Jun 29, 2011

ഗ്രീൻ എനർജി

എനർജി ഇല്ലാതെ ലോകത്തിന് മുന്നോട്ട് പോകാനാവില്ല. എനർജി പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല എന്നാൽ എനർജിയെ ആവശ്യങ്ങൾക്കനുസരിച്ച് രൂപാന്തരപെടുത്തിയെടുക്കാം.  ആയതിനാൽ തന്നെ ഇന്ന് ലോകത്തിന് വേണ്ട ഇലക്ട്രിക് എനർജിക്ക് വേണ്ടി പല വിധ മാർഗങ്ങളിലൂടെ മാറ്റിയെടുത്തുപയോഗപെടുത്തുന്നു.

ഇലക്ട്രിസിറ്റിക്ക് വേണ്ടി ഉപയോഗപെടുത്തുന്ന മാർഗങ്ങളിൽ ഏറ്റവും മികച്ചതും ഗ്രീൻ എനർജി സോർസ് സോളാർ, കാറ്റ്, ജല വൈദ്യുതി നിലയങ്ങളാണ്‌. എന്നാൽ ലോകത്ത് എല്ലാ ഭാഗത്തും അത്തരത്തിലുള്ള നിലയങ്ങൾ സ്ഥാപിക്കാൻ കഴിയില്ല. നമ്മുടെ നാട്ടിൽ തന്നെ പ്രതീക്ഷിച്ച അത്ര മഴ ലഭിച്ചില്ലെങ്കിൽ പവർ കട്ട് നമ്മെ തേടിയെത്തും. വികസിത രാജ്യങ്ങളിൽ ഇങ്ങിനെയുള്ള പവർകട്ട് അലോചിക്കാനെ കഴിയില്ല. ഉഷ്ണരാജ്യങ്ങളായ ഗൾഫ് മേഖലകളിൽ ഇലക്ട്രിസിറ്റിയില്ലെങ്കിലുള്ള അവസ്ഥ ആലോചിക്കാനേ  കഴിയില്ല. അപ്പോൾ അനുയോജ്യമായ മാർഗങ്ങളിലൂടെയുള്ള ഇലക്ട്രിക് പവർ സ്വീകരിക്കാതെ ലോകത്തിന്റെ മുന്നോട്ടുള്ള ഗമനം അസാധ്യമാണ്.കാറ്റ്, കൽകരി, ഗ്യാസ്, ഡീസൽ, അറ്റോമിക് എന്നിങ്ങനെയുള്ള പ്ലാന്റുകൾ ലോക രാഷ്ട്രങ്ങൾ ഉപയോഗപെടുത്തുന്നു. അധിക സമ്പന്ന രാഷ്ട്രങ്ങളും, പ്രത്യേകിച്ച് ഇന്റസ്ട്രിയൽ റെവല്യൂഷനുകളിൽ ഉയർന്നുവന്ന രാഷ്ട്രങ്ങൾ സ്റ്റേബിളായ എനർജിക്ക് വേണ്ടി അറ്റോമിക് പ്ലാന്റുകൾ ഉപയോഗപെടുത്തുന്നു.

എന്നാൽ ഇന്ന് അറ്റോമിക് പ്ലാന്റുകളെ പേടിയോടെയാണ് ലോകം കാണുന്നത്. യഥാർത്ഥത്തിൽ പ്രകൃതിക്ക് നാശം വരുത്താത്ത ഗ്രീനി എനർജ്ജി സ്രോതസിൽ സോളാർ, കാറ്റ്, ജല വൈദ്യുതി പ്ലാന്റുകൾ കഴിഞ്ഞാൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഏതാണ്? ഒരു പക്ഷെ അറ്റോമിക് പവർ പ്ലാന്റുകളാണെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പ്രയാസം തോന്നുമായിരിക്കും.

ലോക സാമ്പത്തിക ശക്തിയായ അമേരിക്കക്ക് വേണ്ട ഇലക്ട്രിക് എനർജ്ജിയുടെ 45% ശതമാനാത്തോളം ലഭിക്കുന്നത് കൽകരികളിൽ നിന്നാണ്. എന്നാൽ ലോകത്തിന് ഏറ്റവും കൂടുതൽ നാശമുണ്ടാക്കുന്നതും അവതന്നെയാണ്.  കൽകരി, ഗ്യാസ്, ഡീസൽ എന്നിവ ലോക അന്തരീക്ഷത്തിന് വലിയതോതിൽ ഭീഷണിയാകുന്നു.
ഇന്ന്  ഒരോ വർഷവും ഭൗമാന്തരീക്ഷത്തിലേക്ക് വമിക്കുന്നത് മുപ്പത് ബില്ല്യൻ ടൺ കാർബൺ ഡൈഓക്സൈടാണ്. ഓരോ സെകന്റിലും 800 ടൺ കാർബൺ അന്തരീക്ഷത്തിലേക്ക് വിടുമ്പോൾ ന്യൂക്ലിയർ പ്ലാന്റ് ഒന്നും പുറത്തേക്ക് വിടുന്നില്ല, മാത്രമല്ല മറ്റു പ്ലാന്റുകളിലെ വേസ്റ്റുകളെ കണക്കിലെടുത്താൽ ന്യൂക്ലിയർ വേസ്റ്റ് താരതമ്യേന വളരെ കുറവാണ്. ന്യൂക്ലിയർ വേസ്റ്റുകളെ ശരിയാം വിധം ഡിസ്പോസ് ചെയ്യുകയാണെങ്കിൽ ലോകത്തിന് ഒരു തരത്തിലും ഭീഷണിയല്ല.

എന്നാൽ എന്ത് കൊണ്ട്  ലോകത്ത് അറ്റോമിക് പ്ലാന്റുകൾ ചർച്ചയാവുന്നു? ലോകത്ത് എടുത്തുകാണിക്കാൻ പ്രധാനമായിട്ടും രണ്ട് പ്ലാന്റുകളിലെ പ്രശ്നങ്ങളാണ് എടുത്തുകാണിക്കാനുള്ളത്. ഒന്ന് 1968ൽ ഉക്രൈനിലെ ചെർണോബിൽ ദുരന്തവും ഈ അടുത്ത് സംഭവിച്ച ഫുകുഷിമ അപകടവുമാണ്.  ചെർണോബിൽ ദുരന്തത്തിനു കാരണം ടെസ്റ്റിൽ വന്ന അപാ‍കതകളാണ്. എന്നാൽ ഇന്ന് ന്യൂക്ലിയർ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ മനുഷ്യൻ എത്രയോ മുന്നോട്ട് പോയിട്ടുണ്ട്. ആറ്റോമിക് ഏജൻസികളും മറ്റു ഓർഗനൈസേഷനുകളും വളരെ സജീവവുമാണ്.  എന്നീട്ട് പോലും ഫുകുഷിമയിൽ അപകടം സംഭവിച്ചല്ലോ എന്നു ചോദിക്കുന്നവരുണ്ടാകും,  ഫുകുഷിമയിൽ അപകടത്തിനു കാരണം ടെക്നോളജിയിൽ വന്ന വീഴ്ചയല്ല, ഫുകുഷിമ പ്ലാന്റ് മാനേജ്മെന്റിൽ വന്നിട്ടുള്ള അപാകതകളാണ്.  പ്ലാന്റ് ഷട്ട് ഡൌൺ ചെയ്യുമ്പൊൾ ന്യൂക്ലിയർ ഫ്യുവൽ തണുപ്പിക്കാനുള്ള പ്രൊസസ് നടത്തിയില്ല, ഉണ്ടായിരുന്ന സിസ്റ്റം വാട്ടർ പ്രൂഫ് കൂളിങ് സിസ്റ്റമല്ലാത്തത് കാരണം സുനാമി വെള്ളത്താൽ തകരാറിലുമായി. ഭൂകമ്പവും സുനാമികളുമെല്ലാം സംഭവിക്കാൻ സാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ വാട്ടർ പ്രൂഫ് കൂളിങ്ങ് സിസ്റ്റം കൂടി ഉപയോഗപെടുത്തിയാൽ ഭാവിയിൽ അത്തരത്തിലുള്ള അപകടങ്ങളും ഒഴിവാക്കാവുന്നതാണ്. എന്നിരുന്നാൽ പോലും 24000 ആളുകൾ മരിച്ചതിൽ ഒരൊറ്റ മനുഷ്യനേയും ന്യൂക്ലിയറ് ഡിസാസ്റ്ററിലേക്ക് ചേർത്തെഴുതാൻ കഴിയില്ല എന്നതാണ് വസ്തുത.

