Jun 18, 2012

മരണത്തെ ലേലം വിളിക്കുന്നവർ…


സമ്പത്ത് ഏതൊരൂ മനുഷ്യനേയും കുഴക്കുന്ന വിഷയമാണ്. അതുകൊണ്ട് തന്നെ, പട്ടിണിക്ക് നിഷേധത്തിന്റെ മുഖം വരുമെന്നാണല്ലൊ. സാമ്പത്തിക പ്രയാസങ്ങൾ മനുഷ്യരെ പല ദുർ‌മാർഗത്തിലേക്കും കൊണ്ടുപോകും, ആത്മഹത്യയിലേക്ക് വരെ എത്തിപെടുന്നവർ നമുക്ക് ചുറ്റുമുണ്ട്. ആത്മാവിനോടുള്ള നിഷേധമാണ് ആത്മഹത്യ. എന്നാൽ ആത്മഹത്യ സ്കോഡുകൾ സ്വന്തം ജീവനോടുള്ള നിഷേധമല്ല, മറിച്ചു ടാർജറ്റ് ചെയ്യുന്നവരോടുള്ള രൂക്ഷമായ മാനസ്സിക എതിർപ്പാണ്.

നാല്പതിനായിരം ഡോളറുണ്ടെങ്കിൽ വീട് വാങ്ങാം, ആഡംബര കാറുകൾ വാങ്ങാം, ഉന്നത് വിദ്യാഭ്യാസം കരസ്ഥമാക്കാം. ഇനി സൌദി അറേബ്യയിലാണെങ്കിൽ നിങ്ങൾക്ക് ഒരു ആത്മഹത്യ സ്കോഡ് മെമ്പറേയും വാങ്ങാം!



സിറിയൻ അനുകൂല ടീമിന്റെ വകയായി ലോകത്ത് വ്യാപിക്കുന്ന ഒരു ക്ലിപ്പിലെ മെസേജിനെ ചേർത്താണിത് പറയുന്നത്. 

പ്രൊ-സിറിയൻ ടീമുകൾ തങ്ങളുടെ എതിരാളികളെ സൃഷ്ടിക്കുന്നത് ഇങ്ങിനെയൊക്കെയാണ്. നൂറ് കണക്കിന് കുഞ്ഞുങ്ങളേയും വൃദ്ധന്മാരേയും സ്ത്രീകളേയും കശാപ് ചെയ്തുകൊണ്ടും കുഞ്ഞുങ്ങളെ തട്ടികൊണ്ടുപോയി സൈന്യത്തിന്‌ ഷീൽഡ് വെക്കുന്ന ഇസ്രായേലിൽ നിന്നും ആശയമുൾകൊണ്ട് ഹ്യൂമൻ ഷീൽഡുകൾ വരെ തീർക്കുന്ന ബഷാറിന് താൻ കാണിച്ച് കൂട്ടുന്ന വൃത്തികേടുകൾക്ക് പകരമായി ജിഹാദികളെ കാണിക്കാൻ ഇത്തരം സൃഷ്ടികൾകൊണ്ട് സാധിക്കുമെന്ന് സ്വപ്നം കാണുന്നുണ്ടാവും.

ജിഹാദ് എന്നാൽ വിശുദ്ധ യുദ്ധമെന്ന് അർത്ഥമില്ല. ലോകത്ത് ആത്മഹത്യ സ്കോഡുകൾ പണ്ടുകാലം തന്നെ യുദ്ധത്തിൽ ഉപയോഗപെടുത്തിയിട്ടുണ്ട്. ചരിത്രം പരിശോധിക്കുകയാണെങ്കിൽ പതിനൊന്നാം നൂറ്റാണ്ടിൽ കേരളത്തിലെ ചേരന്മാരാണ് ആത്മഹത്യ സ്കോഡുകളുപയോഗിച്ചത് എന്നു കാണാൻ കഴിയും.  പതിനേഴാം നൂറ്റാണ്ടിൽ ചൈനക്കാർ തായ്‌വാനെതിരെ ഉപയോഗപെടുത്തിയതും  പതിനെട്ടാം നൂറ്റാണ്ടിൽ പേൾ‌ഹാർബരിൽ ബെൽജിയക്കാർ തങ്ങളുടെ വൈമാനികരെ രക്ഷിക്കാൻ നടത്തിയതും പേർഷ്യക്കാർ  ഡെന്മാർക്കിന്റെ കോട്ട തകർക്കാൻ പൊട്ടിതെറിച്ചതുമെല്ലാം അത്തരത്തിലുള്ള പഴയ രാഷ്ട്രീയ ചരിത്രമാണ്.


