Sep 14, 2012

‘ഡർപ‘യിൽ നിന്നും യന്ത്രജീവികൾ...

യന്ത്രങ്ങളോട് മനുഷ്യന് അതിയായ താല്പര്യമാണുള്ളത്, യന്ത്രങ്ങൾ അത്രമാത്രം മനുഷ്യ ജീവിതത്തിൽ ഇടപെട്ടിരിക്കുന്നു. ഒരു മേഖലയും അതിൽ നിന്നും ഒഴിവല്ല. ഏറ്റവും അനായാസമായി കാര്യക്ഷമതയോടെ ഉപയോഗപെടുത്തതക്ക തരത്തിൽ ഓട്ടോമാറ്റിക് മെഷീനുകൾ ഇന്ന് എല്ലാ മേഖലകളിലുമുണ്ട്. മനുഷ്യ സഹായിയായി പല തരത്തിലുള്ള ആൻഡ്രോയിഡുകൾ സൃഷ്ടിക്കപെടുന്നു. ഒരു കാലത്ത് സിനിമകളിൽ മാത്രം കണ്ടിരുന്ന ടൈറ്റാൻ റോബോട്ടുകൾ ഇന്ന് പ്രോഗ്രാമുകൾക്കും പരസ്യങ്ങൾക്കും എന്റർടൈന്മെന്റുകൾക്കും ഉപയോഗപെടുത്തികൊണ്ടിരിക്കുന്നു.റിസേർച്ച് & ഡവലെപ്മെന്റ് ഡിപാർട്ട്മെന്റിന് കീഴിൽ ലോകത്ത് പല തരത്തിലുള്ള പഠനങ്ങളും കണ്ടെത്തലുകളും നടക്കുന്നു. അതിൽ ഏറിയപങ്കും സൈനിക ആവശ്യങ്ങൾക്കാണ്. രാഷ്ട്രങ്ങൾ തങ്ങളുടെ ബജറ്റിൽ നല്ലൊരൂ ഭാഗം നീക്കി വെക്കുന്നതും ഇത്തരം വിഷയങ്ങളിലാണല്ലൊ.  സൈനിക സേവനത്തിനിറങ്ങുന്നവർക്ക് വേണ്ടിയുള്ള സാമഗ്രികൾ കൊണ്ടുനടക്കുക എന്നത് യുദ്ധഭൂമിയിൽ വെല്ലുവിളിയാണ്. യുദ്ധ സമയത്ത് ഭൌതികമായി അതി ദുഷ്‌കരമായി കാണുന്ന പ്രധാന കാര്യങ്ങളിൽലൊന്നാണ് ഭാരം കുറക്കുക എന്നത്. ഒരു പ്രശ്നപരിഹാരത്തിന് വേണ്ടിയാണ് സൈനിക ആവശ്യങ്ങൾക്ക് ഭാരം ചുമക്കുന്ന ചെറിയ വാഹനങ്ങളെ കുറിച്ച് അമേരിക്കൻ ഡിഫൻസ് റിസേർച്ച് ടീം പുതിയ പദ്ധതികളുമായി ഇറങ്ങിയിരിക്കുന്നത്.

ഡിഫൻസ് അഡ്വാൻസഡ് റിസേർച്ച് പ്രൊജക്റ്റ് ഏജൻസിക്ക് (DARPA) കീഴിൽ ലോകത്ത് അമേരിക്ക ടെക്നോളജി മേൽകോയ്മ നില നിർത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ നെറ്റ്വർക്കിങ്, എൻ.എൽ.എസ് മുതൽ ഹൈപർടെസ്റ്റ് ഗ്രാഫിക് ഇന്റർഫേസ് തുടങ്ങിയവ ഇന്ന് മനുഷ്യ സമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറികഴിഞ്ഞു. സൈനിക ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരം ടെക്നോളജി കണ്ടെത്തുന്നതെങ്കിലും പിന്നീട് ജനകീയാവശ്യങ്ങളിലേക്ക് മാറ്റപെടുന്നതിനാൽ അവ സാമൂഹിക പുരോഗതിയിൽ വളരെ വിലപെട്ട സംഭാവനയാണ്.
ഡർപയുടെ പ്രൊജക്റ്റുകളിൽ ഈ അടുത്ത കാലത്ത് അമേരിക്ക നേടിയ ശക്തമായ ആയുധമാണ് ഡ്രോൺ. ജി.പി.എസ്. വഴി റിമോട്ട് നിയന്ത്രിത ഡ്രോണിന്റെ പല പതിപ്പുകളും അവതരിപ്പിച്ചു കഴിഞ്ഞു, കുടുസ്സായ ഭാഗങ്ങളിൽ കൂടി പറന്നെത്താനാവുന്ന ബട്ടർഫ്ലൈ ഡ്രോണുകൾ വരെ സൃഷ്ടിക്കപെട്ടു. ‘ഡർപ‘യുടെ പുതിയ ഇനമാണ് എൽഎസ്3 ( Legged Squad Support System (LS3)).  ഈ പ്രൊജക്റ്റുകളിൽ സൃഷ്ടിച്ചെടുക്കുന്ന ജീവികൾ ഭൂമിയിൽ ഇറങ്ങി നടക്കും, ലോകത്ത് അമേരിക്കൻ ആധിപത്യം നിലനിർത്താൻ വേണ്ടി. 

