Jan 23, 2011

സിസിലി…


മാസിഡോണിയയിലെ വലിയ ദ്വീപ്… കലയിലും സംഗീതത്തിലും സമൃദ്ധമായ ഫലഭൂയിഷ്ടമായനാട്. ഇറ്റലിയുടെ ഭാഗമായ കാത്തലിക് ക്രിസ്ത്യൻ രാജ്യമായ അവിടെ ജൂതരും മുസ്ലിംങ്ങളും വസിക്കുന്നുണ്ട്. അധിക ചർച്ചുകളുടെ സ്ട്രച്ചറും അറേബ്യൻ ആർകിടെക്റ്റിലുള്ളതാണ്. ചരിത്രപരമായ കാരണങ്ങളുണ്ടതിന്. ചില ചർച്ചുകളിൽ അറബിയിലുള്ള ഖുർആന് വചനങ്ങളിന്നും കാണാം. നൂറ്റാണ്ടിലധികം മുസ്ലിംങ്ങളായിരുന്നവിടെ ഭരിച്ചിരുന്നത്.

ഏ.ഡി 1184ൽ പ്രസിദ്ധനായ മുസ്ലിം സഞ്ചാരി ഇബ്നു ജുബൈർ മക്കയിൽ ഹജ്ജ് നിർവഹിച്ചതിന് ശേഷം തുടർന്ന യാത്ര കപ്പൽ തകർച്ചയോടെ അവസാനിച്ചത് സിസിലിയുടെ മെസ്സിന തുറമുഖത്താണ്. സഹായയഭ്യാർത്ഥന കേട്ടെത്തിയ സ്ഥലവാസികൾ കപ്പലിലുണ്ടായവരെ സഹായിച്ചു കരക്കെത്തിച്ചു. അവർ ചെയ്ത സഹായത്തിന് വലിയൊരൂ സംഖ്യ പ്രതിഫലമായി ആവശ്യപെട്ടെങ്കിലും കപ്പലിലുണ്ടായിരുന്ന പാവപെട്ട തീർത്ഥാടകരുടെ കൈവശം ഒന്നും അവശേഷിച്ചിരുന്നില്ല. എന്ത് ചെയ്യണമെന്ന് ഒരു ധാരണയുമില്ല അവർക്ക്.

അതെ സമയം ഇബ്നു ജുബൈർ അധികൃതരുമായി ബന്ധപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിച്ചപോൾ അധികാരികളിൽ നിന്നും സഹായം ലഭിച്ചു. തങ്ങൾക്ക് നൽകിയ സഹായത്തിന് നന്ദി പറയാൻ ഭരണാധികാരിയെ തേടിയ ഇബ്നു ജുബൈറിനെ അമ്പരിപ്പിച്ചത് തങ്ങളെ സഹായിച്ച ഭരണാധിപൻ അറബി സംസാരിക്കുന്നതാണ്. നോർമൻ ക്രിസ്ത്യനിയായിരുന്നു ഭരണാധിപൻ ഇബ്നു ജരീറിനെയും കൂടെ ഉണ്ടായിരുന്ന മുസ്ലിംങ്ങളെയും സ്വാഗതം ചെയ്യുകയും രാഷ്ട്രം വിട്ട് പോകുന്നത് വരെയുള്ള സംരക്ഷണവും നൽകുകയും ചെയ്തു.

***

സ്‌പെയിനിന് ശേഷം മുസ്ലിങ്ങൾ കിഴടക്കിയ മറ്റൊരൂ രാജ്യമായിരുന്നു സിസിലി. ബൈസാന്റിന് സാമ്രാജ്യത്തിൻ കീഴിലുള്ള ഒരു പ്രവിശ്യയായിരുന്ന സിസിലി മെഡിറ്റേറിയയിലെ സൈനികപരമായി പ്രധ്യാനമുള്ള സ്ഥലമാണ്.