ബിസി. നാലാം നൂറ്റാണ്ടിൽ ഏതൻസുകാർ ആളില്ലാത്ത തീക്കപ്പലുകൾ ശത്രുക്കൾക്കെതിരെ ഉപയോഗിച്ചതിൽ നിന്നും പാഠമുൾകൊണ്ടാവണം പതിനെട്ടാം നൂറ്റാണ്ടിൽ ജോൺ പൌൾ ജോൺസ് ശത്രുക്കൾക്കെതിരെ ചാവേർ കപ്പലുകളുണ്ടാക്കിയത്. ശത്രുനിരയുടെ അടുത്തേക്ക് തങ്ങളുടെ കപ്പൽ വേഗത്തിൽ നീക്കി സ്വന്തം കപ്പലിന് തീകൊളുത്തുകയും അതിൽ നിറച്ച എക്പ്ലോസീവ് പൊട്ടിത്തെറിക്കുക വഴി  ശത്രുപക്ഷത്തെ ഭയപെടുത്തുകയും ശത്രു കപ്പലിനു കേടുപാടുകളുണ്ടാക്കുകയും ചെയ്തു. പഴയ കേടുവന്ന കപ്പലുകളായിരുന്നു ഉപയോഗപെടുത്തിയതെങ്കിലും കപ്പലിലുണ്ടായിരുന്നത് ട്രൈനിങ് ലഭിച്ച യുവ സൈനികരായിരുന്നു. ഈ തന്ത്രം തന്നെയാണ് സ്പാനീഷ് ആർമഡക്കെതിരെ ഇംഗീഷുകാർ ഉപയോഗപ്പെടുത്തിയതും പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാർ ഫ്രാൻസിന്റെ നാവിക കപ്പലുകളെ തകർക്കാൻ ഇന്ധനം നിറച്ച കപ്പലുകൾ ഉപയോഗപ്പെടുത്തിയതുമെല്ലാം ആത്മഹത്യ സ്കോഡുകളെ ഉപയോഗിച്ചായിരുന്നു.  ലോക മഹാ യുദ്ധങ്ങളിൽ ജപ്പാന്റെ ആത്മഹത്യ സ്കോഡുകൾ ലോകത്ത് ഏറെ ചർച്ച ചെയ്ത വിഷയങ്ങളാണല്ലൊ.



രാഷ്ട്രീയവും വംശീയവും മതപരവുമായ കാരണങ്ങളാലും ആത്മഹത്യ സ്കോഡുകൾ രൂപപെട്ടിട്ടുണ്ട്. മുകളിൽ പറഞ്ഞവയെല്ലാം രാഷ്ട്രീയ കാരണങ്ങൾ ആയിരുന്നു എങ്കിൽ നാസികൾ, മംഗോളിയർ, സിംഹളർ, തമിഴർ തുടങ്ങിയവരും സയണിസ്റ്റുകളുമെല്ലാം വംശീയമായിരുന്നു. വംശീയ പ്രശ്നങ്ങളെ നേരിടാൻ തമിഴ് പുലികൾ ഉപയോഗപെടുത്തിയ വലിയൊരൂ ആയുധമായിരുന്നു ആത്മഹത്യ സ്കോഡ്. അതിൽ അതിൽപെട്ട ഒരാളാണല്ലൊ രാജീവ് ഗാന്ധിയുടെ ജീവനെടുത്തത്. കുരിശ് യുദ്ധവും, ഇന്നു കാണുന്ന ജിഹാദ് സ്കോഡുകളും മതപരവും. മറ്റുള്ളതിൽ നിന്നും വ്യത്യസ്തമായി മതങ്ങളുടെ പേരിലുള്ള സ്കോഡുകൾക്ക് മരണ ശേഷമുള്ള ജീവിതത്തെ പ്രൊജക്റ്റ് ചെയ്തായിരുന്നു ആളുകളെ ഉപയോഗപെടുത്തിയിരുന്നത്. കുരിശ് യുദ്ധത്തിൽ പങ്കെടുത്തവർക്കും മരണപെടുന്നവർക്കും നേരെ സ്വർഗത്തിലേക്കുള്ള ടികറ്റ് വില്പനയായിരുന്നു നടത്തിയിരുന്നത്. അതുപോലെ തന്നെയാണ് ആത്മഹത്യ ജിഹാദുകളിലും കാണുക. യഥാർത്ഥത്തിൽ മനുഷ്യരെ ബ്രൈൻ വാഷ് ചെയ്തുകൊണ്ട് സാഹചര്യങ്ങളെ മുതലാക്കുന്നതാണ് അത്തരത്തിലുള്ളവയിൽ അധികവും. സ്വന്തം കുടുബം മൊത്തത്തിൽ ഉമൂലനം ചെയ്യപെട്ട ഒരാൾ സ്വയം തിരഞ്ഞെടുക്കുന്നവയും, അത്തരത്തിലുള്ളവരെ കണ്ടെത്തി തങ്ങളുടെ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നവരും അഫ്‌ഗാനിലും ഇറാക്കിലും തുടങ്ങി പല ഭാഗത്തും ധാരാളം നിരപരാധികളുടെ ജീവനെടുക്കുന്നു.

