Jan 14, 2012

ജീവന് വിലപറയുന്ന വൈറസുകള്‍




ലോക ജനസംഖ്യയുടെ രണ്ടിലൊന്ന് ഭാഗം മനുഷ്യരെ കൊല്ലാൻ മാത്രം കഴിവുള്ള വൈറസുകൾ ഇന്ന് നിർമ്മിക്കപെട്ടിട്ടുണ്ട്. അവ ലാബുകളിൽ ഉറങ്ങികിടക്കുകയാണ്. ബയോടെറിസം ഭീതിയോടെ ഉറ്റുനോക്കുന്ന കാലത്ത് ഇത്തരം വൈറസുകൾ നിർമ്മികപെടുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളിലാണെന്നു വരുമ്പോൾ ബയോടെറൊറിസത്തെ ആരാണ് പ്രോത്സാഹിപ്പിക്കുന്നതെന്നത് വ്യക്തം. എന്നാൽ ടെറിസം അത് ചിലരിലേക്ക് മാത്രം ചേർക്കപെട്ട വാക്കുകളായതിനാൽ ലോകത്ത് ഇത്തരം രാഷ്ട്രങ്ങൾ ചർച്ച ചെയ്യപെടുന്നില്ല.

മനുഷ്യ നിർമ്മിതമാണ് H5N1 വൈറസ്ബയോടെറൊറിസം വിദഗ്ദ്ധർ പറയുന്നത് H5N1 bird flu   വൈറസിനെ ജെനറ്റികലായി മാറ്റം വരുത്തി വളരെ വ്യാപിക്കുന്ന തരത്തിലാക്കിയിട്ടുണ്ടെന്നാണ്. അവ നിർമ്മിച്ചത് നെതർലാന്റിലെ റോട്ടർഡാം എറാസ്മസ് മെഡിക്കൽ സെന്ററിലെ റോൺ ഫോഷ്യർ തന്റെ പരിശ്രമങ്ങളെ കുറിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ മെൽറ്റയിൽ നടന്ന ഇൻഫ്ലുവൻസ കോൺഫറൻസിൽ പബ്ലികിനു മുന്നിൽ നിരത്തിയതാണ്. അദ്ദേഹം പറയുന്നത് വളരെ പരിശ്രമത്തിലൂടെയാണ് പക്ഷികളിലും മൃഗങ്ങളിലും  പരീക്ഷണം നടത്തിയതെന്നും വളരെ അപൂർവ്വമായെ മനുഷ്യരിലേക്ക് വ്യാപിക്കുകയുള്ളൂ എന്നുമാണ്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഏഷ്യയിൽ വ്യാപിച്ച പക്ഷിപനി 600ൽ പരം കേസുകൾ റിപോർട്ട് ചെയ്യപെട്ടിട്ടുണ്ട്. എന്നാൽ H5N1  പ്രത്യേകിച്ചും ക്രൂരമായതാണ്. Fouchier മെഡികൽ ടീമിലെ ഗവേഷകർ ഇൻഫ്ലുവൻസക്ക് കാരണമാകുന്ന വൈറസുകളുള്ള ജീവികളുടെ അടുത്ത് വെള്ളകീരിയിൽ പരീക്ഷണം നടത്തി. H5N1 ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പകരുമ്പോൾ അത് സെൽ വ്യൂഹങ്ങളിൽ കൂടുതൽ യോജിച്ച തരത്തിൽ പ്രവർത്തിക്കുകയും സ്വയം പരിവർത്തനങ്ങൾക്ക് വിദേയമാവുകയും ചെയ്യുന്നു. പരീക്ഷണത്തിന് വിധേയമായി വള്ളകീരിക്ക് ബാധിച്ച വൈറസിന് അഞ്ച് തവണ പരിവർത്തനം സംഭവിച്ചെന്നു കണ്ടെത്തി. ഇങ്ങിനെ പരിവർത്തനം സംഭവിച്ചതായിരുന്നു ലോകത്ത് പത്തുമില്ല്യൻ പക്ഷികളേ കൊന്നൊടുക്കുകയും  നൂറുകണക്കിന് മനുഷ്യരുടെ ജീവൻ പൊലിയാൻ കാരണമാവുകയും ചെയ്തത്. 

H5N1 ബാധിച്ച പക്ഷികളുമായി ബന്ധപെടുന്നവർ വഴി വൈറസ് ബാധിക്കുമെങ്കിൽ ഇന്ന് അതിന്റെ വികസിച്ച രൂപം അമേരിക്കയിലേയും ഡച്ച് ബയോടെക് ശാസ്ത്രഞ്ഞർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് രോഗബാധിതരായവരിൽ നിന്നും വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരാൻ മാത്രം അതിഭീകരമാണ്. ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്, സാംക്രമിക രോഗങ്ങൾ വഴി മില്ല്യൺ കണക്കിന് ആളുകളുടെ മരണത്തിന് ഹേതുവാകുന്നതാണ് പരിവർത്തനം വരുത്തിയ വൈറസ് എന്ന്.

