Sep 27, 2012

ജൈവതാളം തെറ്റിക്കുന്ന ജനിതക മാറ്റം


ഔഷധ, കാര്‍ഷിക മേഖലയി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണ അഗ്രികള്‍ച്ചറ ബയോടെക്‌നോളജി കോര്‍പറേഷനായ മൊന്‍സാന്റൊ പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങളിലൂടെ കാര്‍ഷിക മേഖലയി ഇടപെട്ടുകൊണ്ട്ന്ന് ഭക്ഷ്യമേഖലയിലെ അധിപന്മാരായിരിക്കുന്നു. കമ്പനിയുടെ ജനിതക മാറ്റം വരുത്തിയ (ജി.എം.ഒ) ധാന്യം ലോകത്ത് പല ഭാഗങ്ങളിലും ചര്‍ച്ച ചെയ്യപെടുന്നത് ഭീ‍തിദമായ അന്തരീക്ഷത്തിലാണ്.

അതിന്റെ ഭാഗമായി ഫ്രാന്‍സിലെ ശാസ്ത്രജ്ഞന്മാർ നടത്തിയ പരീക്ഷണങ്ങളി ജി.എം.ഒ (ജെനറ്റിക് മോഡിഫൈട് ഓര്‍ഗാനിക്) യുടെ ഏറ്റവും നല്ല ക്വോളിറ്റിയുള്ള ധാന്യം പരീക്ഷിക്കപെട്ട എലികളി ട്യൂമറുണ്ടാക്കുന്നതായും, കൂടാതെ കിഡ്‌നി, ലിവര്‍ തുടങ്ങിയ ഭീകരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും തെളിയിക്കപെട്ടിരിക്കുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തി കഴിഞ്ഞ ആഴ്ച്ച ഫ്രഞ്ച് ഗവണ്മെന്റ് ആരോഗ്യ സുരക്ഷ വിഭാഗത്തിനും യൂറോപ്യന്‍ യൂണിയന്റെ ഭക്ഷ്യ സുരക്ഷ ഏജന്‍സിയോടും റിപോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്.

കേയിന്‍ യൂണിവേര്‍സിറ്റിയിലെ ഗവേഷകര്‍ എലികളി നടത്തിയ പരീക്ഷണങ്ങളി 'മൊന്‍സാന്റൊ'യുടെ എന്‍.കെ.603 ധാന്യമാണ് ഉപയോഗപെടുത്തിയത്. മൊന്‍സാന്റൊയുടെ ഗവേഷകര്‍ ജനിതക ഘടനയി മാറ്റം വരുത്തി സൃഷ്ടിച്ചെടുത്ത വിത്തുകള്‍ കളനാശിനികളി വളരുകയും കൂടുത വിള നകുകയും ചെയ്യുന്നു. ഈ ധാന്യത്തി ഗ്ലൈഫോസേറ്റ് കളനാശിനിയുടെ വിവിധ രൂപങ്ങള്‍ അടങ്ങിയിട്ടുള്ളതായി പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് എലികളി ട്യൂമറും അന്തരികാവയവങ്ങളെ കേടുവരുത്തുതുമെന്ന് പഠനങ്ങളി തെളിയിക്കപെട്ടത്.