നോർത്ത് ആഫ്രിക്കൻ ഭാഗത്ത് നിന്ന് യൂഫ്രട്ടീസിന്റെ മകൻ, അസദിന്റെ സൈന്യത്തെ സിസിലിയിൽ നേരിടാൻ ബൈസാന്റിന് കഴിഞ്ഞില്ല. സിസിലിയിൽ മുസ്ലിംങ്ങളുടെ ഭരണത്തിൻ കീഴിലായി. ഒരു നൂറ്റാണ്ട് നില നിന്ന ഭരണത്തിൻ കീഴിൽ സിസിലിയിലും സ്പെയിനിലെ പോലെ വലിയ പുരോഗതിയുണ്ടായി. അക്കാലത്ത് വളരെ പരിഷ്കൃതമായ രീതിയിലിള്ള ജലസേചനവും കാർഷിക രീതിയും ശാസ്ത്ര ചിന്തകളുമെല്ലാം രാജ്യത്തെ അഭിവൃദ്ധിപെടുത്തി. സ്പെയിലെപോലെ ശാസ്ത്രീയ പഠനകേന്ദ്രങ്ങളും ലൈബ്രറികളും സിസിലിയയിലും സ്ഥാപിക്കപെട്ടു. അവ യൂറോപ്പിന് നൽകിയ സംഭാവന വളരെ വലുതാണ്. ലോകത്തെ മുന്തിയ പഴവർഗ്ഗങ്ങൾ നൽകുന്ന പലേർമോയിലെ ഫ്രൂട്ട് മാർകറ്റ് ഇന്നും അറബ് രീതിയിലാണുള്ളത്. പല പഴങ്ങളുടെ നാമങ്ങൾ പോലും അറബി ഭാഷയോട് വളരെ സാദൃശ്യമാണുള്ളത്.

പലേർമൊ ക്രിസ്തീയ ദേവാലയത്തിലെ തൂണിൽ ഖുർആൻ വചനം

***

നോർമൻസ് ആരംഭിക്കുന്നത് വടക്കെ ഫ്രാൻസിൽ നിന്നാണ്. പുതിയ സ്ഥലങ്ങൾ കീഴ്പെടുത്താനുള്ള അവരുടെ അന്വേഷണത്തിന്റെ ഫലമായാണു തെക്കേ ഇറ്റലിക്ക് ശേഷം തന്ത്രപ്രധാനമായ സിസിലിയെ കീഴ്പെടുത്തുന്നത്. സുന്ദരമായ ഫലദായിയായ ദ്വീപ് വൈകാതെ തന്നെ അവരുടെ അധീനതത്തിലായി. നോർമൻസിന് കീഴിൽ പലേർമോ തലസ്ഥാനമായി. സിസിലിയുടെ എല്ലാ ഭാഗത്തു നിന്നും ഇസ്ലാമിക ഭരണത്തെ തുടച്ച് നീക്കിയെങ്കിലും ശേഷവും ഉദ്ദ്യോഗതലങ്ങളില് മുസ്ലിംങ്ങള് രാജ്യത്തെ സേവിച്ചു. റോജർ രണ്ടാമന്റെ കാലത്ത് സിസിലിയിൽ ജീവിച്ചിരുന്ന പ്രശസ്തനായ അല് ഇദ്രീസ് ഇസ്ലാമിക ലോകത്തെ അറിയപെട്ട ഭൂമിശാസ്ത്രഞനായിരുന്നു, മാത്രമല്ല ദ്രുവങ്ങളൊക്കെ അടയാളപെടുത്തി നിഹഗവീക്ഷണത്തിലൊരൂ ലോക ഭൂപടമുണ്ടാക്കിയതും പ്രശസ്തമാണ്.


അൽ ഇദ്‌രീസ് എന്ന ശാസ്ത്രജ്ഞൻ സിസിലിയൻ രാജാവ് റോജർ രണ്ടാമന് വേണ്ടിയുണ്ടാക്കിയ ദ്രുവങ്ങൾ വരെ വ്യക്തമാക്കിയ ലോകഭൂപടം.

