Apr 10, 2012

മതമില്ലാതെ മാട്രിഡ്


1902ൽ സ്ഥാപിതമായ റോയൽ മാട്രിഡ് ഫുട്ബാൾ ക്ലബ്ബ് എന്ന സ്പാനീഷ് ഫുഡ്ബാൾ ഭീമൻ റയൽ മാട്രിഡ് ക്ലബ്ബ് ലോഗോ മാറ്റുന്നു. നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ലോഗോയിൽ നിന്നും ക്രോസ് ഒഴിവാക്കുന്നത് മാത്രമാണ് മാറ്റം. ബ്രാൻഡ് മാറ്റുന്നതോടെ ഇതര വിശ്വാസികളുടെ, പ്രത്യേകിച്ച് മിഡ്‌ലീസ്റ്റ്, യൂറോപ്പ് തുടങ്ങിയ ഭാഗത്തുള്ള മുസ്ലിംങ്ങളുടെ പൂർണ്ണ പിന്തുണ നേടുകയും അതുവഴി ക്ലബ്ബിനെ കൂടുതൽ സ്വാധീനമുള്ളതാക്കി ശക്തിപെടുത്തുകയുമാണ് ലക്ഷ്യം. ക്ലബ്ബ് അഡ്‌മിനിസ്ടേഷൻ പറയുന്നത് ഭൂരിപക്ഷം വരുന്ന ജനസംഖ്യയിൽ എല്ലാത്തരത്തിലുള്ള തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസങ്ങളും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നും മാറ്റുക എന്നതാണ്.
ക്രോസ് ഒഴിവാകുക വഴി എല്ലാ വിഭാഗങ്ങളേയും തുല്ല്യമായി പരിഗണിക്കുക എന്നതാണ് റയൽ മാട്രിഡ് ഉദ്ദേശിക്കുന്നത്  ബില്ല്യൻ ഡോളറിന്റെ സ്പോർട്ട് ടൂറിസ്റ്റ് റിസോർട്ട് നിർമ്മാണ പ്രവർത്തനങ്ങൾ യു.എ.ഇ.യിൽ തുടങ്ങുന്നുണ്ട്. അതായിരിക്കും കൃത്രിമ ദീപിൽ സൃഷ്ടിക്കപെടുന്ന ലോകത്തിലെ ആദ്യത്തെ സ്പോർട്സും ടൂറിസവും സംയോജിപ്പിച്ചുകൊണ്ടുള്ള തീം‌‌ പാർക്ക്.
ക്രിസ്ത്യൻ മത വിശ്വസവുമായി ബന്ധപെട്ട പ്രതീകം റയൽ മാട്രിഡിന്റെ ലോഗോയിൽ വന്നത് 1920കളിലാണ്. അന്നത്തെ കിങ് അൽഫോൺസൊ പതിമൂന്നാമൻ ക്ലമ്പിന്റെ രാജകീയമായ രക്ഷാധികാരിയായിരുന്നു.
1902ൽ ക്ലമ്പ് രൂപീകരിച്ചതിനു ശേഷം 1920കളിലാണ് ക്രോസ് ചിഹ്നം മാട്രിഡ് ലോഗൊയിൽ കയറികൂടുന്നത്. പിന്നീട് 1931 മുതൽ ക്രോസ് മാറ്റി നിർത്തപെട്ടു എങ്കിലും  ഒരു പതിറ്റാണ്ടിനു ശേഷം ക്രോസ് വീണ്ടും കയറികൂടി. അതിനു ശേഷം മൂന്ന് തവണ ലോഗൊയിൽ ചെറിയ മാറ്റങ്ങളുണ്ടായെങ്കിലും ക്രോസിനു മാറ്റമുണ്ടായിരുന്നില്ല. റയൽ മാട്രിഡ് ഇതുവരെ എട്ടുതവണ ലോഗൊ മാറ്റിയിട്ടുണ്ട്.
ലോഗൊ മാറ്റുന്നതിലൂടെ ലോസ് ബലോങ്കസ്റ്റിന്റെ കാലടികൾ പിന്തുടരുന്നത് പ്രമുഖ ശത്രുവായ ബാർസലോണയെയാണ്. ബാർസയുടെ ലോഗൊക്കുള്ളിൽ ക്രോസ് ഉൾകൊള്ളുന്നതിനാൽ ലോഗൊ മാറ്റത്തിലൂടെ മതപരമായ പ്രതീകങ്ങളിൽ നിന്നും മാറിനിന്നുകൊണ്ട് കൂടുതൽ ജനകീയമാകാനാണ് റയൽ മാട്രിഡിന്റെ കാല്പന്തുകൾക്കപുറമുള്ള കളികളിൽ കാണുന്നത്. 


