Feb 15, 2011

എന്ത് കൊണ്ട് ഇന്ത്യ ഇപ്പോഴും ... ?

ജപ്പാനെ മറികടന്ന് ചൈന ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക രാഷ്ട്രമായതാണ് ഇന്നത്തെ വാർത്ത. ആദ്യത്തെ പത്ത് പേരുടെ ലിസ്റ്റിലൊന്നും ഇന്ത്യയുടെ പേരില്ല. ഇനി സ്ഥാനം കിട്ടിയാലും അത് എണ്ണപെട്ട കൊമ്പൻ സ്രാവുകളുടെ സാമ്പത്തിക നിലവാരമാണ് കാണിക്കുന്നത്. ഇന്ത്യയുടെ നില പരിശോധിക്കുമ്പോൾ വിദേശ നിക്ഷേപവും സ്വർണ്ണ ശേഖരവുമാണ് പ്രധാനമായി മുന്നിട്ട് നിൽക്കുന്നത്. ലോകത്ത് അധിക രാജ്യങ്ങളിലും പട്ടിണിപാവങ്ങളുണ്ട്. എന്നാൽ പ്രോസ്പാരിറ്റി ഇൻഡക്സും പ്രതിശീർഷവരുമാനവും അനലൈസ് ചെയ്യുകയാണെങ്കിൽ വളരെ പിറകിലാണ് നമ്മുടെ സ്ഥാനം. സാമ്പത്തിക വിഭവങ്ങളും മാനവികശേഷിയും ഇല്ലാത്തത് കൊണ്ടല്ല, നല്ല രീതിയിൽ ഉപയോഗപെടുത്താൻ കഴിവുള്ള വ്യവസ്ഥയുടെ അഭാവമാണ് നമ്മേയും നമ്മുടെ രാജ്യത്തെയും പിറകോട്ട് വലിച്ചിട്ടത്.


എന്ത് കൊണ്ട് ഇന്ത്യ ഇപ്പോഴും വികസ്വര രാജ്യം ?
സ്വതന്ത്ര്യം കിട്ടി 63 വർഷങ്ങൾ പിന്നിട്ടു. എന്നീട്ടും നാമിപ്പോഴും വകസ്വര രാജ്യമായി കിടക്കുന്നു. പ്രധാനമായും അഴിമതി, വിദ്യാഭ്യാസ നയം, അവഗണന തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഒരു പരിധിവരെ മുന്നോട്ട് പോകാൻ നമുക്ക് സഹായകമാവും.

അഴിമതി
അഴിമതിയുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത് രാജ്യത്തെ നയിക്കുന്ന രാഷ്ട്രീയക്കാരും സർക്കാരുദ്യോഗസ്ഥരുമാണ് എന്നതാണ് ദയനീയം. ഇന്ത്യൻ പാർലമെന്റ് അംഗങ്ങളിൽ എത്രയോ പേര് രജിസ്റ്റർ ചെയ്യപെട്ട ക്രിമിനലുകളാണ്, ശുംഭന്മാരും ശുദ്ധന്മാരുമെല്ലാം വേർത്തിരിച്ചറിയാനാവാത്ത വിധം ഇടകലർന്നു കഴിഞ്ഞു. കണക്കുകൾ നോക്കുകയാണെങ്കിൽ അധികാര കേന്ദ്രങ്ങളിൽ ആസനം വെക്കാൻ യോഗ്യതയുള്ളവർ വിരളമാണ്. സ്വന്തം അമ്മയെ കൊന്നവന് പോലും കൊടിയുടെ നിറം നോക്കി വോട്ട് ചെയ്യുന്ന ശുംഭന്മാരാകുന്നു രാജ്യത്തുള്ളതെങ്കിൽ എങ്ങിനെ നാട് നന്നാകും? മമ്മുട്ടി സ്റ്റൈലിൽ പറഞ്ഞാൽ വരിയുടക്കപെട്ടവന്റെ അടിമത്വമാണ് ജനഭൂരിപക്ഷത്തിനുള്ളതെങ്കിൽ ക്രിമിനലുകൾ ഭരണത്തിലിരിക്കും. നിയമത്തെയും ജനങ്ങളെയും പേടിയില്ലാതായാൽ എന്തു തോന്ന്യാസവും ചെയ്യും. ഗവണ്മെന്റ് ഉദ്യോഗതലങ്ങളിൽ അധികവും അഴിമതികളിലൂടെയാണ് സ്ഥാനാരോഹണം എങ്കിൽ എങ്ങിനെയാണ് നമുക്ക് അഴിമതി രഹിത ഉദ്യോഗസ്ഥന്മാരെ ലഭിക്കുക? നിയമം പഠിച്ച വക്കീലന്മാർ വരെ ഇതിൽ നിന്നും ഒഴിവല്ല.

വിദ്യാഭ്യാസം
പഴയ രീതിയിലുള്ള വിദ്യാഭ്യാസ വ്യവസ്ഥയാണ് ഏറെ സ്ഥലങ്ങളിലുമുള്ളത്. നമ്മുടെ കുഞ്ഞുങ്ങൾ ബുദ്ധിമാന്മാരാണെന്നതിൽ രണ്ട് വാക്കില്ല. എന്നാൽ അവർക്ക് ശരിയായ രീതിയിലുള്ള പരിശീലനമൊ പ്രോത്സാഹനമൊ ലഭിക്കുന്നില്ല. വികസിത രാഷ്ട്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയിൽ കുട്ടികളിൽ അധികവും നേരത്തെ പഠനം നിറുത്തി സമ്പാദന മാർഗ്ഗങ്ങളിലേക്ക് തിരിയുന്നു. പഠനം പൂർത്തിയാകാത്തതിനാൽ നല്ലൊരൂ ജോലിയും ലഭിക്കില്ല. കുട്ടികൾക്കിടയിലുള്ള ആത്മഹത്യ പ്രവണത ഇന്ത്യയിൽ കൂടിവരുന്നു എന്നാണ് പഠന റിപോർട്ടുകൾ. അതിന് കാരണം വിദ്യാഭ്യാസ പദ്ധതി കുട്ടികൾക്ക് കൊടുക്കുന്നത് വളരെയധികം  ഭാരമാണു. സാമ്പത്തികമായി പുരോഗതിയുള്ള ഭാഗങ്ങളിൽ വിദ്യാഭ്യാസ നിലവാരം ഉയർച്ചയിലാണ്, പക്ഷെ എഞ്ചിനീയർമാരും ഡോക്ടന്മാരും മാത്രമേ സമൂഹത്തിനാവശ്യമുള്ളൂ എന്ന നിലക്ക് രക്ഷിതാക്കളുടെ പിഢനങ്ങൾ, മറിച്ചൊന്ന് ചിന്തിക്കാനുള്ള സ്വതന്ത്ര്യം പോലും ഹനിക്കപെടുന്നു. കൂടാതെ പാഠ്യപദ്ധതിയിൽ അനാവശ്യ വിഷയങ്ങൾ, ജീവിതത്തിൽ ഒരിക്കലും ഉപകരിക്കാത്ത, ഉപയോഗമില്ലാത്ത വിഷയങ്ങൾ മാർക്കിന് വേണ്ടിമാത്രം പഠിക്കുന്നു. പഠനവും അതിനുള്ള ശ്രമങ്ങളും താല്പര്യമുള്ള മേഖലയിലേക്ക് തിരിച്ച് വിടുകയും ജീവിതത്തിൽ അനിവാര്യമായി അറിയേണ്ട വിഷയങ്ങളുമാണ് പഠനത്തിനുള്ളതെങ്കിൽ എത്ര അർത്ഥവത്തയ വിദ്യാഭാസമാവുമത്.
വരാൻ പോകുന്ന കാലഘട്ടം സ്വാർത്ഥതയുടെതാണെന്ന് പഠന റിപോർട്ടുകൾ നമ്മോട് പറയുന്നു. സാമൂഹിക വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടിയവരെ തിരിയിട്ടാൽ പോലും കാണാൻ കിട്ടില്ല. ആർക്കും നമ്മൾ നേരിടാൻ പോകുന്ന സാമൂഹിക അവസ്ഥയെ കുറിച്ച്ടെൻഷനില്ല . സ്വന്തം മണ്ണിനോടും മണ്ണിന്റെ മക്കളോടും കൂറില്ലാത്ത ഒരൂ സമൂഹ സൃഷ്ടിയാണ് ഞാനും നിങ്ങളുമെല്ലാം വിദ്ധ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നതെങ്കിൽ നമുക്കെങ്ങിനെ നല്ലൊരൂ നാട് സ്വപ്നം കാണാൻ കഴിയു?  വില്ലേജുകളിലെ വിദ്യാഭ്യാസ അവസ്ഥയെ അനലൈസ് ചെയ്യുകയാണെങ്കിൽ ഭ്രാന്തനാകും. യുനിസെഫിന്റെ കണക്ക് പ്രകാരം എട്ട് മില്ല്യൺ കുട്ടികൾ വിദ്ധ്യാഭ്യാസം ലഭിക്കാത്തവരാണ്!! ഒരു പൌരന്റെ അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റാനാവുന്നില്ല! നമുക്കും വേണമൊരൂ ഡെവലപ്പഡ് ഇന്ത്യ!!