പ്രകൃതി ദുരന്തങ്ങളിൽ പെട്ടാൽ അറ്റോമിക് മാത്രമാണോ പ്രശ്നമാവുക?  മുല്ലപെരിയാറിന്റെ കാര്യത്തിൽ നാം എത്ര ഭീതിയോടെയാണ് കഴിയുന്നത്? ചെറിയ തോതിലുള്ള ഭൂമികുലുക്കം എത്ര ജീവൻ പൊലിയുന്നതിന് കാരണമാകാം? അത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കട്ടെ..., അപ്പോൾ പ്രകൃതി ദുരന്തങ്ങളെ മറ്റുള്ളവയിലേക്ക് ചേർത്തെഴുതാതെ, പ്രകൃതിക്ക് കേട് വരുത്താത്ത എനർജി പ്ലാന്റുകളെ സ്വീകരിക്കാൻ ലോകത്തിനാവട്ടെ. അറ്റോമിക് പ്ലാന്റുകളെ മാറ്റി നിർത്തിയാൽ പകരം വെക്കാനുണ്ടാവുക ഭൌമാന്തരീക്ഷത്തിന് കൂടുതൽ അപകടകരമായ പ്ലാന്റുകളാണ് എന്നതല്ലെ സത്യം?


43 comments:

Akbar said...

എല്ലാം പ്രകൃതിക്ക് ദോഷം ചെയ്യുന്നവയാണ്. എന്നാല്‍ കൂട്ടത്തില്‍ അപകടം കുറഞ്ഞതിനെ തിരഞ്ഞെടുക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുന്നു. നല്ല വിഷയങ്ങളുമായി ബെഞ്ചാലിവീണ്ടും എഴുതിത്തുടങ്ങുകയാണ്.

ഷാജു അത്താണിക്കല്‍ said...

മുഖമൂടി മാറ്റി പുറത്തു വന്നപ്പോള്‍ ബെഞ്ചാലി പഴയതിനെക്കാള്‍ മെച്ചപെട്ട് എഴുതുന്നു
പക്ഷെ എനികിഷ്ടം ആ പഴ എഴുത്തകളാണ് അതവ പഴയ പെഞ്ചാലിയെ...

വളരെ നല്ല ചില പോയന്റുകളാണ് താങ്കള്‍ എഴുതിയത്
ഇതാണ് നാം പിന്തുടരേണ്ടത്, അത് എങ്ങിനെ എന്നത് എഴുതില്‍ വ്യക്തം....
ആശസകള്‍

sm sadique said...

മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം അത്യാവശ്യം തന്നെ. സൂക്ഷമതയോടെ വിവിദങ്ങളായ ഊർജ്ജ സ്രോതസ്സുകൾ സ്വീകരിക്കുക. പ്രകൃതിനാശം പരമാവധി ഒഴിവാക്കുക.

MOIDEEN ANGADIMUGAR said...

വളരെ പ്രസക്തമായ വിഷയം..അഭിനന്ദനങ്ങൾ.

അലി said...

മുതൽ മുടക്ക് അല്പം കൂടുമെങ്കിലും പ്രകൃതിക്ക് കൂടുതൽ പരുക്കേല്പിക്കാത്ത സോളാർ വൈദ്യുതി ഉപയോഗിക്കുകയായിരിക്കും അഭികാമ്യം. കഴിഞ്ഞ ദിവസം വെറുമൊരു കൌതുകത്തിനായി സോളാർ മൊബൽ ചാർജർ വാങ്ങി. ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിലും തനിയെ ചാർജ് ആവുന്ന അതിപ്പോൾ വളരെ ഉപകാരപ്പെടുന്നു.

നല്ല പോസ്റ്റ്...
ആശംസകൾ!

കുന്നെക്കാടന്‍ said...

ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ഏറെ മുന്നിലാണെങ്കിലും നമ്മുടെ രാജ്യത്തെ അഞ്ചു വര്‍ഷം മാത്രം മുന്നില്‍ കണ്ടുള്ള ദീര്‍ഘവീക്ഷണമില്ലാത്ത ഭരണ കര്‍ത്താക്കള്‍ ഒന്ന് ഉണര്‍ന്നു പ്രവര്‍ത്തിക്കണം, ഊര്‍ജത്തിന്റെ ഉത്പാദനം പോലെ തന്നെ വിനിയോഗവും പ്രാധാന്യത്തോടെ പരിഗണിക്കപ്പെടണം

Jefu Jailaf said...

വളരെ നല്ലൊരു പോസ്റ്റ്‌. ഈ ബ്ലോഗ്ഗിന്റെ പേജില്‍ ഒതുങ്ങാതെ പുറം ലോകം കാണട്ടെ ഈ വിഷയം..

Yasmin NK said...

