ഓട്ടൊമാൻ സാമ്രാജ്യത്തിന്റെ (തുർക്കി) പതനത്തോടെ 1916ൽ Sykes–Picot ഉടമ്പടി (ഇംഗ്ളണ്ടും ഫ്രാൻസും റഷ്യയുടെ അറിവോടെ പടിഞ്ഞാറൻ ഏഷ്യയെ ലക്ഷ്യം വെച്ചുകൊണ്ട് ഉണ്ടാക്കിയ രഹസ്യ വ്യാപാര ഉടമ്പടി ) പ്രകാരം തെക്കൻ ഇറാഖ് മുതൽ ജോർഡാൻ , പലസ്തീൻ തുടങ്ങി മെഡിറ്റേരിയൻ പോർട്ട് വരെ നീണ്ട് ഒരു ഏരിയ ഇംഗ്ളണ്ടിനും തെക്കൻ തുർക്കി, വടക്കെ ഇറാഖ്, സിറിയ, ലെബനോൺ എന്നിവ ഫ്രാൻസിനും കോൺസ്റ്റന്റിനോപിൾ, തുർക്കിയുടെ ഭാഗങ്ങൾ തുടങ്ങിയവ റഷ്യയും കരസ്ഥമാക്കി.
മുകളിൽ വിഭജിക്കപെട്ടത് പ്രകാരം സാമ്രാജ്യ ശക്തികളുടെ അധീനതയിലായിരുന്ന രാജ്യങ്ങളെ പരിശോധിക്കുകയാണെങ്കിൽ അധിനിവേഷ രാജ്യത്തിന്റെ മൌലികമായ സ്വഭാവങ്ങൾ അവയിൽ കാണാൻ സാധിക്കും. തുർക്കിയുടെ ചുവപ്പും ലബനാണിന്റെ ഫ്രഞ്ച് കൾച്ചറൂം ഇസ്റായേലിന്റ് മർക്കടമുഷ്ടിയും വക്രബുദ്ധിയുമെല്ലാം ചില ഉദാഹരണങ്ങൾ…
1948ൽ മുകളിൽ ഉടമ്പടിയിൽ ചേർന്ന രാഷ്ട്രങ്ങളിലെ ജൂതന്മാരെ പലസ്തീനിലേക്ക് ഇറക്കുമതി ചെയ്ത് അവർക്കായി ഒരു രാഷ്ട്രം നിർമ്മിക്കുകയും ചെയ്തു. അതിന് രണ്ട് കാരണങ്ങളാണുണ്ടായിരുന്നത്. ജൂതന്മാരെ അവരുടെ രാജ്യത്ത് നിന്ന് ഒഴിവാക്കുക. ഹിറ്റ്ലർ കൊന്നൊടുക്കിയാണ് ജൂതന്മാരുടെ ‘ശല്ല്യ’ത്തെ ഒഴിവാക്കിയതെങ്കിൽ ഇഗ്ളണ്ട് പുതിയ രാജ്യസൃഷ്ടിയെന്ന വാഗ്‌ദാനത്തോടെയും. അവരെ സംബന്ധിച്ച് ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ. രണ്ടാമത്തെ കാരണം വിശ്വാസപരമായിരുന്നു. ഇസ്റായേൽ എന്നരാജ്യം അവരുടെ വേദഗ്രന്ഥങ്ങളിൽ രേഖപെട്ടുകിടക്കുന്നതിനാൽ ദൈവിക ഗ്രന്ഥങ്ങളുടെ സത്യപൂർത്തീകരണത്തിന് ഇത്തരമൊരൂ വികൃതനായ രാഷ്ട്രത്തെ ആവശ്യമായിരുന്നു. അത് കൊണ്ട് തന്നെ പല രാഷ്ട്രങ്ങളിന്നും ആ വികൃതിക്കുട്ടിയെ ശക്തികൊണ്ടും നിയമങ്ങളിൽ കളിച്ച് കൊണ്ടും വലിയ തോതിലുള്ള സാമ്പത്തിക സഹായങ്ങൾ നൽകിയും പരിപാലിച്ച് കൊണ്ട് പോകുന്നത്. ചരിത്രം നോക്കൂ.., എന്തെല്ലാം തോന്ന്യാസങ്ങൾ ആ വികൃതിചെക്കൻ നടത്തി? ആരെങ്കിലും തടഞ്ഞോ?? തടഞ്ഞില്ലെന്ന് മാത്രമല്ല, ആർക്കും ചോദിക്കാൻ പോലും അവസരം നൽകാത്ത രീതിയിൽ അവന് ചുറ്റും സംരക്ഷണ വലയങ്ങൾ തീർക്കുകയും ചെയ്തു. ആ സംരക്ഷണ വലയമായാണ് ഈജിപ്തും ജോർദാനുമടങ്ങിയ ചില രാഷ്ട്രങ്ങളിന്നും നില നിൽക്കുന്നത്.
