ഫാക്സിമെയിൽ വഴി സ്കാൻ ചെയ്തു സന്ദേശം അയക്കുന്നത്
പോലെ ഭാവിയിൽ വസ്തുക്കളെയും അയക്കാനാവുന്നതാണെന്ന് വർഷങ്ങൾക്ക്
മുമ്പ് ബിബിസി സയൻസിൽ വായിച്ചതോർക്കുന്നു. ഒരു പ്രൊഡക്റ്റിനെ സ്കാൻ ചെയ്തു അതിന്റെ നിർമ്മിതിയെങ്ങിനെയാണെന്ന്
കണ്ടെത്തുക പ്രയാസമായിരിക്കില്ല, പ്രത്യേകിച്ച് പ്രോഡക്റ്റിൽ
ഐഡന്റിഫികേഷൻ കോഡുകളുണ്ടെങ്കിൽ അതിന്റെ ഡിസ്ക്രിപ്ഷൻസ് കണ്ടെത്തുക പ്രയാസകരമാവില്ല, ഇനി കണ്ടെത്താനായില്ലെങ്കിൽ തന്നെ മൂലഘടകങ്ങൾ ഏതൊക്കെ എന്നു
മനസ്സിലാക്കി കൃത്യമായ അളവിൽ സ്കാൻ ചെയ്തെടുക്കുകയാണെങ്കിൽ അതുപോലെ നിർമ്മിച്ചെടുക്കാമെന്ന്
പുതിയ കണ്ടെത്തലുകൾ പറയുന്നത്. ഏതൊരൂ ഉല്പന്നവും അതിന്റെ മൂല ഘടകങ്ങളിൽ ത്രീഡയമെൻഷനിൽ
പ്രിന്റ് ചെയ്യാനായാൽ തീർച്ചയായും അതിന്റെ ഒറിജിനൽ പതിപ്പ് തന്നെ ഉണ്ടാക്കുക എളുപ്പമായിരിക്കുമല്ലൊ, അത് സാധ്യമാണെന്നാണ്
ടെക്സാസിലെ ഒരു എഞ്ചിനീറിങ് കമ്പനി ഡെവലപ് ചെയ്ത ത്രീഡി പ്രിന്റർ കാണിച്ചു തരുന്നത്.
ഏറെ പുതുമ നിറഞ്ഞത് തന്നെയാണ് Solid
Concepts ന്റെ കണ്ടെത്തൽ. അവരുടെ പ്രയത്നം ലക്ഷ്യത്തിലെത്തിയത്
വരും കാലങ്ങളിൽ ലോകത്ത് ഏറെ മാറ്റങ്ങളുണ്ടാക്കും.
അത്യാവശ്യം പ്രാപ്തിയും കനവുമുള്ള ലോഹ നിർമ്മിത കൈതോക്ക് പ്രിന്റ് ചെയ്തെടുത്തത്
@Solidconcepts
വെബ് പബ്ലിഷ് ചെയ്ത റിപോർട്ടിൽ ലോകത്തിന് കാണിച്ചു
കൊടുക്കുന്നത് സോളിഡായ ഒരാശയം തന്നെയാണ്. കാഡ് ഫയിലിൽ നിന്നും DMLS
(Direct metal laser sintering) ത്രിഡി പ്രിന്റിങ്
ടെക്നോളജിയിൽ പ്രിന്റ് ചെയ്തെടുത്തത് ലോഹനിർമ്മിത മൂലരൂപങ്ങളാണ്.