ആന്ദ്രാക്സ് ഗവേഷണങ്ങളിലേർപെട്ട പൌൾ കേഇം എന്ന മൈക്രോ ബയോളജി ജെനറ്റിക്സ് പറയുന്നത് ഒരിക്കലും ഇതുപോലുള്ളതിനെ കുറിച്ച് ചിന്തിക്കാൻ പോലുമാവാത്ത pathogenic organism മാണത് എന്നാണ്.   പൌൾ കേഇം ഇപ്പോൾ അമേരിക്കയുടെ ദേശീയ ശാസ്ത്ര ഉപദേശക ഭരണസമിതി അംഗമാണ് (National Science Advisory Board for Biosecurity - NSABB).  ടോക്യോ സർവ്വകലാശാലയിലെ യൊഷിഹിരൊ എന്ന വൈറോളജിസ്റ്റും ആന്ദ്രാക്സിനെ കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. അയതിനാൽ രണ്ട് ഗവേഷണങ്ങളും താരമത്യപെടുത്തി പഠിക്കാക്കാൻ Wisconsin, Madison &  University of Tokyo എന്നീ സർവകലാശാലകൾ തീരുമാനിക്കുകയും അതിന്  NSABB പച്ചകൊടി കാണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ലോകത്തിലെ പല ബയോ സെക്യൂരിറ്റി വിദഗ്ദ്ധരും ഇത്തരത്തിലുള്ള ഗവേഷണ റിസൾട്ട് കൈമാറുന്നത് വളരെ അപകടമാണെന്നും അത് ബയോടെററിസത്തിലേക്ക് എത്തിപെടുമെന്നും മുന്നറിയിപ്പ് നൽകുന്നു. പിറ്റ്സ്ബർഗ് മെഡിക്കൽ സർവ്വകലാശാലയിലെ ബയോടെറൊരിസം എക്സ്പേർട്ട് ഡയരക്ടർ ഡോ. തോമസ് പറയുന്നത്, വളരെ മോശമയ സംഗതിക്കാണ് സയന്റിസ്റ്റുകൾ ശ്രമിക്കുന്നതെന്നും മാരകമായ വൈറസുകളെ വളരെ വ്യാപിപ്പിക്കുന്ന തരത്തിൽ ഇത്തരം ഗവേഷണങ്ങൾ കൊണ്ടെത്തിക്കുമെന്നാണ്. മാത്രമല്ല, അവരുടെ ഗവേഷണങ്ങളെ ശാസ്ത്ര സമൂഹത്തിൽ പ്രബന്ധങ്ങളായി അവതരിപ്പിക്കുക വഴി മറ്റുള്ളവർ മാതൃക സ്വീകരിക്കാൻ കാണമാകും.

ലോകത്ത് മനുഷ്യർ ഒന്നും നോക്കാതെ കാശെറിയുന്ന ഒരേ ഒരു മേഖലയാണ് മെഡിക്കൽ മേഖല. അതിനാൽ തന്നെ കുത്തകകൾ ഫീൽഡിൽ നല്ലവണ്ണം കളിക്കുന്നുണ്ട്. കൂടാതെ ഇന്ന് ബയോടെക് രംഗത്ത് പലതരത്തിലുള്ള കബളിപ്പിക്കൽ നടക്കുന്നുണ്ട്. ലോകത്ത് വ്യാപിക്കുന്ന H1N1 നെ കുറിച്ച് തെറ്റായ വിവരങ്ങൾ ലോകാരോഗ്യ സംഘടനക്ക് നൽകുകയും അതുവഴി വൻ ലാഭങ്ങൾ കൊയ്യാനും ഫാർമ ഫ്രോഡുകൾ രംഗത്തിറങ്ങിയത് വഴി ശരിയാ ചികിത്സ രോഗികൾക്ക് ലഭ്യാമായില്ല എന്നുമാത്രമല്ല സാമ്പത്തികമായ വലിയ കൊള്ളക്ക് കാരണമാവുകയും ചെയ്തു. പല ഗവണ്മെന്റുകളും ബില്ല്യൻ കണക്കിന് ഡോളറുകളുടെ പന്നിപനി  H1N1 വാക്സിനാണ് വാങ്ങികൂട്ടിയത്. ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ H1N1 വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ല. നമ്മുടെ കൊച്ചു കേരളത്തിൽ പടർന്ന ചിക്കൻഗുനിയ സന്ധികളിൽ കടുത്ത വേദനയുണ്ടാക്കുന്നു. വേദന വന്നാൽ ആരും അടങ്ങിയിരിക്കില്ല എന്നതുകൊണ്ട് ഡോക്ടർമാരെ കാണുകയും പലതരത്തിലുള്ള മെഡിസിനുകൾ അകത്താക്കുകയും ചെയ്യുന്നു എന്നല്ലാതെ ശരിക്കുമുള്ള ട്രീറ്റ്മെന്റ് പറയപെട്ട രോഗങ്ങളിൽ ലഭിക്കുന്നില്ല. മെഡിക്കൽ ഫ്രോഡുകളുടെ കളികളിൽ പലതരത്തിലുള്ള മരുന്നുകൾക്ക് വിപണിയായി കൊച്ചുകേരളം മാറുന്നതിന്റെ പിന്നാമ്പുറങ്ങളിൽ കറുത്ത കൈകളുണ്ടാവണം.

