Feb 5, 2011

ബംഗളൂരപ്പനും ആഭിചാരക്രിയയും.കഴിഞ്ഞ ദിവസങ്ങളിൽ ബംഗളൂർ മുഖ്യന് ഉറക്കമില്ലായ്മ വല്ലാതെ കൂടിയിട്ടുണ്ട്. ആരൊക്കെയോ ആഭിചാരക്രിയ നടത്തിയതിനാൽ സമാധാനം നഷ്ടപെട്ടുപോയ അദ്ദേഹമിപ്പോൾ പ്രതിക്രിയയിലാണ്. ആരു പറഞ്ഞ് കൊടുക്കുന്ന പ്രതിക്രിയയും പരീക്ഷിക്കാൻ മൂപ്പര് ഇപ്പോൾ റെഡിയാണ്. ആഭിചാര ക്രിയകളുടെ ഫലം വസ്ത്രത്തിലൂടെ ഇഴഞ്ഞുകേറി ശരീരത്തിലേക്ക്  വ്യാപിക്കുമെന്നതിനാൽ പൂർണ്ണ നഗ്നനായിട്ട് ഉറങ്ങിയും വിവസ്ത്രനായി മുങ്ങികുളിച്ചും പേടിച്ചിരിക്കാണെന്ന് കേൾവി.

പ്രധാന ക്രിയകൾ വന്നീട്ടുള്ളത് സിദ്ധരാമയ്യയിൽ നിന്നും ജനതാദളിന്റെ രേവണ്ണയിൽ നിന്നുമാവാനാണ് സാധ്യത. ആയിരം കോടിയുടെ ഭൂമിയഴിമതി തുടങ്ങി ചില്ലറയായി അച്ചായന്മാരുടെ ഗ്ളോബൽ കൌൺസിൽ നിന്നുപോലും പല പല കൂടോത്രങ്ങളാണിപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നത്. ഈ കോലാഹലങ്ങൾക്കിടയിൽ അദ്ദേഹം ആഭിചാര കഥയിലെത്തിയില്ലെങ്കിലെ അത്ഭുതം.

ബംഗളൂരപ്പന് പ്രതിക്രിയക്ക് ആളെ കിട്ടിയില്ലെങ്കിൽ പറയണം, കുറെ വൂഡൂകള് ഹൈത്തിയിൽ നിൽക്കാനാവാതെ അലഞ്ഞ് നടക്കുന്നുണ്ട്. നെഴ്സറി കുട്ടികൾക്കു കൊടുക്കുന്ന സ്പ്രേ അടിച്ച പഴങ്കഞ്ഞികൊടുത്താൽ മതിയാവും ശമ്പളമായി. വൂഡൂകളുടെ കാര്യമിപ്പോ കട്ടപുകയാണ്. താങ്കളെ സഹായിക്കലവർക്കും ഒരു സഹായമാകും.

നാട്ടിൽ വരുന്ന ഓരോ ദുരന്തങ്ങൾക്ക് വൂഡുകൾ വിശദീകരണം നൽകി അതിന്റ് ക്രെഡിറ്റ് സ്വന്തമാക്കിയപ്പോൾ ജനം ശരിക്കുള്ള ക്രെഡിറ്റ് തരാനിരിക്കുന്ന വിവരം ആ പാവങ്ങളറിഞ്ഞില്ല. പത്തമ്പത് വൂഡുകളെ അടിച്ച് കൊന്നാണ് ജനം ശരിക്കുംപ്രതിക്രിയനടത്തിയത്. രക്ഷയില്ലാതെ വൂഡുകളിപ്പോ ക്രിയകളിൽ നിന്നും മാറി പ്രതിക്രിയകളെ കുറിച്ച് ഗവേഷണം ചെയ്ത് കൊണ്ടിരിക്കാണ്. പ്രതിക്രിയക്ക് എന്തെങ്കിലും കണ്ട് പിടിച്ചിട്ടുണ്ടാവണം.. ആയതിനാൽ ഔദ്യോഗികമായി തന്നെ മുട്ടിനോക്കണം.

