പരീക്ഷ കഴിഞ്ഞു എല്ലാവരും പുതിയ അധ്യായനത്തെ കുറിച്ച് ഗൌരവമായി ആലോചിക്കുന്നു. തങ്ങളുടെ മക്കൾക്ക്, സഹോദരി സഹോദർന്മാർക്ക് ഗൈഡ് നൽകേണ്ടവർ ഭാവി ജീവിതം പച്ചപിടിപ്പിക്കാൻ വേണ്ടത് ഏത് വിഭാഗത്തിൽ പെട്ട വിദ്യാഭ്യാസമാണെന്ന് തലപുകഞ്ഞാലോചിച്ച് തിരഞ്ഞെടുക്കുന്നത് സ്വസ്ഥതയുള്ള ഒരു ഭാവി ലക്ഷ്യമിട്ടാണെങ്കിലും യഥാർത്ഥത്തിൽ കണ്ടുകൊണ്ടിരിക്കുന്നത് സ്വസ്ഥത നഷ്ടപെട്ട മനുഷ്യർ സ്വസ്ഥതക്ക് വേണ്ടിയല്ല ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും എന്നതാണ്. വൈറ്റ് കോളെർ ജോലി.. തലക്കകത്തുള്ളത് ഇളകിമറിഞ്ഞാലും വേണ്ടില്ല, ശരീരമിളകാത്ത ജോലി. അതാണ് നമ്മൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത് എന്നതാണ് ഈ വിഷയത്തെ അനലൈസ് ചെയ്താൻ നമുക്ക് മനസ്സിലാകുന്നത്.
സാമ്പത്തികമായി ഉയർന്നുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ പ്രധാനപെട്ട വരുമാന മേഖലയില്‍ കമ്പ്യൂട്ടറ് സെക്ടറും ഉള്‍പെടുന്നു. കമ്പ്യൂട്ടറ് സംബന്ധമായ ജോലികളില്‍ മലയാളികളാണ് എവിടേയും ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. മെട്രൊ നഗരങ്ങളില്‍ മാത്രമല്ല, വിദേശ രാഷ്ട്രങ്ങളിലെ ഐ.ടി. വിഭാഗത്തിൽ ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ കൂടുതലായി കാണാൻ കഴിയുന്നു. ഒരു കാലത്ത് ടൈപ് റൈറ്ററുകളിലായിരുന്നു ഇങ്ങിനെ ഒരു ആധിപത്യം സ്ഥാപിച്ചിരുന്നത്. കമ്പ്യൂട്ടറിന്റെ വരവോട് കൂടി ടൈപ് റൈറ്ററുകൾ മാറ്റപെട്ടു എങ്കിലും മലയാളികൾ മാറ്റപെട്ടില്ല എന്നത് മേഖലയിൽ മലയാളികളുടെ താല്പര്യമാണ് എടുത്ത് കാണിക്കുന്നത്.
ടൈപിങ് പരിജ്ഞാനം മലയാളികളെ ഓഫീസ് ജോലികളില്‍ നിലനിര്‍ത്താന്‍ വളരെ സഹായിച്ചിട്ടുണ്ട്. ഓഫീസ് അപ്ളികേഷനുകള്ക്കപ്പുറം കമ്പ്യൂട്ടറില്‍ ഉയര്‍ന്ന നിലയിലുള്ള പഠനം ആഗ്രഹിച്ചാണ് പലരും പ്രോഗ്രാം കോഡിങ്ങ് പഠിക്കാനിറങ്ങുന്നത്. പ്രോഗ്രാമിങ് ലോജിക്ക് ആലോചിച്ചു ടെൻഷനടിച്ചു ചെറുപ്പത്തിലെ മനുഷ്യനെ വൃദ്ധരാക്കുന്ന തരത്തിലുള്ള ജോലികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഇന്ന് നാട്ടില്‍ വളരെ പരിതാപകരമായ നിലയിലേക്ക് വരുന്ന സാമൂഹിക സാമ്പത്തിക വിഷയങ്ങളില്‍ പഠിക്കുകയാണെങ്കില്‍ സ്വന്തം നാട്ടില്‍ സേവനം ചെയ്യാന്‍ കഴിയുമെന്ന് മാത്രമല്ല സേവനം സ്വന്തം നാടിന് വേണ്ടിയാകുമ്പോള്‍ മഹത്തായതായി മാറുന്നു. ഇന്നത്തെ കണക്കുകളില്‍ സാമൂഹിക വിഷയങ്ങളില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തവരുടെ കണക്ക് വളരെ ഭയാനകമാണ്. ആ വിഷയങ്ങള്‍ക്ക് മൂന്നാങ്കിട പരിഗണന നല്കി എല്ലാവരും മാറ്റി നിര്‍ത്തുന്നു. വരും കാലങ്ങളില്‍ സാമൂഹിക വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കും. ഇന്നു പഠിക്കാന്‍ കുട്ടികളെ ലഭിക്കാത്ത ഇത്തരം വിഷയങ്ങള്ക്കാവും നാളെ മാര്‍കറ്റ്. അതിനാൽ ഈ അദ്ധ്യായന വർഷം വിഷയം സെലക്ട് ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുക എന്നുമാത്രമാണ് ഈ വിഷയത്തിൽ ബെഞ്ചാലിയിലൂടെ നിങ്ങളോട് എനിക്ക് ഉണർത്താനുള്ളത്.