അമേരിക്കയുടെ ഡ്രോൺ ഇറാൻ തകർത്തിട്ടപ്പോൾ അമേരിക്കയുടെ സീക്രട്ടുകൾ വെളിവാകുമോഇറാന് കൂടുതലെന്തെങ്കിലും അവയിൽ നിന്നും ലഭിക്കുമോ എന്ന ചോദ്യത്തിന്  വെനിസ്വേലൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പറഞ്ഞത്, ലഭിക്കും.. കാൻസറ് ലഭിക്കുമെന്നാണ്. ലാറ്റിനമേരിക്കൻ രാഷ്ട്രീയ നായകന്മാർക്ക് കാൻസർ പിടിപെടുന്നത് യാദൃച്ഛികമല്ലെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. അർജന്റീനൻ പ്രസിഡന്റ് ക്രിസ്റ്റിന ഫെർനാന്റസിന് കാൻസറ് വന്നതിനെ കുറിച്ച് അദ്ദേഹം തന്റെ മിലിട്ടറി ട്രൂപിനെ സംബോധനം ചെയ്ത് പറഞ്ഞത് ലാറ്റിനമേരിക്കൻ ലീഡർമാരെ പിടിപെടുന്നത് വിചിത്രമായതല്ലെന്നാണ്. അടുത്താണ് ഷാവേസിന്റെ ശരീരത്തിൽ നിന്നും ടൂമർ നീക്കം ചെയ്തത്. പരഗൊയുടെ ഫെർണാഡോ ലൂഗൊ, ബ്രസിലിന്റെ ഡിൽമ റൊസ്സെഫ്, മുൻ ബ്രസീൽ ലീഡർ ലൂയിസ് ഇനാസ്യൊ തുടങ്ങിയ ലാറ്റിനമേരിക്കൻ നായകന്മാരോട് കാൻസർ നീരാളിക്ക് പ്രത്യേക മമതയുണ്ടായതിൽ ചില കറുത്ത കരങ്ങളുണ്ടാവാം. ഒരിക്കൽ ഫിദെൽ കാസ്ട്രൊ ഷാവേസിന് നൽകിയ മുന്നറിയിപ്പ്, “അവരെ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, അവർ പല തരത്തിലുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നു. എന്ത് ഭക്ഷിക്കാൻ തന്നാലും എന്ത് ഭക്ഷിക്കുന്നതിലും ജാഗരൂകത വേണമെന്ന്”. ലാറ്റിനമേരിക്കയിൽ ഇനി ബാക്കിയുള്ളത് ബൊളീവിയൻ പ്രസിഡന്റ് ഇവൊ മൊറത്സ് മാത്രം, ഷാവേസ് ഭയപെടുന്നു, അടുത്ത ഊഴം അദ്ദേഹത്തിന്റെതാവും.., അദ്ദേഹം കൂട്ടിചേർത്തു, “ഇവൊ, നീ നിന്നെ സ്വയം സൂക്ഷിക്കുക, വരുന്ന വഴികളെ കുറിച്ച് ഞങ്ങൾക്കൊന്നുമറിയില്ല”.



31 comments:

MT Manaf said...

The American Red Cross & U.S Home Land Security Department have developed a detailed plan which describes people the proper steps and advacne preparation in the event of bioterrorism.

Aprecitae Benchali for the reference light to this subject.

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

മുഴുവൻ വായിച്ചതിൽ ഈ വാക്യത്തിൽ മാത്രം എന്തോ അവ്യക്തത."അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ തകര്‍ത്തിട്ടപ്പോള്‍ അമേരിക്കയുടെ സീക്രട്ടുകള്‍ വെളിവാകുമോ, ഇറാന് കൂടുതലെന്തെങ്കിലും അവയില്‍ നിന്നും ലഭിക്കുമോ എന്ന ചോദ്യത്തിന് വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനോട് പറഞ്ഞത് ലഭിക്കും, കാന്‍സറ് ലഭിക്കുമെന്നാണ്."

