Aug 6, 2011

ഒരേ ഒരു നിമിഷം..



ആ ട്രിഗറ് അമരാനെടുത്തത് ഒരേയൊരൂ നിമിഷം..

പതിനായിരങ്ങളായ ഭാര്യമാരെ വിധവകളാക്കാൻ വേണ്ടി യെടുത്തതും ആ ഒരെയൊരൂ നിമിഷം..
പതിനായിരങ്ങളുടെ ശബ്ദം നിലവിളിയായി ഉയരാൻ വേണ്ടിയെടുത്തതും ആ ഒരേയൊരൂ നിമിഷം… അവ എല്ലാത്തിനെയും നിശബ്ദമാക്കി ഭീകരമായ നിശബ്ദത!

അതെ, ഓഗസ്റ്റ് 6 എന്ന ദിവസം രാവിലെ സൂര്യനുദിച്ചത് കിഴക്ക് നിന്നായിരുന്നില്ല…അവരുടെ മധ്യത്തിൽ! ഹിരോഷിമ സിറ്റിയുടെ മധ്യത്തിൽ!

അമേരിക്കൻ പ്രസിഡന്റ് ഹാരി എസ്. ട്രൂമൻ നൽകിയ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രകാരം ലിറ്റിൽ ബോയ്എന്ന ന്യൂക് ഹിരോഷിമയെ തിന്നൊടുക്കി 166,000ൽ പരം മനുഷ്യ ജീവൻ.. തുടർന്ന് വന്ന ഫാറ്റ്മാന്റെ വിഷം നാഗസാക്കിയിൽ എടുത്ത് കൊണ്ട് പോയത് 80000 പേരെയും! സിറ്റികളായതിനാൽ മരിച്ചത് അധികവും സാധാരണ പൌരന്മാർ, കൂട്ടത്തിൽ വ്യവസായിക ആവശ്യത്തിന് തടവിൽ യുദ്ധാനന്തര അടിമകളാക്കി കൊണ്ട് വന്ന 22000 കൊറിയക്കാരുംഅമേരിക്കയെ സംബന്ധിച്ച് അതൊരു
റിവെഞ്ചായിരുന്നു
.

നാലായിരത്തിൽ പരം ആളുകളെ പേൾ ഹാർബറിൽ ജപ്പാന്‍ കൊന്നതിന്. എന്നാൽ അതിന് പകരമായി അമേരിക്ക മാർച്ച് 1945ൽ ടോക്യോ ഫയർ ബോംബുകളാൽ അമേരിക്ക അക്രമിച്ച് 35 സ്ക്വയറ്‌ കിലോമീറ്ററിൽ പരം ചാരമായി അമർന്നപ്പോൾ  ജീവൻ പോയത് 200000ൽ പരം ആളുകൾക്കാണ്‌. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ തിന്നതിനേക്കാൾ കൂടുതൽ ജീവനെ ഫയർ ബോംബ്‌ ടോക്യോവിൽ തിന്നു തീർത്തിരുന്നു. എന്നീട്ടും കലി തീരാത്തതിനാലാണ്  9ല് പരം അണുബോംബുകൾ ജപ്പാനെ ലക്ഷ്യമാക്കി വെച്ചിരുന്നന്നത്. അതിൽ രണ്ടെണ്ണം മാത്രം കിട്ടിയതോടെ ജപ്പാൻ കീഴടങ്ങിയിരുന്നില്ലെങ്കിൽ ജപ്പാൻ മറ്റൊരൂ സഹാറയായി പരിഗമിക്കുമായിരുന്നു.

ഫയർ ബോംബ് തിന്നൊടുക്കിയവർ


യഥാർത്ഥത്തിൽ അമേരിക്ക എടുത്ത് കാണിക്കുന്നത് പോലെയുള്ളൊരൂ അക്രമം പേൾ ഹാർബറിൽ ജപ്പാൻ നടത്തിയിട്ടില്ല. എന്നാൽ ഈസ്റ്റ് ഏഷ്യയിലെ രാജ്യങ്ങളിൽ കണ്ണുവെച്ചിരുന്ന അമേരിക്കക്ക് അവിടെയുള്ള ജപ്പാന്റെ മേൽകോയ്മ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമിച്ചത്.