ചില അപൂര്‍വ്വം സസ്യങ്ങള്‍ കളനാശിനികളെ പോലുള്ള വിഷപദാര്‍ത്ഥങ്ങളുള്ള പ്രതികൂല സാഹചര്യങ്ങളിലും വളരുന്നു. അത്തരം ചെടികള്‍ ഭൂമിയി നിന്നും സസ്യത്തിന് വേണ്ട ലവണങ്ങളുടെ കൂടെ കളമാശിനിയും ആഗിരണം ചെയ്യുങ്കെിലും അതുകാരണം ചെടികള്‍ നാശമടയുന്നില്ല. അത്തരത്തിലുള്ള ചെടികളെ ഗവേഷണങ്ങളിലൂടെ പഠനവിധേയമാക്കി അതിന്റെ ജനിതക ഘടനക്കനുസരിച്ച് കാര്‍ഷിക ചെടികളുടെ ജെനറ്റിക് ഘടനമാറ്റിമറിച്ചാണ് മൊസാന്റോ പുതിയ വിത്തുകളുണ്ടാക്കുന്നത്. ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത സസ്യങ്ങളുടെ ജനിതകമാണ് ഭക്ഷണത്തിനുപയോഗിക്കുന്ന സസ്യങ്ങളി ജെനറ്റിക് മോഡിഫികേഷനിലൂടെ കൊണ്ടുവരുന്നത്.  ഇത്തരം ധാന്യമണികള്‍ വളരുന്ന ഭാഗത്ത് മറ്റു കളകളില്ലാതിരിക്കാനും കൂടുത വിളവ് ലഭിക്കാനും മൊന്‍സാന്റൊയുടെ റൌണ്ടപ് എന്ന കളനാശിനി ഉപയോഗിക്കേണ്ടിവരുന്നു. ഈ കളനാശിനി ഉപയോഗിച്ച ഭൂമിയി മൊന്‍സാന്റൊയുടെ വിത്തുകളല്ലാതെ മറ്റു ചെടികള്‍ വളരുകയില്ല, അത്തരത്തിലാണ് അതിന്റെ കാര്‍ഷിക ഘടനപോകുത്. എന്‍.കെ.603 എ വിത്ത് തഴച്ചുവളരുകയും അതിന്റെ പരാഗണമേഖല 500 മീറ്റര്‍ വരെ പരക്കുകയും ചെയ്യും. മാത്രമല്ല, ഇങ്ങിനെയുള്ള ചെടികള്‍ക്ക് അതേ വര്‍ഗത്തി നിന്നും സാധാരണ വര്‍ഗത്തി നിന്നും പരാഗണം സ്വീകരിക്കാന്‍ കഴിയുമെങ്കിലും സാധാരണ ജൈവഘടനയിലുള്ള ചെടികള്‍ക്ക് മൊന്‍സാന്റൊയുടെ ചെടിയി നിന്നും പരാഗണം സ്വീകരിക്കാന്‍ കഴിയില്ല, മാത്രമല്ല മൊസാന്റെ ചെടികളുടെ പരാഗണം ഉയര്‍തോതി മേഖലയിലാകെ വ്യാപിക്കുതിനാ പ്രകൃതിപരമായ ജൈവഘടനയി വളരുന്ന ചെടികളി പരാഗണം തടയപെടുകയും ചെയ്യുന്നു. അതിനാന്നെ മൊന്‍സാന്റൊയുടെ വിത്തിറക്കിയ കൃഷിസ്ഥലങ്ങള്‍ക്ക് ചുറ്റുഭാഗത്ത് ജൈവ വിത്തിറക്കി കൃഷി നടത്തിയാ അത് വിളവെടുപ്പില്ലാതെ നശിക്കുകയാണ് ഉണ്ടാവുക.

മൊന്‍സാന്റൊയുടെ വിത്ത് പ്രത്യുല്പാദനപരമല്ല. പുതുതായി കൃഷി ചെയ്യാന്‍ കമ്പനി തന്നെ നൽകണം. ഇങ്ങിനെയുള്ള വിത്തിറക്കി കൃഷിച്ചെയ്യുമ്പോള്‍ മൊന്‍സാന്റൊയുടെ കളനാശിനി തന്നെ ഉപയോഗിക്കേണ്ടതുണ്ട്. ആ കളനാശിനിയുടെ പ്രത്യേകത, അത് മൊന്‍സാന്റൊയുടെ വിത്തി മുളച്ചതല്ലാത്ത എല്ലാ ചെടികളെയും നശിപ്പിക്കുന്നു. ഇത്തരം കളനാശിനികള്‍ ഉപയോഗിച്ച് കൃഷി ചെയ്താ ആ കളനാശിനിയെ പ്രതിരോധിക്കുന്ന തരത്തിലുള്ള ജനിതക ഘടനയി മാറ്റം വന്ന മൊന്‍സാന്റൊയുടെ ചെടി മാത്രം തഴച്ചു വളരും. മാത്രമല്ല. ഇതിലെ ഭീകരത, മൊന്‍സാന്റൊയുടെ കളനാശിനി ഉപയോഗിച്ച കൃഷിയിടം മൊന്‍സാന്റൊയുടെ വിത്തുകള്‍ക്ക് മാത്രമുള്ളതായി തീരുന്നു, ഏറ്റവും കുറഞ്ഞത് ആറുമാസത്തോളം കളനാശിനിയുടെ വീര്യം ഭൂമിയി നില നിക്കും. അതുവരെ അവിടെ മൊന്‍സാന്റൊയുടെ വിത്തുകളല്ലാതെ മറ്റു വിത്തുകളുപയോഗിക്കാന്‍ കഴിയില്ല, ഇനി മുളച്ചാന്നെ അത് ഉടനെ നശിക്കും.  അങ്ങിനെ ഭൂമിയിലും കര്‍ഷകനിലും മൊന്‍സാന്റൊയുടെ വേരുകള്‍ ആഴ്ന്നിറങ്ങി ചോരയും നീരും വലിച്ചെടുക്കും,  അങ്ങിനെ മൊന്‍സാന്റൊ കൊഴുത്ത് തടിച്ചുവരിക തന്നെ ചെയ്യും.

