‍ നിക്ഷേപിച്ച retroreflectors ഉപയോഗിച്ചാണ് ആ കാലഘട്ടത്തില്‍ ലോകം ചന്ദ്രനിലേക്കുള്ള ദൂരം അളന്നത്. ഭൂമിയില്‍ നിന്നയക്കുന്ന laser രശ്മികള്‍ ചന്ദ്രനിലുള്ള reflectoril തട്ടി തിരിച്ചു വരുവാനുള്ള സമയം വച്ചാണ് ദൂരം മനസ്സിലാക്കുന്നത്. ഇത് അമേരിക്ക മാത്രമല്ല, റഷ്യ ഉള്‍പ്പെടെ ഈ പരീക്ഷണം നടത്തി. അക്കാലത്ത് ആരും കൊണ്ടുപോകാതെ ഈ retroreflector എങ്ങനെ ചന്ദ്രനില്‍ എത്തി? കാരണം ചന്ദ്രനില്‍ ആദ്യമായി എത്തുന്ന മനുഷ്യ നിര്‍മിത വസ്തു അപ്പോളോ മിഷനിലെ ലുണാര്‍ module ആണ്. ഓരോ മിഷനു ശേഷവും ചന്ദ്രോപരിതലത്തിലെ rocksഉം സാമ്പിളുകളും astronauts തിരിച്ചു കൊണ്ട് വന്നിട്ടുണ്ട്. അവ ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലേക്കും പരീക്ഷണത്തിനായി അവര്‍ അയച്ചു, റഷ്യ ഉള്‍പ്പെടെ. പരീക്ഷണ വിധേയമാക്കിയ ശേഷം റഷ്യ പോലും സംശയകരമായി ഒരു പ്രസ്താവന ഇറക്കിയില്ല. ഇന്ത്യക്കും അയച്ചു തന്നിരുന്നു ഒരു ഭാഗം. space museuthil താങ്കള്‍ക്കു എന്ന് വേണമെങ്കില്‍ അത് കണ്ടു ബോധ്യപ്പെടാം. പിന്നെ ലാണ്ടിങ്ങിനെ സംബണ്ടിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും NASA ഔദ്യോഗികമായി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അത് NASAയുടെ ഔദ്യോഗിക site ആയ www.nasa.gov ഇല്‍ താങ്കള്‍ക്കു കാണാം.

താങ്കള്‍ ഞാനെഴുതിയ facts തെറ്റാണെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഇത് എഴുതിയത്. താങ്കളുടെ ബ്ലോഗുകള്‍ ശരാശരിയില്‍ നിന്നും വളരെ ഉയര്‍ന്ന നിലവാരമുല്ലവയാണ്. അതിനാല്‍ തന്നെയാണ് ഞാന്‍ അതിന്‍റെ സ്ഥിരം വായനക്കാരനായതും. IT ബ്ലോഗിനും ഞാന്‍ വിശദമായൊരു മറുപടി തയാരാക്കിയിരുന്നുവെങ്കിലും ജോലി തിരക്ക് മൂലമാണ് പോസ്ടാത്തത്. താങ്കള്‍ വീണ്ടും ഉന്നത നിലവാരം പുലര്‍ത്തുന്ന ബ്ലോഗുകളുമായി വരട്ടെ എന്നാശംസിക്കുന്നു.ഇനി ഇതിനൊരു മറുപടി അയക്കില്ല എന്ന് കൂടി വിനീതമായി അറിയിക്കട്ടെ

ബെഞ്ചാലി said...

@ DKD :

ആഗസ്ത് 2001ല് മൊസാദ് അമേരിക്കക്ക് ഒരു വാണിങ്ങ് നല്കിയിരുന്നു. അതില് പറയുന്നത് 200ല് പരം ടെരെറിസ്റ്റുകള് അമേരിക്കയെ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നും അവര് മേജറ് അസാള്ട്ട് പ്ലാന് ചെയ്തിട്ടുണ്ടെന്നുമെല്ലാം. അതായത് ലോകത്ത് മൊസാദിന് മാത്രമെ അമേരിക്കയില് നടക്കുന്ന അക്രമണത്തെ കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ.

