ഫുട്ബോൾ ഇന്ത്യക്കാർക്ക് ആവേശമാണോ ക്രിക്കാണോ എന്നോന്നും പറയാനൊക്കില്ല. എന്നാൽ മലബാറുകാരെ സംബന്ധിച്ച് കിറുക്കാണെന്ന് കളിയോടുള്ള അതിരു കവിഞ്ഞ ആവേശം കണ്ടാൽ തോന്നും.
ഇതുവരെ ഒരിക്കൽ മാത്രമെ ഫിഫ ചരിത്രത്തിൽ ഇന്ത്യൻ ടീമിനെ കുറിച്ച് സംസാരമുണ്ടായിട്ടൊള്ളൂ.. അന്ന് കളിയിൽ കേമന്മാരായതിനല്ല, കളി അറിയാവുന്നവർ വിട്ട് നിന്നപ്പോൾ കോളം നിറയ്‌ക്കാനാണ് ഇന്ത്യയെ വിളിച്ചത്. ഇന്ത്യയുണ്ടോ പോകുന്നു!! ഞമ്മളാരാ മഹാൻ.. അന്ന് പോകാതിരുന്നത് ബൂട്ടിട്ട് കളിക്കാൻ അറിയാഞ്ഞിട്ടൊന്നുമല്ല, ഫ്രീയായി ലോകകപ്പ് കളിച്ചാൽ ‘സ്റ്റാറ്റസിന് ‘ മോശല്ലെ.. അതിനാൽ ഞമ്മക്കും വെക്കണം ചില ഡിമാന്റുകളെന്നായി, അങ്ങിനെ ഫീഫയുടെ നിയമത്തിന് എതിരായി, ബൂട്ടിട്ട് കളിക്കാൻ ഞമ്മളെ കിട്ടില്ല എന്ന് തീർത്തുപറഞ്ഞു.. വേണമെങ്കിൽ പാള വെട്ടി കാലിൽ കെട്ടി
പാഡ് വെക്കാം. വിദേശികളെ ക്വിറ്റ് ചെയ്തത് ബൂട്ടും സൂട്ടും ഒഴിവാക്കിയാ.. എന്നിട്ട് അത് പിന്നേ വെച്ച് കെട്ടുന്ന പരിപാടി ഞമ്മക്ക് തീരെ രസിച്ചില്ല. അല്ലാതെ ആളുകൾ പറയുന്നത്പോലെ അന്നത്തെ കളിക്കാർക്ക് ബൂട്ടിട്ട് നടക്കാൻ പറ്റാത്തത് കൊണ്ടൊന്നുമല്ല.അത് പഴയകഥ..ഇന്ന് ഞമ്മളിപ്പോ ആ ദേശീയ വികാരമൊക്കെ മാറ്റിവെച്ചിരിക്കാണ്. താറ് മാത്രമല്ല എന്ത് കുത്രത്താണവും ഞമ്മള് ഒഴിവാക്കി ഏത് കോട്ടും സ്യൂട്ടും അണിയാൻ റെഡി. വേൾഡ് കപ്പ് വന്നാൽ ഫുട്ബോളാ ഞമ്മളെ വികാരം. അതോണ്ട്..?? ഹാ പറയട്ടെ.. പക്ഷെ എടങ്ങാറായി ആഫ്രിക്കയിലേക്ക് പോകാനൊന്നും ഞമ്മളില്ല. ആഫ്രിക്കക്ക് പകരം വല്ല അമേരീക്കയോ യൂറോപ്പോ ഫീഫ തിരഞ്ഞെടുക്കട്ടെ… ഒരു കളിയുമില്ലാതെ തന്നെ അവിടെക്ക് ഞമ്മളെ നേതാക്കന്മാര് പോകുന്നു.. പനിയുടെ ചൂടിൽ നിന്ന് രക്ഷപെടാൻ ആരോഗ്യമന്ത്രിയിപ്പോ അമേരിക്കയിലേക്ക് രക്ഷെപെട്ടന്നാണ് വള്ളിക്കുന്ന് പറയുന്നത്. അപ്പോ കളിയുണ്ടെങ്കിൽ മീറ്റിങ്ങ്, കൂടികാഴ്ച്ച തുടങ്ങിയ കളികളൊന്നും കളിക്കാതെ തന്നെ കാണാം പോകാം. അല്ലാതെ സ്പോർട്സ് സ്പിരിറ്റൊന്നും പറഞ്ഞ് ആഫ്രിക്കയിലേക്ക് ഞമ്മളെ കിട്ടില്ല. ആ നേരം വയനാട്ടില്പോയി കളിച്ച് രണ്ട് വോട്ട് വേണമെങ്കിൽ ശരിയാക്കാം.
ആഫ്രിക്കയിൽ പോകാതെ വല്ലതും നടക്കുമൊ എന്ന് നോക്കിയപ്പൊഴാണ് ഇന്റർ നെറ്റിനെ കുറിച്ച് ഓർമ്മ വന്നത്. ഇ.എ. സ്പോർടസിന്റെ ഓൺലൈനിൽ കളിച്ച് കേമനായ ഞമ്മളോടാ കളി.. ഓൺലൈനിൽ !!.. അപ്പോ ഞമ്മള് എല്ലാവരെയും വലീൽ കുടുക്കിക്കോളാം. കബടി കഴിഞ്ഞാൽ ഇപ്പോ ഞമ്മക്ക് ഏറ്റവും കൂടുതൽ പരിചയമുള്ള മേഖലയാണ് ഭൂലോക നെറ്റ്. അതോണ്ട് ?? അതോണ്ട്ന്നിങ്ങനെ കൂതറ ഹാഷീമിനെ പോലെ ആളെ കുതിരയാക്കാതെ, കാര്യം പറയട്ടെ.. അപ്പളാണ് ഞമ്മളെ ബെൾബ് ശരിക്കും കത്ത്ണത്.