ലേഖനം കൊള്ളാം. താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. അപകടങ്ങള്‍ക്ക് കാരണം മാനേജ്മെന്റിന്റെ അപര്യാപ്തതയാണെന്ന്. ചില നേരത്തെ അശ്രദ്ധ,അല്ലെങ്കില്‍ ഒന്നും പേടിക്കാനില്ല എന്ന അമിതവിശ്വാസം അതാണു അപകടങ്ങള്‍ക്ക് കാരണം. ജപ്പാന്‍ പോലുള്ള ഒരു രാജ്യത്ത് അങ്ങനെ നടന്നെങ്കില്‍ നമ്മുടെ ഇന്ത്യയുടെ സ്ഥിതി താങ്കള്‍ ആലൊചിച്ചോ? കെടുകാര്യസ്ഥതയും അഴിമതിയും കൊടികുത്തി വാഴുകയാണു ഓരോ ഡിപ്പാര്‍ട്മെന്റിലും. ആ മനോഭാവം വരുത്തി വെക്കുന്ന നാശനഷ്ടങ്ങള്‍ ഊഹിച്ചിട്ടുണ്ടോ?
പണ്ട് ഭോപ്പാലില്‍ നടന്നത് ഓര്‍മ്മയില്ലെ. ആണവ നിലയത്തിന്റെ കാര്യത്തില്‍ പറയുന്ന പോലെ ഐസോ സൈനേറ്റ് സൂക്ഷിക്കുന്ന ടാങ്ക് എപ്പോഴും പൂജ്യം ഡിഗ്രി തനുത്തിരിക്കണം. ആ സംവിധാനം പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍ ആയിരുന്നുവെന്ന്. ഏതെങ്കിലും വിധത്തില്‍ ഗാസ് പുറത്ത് വന്നാല്‍ കത്തിച്ച് കളയാനുള്ള ഫ്ലെയിം അണഞ്ഞിട്ട് ആഴ്ചകളായിരുന്നുവെന്ന്!!
ഒരൊറ്റ രാത്രി കൊണ്ട് കൊന്ന് കളഞ്ഞത് എത്രായിരം പേരെ.
ഇനി മുല്ലപ്പെരിയാറിലും എല്ലാം കഴിഞ്ഞ് നമ്മള്‍ ബാക്കിയാകുന്നുവെങ്കില്‍ നമുക്ക് നെടുവീര്‍പ്പിടാം.അവനവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവനവന്‍ ചെയ്യാണ്ട് നമ്മള്‍ ദൈവത്തോട് പറയുന്നു കാത്തോളണേ എന്നു!!!

മുഖം മൂടി എന്താക്കി..? എന്തായാലും നന്നായി.

keraladasanunni said...

ഗൌരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്‍ 
ഇത്. എല്ലാറ്റിലും അപകട സാദ്ധ്യതയുള്ളപ്പോള്‍ താരതമ്യേന അപകടം കുറവായ മാര്‍ഗ്ഗം 
സ്വീകരിക്കേണ്ടതാണ്. സംഭവിക്കാനിടയുള്ള അപ്കടങ്ങളെ തരണം ചെയ്യാനുള്ള സംവിധാനം 
ഉണ്ടാവുകയും വേണം. വളരെ പ്രസക്തമായ പോസ്റ്റ്.

കൊമ്പന്‍ said...

ഒന്നിന് ദോഷം ചെയ്യുന്നത്തെ ഒന്നിന് ഗുനമാവുക യുള്ളൂ മാനവ രാശിക്ക് കൂടുതല്‍ ഗുണം ചെയ്യുന്നതിനെ സ്വീകരിക്കുക
പതിവ് പോലെ ബെന്ജാലിയില്‍ നിന്നുള്ള ഈ വിക്ജാന പ്രദമായ പോസ്സ്റ്റിനു നന്ദി

Fousia R said...

നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതെ എങനെ എന്ന് ഉഒരു സൂചന പോലുമില്ലല്ലോ?
നല്ലപോസ്റ്റാണ്‌ ട്ടോ.

SHANAVAS said...

ബെന്ചാലിയുടെ പോസ്റ്റ്‌ അതീവ സുന്ദരം . പക്ഷെ , അണുശക്തി നിലയങ്ങള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ അതീവ ഗുരുതരം ആണ്. സാങ്കേതികം ആയി വളരെ മുന്നിലുള്ള ജാപാന്‍ പോലും ഫുകുഷിമയുടെ മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നത് നാം കാണാതിരുന്നുകൂടാ..മറ്റു നിലയങ്ങള്‍ പുറംതള്ളുന്ന കാര്‍ബണ്‍ എത്രയോ നല്ലതാണ് , ആണവ ചോര്‍ച്ച ഉണ്ടാക്കുന്ന ഭീകരമായ അവസ്ഥയെക്കാള്‍???

ബെഞ്ചാലി said...

@ എല്ലാവരുടെയും നല്ല വാക്കുകൾക്ക് നന്ദി.

@ ഷാജു അത്താണിക്കല് : വിഷയത്തിനനുസരിച്ച് പോസ്റ്റ് എഴുതുന്നു എന്നുമാത്രം. :)


@Ali : സോളാർ എനർജി നല്ലത് തന്നെ. ഭൂമിയിലേക്ക് 174 petawatt (10˄15) സൌരോർജ്ജം ലഭിക്കുന്നതിൽ 89pw മാത്രമാണ് ഭൂമി ആഗിരണം ചെയ്യുന്നത്, അതിൽ കുറച്ചു ഭാഗം താപമായി പുറം തള്ളുന്നു. ലോകത്ത് സൌരോർജ്ജ പവർ പ്ലാന്റുകളുണ്ട്. വളരെ ചെലവേറിയതാണെന്നു മാത്രമല്ല, ഉപയോഗത്തിന്റെ ചെറിയ ശതമാനം മാത്രമെ കവർ ചെയ്യുന്നുള്ളൂ… നല്ല വാക്കുകൾക്ക് നന്ദി.

@മുല്ല : കമന്റിലൂടെ സൂചിപ്പിച്ചത് പോലെ അശ്രദ്ധ കാരണം അപകടം സംഭവിക്കുക ആണവ നിലയങ്ങൾക്ക് മാത്രമല്ല, ഭോപ്പാൽ ദുരന്തകാരണം അവർ വിശദീകരിച്ചു. അതിൽ കത്തിച്ചുകളയേണ്ട ഗ്യാസിനെ കുറിച്ച് പറയുന്നു. കത്തിച്ചു കളയാതിരുന്നത് പ്രശ്നം. ഇനി കത്തിച്ചു കളഞ്ഞാലോ, അതി മാരകമായ വിഷമാണ് അന്തരീക്ഷത്തിലേക്ക് വിടുന്നത്. അതിൽ തന്നെ കത്തിപോകാതെ പുറത്ത് വരുന്ന മീതേൻ കർബൺ ഡൈഓക്സിഡിനേക്കാൾ 21 ഇരട്ടി വിഷമണ് എന്നു മാത്രമല്ല, പരിസ്ഥിതിയെ വളരെ ദോശകരമായി ബാധിക്കുന്നതാണ്. ആയതിനാൽ അത്തരം പ്ലാന്റുകളിൽ നിന്നും ലോകം മാറി ചിന്തിക്കേണ്ടതായുണ്ട്. അതല്ലെങ്കിൽ അന്തരീക്ഷ മലിനീകരണം കാരണം ലോകം നശിച്ചുപോകാൻ കാരണമായിത്തീരും.

നിർബന്ധിതമായി മൂടി അഴിച്ചുവെക്കേണ്ടിവന്നു… :)

@Fousia R : ന്യൂക് വേസ്റ്റ് സേഫായ രീതിയിൽ സ്റ്റോറ് ചെയ്യുകയും റിപോസിറ്ററിയിൽ നശിപ്പിക്കുകയും ചെയ്യുന്നു. അത് കൊണ്ട് പ്രകൃതിക്ക് വലിയ തോതിലുള്ള പ്രശ്നങ്ങൾ ഇല്ല.

@SHANAVAS : ആണവ നിലയങ്ങൾ ലോകത്തിന്റെ പല ഭാഗത്തും ഉണ്ട്, ചോർച്ചകൾ ഉണ്ടാകാത്ത നിലയിൽ തന്നെയാണ് റിയാക്ടറുകൾ സെറ്റപ് ചെയ്തിരിക്കുന്നത്. ഇവിടെ നമ്മൾ പല വിധത്തിലുള്ള മുൻവിധികളിൽ നിന്ന് കൊണ്ട് വസ്തുതകളെ വിലയിരുത്തുന്നു. അണുനിലയങ്ങൾ പാരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നില്ല. അന്തരീക്ഷത്തിന് ഒരു ദോശവുമില്ല എന്നതല്ലെ സത്യം?