**
അമേരിക്ക പതിറ്റാണ്ടുകളായി ലോകരാഷ്ട്രങ്ങളിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന ‘ക്രിയ‘കൾക്ക്’ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിച്ചിരുന്നത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായിരുന്നു. എന്നാൽ ക്രൂഡ് ഓയിലിന്റെ ഖനനത്തോടെ അമേരിക്കൻ കഴുക കണ്ണുകൾ മിഡിലീസ്റ്റിലേക്ക് പതിക്കുകയും മിഡിലീസ്റ്റിലെ അധിക രാഷ്ട്രങ്ങളേയും സാമ്രാജ്യത്ത നീരാളി പിടിത്തത്തിലമർത്തുകയും ചെയ്ത്. സോവിയേറ്റിന്റെ അധപതനം കാര്യങ്ങൾ എളുപ്പമാക്കി.
അമേരിക്കൻ പോളിസികൾക്കനുസരിച്ചല്ലാതെ മിഡിലീസ്റ്റിൽ ആരും അടക്കി വാണീട്ടില്ല. ഉണക്ക കുമ്പൂസും ഒട്ടകപാലും കുടിച്ച് ജീവിച്ചവർക്കത് തുടരാനറിയാമെന്ന് പറഞ്ഞതിനാൽ വിമാനം തകർത്ത് കൊലപെടുത്തിയും, ജനാതിപത്യ പോരാട്ടങ്ങളെന്ന നാടകം കളിച്ച് സ്വന്തം മൂടുതാങ്ങികളെ പ്രതിഷ്ടിച്ചും വിദേശത്ത് ചായസൽകാരം നടത്തി നാട്ടിൽ മകനെ പ്രതിഷ്ടിച്ചതും അമേരിക്കൻ തിരകഥകളായിരുന്നു. ഇസ്റായീലെന്ന വികൃതിപയ്യനെ ദ്രോഹിക്കാനുള്ള സാധ്യതയെ ഇല്ലാതാക്കാനും തങ്ങളുടെ ചൊല്പടിക്ക് നിൽക്കുന്ന പാവയെ ഭരണത്തിൽ കൊണ്ട് വരാനുമായിരുന്നു ഇറാഖ് – കുവൈത്ത് അധിനിവേശം.. .ആ തിരകഥയിലാണ് സദ്ദാമിനെ കബളിപ്പിച്ച് ഇപ്പോൾ ‘അമേരിക്കൻ ജനാതിപത്യം‘ ഇറാഖിൽ സ്ഥാപിക്കപെട്ടത്.
ഓരോ രാജ്യത്തെ ഭരണകൂടത്തെ മാറ്റുക മാത്രമായിരുന്നില്ല, അവരുടെ പോളിസി പ്രോഗ്രാമുകൾ മൊത്തം മാറ്റി എഴുതി. ഖത്തറിൽ സ്വന്തം ബാപ്പയെ പുറത്താക്കി അധികാരത്തിലേറിയപ്പോൾ മകന് വേണ്ടി അധികാര കൈമാറ്റ നാടകമായിരുന്നെന്ന് വിശ്വസിച്ചവർ എത്രവിഢികൾ!! മകൻ സ്ഥാനമേറ്റതോടെ ആദ്യമായി അവരെ അഭിനന്ദനമർപ്പിച്ചത് വികൃതിപയ്യൻ ഇസ്റായേലായിരുന്നു. ഇസ്റായേൽ ഭരണാധികാരികളുടെ രഹസ്യ സന്ദർശനവും നയതന്ത്രകാര്യാലയം സ്ഥാപിതമായതും തുടർന്നുള്ള നാളുകളിൽ നാം അവിടെ കണ്ടതാണ്.