ഇന്ന് കാണുന്ന ആത്മഹത്യ സ്കോഡുകളുടെ മനശാസ്ത്രം മനസ്സിലാക്കുകയാണെങ്കിൽ, ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അവർ പുഞ്ചിരിയോടെ സ്വയം പൊട്ടിതെറിക്കുന്നു എന്നാണ്. അതി ശക്തമായ മാനസ്സിക പരിവർത്തനത്തിന് വിധേയമായിട്ടാണ് ആത്മഹത്യ സ്കോഡുകൾ രൂപപെടുന്നത്. ചിലത്  സാഹചര്യങ്ങളിൽ മാനസ്സികമായി സ്വയം രൂപപെടുന്നു. അമേരിക്കൻ മിലിട്ടറികൾക്കുള്ളിൽ നടന്ന വെടിവെപ്പ് മിലിട്ടറി പ്രവർത്തനങ്ങളിൽ മനം നൊന്ത് സ്വന്തം മിലിട്ടറിക്കെതിരെ ആയുധമെടുത്തതായിരുന്നല്ലൊ, മാത്രമല്ല, ഇന്ന് അമേരിക്കൻ മിലിട്ടറി ഏറ്റവും വലിയ പ്രശ്നമായി അഭിമുഖീകരിക്കുന്നത് സൈനികരുടെ ആത്മഹത്യയാണ്. അതിനവരെ പ്രേരിപ്പിക്കുന്നത് ഇതുവരെ അവരുടെ കൈകളാൻ നടത്തപെട്ട അക്രമണങ്ങളും യുദ്ധത്തിൽ വന്ന പരിക്കുകളും മാനസ്സിക പ്രശ്നങ്ങളുമാണ്. ഒരു ഭാഗത്ത് അവരാൽ എല്ലാം നഷ്ടപെട്ടവർ സ്വയം പൊട്ടിതെറിക്കുന്നു, മറുഭാഗത്ത് സ്വന്തം ചെയ്തികളിൽ മനപ്രയാസം കാരണം ജീവൻ അവസാനിപ്പിക്കുന്നു. ദിവസവും ഒരു ആത്മഹത്യ എന്ന നിലയിൽ അമേരിക്കൻ സൈനികരുടെ ആത്മഹത്യ വളരെ കൂടിയതായി മീഡിയകളിൽ ചർച്ച ചെയ്യപെട്ടതാണല്ലൊ.