അഭിപ്രായങ്ങൾക്ക് നന്ദി

ഋതുസഞ്ജന said...

ഒന്നു ചീയാതെ മറ്റൊന്നിനു വളമാകില്ലല്ലോ ..പലതും കണ്ടില്ലാ നടിക്കേണ്ടി വരുന്നു വിജ്ഞാനപ്രദമായ പോസ്റ്റ്

Unknown said...

ദീര്‍ഘവീക്ഷണം ഇല്ലാത്തിടത്തോളം കാലം, ഒപ്പം പൊളിറ്റിക്കല്‍ ഗുണത്തിനു വേണ്ടി ഒരു ജനതയെ തന്നെ തെറ്റി ധരിപ്പിച്ചു നുക്ലയര്‍ പ്ലന്റിനെ എതിരെ സമരം ചെയ്യുന്നവര്‍ ആര് പാരിസ്ഥിതിക്ക് കോട്ടം തട്ടാത്ത മറ്റു ഉപായങ്ങളെ പറ്റി പറയുന്നില്ല.

കല്‍ക്കരി, ഡീസല്‍, താപ നിലയങ്ങള്‍ എല്ലാം തന്നെ ഇനിയുള്ള അടുത്ത പത്തുകൊല്ലത്തില്‍ ( ചിലപ്പോ കുറച്ചു കൊല്ലം കൂടി )കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ല കാരണം ഇത് കിട്ടാതെ ആവും.

സോളാര്‍ ഒരു ശാശ്വത പരിഹാരം അല്ല, കാരണം അത് സ്റ്റോര്‍ ചയ്തു വെയ്ക്കുന്ന ബാറ്ററി മൂനോ അഞ്ചോ വര്ഷം കൂടുമ്പോള്‍ മറ്റെണ്ടതുണ്ട്.

അതുകൊണ്ട് തന്നെ നുക്ലയാര്‍ എനീര്‍ജിയാണ് ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ നല്ലത് എന്ന് തോനുന്നു.

Unknown said...

മനുഷ്യ ജീവന് ഭീഷണിയില്ലാത്ത അപകടങ്ങള്‍ കുറഞ്ഞ ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗിക്കുക. ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ഊര്‍ജ്ജം.

വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ ബെഞ്ചാലിയുടെ ബ്ലോഗിനെ മറ്റു ബ്ലോഗുകളില്‍നിന്നു വേറിട്ട്‌ നിര്‍ത്തുന്നു.

Anonymous said...

അപകടത്തില്‍ നിന്നുള്ള മരണത്തിന്റെ കാര്യം നോക്കിയാല്‍ ചെര്‍ണോബിലും നേരിട്ട് കൊന്ന ആളുകളുടെ എണ്ണ തുച്ഛമാണ്. വെറും 31 പേര്‍ മാത്രം. എന്നാല്‍ ക്യാന്‍സര്‍ പടിച്ച് മരിച്ചവര്‍ 2006 ല്‍ 30,000 മുതല്‍ 60,000 വരെയാണ് സര്‍ക്കാര്‍ കണക്കില്‍. ശരിക്കും അതിലും വളരെ അധികമാകാനാണ് സാധ്യത.

അതുകൊണ്ട് ആണവ വെള്ളാനയെക്കുറിച്ച് തെറ്റിധരിക്കരുത്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കൊടുത്തുട്ടുണ്ട്.

പുനരുത്പാദിതോര്‍ജ്ജത്തേക്കുറിച്ച് ഇവിടെയും.

ajith said...

വലിയ വിഷയം. അറിവില്ലാത്തവന്‍ എന്തു പറയാന്‍..? എന്തായാലും ഞങ്ങള്‍ ഇപ്പോള്‍ ഓയില്‍ റിഗ്ഗുകളുടെ ഡ്രില്ലിംഗ് കപ്പാസിറ്റി കൂട്ടുകയാണ്. കാരണം ഓയില്‍ റിസര്‍വ് താഴ്ന്ന് താഴ്ന്ന് പോകുന്നു, ക്രമേണ ഉറവ് വറ്റുന്ന ഒരു നാള്‍ വരാതിരിക്കുമോ?????

ബെഞ്ചാലി said...

@കിങ്ങിണിക്കുട്ടി : എല്ലാം ചീഞ്ഞുകൊണ്ടിരിക്കുന്നു.. ഈ ചീഞ്ഞുനാറ്റം നിർത്തണമെന്നാണ് പറയാനുള്ളത്.

@mottamanoj : താങ്കൾ വസ്തുത പറഞ്ഞു,

@ mljagadees : ഇന്ന് ലോകത്തിന് ഭയപെടേണ്ടത് അന്തരീക്ഷ മലിനീകരണമാണ്. താപം കൂടി…, ലോകം നാശത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു. ഈ ഭൂപ്രകൃതിയെ സംരക്ഷിക്കാത്ത എല്ലാം മനുഷ്യന് നാശം തന്നെയാണ്.

ചെർണോബിൽ ദുരന്തത്തിൽ മരിച്ച ആളുകളുടെ എണ്ണത്തിൽ സംശയം പറഞ്ഞിട്ടില്ല. ആറ്റോമിക് പ്ലാന്റുകൾ ലോക പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നില്ല. നല്ല നിലക്ക് പ്രവർത്തിക്കുന്ന എത്രയോ പ്ലാന്റുകളുണ്ട്. മനുഷ്യരെ കൊല്ലുന്നത് മനുഷ്യരുടെ അശ്രദ്ധയാണ്. ചെർണോബിലിനെ പോലെ തന്നെയല്ലെ ഭോപ്പാൽ ദുരന്തവും? ലോകത്ത് വർദ്ധിച്ചു വരുന്ന പൊളൂഷൻ തടയാൻ എന്താണ് മാർഗം? പവറ് ഇല്ലാതെ ലോകത്തിന് മുന്നോട്ട് പോകാൻ കഴിയില്ല എന്നിരിക്കെ പവറിനു വേണ്ടി എന്ത് പ്രതിവിധിയാണ് താങ്കൾക്ക് പകരം വെക്കാനുള്ളത് എന്നുകൂടി അറിഞ്ഞാൽ നന്ന്.

@തെച്ചിക്കോടന്‍ : നല്ല അഭിപ്രായങ്ങൾക്ക് നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്ന് ഒരോ വർഷവും ഭൗമാന്തരീക്ഷത്തിലേക്ക് വമിക്കുന്നത് മുപ്പത് ബില്ല്യൻ ടൺ കാർബൺ ഡൈഓക്സൈടാണ്. ഓരോ സെകന്റിലും 800 ടൺ കാർബൺ അന്തരീക്ഷത്തിലേക്ക് വിടുമ്പോൾ ന്യൂക്ലിയർ പ്ലാന്റ് ഒന്നും പുറത്തേക്ക് വിടുന്നില്ല, മാത്രമല്ല മറ്റു പ്ലാന്റുകളിലെ വേസ്റ്റുകളെ കണക്കിലെടുത്താൽ ന്യൂക്ലിയർ വേസ്റ്റ് താരതമ്യേന വളരെ കുറവാണ്. ന്യൂക്ലിയർ വേസ്റ്റുകളെ ശരിയാം വിധം ഡിസ്പോസ് ചെയ്യുകയാണെങ്കിൽ ലോകത്തിന് ഒരു തരത്തിലും ഭീഷണിയല്ല.