കളനാശിനിയി വളര്‍ ഈ ചെടികളി നിന്നും ലഭിക്കു വിളകള്‍ ജീവനു വലിയ തോതി ഭീഷണിയുണ്ടാക്കുതാണെന്ന് പുതിയ പരീക്ഷണങ്ങളി തെളിയുത്. മൊന്‍സാന്റൊയുടെ ചെടികളെ പോലെ ധാന്യങ്ങളിലും വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. അതാണ് ഭക്ഷ്യവിപണിയി കൂടുത വിക്കപെടുത് എത് എത്ര ഭീകരമാണ്. ഇന്ന് കാന്‍സ, ട്യൂമര്‍ തുടങ്ങിയ അസുഖങ്ങള്‍ വലിയ തോതി വര്‍ദ്ധിച്ചിരിക്കുന്നതും, അതുപോലെ കിഡ്‌നി, ലിവര്‍ തുടങ്ങിയ പ്രധാന അവയവങ്ങളെല്ലാം രോഗാതുരമാവുതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ജനിതക മാറ്റം വരുത്തിയ മൊസാന്റൊയുടെ വിത്തിനെ ഫ്രാന്‍സ് നിരോധിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചു കഴിഞ്ഞു. അഗ്രികള്‍ച്ചര്‍ ഫോര്‍ യൂറോപ്യന്‍ പാര്‍ലിമെന്റ് വൈസ് ചെയര്‍മാന്‍ ജോസ് ബോവും നിരോധനം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിനെതിരെ മൊന്‍സാന്റൊ കമ്പനിയുടെ ലോബികള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്, അതിന് വേണ്ടി വിവിധ മേഖലകളി മൊന്‍സാന്റൊ മില്ല്യൺ കണക്കിന് ഡോളര്‍ 'ഡൊണേറ്റ്' ചെയ്യുകയുമുണ്ടായി എന്ന് റിപോര്‍ട്ടുകളി കാണുന്നു. അത്രമാത്രം ശക്തമാണ് ലോകത്ത് മൊന്‍സാന്റൊയുടെ വേരുകള്‍.

മുമ്പ് മൊന്‍സാന്റൊക്കെതിരെ അമേരിക്കയിലെ കര്‍ഷകര്‍ കോടതിയി കയറിയിട്ടുണ്ട്. 2000ൽ അധികം കര്‍ഷക അമേരിക്കന്‍ ഗവണ്മെന്റിന് പെറ്റീഷന്‍ നകിയിരുന്നു. ഇന്ന് 30,000യിരത്തി പരം ജൈവ കര്‍ഷക ഈ ഭൂലോക ഭീകരനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

മൊന്‍സാന്റൊ ശക്തിയേറിയ കളനാശിനിയായ 2,4ഡി. ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു, ഇത്തരം വിഷം മുമ്പ് അമേരിക്ക വിയന്റ് നാം യുദ്ധത്തി. പ്രയോഗിച്ച ഏജന്റ് ഓറഞ്ചിന്റെ സാമ്യതയുള്ളതാണെ് വരുമ്പോള്‍ അത് കാര്‍ഷിക മേഖലയെ എത്രത്തോളം വിഷമാക്കുന്നുന്നു മനസ്സിലാക്കുക.

മൊന്‍സാന്റൊയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തി. 77 ശതമാനമായ 680 മില്ല്യൺ ഡോളറിന്റെ ലാഭമാണുണ്ടാക്കിയിട്ടുള്ളത്. കാര്‍ഷിക മേഖലയി പ്രവര്‍ത്തിക്കുന്ന മൊന്‍സാന്റൊ ലോകത്തെ പ്രമുഖ വിത്തുൽപാദന കമ്പനിയായി മാറിയിരിക്കുന്നു. പൈശാചിക ചിന്തയിലൂടെ മൊന്‍സാന്റൊ ഉയര്‍ന്നത് മൈക്രോസോഫ്റ്റ്, ഹാലിബര്‍ട്ടന്‍ തുടങ്ങിയ കോര്‍പറേറ്റുകളുടെ സാമ്പത്തിക നിരയിലേക്കാണ്.