നൂറ്റാണ്ടുകൾക്ക് ശേഷം ഇറ്റലിയുടെ ഏകീകരണത്തിൽ സിസിലിയും ചേർന്നു സ്വയം ഭരണാധികാരമുള്ള പ്രദേശമായി. ചുരുക്കി പറഞ്ഞാൽ, 1940കളിൽ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ഇറ്റലികൂടി ചേർന്നതോടെ സിസിലിയും അതിന്റെ കഷ്ടതകളനുഭവിച്ചു..

ഞാൻ ചരിത്രം പറച്ചിലിവിടെ അവസാനിപ്പിക്കുന്നു.

***

ഇനി ഒരു കഥ ചുരുക്കി പറയട്ടെ,

രണ്ടാം ലോകമഹാ യുദ്ധത്തിൽ സിസിലിയിൽ നിന്ന് നിനോ സ്കോർടിയ എന്ന ചെറുപ്പക്കാരൻ തന്റെ ഭാര്യ സെലീനയെ തനിച്ചാക്കി യുദ്ധത്തിൽ പങ്കെടുത്തു മരണം വരിച്ചു. സെലീന തന്റെ അറ്റുപോയ ജീവിതനഷ്ടങ്ങളെ തന്നിലേക്കടുപ്പിച്ച് കഴിഞ്ഞ് കൂടി. സമ്പാദ്യമായി ഭർത്താവിന്റെ പേരിൽ ലഭിച്ച പെൻഷനും അദ്ധ്യാപനത്തിൽ നിന്ന് കിട്ടിയ ശമ്പളവും കൊണ്ട് ജീവിതം തടസങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോയി. സ്‌കൂൾ ജോലികഴിഞ്ഞ് വീട്ടിലേക്കും അവിടെ നിന്ന് തന്റെ അഛനെ സേവിക്കാനുമല്ലാതെ പുറത്തിറങ്ങാറില്ല. എന്നാൽ ജനങ്ങളിലെ പിശാചുക്കള് അവരെ വെറുതെ വിട്ടില്ല. അവൾ അതിസുന്ദരിയായിരുന്നു.

പുനർ വിവാഹമെന്ന ചിന്തയില്ലാത്തതിനാൽ ചെറുപ്രായത്തില് തന്നെ ഒറ്റപെട്ടുപോയി. ജീവിതത്തിൽ പല കഴുകകണ്ണുകളാലും വാക്കുകളാലും അവൾ തകർന്നുകൊണ്ടിരുന്നു.. ജോലിക്ക് ശേഷം വാർദ്ധക്യത്തിലെത്തിപെട്ട അഛനെ സഹയിക്കാന് എന്നും പോകും.. എന്നാൽ അതിനിടക്ക് തുടര് യുദ്ധങ്ങൾക്കിടയിൽ അവളുടെ അഛന് താമസിച്ച് ബില്ഡിങ് അപ്പാടെ ബോംബിങില് തകരുകയും അഛന് കൊല്ലപെടുകയും ചെയ്തു. തീർത്തും ഒറ്റപെട്ടുപോയ അവളിലേക്ക് കഴുകന്മാരടുത്ത് കൊണ്ടിരുന്നു. തുടർന്ന് ജർമ്മൻ ആർമി രാജ്യത്ത് വന്നതോടെ അവരുടെ കൈകളിലായി അവളുടെ ജീവിതം നശിച്ചു…യുദ്ധാനന്തരം ജർമ്മൻസ് തോറ്റു നാട് വിട്ടതോടെ അവൾ സ്വതന്ത്രമായെങ്കിലും അവൾ ജനകീയ വിചാരണക്കിരയായി. അവൾ തന്റെ ശരീരം ജർമ്മൻ സൈനാധിപർക്ക് കാഴ്ച്ചവെക്കുകയായിരുന്നില്ല, എന്നീട്ടും ജർമ്മൻ സൈനികരെ അറിയുന്ന സ്വന്തം നാട്ടുകാരവൾക്ക് ശിക്ഷ നൽകി. ശത്രു രാജത്തെ സൈനികരാല്‍ എല്ലാം നശിപ്പിക്കപെട്ട അവള്ക്ക്ാ വ്യഭിചാരകുറ്റവും ഏല്ക്കേ ണ്ടി വന്നു!! തുടർ നടപടികളുടെ ഭാഗമായി ജോലി നഷ്ടമായി, ഭർത്താവിന്റെ മരണത്തെ തുടർന്ന് ലഭിച്ച് കൊണ്ടിരുന്ന പെൻശനും ഇല്ലാതെയായി.