അവഗണന
ഇനി ആരെങ്കിലും പഠിച്ച് പുറത്തിറങ്ങിയാൽ അവരെ ഉപയോഗപെടുത്താൻ രാജ്യത്തിന് കഴിയുന്നുണ്ടോ? എത്ര ശാസ്ത്രജ്ഞന്മാരാണ് വിദേശ രാഷ്ട്രങ്ങൾക്ക് ബുദ്ധിവിറ്റ് ജീവിക്കുന്നത് ? ലോകത്തെ അതിപ്രസിദ്ധമായ പല രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിദ്ധ്യം വളരെ കൂടുതലാണ്. നമ്മുടെ നാടിന് അവരെ ഉപയോഗപെടുത്താനുള്ള ശേഷിയില്ല. നമ്മുടെ ഭരണകൂടം അത്തരം വിഷയത്തിൽ അശ്രദ്ധരാണ്കട്ട് മുടിക്കുക, പരസ്പരം ആരോപണങ്ങളെറിയുക, ജനങ്ങളെ പൊട്ടന്മാരാക്കുക എന്നതിനപ്പുറം ഒരു ചുക്കുമില്ല പ്രതീക്ഷിക്കാൻ.

അവഗണനയുടെ കണക്കിവിടെ അവതരിപ്പിക്കാൻ പറ്റുമോ എന്നറിയില്ല, അത്തരം നാറ്റകഥകളാണ് നാറികൾ ചെയ്ത് കൂട്ടുന്നത്അതാണ് ഏതാനും മാസം മുമ്പ് ഹ്യൂമൻ റൈറ്റിന്റെ അനലൈസ് ചെയ്തുവന്ന റിപോർട്ടുകളിൽ കാണാൻ കഴിഞ്ഞത്.

ഉൾഗ്രാമങ്ങളിലുള്ള പട്ടിണി പാവങ്ങളെ കുറിച്ച് അറിയാൻ പ്രയാസമാണ്. പോഷക ആഹാരത്തിന്റെ കുറവ് കൊണ്ട് മരിച്ച് വീഴുന്ന കുഞ്ഞുങ്ങളെ കുറിച്ച് നമുക്ക് വേവലാതിയില്ല. ലക്ഷങ്ങൾ മുടക്കിയുള്ള ഡയറ്റ് ക്യാപ്സൂളുകളുടെ പരസ്യചവറുകളെറിയുന്ന മീഡിയകളും ഇവരെ കുറിച്ച് കേട്ടതായി നടിക്കില്ല. പ്രലോഭനങ്ങളിൽ കുടുങ്ങി ശരീരഭാരം കുറക്കാൻ ഡയറ്റ് ചികത്സകൾക്ക് പതിനായിരങ്ങൾ എറിഞ്ഞ് വഞ്ചിതരാകുന്ന നമുക്കൊരിക്കലും നമ്മുടെ നാട്ടിലെ പട്ടിണികോലങ്ങളെ കാണാൻ കഴിയില്ല. നമ്മൾ നെടുവീർപ്പോടെ കണ്ടിട്ടുള്ളത്  ജീവിൻ തുടിക്കുന്ന എല്ലിൻകോലങ്ങളായ ആഫ്രിക്കക്കാരെ മാത്രമാണ്.  സ്വന്തം മണ്ണിൽ അത്തരം കോലങ്ങളെ വരച്ച് കാണിക്കാൻ ആരുമില്ല. ആർക്കും യഥാർത്ഥ്യങ്ങൾ അറിയേണ്ട, അറിയിക്കേണ്ട  മീഡിയകൾ പലരുടെയും ഒളി അജണ്ടകളുമായാണ് കടന്ന് വരുന്നത്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുന്ന കള്ളകഥകൾ വരും ദിവസങ്ങളിൽ അവർത്തന്നെ തിരുത്തിപറഞ്ഞ് കൊണ്ടിരിക്കും.