അമേരിക്കയി വിതരണം ചെയ്യപെടു ഭക്ഷണ ധാന്യങ്ങളി ബഹുഭൂരിഭാഗവും മൊന്‍സാന്റൊയുടേതാണ്. അമേരിക്കയി. 70 ശതമാനത്തോളം ഭക്ഷ്യവിപണി നിയന്ത്രിക്കു ഈ കമ്പനിയാണ്  90% ജനിതക മാറ്റം വരുത്തിയ വിത്തുകളെ നിയന്ത്രിക്കുത്. മറ്റൊരൂ വാക്കി പറഞ്ഞാസ്വന്തം പാറ്റന്റി അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ഭക്ഷ്യവിപണി നിയന്ത്രിക്കപെടുക, അങ്ങിനെ ലോകത്തിന്റെ തന്നെ ഭക്ഷ്യവിപണിയുടെ നിയന്ത്രണം ഏറ്റെടുക്കുക..! അതുകൊണ്ട്ന്നെ ജനിതകമാറ്റത്തി നിന്നും ഒരു വിത്തും അവര്‍ ഒഴിവാക്കുന്നില്ല. അരിയും, ഗോതമ്പും, കോളിഫ്‌ലവറും കടുകും വഴുതനയും തുടങ്ങി അനേകം സസ്യങ്ങള്‍ ജനിതക മാറ്റത്തി മൊന്‍സാന്റൊയുടെ ഭീകര കരങ്ങളി പെട്ടുകഴിഞ്ഞു. ഇനി ഭാവിയി എവിടെ ഏത് ചെടി മുളക്കണമെന്ന് അവര്‍ തീരുമാനിക്കുമെന്ന് മാത്രമല്ല, ശുദ്ധമായ ഭൂമി കളനാശിനികളാ നശിക്കുകയും പ്രകൃതിയും ജൈവസമൂഹങ്ങളെല്ലാം തന്നെ അതിന്റെ മാറ്റങ്ങളി അലിഞ്ഞില്ലാതാവുകയും ചെയ്യും.

അങ്ങിനെ ഡോളറുകളുടെ ആധിപത്യത്തി തരിശ് ഭൂമിയുടെ അധിപന്മാരായി മൊസാന്റൊ ജൈവസമൂഹത്തിന്റെ ശവകല്ലറയൊരുക്കും.

ഇന്നത്തെ (26-09-2012) മലയാളം ന്യൂസിൽ പ്രസിദ്ധീകരിച്ചത്


21 comments:

നിസാരന്‍ .. said...

വളരെ മാരകമായ ഒരു വിപത്താണിത്. നമ്മുടെ ഭരണകൂട മൗനം വിലക്ക് വാങ്ങാന്‍ പോകുന്ന അടുത്ത ദുരന്തം. വളരെ വിശദമായി ഈ വിത്തുകളുടെ അപകട സാധ്യതകള്‍ വിശദീകരിച്ചു തന്നതിന് നന്ദി. വളരെ നല്ല ലേഖനം

ഷാജു അത്താണിക്കല്‍ said...

ഇങ്ങനെ ഒരു പ്രശ്നം വന്നാലും നമ്മുടെ ഭരണാളന്മാർ ഇത് മാറ്റും എന്ന് തോന്നുനില്ല...
ചുളിവിൽ അത് വാങ്ങി നമ്മളെ തീറ്റിക്കും

Cv Thankappan said...

എല്ലാം ബലികഴിച്ചും തല്‍ക്കാലിക
നേട്ടമാണ് ലക്ഷ്യം.
വളരെ വിജ്ഞാനപ്രദമായ ലേഖനം.
ആശംസകള്‍

കൊമ്പന്‍ said...

വരും തലമുറക്ക് ഈ മണ്ണില്‍ ജനിക്കാന്‍ പോലും ഉള്ള അവകാശത്തെ ഇല്ലാതാകുന്ന തരത്തില്‍ ഉള്ള താണ് ഇത്തരം കാര്യങ്ങള്‍
ഇത്തരത്തില്‍ ഉള്ള ജനിതക കണ്ടു പിടുത്തങ്ങള്‍ എല്ലാ രാജ്യങ്ങളും ഉപേക്ഷിക്കണം ഒരു തരത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ്

പടന്നക്കാരൻ said...