എന്തായിരുന്നു അവളുടെ തെറ്റ് ? സ്ത്രീജന്മമോ അതോ ജന്മനാ കിട്ടിയ സൗന്ദര്യമോ!!


***

ഇനി ശരിക്കുള്ള കഥ തുടങ്ങട്ടെ,

അഭിമാനം കാത്ത് സൂക്ഷിച്ച് നാട്ടിലെ മൂല്യങ്ങളിൽ നിന്ന് കൊണ്ട് ജീവിച്ച സെലീനയെ ഇന്നത്തെ ലോകം പിന്നേയും കഴുക കണ്ണിലൂടെ കൊത്തിവലിച്ചു. ഫിലീം ഇൻഡസ്ട്രീക്ക് നല്ലൊരൂ തീം സമ്മാനിക്കാൻ അവളുടെ നന്മ പോജക്ട് ചെയ്തെടുക്കാമായിരുന്നു, പക്ഷെ, മനുഷ്യമാംസത്തിന്റെ വിലയറിയുന്ന സിനിമക്കാർ ചിത്രീകരിച്ചു, പൈതൃകവും സംസ്‌കാരവും അഭിമാനവും മുറുകെ പിടിച്ച് ജീവിച്ച അവളുടെ മാന്യത അവതരിപ്പിക്കുമ്പോള്‍ തന്നെ അവളുടെ മാംസത്തിനു വേണ്ടി ദാഹിച്ച കഴുകന്മാര്‍ ഏത് വിധമാണ്‍ അവളെ ആശിച്ചത്, അത് പോലെ..., അവളെ ആശിച്ചവരുടെ മനസ്സിലെന്തൊക്കെ വൃത്തികേടുകളുണ്ടായിരുന്നു, അതൊക്കെ ഒരു ഇമേജിനേഷനായി അവളില്‍ അവതരിപ്പിച്ചു. അങ്ങിനെ കാശ് കൊയ്യാന്‍ മനുഷ്യമാംസത്തെ പ്രായ വ്യത്യസങ്ങളില്ലാതെ എങ്ങിനെ ഭോഗിക്കാമെന്ന് സിനിമക്കാർ കാണിച്ച് കൊടുത്തു.

മോശപെട്ട അവസ്ഥയിൽ മാന്യമായി പിടിച്ച് നിന്ന് ജീവിച്ച സ്ത്രീത്വത്തെ ശരിയായ രീതിയിൽ വിവരിക്കപെട്ടാൽ സിനിമ വിജയമാകില്ല എന്നതിനാൽ വിഷയം പറയുമ്പോൾ മോശപെട്ട സ്വപ്നങ്ങളും കൂടി ചേർത്ത് വെച്ച്, പച്ചയായി സ്ത്രീത്വത്തെ വ്യഭിചരിച്ചു കാണിച്ചാല് ആവശ്യക്കാർ കൂടുതലാകുമെന്നതിനാൽ സ്ത്രീകൾ എന്നും ബിഗ് സ്ക്രീനിൽ വ്യഭിചരിക്കപെടുന്നു.