നാല് മാസം മുമ്പ് പ്രസിദ്ധീകരിച്ച് ഒരു റിപോർട്ടിന്റെ ഏതാനും വരികളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കട്ടെ,

"It  is  true  that  too  many  children  die  from  malnutrition  each  year  in  this  country.  Some  of  their  parents  also  die  from  starvation  and  hunger.  But  the  children  are  more  vulnerable  …  one  of  the  reasons  is  the  widespread  'irregularity'  in  the  state  and  central  government  services  …  the  Chief  Minister  of  Madhya  Pradesh  state  is  a  very  kind  person  …  the  Nutrition  Rehabilitation  Centres  is  not  a  solution  for  the  millions  of  malnourished  children.  These  centres  are  not  cost  effective.  But  now  that  the  centres  are  there  we  must  effectively  use  them.  My  suggestion  is  to  appoint  a  Brahmin  priest  in  each  of  these  centres  and  require  the  priest  to  verify  the  horoscope  of  every  hild  brought  to  the  centre.  After  studying  a  child's  horoscope  if  the  priest  is  of  the  opinion  that  the  child  will  grow  into  a  good  citizen  of  this  countr,  it  must  be  provided  treatment  at  the  centre.  For  the  rest,  I  would  say,  let  us  just  leave  them  to  their  fate  …  if  not  where  do  we  stop?  …  We  cannot  spend  government  money  like  this…"  (Statement and opinion of Justice Ms. Sheela Khanna, the Chairperson of Madhya Praesh State Commission for Protection of Child Rights, made to the AHRC staff members during a visit to the Commission in October 2010) 

ഷീല ഖന്ന ശിലായുഗത്തിലായിരുന്നു ജീവിക്കേണ്ടിയിരുന്നത്. തികഞ്ഞ മൃഗീയത്വം!!.. എന്നീട്ടുമവരെ ശീലാവതിയായി കൊണ്ട് നടക്കുന്നു!! ഇവരാണ് ഒരു സംസ്ഥാനത്തെ കുട്ടികളുടെ അവകാശങ്ങൾക്കായി പോരാടുന്നവരുടെ അദ്ധ്യക്ഷ! ഇവരായിരുന്നത്രെ മധ്യപ്രദേശ് ഹൈകോടതിയുടെ ചീഫ് ജസ്റ്റിസ്!! ഇത്തരം വിഡ്ഢികൂഷ്മാണ്ഢങ്ങളായിരുന്നു നാട്ടിലെ വിധികർത്താക്കളെങ്കിൽ എന്ത് വിധിയാണാവോ പ്രഖ്യാപിച്ചിട്ടുണ്ടായിരിക്കുക? വിധിനിയോഗം പാവപെട്ടവനും തൊട്ട് കൂടായ്മക്കും ജാതീയ മത ബൌണ്ടറികൾക്കും അനുസരിച്ചാണെങ്കിൽ ബ്രഹ്‌മണരുടെ തല്ലലും കൊല്ലലും കൊള്ളിവെപ്പുമെല്ലാം ഏറ്റുവാങ്ങാൻ വിധിക്കപെട്ടവരാണ് മറ്റുള്ളവരെന്ന് പറയില്ലെ?. കപടന്മാർ അധികാരം കൈയ്യാളിയാൽ ഇതിലപ്പുറം വരും. ജാതകം മണ്ണാങ്കട്ട, ആ പൊട്ടത്തരം നോക്കാൻ ബ്രഹ്‌മണൻ തന്നെ വേണം!  പാവപെട്ടവന് നൽകേണ്ട അവകാശങ്ങൾ തട്ടിയെടുത്ത് ഭുജിക്കുന്ന ഇത്തരക്കാരെ വിളിക്കാൻ കൊള്ളാവുന്ന വല്ല വാക്കും ആർക്കെങ്കിലും പറഞ്ഞ് തരാനൊക്കുമോ?

ഒരു മീഡിയയും ഇതിനെ കുറിച്ച് പറയില്ല, നാണംകെട്ട തെമ്മാടികളുടെ ആസനത്തിനടിയിൽ ചൂടേറ്റ് സുഖിച്ച് കിടക്കുമ്പോ ഇത്തരം വിഷയങ്ങളെ അവതരിപ്പിക്കാനുള്ള മനസ്സുണ്ടാകില്ല. കാരണം അവളൊരൂ കാവിപുതച്ച മണവാട്ടിയായിപോയി.

ഇന്ത്യയിൽ പാവപെട്ടവന്റെ കണക്ക് 60ശതമാനം, 421 മില്ല്യൺ! ആ കണക്ക്  ദരിദ്രനാരായണമാരായ 26 ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ പട്ടിണികോലങ്ങളേക്കാൾ എത്രയോ കൂടുതലാണ്. സ്വതന്ത്ര്യം കിട്ടി 64 വർഷം കഴിഞ്ഞിട്ടും ദാരിദ്ര്യരേഖയിലുള്ളവരുടെ എണ്ണം താഴുന്നില്ല. എങ്ങിനെ താഴോട്ട് പോകും? വിധിയാണത്രെ വിധി. ഇവറ്റകളെയൊക്കെ ചെന്നായകൂട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് പറഞ്ഞ് കൊടുക്കണം ജാതകവിധിയെ കുറിച്ച്.

ഇവരെയൊക്കെ ഉയർത്തിനടക്കുന്ന വരേണ്യവർഗ്ഗ രാഷ്ട്രീയ സാമുദായിക ബുദ്ധി ജീവികളുടെ സ്ഥിതി പറയണോ? അതിൽ ഏത് പാർട്ടിയെ മാറ്റി നിർത്താനാവു? 820മില്ല്യൺ പാവപെട്ടവന്റെ നികുതിപണമാണ് ഇവരിതിനൊക്കെ തട്ടികളിക്കാൻ ഉപയോഗിക്കുന്നത്.

അടിസ്ഥാനപരമായ മാറ്റങ്ങളില്ലാതെ പുരോഗമനത്തിന്റെ മോടിയുമായി നടന്നാൽ എല്ലാമായി! മെട്രോകളിലെ പോഷുകളിലിരുന്ന് പല്ലിളിച്ചാൽ കാണുന്നതല്ല പുരോഗതി. മെട്രോകളെ ആഡംബരങ്ങൾ കൊണ്ടുള്ള കപടകവചങ്ങളാൽ മറച്ചാൽ നേടാവുന്നതല്ല പുരോഗതി. അന്തിയുറങ്ങാൻ വീടില്ലാത്ത തെരുവ് മക്കളെ ആട്ടിയോടിച്ച് അഴിമതി ഗൈമുകൾക്ക് ജോറ് കൂട്ടാൻ ചിലവഴിച്ചത് 6800 മില്ല്യനാണ്. കായിക മാമാങ്കത്തിനെത്തുന്നവരുടേ ആസനം തുടക്കാൻ വാങ്ങിയ ടൊയ്ലറ്റ് പേപ്പർ ഒന്നിന് മുവ്വായിരത്തിലധികം രൂപ മുടക്കിയിരുന്നതിന് പകരം പട്ടിണിപാവങ്ങളുടെ അരച്ചാണ് വയറ് നിറക്കാൻ കൊടുത്തിരുന്നെങ്കിൽ അതാകുമായിരുന്നു ജനകീയ മാമാങ്കം.

അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ഡെവലപ്പഡ് ആകാൻ കഴിയില്ല.
ഡെവലപ്പാകാൻ ആദ്യം ഇന്ത്യയുടെ അകക്കാമ്പ് അറിയണം, ഇന്ത്യയെ അറിയണം.

