ജരീർ, ‘നോട്ട് ജസ്റ്റ് എ ബുക് സ്റ്റോർ..‘
കാപ്ഷനുകളിൽ നിന്നും മാറി ഞാൻ കടയിലേക്കു കയറി. കുറച്ച് ഓഫീസ് വസ്തുക്കൾ വാങ്ങണം. കാശ് കുറച്ച് കൂടുമെങ്കിലും വാങ്ങുന്നത് ഒറിജിനലാകുമെന്ന ധാരണയാണ് എന്നെ ആ സൂപ്പർ സ്റ്റോറിലേക്ക് ആകർഷിക്കുന്നത്. അവശ്യമുള്ളത് കൂടുതൽ തിരയാതെ കണ്ടെത്താനായതിനാൽ കുറച്ച് സമയം ഇലക്ട്രോണിക് ഡിവിഷനിൽ പുതിയ ഐറ്റംസുകളെന്തല്ലാമെന്ന് കാണാം എന്നു വിചാരിച്ചു അങ്ങോട്ട് നീങ്ങി. പലതരം ഉപകരണങ്ങൾ, ഗൈം ബോയ്, പ്ലേസ്റ്റേഷൻ, ഡ്ബ്ലീയു.ഐ.ഐ. തുടങ്ങിയ കുറെ എണ്ണത്തിൽ കണ്ണും നട്ട് കൊച്ചുകുട്ടികൾ, അവരിലെ അഭിപ്രായപ്രകടനങ്ങളാണ് എന്റെ ശ്രദ്ധകൊണ്ട് പോയത്. “ഹേയ് മാൻ, ഗോ ഫോർ ദിസ്…, ഇറ്റ്സ് റോക് സാൻ ആൻഡ്രിയോസ്“. ഗൈമുകളെ ഇഷ്ടപെടാത്ത കുട്ടികളുണ്ടാവില്ല. കുട്ടികൾക്ക് പത്ത് വയസ്സ് തികഞ്ഞിട്ടില്ല, പക്ഷെ 16 വയസ്സുകാർക്ക് വേണ്ടിയുള്ള റേറ്റഡ് ഗൈമുകളിലാണ് താല്പര്യം, അവരുടെ സംസാരവും അതുപോലെ തന്നെ.
മനുഷ്യർക്ക് ത്രില്ലുകൾ പലതരമാണെങ്കിലും ഗൈമുകളിൽ പ്രായ വ്യത്യാസമന്യേ വാർ ഗേമുകൾക്ക് ഇന്ന് ജനപ്രീതി കൂടിയിരിക്കുന്നു. വിർച്വൊൽ ഇമേജുകളാണെങ്കിലും മനസ്സിൽ മനുഷ്യനെന്ന ശത്രുവിനെ തകർക്കുക, ഉന്നം തെറ്റാതെ തലക്ക് തന്നെ വെടിവെച്ചു കേമന്മാരാകാൻ ശ്രമിക്കുന്നവർ.. യുദ്ധ ടാങ്കറും ജെറ്റ് ഫൈറ്ററുകളും യഥേഷ്ടം ഗൈമുകളിൽ ഉൾപെടുത്തി ഇമാജിനറി ടെറൊറിസ്റ്റുകളെയും സൃഷ്ടിച്ച് വിഡീയോ ഗൈമുകളിൽ റിയാലിറ്റി കൂട്ടിയിരിക്കുന്നു. ആയുധം എവിടെയും എപ്പഴും പ്രയോഗിക്കാമെന്ന മനശാസ്ത്രം ഗൈമുകൾ വളർത്തിയെടുത്തു. കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന ഇമേജുകൾ വളർത്തിയെടുക്കുന്ന ബോധം ചോരക്കും ജീവനും വിലയില്ല എന്നാണ്.
അതെ, നെവദ എന്ന സ്ഥലത്തെവിടെയോ കുറച്ചാളുകൾ ഒരു റൂമിലിരുന്ന് കളിച്ചും ചിരിച്ചും കമ്പ്യൂട്ടറ് സ്ക്രീനിനു മുന്നിലിരുന്ന് ജോയ്സ്റ്റികിന്റെ ട്രിഗറ് വലിക്കുമ്പോൾ ലോകത്തിന്റെ മറ്റൊരൂ കോണിൽ മനുഷ്യ ശരീരങ്ങൾ ചിന്നിചിതറിപോകുന്നു. വൃദ്ധരെന്നോ സ്ത്രീകളെന്നൊ കുഞ്ഞുങ്ങളെന്നൊ വ്യത്യാസമില്ലാതെ ഇരകളായികൊണ്ടിരിക്കുമ്പോൾ മനുഷ്യത്വം നശിച്ചവർക്ക് ചിരിയൊടുക്കാനാവുന്നില്ല! ആ ക്രൂരമായ ചിരി അഫ്ഗാൻ മലയിടുക്കുകൾ മുതൽ ഇറാഖിന്റെ മണൽകുന്നുകളിൽ വരെ തട്ടി ഭീകരമാം പ്രതിധ്വനിയുണ്ടാക്കുന്നു.
