Jun 30, 2010

‘ടെക്നോളജി‘ ഉപയോഗപെടുത്താൻ ഫീഫയും!!


വർഷം ഫുട്ബോൾ വേൾഡ് കപ്പ് കണ്ടപ്പോൾ റഫറിമാർക്കും റെഡ്കാണിക്കണം എന്ന് തോന്നി. നമുക്ക് സ്വന്തം ടീമോന്നുമില്ലെങ്കിലും ഉള്ള ടീമുകളുടെ പിറകെ കൂടി ഫുട്ബോൾ കമ്പം പറഞ്ഞറിയിച്ച് കൂട്ട്കാരുമൊത്ത് ചേരിതിരിഞ്ഞ് സ്പിരിറ്റിലെത്തുമ്പോൾ വില്ലനായി റഫറി മാറിയാൽ എല്ലാവർക്കും തോന്നും റഫറിക്ക് ഒന്ന്‘ കൊടുക്കണമെന്ന്.  അതിപ്പോ ഫിഫയുടെ പ്രസിഡന്റ് സ്വിസ്‌കാരനായ ജോസഫ് സെപ്പ് ബ്ളാറ്ററിനും തോന്നിതുടങ്ങി എന്ന് മാത്രം.  

തുടക്കത്തിൽ സ്വറ്റ്സർലന്റിന് റെഡ് കാർഡ് കൊടുത്തപ്പോൾ സ്വിറ്റ് മീഡിയ മൊത്തം സൌദി റഫറി ഖാലിദ് അൽഗാംദിക്ക് റെഡ് പതിച്ചു നൽകി. അമേരിക്ക സ്ലോവാനിയക്കെതിരെ അവസാന നിമിഷം നേടിയ ഗോൾ പരിഗണിക്കാതെ വന്നപ്പോൾ ഫീഫക്കും തോന്നി റഫറി കോമൻകല്ലി വല്ലി’, ഇനി മുതൽ ലൈൻസ്‌മാനായൽ മതി എന്ന് വരെ അഭിപ്രായം വന്നുപ്രീ കോർട്ടർ മത്സരങ്ങളിൽ റഫറിയും ലൈൻ റഫറിയും അന്ധന്മാരാണെന്ന് അപ്പോൾ തന്നെ ഗ്രൌണ്ടിലേ റീപ്ളേ കാണിച്ച് വിളിച്ച് പറഞ്ഞിട്ടും ഒരു കുലുക്കമുണ്ടായില്ല. കൈയ്യിൽ നിന്ന് വിട്ട ആയുധം തിരിച്ചെടുക്കാൻ പറ്റില്ല എന്നത് പോലെ തൊള്ളീന്ന് പോയ കാറ്റും തിരിച്ച് വീശാൻ പാടില്ല അല്ലെങ്കിൽ വേറെ മറുകാറ്റ് വരാൻ പാടില്ല എന്നൊക്കെയാ അലിഖിതനിയമം.


ഹോക്കിയിലും അതു പോലുള്ള ഗൈമിലുമെല്ലാം വിജയകരമായി നടപ്പാക്കിയ ടെക്നോളജി ഒഴിവാക്കി എന്നും കളിക്കാർക്കും ടീമിനും കീറാമുട്ടിയായി റഫറിമാർ വിലസണമെന്ന് വാശിയുള്ളത് പോലെയാണ് ഫീഫയുടെ ടെക്നോളജിയോടുള്ള മനോഭാവം. ഏറ്റവും കുറഞ്ഞത് ഗോൾലൈൻ ടെക്നോളജിയെങ്കിലും നടപ്പാക്കിയിരുന്നെങ്കിൽഇരകളുടെഎണ്ണം കുറക്കാമായിരുന്നു.  ഇതുവരെ മാറ്റങ്ങൾ വരുത്താത്ത പഴഞ്ചനായി തുടരണം എന്ന് വാശിയുള്ളത് പോലെയായിരുന്നു ഫീഫ പ്രതികരിച്ചതെങ്കിൽ ഫ്രാങ്ക് ലംബാർഡിന്റെ ഗോൾ നിശേധിച്ചതും കാർലോസ് ടെവസിന് ഓഫ് സൈട് ഗോൾ അനുവദിച്ചതും വഴി ചിലരെ ഇരുത്താനും തളർത്താനുമാണെന്ന ആക്ഷേപം ശക്തമായതോടെയാണ്  ഫിഫ പ്രസിഡന്റിന്റെ മനസ്സ് മാറിയത്.



യൂറോപ്യന്മാർക്ക് ആഫ്രിക്കയെ ഷിഫ്റ്റ് ടിലീറ്റടിക്കാൻ തോന്നിയിട്ടുണ്ടാകും. ഇംഗ്ളീഷ് പ്രീമിയറും എഫ്. ചാമ്പ്യൻഷിപ്പുമെല്ലാം കഴിഞ്ഞ മാസങ്ങളിലായാണ് അവസാനിച്ചത്, അത് കൂടാതെ ഫ്രെന്റ്ലീ മാച്ചുകളും അതിന്റെ പരുക്കുകളുമായി സമുദ്രനിരപ്പിൽ വളരെ ഉയർന്ന് നിൽക്കുന്ന ആഫ്രിക്ക മുടന്തികയറുമ്പോൾ കൂനിന്മേൽ കുരുവായി ജബുലാനി ബോളും പാമ്പുകടിച്ചവന് മിന്നലേറ്റെന്ന് പറയുമ്പോലെ റഫറിയും കൂടി മിന്നിയപ്പോൾ   ലോകകപ്പ് യൂറോപ്യന്മാർക്ക് ഓർക്കാൻ പറ്റാത്തതായി. ഫുട്ബോൾ ഭ്രാന്തന്മാരായ ആരാധകരെ വിറളിപിടിപ്പിക്കുന്നതായി കളികളുടെ കാര്യം.  ഫ്രാൻസിനെ നാണക്കേടിൽ നിന്നും രക്ഷപെടുത്താൻ രാഷ്ട്രീയക്കാർ രംഗത്തിറങ്ങിയിട്ടുണ്ട്, ഇനി രാഷ്ട്രീയക്കാരുടെ (റിയൽ പ്ളേ മെകേഴ്സിന്റെ) കളികളും കാണാനിരിക്കുന്നു യൂറോപ്പിൽ!! യൂറോപ്പിന് മോശപ്പേരുണ്ടാക്കി ഹോളണ്ടും ജബുലാനി പന്തുകളിൽ കളിച്ച് തെളിഞ്ഞ ജർമനിയും മാത്രമാണ് രക്ഷെപെട്ടത്.

ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷനെതിരെ രാഷ്ട്രീയക്കാർ തിരിഞ്ഞതിന്റെ പ്രത്യാഘാതങ്ങൾ വരും ദിവസങ്ങളിൽ മറ്റുസ്ഥലങ്ങളിലേക്കും വ്യാപിക്കാൻ സാധ്യത കൂടുതലായതിനാൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഫിഫക്കിപ്പോ ടെക്നോളജി സ്നേഹം കൂടിയതിൽ അൽഭുതപെടാനില്ല.

1 comment:

Akbar said...

കളിയിലും രാഷ്ട്രീയം. അങ്ങിനെ കളി കാര്യമായിത്തുടങ്ങി

Related Posts Plugin for WordPress, Blogger...