പിന്നെ കാറ്റും,സോളാറും ഇത്തരത്തിൽ വേയ്സ്റ്റുണ്ടാക്കാത്തവ തന്നെയാണ്...

പട്ടേപ്പാടം റാംജി said...

കൂടുതല്‍ ചിന്തിക്കേണ്ട ചര്‍ച്ച ചെയ്യപെടെണ്ട വിഷയവുമായി വീണ്ടും....

Lipi Ranju said...

നല്ല വിഷയം, നന്നായി പറഞ്ഞു...
മുല്ല പറഞ്ഞപോലെ ജപ്പാന്‍ പോലുള്ള ഒരു രാജ്യത്ത് അങ്ങനെ നടന്നെങ്കില്‍ നമ്മുടെ ഇന്ത്യയുടെ സ്ഥിതി എന്താവും !

Unknown said...

മുല്ല പറഞ്ഞതിനോട് യോജിക്കാന്‍ വയ്യ.

അങ്ങിനെയെങ്കില്‍ ISRO പോലുള്ള വിഭാഗങ്ങള്‍ നല്ലത് പോലെ പ്രവര്‍ത്തിക്കില്ലലോ ?

എല്ലാതരം പഴുതുകളും അടച്ചതിന് ശേഷം മറ്റുസ്ഥലത്ത് ഉണ്ടായ പ്രശ്നങ്ങള്‍ പഠിച്ചതിനു ശേഷവും വേണം ഇത്തരം പ്രോജെക്ടുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍.

നുക്ലിയാര്‍ എനര്‍ജി എന്നത് ഒരു വലിയ ശാസ്ത്രത്തെ കീഴടക്കലാണ്. എത്രയോ നാളത്തെ പരിശ്രമഫലമായാണ് ഇങ്ങനൊന്നു ഉണ്ടാവുന്നത് എന്നെങ്കിലും ആലോചിക്കാതെ അതിന്‍റെ നെഗറ്റീവ് വശത്തെ മാത്രം പറയുന്നത് ശരിയല്ല.

Anonymous said...

താങ്കള്‍ പറഞ്ഞത് ശരിയാണ്. ഇന്നത്തേ ഏറ്റവും വലിയ പ്രശ്നം താപനിലാ വര്‍ദ്ധനവും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റവുമാണ്. പക്ഷേ അതിന് നിര്‍ദ്ദേശിക്കുന്ന പരിഹാരം ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കിയാലെന്തുചെയ്യും.

ആറ്റോമിക് പ്ലാന്റുകൾ ലോക പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നില്ല എന്ന് താങ്കള്‍ എന്തടിസ്ഥാനത്തിലാണ് പറയുന്നത്.

ഈ നിലയങ്ങളുടെ തുടക്കം യുറേനിയം ഖനനത്തിലാണ് തുടങ്ങുന്നത്. മലിനീകരണം അവിവെച്ച് തന്നെ തുടങ്ങുന്നു. അയിരില്‍ നിന്ന് യുറേനിയം ശേഖരിച്ച ശേഷം ബാക്കിവരുന്ന ആണവവികിരണ ശേഷിയുള്ള മാലിന്യങ്ങള്‍ അതുപോലെ ഉപേക്ഷിക്കുകയാണ് പതിവ്. ഇന്‍ഡ്യയിലും ലോകം മുഴുവനും ഇതാണ് നടക്കുന്നത്. ആ വികിരണങ്ങളേറ്റ് ആളുകള്‍ പടിപടിയായി രോഗങ്ങള്‍ക്കടിമപ്പെട്ട് മരിക്കുന്നു.

പിന്നെ ഉപയോഗം കഴിഞ്ഞ യുറേനിയത്തിന്റെ കാര്യം അതിനേക്കാള്‍ പ്രശ്നമാണ്. അത് ലക്ഷക്കണക്ക് വര്‍ഷങ്ങള്‍ തണുപ്പിച്ച് സംരക്ഷിക്കണം. അതിന് വേണ്ട ഊര്‍ജ്ജം കൂടി കണക്കാക്കിയാല്‍ ആണവോര്‍ജ്ജം നെഗറ്റീവ് ഊര്‍ജ്ജമാണ് നമുക്ക് നല്‍കുന്നത്.

പവറിനു വേണ്ടി പ്രതിവിധി ഊര്‍ജ്ജ ദക്ഷതയും പുനരുത്പാദിതോര്‍ജ്ജവുമാണ്. ഒരുപാട് എതിര്‍പ്പുണ്ടായിട്ടും മാധ്യമ ശ്രദ്ധയില്ലാഞ്ഞിട്ടും ആ രംഗത്ത് വലിയ മുന്നേറ്റമാണ് ലോകത്ത് നടക്കുന്നത്.

A said...

ഇത് വരെയുള്ള വായനകളില്‍ ന്യൂക്ളിയര്‍ എനര്‍ജ്ജി ഒരു വയബ്ള്‍ ഓള്‍ട്ടര്‍നെറ്റിവ് ആയി തോന്നിയിട്ടില്ല. അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതും, വായിച്ചിട്ടുണ്ട് കുറച്ചൊക്കെ. എന്നാല്‍ ബെന്ജാലി ഇവിടെ എഴുതിയതിനെ ഖണ്ഡിക്കാന്‍ തക്ക വിധത്തില്‍ റിസേര്‍ച്ച് ചെയ്തിട്ടില്ല, ഒര്‍മ്മയിലും ഇല്ല. ബഹുമാനിക്കുന്ന പല വലിയ എഴുത്തുകാരും ആത്യന്തികമായി നാശകരമാണിത് എന്ന് പറയുന്നതാണ് കണ്ടിട്ടുള്ളത്.

വഴിപോക്കന്‍ | YK said...

കാർബൺ ഡൈഓക്സൈഡു എമിഷന്‍ (Greenhouse gas emission) കുറവാണ് എന്നത് കൊണ്ടാണല്ലോ പല രാജ്യങ്ങളും ന്യൂക്ലിയാര്‍ പവറിന്റെ ചിലവും ഡിസ്പോസ് ചെയ്യാനുള്ള ബുദ്ധിമുട്ടും അവഗണിച്ചു അതിനു പിന്നാലെ പോകുന്നത്.

See this fig http://www.world-nuclear.org/uploadedImages/org/education/IAEA%202000%281%29.gif

ബെഞ്ചാലി said...