എത്രയോ ലേഖനങ്ങളും പ്രസംഗങ്ങളും കവിതകളും ഹിരോഷിമയുടെ ഓർമ്മകുറിപ്പായി ഇന്നും ഡോക്യുമെന്റാവുന്നു എങ്കിലും ഇന്നും അമേരിക്കയിലെ ബഹുഭൂരിഭാഗം ആളുകളും, പ്രത്യേകിച്ച് ചരിത്ര വിദ്യാർത്ഥികൾ വരെ  ഹിരോഷിമയിൽ ബോംബ് വർഷിച്ചത് അമേരിക്കയുടെ ശരിയായ തീരുമാനമായിരുന്നു എന്നു പറയുമ്പോൾ പേൾഹാർബറിലെ ചരിത്ര സത്യങ്ങളെ എത്ര വികലമായിട്ടാണ് രേഖപെടുത്തിയിരിക്കുന്നത് എന്നത് അതിശയിപ്പിക്കുന്നു.

ഒരിക്കൽ ഒരു സംവാദത്തിൽ അറ്റമിക് അക്രമണത്തിന് വിധേയരായവരിൽ അംഗവൈകല്ല്യത്തോടെ ജീവിക്കുന്ന ഒരു ജപ്പാനി ഒരു ക്ഷമാപണമെങ്കിലും നടത്തികൂടെ എന്നു ചോദിച്ചപ്പോൾ പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത അമേരിക്കൻ സയന്റിസ്റ്റിന്റെ മറുപടി ‘പേൾഹാർബറിനെ ഓർക്കുക’ എന്നായിരുന്നു.  ആ പീഡിതരുടെ അവസ്ഥ വളരെ കടുത്ത വേദനയുണ്ടാക്കി. അമേരിക്കക്കാരെ പഴിക്കുകയല്ല, എന്നാൽ അമേരിക്ക ലോകത്ത് അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത് എത്ര വികലമായ ചരിത്രമാണ്!

ഒരു മനുഷ്യസ്നേഹിക്ക് ഒരിക്കലും ഒരു ന്യൂക് വെപണിന്റെ ഉപയോഗം മനസ്സിലാകില്ല. എന്നാൽ ചില വസ്തുതകൾ ഏവർക്കും മനസ്സിലാക്കാം.

ന്യൂക് വേപൺ എന്തിനേയും, എല്ലാത്തിനേയും കൊല്ലുന്നു...
അതിന് യുദ്ധഭടനെന്നോ സാധാരണക്കാരനെന്നൊ ചിന്തയില്ല.
മനുഷ്യനെന്നൊ, തലമുറകളെ സൃഷ്ടിക്കുന്ന അമ്മയെന്നോ ചിന്തയില്ല.
ടെടിസ്റ്റ് എന്നോ  നിരപരാധിയായ പിഞ്ചു പൈതലെന്നോ ചിന്തയില്ല.
മനുഷ്യരെന്നോ മറ്റു ജീവജാലങ്ങളെന്നൊ ചിന്തയില്ല.

ആയതിനാൽ മനുഷ്യ കുലത്തിനെതിരെയുള്ള ആയുധങ്ങൾക്കെതിരെ നിൽക്കുന്നവരാവുക...
ലോകത്ത് സമാധാനം ആരംഭിക്കുന്നത് മറ്റു സംസ്കാരങ്ങളെ അറിയുന്നതിലൂടെയാണ്.
അവയെ അംഗീകരിക്കുക, ഒരു വൈദേശിയായിട്ടല്ല, മനുഷ്യകുലത്തിൽ പെട്ടവനായി.
ഞാനൊരൂ ഇന്ത്യക്കാരനാണ്, എന്നാൽ വിശപ്പ്കൊണ്ട് കരയുന്ന അഫ്ഗാനി കുഞ്ഞിന്റെ കൂടെയാണ്... ഞാനൊരൂ യുവാവാണ്, എന്നാൽ ബോംബ് എക്സ്പ്ലോഷനുകളിൽ ബേസ്മെന്റിൽ ഒളിക്കാൻ ശ്രമിക്കുന്ന വൃദ്ധയായൊരൂ അമ്മയുടെ കൂടെയാണ്...

