പരീക്ഷ കഴിഞ്ഞു എല്ലാവരും പുതിയ അധ്യായനത്തെ കുറിച്ച് ഗൌരവമായി ആലോചിക്കുന്നു. തങ്ങളുടെ മക്കൾക്ക്, സഹോദരി സഹോദർന്മാർക്ക് ഗൈഡ് നൽകേണ്ടവർ ഭാവി ജീവിതം പച്ചപിടിപ്പിക്കാൻ വേണ്ടത് ഏത് വിഭാഗത്തിൽ പെട്ട വിദ്യാഭ്യാസമാണെന്ന് തലപുകഞ്ഞാലോചിച്ച് തിരഞ്ഞെടുക്കുന്നത് സ്വസ്ഥതയുള്ള ഒരു ഭാവി ലക്ഷ്യമിട്ടാണെങ്കിലും യഥാർത്ഥത്തിൽ കണ്ടുകൊണ്ടിരിക്കുന്നത് സ്വസ്ഥത നഷ്ടപെട്ട മനുഷ്യർ സ്വസ്ഥതക്ക് വേണ്ടിയല്ല ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും എന്നതാണ്. വൈറ്റ് കോളെർ ജോലി.. തലക്കകത്തുള്ളത് ഇളകിമറിഞ്ഞാലും വേണ്ടില്ല, ശരീരമിളകാത്ത ജോലി. അതാണ് നമ്മൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത് എന്നതാണ് ഈ വിഷയത്തെ അനലൈസ് ചെയ്താൻ നമുക്ക് മനസ്സിലാകുന്നത്.