മുമ്പ് വായിച്ചിട്ടുണ്ട് 2040 ആകുമ്പോളേക്കും ജനിക്കുന്ന കുട്ടികള്‍ക്ക് മുടിയുണ്ടാവില്ലെന്ന്...ഇപ്പോഴേ അതൊക്കെ സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു....എല്ലാം ഒരു നൊടിയിടയില്‍ വേണമെന്ന് നമ്മുടെ പിടിവാശി നമ്മെ തന്നെ കുഴിയിലേക്കെത്തിക്കും..

Jefu Jailaf said...

പേടിപ്പെടുത്തുന്നു ഈ അറിവുകളെല്ലാം..

ഒരു കുഞ്ഞുമയിൽപീലി said...

അറിവിന്‍റെ അക്ഷരങ്ങള്‍ എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

ente lokam said...

ഇവിടെ വിപണനം ആണ്‌ മുഖ്യം..ആരെ ഒക്കെ

എങ്ങനെ ഒക്കെ ബാധിക്കുന്നു എന്ന് പ്രശ്നമേയല്ല..

പറഞ്ഞ സമയത്ത് പൂ വിരിക്കാന്‍ കഴിയുന്ന പൂന്തോട്ടങ്ങള്‍

കണ്ടിട്ടുണ്ട്..ഒന്നിന്റെയും വിത്തുകള്‍ വീണ്ടും ജനിപ്പിക്കാന്‍

കഴിയില്ലത്രേ..വീണ്ടും വിത്തുകള്‍ക്കായി ആദ്യം വാങ്ങിയ

കമ്പനിക്കാരെ തന്നെ സമീപിക്കണം...

വിജ്ജാന പ്രദമായ ഈ ലേഖനത്തിന് നന്ദി ബെന്ജാലി ,,

ഫൈസല്‍ ബാബു said...

കാലിക പ്രസക്തമായ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ നിങ്ങള്‍ കാണിക്കുന്ന താല്പര്യം ആശ്ചര്യം തന്നെയാണ് !! മലയാളം ന്യൂസ്‌ ല്‍ വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ക്കുകയും ചെയ്തു ,ഒരു ബെന്ജാലി സ്റ്റൈല്‍ ഈ ലേഘനത്തില്‍ എന്ന് ,,രണ്ടും ഒരാളാണല്ലേ !!എന്നേലും ഒന്ന് നേരില്‍ കാണാന്‍ ഒരു ആഗ്രഹം ണ്ട് ട്ടോ !!

ഷബീര്‍ - തിരിച്ചിലാന്‍ said...

നല്ല ലേഖനം.. പുതിയ അറിവുകള്‍... നന്ദി

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നന്നായിട്ടുണ്ട് ,വാദങ്ങള്‍ ,പക്ഷെ ആര് കേള്‍ക്കാന്‍ ?നമ്മുടെ നാട്ടിലും മോന്സാന്റൊയുടെ വിത്തിനങ്ങള്‍ കൃഷി ചെയ്തു തുടങ്ങിയിരിക്കുന്നു ,കാത്തിരുന്ന് കാണുക ,അത്ര മാത്രം ,,

Harinath said...

വിജ്ഞാനപ്രദവും ഉപകാരപ്രദവുമായ ലേഖനം. ഇത്തരം പരീക്ഷണങ്ങളുടെ ദോഷങ്ങൾ മറച്ചുവച്ചുകൊണ്ടാണല്ലോ മാധ്യമങ്ങളിൽ പോലും വാർത്തകൾ വരുന്നത്. ഈ ലേഖനം പ്രസിദ്ധീകരിച്ചതിന്‌ നന്ദി...

പട്ടേപ്പാടം റാംജി said...

ഇവിടെ എപ്പോഴും കൂടുതല്‍ ചിന്തിപ്പിക്കുകയും സ്വയം തീരുമാനിക്കുകയും ചെയ്യേണ്ട ഗൗരവമുള്ള വിഷയങ്ങള്‍ നല്‍കുന്നുണ്ട്.
ഈ വിഷയം വായിച്ചു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ചുറ്റും കണ്ണോടിക്കുമ്പോള്‍ അതിന്റെ ഭീകരത വ്യക്തമാകുന്നു. ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിച്ചത്‌ എല്ലാവര്ക്കും ദൃശ്യമാണ്. അതിന്റെ കാരണങ്ങളിലെക്ക് ചെന്നെത്താനും മനസിലാക്കാനും വായനാക്കാരെ ചിന്തിപ്പിക്കുന്നു.
പതിവുപോലെ വിലപ്പെട്ട ലേഖനം.