ഞാനിതെഴുതുന്നത്, മില്യൺകണക്കിന് യുവജനങ്ങളിൽ ഒരുവനായി ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട്... ലോകം ശ്രവിക്കേണ്ട ആവശ്യങ്ങളെ കുറിച്ച്, ലോകത്ത് ന്യൂക് വേപൺ ഇല്ലാതാവട്ടെ, സമാധാനം പുലരട്ടെ. സത്യം പുലരട്ടെ, ഭാവിയിലേക്കുള്ള ഊന്നുവടിയായി...

വിദ്വേഷത്തെ കുറിച്ച് സംസാരിക്കുമ്പോൾ നാം സ്നേഹത്തെ കുറിച്ചുപറയാൻ എഴുന്നേറ്റ് നിൽക്കുക. യുദ്ധത്തെ സംസാരിക്കുമ്പൊൾ സമാധാനത്തെ കുറിച്ചുപറയാൻ എഴുന്നേറ്റ് നിൽക്കുക. നിവർന്നു നിൽക്കാൻ നെട്ടല്ലുള്ളവരായി. 

37 comments:

Akbar said...

ഹിരോഷിമയിലും നാഗസാക്കിയിലും മനുഷ്യക്കുരുതി നടത്തിയവര്‍ക്ക് മുമ്പില്‍ പൊലിഞ്ഞു വീണ ലക്ഷക്കണക്കിന്‌ മനുഷ്യ ജീവനുകളുടെ ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ ഒരു നിമിഷം ലോകം വിറങ്ങലിച്ചു പോകുന്നു ഇന്നും.

സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് ഈ ദിവസത്തിന്റെ ഓര്‍മ്മകള്‍ വല്ലാതെ വേദന ഉണ്ടാക്കും. ആ ഓര്‍മ്മകളിലേക്ക് നമ്മെ തിരിച്ചു നടത്തുകയാണ് ലേഖകന്‍ ഇവിടെ.

ശ്രീജിത് കൊണ്ടോട്ടി. said...

"മനുഷ്യ കുലത്തിനെതിരെയുള്ള ആയുധങ്ങൾക്കെതിരെ നിൽക്കുന്നവരാവുക...
ലോകത്ത് സമാധാനം ആരംഭിക്കുന്നത് മറ്റു സംസ്കാരങ്ങളെ അറിയുന്നതിലൂടെയാണ്.
അവയെ അംഗീകരിക്കുക, ഒരു വൈദേശിയായിട്ടല്ല, മനുഷ്യകുലത്തിൽ പെട്ടവനായി..."

ഈ വാചകങ്ങള്‍ക്ക് താഴെ ഒരു കയ്യൊപ്പ്.! പ്രസക്തമായ ഒരു വിഷയം ആണ് ചര്‍ച്ചക്ക് വെച്ചത്. വിഷയത്തെകുറിച്ചുള്ള വിശദമായ അഭിപ്രായം അറിയിക്കാം.. താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ ...

ഷാജു അത്താണിക്കല്‍ said...

ഇന്നും കണ്ണീരിന്റെ രുചിയാണ് ഇവിടം. ഒരു സമൂഹത്തെ മുഴുവന്‍ ഇല്ലാതകുന്ന ഈ വിപത്ത ഇനി ലോകത്ത ആവര്‍ത്തികാതിരികട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം

നല്ല പോസ്റ്റ്

Biju Davis said...

ഉത്കൃഷ്ടമായ ചിന്ത! നല്ല അവതരണവും..