***
അന്ധവിശ്വാസങ്ങൾക്ക് നാട്ടിൽ പ്രചാരമേറികൊണ്ടിരിക്കുന്നു.  ജീവൻ ടീവിയിൽ അൽമഫാസ് എന്നൊരൂ പ്രോഗ്രാമുണ്ട്.. അവതാരകൻ അബ്ദുൽ ഗഫ്ഫാറ് എന്നോ ഖാഫർ എന്നോ.. ഏതായാലും വേണ്ടില്ല, മൂപ്പർ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.. മനാസിൽ.. ഭൂലോകത്തുള്ള സകല തൊന്തരവുകൾക്കും മൂപര് എഴുതിയത് ജപിച്ചാൽ മതി!! ജപിക്കുന്ന മന്ത്രങ്ങൾ സത്യമാകണമെങ്കിൽ ‘ഒറിജിനൽ’ പുസ്തകം തന്നെ വേണം. പുസ്തകത്തിന്റെ ഫോട്ടൊസ്റ്റാറ്റ് ഉപയോഗിച്ചാൽ മന്ത്രഫലം ലഭിക്കില്ല!.  മൂപരുടെ  സാമ്പത്തിക പ്രശ്‌നം തീരണമെങ്കിൽ  സകല പ്രശ്‌നങ്ങൾക്കും പ്രതിവിധിയുണ്ടെന്ന് പറയുന്ന പുസ്തകം വിഢിജനങ്ങൾ വാങ്ങിയിട്ട് വേണം!! പേറ്റന്റെടുത്ത മന്ത്രങ്ങളുടെ തന്ത്രങ്ങൾ അറിഞ്ഞിട്ടും ഇവന്മാരുടെയൊക്കെ വൃത്തികേടുകൾ വിളമ്പരം ചെയ്യുന്ന ചാനലുകൾ!! കാഷ് കിട്ടിയാൽ ഏത് ചെറ്റത്തരവും ബ്രോഡ്കാസ്റ്റ് ചെയ്യാൻ നമ്മുടെ മീഡിയകൾ റെഡിയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനക്കാരുടെ ചാനൽ വരെ ഇത്തരം അന്ധവിശ്വാസങ്ങളുടെ പ്രചാരകരാവുന്നു!!

ഈ അടുത്ത കാലത്താണ് തോക്ക് സ്വാമിയുടെ പുലമ്പൽ നാം ഫേസ്ബുക്കിലൂടെ കേട്ടത്. മൂപ്പർക്ക് മൂന്ന് കുരുമുളക് മതിപോലും ആഭിചാരങ്ങളിലൂടെ ശത്രുക്കളെ തകർക്കാൻ മൂന്നല്ല മൂന്ന് കിന്റലെടുത്താലും ഒരു കുന്തവും സംഭവിക്കില്ല. സ്വന്തം അറസ്റ്റ് പോലും അറിയാൻ കഴിയാത്ത പമ്പര വിഢിയുടെ പുലമ്പല് അങ്ങിനെ എത്ര!!

***

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളെയും വേർത്തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ  മനുഷ്യൻ ആകാശത്ത് നിന്ന് വീണവനെ പോലെയാണ്. കാറ്റുകളുടെ ഗതികൾക്കനുസരിച്ച് എവിടെ ചെന്നും വീഴാം...! 

13 comments:

Ismail Chemmad said...

കളി കാലം , അല്ലാതെന്തു പറയാന്‍

Akbar said...

വിശ്വാസങ്ങളെക്കാള്‍ അന്ധവിശ്വാസാങ്ങള്‍ക്ക് മാര്‍ക്കറ്റുള്ള കാലമാണിത്. എല്ലാവര്ക്കും ക്വിക്ക് റിസല്‍ട്ടാണ് വേണ്ടത്. ശാസ്ത്രത്ജ്ഞാന്മാര്‍ പോലും തേങ്ങ ഉടച്ചും രാഹുകാലം നോക്കിയും റോക്കറ്റ് വിക്ഷേപിക്കുന്ന ഇക്കാലത്ത് ഗഫാര്‍ മൌലവിയിടെ മന്‍സില്‍ കച്ചവടവും തോക്ക് സ്വാമിയുടെ ആഭിചാരവും മാര്‍ക്കറ്റിലെ ചൂടപ്പങ്ങള്‍ തന്നെ. അക്കൂട്ടത്തില്‍ ബാംഗ്ലൂര്‍ മുഖ്യന്‍ ആഭിചാരം ഭയന്ന് തുണി ഉടുക്കാതെ നടക്കുന്നു എന്ന് കൂടി കേള്‍ക്കുമ്പോള്‍ ചിത്രം പൂര്‍ത്തിയായി.

കൊമ്പന്‍ said...

vivaram vekkumbol vivekam illathaavunnu

Kadalass said...

അറിവാണു രക്ഷ
അറിവില്ലത്തവർ വിശ്വാസത്തെപോലും തകർക്കും......

ആസാദ്‌ said...

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളെയും വേർത്തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യൻ ആകാശത്ത് നിന്ന് വീണവനെ പോലെയാണ്.നൂറു ശതമാനവും യോജിക്കുന്നു..

khader patteppadam said...

'ഞാനിപ്പൊ ഇതു പറഞ്ഞില്ലെങ്കില്‍ പടച്ചോന്‍ എന്നെ ശിക്ഷിക്കും' എന്ന് കുഞ്ഞാലിക്കുട്ടി പോലും പറയുന്ന കാലമാണേ..