M. Ashraf said...

വിജ്ഞാനപ്രദം. ആശംസകള്‍ധനലക്ഷ്മി.പി.വി said...

അന്തകന്‍ വിത്തിന്റെ പരിണിത ഫലങ്ങള്‍ പരുത്തികര്‍ഷകര്‍ ഇനിയും അനുഭവിച്ചു തീര്‍ന്നിട്ടില്ല.

ലാഭക്കൊതിയില്‍ മനുഷ്യത്വം പോലും മറക്കുന്നവര്‍ ..

നല്ല ലേഖനം .അഭിനന്ദനങ്ങള്‍

ലംബൻ said...

എത്രത്തോളം മാരകമായാല്ലും ഇവിടുത്തെ രാഷ്ട്രിയക്കാര്‍ കോഴ വാങ്ങി അനുമതി കൊടുക്കും. ജനങ്ങളുടെ ജല്‍പനങ്ങള്‍ ആര് കേള്‍ക്കാന്‍.

മണ്ടൂസന്‍ said...

മൊന്‍സാന്റൊ ശക്തിയേറിയ കളനാശിനിയായ 2,4ഡി. ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു, ഇത്തരം വിഷം മുമ്പ് അമേരിക്ക വിയന്റ് നാം യുദ്ധത്തി. പ്രയോഗിച്ച ഏജന്റ് ഓറഞ്ചിന്റെ സാമ്യതയുള്ളതാണെ് വരുമ്പോള്‍ അത് കാര്‍ഷിക മേഖലയെ എത്രത്തോളം വിഷമാക്കുന്നു എന്നു മനസ്സിലാക്കുക.

വായിച്ച് മനസ്സിലാക്കി എല്ലാം.
അറിവുകൾ എന്നെ ഭയപ്പെടുത്തുന്നു.
ഭീതിയുണർത്തി എന്നിൽ ഈ വായന.
ആശംസകൾ.

ജയരാജ്‌മുരുക്കുംപുഴ said...

വളരെ കാലിക പ്രസക്തവും, വിജ്ജാന പ്രദവും ആയ പോസ്റ്റ്‌........ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... അയാളും ഞാനും തമ്മില്‍....... വായിക്കണേ.....

നിത്യഹരിത said...

നല്ലോരറിവ്‌ തന്നതിന് ആദ്യമേ ഹൃദ്യമായ നന്ദി, കേട്ടിട്ടുണ്ട്, പക്ഷെ വിശദമായി അറിയില്ലായിരുന്നു.. ബിസിനസ്സ്, ലാഭം ഇവയ്ക്ക് വേണ്ടി പ്രകൃതിയെപ്പോലും വരുതിയിലാക്കുന്നവര്‍, ആധുനിക ഭീകരര്‍.. ശാസ്ത്രം നന്മയെക്കാളുപരി സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി..

ആശംസകള്‍ യൂസഫ്‌ക്കാ..

വീകെ said...

അന്തക വിത്തിനെപ്പറ്റി കർഷകർക്ക് നല്ല അറിവുണ്ട്. കാർഷിക സബ്സിഡിയും മറ്റും സർക്കാർ നിറുത്തലാക്കാൻ പോകുന്നതിന്റെ കാരണങ്ങളിലൊന്ന് ഇത്തരം ആഗോള കുത്തകകളുടെ പിന്നാമ്പുറ പണികൾ തന്നെയായിരിക്കും. നമ്മളെപ്പോലുള്ള സാധാരണക്കാർക്കു മനസ്സിലായാലും മൻ‌മോഹൻ സിങ്ങിനെപ്പോലുള്ളവർക്ക് മനസ്സിലായാലല്ലെ ഇതിനു പ്രതിവിധി കാണാൻ പറ്റൂ....
വരും കാലം ഭീതി നിറഞ്ഞതു തന്നെ എന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.
ആശംസകൾ...

Joselet Joseph said...

ഉയരട്ടെ. ഇത്തരം കുത്തകകള്‍ക്കെതിരെ പ്രതിക്ഷേധവും അതിലൂടെ ബോധവത്കരണവും.

Related Posts Plugin for WordPress, Blogger...