ഫിക്ഷനോ ദുസ്വപ്നങ്ങളോ അല്ല, അമേരിക്കയുടെ വൈമാനികനില്ലാത്ത ചെറുവിമാനം (unmanned aerial vehicles
(UAVs), ഡ്രോൺ ലോകത്ത് എവിടെയും തോന്നിയത് പോലെ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ചിന്നിചിതറുന്ന മനുഷ്യ ജീവനുകൾ മോണിറ്ററിലൂടെ കാണുമ്പോൾ ഒരു ഗേമിനെ പോലെ തോന്നിക്കുന്നതിനാൽ കൊല്ലുന്നവർക്ക് മാനസികമായ പിരിമുറുക്കമില്ല എന്നു മാത്രമല്ല, തിരിച്ചടി പ്രതീക്ഷിക്കാനില്ലാത്തതിനാൽ തോന്നിയത് പോലെ നരനായാട്ട് നടത്തുകയുമാവാം!
ഇന്ന് കുട്ടികളിൽ വർദ്ധിച്ച് വരുന്ന് അക്രമ വാസനകൾക്ക് പ്രധാന കാരണമായി കാണാവുന്നത് കമ്പ്യൂട്ടർ ഗൈമുകളാണ് എന്നിരിക്കെ ലോകപോലീസ് നയം നടപ്പിലാക്കാനും ശത്രു രാജ്യത്തെ ജനങ്ങളെ കൊന്നൊടുക്കാനും അതേ രീതി പ്രയോഗിക്കുന്നതിലൂടെ അക്രമണത്തിനു നിയോഗിക്കപെടുന്ന സൈനികരിൽ മാനസിക പിരിമുറുക്കം കുറഞ്ഞേക്കാം. ചിന്നിച്ചിതറുന്ന ശരീരങ്ങളെ നേർക്കു നേരെ കാണുമ്പോൾ ചിലർക്കെങ്കിലും ഉള്ളിന്റെ ഉള്ളിൽ താൻ വഴിയാണല്ലോ ഇത് സംഭവിച്ചത് എന്നൊരൂ പശ്ചാതാപ ചിന്ത ഉടലെടുക്കാൻ കാരണമാകാറുണ്ട്. കാരണം അതിന്റെ പേരിൽ ആത്മഹത്യ ചെയ്തവരും അമേർക്കൻ സൈന്യത്തിൽ എത്രയോ ഉണ്ട് എന്നിരിക്കെ ഇത്തരം യാഥാർത്ഥ്യമായ കില്ലറ് ഗൈമുകളിലൂടെ ലക്ഷ്യം കണ്ടെത്തുകവഴി മാനസിക പിരിമുറുക്കം കുറച്ചു കുറഞ്ഞേക്കാം. ആയതിനാൽ തന്നെ ഭരണകൂടം ഇത്തരം കളികളെ ഇഷ്ടപെടാൻ തുടങ്ങിയിരിക്കുന്നു എന്നാണ് ഈ കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകൾ നമ്മോട് പറയുന്നത്.
‘ജൂനിയറാ‘യത് കൊണ്ട് ബുഷിനു ഡ്രോണിനോട് ഇഷ്ടമായിരുന്നു, എന്നാൽ അതിനേക്കാൾ വലിയ ആരാധനയാണ് ഒബാമക്ക് എന്നാണ് ഇപ്പോഴത്തെ ഇടപെടലുകൾ കാണിക്കുന്നത്. 7000 ഡ്രോണുകൾ ഇപ്പോൾ അമേരിക്കക്കുണ്ട്. ഈ വർഷം 5ബില്ല്യൺ ഡോളറിന്റെ ബജറ്റാണ് ഡ്രോൺ പ്രൊജക്റ്റിനു നീക്കിവെച്ചിരിക്കുന്നത്. ജനങ്ങളുടെ കാശ് ഡിഫൻസ് ബജറ്റിലൂടെ ആയുധ കമ്പനികൾക്ക് എത്തിക്കുകയും അമേരിക്കൻ കോൺഗ്രസിനെ ധനികരാക്കുകയും ചെയ്യുന്നു. മാത്രമല്ല, ലോകപോലീസിന് എവിടെയും എപ്പോഴും ഇടപെടാൻ മാത്രം ശക്തിയാണ് ഡ്രോൺ നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അഫ്ഗാനിലും പാക്കിസ്ഥാനിലും യഥേഷ്ടം ഉപയോഗപെടുത്തിയ ഏരിയൽ ഡ്രോൺ ഇപ്പോൾ ഇറാഖിലും പിന്നീട് ഈസ്റ്റ് ഏഷ്യയിൽ ഇന്ത്യോനേഷ്യയിൽ കൂടി ഉപയോഗപെടുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇറാഖിൽ നിന്നും അമേരിക്കൻ സേന പിന്മാറിയെങ്കിലും ഓപറേഷൻ ഡെസേർട്ട് സ്റ്റോമിൽ നിന്നും അമേരിക്കൻ ഭരണകൂടത്തിന്റെ ഞരമ്പുകളിലുറഞ്ഞു