ഇവിടെ ജിഹാദി ബോംബിനെ കുറിച്ചാണ് പറയാനുള്ളത്. 'ജിഹാദി' ബോംബായി പൊട്ടിതെറിച്ചില്ലെങ്കിലും വാർത്ത പൊട്ടിക്കേണ്ടവർ പൊട്ടിച്ചു കഴിഞ്ഞു, അതുമുഖേനയുള്ള രാഷ്ട്രീയ മുതലെടുപ്പും നടന്നുകൊണ്ടിരിക്കുന്നു. പല ജിഹാദി ബോബിനെ പോലെ ജനശ്രദ്ധ തിരിക്കാൻ വേണ്ടി സൃഷ്ടിക്കപെട്ടതാണ് ഈ വാർത്ത. സിറിയൻ ഗവണ്മെന്റിന്റെ നിഷ്ഠൂരമായ കൊലയിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാൻ ആത്മഹത്യ ബോംബറെ സ്വന്തം പിതാവ് ലേലത്തിൽ വിലപേശുന്ന രംഗം സൃഷ്ടിച്ചെടുത്തിരിക്കുന്നു. സിറിയയും ഇറാനും ചേർന്നു നടത്തുന്ന നരയായാട്ട് ഈ ഒരൂ മൃഗീയത നിറഞ്ഞ ചിത്ര രചനയിലൂടെ തുടച്ചുമാറ്റാവുന്നതല്ല. സിറിയയെ പിന്തുണക്കുന്ന റഷ്യക്കും ചൈനക്കും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ളത് കൊണ്ട് അവരും ഇതിന്റെ പ്രചാരകരാവുന്നു! അറവുശാലയിലേക്ക് വിൽക്കുന്നത് പോലെ സ്വന്തം മകനെ ആത്മഹത്യ ബോംബിന് ലേലം വിളിച്ച് കാശുനേടാൻ മാത്രം സമ്പത്ത് മോഹികളാണെന്ന് വരുത്തി തീർക്കുന്നത് തന്നെ മതിയാവും ആ ചിത്രം ഹോക്സാണെന്ന് പറയാൻ.

ഇക്കാലത്ത് മക്കളെ വിറ്റ് കാശാക്കുന്നവർ ഇല്ലാതില്ല, എന്നാൽ പോലും അച്ചന്റെ കൂടെ മകനും സന്തോഷത്തിൽ പങ്കുചേരുന്നത് കാണുമ്പോൾ സ്വീകാര്യത ചോദ്യം ചെയ്യപെടുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ ആരെങ്കിലും  മതപരമായ് സ്വർഗീയ ജീവിതമായി അവരുടെ ലക്ഷ്യമായി പറഞ്ഞുകൊടുത്തതെങ്കിൽ കാശിന്റെ വിലപേശൽ നടത്തുകയുമില്ല. ഇവിടെ ബാപ്പയും മോനും വളരെ സന്തോഷത്തോടെ വില പേശുകയും, സ്വന്തം മകനെ ഇത്തരത്തിൽ മാർക്കറ്റിൽ വിറ്റതിന്റെ കണക്ക് പറയുകയും ചെയ്യുന്നത് കാണുമ്പോൾ അത്രമാത്രം കാശിന് കൊതിയുള്ളവർ സ്വന്തം ജീവൻ വെടിയാൻ കൂട്ട് നിൽക്കില്ല എന്നു തന്നെ ഉറച്ചുപറയാം, മറ്റേതോ ലേലം വിളിയുമായി ബന്ധപെട്ടതിനെ രൂപപെടുത്തിയെടുത്ത  ക്ലിപ്പാകാം, ഹോക്സാകാൻ സാധ്യതയുണ്ടെന്ന് റഷ്യൻ ചാൽ വാർത്തയെ വലുതാക്കി പറഞ്ഞ അവസാനത്തിൽ ചേർത്തുപറയുകയുണ്ടായി.

എതായാലും വാർത്തകൾ സൃഷ്ടിക്കുമ്പോൾ സൌദിയയുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്തും സിറിയയിൽ സംഭവിക്കുന്ന കുഴപ്പങ്ങൾക്ക് കാരണം സൌദി ജിഹാദികളുമാണെന്ന് പറഞ്ഞു പരത്തുന്നത് കൊണ്ടൊന്നും സിറിയൻ ഇറാൻ അച്ചുതണ്ടിന്റെ പൈശാചിക പ്രവർത്തനങ്ങളെ ലോകം കുറച്ചുകാണില്ല.

21 comments:

Roshan PM said...