അതെ,
അക്ഷരതാളുകളിൽ നിന്നും വായിച്ചെടുത്ത ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ,
കോടികണക്കിനായ പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ,
തൊട്ട്കൂടായ്മയുടെയും ചേരിവാസികളുടെയും ഇന്ത്യ
ചുമട് വലിച്ച് ചോരതുപ്പുന്നവന്റെയും ഇന്ത്യ,

കൊടുക്കുന്ന ഫുഡിൽ കൊഴുപ്പിന്റെ അളവ് കൂടിയതിന് ഭൃത്യനെ ശാസിച്ച് അത്താഴപട്ടിണിക്കിടുന്ന ഷീലാമ്മമാരുടെ ഇന്ത്യയല്ല, മക്കൾക്ക് ഒരു നേരം വയറുനിറച്ച് വാരിയുണാൻ വകതേടി സ്വന്തം ഗർഭപാത്രം വരെ വിൽക്കുന്ന അമ്മമാരുടെ ഇന്ത്യ, ഇന്നലെ അപമാനിച്ച് ആട്ടിയിറക്കിവിട്ട വിധികളിലെ മക്കളുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യ [ബാക്കി മമ്മുട്ടി ഡയലോഗ് ഇവിടെ പോസ്റ്റ് ബോക്സിൽ നിറക്കുക, കൂടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും..]

36 comments:

Basheer Vallikkunnu said...

I have shocked to read the statement of Justice Ms. Sheela Khanna. Still could not believe such a statement would release by the head of a human rights wing. A real shame it is.. Excellent Article..

Sabu Hariharan said...

വളരെ ശക്തമായ ഭാഷ.
നമ്മൾ എല്ലാത്തിനും പിന്നിൽ എന്നു പറയരുത്‌.

അഴിമതി
സ്വജന പക്ഷപാതം
വർഗ്ഗീയ ലഹളകൾ, കലാപങ്ങൾ
പോഷകാഹാര കുറവ്‌

ഇതൊക്കെ പട്ടികയിലെ ചിലത്‌ മാത്രം.

ഇതിനൊക്കെ കാരണം ഒന്നു മാത്രം.
മനോഭാവം. ഇംഗ്ലീഷിൽ attitude എന്നു പറയും.

നമ്മുടേതു പോലെ രണ്ടു കൈയ്യും, രണ്ടു കാലും, ഒരു തലയും മാത്രമേ ഈശ്വരൻ ഈ ജപ്പാൻ കാർക്കും ചൈനാക്കാർക്കും കൊടുത്തിട്ടുള്ളൂ..
പിന്നെ അവരെങ്ങനെ മുന്നിലെത്തി?

അഹങ്കാരം, അത്യാഗ്രഹം, ധാർഷ്ട്യം..

മുജീബ് റഹ്‌മാന്‍ ചെങ്ങര said...

അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ഡെവലപ്പഡ് ആകാൻ കഴിയില്ല.
ഡെവലപ്പാകാൻ ആദ്യം ഇന്ത്യയുടെ അകക്കാമ്പ് അറിയണം, ഇന്ത്യയെ അറിയണം.

കറിവേപ്പില said...

ഇതാണ് ജനാധി...sorrryy...നാധിപത്യം..
ഞാനൊന്നു കൂടി കണ്ണാടി നോക്കട്ടെ ..
ഒരു തെരുവുപട്ടിയുടെ മുഖം എനിക്കുണ്ടോന്നു..
ധ്ഫൂ....

mukthaRionism said...

ശീലാ മാഡം എന്നെയും ഞെട്ടിച്ചു.


കരുത്തുറ്റ പോസ്റ്റ്.
ശക്തമായ പ്രതികരണം.
ബ്ലോഗിംഗ് അര്‍ഥവത്തായിത്തീരുന്നത് ഇങ്ങനെയൊക്കെയാണ്.
ധീരമായ ഇടപെടലുകള്‍ തുടരുക.

Satheesh Haripad said...

ഷീലഖന്നയെയൊക്കെപ്പോലെയുള്ള ആളുകളല്ലെ നമ്മുടെ നിയമപാലകരായിരിക്കുന്നത്. അപ്പോൾ ഇന്ത്യ എന്നു നന്നാവാനാ?

satheeshharipad.blogspot.com

Akbar said...

ഗ്രഹണി പിടിച്ച ഉണ്ണിയുടെ വയറു കണ്ടിട്ട് "ഊരില്‍ പഞ്ഞമില്ലെന്നു" പറഞ്ഞ നാടുവാഴികളുടെ പിന്‍മുറക്കാരാണ് ഇന്നത്തെ ഭരണാധികാരികള്‍. ജാതകം നോക്കി കൊള്ളാവുന്നതിനെ മാത്രം വളര്‍ത്താനും അല്ലാത്തതിനെ പട്ടിണിയുടെ ഓടയില്‍ പുഴുക്കളെപ്പോലെ ഇഴയാനും കല്‍പ്പിക്കുന്ന പുരോഗമന തന്ത്രം ശിലായുഗത്തില്‍ പോലും ഉണ്ടായിരുന്നിരിക്കാന്‍ ഇടയില്ല.

80 ശതമാനം വരുന്ന ദരിദ്രന്മാര്‍ 20 ശതമാനം വരുന്ന സമ്പന്ന വര്‍ഗ്ഗത്തോട് യാചിക്കേണ്ട ഗതികേടാണ് ഭാരതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജഗജീവന്‍ റാം പറഞ്ഞിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം നമ്മുടെ വഞ്ചി ഇപ്പോഴും അവിടുന്ന് ഒരിഞ്ചു പോലും നീങ്ങിയിട്ടില്ല എന്നാണു മനസ്സിലാകുന്നത്‌.

കോടികള്‍ ചിലവിട്ടു നടത്തുന്ന കായിക മാമാങ്കം പോലുള്ള ഉപരിപ്ലവമായ ജാടകളല്ലാതെ ഇന്ത്യയുടെ അടിത്തട്ടിലേക്ക് ഇറങ്ങി അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ന്യായമായ ജീവിതാവകാശങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുള്ള പുരോഗമന സിദ്ധാന്തം രൂപപ്പെടുത്തിയില്ലെങ്കില്‍ അടിത്തറയില്ലാത്ത കെട്ടിടം പോലെ ഒരു തകര്‍ച്ചയുടെ ഭീഷണി എന്നുമുണ്ടാകും. ആ നിഴലില്‍ ജീവിതം അത്ര സമാധാന പൂര്‍ണമാവില്ലെന്നു അധികാരി വര്‍ഗ്ഗം ഓര്‍ക്കുന്നത് നന്ന്.

വളരെ ശക്തമായ ഭാഷയില്‍ എഴുതിയ ഈ ലേഖനം ലേഖകന്റെ ഉയര്‍ന്ന ചിന്തയും ശരിയായ നിരീക്ഷണത്തെയും ശക്തമായ പ്രതികരണ ശേഷിയും നമുക്ക് ബോധ്യപ്പെടുത്തി തരുന്നു. ബ്ലോഗ്‌ പോസ്റ്റുകളെ അര്‍ത്തവത്താക്കുന്നത് ഇത്തരം നല്ല എഴുത്തുകളാണ്. അഭിനന്ദനങ്ങള്‍

പള്ളിക്കരയിൽ said...