കൂടിയ ലഹരിക്ക് കാരണം കടും ചുകപ്പ് നിറത്തിലുള്ള മുന്തിരിച്ചാറുകൾക്ക് പകരം കട്ടപിടിച്ച കടും രക്തമായത് കൊണ്ടാണോ ആവോ ഹൊറർ നായകന്മാരെ പോലെ യാങ്കികൾക്ക് ഇറാഖ് ഭൂമി ഇപ്പഴും ഉന്മാദമുണ്ടാക്കുന്നു. ആകാശം ആരുടേതായാലും ഇടക്ക് കഴുകന്മാർ പറന്നുകൊണ്ടിരിക്കും. അമേരിക്കൻ അതോറിറ്റി പ്രതികരിച്ചത്, ലോകത്തിന്റെ രക്ഷാപുരുഷനായി കച്ചകെട്ടിയിറങ്ങിയ തങ്ങൾക്ക് ലോകാതിരുകൾ പ്രശ്നമല്ല എന്ന നിലക്കാണ്. ആയ്കോട്ടെ, പക്ഷെ മനുഷ്യാത്മാവിനെ തിരിച്ചറിയാത്ത കമ്പ്യൂട്ടർ സ്ക്രീനുകൾക്ക് മുമ്പിലുള്ള മനുഷ്യത്വം മരിച്ചുപോയവരോട് ഒന്നുമാത്രം, ടെറൊറിസ്റ്റ് കപടന്യായങ്ങളുടെ പേരിൽ കൊന്നുകൂട്ടുന്നവരിൽ അധികവും സാധാരണക്കാരാണ്. ആയുധമില്ലാതെ, ആരോടും യുദ്ധം പ്രഖ്യാപിക്കാത്ത സാധാരണ മനുഷ്യർ എന്ത് തെറ്റു ചെയ്തു? വൃദ്ധരെയും കുട്ടികളേയും ഏത് പാപത്തിന്റെ പേരിലാണ് തുണ്ടുകളാക്കിയിടുന്നത്?
പല ടാർജറ്റുകളിൽ ആരും കാണാതെ മണിക്കൂറുകളോളം ഉദ്ദേശിച്ച ഏരിയകളിൽ പറന്നു നടക്കാൻ കഴിയും എന്നതിനാൽ ലോകത്തിന് പണിയായികൊണ്ട് ഇതിന്റെ പല വേർഷനുകളും പണിശാലകളിലാണ്. റഷ്യയും ഈ മേഖലയിൽ പണി തുടങ്ങി, ഒന്നാം ഘട്ടം പുറത്തിറങ്ങിയെങ്കിലും ഇമേജിങ്ങ് വ്യക്തമല്ലാത്തതും ഉയരങ്ങളുടെയും വേഗതയുടേയും കാര്യത്തിൽ മോശമായതിനാലും മിലിട്ടറി ഓഫീസ് അവയെ തിരസ്കരിച്ചു. അവയിൽ നിന്നും ലഭിക്കുന്ന ഇമേജുകൾ അതിപ്രധാനമാണ്, അവ നേരിട്ടിടപെട്ടു കളിക്കുന്നത് മനുഷ്യ ജീവനുംകൊണ്ടാണെന്ന സംഗതി റഷ്യക്കാർ മനസ്സിലാക്കിയിരിക്കുന്നു.
ലോക ശക്തികൾ ഓരോ പുതിയ പടക്കോപ്പുകളുമായി ലോകത്ത് വിലസികൊണ്ടിരിക്കുന്നു. ലോകം മുഴുവൻ കഴുക കണ്ണുകളോടെ ചുറ്റിപറക്കാൻ ഡ്രോണുകളുമായി അമേരിക്ക രംഗത്തിറങ്ങിയപ്പോൾ റഷ്യയും ആ വഴിക്ക്, അതിനേക്കാൾ ഉയരത്തിൽ സൂപ്പർ ലേസറുമായി ഈ അടുത്ത് രംഗത്തിറങ്ങിയിട്ടുണ്ട്. 1.5ബില്ല്യൻ ഡോളറിന്റെ ഹൈ എനർജി സൂപ്പർ ലേസറ് പ്രൊജക്ടിനു തുടക്കമിട്ടിരിക്കുന്നു. ഡ്രോണിനെ പോലെ മിലിട്ടറി ആവശ്യങ്ങൾക്കും സിവിലിയൻ ആവശ്യങ്ങളുമാണ് പറയുന്നതെങ്കിലും എവിടെയും ഉപയോഗിക്കാനാവുന്ന ശക്തമായ തെർമോ ന്യൂക് ആയുധമാണിത്. റഷ്യയുടെ പ്രധാനപെട്ട ന്യൂക്ലിയർ ലാബിൽ Research Institute of Experimental
Physics (RFNC-VNIIEF) വെച്ച് ലേസർ പരീക്ഷണങ്ങൾ കഴിഞ്ഞു. ഹൈഡ്രജൻ ബോംബുകളിലുപയോഗപെടുത്തുന്ന തരത്തിലുള്ള ഫ്യൂഷനുകളിൽ നിന്നാണ് ലേസറുകൾ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ അവയിൽ നിന്നും 2.8 മെഗജൂൾസ് എനർജ്ജി ഏത് ലക്ഷ്യത്തിലേക്കും തൊടുത്തുവിടാൻ ശക്തമാണ്.