ഒന്നിനു മുകളിൽ മറ്റൊന്നായി പാളികൾ അടുക്കായി
പ്രിന്റ് ചെയ്തെടുക്കുന്നവ മൂലരൂപത്തിൽ തന്നെ പുതിയ ഉല്പന്നം നൽകുന്നു. കുറച്ച് കൈക്രിയകളിലൂടെ
ഫിനിഷിങ് ജോലികൾ കൂടിപൂർത്തികരിക്കേണ്ടതായുണ്ട്, അതും സമീപ്പ ഭാവിയിൽ മെഷീനറിയിൽ സാധ്യമാകുമായിരിക്കും. പ്രോഡക്റ്റുകളുടെ മൂലഘടകങ്ങൾക്കനുസരിച്ച് വ്യത്യസത
ത്രീഡി പ്രിന്ററുകളുണ്ട്. പോളിമെറുകളുടേതും മെറ്റലുകളുടേതും വ്യത്യസ്ഥ സാങ്കേതികവിദ്യയിലൂടെ
പ്രിന്റ് ചെയ്തെടുക്കാനാവുന്നതാണ്. ലോഹനിർമ്മിതങ്ങളായവക്ക് Direct
Metal Laser Sintering (DMLS) രീതിയാണ് എങ്കിൽ പോളിമെറുകൾക്ക് PolyJet പ്രിന്ററുകളുമുണ്ട്. സാധാരണ ഇൻക് ജെറ്റ് പ്രിന്ററിനെ പോലെ ത്രിഡി
പ്രിന്റ് ചെയ്യുന്ന പോളിജെറ്റ് പ്രിന്ററുകളുടെ പ്രവർത്തനം, എന്നാൽ ഇങ്കിന് പകരം ദ്രവരൂപത്തിലുള്ള ഫോട്ടോപോളിമർ ഉപയോഗപെടുത്തി
ലെയറുകൾ പ്രിന്റ് ചെയ്യുന്നു, ഇങ്ങിനെ ഒന്നിനും
മുകളിൽ മറ്റൊന്നായി ലെയറുകൾ പ്രിന്റ് ചെയ്താണ് ഓരോ വസ്തുക്കളും പ്രിന്റ് ചെയ്തെടുക്കുന്നത്.
പ്രിന്റ് ചെയ്യാനുപയോഗിക്കുന്ന ലിക്യുഡിന്റെ വ്യത്യസ്ത കൂട്ടുകെട്ടുകൾക്കനുസരിച്ച്
വ്യത്യസ്ത വളയാത്തതും വളയുന്നതുമായവ ലഭിക്കുന്നു. ഇത്തരം പ്രിന്ററുകളുടെ ഉപയോഗം വളരെ സങ്കീർണ്ണമായ
രൂപങ്ങൾ നിർമ്മിക്കാനാവുമെന്നതാണ്.
വരും കാലങ്ങളിൽ ഈ സാങ്കേതിക വിദ്യ കൂടുതൽ പഠന വിധേയമാക്കുമെന്നതിനാൽ നമ്മുടെ ടേബിളുകളിൽ ഇത്തരം പ്രിന്ററുകൾ സ്ഥാനം പിടിക്കുന്ന
കാലം വിദൂരമാകില്ല, സ്പെയർ പാർട്സിന് കമ്പനികളെ
തേടിപോകേണ്ടി വരില്ല, പാർട്സുകളില്ലെന്ന് അഭാവത്താൽ
ഉപകരണങ്ങൾ വലിച്ചെറിയേണ്ടിവരില്ല, പേറ്റന്റ് നൽകി
നമുക്ക് തന്നെ പ്രിന്റ് ചെയ്തെടുക്കാമെങ്കിൽ ഏത് അവശ്യ വസ്തുവും സ്വന്തമാക്കാം.. പക്ഷെ ഏറ്റവും അപകടം പിടിച്ചവയും
ഇഷ്ടം പോലെ നിർമ്മിക്കാനാവുമെന്നത് നല്ല വാർത്തയല്ല. ഏത് കണ്ടുപിടിത്തങ്ങളെ പോലെ തന്നെയാണിതും, ഗുണത്തേക്കാളേറെ ദോശങ്ങൾ കൊണ്ടുവരാം, ഇഷ്ട ആയുധങ്ങൾ കളികോപ്പുകളെ പോലെ ആരുടേ പോകറ്റുകളിലും കാണാവുന്നതാണെങ്കിൽ അതെത്ര സുരക്ഷിതമായിരിക്കും?
13 comments:
മെസ്സേജുകൾ അയക്കുന്നതുപൊലെ മനുഷ്യശരീരത്തെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വൈദ്യുതകാന്തിക തരംഗങ്ങളായി അയക്കുന്നത് മുമ്പൊരിക്കൽ ഒരു സയൻസ് ഫിക്ഷൻ നോവലിൽ വായിച്ചത് ഓർക്കുന്നു. നിരവധി ആളുകളെ ഈ പരീക്ഷണത്തിന് അവർ ബലിയാടാക്കുന്നുണ്ട്. ശരീരം ഇങ്ങിനെ അയക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ടുപോവുന്നതാണ് നോവലിലെ ശാസ്ത്രജ്ഞന്മാർ അഭിമുഖീകരിച്ച പ്രശ്നം. ആ പ്രശ്നം അവർക്ക് തരണം ചെയ്യാൻ കവിയുന്നുമില്ല. ശാസ്ത്രഭാവനാ സൃഷ്ടികളിലൂടെ സ്വപ്നം കണ്ട കാര്യങ്ങൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. അറിവിന്റെ പുത്തൻ ചക്രവാളങ്ങൾ തേടുന്ന വായനകൾ കൊണ്ട് സമ്പന്നമാണ് ഈ ബ്ലോഗ്....