@ mljagadees : ഒരു ചിലവുമില്ലാതെ എല്ലാം വേറുതെ മാറ്റിയെടുക്കാൻ പറ്റുന്നതല്ല. അതിനാൽ തന്നെ എനർജ്ജിക്കുവേണ്ടി പ്യായോഗികമായ രീതികൾ സ്വീകരികേണ്ടിയിരിക്കുന്നു. ആറ്റോമിക് പ്ളാന്റുകൾ ഏറ്റവും ഉത്തമം എന്ന് എനിക്ക് വാദവുമില്ല. എന്റെ പോസ്റ്റിൽ, ഗ്രീൻ എനർജ്ജിയെ കുറിച്ചെഴുതിയതിൽ മാറ്റം ആവശ്യമായവയുണ്ട്.. അറ്റോമിക് നിലയങ്ങളെ കുറിച്ച് അനാവശ്യ ഭീതി പറയുന്നവർ യഥാർത്ഥ്യങ്ങൾക്കെതിരെ കണ്ണടക്കുന്നു. ഇന്ന് ലോകത്ത് ഏറ്റവും അപകടകരമായതും ലോകത്ത് ഏറ്റവും കൂടുതലായി ഉപയോഗപെടുത്തുന്നതുമായ കല്കരി, ഗ്യാസ്, തുടങ്ങിയവയെ കുറിച്ച് ഇത്തരം ആളുകൾക്ക് ഒന്നും പറയാനില്ല. കാരണം അവക്ക് പകരക്കാരനാവാൻ ന്യൂക് അല്ലാതെ മറ്റൊന്നില്ല. കോള്‌ പ്രോസസിൽ അപകടകരമായ മെറ്റീരിയലുകളുണ്ട്, അത് എമിറ്റ് ചെയ്യുന്ന ടോക്സിക് അതിഭയാനകമാണ്‌. അവയുടെ വേസ്റ്റും അതുപോലെ തന്നെ. അതൊന്നുമല്ല ഇവിടെ സൂചിപ്പിക്കുന്നത്, അവയൊക്കെ ഒരു പ്രത്യേക സ്ഥലങ്ങളിൽ ഒതുങ്ങുന്നു, എന്നാൽ ഇത്തരം വസ്തുക്കളിലൂടെ അറ്റ്മോസ്ഫിയറിലേക്ക് എത്തിപെട്ട് രൂപീകൃതമാകുന്ന ഗ്രീൻഹൌസ് ഗ്യാസുകളിലേക്ക്, അത് ലോകത്തിന്‌ മൊത്തത്തിൽ ബാധിക്കുന്നതായിത്തീരുന്നു. അതിനു പകരം അപ്രായോഗികമായ മാർഗങ്ങളെ കുറിച്ച് പറഞ്ഞിട്ടു കാര്യമില്ല. ഇവിടെ വഴിപോക്കൻ എന്ന സുഹൃത്ത് നല്കിയ ചാർട്ട് ശ്രദ്ധിക്കുക, ന്യൂക് അറ്റ്മോസ്ഫിയറിൽ വളരെ ചെറിയതോതിൽ മാത്രമെ ബാധിക്കുന്നുള്ളൂ എന്നതാണ്‌ സത്യം.

ബെഞ്ചാലി said...

@ Salamji : എഴുത്തുകാരും ഫുദ്ധിജീവികളും പലപ്പോഴും യഥാർത്ഥ്യം മനസ്സിലാക്കാതെ ജനങ്ങളുടെ 'ഭീതി'ക്കൊപ്പം നിന്ന് സംസാരിക്കുന്നു. ഈ ലോകത്തിന്‌ നാശമുണ്ടാക്കാത്ത മാർഗ്ഗങ്ങളിലൂടെ മുന്നോട്ട് പോകാൻ ലോകത്ത് ഒഴിവാക്കേണ്ട കുറെ പ്ളാന്റുകളുണ്ട്. ഒരു സെകന്റിൽ 800 ടൺ അപകടകരമായ വാതകങ്ങളാണ്‌ അന്തരീക്ഷത്തിലേക്ക് പോകുന്നത്. അതിനേക്കാൾ അപകടകരമായ വേറെ എന്തുണ്ട്?. ഇവിടെ വഴിപോക്കൻ എന്ന സുഹൃത്ത് കൊടുത്ത ഗ്രാഫ് ശ്രദ്ധിക്കുമല്ലൊ.

Anonymous said...

മറ്റുള്ളര്‍ ഏതെങ്കിലും ഒന്നിനെ എതിര്‍ത്തോ എതിര്‍ത്തിലയോ എന്നതിന്റെ അടിസ്ഥാനത്തില്‍ ആണവോര്‍ജ്ജം എങ്ങനെ നല്ലതാകും?

ആണവോര്‍ജ്ജത്തിന് ബദല്‍ കല്‍ക്കരിയാണെന്ന് പ്രചരിപ്പിക്കുന്നതും ആണവ ലോബിയുടെ തന്ത്രമാണ്. ഇവഎല്ലാം ഫോസില്‍ ഇന്ധനങ്ങളാണ്. ഇവയില്‍ നിന്നെല്ലാം നാം മാറേണ്ടതുണ്ട്.

ആണവോര്‍ജ്ജത്തിന് കാര്‍ബണ്‍ ഉദ്‌വനം കുറവാണെന്ന് പറയുന്നതും തട്ടിപ്പാണ്. ആണവ നിലയത്തിന് 40 വര്‍ഷമാണ് ആയുസ്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഈ കാലയളവില്‍ അതിന് കാര്‍ബണ്‍ ഉദ്‌വനം തീരെ ഇല്ലെന്ന് പറയാം. പക്ഷേ നിലയവും സമ്പുഷ്ട യുറേനിയവും പ്രകൃതിയില്‍ തനിയെ മുളച്ചുവരുന്നതല്ലല്ലോ. നിലയത്തിന് മുമ്പും നിലയത്തിന് ശേഷവും എന്താണ് സംഭവിക്കുന്നത്? ആ കണക്ക് എവിടെയാണ് ചേര്‍ക്കുന്നത്. അതും കൂടി ചേര്‍ത്താല്‍ കാര്‍ഭണിന്റെ അളവ് കൂടുതലാണെന്ന് കാണാം.

സാമ്പത്തിക ബദ്ധ്യതയുടെ കാര്യം അതിലും കഷ്ടമാ​ണ്. സ്വകാര്യവത്കരണത്തിന്റെ രാജാക്കന്‍മാരുടെ നാടായ അമേരിക്കയില്‍ വാള്‍ സ്റ്റ്രീറ്റ് ആണവ നിലയങ്ങള്‍ക്ക് നിക്ഷേപം നടത്തില്ല. കൂടുതല്‍ വിവരങ്ങള്‍ എന്റെ സൈറ്റില്‍ കൊടുത്തിട്ടുണ്ട്. നികുതിദായകരുടെ പണം സര്‍ക്കാരിന് പന്താടാനുള്ളതല്ലേ.

Anonymous said...

വായിച്ചു ... ഇതില്‍ പറയുന്ന കാര്യങ്ങളൊക്കെ ചെറിയ തോതില്‍ എല്ലാവര്ക്കും അറിയാം പക്ഷെ ആരു ശ്രദ്ധിക്കാന്‍ ... ഓരോരുത്തര്‍ക്കും അവരുടെ കാര്യം മാത്രം .. ദൈവം നല്‍കിയ അനുഗ്രഹത്തെ നമ്മള്‍ വേണ്ട രൂപത്തില്‍ ഉപയോഗിച്ചിരുന്നെങ്കില്‍.. വീണ്ടും വളരെ നല്ല പോസ്റ്റു...സമ്മാനിച്ചിരിക്കുന്നു.. ആശംസകള്‍...

ശ്രീജിത് കൊണ്ടോട്ടി. said...