10 comments:

ajith said...

Will not make in impact on their style of playing. So no problem for me.

ഐക്കരപ്പടിയന്‍ said...

സ്പൈനിലെ പുതിയ വൃത്താന്തം അറിയിച്ചതിനു നന്ദി...നമ്മള് അവിടെ പോയിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായി...

എന്‍.പി മുനീര്‍ said...

കോടികള്‍ ചിലവഴിച്ച് ലോകോത്തര താരങ്ങളെ ടീമിലെത്തിച്ചിട്ടും സമ്പന്നമായ ക്ലബ്ബെന്ന പേര് നില നിര്‍ത്തിയിട്ടും സ്പെയിനില്‍ ആരാധകരുടെ ബാഹുല്യം ഉണ്ടായിട്ടും പത്താമത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം കൈപ്പിടിയിലൊതുക്കാന്‍ 2003 മുതല്‍ ശ്രമിച്ചിട്ടും കിട്ടാതെ നിരാശയിലാണ് റിയല്‍മാഡ്രിഡ്.438 ദശലക്ഷം യൂറോയുടെ വാര്‍ഷികാദായത്തോടെ ലോകത്തെ സമ്പന്നരായ ഫുട്ബാള്‍ ക്ലബ്ബ് എന്ന ഖ്യാതി നിലനിറ്ത്തുമ്പോഴും വിജയങ്ങളില്‍ ബാഴ്സ്ലോനയോട് മുട്ടുകുത്താനാണ് റിയലിന്റെ അടുത്തകാലത്തെ സ്തിഥി.ജോസ് മോറീഞ്ഞോ എന്ന ചാണക്യന്റെ തന്ത്രങ്ങള്‍ കൊണ്ട് വിജയപാതയില്‍ തിരിച്ചെത്താന്‍ ശ്രമിച്ഛെങ്കിലും ബാഴ്സയുടെ കളിമികവിന് പകരം നല്‍കാന്‍ കഴിയാതെ 2007-08 നു ശേഷം സ്പാനിഷ് ലീഗില്‍ ഒന്നാമതെത്താനും കഴിയുന്നില്ല എന്ന നാണക്കേട് ഒഴിവാക്കാന്‍ സകല തന്ത്രങ്ങളും പയറ്റികൊണ്ടിരിക്കുകയാണ് റിയല്‍മാഡ്രിഡ് തലവന്മാര്‍..ബാഴ്സിലോണയുടെ ജയത്തില്‍ റഫറിമാരെയും യുവേഫെയും വരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടും വിജയം കാണാത്തതില്‍ അരിശം പൂണ്ടിരിക്കുന്ന ക്ലബ്ബ് തലവന്മാരുടെ പുതിയ തന്ത്രം വിജയിക്കുമോ എന്നത് കാത്തിരുന്നു കാണാം.

vettathan said...

സ്പെയിന്‍കാരുടെ മനസ്സില്‍ ഇപ്പോള്‍ മതമില്ലെന്നാണ് കേള്‍ക്കുന്നത്.പിന്നെ കുരിശ് ഉണ്ടായാലെന്താ ഇല്ലെങ്കിലെന്താ.?നന്നായി കളിക്കുന്നവര്‍ ജയിക്കട്ടെ.

Cv Thankappan said...

ഫുഡ്ബോള്‍ തന്ത്രമാണോ?
ആശംസകള്‍

പട്ടേപ്പാടം റാംജി said...

ഓരോ കാര്യങ്ങള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെ യൂറൊപ്പിലുള്ള പ്രവജനക്കാർ പറയുന്നത് 25 കൊല്ലങ്ങൾ കൂടി കഴിഞ്ഞാ‍ലിവിടെ മതവും ജാതീയതുമൊന്നും ഉണ്ടാകില്ലാ എന്നാണ്...!

Joselet Joseph said...

ഇനി ഏതെങ്കിലും പുതിയ കുരിശു വരാതിരുന്നാല്‍ മതി!

Jefu Jailaf said...

ഇതൊരു ഫ്രീ കിക്ക്. വലയിലായാൽ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ കുരിശുമാറ്റൽ നല്ലൊരു ഗോൾ...

കൊമ്പന്‍ said...

കുരിശു മാറ്റത്തിലൂടെ ഒരു കുരിശു മാറ്റാം അല്ലെ

Related Posts Plugin for WordPress, Blogger...