എൽഎസ്3 യുടെ ചില മോഡലുകളുടെ ഫീൽഡ് ടെസ്റ്റുകൾ കഴിഞ്ഞു, സൈനികർക്ക് സഹായികളായി ഉപയോഗിക്കാവുന്നവയാണവ. നേവികൾക്കും കരസൈന്യത്തിനും കൂട്ടാളിയായി ഇനി യന്ത്രജീവികളും ഉണ്ടാവും. സൈനികനു പുറകിൽ സ്വയം പിന്തുടരുന്ന ഇവക്ക് സൈനികനിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് പ്രവർത്തിക്കാൻ കഴിയും. ഇനി സൈനികനിൽ നിന്നും നിർദ്ദേശങ്ങൾ ലഭിച്ചില്ലെങ്കിൽ സ്വയം തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകേണ്ട വഴി കണ്ടെത്താനും ഇവ തയ്യാറാണ്. ജി.പി.എസ് വഴിയും നിയന്ത്രിക്കാവുന്നവ ആയതിനാൽ യന്ത്ര ജീവികളെ സൈന്യത്തിന് വേണ്ട വിധം ഉപയോഗ പെടുത്താനാവും എന്നാണ്ഡർപപറയുന്നത്


അതി വേഗത്തിൽ കുതിച്ചോടുന്ന ചീറ്റകൾ വരെ ‘DARPA‘ യുടെ എൽഎസ്3 പ്രൊജക്റ്റിൽ രൂപപെടുത്തുന്നുണ്ട്.  പല്ലികളെ പോലെ മുകളിലേക്ക് കയറാവുന്നവയുമുണ്ട്. മിനുസമുള്ള പ്രതലത്തിലും മാർദ്ധവമേറിയ പ്രതലങ്ങളിലും വ്യത്യസ്ഥ രീതിയിൽ അള്ളിപിടിച്ച് മുകളിലേക്ക് കയറിപോകുന്നവയും ശരിപെടുത്തിയത് ചെറുജീവികളെ അനലൈസ് ചെയ്താണ്. ഇവ ചാരവൃത്തിക്കും ഇതര സേവനങ്ങൾക്കും ഉപയോഗപെടുത്തും. ഈ പറയുന്നവയൊക്കെ സമൂഹ നന്മക്ക് ഉപയോഗിക്കാമെങ്കിലും  മനുഷ്യ സമൂഹത്തിന്റെ രഹസ്യ ജീവിതത്തെ കാര്യമായി ബാധിക്കുന്നതായതിനാൽ വരും കാലങ്ങളിൽ ഇത് വരുത്തിവെക്കുന്ന ദുരന്തങ്ങൾ വലുതായിരിക്കും.