ഉജ്ജ്വലമായ രചന. നാലാളറിയേണ്ടകാര്യങ്ങളാണിവയെല്ലാം. ബ്ലോഗിന്റെ ധർമ്മവും മർമ്മവും അറിഞ്ഞുകൊണ്ടുള്ള പ്രയോഗം തന്നെ. ആശംസകൾ.

Unknown said...

അടിസ്ഥാനപരമായ മാറ്റങ്ങളില്ലാതെ പുരോഗമനത്തിന്റെ മോടിയുമായി നടന്നാൽ എല്ലാമായി! മെട്രോകളിലെ പോഷുകളിലിരുന്ന് പല്ലിളിച്ചാൽ കാണുന്നതല്ല പുരോഗതി. മെട്രോകളെ ആഡംബരങ്ങൾ കൊണ്ടുള്ള കപടകവചങ്ങളാൽ മറച്ചാൽ നേടാവുന്നതല്ല പുരോഗതി. അരച്ചാണ്‍ തുണിയും ഉടുത്ത് മദ്യവും മദിരാക്ഷിയും അഴിമതിയുമായി നടക്കുന്ന കുറെയെണ്ണം പറഞ്ഞാല്‍ ഇന്ത്യ വികസിത രാജ്യമായെന്നാണ് ഇവറ്റ്കളുടെയൊക്കെ വിചാരം. ആരെയാണ് നമ്മുടെ മീഡിയയും രാഷ്ട്രീയക്കാരുമൊക്കെ ചേര്‍ന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്?

ഇനിയും എത്രയെത്ര സ്വാതന്ത്ര്യ സമരങ്ങള്‍ വേണ്ടിവരും ഇന്ത്യക്ക് പുരോഗതി കൈവരാന്‍...

കരുത്തുറ്റ പ്രതികരണം മാഷേ....

റിയാസ് കൊടുങ്ങല്ലൂര്‍ said...

ബെഞ്ചാലീ..
ഗംഭീരം.
കരുത്തുറ്റ രചന.
അടുത്തതിനായി കാക്കുന്നു.

K.P.Sukumaran said...

നന്നായി എഴുതിയിരിക്കുന്നു. ഇവിടത്തെ രാഷ്ട്രീയവും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഒക്കെ നവീകരിക്കപ്പെട്രേണ്ടിയിരുന്നു. പക്ഷെ അതിനുള്ള സാധ്യത നമ്മുടെ ജനാധിപത്യത്തില്‍ വളരെ വിരളമാണ്. മിനിമം ഒരു മുപ്പത് കൊല്ലമെങ്കിലും ഏകാധിപത്യത്തില്‍ കഴിഞ്ഞാലേ ജനം എന്തെങ്കിലും മാറ്റത്തിന് തയ്യാറെടുക്കുകയുള്ളൂ എന്ന് തോന്നുന്നു.

ആചാര്യന്‍ said...

വളരെ നല്ല ലേഖനം....ഇങ്ങനെ ഇനിയും ഉണ്ടാകട്ടെ നല്ല നല്ല പ്രതികരണങ്ങള്‍...

വാഴക്കോടന്‍ ‍// vazhakodan said...

വളരെ നല്ല ലേഖനം.ബ്ലോഗില്‍ നിന്നും ഇത്തരം ലേഖനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പേടേണ്ടതുണ്ട്.ഇനിയും എഴുതൂ..
ആശംസകളോടെ...

നാമൂസ് said...

രാജ്യ പുരോഗതിക്ക് മാനവികശേഷിയെ മറ്റു വിഭവങ്ങളെ ഉപയോഗിക്കുന്നതോടൊപ്പം രാഷ്ട പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ സമൂഹത്തില്‍ പിണങ്ക്കം നില്‍കുന്ന ജനതക്ക് വിവേചനാത്മകമായ സംരക്ഷണത്തെ ഉറപ്പു വരുത്തിയും ജനതയെ പരമാവധി പ്രയോജനപ്പെടുത്തുക. അവരുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കുക. അത് വഴി അവരുടെ ചലനത്മകതയ്ക്ക് ആക്കം കൂട്ടുക എന്നതാണ് ഏറ്റം അഭികാമ്യമായ ഒരു പോം വഴി.

അഴിമതി: അഴിമതിയുമായി ബന്ധപ്പെട്ട നടത്തുന്ന നിരീക്ഷണങ്ങളില്‍ ഞാനും യോജിക്കുന്നു. നമ്മുടെ ഭരണ സംവിധാനങ്ങളിലും അതിന്‍റെ നടത്തിപ്പുകാരിലും നാളുകളായി കണ്ടു കൊണ്ടിരിക്കുന്ന ഈ മൂല്യച്യുതിയില്‍ മറ്റെല്ലാവരെയും പോലെ എന്നിലും നിരാശയും അമര്‍ഷവും എല്ലാം ഉണ്ട്.

വിദ്യാഭ്യാസം: അക്ഷര ജ്ഞാനത്തിന്നു ദാഹിക്കുന്ന മനസ്സുമായി അക്ഷര മുറ്റത്ത് എത്തുന്ന പഠിതാക്കളോട് ഒരുവന്‍ മുമ്പിലാണ് എന്നും അപരന്‍ പിറകിലാണ് എന്നും പറയുന്നതില്‍നിന്ന് തുടങ്ങുന്നു ഈ സംവിധാനത്തിന്‍റെ പരാജയം. ഒരുവനെ പുകഴത്താന്‍ പഠിപ്പിക്കുകയും മുന്നിലെത്തുന്നതിന്നുവേണ്ടി മത്സരിക്കാന്‍ ശീലിപ്പിക്കുകയും ചെയ്യുന്നു. ഒരാളെ 'ഉത്തമന്‍' എന്നും മറ്റവനെ 'അധമന്‍' എന്നും വിളിക്കുന്നതിലൂടെ ഒരുവനില്‍ അഹംബോധം വളര്‍ത്തുകയും അപരനില്‍ അധമബോധവും വളര്‍ത്തുന്നു. അതിലൂടെ അവരുടെ മാനസികാരോഗ്യതെയാണ് ഇവിടെ നശിപ്പിക്കപ്പെടുന്നത്‌. {അതിന്‍റെ മനശാസ്ത്രം ഇനിയും ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്} വിനീതനും സ്നേഹ ശീലനുമാവണം എന്ന് പുസ്തകത്തിലൂടെ പറയുകയും അധ്യാപന രീതി കുട്ടികളെ വെറുക്കാനും അസൂയപ്പെടാനും മുന്നില്‍ എത്താനുമാണ് ശീലിപ്പിക്കുന്നത്. മത്സരവും അസൂയയും വളര്‍ത്തുന്ന ഇന്നിന്‍റെ വിദ്യാഭ്യാസ രീതിക്ക് പകരം മനസ്സിന്‍റെ ചലനാത്മകതയെ ഉണര്‍ത്തുന്ന ആരോഗ്യപരമായ സംശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സ്നേഹത്തിലധിഷ്ടിതമായ പദ്ധതികളുമാവണം നമ്മുടെ വിദ്യാഭ്യാസ മേഖല. അല്ലാത്ത പക്ഷം, ഇനിയും ഇതിനെ ആവര്‍ത്തിക്കെണ്ടിയിരിക്കും.