ജനാധിപത്യം എന്നു പറഞ്ഞ് വിരട്ടൽ നാടകങ്ങൾ കളിക്കുന്ന അമേരിക്ക ലോകത്ത് തങ്ങൾക്കനുകൂലമായ രാഷ്ട്രങ്ങളിൽ (സ്വച്ചാതിപത്യ) ജനാധിപത്യത്തെ പ്രശംസിചതും അവയെ മാതൃക രാഷ്ട്രങ്ങളായി കൊണ്ട് നടന്നതും ഇപ്പോൾ പൊളിയുകയാണ്. അപ്രതീക്ഷിതമായി തുണീഷ്യ വീണതോടെ ഇനി അവിടെ ആരെ സ്ഥാപിക്കാനൊക്കുമെന്ന് തലപുകഞ്ഞാലോചിക്കുമ്പോഴാണ് ഈജിപ്തിലും അതിന്റെ അലയൊലികൾ കേട്ടത്… തുണീഷ്യയേ പോലെയല്ല ഈജിപ്ത്. ഏറ്റവും കൂടുതൽ ജനങ്ങളുള്ള അറബ് രാഷ്ട്രം. വികൃതിചെക്കന്റെ അയൽ വാസിയും ഗാസയുടെ ദരിദ്രവാസിയും… അതിനാൽ തന്നെ അമേരിക്കക്ക് ഈജിപ്തിൽ കളിക്കാനുള്ള തിരകഥക്ക് നല്ലവണ്ണം പ്രാധാന്യമുണ്ട്. ഈജിപ്തുമായി ഏത് വിധത്തിലാണ് കഴിഞ്ഞകാലങ്ങളിൽ ബന്ധം പുലർത്തിയതെന്ന് പറയുന്ന എത്ര റിപോർട്ടുകൾ…അമേരിക്കയുടെയും ഈജിപ്ത്തത്തിന്റെയും ബന്ധങ്ങൾ ലക്ഷ്യം വെക്കുന്നത് പ്രാദേശികമയ സ്ഥിരതയും ഉഭയകക്ഷി ബന്ധങ്ങളൾക്കായുള്ള സൈനിക സഹകരണവും അതുവഴി ഈജിപ്ത്-ഇസ്റായീൽ സമാധാന ഉടമ്പടിയുമാണെന്ന് 2005ൽ യു.എസ്. ഡിപാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഇറക്കിയ സി.അർ.എസ് (Congressional Research Service – ഓർഡർ കോട് IB93087) റിപോർട്ടിൽ പറയുന്നത്. അതു നിലനിന്ന് പോകാനാണ് ശരിയായ ജനാധിപത്യ സംവിധാങ്ങൾക്ക് പകരം ഏകാതിപത്യ-ജനാതിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നത്. ആ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ്മാരുടെ മാറ്റങ്ങളൊന്നും പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല. ബുഷിന്റെ കാലത്തിന് വ്യത്യസ്ഥമാകുന്നില്ല ഒബാമയുടെ മിഡിൽ ഈസ്റ്റ് നയം. കഴിഞ്ഞ കാലയളവിൽ ഈജിപ്തിന് അമേരിക്ക നൽകിയ ബില്ല്യനുകൾ തിരകഥക്ക് ഇളക്കം തട്ടതിരിക്കാനുള്ള ഡ്രോപ്സുകളാണ്. കഴിഞ്ഞ വർഷം (2010) ഈജിപ്തിലെ ജനാധിപത്യ സംവിദാനത്തിന് ‘ഇളക്കം‘ തട്ടാതെ മുന്നോട്ട് കൊണ്ട് പോകാൻ അമേരിക്ക ചിലവിട്ടത് 20മില്ല്യൻ ഡോളറാണ്, ഈ വിർഷവും ഇലക്ഷനും മറ്റു ചൊറകളില്ലെങ്കിലും ഹുസ്നി മുബാറക്കിനെ കേട് കൂടാതെ സംരക്ഷിക്കാൻ 5മില്ല്യൻ ഡോളർ അമേരിക്ക നൽകിയിട്ടുണ്ട്. നൂറ് കണക്കിന് മില്ല്യൻ മിലിട്ടറി തുടങ്ങിയവക്കും സഹായിച്ചിട്ടുണ്ട്.