ഐ.ടി. മേഖല :
ചില കമ്പനികളിൽ പ്രോഗ്രാമിങ് എന്നാൽ റൺ ചെയ്തുകൊണ്ടിരിക്കുന്ന പ്രോഗ്രാമുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ അത് ശരിയാക്കുക എന്ന ജോലിയായിരിക്കും ഉണ്ടാവുക. ചില സെക്ടറുകളിൽ കാര്യമായി ജോലികളില്ലാതെ വിലസുന്ന നെറ്റ് വർക്ക് തുടങ്ങിയ ഏതാനും കുറച്ച് ഫീൽഡിലുള്ളവരെ കണ്ടാണ് നല്ല സുഖമുള്ള ജോലി എന്ന നിലക്കാണു നാം നമ്മുടെ വേണ്ടപെട്ടവരെ പ്രോഗ്രാമിങ് ഫീൽഡിലേക്ക് പറഞ്ഞയക്കുന്നത്. നാം കാണുന്ന തരത്തിലുള്ള കമ്പനികളും പൊസിഷനുകളും വേണ്ടപെട്ടവർക്ക് ലഭിച്ചുകണമെന്നില്ല.
വിദേശ രാജ്യങ്ങളെ ലക്ഷ്യമിട്ട് നാട്ടിൽ ഉയർന്നു വന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതലും കമ്പ്യൂട്ടറ് ഇൻസ്റ്റിറ്റ്യൂട്ടുകളാണ്. അതിൽ ഓഫീസ്, സെക്രട്ടറിയൽ ജോലികളെ ലക്ഷ്യമിട്ട് ഓഫീസ് ആപ്ളികേഷൻസ് പഠിക്കുന്നവരുണ്ടെങ്കിലും കൂടുതൽ പേരും കമ്പ്യൂട്ടറിലെ ഉയർന്ന നിലവാരത്തിൽ എത്തുക എന്നനിലക്ക് ‘പ്രോഗ്രാമിങ്ങ് ‘ ലെവലിലേക്ക് കളം മാറിച്ചവിട്ടുന്നവരാണ്.
മെഡിസിനെ പോലെ തന്നെ കമ്പ്യൂട്ടറിലും പലതരം സ്പെഷ്യലൈസ് ചെയ്ത പഠനങ്ങളുണ്ട്. ഹാർഡ് വേറ്, നെറ്റ് വേറ്, സോഫ്റ്റ് വേറ് എന്നീ പ്രധാനപെട്ട മൂന്ന് വിഭാഗങ്ങൾക്കുള്ളിൽ തന്നെ കണക്കറ്റ വ്യത്യസ്ഥ പഠന മേഖലകൾളുണ്ട്. സോഫ്റ്റ് വേറ് ഡിവിഷനാണ് ഏറ്റവും അപകടകരമായ ജോലി. ഈ സോഫ്റ്റ് വെയറ് വിഭാഗത്തിലുള്ള പ്രോഗ്രാമറ് ആണ് തല പുണ്ണാക്കുന്ന തരത്തിലുള്ള ജോലിയും അതിന്റെ കൂടെ ടെൻഷനും ഏറെ ലഭിക്കുന്നത്. ഒരു തലത്തിൽ പറഞ്ഞാൽ മെന്റലായി ഏറ്റവു കൂടുതൽ പണിയുന്നവനും എന്നാൽ ജോബ് സെക്യൂരിറ്റി ഏറ്റവും കുറഞ്ഞവനും പ്രോഗ്രാമറാണ്.
ഇന്ത്യയിലെ പ്രധാനപെട്ട ഐ.ടി. കമ്പനികളെ പരിശോധിക്കുകയാണെങ്കിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ ഡിഗ്രി കഴിഞ്ഞ യുവത്വം നിറഞ്ഞു നിൽക്കുന്ന ചെറുപ്രായകാരാണ്. . ടോപ് ലവലിലുള്ള ഐ.ടി. കമ്പനികൾ ചെറുപ്പക്കാരെ കോളേജുകളിൽ നിന്നും നേരിട്ട് റിക്രൂട്ട് ചെയ്യുകയും വേണ്ട ട്രൈനിങ്ങ് നൽകി അവരെ പരമാവധി ഉപയോഗപെടുത്തുകയും ചെയ്യുന്നു. എന്നാൽ കറവ പശുക്കളെ പോലെ അവർ ലക്ഷ്യമിട്ട രീതിയിൽ ഔട്ട് പുട്ട് ലഭിച്ചില്ലെങ്കിലും ഒരു പ്രത്യേക പ്രായ പരിധികഴിഞ്ഞാലും ഏതെങ്കിലും കാരണം പറഞ്ഞു ചവിട്ടി പുറത്താക്കുകയോ അതല്ലെങ്കിൽ വേറെ മേഖലയിലേക്ക് മാറ്റിവെക്കുകയോ ചെയ്യുന്നു. കാരണം യുവത്വത്തിന്റെ പ്രസരിപ്പും നന്നായി പ്രൊസസ് ചെയ്യുന്ന തലച്ചോറുമാണ് ഇത്തരം കമ്പനികൾക്കാവശ്യം.