അവഗണന: ഉയര്‍ച്ച താഴ്ചയുടെ മാനദണ്ഡം അതിന്‍റെ യോഗ്യത നിര്‍വ്വചിക്കപ്പെടുന്നത്. യോഗ്യത ആംഗലേയഭാഷയും സമ്പത്തും ഉന്നതകുല ജാതിയും എന്ന ബോധത്തെയാണ് കാലങ്ങളായി ഇവിടത്തെ വരേണ്യ വര്‍ഗ്ഗം പ്രചരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ ബഹുജനങ്ങളോടുള്ള സംവേദന ക്ഷമതയാണ് യോഗ്യതയുടെ അടിസ്ഥാങ്ങളില്‍ മുഖ്യ ഘടകം.ഇന്ത്യയുടെ യാതനകള്‍ ജനനം തൊട്ട് അറിയുന്ന അടിസ്ഥാന ജന വിഭാഗങ്ങളാണ് ഒരര്‍ത്ഥത്തില്‍ കൂടുതല്‍ സംവേദന ക്ഷമതയും യോഗ്യതയുമുള്ളവര്‍. ഈ വിഭാഗത്തില്‍ നിന്നും എത്ര ആളുകളെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമ നിര്‍മ്മാണ സഭകളില്‍ എത്തിച്ചിട്ടുണ്ട്? അവരുടെ ജനസംഖ്യാനുപാതികം വെച്ച് നോക്കിയാല്‍ ജനാധിപത്യം എന്നതിന്‍റെ പ്രയോഗവത്കരണത്തിലെ 'നീതി'നിഷേധനത്തിന്‍റെ വലിപ്പം മനസ്സിലാകും.


വികസനം: വികസനം എന്ന സങ്കല്‍പം ഉരുവം കൊള്ളേണ്ടത്‌ സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള ജനസാമാന്യത്തിന്‍റെ ജീവിത നിലവാരത്തില്‍ അതെന്തു മാറ്റം ഉണ്ടാക്കുമെന്ന പ്രാഥമിക താത്പര്യത്തില്‍ നിന്നുമാവണം. സാധാരണക്കാരന്‍റെ മുതുകില്‍ ചവിട്ടിക്കൊണ്ടാകരുത് വികസന മാതൃക സൃഷ്ടിക്കേണ്ടത്‌. വികസനങ്ങള്‍ക്ക് വേണ്ടി കുടിയിറക്കപ്പെടുന്നവരെ അര്‍ഹമായ രീതിയില്‍ പുനരധിവസിപ്പിക്കേണ്ട {അതിനി എന്ത് പദ്ധതി തന്നെയായാലും, കല്‍മാഡിമാര്‍ക്ക് കൊഴുക്കുവാനുള്ള കായിക മാമാങ്കം വരെയും} ബാദ്ധ്യതയില്‍ നിന്നും ഒരു കാലത്തും ഒരു സംവിധാനവും പിറകോട്ടു പോകരുത്. അവരെ പരിഗണിക്കുകയും അവരെയും കൂടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും വേണം. അവരുടെ ത്യാഗത്തെ, അദ്ധ്വാനത്തെ മൂലധനമായി കണ്ടു കൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളുടെ സഹകാരികളാക്കുകയും വേണം. ചുരുക്കത്തില്‍ ജനതയുടെ ക്രയ ശേഷി വര്‍ദ്ധിപ്പിക്കുകയും അവരുടെ ചലനാത്മകതയ്ക്ക് വേഗത കൂട്ടുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലൂടെ അവരോടു നീതി പുലര്‍ത്തുകയും വികസനത്തിന്‍റെ യഥാര്‍ത്ഥ താത്പര്യത്തെ ഉയര്‍ത്തുകയുമാണ് ബന്ധപ്പെട്ട അധികാരികള്‍ ചെയ്യേണ്ടത്. രാജ്യത്തെ ഏതൊരു വിഭവത്തിലും രാജ്യത്തധിവസിക്കുന്ന ഏതൊരു പൗരനും തുല്യാവകാശം വക വെച്ച് നല്‍കുകയും അത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുകയും വേണം. ഉപഭോക്താവിലെന്ന പോലെ പ്രയോക്താവിലും ഇത് പാലിക്കപ്പെടെണ്ടതുണ്ട്. അല്ലാത്തവയെ കേവല ന്യൂനപക്ഷത്തിന്‍റെ താത്പര്യ സംരക്ഷണത്തിന് മാത്രം എന്നെ കരുതാനൊക്കൂ....

കോടതി: അവകാശങ്ങള്‍
ആവശ്യമില്ലാത്ത അലങ്കാരമത്രേ ..
അതിനാല്‍ പൊതു നന്മ ലാക്കാക്കി
ആ ഭാരവും ഞങ്ങള്‍ എടുത്തു മാറ്റുന്നു.

ഈ കരുത്തുറ്റ ലേഖനത്തിനു റെഡ് സെല്യൂട്ട്..

{കുറെയധികം പറഞ്ഞുവെന്നു തോന്നുന്നു. ക്ഷമിക്കുമല്ലോ, ഈ എഴുത്തിനെ തീക്ഷ്ണമായ വരികളെ/പ്രതികരണത്തെ വായിച്ചപ്പോള്‍ ചിലതിനെ പറഞ്ഞുവെന്നു മാത്രം..!!!}

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നാം എന്ത് പറഞ്ഞിട്ടും കാര്യമില്ല. അവരവര്‍ക്ക് അര്‍ഹിക്കുന്ന ഭരണാധികാരികളെയെ ലഭിക്കുകയുള്ളൂ എന്നൊരു ചൊല്ല് ഉണ്ട്.
വാക്കുകള്‍ ശക്തം, ആശയം തീഷ്ണം..

A said...

The real reason for India’s backwardness, let's be frank, is mainly the caste system. Though practicing it is unlawful by the book, the reality is the downtrodden mass is kept away from the centers of powers by the upper caste elites. So, unless and until this caste system is eradicated from the minds of the people nothing is going to change. Only one group of people will continue to accumulate wealth while others starve to death.

khader patteppadam said...

ശക്തമായ പോസ്റ്റ്‌.. പറഞ്ഞിട്ടെന്താ കാര്യം? ൫൪൦ അംഗങ്ങളില്‍ മുന്നൂറില്‍പരം പേരും കോടീശ്വരന്‍മാരാണ്‌. ജുഡീഷ്യറിയില്‍ തീവെട്ടിക്കൊള്ളയാണെന്നാണ്‌ കേള്‍ക്കുന്നത്‌. എക്സിക്യൂട്ടിവിണ്റ്റെ സ്ഥിതി നമുക്കൊക്കെ നേരിട്ട്‌ അനുഭവമുള്ളതാണല്ലൊ. മാധ്യമങ്ങളണെങ്കില്‍ ഇക്കൂട്ടരുടെയൊക്കെ പൃഷ്ഠം പേറികളാണ്‌. ഒന്നേയുള്ളു മാര്‍ഗ്ഗം: ഒരു സമ്പൂര്‍ണ്ണ വിപ്ളവം. ഈജിപ്റ്റ്‌ ആവേശം പകരുന്നു.