ഈജിപ്തിലെ ‘ജനാധിപത്യ‘ നാടകം കേടുവരാതിരിക്കാൻ മില്ല്യൺ കണക്കിന് ഡോളർ അമേരിക്ക ഒഴുക്കിയിട്ടുണ്ടെങ്കിൽ അമേരിക്കൻ താല്പര്യത്തെ മുബാറക്ക് എത്രതോളം സംരക്ഷിച്ചിട്ടുണ്ടാവും!! ആയതിനാൽ ഈജിപ്തിലെ ‘ജനാധിപത്യത്തിൽ’ അമേരിക്കൻ താല്പര്യങ്ങൾക്ക് കോട്ടം വരാതിരിക്കാൻ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഏതെങ്കിലും തരത്തിൽ മാറ്റത്തിരുത്തലുകളുണ്ടാവുകയാണെങ്കിൽ തങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നവരെ പ്രതിഷ്‌ഠിക്കുന്നതിന് വേണ്ടി ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പ് എന്നരീതിയിൽ അൽ ബറാദിയെ പോലുള്ളവർ ‘കഴുക‘ കണ്ണോടെ ലാന്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന ജനകീയ പ്രക്ഷോപത്തെ ഇസ്ലാമിക തീവ്രവാദികളുടെ പ്രക്ഷോപമായി ചിത്രീകരിക്കാതിരിക്കാൻ ഇഖ്വാനുൽ മുസ്ലിമൂൻ കരുതലോടെ മാറിനിൽക്കുന്നതിനാൽ ജനകീയ പ്രക്ഷോപത്തിൽ ഉയർത്തികാണിക്കാൻ ഒരൂ നേതാവിന്റെ അഭാവം മുതലെടുക്കാൻ അമേരിക്കൻ താല്പര്യങ്ങളെ സംരക്ഷിക്കുന്നവർ കലുഷമായ കൈറോയുടെ തെരുവിലേക്കിറങ്ങിയിട്ടുണ്ട്. അത് തിരിച്ചറിഞ്ഞില്ലെങ്കിൽ മാറ്റി പ്രതിഷ്‌ഠിക്കുന്നത് ഇപ്പോഴുള്ളതിൽ നിന്നും വ്യത്യസ്തനാവില്ല.
അമേരിക്കക്ക് നേർക്ക് നേരെ ജനകീയ പ്രക്ഷോപത്തെ അടിച്ചമർത്തണമെന്ന് തുറന്ന് പറയാൻ കഴിയാത്തതിനാൽ സ്വന്തം സുഹൃത്തുണ്ടാക്കി കൊടുത്ത ജാര സന്തതിയായ വികൃതിചെക്കൻ വഴി കമന്റുകളിടുന്നു. ഈജിപ്തിന്റെ അഭ്യന്തരകാര്യമായിട്ട് പോലും ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ജനകീയ പോരാട്ടങ്ങളെ ഏത് രീതിയിലും അടിച്ചൊതുക്കാൻ ശ്രമിക്കണമെന്നും പരസ്യപ്രസ്ഥാവനകളിലൂടെ ആവശ്യപെടുന്നത് ഒരു തരത്തിലുള്ള മാറ്റവും അവരിഷ്ടപെടുന്നില്ല അതെല്ലെങ്കിൽ പോസിറ്റീവോ നെഗറ്റീവോ എന്ന് ചിന്തിക്കാനവസരം സൃഷ്ടിക്കാതെ പ്രശ്നങ്ങളെ ഒതുക്കുക എന്നതായിരിക്കും.
ഈജിപ്തിലേക്ക് ഇറക്കുമതി ചെയ്ത പല പ്രമുഖരേയും അമേരിക്കയും കൂട്ടാളികളും എതിർപക്ഷത്ത് പ്രതിഷ്ടിക്കും. അൽ ബറാദിയെപോലുള്ളവരെ മോശമായിട്ടാണ് ഇന്ന് പല പ്രോ-ഇസ്റാഈൽ മീഡിയകൾ ചിത്രീകരിക്കുന്നത്. ഒരൂ മാറ്റമുണ്ടാവുകയാണെങ്കിൽ സ്വന്തക്കാരെ പ്രധാനപെട്ട സ്ഥാനങ്ങളിൽ പ്രതിഷ്ടിക്കാൻ ചിലപ്പോ ഇത്തരം അടവുകൾകൊണ്ടായേക്കും. ഏതായാലും ഇത്തരക്കാരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ അടിസ്ഥാനപരമായ മാറ്റ സംഭവിക്കില്ല. മാത്രമല്ല, ഹുസ്നി മുബാറക്കിനെ മാറ്റിയാൽ മാത്രം അമേരിക്കൻ ആധിപത്യം തീരില്ല, ഡിപ്ളോമാറ്റ്സിൽ വരെ അവർക്ക് സ്വധീനമുണ്ട്. ആയതിനാൽ ശരിയായ ജനാധിപത്യക്രമം സ്ഥാപിക്കുക എന്നത് ഈജിപ്ത്യൻ ജനതക്ക് അത്ര എളുപ്പമല്ല.