വളരെയധികം വിജ്ഞാനപ്രദമായ ലേഖനം ആധുനികശാസ്ത്രപുരോഗതിയുടെ വെളിച്ചത്തിൽ ചർച്ച ചെയ്യപ്പെടേണ്ടുന്നത് തന്നെ....

ഇറാനിലെ ആണവശാസ്ത്രജ്ഞന്മാർ സ്ഫോടനങ്ങളിലൂടെ ജീവനാശം നേരിടുമ്പോൾ തെക്കനമേരിക്കൻ കമ്മ്യൂൺഇസ്റ്റ് രാജ്യങ്ങളിൽ ആരോഗ്യഭീകരത എന്നു സംശയിക്കത്തക്കവണ്ണം വളരുന്ന ഈ പ്രവണത കൂടുതൽ ചർൿജ്ൿജകൾക്ക് വഴി തുറക്കട്ടെ....

നടത്തിയ റിസർച്ചിനെ അംഗീകരിയ്ക്കാതെ തരമില്ല ബെഞ്ചാലിജീ...

kaattu kurinji said...

മറ്റൊരു മാഫിയ കൂടെ ലോകത്തിലേക്ക് ! മെഡിക്കല്‍ മാഫിയ.. ബയോ ടെറരിസതെക്കുരിച്ചുള്ള ലേഖനം വളരെ ഉചിതവും വിഞ്ജാന പ്രദവും ആയി.

ബെഞ്ചാലി said...

ലോകത്ത് വൈറസുകൾ സൃഷ്ടിക്കുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളിലെ ലാബുകളിലാണെങ്കിലും പടർന്നു പിടിക്കുന്നത് ഏഷ്യയിലും ലാറ്റിനമേരിക്കൻ രാഷ്ടങ്ങളിലുമൊക്കെയാണ്.

ബോംബ് എക്സ്പോഷനിലൂടെയും വൈറസുകളും വിഷപദാർത്ഥങ്ങളുമുപയോഗിച്ചും എതിരാളികളെ ഇല്ലാതാക്കാൻ പലരീതിയിലുള്ള മാർഗങ്ങളുപയോഗിക്കാറുണ്ട്.

പൈലറ്റില്ലാത്ത ഡ്രോൺ വിമാനം ഇറാൻ തകർത്തിട്ടപ്പോൾ അതിന്റെ ടെക്നോളജി താൻ അനുകൂലിക്കുന്ന ഇറാ‍നു കിട്ടുമെന്ന കാര്യത്തിലല്ല വെനിസ്വാലയുടെ തലവൻ ചിന്തിച്ചത്, തനിക്ക് പിടിപെട്ടത് പോലെയുള്ള അസുഖങ്ങൾ ഒരു പക്ഷെ തകർന്ന ഡ്രോൺ വഴി പരിശോദിക്കുന്നവരിലേക്ക് വ്യാപിക്കുമെന്നാണ്.

ഷാജു അത്താണിക്കല്‍ said...

ഇത് ചിലപ്പോള്‍ നമ്മുടെ രാജ്യം അത്ര വലിയ ഒരു പ്രശ്നമായി കണക്കാക്കുനില്ല എന്നാണ് തോന്നുന്നത്, നമ്മള്‍ റിയല്‍ തീവ്രവാദത്തെ പിന്തുടരുമ്പോള്‍ ഇതു പോലുള്ളവ നമ്മെ ഇനി വരും കാലങ്ങള്‍ അദികം കാര്‍ന്നു തിന്നും
വളരെ നല്ല ഒരു പോസ്റ്റ്

അഷ്‌റഫ്‌ സല്‍വ said...

വിജ്ഞാന പ്രദം .. എല്ലാരും വായിക്കേണ്ടത്

kaattu kurinji said...

മൂന്നാം ലോക രാജ്യങ്ങള്‍ മാത്രം എന്ത് കൊണ്ട് ടാര്‍ഗറ്റ് ചെയ്യപെടുന്നു?

എന്‍.പി മുനീര്‍ said...

ബയോടെററിസം കേള്‍ക്കുമ്പോള്‍ തന്നെ ഭീതിപരത്തുന്ന ഒന്നാണല്ലോ..ആക്രമണത്തിനായു
ള്ള ആയുധങ്ങള്‍ വികസിപ്പിക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ ഇത്തരം നീചമായ മനുഷ്യോനുമൂലന പ്രക്രിയകള്‍ പാശ്ചാത്യരാജ്യങ്ങളും അമേരിക്കന്‍ ഭീകരരും നിര്‍മ്മിക്കുന്നുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്.നേര്‍ക്കുനേര്‍ പോരാട്ടത്തിനു നില്‍ക്കാതെ എതിരാളികളുടെ തലവനെ രഹസ്യമായി വധിച്ചു തങ്ങള്‍ക്കെതിരെയുള്ള ഭീഷണികളെ നേരിടുക എന്ന തന്ത്രം തന്നെയാവും ഇനിയങ്ങോട്ട് അമേരിക്കയുടെ പദ്ധതി.