സത്യമേവജയതേ said...

വളരെ നല്ല ലേഖനം . കുടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ ഷീല ഖന്നയൊന്നും ആ ഗോവിന്ദ ചാമിയുടെ മുന്നില്‍ പെട്ടില്ലല്ലോ എന്നൊരു ദു: ഖം മാത്രം. ഇവിടെ വികസനത്തിന്റെ തെറ്റായ കാഴ്ചപ്പാട് തന്നെ മാറണം. വികസനത്തിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്നത് നഗര വല്‍ക്കരണ മാണ്. അതില്‍ നിന്ന് തഴച്ചുവളരുന്ന കോര്‍ പ്പരേട്ടുകളും. കമ്മീഷന്‍ തട്ടുന്ന രാഷ്ട്രി യക്കാരും. 120 കോടി ജനതയുള്ള ഇന്ത്യയെ ഒരു നല്ല കമ്പോലമായി കാണുന്ന മുതലാളിത്ത താല്‍ പ്പര്യങ്ങളും . അത്യന്തം ശ്രമകരമാണ് ഇവിടെ ഒരു മാറ്റം. പക്ഷെ ഇജിപ്റ്റും മറ്റും ഒരു നേരിയ പ്രതീക്ഷ നല്‍കുന്നു.

mayflowers said...

ഇന്ത്യയുടെ ഒരു വിഹഗ വീക്ഷണം ഈ ബ്ലോഗ്‌ വായിച്ചാല്‍ കിട്ടും.
വളരെ നിഷ്പക്ഷമായി,നന്നായി എഴുതി.
ഇവിടെ ഒന്നിനും ക്ഷാമമില്ല,പക്ഷെ,വേണ്ടത്‌ വേണ്ടിടത്ത് പ്രയോഗിക്കുവാനാളില്ലാത്തതാണ് ഇവിടത്തെ പ്രധാന പ്രശ്നം.
സ്വന്തം കീശ കഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കള്‍ ഉള്ളിടത്തോളം കാലം എല്ലാ സ്വപ്നങ്ങളും വെറും വ്യാമോഹങ്ങള്‍മാത്രം..
ഇത്തരം പോസ്റ്റുകള്‍ ഇനിയും വരട്ടെ..
ആശംസകള്‍.

hafeez said...

നിങ്ങള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. നാടിനോട് പ്രതിബദ്ധത ഇല്ലാത്ത രാഷ്ട്രീയ-ഉദ്യോഗസ്ഥ പരിഷകള്‍ ആണ് വില്ലന്‍ . ....നിലവിളികള്‍ കൊണ്ട് കാര്യമില്ലാ .. നീതി പിടിച്ചു വാങ്ങുക തന്നെ വേണം ..

sm sadique said...

നമുക്ക് തീവ്രമായും തീക്ഷണമായും പൊരുതാം. അനീതിയും അഴിമതിയും നിറഞ്ഞ ഈ ധാർഷ്ട്ട്യത്തിനെതിരെ, അഴിമതി നിറഞ്ഞ ഈ അഹങ്കാരത്തിനെതിരെ…..

Samad Karadan said...

വളര നല്ല ലേഖനം. നന്നായി പറഞ്ഞു. ഷീല ഖന്ന ...... ഇതു പോലുള്ളവരും നമ്മുടെ നാട്ടിന്റെ ശാപമാണ്. അഭിനന്ദനങ്ങള്‍.

Ismail Chemmad said...

വളരെ ഏറെ കാമ്പുള്ള ലേഖനം
നന്നായി അവതരിപ്പിച്ചു. ആവായിച്ചു .പറഞ്ഞതൊക്കെ കാര്യം തന്നെ .

നികു കേച്ചേരി said...

നിഷ്ക്രിയമനോഭാവമുള്ള ഒരു മിഡിൽക്ലാസ് ജനവിഭാഗമാണ്‌ ഇന്ത്യയുടെ ശാപം.അവരെ അങ്ങിനെയാക്കിയെടുക്കുന്നതിൽ അപ്പർക്ലാസ് വിജയിക്കുന്നിടത്ത് തുടങ്ങുന്നു നമ്മുടെ അപചയം.ലോവർ ക്ലാസിനിടയിൽനിന്ന് ദിശാബോധമുള്ള ഇടപെടലുകൾ തുടങ്ങുന്നതോടെ നമ്മൾ ശരിയായ പഥത്തിലെത്തും.അങ്ങിനെ വിശ്വസിക്കാൻ ഞാൻ ഇഷ്ടപെടുന്നു.ചെറുതെങ്കിലും അങ്ങിനെയുള്ള മൂവ്മെന്റുകൾ കാണുന്നതിൽ സന്തോഷിക്കുന്നു.
ഇതുവരെയുള്ള ചരിത്രവും കൂട്ടിവായിക്കുമ്പോൾ ചെറിയ കറക്ഷനുകളിലൂടെ ശരിയാക്കാവുന്ന വളരെ ഫ്ലക്സിബിളായ നമ്മുടെ സിസ്റ്റം അത്ര മോശം എന്നു പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല.

M.T Manaf said...

താരം ഷീല ഖന്ന തന്നെ കെട്ടാ
എന്‍റെ വക പൂവില്ലാത്ത ഒരു ബൊക്ക!
പൂവിന്‍റെ ജാതകം ഗുളികനാ

ജയരാജ്‌മുരുക്കുംപുഴ said...

valare shakthamaya bhasha ..... aashamsakal.....

ധനലക്ഷ്മി പി. വി. said...

മാസമുറ എത്തിയാല്‍ ഉടുക്കാന്‍ ഒരു കഷണം തുണിയില്ലാത്തതിനാല്‍ മണ്ണ് കുഴച്ചുപയോഗിക്കുന്ന സ്ത്രീകള്‍ നമ്മുടെ ഭാരതത്തിലെ കുഗ്രമാങ്ങങ്ങളില്‍ ഇപ്പോഴും ഉണ്ടെന്ന് ഒരു ലേഖനത്തില്‍ വായിച്ചത് കുറെ ദിവസത്തെ ഉറക്കം കെടുത്തി..ഇപോഴിത ജാതക വിധി നോക്കി കുഞ്ഞുങ്ങളെ കൊള്ളാന്‍ വിടുന്ന യുക്തി..വേദന്തയ്കു ഖനനം ചെയ്തു കോടികള്‍ ഉണ്ടാക്കാന്‍ കൊന്നും കുടിയിറക്കിയതുമായ പതിനായിരക്കണക്കിനു പാവങ്ങളുടെ രേഖയില്‍ ഇല്ലാത്ത കണക്കുകളും നമ്മള്‍ ആരും കാണുന്നില്ല....