(ഇവിടെ അത്ര പ്രസക്തമല്ലെങ്കിലും, ആംഗലേയ പദങ്ങൾ കുറച്ച്‌ അധികമായിപ്പോയോ, ബെഞ്ചാലീ?) :)

Unknown said...

ഇന്നേ ദിവസം തന്നെ അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിംഗ് AAA യില്‍ നിന്ന് AA+ ആയി കുറച്ചത് അവരുടെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയും പണ്ട് ചെയ്ത ഇപ്പോഴും ചയ്തു കൊണ്ടിരിക്കുന്ന ലോക പോലീസ് കളിയുടെ ബാകി പത്രമാണ്.

മൻസൂർ അബ്ദു ചെറുവാടി said...

"വിദ്വേഷത്തെ കുറിച്ച് സംസാരിക്കുമ്പോൾ നാം സ്നേഹത്തെ കുറിച്ചുപറയാൻ എഴുന്നേറ്റ് നിൽക്കുക. യുദ്ധത്തെ സംസാരിക്കുമ്പൊൾ സമാധാനത്തെ കുറിച്ചുപറയാൻ എഴുന്നേറ്റ് നിൽക്കുക. നിവർന്നു നിൽക്കാൻ നെട്ടല്ലുള്ളവരായി".



ഒരു ദുരന്തത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മ പുതുക്കളില്‍ തീര്‍ത്തും അനുയോജ്യവും ശ്രദ്ധേയവുമായ ഈ ലേഖനം ഇഷ്ടായി

നാമൂസ് said...

നല്ല ലേഖനം.

Noushad Vadakkel said...

നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് ആയുധ കൂമ്പാരത്തിനു മുകളിലാണ് .ഏതു നിമിഷവും പൊട്ടിത്തെറിച്ചു സര്‍വതും ചിന്ന ഭിന്നമാക്കുന്ന ആയുധ കൂമ്പാരത്തിനു മുകളില്‍ ...
ബെന്ചാലിയുടെ പ്രസക്തമായ വാക്കുകള്‍ക്ക് സലൂട്ട് :

വിദ്വേഷത്തെ കുറിച്ച് സംസാരിക്കുമ്പോൾ നാം സ്നേഹത്തെ കുറിച്ചുപറയാൻ എഴുന്നേറ്റ് നിൽക്കുക. യുദ്ധത്തെ സംസാരിക്കുമ്പൊൾ സമാധാനത്തെ കുറിച്ചുപറയാൻ എഴുന്നേറ്റ് നിൽക്കുക. നിവർന്നു നിൽക്കാൻ നെട്ടല്ലുള്ളവരായി.

SHANAVAS said...

ഇത്രയധികം ചോര കുടിച്ചിട്ടും ദാഹം തീരാത്ത അമേരിക്ക..ഇപ്പോള്‍ വല്ലാത്ത ഒരു അവസ്ഥയില്‍ എത്തി നില്‍ക്കുന്നു...ഭീകരമായ സാമ്പത്തിക തകര്‍ച്ചയില്‍...ചെയ്തു കൂട്ടിയ കൊടും പാതകങ്ങള്‍ക്ക് ശിക്ഷയായി..ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ഇനി ഏതു രാജ്യത്തിന്റെ പുറത്താണോ കുതിര കയറാന്‍ പോകുന്നത്...ചെകുത്താന് ചോരക്കൊതി മാറില്ലല്ലോ...ബെന്ചാലി ഭായിയുടെ പോസ്റ്റ്‌ ഒരിക്കല്‍ കൂടി ആ കൊടും പാതകത്തെ ഓര്‍മ്മിപ്പിച്ചു...ഹിരോഷിമയില്‍ ബോബിട്ടത് ആഗസ്റ്റ്‌ ആറിന് അല്ലെ? എട്ടിന് അല്ലല്ലോ?

Anonymous said...