ഏത് ടെക്നോളജിയും പ്രൊജക്റ്റ് ചെയ്യുമ്പോൾ പറയുന്നത് സിവിലിയൻ & മിലിട്ടറി ആവശ്യങ്ങൾക്ക് വേണ്ടി എന്നാണ്. ഫയർഫൈറ്ററുകളായി രംഗത്തിറങ്ങിയ ഡ്രോണ് ഇന്ന് തീ കെടുത്തുകയല്ല, തീ തുപ്പുകയാണ്. ഏത് ടെക്നോളജിയും രംഗത്തുവരാറ് അങ്ങിനെയാണ്, ജനസേവനം തലതിരിയുമ്പോൾ ലക്ഷ്യവും തലതിരിയും. ചോദിക്കാൻ ആരുമില്ലാതെ പിടഞ്ഞു വീഴാൻ ഇനിയും കൂറേ ലേബൽ ചെയ്ത പാവം വ്യാജ ടെററിസ്റ്റുകൾ..., മനുഷ്യജീവനുകൾ ഊഴവും കാത്തിരിക്കുന്നു…
48 comments:
കാലികമായ ഒരു പോസ്റ്റ്...
നിലവിലെ ലോക ക്രമം തന്നെ ശത്രുക്കളെ (ഇരകളെ) സൃഷ്ടിക്കുന്ന തരത്തിലാണു സംവിധാനിച്ചിരിക്കുന്നത്.. ഇതും ആധുനിക മാർകറ്റിംഗ് തന്ത്രം തന്നെ....
അതെ ശാസ്ത്രം വികസിക്കുമ്പോഴും മനുഷ്യന്‍ എത്ര "ചെറുതായി " കൊണ്ടിരിക്കുന്നു അല്ലെ ?
നല്ല ലേഖനം..അക്രമവാസന കാലത്തിന്റെ സമ്മാനമാവാം. അവസാനവരി ഒത്തിരി ഇഷ്ടമായി..
" ചോദിക്കാൻ ആരുമില്ലാതെ പിടഞ്ഞു വീഴാൻ ഇനിയും കൂറേ ലേബൽ ചെയ്ത പാവം വ്യാജ ടെററിസ്റ്റുകൾ..., മനുഷ്യജീവനുകൾ ഊഴവും കാത്തിരിക്കുന്നു… "
എന്തേ അന്യന്റെ അതിരുകള്‍ ഭേദിക്കാനും, താക്കോല്‍ പഴുതിലൂടെ ഒളിഞ്ഞുനോക്കാനും അതും പോരാഞ്ഞ് ആക്രമിക്കാനും അമേരിക്കക്ക് ഇത്ര ആക്രാന്തം എന്നല്ലേ?
അതിര്‍ത്തി ഭേടിച്ചവനെ വെടിവെചിട്ടാല്‍ അടിയായി പടയായി ബഹളമായ്, ഇന്ത്യയില്‍ ഭരണകൂടം താങ്ങി നിര്‍ത്തുന്നത് പെട്രോള്‍ മാഫിയ ആണെങ്കില്‍, അവിടെ അതും ആയുധ മാഫിയയും ചെര്‍ന്നല്ലേ? ആര്‍ അധികാരത്തില്‍ വന്നാലും ആവശ്യത്തിന് ആയുധ കച്ചവടം നടന്നില്ലെങ്കില്‍ പ്രസിടെന്റിന്റെ വരെ തട്ടും.
ഓരോ നൂറ്റാണ്ടും അതിന്റേതായ പ്രത്യേകതകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു..
ഈ കഴിഞ്ഞ നൂറ്റാണ്ടുകള്‍ ലോകത്ത് ആയുധങ്ങള്‍ വിപണി കീഴടക്കി വാണപ്പോള്‍, ആ ആയുധം ചിലവഴിക്കാന്‍ വേണ്ടി വരും നൂറ്റാണ്ടിലെ ആളുകളെ മാറ്റി മറിക്കേണ്ടത് അതിന്റെ അനിവാര്യതയാണ്....
വളരുന്ന യുവതയെ അവരുടെ മസ്തിഷ്കത്തില്‍ കൂടി അക്രമസ്വഭാവം കയറ്റാന്‍ വേണ്ടി ആദ്യം കളിയായും പിന്നെ കാര്യമായും എത്തിക്കാന്‍ ഇതൊക്കെ ഇന്നിന്റെ അനിവാര്യമാണ് എന്ന നിലക്കാണ് ജീവിതം നീങ്ങിക്കൊണ്ടിരിക്കുന്നത്...