സംരക്ഷിക്കാനാരുമില്ലെങ്കിൽ സ്ത്രീകൾക്കവളുടെ പ്രകൃതി നല്കിയ സൗന്ദര്യമെന്നതത്രെ വലിയ ശിക്ഷ!!

3 comments:

Unknown said...

പുതിയ അറിവുകൾ.നന്ദി...

Akbar said...

യുദ്ധ ഭൂമികളിലെ നിരപരാധികളുടെ ദീന വിലാപങ്ങള്‍ എന്നും വനരോദനങ്ങളാണു. ഏതു യുദ്ധങ്ങളുടെയും അസംസ്കൃത വസ്തുക്കളാണ് നിസ്സഹായരായ മനുഷ്യര്‍. അവരില്‍ കൂടുതല്‍ യാതനകള്‍ അനുഭവിക്കേണ്ടി വരുന്നത് യുവതികളായ സ്ത്രീകളാണ് എന്നത് സ്ത്രീക്ക് സൌന്ദര്യം ശാപമോ എന്ന ലേഖകന്റെ ചോദ്യത്തിന്റെ അനുബന്ധമാണ്‌.

നിരാലംബരായ, നിസ്സഹായരായ, ചൂഷിതരായ സ്ത്രീകള്‍ യുദ്ധ ഭൂമിയില്‍ മാത്രമല്ല ചരിത്രത്താളുകളിലും വ്യഭിചരിക്കപ്പെടുന്നു. ഇന്ന് വ്യാവസായിക സിനിമകളുടെ സുപ്രധാനമായ ചേരുവകകളില്‍ ഒന്നാണ് അപഥ സഞ്ചാരിണികളായ സ്ത്രീ കഥാപാത്രങ്ങളുടെ അപസര്‍പ്പക കഥകള്‍. സാമ്പത്തിക വിജയമാണ് ലക്‌ഷ്യം. അതിനായി ചരിത്ര പാശ്ചാത്തലത്തെ ആധാരമാക്കി എടുക്കുന്ന സിനിമകളിലും ചരിത്ര വനിതകളുടെ ത്യാഗങ്ങളെയും സഹനങ്ങളെയും പോലും ഭാവനാ വിലാസങ്ങള്‍ക്കനുസരിച്ചുള്ള അപനിര്‍മിതികള്‍ ‍ കൊണ്ട് വികലമാക്കുന്നത് കാണുമ്പോള്‍ സ്ത്രീകളുടെ ശാപം സൌന്ദര്യമല്ല, മറിച്ചു ബലഹീനന്‍റെ മേല്‍ അധീശത്വം വരിക്കുന്ന കാടത്തത്തില്‍ നിന്നും മനുഷ്യര്‍ ആധുനിക കാലഘട്ടത്തിലും സാംസ്ക്കാരിക ഓന്നിത്ത്യത്തിന്റെ പടി കയറിയിട്ടില്ല എന്ന നഗ്നസത്യമാണ് നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്.

ബ്ലോഗു പോസ്റ്റിനു വേണ്ടി ഈ വിഷയം തിരഞ്ഞെടുത്തതിനെ അഭിനന്ദിക്കുന്നു. പൈന്കിളികളല്ല, പകരം അല്‍പം ഗൌരവമുള്ള ചര്‍ച്ചകളിലൂടെ സമയത്തെ അര്‍ത്ഥപൂര്‍ണമാക്കുക എന്നതാണ് ലേഖകന്റെ ലക്ഷ്യമെന്നു തോന്നുന്നു. അഭിനന്ദനങ്ങള്‍.

Unknown said...

സംരക്ഷിക്കാനാരുമില്ലെങ്കിൽ സ്ത്രീകൾക്കവളുടെ പ്രകൃതി നല്കിയ സൗന്ദര്യമെന്നതത്രെ വലിയ ശിക്ഷ!!

Related Posts Plugin for WordPress, Blogger...