വളരെ നന്നായിത്തന്നെ അവതരിപ്പിച്ചു. ഇന്ന് ലോകത്ത് പല രാജ്യങ്ങളും ന്യൂക്ലിയർ ആയുധങ്ങൾ സ്വന്തമാക്കാൻ മത്സരിക്കുമ്പോൾ, ഇങ്ങിവിടെ ഒരു കോണിൽ ആരെങ്കിലുമൊക്കെ ഒച്ചയുയർത്തുന്നത് ആരെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ! എന്റെ ചില വേറിട്ട ഹിരോഷിമ ചിന്തകൾ ഇതാ ഇവിടെ . http://cheeramulak.blogspot.com/2011/08/blog-post.html

ANSAR NILMBUR said...

ജപ്പാനില്‍ അണുബോംബ് വര്ഷിച്ചതില്‍ ഇനിയും ഖേദം പ്രകടിപ്പിക്കാന്‍ തയാറാകാത്ത അമേരിക്കയുടെ ധാര്‍ഷ്ട്യം അപാരം തന്നെ. ഇപ്പോഴും അതിനെ ന്യായീകരിക്കുന്നത് ഒരു അമേരിക്കക്കാരന്‍ തന്നെ എഴുതിയ പോലെ അവരുടെ ഫാതെര്‍ലെസ്സ്നെസ്സ് സ്വഭാവത്തില്‍ നിന്ന് വരുന്നതായിരിക്കും.

ജയരാജ്‌മുരുക്കുംപുഴ said...

valare mikavutta lekhanam..... aashamsakal........

ajith said...

വാളെടുക്കുന്നവന്‍ വാളാല്‍ വീഴും.... എന്നെങ്കിലും അതിനു മാറ്റമില്ല.

ആചാര്യന്‍ said...

ആയുധ കച്ചവടങ്ങളും..കൂട്ടക്കുരുതികളും..അധിനിവേശങ്ങളും..കച്ചവടം ആക്കിയ ഭീകര മുതലാളിത്വ രാജ്യത്തിന് ഇതൊന്നും പുത്തരിയല്ല ..അവര്‍ ഏത് നിമിഷം ഏത് രാജ്യത്തയൂം ആക്രമിക്കും ..അതിനു ലോകം തല താഴ്ത്തി നിന്ന് കൊടുക്കുകയും ചെയ്യും..പാവപ്പെട്ട രാജ്യങ്ങളുടെ അണ്ണാക്കില്‍ ബോംബു വെച്ചുള്ള അവരുടെ ഈ കളി അവസാനം ഈ ലോകം അവസാനിക്കുമ്പോള്‍ മാത്രമേ മതിയാകൂ..അമേരിക്ക പോലുള്ള സാമ്രാജ്യ കുത്തകകള്‍ അവരുടെ നഷ്ട്ടം ഭീമവും..മറ്റുള്ള രാജ്യങ്ങളില്‍ അവര്‍ വരുത്തിയ നഷ്ട്ടങ്ങള്‍ തുച്ചമായും കാണിക്കാന്‍ പണ്ടേ വിരുതന്മാര്‍ ആണ്..നല്ല ലേഖനം കേട്ടോ ഭായീ...

Hashiq said...

ലിറ്റില്‍ ബോയ്‌ ഹിരോഷിമയില്‍ കൊണ്ട് പോയത് 166,000ൽ പരം മനുഷ്യ ജീവൻ..
ഫാറ്റ്‌മാന്‍ നാഗസാക്കിയിൽ എടുത്ത് കൊണ്ട് പോയത് 80000 പേരെയും
അപ്പോള്‍ ആകെ 246,000 ആളുകള്‍.
ഈ കൊലയാളികള്‍ തന്നെയല്ലേ മറ്റു രാജ്യങ്ങളെ തോക്കിന്‍മുനയില്‍ നിര്‍ത്തി ആണവ നിരായുധീകരണ ഉടമ്പടിയില്‍ ഒപ്പ് വെക്കാന്‍ നിര്‍ബന്ധിക്കുന്നത് !!!!!!!!!?

കൂതറHashimܓ said...

നല്ല ലേഖനം

MT Manaf said...