നാമും നമ്മുടെ കുട്ടികള്‍ക്ക് വാങ്ങിക്കൊടുത്തു അതില്‍ പങ്കാളിത്തം ചേരുന്നു...
ഈയിടെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഡിസ്പ്ളേക്ക് വച്ചിരിക്കുന്ന ഒരു ഗെയിം കണ്ടു. അതു കളിക്കുന്ന രണ്ട് കുട്ടികള്‍ ഗെയിമില്‍ തെരുവിലൂടെ നടന്നുപോകുന്നവരെ ചുമ്മാ വെടിവെച്ചു "കൊന്നു" രസിക്കുന്നു. ഞാനപ്പോള്‍ ആലോചിച്ചത് ഈ കുട്ടികള്‍ വലുതായി ഒരു ഉത്തരവാദപ്പെട്ട പോലീസ് ഓഫീസര്‍ ആയാല്‍ അവര്‍ ഇതുപോലെ കണ്ണില്‍ കാണുന്നവരെയെല്ലാം ഒരു മാതിരി "എന്‍കൌണ്ടര്‍" ശൈലിയില്‍ വെടിവെച്ച് കൊല്ലില്ലേ എന്നാണ്.
വളരെ നല്ലൊരു പോസ്റ്റ് തന്നെ....ഇത്തരം ഗെയിമുകള്‍ നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ഇല്ലെങ്കില്‍ വളരെ നിസ്സാരമായി മനുഷ്യന്‍ മനുഷ്യനെ കാണുന്ന തരത്തില്‍ ഭാവി തലമുറ അധപതിച്ചു പോയേക്കാം ...
വളരെ ശെരിയാണ്....
വരും തലമുറ അല്ലെങ്കിലേ നാം പേടിക്കണം കാരണം അവര്‍ക്ക് മനുഷ്യന്റെ ചില ഗുണങ്ങള്‍ ഉണ്ടായിരിക്കാന്‍ വഴിയില്ല,
പിന്നെ ഇതു പോലുള്ളാ ഗൈമുകള്‍ വളര്‍ച്ചയിലെ കുട്ടിയുടെ മനസില്‍ നല്ലൊരു മാറ്റാം വരുത്തുവാന്‍ ഒതുകുന്നവയാണ്... അത് നാം വാര്‍ത്തകളില്‍ ഇന്നും കേട്ടുകിണ്ടിരിക്കുന്നു, സ്പൈണ്ടര്‍ മാനേ അനികരിച്ച് കുട്ടി മരിച്ച് എനുള്ളവ
നല്ല വിവരണം
ഡ്രോനിനുള്ള മറ്റൊരു കാര്യം ശബ്ദവിതാനം നിയന്ത്രികുകയും, കാലാവസ്ഥാ വ്യതിയാനത്തിനോപ്പം നിലകൊള്ളുവാനും സാധിക്കും. നല്ല പോസ്റ്റ് ബെഞ്ചാലി
പ്രസക്തമായ ലേഖനം. നിരീക്ഷങ്ങണളോട് യോജിക്കുന്നു...
കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന ഇമേജുകൾ വളർത്തിയെടുക്കുന്ന ബോധം ചോരക്കും ജീവനും വിലയില്ല എന്നാണ്.
സാധാരണ ചിന്തകള്‍ക്ക് എത്രയോ വേഗതയിലാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്. ആലോചിക്കാന്‍ കഴിയുന്നതിനും എത്രയോ മുകളില്‍. ഡ്രോണ്‍ ശരിക്കും ഒരു ഭീഷണി തന്നെ.
നല്ലൊരു പോസ്റ്റ്.
വളരെ പ്രസക്തമായ വിഷയം.
കുട്ടികളില്‍ ആക്രമണ വാസന ഉണ്ടാക്കാന്‍ ഇന്നത്തെ വീഡിയോ ഗൈമുകള്‍ക്ക് കഴിയുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.
ആചാര്യന്‍ പറഞ്ഞ പോലെ ഇത്തരം ഗൈമുകള്‍ നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കാലികമായ, പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു വിഷയം ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി...
ലോകം മനുഷ്യനിലേക്ക് ഒതുങ്ങുക ആണ് എല്ലാവരും ഞാന്‍ ഞാന്‍ എനിക്ക് എനിക്ക് എന്ന ചിന്തയില്‍ മാത്രമായി ഒതുങ്ങുക ആണ് അതിനു നല്ലൊരു കാരണം ഐ ട്ടി മുന്നേറ്റമാണ്
വളരെ നല്ല ലേഖനം
പരസ്പരം പകയും,പകപോക്കലിനും
വഴി മരുന്നിടാന്‍.................,........
ആശംസകള്‍
വളരെ പ്രസക്തമായ ലേഖനം...നല്ല നിരീക്ഷണ പാടവം ഉള്ള ഒരാള്‍ക്കേ ഇങ്ങനെയുള്ള ഒരു പോസ്റ്റ് എഴുതാന്‍ പറ്റുള്ളൂ..അഭിനദ്ധനങ്ങള്‍.