തുടര്ന്ന് സപ്റ്റമ്പറിലെ അറ്റാക്ക് തുടങ്ങുന്നതിന് മുമ്പ് തന്നെ ഇസ്രായേലി ഏജന്റുകള് സംഭവം പ്രതീക്ഷിച്ച് വീഡിയൊ റെകോര്ഡ് ചെയ്തത് എഫ്.ബി.ഐ കണ്ടെത്തുകയും ഇസ്രായേല് ഏജന്റിനെ അറസ്റ്റു ചെയ്തതും ന്യൂയോര്ക്ക് ടൈംസ് റിപോര്ട്ട് ചെയ്ത കാര്യമാണ്. അന്ന് അറസ്റ്റ് ചെയ്ത ഇസ്രായേലികളുടെ കൈവശം ആവശ്യമായ ഡോക്യുമെന്ക് ള് ഇല്ലായിരുന്നു. അവരുടെ വാഹനത്തില് നിന്നും ഉളിപ്പിച്ചു വെച്ച നിലയില് ഡോളറുകളുടെ കെട്ട് മാത്രമല്ല, വിദേശ പാസ്പോര്ട്ടുകള്, അത്യാവശ്യം ഉപയോഗിക്കാന് വേണ്ട ആയുധങ്ങള് എല്ലാം കണ്ടെടുക്കുകയും ചെയ്തു. 2002 മാര്ച്ചില് എഫ്.ബി.ഐ. അന്വോഷണത്തില് ഈ പിടിക്കപെട്ടവര് മൊസാദിന്റെ ഏജന്റാണെന്നു തെളിയുകയും അവര് അറബികളെ ഉപയോഗപെടുത്തിയിരുന്നതായും തെളിഞ്ഞു. എന്നാല് വെറും കളവ് പരിശോധന ടെസ്റ്റ് നെഗറ്റീവായതിന്റെ പേരില് അവരെ വിട്ടയക്കുകയായിരുന്നു. അതി സമര്ത്ഥന്മാരും ഉന്നത ട്രൈനിങ് നേടിയവരുമായ ലോകത്തെ ഒന്നാം കിട ചാരസംഘടനയുടെ ആളുകള്ക്ക് കളവ് പരിശോധന ടെസ്റ്റ് മറികടക്കാനാണോ പ്രയാസം!

ഇസ്രായേലും അമേരിക്കന് രാഷ്ട്രീയ കാരണവന്മാരും കൂടി നടത്തുന്ന കളികളില് എല്ലാം തലതിരിഞ്ഞുപോയി. അത്ര തന്നെ. തുടര്ന്നുള്ള രാഷ്ട്ര വേട്ടകളിലും ആയുധ കച്ചവടത്തിലും മില്ല്യനുകള് വാരികൂട്ടിയത് രാഷ്ട്രീയക്കാരായിരുന്നു എന്നതും ചേര്ത്തു വായിക്കുമല്ലൊ.

ബ്ലാക്ക് ഹോക്സ് ഉപയോഗപെടുത്തി ആരും അറിയാതെ ഒരു നാടകം. കാരണം ആരെങ്കിലും അറിഞ്ഞാല് കൊല്ലപെട്ടത് ബിന്ലാദിന് അല്ല എന്നത് വ്യക്തമാവും. അതിനാല് തന്നെ നാടക വിഷയം രഹസ്യമാക്കി. പിന്നെ അപകടത്തില് പെട്ട കോപ്റ്ററിനെക്കാളും വലിയ വിഷയമാണ് തടി ഊരുക എന്നത്. കബളിപ്പിക്കല് പുറത്തറിയാതിരിക്കാന് അതൊക്കെ ആവശ്യമാണ്. കടലിലേക്ക് എറിഞ്ഞാല് ശവം അന്വോശിച്ച് നടക്കില്ല. ഇനി നടന്നാല് തന്നെ കിട്ടിയില്ലെങ്കില് വല്ല സ്രാവും തിന്നതാണെന്ന് തട്ടിവിടുകയുമാവാം.

അമേരിക്ക ടെറെരിസം എങ്ങിനെയാണ് കളിക്കുന്നത് എന്നറിയാന് മുമ്പെ അറ്റാക്കിലെ പ്രതിയെ കൈകാര്യം ചെയ്ത രീതി കൂടി ചേര്ത്തുവായിക്കുക.