ഭീകരതയുടെ ലോകം കണ്ട ഏറ്റവും വലിയ ഒരു മുഖമാണ് ഹിരോഷിമയും നാഗസാക്കിയും.
ചരിത്രവും മീഡിയയും അങ്ങിനെ വീക്ഷിക്കാതെ പോയത് കൊണ്ട് മാത്രം വസ്തുത അതല്ലാതാകുന്നില്ല.

keraladasanunni said...

ഒരു വൈദേശിയായിട്ടല്ല, മനുഷ്യകുലത്തിൽ പെട്ടവനായി. ഞാനൊരൂ ഇന്ത്യക്കാരനാണ്,
എന്നാൽ വിശപ്പ്കൊണ്ട് കരയുന്ന അഫ്ഗാനി കുഞ്ഞിന്റെ കൂടെയാണ്... ഞാനൊരൂ യുവാവാണ്, എന്നാൽ ബോംബ് എക്സ്പ്ലോഷനുകളിൽ ബേസ്മെന്റിൽ ഒളിക്കാൻ ശ്രമിക്കുന്ന വൃദ്ധയായൊരൂ അമ്മയുടെ കൂടെയാണ്...

ഈ വരികള്‍ മനസ്സിനെ സ്പര്‍ശിച്ചു. ( ഇതില്‍ 
കൂടുതല്‍ ഒന്നും പറയാനില്ല. മഹത്തായ ചിന്ത )

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

ബെഞ്ചാലി, നന്നായിടുണ്ട്. "ഞാനൊരൂ ഇന്ത്യക്കാരനാണ്, എന്നാൽ വിശപ്പ്കൊണ്ട് കരയുന്ന അഫ്ഗാനി കുഞ്ഞിന്റെ കൂടെയാണ്... ഞാനൊരൂ യുവാവാണ്, എന്നാൽ ബോംബ് എക്സ്പ്ലോഷനുകളിൽ ബേസ്മെന്റിൽ ഒളിക്കാൻ ശ്രമിക്കുന്ന വൃദ്ധയായൊരൂ അമ്മയുടെ കൂടെയാണ്..." വളരെ ഹൃദയസ്പര്‍ശിയാണ് ഈ വാക്കുകള്‍!

Unknown said...

good post

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ നട്ടെല്ല് നിവർത്തി നിർത്താൻ ഇനിയെങ്കിലും നമ്മൾക്ക് പരിശീ‍ലിക്കാം

ഫൈസല്‍ ബാബു said...

ലോകത്ത് ന്യൂക് വേപൺ ഇല്ലാതാവട്ടെ, സമാധാനം പുലരട്ടെ. സത്യം പുലരട്ടെ..
------------------------------
നമുക്ക്‌ ഒന്നിക്കാം ഈ നല്ല നാളെക്കായി ,നമുക്ക്‌ പ്രാര്‍ഥിക്കാം ഒരു സമാധാന ലോകത്തിനായി !! നല്ല ലേഖനം..

Bibinq7 said...

" വിദ്വേഷത്തെ കുറിച്ച് സംസാരിക്കുമ്പോൾ നാം സ്നേഹത്തെ കുറിച്ചുപറയാൻ എഴുന്നേറ്റ് നിൽക്കുക. യുദ്ധത്തെ സംസാരിക്കുമ്പൊൾ സമാധാനത്തെ കുറിച്ചുപറയാൻ എഴുന്നേറ്റ് നിൽക്കുക. നിവർന്നു നിൽക്കാൻ നെട്ടല്ലുള്ളവരായി...... "

ഈ ലേഖനത്തിന് എന്റെ വക ഒരു സല്യൂട്ട്....

Naseef U Areacode said...

തെറ്റുകൾ ചെയ്യുന്നവർക്ക് മാപ്പു പറയാൻ സമയമില്ലല്ലോ.. വീണ്ടൂം അടുത്ത മനുഷ്യകുരുതികൾക്ക് വഴിതേടിക്കൊണ്ടീരിക്കയല്ലേ...

നല്ല പോസ്റ്റ് ,, ആശംസകൾ

A said...