നാനോ ടെക്നോളജിയിൽ ഡ്രോൺ ബട്ടർഫ്ലൈ പറക്കുന്നത് പൂക്കളും തേനും തേടിയല്ല, അതിനൂതനമായ സങ്കേതികവിദ്യയുമായാണ് അവ പറക്കുന്നത്. ഐറോസ്പേസ് ഇൻഡസ്ട്രീസ് രൂപകല്പന ചെയത് ഈ പൂമ്പാറ്റക്ക് 20 ഗ്രാം ഭാരമാണുള്ളത്. ക്യാമറയുമായി പറന്നുപോകുന്ന ഈ ബട്ടർഫ്ലൈ പറവകളുടെ റേഞ്ചിൽ പെടുന്ന അൻപത് മീറ്റർ ഉയരത്തിലൂടെ പറന്നകലും, രഹസ്യങ്ങൾ തേടി. ശബ്ദരഹിതമായി ഒരു സെകെന്റിൽ 14 തവണ ചിറകടിക്കാൻ കഴിയുന്ന ഈ പൂമ്പാറ്റ ഒരു ബയോമിമിക്രിയാണെങ്കിലും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതാവില്ല.

എൽഎസ്3 യന്ത്ര ജീവികളുടെ പ്രവർത്തന ശബ്ദം തീരെ കുറച്ചുകൊണ്ടും, പരുത്ത പാറപ്രദേശങ്ങളുൾപെടേയുള്ള ഭൂമിയിൽ നടന്നും ചാടിയും ഓടിയും പരീക്ഷണങ്ങൾ കഴിഞ്ഞു. സൈനിക സേവനത്തിന് വേണ്ട രീതിയിൽ പ്രോഗ്രാം ചെയ്തതിനാൽ ഇവ മനുഷ്യ നേതൃത്വത്തെ പിന്തിടർന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് കാടുകളിലും യുദ്ധഭൂമിയിലും പ്രവർത്തിക്കാനും സജ്ജമാണ്. വരുന്ന ഡിസംബറോടെ അമേരിക്കൻ മിലിട്ടറി ബേസുകളിൽ ഇവ നിർദ്ദേശങ്ങളും കാത്തിരിക്കും എന്നാണ് ഡിഫൻസ് ടീം പറയുന്നത്.


ഭൂമിയിലും കടലിലും ജീവികളെ പോലെ തിരിച്ചറിയാത്ത വിധം ലാറ്റക്സ് തൊലികൾക്കുള്ളിൽ ചലിച്ചുകൊണ്ടിരിക്കുന്ന റോബോട്ടുകൾ മനുഷ്യ ജീവിതത്തിൽ എത്രമാത്രം ഇടപെടുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മനുഷ്യന് എത്തിപെടാൻ കഴിയാത്ത ഭാഗങ്ങളിൽ സേവനങ്ങൾക്ക് ഉപയോഗപെടുത്തുകയാണെങ്കിൽ തീർച്ചയായും യന്ത്ര ജീവികളുടെ ഉപകാരം വളരെ വലുതായിരിക്കും. യന്ത്ര ജീവികൾക്ക് പേ ഇളകില്ല എങ്കിലും അവയെ നിയന്ത്രിക്കുന്ന മനുഷ്യന് ഭ്രാന്ത് ഇളകിയാൽ അത് ജീവികൾക്കുണ്ടാവുന്നതിനേക്കാൾ ഭയാനകമായിരിക്കും മനുഷ്യ സമൂഹത്തിന് വരുത്തി വെക്കുക.

15 comments:

പട്ടേപ്പാടം റാംജി said...

യന്ത്രജീവികള്‍
ഓരോ കണ്ടുപിടുത്തങ്ങളും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു, ഒപ്പം ഭയപ്പെടുത്തുകയും ചെയ്യുന്നു.

മൻസൂർ അബ്ദു ചെറുവാടി said...

മാറുന്ന ലോകം.
പുതിയ കണ്ടുപിടുത്തങ്ങള്‍.
ആദ്യമായി അറിയുന്നു ഇത്.
ആശംസകള്‍

Prabhan Krishnan said...

അത്ഭുതപ്പെടുത്തുന്ന അറിവുകള്‍..!
ഭാവിയില്‍ എന്തൊക്കെക്കാണേണ്ടിവരും ന്റെ ഈശ്വരാ..!
ആശംസകള്‍ നേരുന്നു കൂട്ടുകാരാ
സസ്നേഹം..പുലരി

Akbar said...

ശാസ്ത്ര കണ്ടു പിടുത്തങ്ങള്‍ പലതും മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി തീര്‍ന്നിരിക്കുന്നു.