10 comments:
അതെ,
ഉപരിപ്ലവമായ പ്രക്ഷോഭം അടിവേരുകള്‍ ഇളക്കില്ല
എങ്കിലും ഒരു മാറ്റത്തിന്റെ തുടി കൊട്ടുന്നുണ്ട്!
ഇത് ചേര്‍ത്ത് വായനക്ക് പ്രസക്തമാണെന്നു തോന്നുന്നു
സോവിയറ്റു യൂണിയന്റെ തകര്‍ച്ചയെ
ക്കുറിച്ചു വ്യാകുലപ്പെടേണ്ട സംഭവങ്ങള്‍
ഗക്തകാല ചരിത്രത്തിന്റെ അനുഭവ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ഇനി ഈജിപ്തില്‍ വരാന്‍ പോകുന്ന മാറ്റത്തെ ഏറെക്കുറെ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഓരോ സ്വേചാതിപതികളുടെയും അന്ത്യത്തിനായി നടത്തുന്ന സമരങ്ങള്‍ ഒടുവില്‍ "വടക്കാക്കി തനിക്കാക്കുന്ന" അമേരിക്കന്‍ പാളയത്തില്‍ ഒടുങ്ങുന്നതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. മറിച്ചൊന്നു ഈ ജിപ്തില്‍ ഉണ്ടാകാനുള്ള സാദ്ധ്യത തുലോം തുച്ചമെന്നു ലേഖകന്‍ അടിവരയിട്ടു പറയുന്നു.
ആദ്യമായി അഭിനന്ദനം അറിയിക്കട്ടെ. എല്ലാരും ഐസ്ക്രീമിനു പിറകെ പോയി വളരെ പ്രധാനപ്പെട്ട ഈ വിഷയം ശ്രദ്ധിക്കാതെ ഇരിക്കുകയാണ്. ഇത് ചര്‍ച്ചക്ക് വെച്ചതിനു നന്ദി. ജനകീയ പ്രക്ഷോഭത്തിന്റെ വിജയത്തിനായി ആഗ്രഹിക്കുന്നതോടോപ്പം അക്ബര്‍ സാഹിബ് പറഞ്ഞ ആശങ്കയും പങ്കുവെക്കുന്നു
കാലിക പ്രസക്തം ... ചരിത്ര ദൌത്യങ്ങള്‍ അവിരാമം സംഭവിക്കുക തന്നെ ചെയ്യും
ചരിത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു...ഇറാക്കിന്റെ മണ്ണ് പിടിച്ചെടുത്തു..ഇനി അയാള്‍ രാജ്യങ്ങള്‍..ഒന്നുണ്ട് അറിയാമോ..എഉരൊപ്പിലെക്കുല്ല ഇടനാഴിയാണ് ഈ ഇറാക്കിന്റെ ഭാഗങ്ങള്‍..അത് ആരും ശ്രദ്ടിക്കപ്പെടാതെ പോയത് എന്തെ എന്ന് അറിയില്ലാ..അമേരിക്കക്ക് യുറോപ്പില്‍ കടക്കാനുള്ള ഏറ്റവും എളുപ്പ വഴിയാണ് ഇത്...
നന്നായി ഈ ലേഖനം ...
.
രാജ്യസേവനത്തിനായിരുന്നെങ്കില്‍ 30 കൊല്ലം ധാരാളം
ഉദരസേവനത്തിനായിരുന്നെങ്കിലും 30 കൊല്ലം ധാരാളം..
മുബാറക് മൂര്‍ദാബാദ്...
.
ബെഞ്ചാലി,ഈ അമേരിക്കയും, ഇസ്രായേലും,മറ്റും താങ്കളുടെ ശത്രു രാജ്യങ്ങളാണൊ ? താങ്കൾ ഇൻഡ്യാക്കരനാണല്ലോ ? ഇൻഡ്യയുടെ ശത്രു രാജ്യങ്ങളല്ല ഈ അമേരിക്കയും,ഇസ്രായേലും പിന്നെ എന്തിനാണു സുഹ്രുത്തെ ഇത്ര അന്തമായി എതിർക്കുന്നത് ?കഷ്ട്റ്റം......,..
@PUNNAKAADAN: ഇന്ത്യയുടെ ശത്രു രാഷ്ട്രമാണോ എന്ന് നോക്കിയാണോ ലോകത്ത് നടക്കുന്ന അക്രമണങ്ങൾക്കെതിരെ പ്രതികരിക്കേണ്ടത്? കഷ്ടം തന്നെ താങ്കളുടെ ചിന്ത.
കാലികപ്രസക്തമായ ലേഖനം...
അഭിനന്ദനങ്ങൾ.
Post a Comment