ഈ വിഷയം എത്രയോ നാളുകള്‍ക്ക് മുമ്പേ അവതരിക്കേണ്ടതായിരുന്നു. പാക്കിസ്താനിലെ മലയിടുക്കുകളില്‍ ഒരു തെറ്റും ചെയ്യാത്ത നിരപരാധികള്‍ കരിഞ്ഞ് വീഴുമ്പോള്‍ അങ്ങകലെ ഇരുന്ന് ചീരിക്കുന്നവര്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ തിരിച്ചടി ഉണ്ടാകും തീര്‍ച്ച.
ചോദിക്കാൻ ആരുമില്ലാതെ പിടഞ്ഞു വീഴാൻ ഇനിയും കൂറേ ലേബൽ ചെയ്ത പാവം വ്യാജ ടെററിസ്റ്റുകൾ..., മനുഷ്യജീവനുകൾ ഊഴവും കാത്തിരിക്കുന്നു…
നല്ല പോസ്റ്റ് ബെഞ്ചാലി
>> ഏത് ടെക്നോളജിയും പ്രൊജക്റ്റ് ചെയ്യുമ്പോൾ പറയുന്നത് സിവിലിയൻ & മിലിട്ടറി ആവശ്യങ്ങൾക്ക് വേണ്ടി എന്നാണ്. << സത്യമല്ലേ അത്? അവസാനം എല്ലാം ടാര്‍ഗറ്റ് ചെയ്യുന്നത് സിവിലിയന്സിനെ തന്നെയല്ലേ ? പ്രസക്തമായ പോസ്റ്റ് .
വായിച്ചു, ചിന്തിക്കുന്നു, ചിന്താവിഷയം തന്നെ
ചിതറിത്തെറിച്ച ചോരയുടെ മണം!!!എനിക്ക് മുമ്പിലെവിടെയൊക്കെയോ പിടഞ്ഞു വീഴുന്ന മനുഷ്യരുടെ പതിഞ്ഞ ഞരക്കങ്ങള്‍..!!
ഇനിയും ജീവനോടെ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നവരാരെങ്കിലുമുണ്ടാകുമോ..
ഉണ്ടാകുമോ???
ടെററിസ്ടുകളല്ലാതെ....
അപകടകരമായ യാഥാര്‍ത്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന വാക്കുകള്‍ ... ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പോസ്റ്റ് ...!
വളര്‍ന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങളുടെയൊക്കെ ഇഷ്ടം ഇത്തരം ഗെയിംസ് തന്നെയെന്നോര്‍ക്കുമ്പോള്‍ ഭാവിയില്‍ ഇനി നാമെന്തെല്ലാം കാണേണ്ടിയിരിക്കുന്നു...സാമൂഹിക പ്രസക്തിയുള്ള നന്‍മ നിറഞ്ഞ പോസ്റ്റ് - ബെന്ജാലിക്ക് അഭിനന്ദനങ്ങള്‍.
വളരെ പ്രസക്തമായ വിഷയം.
കുട്ടികളില്‍ ആക്രമണ വാസന ഉണ്ടാക്കാന്‍ ഇന്നത്തെ വീഡിയോ ഗൈമുകള്‍ക്ക് കഴിയുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.
ഇതിൽ നിന്ന് നമുക്ക് ഒരു തലമുറയെ രക്ഷിക്കണമെങ്കിൽ മക്കൾക്ക് കളിക്കോപ്പുകൾ വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കന്മാർ ഒന്ന് ശ്രദ്ധിച്ചാൽ മതിയാകും. അല്ലെങ്കിൽ അടുത്ത തലമുറക്കുണ്ടാകുന്ന ദുരന്തം വിവരണാതീതമാവും. അനുഭവിക്കുക അല്ലെങ്കിൽ തടയുക. നല്ല എഴുത്ത്. ആശംസകൾ.
നല്ല ലേഖനം.
നല്ല ലേഖനം.
"ചിന്നിചിതറുന്ന മനുഷ്യ ജീവനുകള്‍ മോണിറ്ററിലൂടെ കാണുമ്പോള്‍ ഒരു ഗേമിനെപോലെ തോന്നിക്കുന്നതിനാല്‍ കൊല്ലുന്നവര്‍ക്ക് മാനസികമായ പിരിമുറുക്കമില്ല എന്നു മാത്രമല്ല,തിരിച്ചടി പ്രതീക്ഷിക്കാനില്ലാത്തതിനാല്‍ തോന്നിയത് പോലെ നരനായാട്ട് നടത്തുകയുമാവാം!"
സിരകളിലെ രക്തം ഉറഞ്ഞു പോകുന്നു. ഡ്രോണ്‍ ആക്രമണങ്ങളുടെ മാനവ വിരുദ്ധത്തകളിലേക്ക് വിരല്‍ ചൂണ്ടിയ നല്ല ലെഖനം. പതിവ് പോലെ നല്ല നിലവാരം.