പതിവ് പോലെ അത്ഭുതപ്പെടുത്തുന്ന പുതിയ അറിവുകളുമായി ബെഞ്ചാലി തിരിച്ചു വന്നതില്‍ സന്തോഷം

സിയാഫ് അബ്ദുള്‍ഖാദര്‍ said...

യന്ത്ര മനുഷ്യര്‍ വളരെ ഉപയോഗപ്രദമാണ് എന്നാണു എന്‍റെ അഭിപ്രായം .ശാസ്ത്രം കത്തി പോലെയാണ് .അത് ആളെ കൊല്ലാനും ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഓപറേഷന്‍ നടത്താന്‍ വേണ്ടിയും ഉപയോഗിക്കാം .റോബോട്ടുകളും അത് പോലെ തന്നെ .നന്മ ഉണ്ടാവട്ടെ എന്ന് തന്നെ നമുക്ക് ആഗ്രഹിക്കാം .എല്ലാ ശാസ്ത്ര നേട്ടങ്ങളെയും നമുക്ക് ഇങ്ങനെ ഭീതിയോടെ നോക്കാതിരിക്കാം .അവയില്‍ നിന്ന് പിറകോട്ടു നടക്കതിരിക്കാം

ലംബൻ said...

വളരെകാലമായി ഗവേഷണങ്ങള്‍ നടക്കുന്ന ഒന്ന് വിജയിച്ചതില്‍ അഭിമാനിക്കാം, ഇതിന്റെയൊക്കെ നിയന്ത്രണം തെറ്റായ കൈകളില്‍ എത്തിയാല്‍ വലിയ ധുരന്തമാകും. പിന്നെ ഇത് അമേരിക്കയുടെ കയ്യില്‍ ഇരിക്കുമ്പോള്‍ പേടിക്കണം.

ഷബീര്‍ - തിരിച്ചിലാന്‍ said...

പുതിയ അറിവുകള്‍ പങ്കുവച്ചതിന് നന്ദി... നല്ല ലേഖനം

ഷാജു അത്താണിക്കല്‍ said...

മനുഷ്യനെ വീണ്ടും വീണ്ടും, മടിയന്മാരാക്കുകയും ചെയ്യുന്നു

Jefu Jailaf said...

ശാസ്ത്ര ലോകത്തെ അഭിമാനങ്ങളും, ആകുലതകളും..
പുതിയ അറിവുകള്‍ ആണ് ഇതെല്ലാം. അതും ആധികാരികമായി. നല്ല ലേഖനം..

നിസാരന്‍ .. said...

ആനുകാലികമായ അറിവുകള്‍ ലളിതമായി പങ്കു വെക്കുന്നതിനു നന്ദി.. കുറച്ചു വാക്കുകളില്‍ വ്യക്തമായി ആധികാരികതയോടെ പറയുന്നു. ഇത്രമ കണ്ടു പിടുത്തങ്ങള്‍ ഒരേ സമയം നന്മയും തിന്മയും നല്‍കും അല്ലെ

Abdhul Vahab said...

ചാരപ്പണിക്കായി ശാസ്ത്രം വളർന്ന് വളർന്ന് നആളെ സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാനാവതെ വരുന്ന അവസ്ഥയിലേക്കാണ് നയിക്കുന്നത് :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

യന്ത്രങ്ങളുമായി ഇടപഴകി മനുഷ്യര്‍തന്നെ യന്ത്രങ്ങള്‍ ആയി പരിണമിച്ച ഈ കലികാലത്ത് മനുഷ്യരേക്കാള്‍ അപകടകാരികള്‍ ഇത്തരം യന്ത്രങ്ങള്‍ തന്നെയാണ്
മനുഷ്യര്‍ക്ക് മുന്‍പിലും പിന്നിലും കണ്ണുകള്‍ ഉണ്ടായാല്‍ പോലും അവന്റെ സ്വകാര്യത സംരക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല

(തികച്ചും വിജ്ഞാനപ്രദമായ അറിവുകള്‍ )

അലി said...

പുതിയ അറിവുകൾ...
നന്ദി.

karakadan said...

പുതിയ അറിവുകള്‍ കൊള്ളാം.......

M. Ashraf said...

വിജ്ഞാനപ്രദം. ആശംസകള്‍

Related Posts Plugin for WordPress, Blogger...