ചരിത്രം പ്രണയസുരഭിലമായ ഒരു കാവ്യമല്ല. വെള്ളക്കാരന്‍ വര്‍ണ്ണ മേല്‍ക്കോയ്മാ അഹന്തയില്‍ നടത്തിയ മനുഷ്യക്കുരുതികളിലും, കിഴക്കുള്ളവരുടെ മത-ഗോത്ര മൂഡത്തരങ്ങള്‍ ചിന്തിയ ചോരയിലും അത് ശോണമയമാണ്. അമേരിക്കന്‍ സാമ്രാജ്യത്വം അനിവാര്യമായ അതിന്‍റെ പതനത്തിലേക്ക് അടുക്കുകയാണ്. ഇനി പുതിയ ചൈനീസ് പ്രഭുക്കളുടെ വെട്ടിപ്പിടുത്തങ്ങള്‍ക്ക് കാതോര്‍ക്കുക. അതോ അവര്‍ ആ മാര്‍ഗം വെടിഞ്ഞു സാമ്പത്തിക ശക്തിയില്‍ മാത്രം ലോകത്തെ അനുഗ്രഹിക്കുമോ? വരും തലമുറകള്‍ക്ക് കാണാം.

Lipi Ranju said...

ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കുള്ള തിരിച്ചടി കിട്ടിത്തുടങ്ങി.... ഇനിയും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം, പ്രാര്‍ഥിക്കാം....
ഈ നല്ലൊരു പോസ്റ്റിനു നന്ദി സുഹൃത്തേ...

Mohamed Salahudheen said...

മരണമുഖത്തിൽ ജീവനെ ആദരിക്കുന്നവരാവുക.

പുന്നകാടൻ said...
This comment has been removed by a blog administrator.
Prabhan Krishnan said...

ലോകത്ത് ന്യൂക് വേപൺ ഇല്ലാതാവട്ടെ, സമാധാനം പുലരട്ടെ. സത്യം പുലരട്ടെ..!

ഒത്തിരിചിന്തിപ്പിച്ച
ഈ നല്ല എഴുത്തിന് ആശംസകള്‍..!

പഥികൻ said...

ലോകത്ത് സമാധാനം ആരംഭിക്കുന്നത് മറ്റു സംസ്കാരങ്ങളെ അറിയുന്നതിലൂടെയാണ്.
അവയെ അംഗീകരിക്കുക, ഒരു വൈദേശിയായിട്ടല്ല, മനുഷ്യകുലത്തിൽ പെട്ടവനായി.
ഞാനൊരൂ ഇന്ത്യക്കാരനാണ്, എന്നാൽ വിശപ്പ്കൊണ്ട് കരയുന്ന അഫ്ഗാനി കുഞ്ഞിന്റെ കൂടെയാണ്... ഞാനൊരൂ യുവാവാണ്, എന്നാൽ ബോംബ് എക്സ്പ്ലോഷനുകളിൽ ബേസ്മെന്റിൽ ഒളിക്കാൻ ശ്രമിക്കുന്ന വൃദ്ധയായൊരൂ അമ്മയുടെ കൂടെയാണ്

നല്ല ലേഖനം !!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഓഗസ്റ്റ്‌ 6 നു എട്ടു പതിനഞ്ചു മണിക്കാണ് എന്റെ അറിവില്‍ പെട്ടിടത്തോളം ഹിരോഷിമയില്‍ ബോംബ്‌ പതിച്ചത് .താങ്കളുടെ പോസ്റ്റില്‍ അത് ഓഗസ്റ്റ്‌ എട്ടിനും .അത് നാഗസാക്കിയില്‍ അല്ലെ ?എന്റെ അറിവുകെടോ അതോ താങ്കള്‍ക്ക് പറ്റിയ നോട്ടപിശകോ?അഭിനന്ദനങ്ങള്‍..മനുഷ്യത്വത്തിന്റെ വാക്കുകള്‍ക്കും സമ്മാനം നേടിയതിനും ...

ബെഞ്ചാലി said...