ഇത് സത്യമോ അസ്സത്യമോ ആയികൊള്ളട്ടെ. പക്ഷെ ഒരു നയാപൈസ പോലും ഇച്ചിക്കാതെ പരലോകസ്വര്‍ഗത്തിനായി മാത്രം സൂയിസൈഡ് ബോംബുകള്‍ ആവാന്‍ തയ്യാര്‍ ഉള്ളവര്‍ ഉണ്ടെന്നത് സത്യമല്ലേ

ബെഞ്ചാലി said...

@Roshan PM : ലോകത്തിന്റെ പല ഭാഗത്തും രാഷ്ട്രീയമായ അക്രമങ്ങൾക്ക് ജിഹാദുകൾ സൃഷ്ടിക്കപെടുന്നു. അതാണിവിടെ പ്രൊജക്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.

താങ്കൾ സൂചിപ്പിച്ചത് എന്റെ പോസ്റ്റിൽ തന്നെയുണ്ട്. കമന്റിനു നന്ദി.

അഷ്‌റഫ്‌ സല്‍വ said...

വായിച്ചു .
വ്യക്തം
അഭിപ്രായ വ്യത്യാസം ഉള്ളത് അക്ഷരങ്ങളുടെ വലിപ്പത്തില്‍ ആണ്,
എന്നെ ബോധ്യപ്പെടുത്തി ..
കണ്ണ് ഡോക്ടറെ കാണേണ്ടിയിരിക്കുന്നു ..:))

റിയ Raihana said...

ഇത്രയും നീചമായ അവസ്ഥയിലേക്ക് മനുഷ്യര്‍ അധംപതിചിരിക്കുന്നു .കാശുണ്ടാക്കാന്‍ രക്തബന്ധം നോക്കാതെ കൊള്ളും കൊലയും

എത്രമാത്രം സംസ്കാര ശൂന്യമാണ് ഈ ലോകം

അഷ്‌റഫ്‌ സല്‍വ said...

ഇപ്പോള്‍ ഒകെ,
സുഖമായി വായിക്കാം
ഞാന്‍ ഒരിക്കല്‍ കൂടി വായിച്ചു ഈ വേദനിപ്പിക്കുന്ന സത്യം

Jefu Jailaf said...

ചാവേര്‍ ചരിത്രം ശരിക്കും ചോദ്യ ചിഹ്നമാകുന്നു. ഒരു ന്യായീകരണം കാണാന്‍ കഴിയാത്ത ഒന്ന്. ഇങ്ങനെ ഒരു മാര്‍ക്കറ്റ് ഉണ്ടെങ്കില്‍ അതേറ്റവും ദയനീയമാണ്..

സൂപ്പര്‍ ബ്ലോഗര്‍ ആയില്ലെങ്കിലെന്താ .. പോസ്റ്റുകള്‍ എല്ലാം സൂപ്പറല്ലേ.. അഭിനന്ദനങ്ങള്‍..

Cv Thankappan said...

മനുഷ്യന്‍ മനുഷ്യനല്ലാവുന്ന അവസ്ഥ!
പങ്കുവെച്ചതിന് നന്ദി.
ആശംസകള്‍

മണ്ടൂസന്‍ said...

ഹെന്റമ്മോ ഞാനാ വീഡിയോ കാണാൻ നിന്നില്ല. ഇത് മുഴുവൻ വായിച്ച് കഴിഞ്ഞപ്പോൾ പിന്നെ അത് കാണാൻ തോന്നിയില്ല.

ദൈവമേ,
മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാത്ത ഒരു സമൂഹമോ ?

മനുഷ്യജീവന് വേണ്ടി ലേലം വിളി നടത്തുന്ന സമൂഹമോ ?

എനിക്കിതൊക്കെ അറിഞ്ഞിട്ടും വായിച്ചിട്ടും വിശ്വസിക്കാനാവുന്നില്ല.!

കാര്യങ്ങളെന്തൊക്കെ പറഞ്ഞാലും നല്ല ചരിത്ര സംഭവങ്ങൾ വിശദമായി വായനക്കാർക്ക് മനസ്സിലാവുന്ന വിധത്തിൽ എഴുതിത്തരുന്ന, താങ്കൾക്കുള്ള നന്ദി എങ്ങനെ ഏതു വിധത്തിൽ പറയുമെന്ന് എനിക്കറിഞ്ഞൂടാ.
പക്ഷെ ഇങ്ങനേയൊരു വസ്തുത.....
എനിക്കതുൾക്കൊള്ളാനാവുന്നില്ല.
ആശംസകൾ.

ajith said...