അങ്ങിനെ സത്യം മാത്രം പറയുന്ന ഞമ്മളെ ഐ.ടികളെ വിട്ട് ഞമ്മക്കും വേണം ഫീഫയിൽ പേർ, അല്ലെങ്കിൽ ഹാക്കർമാരെ വിട്ട് ഫീഫന്റെ വല ഞമ്മള് കീറും.. അടിച്ച ഗോൾ പിന്നെ കമ്പ്യൂട്ടറിന്റെ പോസ്റ്റീൽ കാണൂല്ലാന്ന് ബ്‌ളാക്ക്(ഇ)മെയിലടിച്ചപ്പോ ഭൂലോകവല ഞമ്മള്ക്ക് തന്നു. അങ്ങിനെ എല്ലാ തട്ടിപ്പും നടത്തി കരുത്തുറ്റ വിശ്വാസം തെളിയിച്ച ഞമ്മളെ ‘സത്യ‘ത്തിന് തന്നെ കൊടുക്കാൻ ഫീഫ തീരുമാനിച്ചു. അങ്ങിനെ കള്ളന്മാരെ വാങ്ങിയവരായി ഇന്ത്യയിലെ ആദ്യത്തെ ഫിഫയുടെ (ഐ.ടി) സ്പോൺസർ.
250ൽ പരം ബഹുഭാഷി ഓൺലൈൻ വീരന്മാരെ കണ്ടെത്തി ഓൺലൈൻ ടെലഫോൺ ടിക്കറ്റ് ബുക്കിങ്ങിന് ചുമതലപെടുത്തി. ലോകത്തെ ഏത് കോണിൽ നിന്നും ഏത് ഭാഷയിൽ വിളിച്ചാലും വിളി എത്തുക ഞമ്മളെ ഹൈദരബാദിലുള്ള ചെക്കന്മാർക്ക്. കൂടാതെ കളി നടക്കുന്ന എല്ലാ സ്റ്റേഡിയത്തിലെ സകല ഓഡിയൊ വീഡിയോ ടെക്നോളജി കൈകാര്യം ചെയ്യുന്ന പണിയും ഇന്ത്യക്കാരുടെ കൈയ്യിലായി. അതോണ്ട്?? നിക്ക് കോയാ.. ,
ഇത് വരെ ഇതുമായി നടന്നവർ വെറുതെ ഇരിക്കുമോ?? ബ്രിട്ടനിൽ നിന്നും വരുന്ന കാളിന് മറുപടി ബ്രിട്ടീഷ് ഭാഷണശൈലിയിലാകുന്നില്ല എന്ന് പരാതി… ഇംഗ്ലീഷുകാർ ഫീഫയുടെ ടികറ്റിനായി അടുത്തുള്ള ഔട്ട്ലെറ്റിലേക്ക് വിളിച്ചാൽ മരുപടി ഹൈദരബാദിൽ നിന്നുമായാൽ ഭാഷാ ശൈലി ശരിയാകില്ല, ഇഗ്ളീഷുകാരിൽ കുറെ പേര് ഒരു പണിയുമില്ലാതെ ഒയന്ന് നടക്കാണ്. (അത്കൊണ്ടല്ലെ ഇ ഹൂളിഗൻസെന്ന് പേരും സ്വീകരിച്ച് നാട്ടുകാർക്ക് മൊത്തം പണിയുണ്ടാക്കാൻ നടക്കുന്നത്..) എന്നാ ഈ കളി ഞമ്മളോട് വേണ്ടാ... കളിച്ചാൽ ടികറ്റ് കൊടുക്കൂലാന്ന് പറഞ്ഞപ്പോൾ ഞമ്മളുടെ ഭാഷ ശരിക്കും മനസ്സിലായി. അതിന് ശേഷം 'ഭാഷ' പ്രശ്നമാക്കി ആരും വന്നിട്ടില്ല. ലോകം ഭരിച്ച ഇംഗീഷേരെ തോല്പിച്ച ഞമ്മളോടാ കളി!
1 comment:
"അങ്ങിനെ ഫീഫയുടെ നിയമത്തിന് എതിരായി, ബൂട്ടിട്ട് കളിക്കാൻ ഞമ്മളെ കിട്ടില്ല എന്ന് തീർത്തുപറഞ്ഞു.. വേണമെങ്കിൽ പാള വെട്ടി കാലിൽ കെട്ടി പാഡ് വെക്കാം".
ഹ ഹ ഇതിഷ്ടപ്പെട്ടു. മലബാറിലെ ഒരു കളിക്കമ്പം. ആണ്‍കുട്ടികള്‍ കളിക്കുന്നു നമ്മളത് നോക്കി പായസം വെച്ച് കുടിക്കുന്നു.
Post a Comment