മൂണ് ലാന്റിങ്ങിനെ കുറിച്ച് എഴുതിയതില് മനുഷ്യനെയും കൊണ്ട് പോയതിനെ കുറിച്ചാണ് ഞാന് പറഞ്ഞത്. ചന്ദ്രനിലേക്ക് അമേരിക്ക മാത്രമല്ല കുറേ രാജ്യങ്ങള് പേടകങ്ങള് അയച്ചിട്ടുണ്ട്. പല രാഷ്ട്രങ്ങളുടെയും ക്രാഷ് ലാന്റിങ് വിജയിച്ചതായും അവകാശപെടുന്നു. അതിലൊന്നും ഞാന് കളവ് ആരോപിക്കുന്നില്ല. എന്നാല് അപ്പോളൊ വഴി മനുഷ്യനെ ചന്ദ്രനില് എത്തിച്ചതാണ് കളവ്. തെളിവുകള് വേണമെങ്കില് നിരത്താം.

എന്റെ കമന്റ് താങ്കളെ വ്യക്തിപരമായി തോന്നിയിട്ടുണ്ടെങ്കില് ക്ഷമിക്കുമല്ലൊ. രണ്ട് തവണയല്ല, ഇഷ്ടം പോലെ കമന്റാം. കമന്റ് ബോക്സ് ആശയ കൈമാറ്റത്തിനുള്ളതാണല്ലൊ, മനസ്സിരുത്തി വായിക്കുന്നവര്ക്കെ പോസ്റ്റുകളെ വിമര്ശിക്കാന് കഴിയുകയുള്ളു.

അഭിപ്രായം രേഖപെടുത്തിയതിന് വളരെ നന്ദി.

പടാര്‍ബ്ലോഗ്‌, റിജോ said...

"കാരണം ലോക പോലീസിന്റെ കടിഞ്ഞാൽ
അമേരിക്കൻ കോൺഗ്രസ്സ് വഴി സാമ്പത്തികധിപന;്മാരായ ജൂത ലോബികളിലാണ്." കൃത്യമായ അവലോകനം. താങ്കള്‍ പറഞ്ഞ കാര്യങ്ങളോട് ഞാനും യോജിക്കുന്നു. അമേരിക്കയുടെ ചാന്ദ്ര പര്യവേക്ഷണം ഒരു ലോക ഫ്ലൂക്കാണ്. അറുപതുകളിലും എഴുപതുകളിലും ചന്തയ്ക്ക്‌ പോകുന്നതുപോലെ ചന്ദ്രനില്‍ പോയ അമേരിക്ക എന്തുകൊണ്ട് ടെക്നോളജി ഇത്രയും വികസിച്ച സമീപ കാലങ്ങളില്‍ ആളെ അയച്ചു ചാന്ദ്ര പര്യവേക്ഷണം നടത്തുന്നില്ല? സമീപകാലത്തെ അപ്പോളോ ദുരന്തം സൂചിപ്പിക്കുന്നത് ചാന്ദ്ര പര്യവേക്ഷണം തട്ടിപ്പാണെന്നാണ്. യൂറി ഗഗാറിന്‍ ബഹിരാകാശത്ത് നടന്നപ്പോള്‍ വിജയിച്ച സോവിയറ്റ് യൂണിയനെ മറികടക്കാന്‍ അമേരിക്ക നടത്തിയ നാടകം ആയിരുന്നു അത്. ലാദന്‍ വിഷയവും നമുക്ക് വിശ്വസിക്കുറായിട്ടില്ല...

Anonymous said...
This comment has been removed by the author.
Anonymous said...

ബിന്‍ലാദന്‍ നല്ലവൻ എന്നല്ല പക്ഷെ അമേരിക്ക എന്തു കൊണ്ട് അവരെ ലോക കോടതിക്കു മുൻപിൽ ഹാജരാക്കിയില്ല മറ്റു തീവ്രവാദികൾക്ക് ഒരു പാഠമാകാൻ വേണ്ടിയെങ്കിലും അങ്ങിനെ ചെയ്യാമായിരുന്നില്ലെ. അമേരിക്ക പാലുകൊടുത്തു വളർത്തിയവൻ തിരിഞ്ഞു കൊത്തിയപ്പോൾ അവനെ ഇല്ലാതാക്കി.. തീവ്രവാദം കൊണ്ട് തീവ്രവാദത്തെ നേരിട്ട അമേരിക്കക്കു ഇതിനൊക്കെ എന്തവകാശം . ഈ പേരും പറഞ്ഞ് എത്രപേരുടെ ജീവനെടുത്തു... അതു പോലെ മരണ ശേഷം ഒരു ഇസ്ലാമിക രീതിയിൽ മരണാനന്തര ചടങ്ങുപോലും ചെയ്തില്ല . അതിനുള്ള അവരുടെ കാരണങ്ങൾ കേൾക്കുമ്പോൾ ഇത്ര യധികം മുൻ കൂട്ടി ചിന്തിക്കുന്ന അമേരിക്ക പലതിലും ഈ ചിന്താ ശേഷി ഉപയോഗിച്ചിരുന്നുവെങ്കിൽ എന്നാശിച്ചു പോകുന്നു..
ലേഖനം പതിവ് പോലെ അധികമാരും ചിന്തിക്കാത്ത തലത്തിലേക്ക് എത്തിച്ചതു കൊണ്ട് വായനക്കാരിൽ പുതിയ ചിന്താമണ്ഡലം തുറന്നു തരുന്നു.. ആശംസകൾ