ബെഞ്ചാലി said...

@kaattu kurinji: മൂന്നാംലോക രാഷ്ട്രങ്ങൾ കൂടുതലും ജനസാന്ദ്രത കൂടിയ രാജ്യങ്ങളാണ്. ആ രാജ്യങ്ങളിലെ ജീവിത നിലവാരവും ചുറ്റുപാടുകളും രോഗം പെട്ടൊന്ന് പകർത്താൻ കഴിയും. ആരോഗ്യ വിഷയങ്ങളിൽ പുറം ലോകത്തെ ആശ്രയിക്കുന്ന ഈ രാജ്യങ്ങളിൽ നിന്നും നല്ലൊരൂ തുക മെഡിസിനുകൾ വഴി പോകറ്റിലാക്കാൻ എളുപ്പമാണ്.

ലോകത്ത് യുദ്ധവും പ്രശ്നങ്ങളുമെല്ലാം സൃഷ്ടിക്കപെടുന്നത് സാമ്പത്തികമായ അജണ്ടകളിൽ നിന്നാണല്ലൊ..

വായനക്കും അഭിപ്രായത്തിനും നന്ദി.

Pheonix said...

ഭസ്മാസുരനു വരം കൊടുത്ത ശിവനെപൊലെ ഉണ്ടാക്കിയവര്‍ ഇത് എങ്ങിനെ നിയന്ത്രിക്കും എന്ന കാര്യത്തില്‍ നിസ്സഹായരാണ്.

മൻസൂർ അബ്ദു ചെറുവാടി said...

ഗൌരവമായി വായനയെ സമീപ്പിക്കുവര്‍ക്ക് എപ്പോഴും നല്ല വിഷയങ്ങള്‍ ഒരുക്കുന്നതില്‍ ബെഞ്ചാലി എന്ന എഴുത്തുക്കാരന്‍ എപ്പോഴും വിജയിക്കുന്നു.
അറിവിനും അപ്പുറത്തുള്ള, അറിഞ്ഞതിനുമപ്പുറമുള്ള കാര്യങ്ങള്‍ ഇവിടെ വായിക്കപ്പെടുമ്പോള്‍ , അത് നന്നായി സംവേദിക്കപ്പെടുമ്പോള്‍
എഴുത്തിനൊപ്പം വായന കൂടി വിജയമാകുന്നു.
മികച്ച ലേഖനം .

ബെഞ്ചാലി said...

H1N1 വക്സിൻ തയ്യാറാക്കിയത് മെഡികൽ റിസേർച്ച് സെന്ററിൽ നിന്നും ലഭിച്ച തെറ്റായ റിപോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് റിപോർട്ട്കൾ...

പല രാഷ്ട്രങ്ങളും കോടികൾ കൊടുത്ത് വാങ്ങികൂട്ടിയ വാക്സിനുകൾ റിപോർട്ടുകളുടെ അടിസ്ഥാനത്തിൽ നശിപ്പിക്കേണ്ടിവരും. തെറ്റായ മെസേജ് ലോകത്തിന് നൽകി ജനങ്ങളിൽ ഭീതി സൃഷ്ടിക്കുക മാത്രമല്ല, ഭീമമയ കൊള്ളയാണ് നടന്നത്.

ഫസലുൽ Fotoshopi said...

നിശ്ശബ്ദമായി മനുഷ്യനെ കൊന്നു തിന്നുന്ന ഇത്തരം ആയുധങ്ങൾ ലോകത്തിനു വൻ ഭീഷണിതന്നെ.. ബാധിക്കപ്പെടുന്ന രാജ്യങ്ങളുടെ സാമ്പത്തീകവും ആരോഗ്യപരവുമായ തകർച്ചയിലൂടെ അവർ ആഗ്രഹിക്കുന്നതും ഒരു ഇല്ലായ്മ ചെയ്യലും മേൽക്കോയ്മയും ആവണം.

Akbar said...

പതിവ് പോലെ തന്നെ ഈ ലേഖനവും വളരെ നനന്നായി .

ബെന്ചാലിയുടെ ഓരോ പോസ്റ്റും എനിക്ക് പുതിയ അറിവുകള്‍ ‍ നല്‍കുന്നു. ആശംസകളോടെ.

പാവപ്പെട്ടവൻ said...