വളരെ ഗൌരവകരമായ വിഷയം ആണ് താങ്കള്‍ ഇവിടെ അവതരിപ്പിച്ചത്. യോജിക്കുന്നു.

A said...

ബെര്‍ലിന്‍: രാജ്യത്തെ മുഴുവന്‍ ആണവനിലയങ്ങളും 2022ഓടെ അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസം ജര്‍മന്‍ പാര്‍ലമെന്റിന്റെ അധോസഭ അംഗീകാരം നല്‍കി. 79 നെതിരെ 513 വോട്ടിനാണ് ജര്‍മനിയിലെ 17 ഓളം ആണവനിലയങ്ങള്‍ അടച്ചുപൂട്ടാന്‍ പാര്‍ലമെന്റ് തീരുമാനിച്ചത്. പ്രതിപക്ഷാംഗങ്ങളില്‍ ഭൂരിഭാഗവും അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം, എട്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

നിലവില്‍ മൊത്തം ഊര്‍ജ്ജാവശ്യത്തിന്റെ 24 ശതമാനവും ജര്‍മനി കണ്ടെത്തുന്നത് ആണവ സ്രോതസ്സുകളില്‍ നിന്നാണ്. 2020ഓടെ, ജലം, കാറ്റ് , സൗരോര്‍ജ്ജം, ബയോഗ്യാസ് തുടങ്ങിയ പാരമ്പര്യ ഊര്‍ജ സ്രോതസുകളില്‍ നിന്ന് 35 ശതമാനം ഊര്‍ജ്ജം കണ്ടെത്തുമെന്ന് ജര്‍മനി നേരത്തെ പ്രസ്താവിച്ചിരുന്നു.

ബെഞ്ചാലി said...

@ mljagadees : മറ്റുൾലവരുടെ എതിർപ്പല്ല അടിസ്ഥാനമാക്കിയത്, പൊളൂഷനാണ്, അത് ലോകത്തെ മൊത്തം നശിപിച്ച് കളയും.. പ്രായോഗികമായി ഊര്ജ്ജ ദക്ഷതയും പുനരുത്പാദിതോര്ജ്ജവുമെല്ലാം എന്തൊക്കെയാണ്? ആണവോർജ്ജത്തിന് കാർബൺ കൂടുതലാണെന്ന് വെറും വാക്ക് പറഞ്ഞത് കൊണ്ടായില്ല.

ഇന്ന് കോളാണ് കൂടുതലായും ഇന്ധനമായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കാര്യമായി അതിനെതിരെ എഴുതിയത്. എല്ലാ ഫോസിൽ ഇന്ധനങ്ങളും പ്രകൃതിക്ക് നാശമാണ്. ന്യൂക് പ്ലാന്റുകളുടെ കാലാവധി പരിധി കൂട്ടുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു, ജർമ്മൻ ന്യൂക് പ്ലാന്റ് ലൈഫ് 12 വർഷം കൂടി നീട്ടി. ന്യൂക് വിഷയത്തിൽ പല സേഫ്റ്റി പോളിസികളും ഏജൻസികളുമുണ്ട്. റീകമ്മീഷൻ ചെയ്യേണ്ടത് സേഫ്റ്റി പോളിസികൾക്കനുസരിച്ച് നിശ്ചയിക്കുന്നു.

ബെഞ്ചാലി said...

@Salamji : 2022ൽ കൂടുതൽ പ്ലാന്റുകളും അടച്ച് പൊട്ടാൻ തീരുമാനിച്ചത് 12 വർഷം കൂടി ലൈഫ് സ്പാൻ എക്സ്റ്റെന്റ് ചെയ്തതിനു ശേഷമാണ് :) ഓരോ രാജ്യത്തും ന്യൂക് വിഷയത്തിൽ സേഫ്റ്റി പോളിസികളുമുണ്ട്. അതിനനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ യതൊരൂ പ്രശ്നവുമില്ല. എന്നാൽ ഇന്ന് ഗ്രീൻ എനർജ്ജിയിലേക്ക് പോകുന്നു എന്നു പ്രഖ്യാപിച്ചു ജർമ്മൻ തിരഞ്ഞെടുത്തിരിക്കുന്നതിൽ, ജലം, സൌരോർജ്ജം തുടങ്ങിയ അംഗീകരിക്കാവുന്ന ഗ്രീനി എനർജ്ജി സോർസുകളുടെ കൂടെ ഗ്രീൻഹൌസ് ഗ്യാസ് ഫോം ചെയ്യാൻ കാരണമാവുന്ന ബയോഗ്യാസ് ചേർത്തത് പരിസ്ഥിതിയെ സ്നേഹിക്കുന്നവർക്ക് അംഗീകരിക്കാവുന്നതല്ല.

Renjith said...

ബെഞ്ചാലി..നല്ല പോസ്റ്റു ..പക്ഷെ താങ്കളോട് അല്പം വിയോജിക്കുന്നു...പാരിസ്ഥിതിക മലിനീകരണം എന്ന അര്‍ഥത്തിലുള്ള കുറഞ്ഞ അളവ് ആണവതിന്റെ കാര്യത്തില്‍ താന്കള്‍ പറയുന്നതില്‍ യുക്തിയുണ്ട്...പക്ഷെ റിയാക്ടരുകളിലെ ഖനജലം കൈകാര്യം ചെയ്യുന്ന രീതിയുടെ യുടെ പിഴവോ മറ്റു അനുബന്ധ ഉപകരണങ്ങള്‍ പിഴക്കുന്നതോ അല്ല ആണവാതെ എതിര്‍ക്കാനുള്ള കാരണം... മനുഷ്യ സഹജമായ പിഴവുകള്‍ വന്നാല്‍ അതിനു ശേഷം ഉണ്ടായേക്കാവുന്ന മഹാ ദുരന്തത്തെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ പരിമിതിയാണ് ഇവിടത്തെ വിഷയം...ആ അര്‍ഥത്തില്‍ അത് ഒരു ഭാസ്മാസുരന്‍ ആണെന്നത് കൊണ്ടാണ് ലോക രാഷ്ട്രങ്ങള്‍ ഇപ്പോള്‍ ജര്‍മനിയടക്കം അവ നിര്‍ത്താന്‍ തീരുമാനിക്കുനത് ..ആണവത്തിന്റെ കാര്യത്തില്‍ ഒരു സുപ്രഭാതത്തില്‍ അവ നിര്‍ത്താന്‍ കഴിയില്ല..അതിനാവശ്യമായ സ്വാഭാവിക സമയം ആണെന്ന് തോന്നുന്നു ജര്‍മനി എടുക്കുന്നത്..ഫേസ് ബുക്കിലെ ഒരു കമന്റു ചെര്തോട്ടെ...

ഞാന്‍ ആണവ വൈദ്യുതിക്കെതിര് പറയുന്നതിന്റെ പ്രധാന കാരണം അതിനെ അടക്കാനും കൈകാര്യം ചെയ്യാനും ഇന്ന് ശാസ്ത്രം വളര്‍ന്നിട്ടില്ല എന്നത് കൊണ്ട് മാത്രമാണ്...ഒരു പക്ഷെ നാളെ ശാസ്ത്രം അതിനെ സുരക്ഷിതമാക്കിയെക്കം..പക്ഷെ ഇന്നത്‌ സുരക്ഷിതമല്ല എന്ന് മാത്രമല്ല അത്യന്തം അപകടകരവും കൂടിയാണ് അതിനാല്‍ നമ്മുടെ പ്രാഥമിക പരിഗണനകള്‍ മാറിയെ പറ്റ്.....