Mohamedkutty മുഹമ്മദുകുട്ടി said...

കഷ്ടം അല്ലാതെന്തു പറയാന്‍!.ടീവി തുറക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. അത്രയ്ക്ക് അന്ധ വിശ്വാസങ്ങളാണ് അവയിലൂടെ പ്രചരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഓരോ ചാനലും ഒന്നിനൊന്നു മുന്നിലാണ്.എല്ലാവര്‍ക്കും പണം വേണം,അതെത്ര ഹീന കൃത്യത്തിലൂടെയായാലും ശരി.ഇതില്‍ എല്ലാ മത വിഭാഗത്തില്‍ പെട്ടവരുമുണ്ടു താനും.വിശ്വാസമില്ലെങ്കില്‍ പിന്നെ അന്ധ വിശ്വാസമെങ്കിലും!(...അതെല്ലെ എല്ലാം!)

Unknown said...

കര്‍ണാടകയില്‍ ആഭിചാര ക്രിയ
കേരളത്തില്‍ വ്യഭിചാര ക്രിയ

നട നാടോ നട

മുജീബ് റഹ്‌മാന്‍ ചെങ്ങര said...

"... ഭൂലോകത്തുള്ള സകല തൊന്തരവുകൾക്കും മൂപര് എഴുതിയത് ജപിച്ചാൽ മതി!! ജപിക്കുന്ന മന്ത്രങ്ങൾ സത്യമാകണമെങ്കിൽ ‘ഒറിജിനൽ’ പുസ്തകം തന്നെ വേണം. പുസ്തകത്തിന്റെ ഫോട്ടൊസ്റ്റാറ്റ് ഉപയോഗിച്ചാൽ മന്ത്രഫലം ലഭിക്കില്ല!..."

മൂര്‍ച്ചയുള്ള വരികള്‍... ആശംസകള്‍...

A said...

ഇതിലൊക്കെ വിശ്വസിചില്ലെന്കില്‍ ദേശസ്നേഹത്തില്‍ എന്തോ കുറവുണ്ട് എന്നിടത്തെക്കാണ് പോക്ക്. tv ചാനലുകള്‍ എത്ര നേരമാണ് ഇത് പ്രൊമോട്ട് ചെയ്യാനായി ദുര്‍വിനിയോഗം ചെയ്യുന്നത്. ഈ പോസ്റ്റ്‌ നന്നായി.

Sidheek Thozhiyoor said...

നല്ലൊരു ചിന്ത , നന്നായി മാഷേ ..

Basheer Vallikkunnu said...

മതവിശ്വാസത്തെ ഏറെ കരിവാരിത്തെക്കുന്നതും തീര്‍ത്തും അറപ്പുളവാക്കുന്നതുമായ ഒരു പ്രോഗ്രാം ആണ് മഫാസ് ഉസ്താദ് ജീവന്‍ ടീവിയില്‍ നടത്തുന്നത്. സമുദായത്തില്‍ ആരും അതിനെതിരെ ശബ്ദിച്ചു കാണുന്നില്ല. ഈ പോസ്റ്റ്‌ നന്നായി.

ബെഞ്ചാലി said...

ബഷീർക്ക, ജീവൻ ടി.വി.യിലെ ഇത്തരം പ്രോഗ്രാമുകളെ കുറിച്ച് അബ്ദുറഷീദ് ഉഗ്രപുരത്തിന്റെ പ്രസംഗത്തിൽ നിന്നും കേട്ടതാണ്. എന്റെ വീട്ടിൽ വർഷങ്ങളായി മലയാളം ചാനൽ വന്നിട്ട്. ഒരിക്കൽ കേടായതിന് ശേഷം നന്നാക്കിയിട്ടില്ല. മലയാളം ന്യൂസുകൾ നെറ്റ് വഴി വായിക്കും. അറബ് സാറ്റ് ഉള്ളതിനാൽ ബി.ബി.സി, പ്രെസ്സ്, റഷ്യ റ്റുഡേയ് തുടങ്ങിയവ കാണും. കുട്ടികൾക്ക് എംബിസി3യും മതി. നാട്ടിലെ ചാനലുകൾ പ്രത്യേകിച്ച് മറ്റു സംസ്ഥാനങ്ങളിലെ (ഹിന്ദി, തമിഴ്) പാട്ടുകൾ കുടുംബത്തോട് ഒന്നിച്ചിരുന്ന് കാണാനൊക്കില്ല. അത് കൊണ്ടാണ് ആ വിഷയത്തിൽ ഒരു പോസ്റ്റ് ഇവിടെ വിട്ടതും.

Related Posts Plugin for WordPress, Blogger...