ഞാന്‍ ഈ വീഡിയോ കാണുകയില്ല. പലയാവര്‍ത്തി ആവര്‍ത്തിച്ചാല്‍ കള്ളവും സത്യമായിമാറുമെന്ന് ഗീബല്‍സ് പറഞ്ഞിരുന്നു

ഒരു കുഞ്ഞുമയിൽപീലി said...

ഭയപ്പെടുത്തുന്ന സത്യങ്ങള്‍ .:((

പട്ടേപ്പാടം റാംജി said...

ഓരോ സംഭവങ്ങളും നമ്മള്‍ അറിയുമ്പോള്‍ അതിന്റെ ഉള്ളുകള്ളി തിരിച്ചറിയുമ്പോള്‍ കൂടുതല്‍ ഭയം പിന്നെയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഇത്തവണയും നല്ല ലേഖനം തന്നതിന് നന്ദി.

Pradeep Kumar said...

ഉള്ളുണർത്തുന്ന പുത്തൻ അറിവുകൾ തന്നതിന് നന്ദി....

Ismail Chemmad said...

ഇത്തവണയും തെറ്റിയില്ല. വെട്യസ്തമായ വിഷയം തിരഞ്ഞെടുത്തു.

പടന്നക്കാരൻ said...

ഇക്ക ഈ വരികള്‍ തെറ്റിദ്ധരിപ്പിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് “ഇനി സൌദി അറേബ്യയിലാണെങ്കിൽ നിങ്ങൾക്ക് ഒരു ആത്മഹത്യ സ്കോഡ് മെമ്പറേയും വാങ്ങാം!“ സൌദി അറേബ്യയില്‍ താമസിക്കുന്ന സിറിയക്കാരല്ലെ അവര്‍ അല്ലാതെ....?

മൻസൂർ അബ്ദു ചെറുവാടി said...

ബ്ലോഗിന്‍റെ വലയം വിട്ട് മുഖ്യധാരയിലേക്ക് ഇറങ്ങേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും ആയ വിഷയങ്ങള്‍ ആണ് ബെഞ്ചാലി കൈകാര്യം ചെയ്യുന്നത്. ചിന്തയും വിചാരവും വിപ്ലവവും ആകുന്ന ഈ സൃഷ്ടികള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ കൂടുതല്‍ വരേണ്ടിയിരിക്കുന്നു. അങ്ങിനെ സ്സംഭാവിക്കട്ടെ എന്ന് ആശംസിക്കുന്നു

ബെഞ്ചാലി said...

@പടന്നക്കാരൻ ഷബീർ :

ക്ലിപ്പിനെ കുറിച്ച് റഷ്യ റ്റുഡേ തുടങ്ങിയ സിറിയൻ അനുകൂല മുഖ്യധാര മീഡിയകളുടെ വരികളാണത്. ആ ക്ലിപ്പ് സത്യമാണെന്ന് ഞാൻ പ്രസ്താവിക്കുന്നില്ലെന്ന് മാത്രമല്ല, സിറിയയിൽ അക്രമവും കൊലയും നടത്തുന്നത് വൈദേശികരാണെന്നു വരുത്തി തീർക്കാൻ വേണ്ടി രൂപപെടുത്തിയതാണെന്ന് എനിക്ക് തോന്നിയത് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങൾക്ക് നന്ദി

Unknown said...

വ്യത്യസ്തമായ വിവരണങ്ങള്‍..
ബെഞ്ചാലി യുടെ ബ്ലോഗ്‌ കാത്തിരിക്കല്‍ ഒരു ശീലമായി.. പുതിയ പുതിയ അറിവുകള്‍ക്ക് വേണ്ടി...

ആശംസകള്‍..

shamzi said...