ആണവ വിരുദ്ധ പ്രസ്ഥാനങ്ങളെ നിര്‍വീര്യമാക്കാന്‍, യുജിന്‍ വിഗ്നര്‍ എഴുതി, " ശാസ്ത്രത്തിന്റെ മഹത്തായ നേട്ടങ്ങളില്‍ ഒന്നാണ് ആണവ റിയാക്ടറുകള്‍ ......... പൌരന്മാര്‍ തങ്ങളുടെ മുഴുവന്‍ ജീവിത കാലത്തായി രണ്ടു സിഗരട്ട് വലിക്കുന്നത്ര ദോഷം പോലും വരില്ല ആണവ വികിരണങ്ങള്‍ കൊണ്ട്. ആദ്യത്തെ തീവണ്ടി വന്നപ്പോള്‍ ആളുകള്‍ ഭയപ്പെട്ട പോലെയാണിത്... ". പക്ഷെ ഈ ആണവ ശാസ്ത്രഞ്ഞനെയും കൂടരെയും ജനം തള്ളിക്കളഞ്ഞു . ആണവ റിയാക്ടറുകള്‍ ഉയര്‍ത്തുന്ന ഭീഷണി അമേരിക്കയില്‍ കൂടുതല്‍, കൂടുതല്‍ ജനങ്ങള്‍ക്ക്‌ ബോധ്യമായി തുടങ്ങി. ഈ വികാരങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു, 1979 ല് ത്രീ മൈല്‍ ഐലന്റ് റിയാക്ടറില്‍ നടന്ന അത്യാഹിതം. അസാധാരണമായ ഭാഗ്യം കൊണ്ട് മാത്രമാണ് അത്, ചെര്നോബില്ലില്‍ നടന്നത് പോലുള്ള ഒരു പൊട്ടിത്തെറിയില്‍ കലശിക്കതിരുന്നത്. അമേരികന്‍ ജനത ഭയചകിതരായി, ആണവ ലോബി നിശബ്ദമായി അവസാനം അമേരികന്‍ ഗവന്മേന്റ്റ് തീരുമാനിച്ചു, ആണവ റിയാക്ടറുകള്‍ വേണ്ട. !!!!. പണി പൂര്‍ത്തിആയതൊഴികെ മറ്റെല്ലാറ്റിന്റെയും പണി നിര്‍ത്തി. ചിലവ താപ നിലയങ്ങലാക്കി. 1978 നു ശേഷം ഒരു പുതിയ ആണവ നിലയം പോലും അമേരിക്കയില്‍ നിര്‍മ്മിച്ചിട്ടില്ല. !!!!!അമേരിക്കയുടെ ആകെ വൈദുത ഉത്പാദനത്തിന്റെ 16-17 ശതമാനം മാത്രമാണ് ആണവതിന്റെ പങ്ക്‌..കാര്യങ്ങള്‍ എങ്ങനുണ്ട്...?ഇന്നിതാ ജര്‍മ്മനിയും.

ബെഞ്ചാലി said...

@ രഞ്ജിത് : എപ്പൊഴെങ്കിലും പ്രശ്നം ഉണ്ടായേക്കാമെന്നതും പറഞ്ഞു ഒരു പ്രശ്നപരിഹാരത്തിനു പകരമായി നിര്ദ്ദേശിക്കുന്നത് അതിനേക്കാള് ഭയാനകമായതാകുമ്പോള് എങ്ങിനെയാണ് നമുക്ക് അത്തരം സംരഭങ്ങളോട് യോജിക്കാനാവുക? ഇന്ന് ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഗ്രീന് ഹൌസ് ഗ്യാസ് ഫോര്മേഷനാണെന്നിരിക്കെ, അതിന് കാരണമാകുന്ന വസ്തുക്കളെ ന്യൂകിനു പകരം വെക്കുന്നു എന്നറിയുക.

അഭിപ്രായം രേഖപെടുത്തിയതിനു നന്ദി

Moh'd Yoosuf said...
This comment has been removed by the author.
വീകെ said...

സാധാരണക്കാർ പേടിക്കുന്നത് അതിന്റെ അണുവികിരണമാണ്. തലമുറകളെപ്പോലും നശിപ്പിക്കുന്നതാണ് അതിന്റെ ശക്തി. രണ്ടാമത് ബാക്കി വരുന്ന ‘വേസ്റ്റ്’ ഫലപ്രദമായി നിർമ്മാർജ്ജനം ചെയ്യാൻ ഇനിയും ഒരു വഴി കണ്ടെത്തിയിട്ടില്ല. ഇതു രണ്ടും എന്നും നമ്മുടെ നാട്ടിൽ വലിയ ഭിഷണി തന്നെ ആയിരിക്കും.

ആയിടക്ക് കേട്ടിരുന്നു, ഇനി എന്തെങ്കിലും അപകടം ഉണ്ടായാൽ അത് നിർമ്മിച്ചു നൽകുന്ന വിദേശ കമ്പനികൾക്ക് യാതൊരു നഷ്ടവും ഇല്ലത്രെ. എല്ലാം നമ്മുടെ സർക്കാരിനു മാത്രം. ഇതു കൂടി ആയാൽ എന്തിനും ഏതിനും കമ്മീഷനിൽ മാത്രം കണ്ണും നട്ടിരിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്തരുമടങ്ങുന്നവരുടെ ലോകത്ത് ആണവപ്ലാന്റുകളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളു...?

ജയിംസ് സണ്ണി പാറ്റൂർ said...

വളരെ ശ്രദ്ധേയമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍

ഫൈസല്‍ ബാബു said...

താങ്കളുടെ ഈ പോസ്റ്റില്‍ പുതിയൊരു അറിവ് എനിക്ക് കിട്ടി തുറന്നു പറയാലോ ഞാനും ഒരു മിഥ്യാധാരണയില്‍ ആയിരുന്നു ...അറിവ് നുകരാന്‍ ഇനിയും വരും ...ഇതന്റെ മറ്റൊരു ഇഷ്ടപെട്ടെ ബ്ലോഗ്‌..

ശിഖണ്ഡി said...

സൂനാമി നക്കിത്തുടച്ച ജപ്പാനിലെ പകുതിയിലേറെ ആണവനിലയങ്ങളും പ്രശ്‌നബാധിതമാണെന്ന് അവിടത്തെ ദേശീയ സുരക്ഷാ ഏജന്‍സി. 2022-നകം ജര്‍മനിയിലെ എല്ലാ ആണവനിലയങ്ങളും അടച്ചുപൂട്ടാന്‍ ഭരണസമിതിയുടെ ഉന്നതതലയോഗം തീരുമാനിചിരിക്കുന്നു . ഇന്ത്യയുടെ ഭാവി എന്ത്?

ദൃശ്യ- INTIMATE STRANGER said...

vaayichu :))

K.P.Sukumaran said...

ഇതില്‍ നിന്ന് ഒരു ചില വരികള്‍ ഞാന്‍ കടമായി എടുക്കുന്നു, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ :)

Related Posts Plugin for WordPress, Blogger...