ചിന്തിക്കുന്നതിനു മുകളിലേക്കാണ് ഓരോ കണ്ടുപിടുത്തവും. പതിവുപോലെ പുതിയ അറിവുകള്‍ തന്നിരിക്കുന്നു.
"ഏറ്റവും അപകടം പിടിച്ചവയും ഇഷ്ടം പോലെ നിർമ്മിക്കാനാവുമെന്നത് നല്ല വാർത്തയല്ല. ഏത് കണ്ടുപിടിത്തങ്ങളെയും പോലെ തന്നെയാണിതും, ഗുണത്തേക്കാളേറെ ദോഷങ്ങൾ കൊണ്ടുവരാം, ഇഷ്ട ആയുധങ്ങൾ കളികോപ്പുകളെ പോലെ ആരുടേ പോക്കറ്റുകളിലും കാണാവുന്നതാണെങ്കിൽ അതെത്ര സുരക്ഷിതമായിരിക്കും?"
പുതിയ അറിവുകള്‍ പകര്‍ന്നുനല്‍കുന്ന ലേഖനം.
ആശംസകള്‍
നന്ദി ഇങ്ങിനെ ഒന്ന് വായിക്കാൻ അവസരം ഒരുക്കിയതിനു
നന്മയ്ക്കായും തിന്മയ്ക്കായും ഉതകുന്ന കണ്ടുപിടിത്തങ്ങള്‍
സങ്കല്പിക്കാൻ പോലുമാകാത്ത തരം അറിവുകൾ. നല്ല പോസ്റ്റ്
ഭാവനകള്‍ ശാസ്ത്രം യാഥാര്‍ത്ഥ്യമാക്കിയതാണ് ഓരോ കണ്ടുപിടുത്തങ്ങളും. പ്രപഞ്ചത്തോടൊപ്പം മനുഷ്യന്‍റെ ബുദ്ധിയും ഭാവനകളും വികസിച്ചുകൊണ്ടിരിക്കുന്നു.
വിജ്ഞാനപ്രദമായ പോസ്റ്റ്.ആശംസകള്‍
ഭയങ്കര സംഭവം ആണല്ലോ...അല്ലെങ്കിലും നമ്മള്‍ ചിന്തിച്ചു തീരുന്നിടത്ത് നിന്നും അവരു തുടങ്ങുന്നു.
എന്തെല്ലാം കാണുന്നു..
ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു...
ഇൻഫോർമേറ്റീവ് ....
ഗുണത്തേക്കാളേറെ ദോഷങ്ങൾ
കൊണ്ടുവരുന്ന ഇത്തരം കണ്ടുപിടുത്തങ്ങൾ
തന്നെയായിരിക്കും നമ്മുടെ ഭാവി തലമുറയുടെ ശാപം ...!
തോക്ക് ഉണ്ടാക്കിയത് വായിച്ചിരുന്നു...ഉപകാരങ്ങള്‍ മാത്രമല്ല ഉപദ്രവങ്ങളും ഉണ്ടാകും അല്ലെ..നല്ലൊരു പോസ്റ്റ് ഭായീ അതെന്നെ..
ഈ പറഞ്ഞതൊക്കെ നടക്കുന്ന ഒരു ഭാവി ഉണ്ടായാല്‍ എന്താകും അന്നത്തെ ആള്‍ക്കാരുടെ അവസ്ഥ.?
ഇതൊന്നു യാഥാര്‍ത്ഥ്യം ആയിട്ട് വേണം രണ്ട് ഇഡ്ഡലിയുടെ പ്രിന്‍റ് കഴക്കൂട്ടത്തെ ഇഡ്ഡലി പ്രിയനായ അമ്മാവനു അയച്ചു കുടുക്കാന്‍
Post a Comment