ചാവേറുകള്‍ ചരിത്രത്തില്‍ എമ്പാടും ഉണ്ടായിട്ടുണ്ട്; മതങ്ങളുടെയും ദര്‍ശനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പേരില്‍. എന്നാല്‍ അതിനു പിന്ബലമേകുന്ന സൈദ്ധാന്തിക വശം ആരും വിശദീകരിച്ചു കാണാറില്ല. തങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന അനീതിക്കു ബദല്‍ എന്ന രീതിയിലാണ് മിക്കപ്പോഴും ചാവേറുകള്‍ സൃഷ്ടിക്കപ്പെടുന്നത്. എന്നാല്‍ അത് തന്നെ വലിയ അനീതിയാകുന്ന കാഴ്ചകളാണ് ലോക ചരിത്രത്തില്‍ ചാവേറുകള്‍ ചോര കൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ളത്. തന്നിരിക്കുന്ന വീഡിയോ ഹോക്സ് മാത്രമായിരിക്കണേ എന്നു പ്രാര്‍ഥിക്കുന്നു. അത് സത്യമാവുന്ന ഒരു ലോകത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെ!

MT Manaf said...

വ്യാജങ്ങള്‍ പടച്ചും പ്രചരിപ്പിച്ചും നിലനില്‍പ്പിനായി വിയര്‍ക്കുന്നവരോട് സഹതപിക്കാം.ഇത്തരം ചെയ്തികളില്‍ ഏര്‍പ്പെടുന്നവര്‍ 'പൊട്ടിക്കുന്നതാണ്' യഥാര്‍തത്തില്‍ വലിയ ബോംബ്‌!
മനുഷ്യകുലത്തെ മുച്ചൂടും ശല്യപ്പെടുത്തുന്ന വ്യാജ ബോംബ്‌!

ഫൈസല്‍ ബാബു said...

ശ്വാസമടക്കി പ്പിടിച്ചു വായിച്ച ഒരു നല്ല ലേഖനം,,സിറിയ യുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം തന്നെ ,,പ്രാവാസ ജീവിതത്തില്‍ ഒരു പാട് സിറിയക്കാരെ പരിചയപ്പെട്ടിട്ടുണ്ട് ,അവരുടെ നല്ല പെരുമാറ്റവും സ്വഭാവവും പലപ്പോഴും അസൂയയോടെ നോക്കി നിന്നിട്ടുമുണ്ട് ,,ദൈവ പരീക്ഷണം എന്നെല്ലാതെ എന്ത് പറയാന്‍ ...ഇതൊരു വ്യാജ വീഡിയോ ആണെന്ന് തന്നെ യാണ് വിശ്വസിക്കാനിഷ്ട്ടം ..

Admin said...

'ജിഹാദി' ബോംബായി പൊട്ടിതെറിച്ചില്ലെങ്കിലും വാർത്ത പൊട്ടിക്കേണ്ടവർ പൊട്ടിച്ചു കഴിഞ്ഞു, അതുമുഖേനയുള്ള രാഷ്ട്രീയ മുതലെടുപ്പും നടന്നുകൊണ്ടിരിക്കുന്നു.

ക്ലിപ്പ് സത്യമാണോ അല്ലയോ എന്നതല്ല.. പണത്തിനമവേണ്ടി മക്കളെയായാലും ഉറ്റവരെയായാലും വിട്ടുകൊടുക്കുന്നത് ഏതെങ്കിലും വുണ്യപ്രവൃത്തിക്കല്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. നിരപരാധികളായ മനുഷ്യരുടെ ജീവനെടുക്കാനാണിവരുപയോഗിക്കപ്പെടുന്നതെന്നത് ആശങ്കാജനകമാണ്.
റോഷന്‍ പറഞ്ഞതുപോലെ മനസ്സംഘര്‍ഷങ്ങള്‍ക്കുവിധേയമാക്കി വ്യക്തികളെ സൂയിസൈഡ് സ്ക്വാഡുകളാക്കുന്നവര്‍ വിതക്കുന്ന സംഘര്‍ഷം, ഭീകരത, ഭീതി...
ലോക നാശതിതനായുള്ളതാണ്.. ഇതിന്റെ പേരില്‍ ലാഭമുണ്ടാക്കുന്നവര്‍ നേടുന്നത് താത്കാലികവും നൈമിഷികവുമായ തൃപ്തി മാത്രമാണ്.
വാളെടുത്തവന്‍ വാളാല്‍.. എന്ന ലോക തത്വത്തിന് അവരും അപവാദമായിരിക്കില്ല.

Related Posts Plugin for WordPress, Blogger...