വളരെ വർഷങ്ങൾക്ക് മുന്നേതന്നെ പാശ്ചാത്യരാജ്യങ്ങളിൽനിന്നും നമ്മുടെ രജ്യത്തേക്കും അയൽ രാജ്യങ്ങളിലേക്കും പുതിയ ജനുസിൽ പെടുന്ന രോഗങ്ങൾ പടത്താൻ പാകത്തിലുള്ള വാക്സിനുകളും,തുല്യമായ മരുന്നുകളും ഒപ്പം ചില വളർത്തുമൃഗങ്ങളെയും കയറ്റി അയക്കപ്പെട്ടിണ്ട്.നമുക്ക് കേട്ടുകേൾവിപോലും ഇല്ലാത്ത ചിലരോഗങ്ങൾ അങ്ങനെയാണ് നമുക്ക് സുപരിചിതം ആയത്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കുറച്ചുകാലങ്ങളിൽ അമേരിക്കയിലേയും,ബ്രിട്ടണിലെയും,ഫ്രാൻസിലെയും,ജെർമനിയിലെയും,ജപ്പാനിലെയുമൊക്കെ വൈദ്യശാസ്ത്രജ്ഞന്മാർക്കും,ഗവേഷകർക്കും അവിടെത്ത ലാബുകൾക്കും ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം മറ്റുജോലികൾ ഒന്നും ഉണ്ടായിരുന്നില്ല. അവിടെങ്ങൾ പിറന്ന നൂറുകണക്കിനു വൈറസുകൾ ഇനിയും നമ്മൾ അനുഭവിച്ചിട്ടില്ല.

നല്ല ലേഖനം

Pradeep Kumar said...

ടെററിസത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ തിരുത്തേണ്ടിയിരിക്കുന്നു.ചില പ്രത്യേക മേഖലകളെ ടെററിസത്തിന്റെയും ടെററിസ്റ്റുകളുടെയും കേന്ദ്രമായി പ്രഖ്യാപിച്ചവര്‍ തന്നെ നടത്തുന്ന ഇത്തരം മാനവവിരുദ്ധ പ്രവണതകളെ വൈറ്റ്കോളര്‍ ടെററിസം എന്ന് പേരിട്ടു വിളിക്കണം.ഇന്ത്യപോലുള്ള മൂന്നാം ലോകരാജ്യത്തെ മാധ്യമങ്ങള്‍ പോലും ഇത്തരം വൈറ്റുകോളര്‍ ടെററിസ്റ്റുകളുടെയും , ആതുരശുശ്രൂഷയുടെ മേഖലയിലേക്ക് കടന്നു കയറ്റം നടത്തുന്ന നവീന വൈറ്റ്കോളര്‍ ക്രിമനലുകളുടെയും താല്‍പ്പര്യങ്ങളോടൊപ്പമാണ്.... ഇത്തരുണത്തിലാണ് താങ്കളുടെ ഉദ്യമം പ്രസക്തമാവുന്നത്.

താങ്കള്‍ എപ്പോഴും ഗൗരവമേറിയ വിഷയങ്ങള്‍ കൃത്യമായ പഠനങ്ങള്‍ക്കു ശേഷം , വസ്തുതകളുടെ പിന്‍ബലത്തോടെ ആധികാരികമായി അവതരിപ്പിക്കുന്നു....

എല്ലാ ഭാവുകങ്ങളും....

വേണുഗോപാല്‍ said...

ബെഞ്ചാലി........ ഓരോ പോസ്റ്റിലും പുതിയ വിജ്ഞാന പാതകള്‍ തുറന്നു തരുന്ന ബ്ലോഗ്‌ എന്ന് തന്നെ പറഞ്ഞാല്‍
അത് ഒരു അതിശയോക്തി ആവില്ല ...
പല രാഷ്ട്ര നേതാക്കളെയും അത് പോലെ വി അയ്‌ പി കളെയും കൊല്ലാ കൊല ചെയ്യാന്‍ ഭക്ഷണം ഒരു ആയുധമാക്കിയിരുന്നു
എന്ന് ഞാന്‍ മുന്‍പ് വായിച്ചിട്ടുണ്ട് .. അടുത്തയിടെ ഒരു റഷ്യന്‍ വി അയ്‌ പി ഇങ്ങിനെ ഭക്ഷ്യ വിഷമേറ്റ് അവസാനിച്ച കഥ വായിച്ചിരുന്നു .
എല്ലുകള്‍ ദ്രവിച്ചു മുടി മുഴുവന്‍ കൊഴിഞ്ഞു.. കാന്‍സര്‍ സമാനമായ ലക്ഷണങ്ങള്‍ . ഏതോ പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസതിനിടെ ഉപയോഗിച്ച
ലഹരി പാനീയത്തിലൂടെ ആയിരുന്നുവത്രേ വൈറസ്‌ അകത്തു എത്തിയത് .

ജൈവ ഭീകരതയെ കുറിച്ച് ആധികാരികമായി പറഞ്ഞ ഈ ലേഖനം പ്രശംസ അര്‍ഹിക്കുന്നു .... ആശംസകള്‍

നാമൂസ് said...