ഈ ലേഖനം വായിക്കുന്നവന്റെ നെഞ്ചിലേക്ക് കുറെ തീക്കനലുകള്‍ കോരിയിടുന്നുണ്ട്...ആശംസകള്‍

SMASH said...

ഇന്ത്യയിലെ ഉപരിവര്ഗ്ഗത്ത്തില്‍ പെട്ട ആധുനിക പുലികള്‍ എന്ന് അവകാശപെട്ടു ഞെളിയുന്നവര്‍ പോലും ഉള്ളിന്‍റെയുള്ളില്‍ ഇപ്പോഴും പഴഞ്ചന്‍ മൂല്യങ്ങളും പേറിക്കൊണ്ടു നടക്കുകയാണ്. ഉപരിപ്ലവമായ ചില സായിപ്പന്‍ അനുകരണങ്ങള്‍ ഇവര്‍ നടത്താറുണ്ടെങ്കിലും, പരിപൂര്‍ണ്ണമായി പുരോഗമനപരമായ ഒരു ചുവടുപോലും ഇവരുടെ ഭാഗത്തുനിന്നും ഇനിയും ഉണ്ടായിട്ടില്ല. രാജ്യസ്നേഹം എന്നത് മറ്റുള്ളവരെ തെറിപറഞ്ഞു ദുരഭിമാനം പുറന്തള്ളാന്‍ ഉള്ള ഒരു എടവാട് ആണ് ഇവര്‍ക്ക്‌. ഏറ്റവും വലിയ രാജ്യസ്നേഹിപൂങ്കവന്‍ പോലും "ഗവന്മേന്റ്റ്‌ ജോലികിട്ടി കൈക്കൂലി വാങ്ങുന്നതിനെപറ്റിയും, മറ്റു അവിഹിത മാര്‍ഗത്തിലൂടെ സഞ്ചരിച്ചു കാശുകാരനാകുന്നതും ഒക്കെയാണ് സ്വപ്നം കാണുന്നത്. ഇത്തരക്കാര്‍ ഭൂരിപക്ഷം ഉള്ള ഈ സമൂഹത്തിന്റെ പ്രധിനിധികലായ മന്ത്രിമാരും, ഉദ്യോഗസ്ഥരും ഇവരില്‍ നിന്നും വിഭിന്നമായി ചിന്തിക്കില്ലല്ലോ!. ഭരണാധികാരികള്‍ മുതല്‍ ഓഫീസ്‌ ക്ലാര്‍ക്ക്‌ വരെ ഉള്ളവര്‍ ദീര്‍ഘദര്‍ശികളും, "ലോകവിവരം ഉള്ളവരും", ആധുനിക കാഴ്ചപാടുകള്‍ ഉള്ളവരുമായാല്‍ മാത്രമേ നാടിനു രക്ഷയുള്ളൂ. നിര്‍ഭാഗ്യവശാല്‍ അത്തരം ആളുകള്‍ നമ്മുടെ നാട്ടില്‍ കുറവായതുകൊണ്ടോ, അല്ലെങ്കില്‍ അത്തരക്കാര്‍ക്ക്‌ ഉയര്‍ന്നുവരാന്‍ അവസരം ഇല്ലാത്തതിനാലോ ഭരണ, ഉദ്യോഗ മേഖലകള്‍ എല്ലാം കൊത്തിപെറുക്കികളായ എരപ്പാളികള്‍ കയ്യടക്കിയിരിക്കുകയാണ്.സമസ്ത മേഖലയിലും അത്തരക്കാരുടെ ആധിപത്യം നിലനില്‍ക്കുന്നതിനാല്‍ തന്നെ ചിന്താപരവും, സര്‍ഗാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ വഴി രാജ്യത്തിനും ലോകത്തിനും ഗുണം ഉണ്ടാക്കുന്ന യാതൊന്നും ചെയ്യാന്‍ യുവാക്കളോ, കുട്ടികളോ ശ്രമിക്കുന്നില്ല അഥവാ അത്തരം ഒരു നിലയിലേക്ക്‌ അവര്‍ എത്തിപ്പെടുന്നില്ല. മസാല സിനിമകളും, മറ്റു പൈങ്കിളി ലെവലിലുള്ള മാധ്യമങ്ങളും അവരെ അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയോ മറ്റോ ചെയ്യുന്നില്ല എന്നതിനൊപ്പം തന്നെ അവരെ നൂറ്റാണ്ടുകള്‍ പുറകിലോട്ട് നയിക്കാനുള്ള വേലകളും കാണിക്കുന്നു. ഭൌതിക തലത്തില്‍ വെറും പൈങ്കിളി/ചപ്പുചവര്‍ നിലവാരം മാത്രമാണ് നമ്മുടെ സമസ്ത മേഖലകളിലും. ഇതിനൊരറുതി ഈ നിലയിലുള്ള ഭരണസംവിധാനത്തില്‍ അസാധ്യമാണ്.

ചാർ‌വാകൻ‌ said...

ഇത്തരം ലേഖനങ്ങൾ കാണുമ്പോഴാണ്,ബ്ലോഗിൽ നിലനിൽക്കുന്നതിന്റെ അർത്ഥം തിരിച്ചറിയുന്നത്.മറ്റൊന്നും എഴുതാൻ ക്ഴിയുന്നില്ല.

Mohamedkutty മുഹമ്മദുകുട്ടി said...

ഒരു പക്ഷെ ഇതൊക്കെ മുമ്പില്‍ കണ്ടു കൊണ്ടു തന്നെയാവണം ബ്ലോഗര്‍മാരെയും നിയന്ത്രിക്കാന്‍ നിയമം ഉണ്ടാക്കാന്‍ പോകുന്നത്!.എന്നു വെച്ച് നമ്മള്‍ പ്രതികരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ?. ലേഖനം അസ്സലായിട്ടുണ്ട്.ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം സൃഷ്ടികള്‍.ആശംസകള്‍ നേര്‍ന്നു കൊണ്ട്.

വീകെ said...

വളരെ നന്നായിട്ടെഴുതി...
ഇനിയും തുടരുക...
ആശംസകൾ...

വര്‍ഷിണി* വിനോദിനി said...

...അഭിനന്ദങ്ങള്‍...

Pushpamgadan Kechery said...

ഹമ്മേ ...
കിടിലന്‍ രചന !
ഇന്ത്യയുടെ ശരിയായ ഭൂപടം ഇതുതന്നെ ..
നന്നായി ബെഞ്ചാലീ...
അഭിനന്ദനങ്ങള്‍ ....

the man to walk with said...

അതെ ബ്ലോഗില്‍ ഉണര്‍വുള്ള പോസ്റ്റുകള്‍ ഇടുന്നതിനു നന്ദി .
ആശംസകള്‍

അഷ്‌റഫ്‌ സല്‍വ said...

ശക്തം. അങ്ങയുടെ ഭാഷ

shamzi said...

It’s a startling statement I have ever heard from the Judiciary and it’s a clear example for the dilution that education eradicates all the irrational believes. Shame on you Sheila Ma’am.

Related Posts Plugin for WordPress, Blogger...