@ സിയാഫ് അബ്ദുള്‍ഖാദര്‍ :
ഞാൻ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത് ഓഗസ്ത് 6 നാണ്. എന്തൊ..!

പിശക് ചൂണ്ടി കാണിച്ചതിന് നന്ദി. തിരുത്തിയിട്ടുണ്ട്. :)

MvM NOUSHAD said...

ഹിരോഷിമ ഭൂമിയില്‍ ബാക്കിയാക്കിയത്‌

കൊച്ചു മക്കല്‍ക്കു കദ പറഞ്ഞു പൂതി തീരത്ത ഒരു കൂട്ടം ഉമ്മൂമ്മമാരുടെ ഒരു പിടി അഭിലാഷങ്ങളെ ആണു.

പൂന്തോട്ടത്തിലെ സുഗന്ത പുഷ്പങ്ങളെ പോലും തങ്ങലുടെ നിഷ്ക്കളങ്കത കൊണ്ട്‌ അസ്തമിപ്പിച്ചു കളയുമായിരുന്ന ഒരു കൂട്ടം പിഞ്ഞൊമന പൈതങ്ങളൂടെ നിഷ്ക്കളങ്കതയേയാണു.

ഏതു വിജനതയേയും ധന്യ്മാക്കാന്‍ മക്കളുടെ കുളിര്‍ക്കുന്ന ഓര്‍മ്മകളെ തലോടിക്കഴിഞ്ഞിരുന്ന ഒരു കൂട്ടം മാതാപിതാക്കളുടെ നനുത്ത ഓര്‍മ്മകളെ ആണു .

പരസ്പരം ഉടയാടകളായി അണിഞ്ഞു കൂടിയ യുവ മിധുനങ്ങളുടെ മതിവരാത്ത നിര്‍മ്മല സ്നേഹത്തെയാണു.

മിന്‍ഡാ പ്രാണികള്‍ക്കു അവസാനാമായി ഒന്നു ആര്‍ത്തു നിലവിളിക്കാനെങ്കിലുമുള്ള ഭൂമിയിലെ അവകാശത്തെ ആണു.

Unknown said...

നല്ല ലേഖനം.ആശംസകള്‍

Sandeep.A.K said...

ചരിത്രങ്ങള്‍ പലപ്പോഴും അധികാരവര്‍ഗ്ഗത്താല്‍ മെനയുന്നതാണ്. അവരുടെ ഹീനപ്രവത്തികളെ ന്യായികരിക്കാനോ മറച്ചു പിടിക്കാനോ വേണ്ടി. അമേരിക്കയും അത് നല്ലപോലെ ചെയ്തു വെച്ചിരിക്കുന്നു.
യുദ്ധങ്ങള്‍ ഇല്ലാത്ത സമാധാനത്തിന്റെ നല്ല നാളെകള്‍ സ്വപ്നം കാണുന്നു.. ലേഖനം നന്നായിരിക്കുന്നു..
ഹിരോഷിമ ബ്ലോഗിങ് മത്സരത്തില്‍ സമ്മാനം ലഭിച്ചതില്‍ ഒരു പ്രത്യേക അനുമോദനവും

Areekkodan | അരീക്കോടന്‍ said...

വളരെ നല്ല ലേഖനം.അഭിനന്ദനങ്ങള്‍

അഷ്‌റഫ്‌ സല്‍വ said...

വിദ്വേഷത്തെ കുറിച്ച് സംസാരിക്കുമ്പോൾ നാം സ്നേഹത്തെ കുറിച്ചുപറയാൻ എഴുന്നേറ്റ് നിൽക്കുക. യുദ്ധത്തെ സംസാരിക്കുമ്പൊൾ സമാധാനത്തെ കുറിച്ചുപറയാൻ എഴുന്നേറ്റ് നിൽക്കുക. നിവർന്നു നിൽക്കാൻ നെട്ടല്ലുള്ളവരായി.
അതേ അതിനുള്ള കരുത്ത് നമുക്ക് കൈമോശം വരാതിരിക്കട്ടെ.

Related Posts Plugin for WordPress, Blogger...