കഴിഞ്ഞ തവണ നാട്ടിലായിരിക്കെ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ നേതൃത്വത്തില്‍ കുണ്ടോട്ടിയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സെമിനാറില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ടാവുകയും തുടര്‍ന്ന് അവിടെ നടന്ന ചര്‍ച്ചകളില്‍ കെട്ട കാര്യങ്ങള്‍ നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നതും കൂടുതല്‍ ജാഗ്രത പാലിക്കാനും നിര്‍ബന്ധിപ്പികുന്നതായിരുന്നു. പ്രധാനമായും പോളിയോ കുത്തിവെപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലെ അപകടകരമായ ആരോഗ്യ പ്രശ്നങ്ങളും പോളിയോ വാക്സിന്‍ കച്ചവടവുമായി ബന്ധപ്പെട്ടുള്ള ലാഭക്കൊതിയും അതിനോടുള്ള സര്‍ക്കാരുകളുടെ അമിത താത്പര്യവുമായിരുന്നു ചര്‍ച്ചക്ക് വിഷയീഭവിച്ചത്.
താമസിയാതെ അവധി കഴിഞ്ഞു തിരികെ എത്തിയപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത; നമ്മുടെ സര്‍ക്കാര്‍ തന്നെ പൊതു ഖജനാവില്‍ നിന്നും പണം മുടക്കി മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരിക്കുന്നു. ഇത്തരം സംഘങ്ങളുടെ ബോധവത്കരണ പരിപാടികള്‍ നിയമവിരുദ്ധമാണെന്നും ആവര്‍ത്തിക്കുന്ന പക്ഷം കടുത്ത നിയമ നടപടികള്‍ക്ക് വിധേയരാവുകയും ചെയ്യുമെന്നുള്ള മുന്നറിയിപ്പായിരുന്നു അത്തരം പരസ്യങ്ങളിലെ ഉള്ളടക്കം. ഈയടുത്ത് അന്നേ ദിവസം ആ പരിപാടിയില്വെച്ചു പരിചയപ്പെട്ട ഒരു സുഹൃത്തിനെ ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്;കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ കാണിച്ചിരുന്നു 'ജാതി കോളങ്ങള്‍' പോലെ നമ്മുടെ രാജ്യത്തെ പലയിടങ്ങളിലും "പോളിയോ വാക്സിന്‍ കൊടുത്തിട്ടുണ്ടോ" എന്ന ഒരു ചോദ്യം ഉള്ചേര്ത്തിരിക്കുന്നു എന്നാണ്. 'സാര്‍വ്വത്രിക സൌജന്യ വിദ്യാഭ്യാസം' ഉറപ്പ് {?}നല്‍കുന്ന ഒരു രാജ്യത്ത് ഇത്തരം ഇടപെടലുകള്‍ സമീപ ഭാവിയില്‍ രാജ്യത്ത് പിറക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഈ കുത്തിവെപ്പ് നടത്തിക്കുന്ന തരത്തില്‍ വാക്സിന്‍ ഉത്പാദന കമ്പനികള്‍ വിജയിക്കുന്നു എന്നതുംകൂടെയാണ്. ഒരുവശത്ത്‌ ഈ വാക്സിനെതിരില്‍ നടക്കുന്ന ചര്‍ച്ചകളെ പോലും നിഷേധിക്കുന്ന അവക്ക്മേല്‍ നിയമ നടപടികള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന അതെ സംവിധാനം തന്നെയാണ് ജനതയുടെ ന്യായമായ സംശയത്തെ മുഖവിലക്കെടുക്കാതെ ഇത്തരം കമ്പനികളുടെ താത്പര്യത്തിനനുകൂലമായ രീതിയില്‍ സമീപനങ്ങള്‍ കൈകൊള്ളുന്നത്‌. മാത്രവുമല്ല: രാജ്യത്തെ ജനതക്ക് മുമ്പില്‍ കുറഞ്ഞ കണക്കു കാണിച്ചു കൊണ്ട് പൊതു ബജറ്റില്‍ ആരോഗ്യ മേഖലക്ക് കുറഞ്ഞ തുക വകയിരുത്തുകയും കുത്തകകളിലെക്ക് ആരോഗ്യ മേഖലകളെ പരിമിതപ്പെടുത്തുകയും ആതുര മേഖലയെ തന്നെ ആതുരമാക്കുകയും ചെയ്യുന്നത്. തീര്‍ച്ചയായും, താങ്കള്‍ അറിയിക്കുന്ന വിഷയങ്ങളുടെ വ്യാപ്തി എത്ര ഭീകരമെന്നോ..? ശരിക്കും ഭയമാകുന്നു..!!!

കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടുന്ന ഒന്ന്.. അതിന്മേല്‍ ആവശ്യമായ ഇടപെടലുകളും നടത്താന്‍ ലോകത്തിനാവട്ടെ എന്നും ആശംസിക്കുന്നു.

കൂതറHashimܓ said...

മ്മ്...

കുഞ്ഞൂസ് (Kunjuss) said...

വിജ്ഞാനപ്രദമായ ലേഖനം...

Cv Thankappan said...

ഉപകാരപ്രദവും,അറിവ് പകരുന്നതുമായ
ലേഖനം പോസ്റ്റ് ചെയ്തത് ഉചിതമായി.
അഭിനന്ദനങ്ങള്‍.,.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

അലി said...

ഓരോ ലേഖനങ്ങളും ഓരോ പുതിയ അറിവുകൾ...
കാണാത്ത ലോകത്തേക്കുള്ള വാതായനങ്ങൾ തുറന്നുതരുന്ന ഈ രചനകൾക്ക് ആയിരം നന്ദി.

Njanentelokam said...

ലോകാവസാനം എന്നത് പ്രവചിക്കപ്പെടുന്ന രീതിയില്‍ ആയിക്കൊള്ളണമെന്നില്ല. മനുഷ്യന്റെ കൈവിട്ടുള്ള കളികള്‍ ഒടുവില്‍ എത്തിക്കുന്നത് ലോകാവസാനത്തിലെക്കായിരിക്കും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഉള്‍ക്കാഴ്ചയുള്ള വിഷയം

ente lokam said...

കാര്യങ്ങള്‍ ഏതാണ്ട് നാരദന്‍ പറഞ്ഞത്പോലെ ഒക്കെ ആണ് ഇപ്പോള്‍ കാണുന്നത്...ബെന്ജലി.Thanks for sharing the information..

ആചാര്യന്‍ said...

ലോകത്ത് എവിടെ അധിനിവേശം നടത്തിയിട്ടുണ്ടോ അവിടങ്ങളില്‍ എല്ലാം എന്തെങ്കിലും നാളേക്ക് ചെയ്തു വെച്ചിട്ടുണ്ടാകും ഇവര്‍ ...

ഫൈസല്‍ ബാബു said...

പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍,...എല്ലാവരും വായിക്കേണ്ട ഒരു നല്ല പോസ്റ്റ്‌ ..

Mohammed Kutty.N said...

ചിന്താര്‍ഹവും ,ഗൗരവതരവുമായ വിഷയം.ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും മുഴത്തിനുമുഴം മുളച്ചു പോന്തുന്നത് നാം കാണുന്നുണ്ട് .രോഗങ്ങളുടെ കഥ പറയുകയും വേണ്ട.ലേഖനം വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.നന്ദി.

Anil cheleri kumaran said...

ഇത്തരം പോസ്റ്റുകൾ ഇനിയും വരട്ടെ. നന്ദി.

Jefu Jailaf said...

ആധികാരികമായ പോസ്റ്റ്‌.. എന്നും പുതിയ അറിവുകള്‍ തരുന്ന ഈ രചനകള്‍ക്ക് അഭിനന്ദനങ്ങള്‍..
മൂന്നാം ലോക രാജ്യങ്ങളില്‍ ഉള്ളവരെല്ലാം വെള്ളഎലികളുടെ ജന്മം...

ഷാജി പരപ്പനാടൻ said...

സാമ്രാജ്യത്വം ഏതു വിധത്തിലും നമ്മളില്‍ സന്നിവേഷിക്കാന്‍ ശ്രമിക്കും, അത് മരുന്നായി രംഗപ്രവേശം ചെയ്യുന്നതിന്റെ ഭീതിതമായ കാഴ്ചയാണ് ബെന്ജാലി പറഞ്ഞു വെച്ചത്..ഭാവുകങ്ങള്‍.

kharaaksharangal.com said...

പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ഏത് മാര്‍ഗവും സ്വീകരിക്കും എന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെ. അതുകൊണ്ട്തന്നെ മൂന്നാംലോക രാജ്യങ്ങളെ ലക്ഷ്യമിട്ട് ബയോ ടെററിസം ഉല്പാതിപ്പിക്കുന്നു എന്ന വാതത്തെ തള്ളിക്കളയാനാവില്ല. പക്ഷെ, എത്ര കാലംവരെ അവരിതില്‍നിന്ന് സ്വയം സംരക്ഷിക്കപ്പെടും? ക്രമേണ ഈ വൈറസുകള്‍ ലോകം മുഴവന്‍ വ്യാപിക്കുകയില്ലേ? സര്‍വ്വനാശം തന്നെയായിരിക്കും ഇതിന്റെയൊക്കെ അനന്തരഫലം.

Related Posts Plugin for WordPress, Blogger...