A said...

Frederick Forsyth നോവലുകള്‍ വായിച്ചവര്‍ക്കറിയം അതിലെ അവിശ്വസനീയമായി തോന്നാവുന്ന ചാരക്കഥകള്‍‍, double agent സംഭവങ്ങള്‍ വെറും ഭാവനകള്‍ മാത്രമായിരുന്നില്ല എന്ന്. അധികാരം ദുഷിപ്പിക്കും, പരമാധികാരം പൂര്‍ണമായി ദുഷിപ്പിക്കും. രാജാങ്കണത്തിലിരുന്ന് എഴുതപ്പെടുന്ന ചരിത്രങ്ങള്‍ നുണകളുടെ വലിയ കൂമ്പാരമാകുന്നു.

Basheer Vallikkunnu said...

അമേരിക്ക അതിന്റെ സാമ്രാജ്യത്വ താത്പര്യങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുവാന്‍ എക്കാലത്തും ശത്രുപക്ഷത്ത് ഒരു ഭീകര രൂപത്തെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ പ്രതിഷ്ഠ അവരുടെ സൈനിക മുന്നൊരുക്കങ്ങള്‍ക്കും ഫണ്ടിംഗ് മെക്കാനിസത്തിനും അനിവാര്യമായ ഒന്നാണ്. ഏറെക്കാലം ആ പ്രതിഷ്ഠ സോവിയറ്റ് യൂണിയന്‍ ആയിരുന്നു. സോവിയറ്റ് യൂനിയന്‍ എന്ന ഭീകര രാഷ്ട്രത്തെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ ഉണ്ടാക്കുക എന്നതായിരുന്നു ഒരു കാലത്തെ അമേരിക്കന്‍ ഇന്റലിജന്‍സിന്റെ പ്രധാന പണി. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം പല കാലങ്ങളില്‍ പല ശത്രുക്കളെ വാഷിങ്ടണ്‍ മാറി മാറി പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഇറാന്‍, ക്യൂബ, സദ്ദാം ഹുസൈന്‍ തുടങ്ങിയവരൊക്കെ ആ പട്ടികയില്‍ പലപ്പോഴായി കയറിയിറങ്ങിയവരാണ്. ഈ പട്ടികയില്‍ അവസാനം ഇടം പിടിച്ചയാളാണ് ബിന്‍ലാദിന്‍. പട്ടികയിലെ മുന്‍ഗാമികളെ അപേക്ഷിച്ച് ബിന്‍ലാദിന് കൃത്യമായ ഒരു ബിംബവത്കരണം നടത്തുവാന്‍ സെപ്റ്റംബര്‍ പതിനൊന്ന് അമേരിക്കയെ സഹായിച്ചു എന്ന് വേണം പറയാന്‍.

പുന്നകാടൻ said...

ബെഞ്ചാലി,ഈ അമേരിക്കയും, ഇസ്രായേലും,മറ്റും താങ്കളുടെ ശത്രു രാജ്യങ്ങളാണൊ ? താങ്കൾ ഇൻഡ്യാക്കരനാണല്ലോ ? ഇൻഡ്യയുടെ ശത്രു രാജ്യങ്ങളല്ല ഈ അമേരിക്കയും,ഇസ്രായേലും പിന്നെ എന്തിനാണു സുഹ്രുത്തെ ഇത്ര അന്തമായി എതിർക്കുന്നത്‌ ?കഷ്ട്റ്റം......,..

Related Posts Plugin for WordPress, Blogger...