ചെറുപ്പംതൊട്ടേ,ബൊമ്മകളുമായിക്കളിക്കാനാണ് പെണ്‍ കുട്ടികള്‍ക്കിഷ്ടം.ആണ്‍ കുട്ടികള്‍ക്കിഷ്ടം തോക്കും വണ്ടിയും.ഗെയിം ഉണ്ടാകുന്നവര്‍ മുതലാക്കുന്നത് ഈ മനോനിലയാണ്.ലേഖനം നന്നായി.
ഈ ലേഖനം ലോകമേധാവിത്വവാദവുമായി നടക്കുന്ന സാമ്രാജ്യത്വരാജ്യങ്ങളുടെ അഹങ്കാരത്തെ ആഴത്തില്‍ നിരീക്ഷണം നടത്തുന്നു.
ലേഖനത്തിന്‍റെ ഗാംഭീര്യം വളരെ ഇഷ്ടപ്പെട്ടു.
കമ്പ്യൂട്ടർ ഗെയിമുകളെ കുറിച്ച് മുൻപും പോസ്റ്റുകൾ വായിച്ചിട്ടുണ്ട്.. ഇതു വ്യത്യസ്തമായി. ഞാനെന്തായാലും എന്റെ കുട്ടിക്ക് ഇത്തരം രക്തം മണക്കുന്ന ഗെയിമുകൾ ഒരിക്കലും അനുവദിക്കില്ല...
പ്രസക്തമായ നിരീക്ഷണങ്ങള്‍ ,
നന്നായി അവതരിപ്പിച്ചു..
ഭാവുകങ്ങള്‍
ഇന്നത്തെ അധിനിവേശങ്ങളുടെ മുഖ്യ ഉദ്യേശം തന്നെ നന്മയല്ല. അതിന്റെ പിന്നിലെ മറ്റു ചില സ്ഥാപിത താല്പര്യങ്ങള്‍ ആണ്. ആ കഴുകന്‍ കണ്ണുകള്‍ വിതക്കുന്ന നാശത്തിന്റെ നോട്ടം ചെറുക്കാന്‍ ചിലരെങ്കിലും ഇറങ്ങി തിരിച്ചു അവര്‍ക്ക് തീവ്രവാദിപ്പട്ടം ചാര്‍ത്തി കിട്ടിയാല്‍ അതില്‍ എന്തത്ഭുതം ?
"ഏതൊരു തെറ്റിനാണ് താന്‍ കൊല ചെയ്യപ്പെട്ടത്" എന്നറിയാത്ത ലോകത്തെവിടെയൊക്കെയോ ഉള്ള പരശതം സാധാരണക്കാര്‍ക്ക് ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യാം.
വളരെ അറിവുനല്കുന്ന ഒരു പോസ്റ്റ് .ലോക പോലീസിന്‍റെ യുദ്ധകൊതിതീരുന്നില്ല .അവന്‍റെപടക്കോപ്പുകള്‍ വിറ്റഴിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ വേണമല്ലോ .ഇന്നിത പുതിയ നിയമങ്ങള്‍ സ്രഷ്ടിക്കാന്‍ പോകുന്നു.രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന പൗരനെവിദേശത്തുവെച്ചും കൊല്ലാന്‍ അധികാരം നല്‍കുന്ന നിയമം കൊണ്ടുവരാന്‍ അമേരിക്ക ആലോചിക്കുന്നു .യെമനില്‍ ഗൂഡാലോചന നടത്തിയ അമേരിക്കന്‍ മുസ്ലിം പുരോഹിതനെ വിദൂരനിയന്ത്രണവിമാനം ഉപയോഗിച്ചു വധിച്ചതിനെതിരെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു .ഇത് തടയാന്‍ ലക്ഷ്യംവെച്ച്ആണ് നിയമംകൊണ്ടുവരുന്നത് .
അങ്ങയുടെ പോസ്റ്റില്‍ സമാധാനവും കുട്ടികളിലെ ആക്രമണ വാസനയെ ചെറുക്കുന്നതിനും ഉള്ള സന്ദേശം ഏവരിലും എത്തിപ്പെടും എന്ന് വിശ്വസിക്കുന്നു .
എല്ലാം ആശംസകളും നേരുന്നു .എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.ബൈ .
എല്ലാം ജയിച്ചടക്കുമ്പോള്‍ മറക്കുന്നത് ധര്‍മ ബോധവും എല്ലാം കാണുന്ന ദൈവത്തെയുമാണ്...മരണവും മരനാനന്തര ജീവിതവും ഇല്ലെന്ന് വിശ്വസിക്കുമ്പോള്‍ സംഭവിക്കുന്ന ദുരിതമാണ് ഇന്നനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളുടെയും ഭൂമിക....
നല്ല ലേഖനം...!
ശക്തമായ ലേഖനം. കുറിക്കുകൊള്ളുന്നു ഒരോ വരികളും.
ഡ്രോണ് ഇന്ന് തീ കെടുത്തുകയല്ല...
തീ തുപ്പുകയാണ്...!
ഏത് ടെക്നോളജിയും രംഗത്തുവരാറ് അങ്ങിനെയാണ്, ജനസേവനം തലതിരിയുമ്പോൾ ലക്ഷ്യവും തലതിരിയും...
ഇതിൽ ഡ്രോണിന്റെ
ഡ്രോബാക്സ് മാത്രമല്ല ലോകത്തെങ്ങും ടെററുണ്ടാക്കി,ടെററിസ്റ്റുകളെ ഉണ്ടാക്കി
എല്ലാം വെടക്കാക്കി തനിക്കാക്കി മാറ്റുന്ന പുത്തൻ ലോകചക്രവർത്തിമാരുടെ രാജ്യങ്ങളെ പിടിച്ചടക്കുന്ന രാജതന്ത്രത്തിന്റെ കഥ കൂടിയാണ്...!
ശാസ്ത്രം ജയിച്ചുകൊണ്ടിരിക്കുന്നു , മനുഷ്യന്‍ തോറ്റുകൊണ്ടും ..
വളരെ വളരെ പ്രസക്തമായ വിഷയം.
നല്ലൊരു പോസ്റ്റ് ആശംസകൾ.
വളരെ പ്രസക്തമായ ലേഖനം...ചിന്ടിക്കേണ്ട കാര്യം തന്നെ .. നല്ല നിലവാരമുള്ള പോസ്റ്റ് ..
വളരെ ഇന്‍ഫര്‍മേറ്റീവായ ഒരു ലേഖനം, എല്ലാവരും വായിച്ച് മനസ്സിലാക്കേണ്‌ടത് . ഒാരോ മുതലാളിത്ത രാജ്യങ്ങളും അവരുടെ പ്രതിശീര്‍ഷക വരുമാനത്തിന്‌റെ ചെറിയ പങ്കെങ്കിലും കണ്‌ടെത്തുന്നത് ആയുധ കച്ചവടത്തിലൂടെയാണല്ലോ? അന്താരാഷ്ട്ര സമൂഹത്തില്‍ ടെററിസ്റ്റുകളെ സൃഷ്ടിക്കുന്നതില്‍ ആ രാജ്യങ്ങള്‍ക്ക് തന്നെ യാണ് ഉത്തരവാദിത്തം. അത്തരത്തിലുള്ള കളിപ്പാട്ടങ്ങളും പൈലറ്റ് രഹിത വിമാനങ്ങളുമെല്ലാം നാശം മാത്രമെ ഉണ്ടാക്കൂ.
ചിരി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഞാനൊരു പോസ്റ്റിട്ടിട്ടുണ്ട്
ഈ പോസ്റ്റിനെ കുറിച്ചുള്ള ഇരിപ്പിടത്തിന്റെ അഭിപ്രായം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മറ്റെല്ലാത്തിനേയും പോലെ ശാസ്ത്രവും സാങ്കേതികവിദ്യകളും നന്മയ്ക്കും തിന്മയും ഉപയോഗപ്പെടുത്താം എന്നുള്ളതിന്റെ ദൃഷ്ടാന്തങ്ങൾ !
കലിയാണ് കാലം!
കാലികമായ വിഷയം. യുദ്ധങ്ങള്‍ അവസാനിക്കുന്നില്ലല്ലോ. രാജ്യങ്ങള്‍ക്കിടയില്‍ ജനതകള്‍ക്കിടയില്‍. ആഴത്തിലുള്ള നിരീക്ഷണങ്ങള്‍. ശക്തമായ ലേഖനം. ഇനിയും വായനക്ക് കൂട്ടുണ്ട്..
കാലികമായ വിഷയം. യുദ്ധങ്ങള്‍ അവസാനിക്കുന്നില്ലല്ലോ. രാജ്യങ്ങള്‍ക്കിടയില്‍ ജനതകള്‍ക്കിടയില്‍...
ആഴത്തിലുള്ള നിരീക്ഷണങ്ങള്‍.
ശക്തമായ ലേഖനം. ഇനിയും വായനക്ക് കൂട്ടുണ്ട്..
ഇപ്പോള്‍ കണ്ട പുഴയല്ല, തൊട്ടടുത്ത നിമിഷം കാണുന്നത് എന്ന് പറയുന്നത് പോലെ, ഈ നിമിഷം കണ്ട ലോകമല്ല, തൊട്ടടുത്ത നിമിഷം കാണുന്നത്. ഈ മാറ്റത്തിനനുസരിച്ച് നമ്മളും മാറിയെ തീരു. എങ്കിലും, പൂമ്പാറ്റയെ കണ്ടും, മഴവില്ല് കണ്ടും കൌതുകം കണ്ണുകളില്‍ നിറച്ചിരുന്ന ബാല്യം ഇന്ന് ആയുധകച്ചവടതിന്റെയും, കൊലവെറിയുടെയും സൈബര്‍ ലോകത്താണ് എന്നോര്‍ക്കുമ്പോള്‍ വേദന തോന്നുന്നു.
Post a Comment