ഇനി അതിനേക്കാൾ ഭീകരമായ അവസ്ഥയാണ് ഏതെങ്കിലും കാരണങ്ങൾകൊണ്ട് ഫീൽഡിൽ സംഭവിക്കുന്ന അസാന്നിധ്യം. മറ്റു ജോലികളിൽ നിന്നും വ്യത്യസ്ഥമായി സോഫ്റ്റ് വെയറിന്റെ ആളുകൾ എന്നും എപ്പോഴും അപ്ഡേറ്റഡ് ആവണം എന്നതാണ്. ഓരൊ വർഷവും പുതിയ സോഫ്റ്റ് വെയറുകൾ ഇറങ്ങി കൊണ്ടിരിക്കുന്നു. പുതിയ സോഫ്റ്റ് വയറുകൾ പഠിച്ചെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ അവൻ ആ ഫീൽഡിൽ ഒന്നുമല്ലാതെ ആയിത്തീരും.
എന്റെ അമ്മാവൻ സർവേയറായി ഗൾഫിൽ ജോലിചെയ്തു പിന്നീട് നാട്ടിൽ കൂടുകയും ബിസിനസ്സ് നടത്തി പത്ത് വർഷങ്ങൾക്ക് ശേഷം തിരിച്ച് ഗൾഫിലേക്ക് വന്നു മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ നല്ല ശമ്പളത്തിൽ തുടർന്നും ജോലി ലഭിച്ചതും കണ്ടപ്പോൾ ആ ജോലി നൽകിയ ജോബ് സെക്യൂരിറ്റിയെ കുറിച്ചുള്ള ചിന്തയാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. ഒരു കമ്പ്യൂട്ടറ് പ്രോഗ്രാമറ് രോഗമോ മറ്റേതെങ്കിലും കാരണമോ കുറച്ചു വർഷങ്ങൾ മാറിനിന്നാൽ അവൻ ഒന്നിനും കൊള്ളാത്ത ഒരു ബിഗ് സീറോ ആകുമെന്നതിൽ സംശയമില്ല.
* * *
ഐ.ടി. രംഗങ്ങളിൽ അഭിമാനമായ നേട്ടമാണ് നമ്മുടെ രാജ്യത്തിനുള്ളത്, ആ മേഖലയിലുള്ള വരുമാനം എടുത്ത് കാട്ടി സാമ്പത്തിക ശാസ്ത്രജ്ഞന്മാര് വിശകലനം ചെയ്യുന്നത് കണ്ടു നാം ആ വാക്കുകൾക്ക് പുറകിൽ മറ്റു പല കണക്കുകളും ചേർക്കുന്നു. മൈക്രോസോഫ്റ്റിൽ ഇത്ര ശതമാനം ഇന്ത്യകാരാണ്, ഐ.ബി.എമ്മിൽ ഇത്രയുണ്ട്… എന്നിങ്ങനെ കണക്ക് നിരത്തി ‘പ്രൌഡ് റ്റു ബി ഇന്ത്യൻ‘ എന്ന ഗോൾഡൻ വാക്കുകളെ ബോൾഡ് ചെയ്ത് മെയിൽ നിരത്തുന്നു. സത്യത്തിൽ ആ കമ്പനികളിലൊക്കെ ഇന്ത്യക്കാർ വർക്ക് ചെയ്യുന്നുണ്ടെങ്കിലും അവിടെ സ്പെസിഫൈ ചെയ്യുന്ന മേഖലയിൽ മാത്രം ഒതുങ്ങി പോകുന്നു നാം. അത്തരം പാശ്ചാത്യ കമ്പനികളിൽ പാശ്ചാത്യരുടെ ലോജിക്ക് നടപ്പിലാക്കുന്ന തരത്തിൽ അവർ നമ്മുടെ ബ്രൈനുകളെ വേണ്ടുവോളം ഉപയോഗപെടുത്തി അവർക്ക് വേണ്ട രീതിയിൽ കോഡിങ് ചെയ്യിപ്പിക്കുന്നു. ചിന്തകൾ വറ്റിതുടങ്ങുന്നു എന്നു തോന്നുന്ന അവസ്ഥയിൽ പുറത്തœ9;ക്കെറികയും ചെയ്യുന്നു.
നാം ആലോചിക്കേണ്ടതുണ്ട്, യഥാർത്ഥത്തിൽ സോഫ്റ്റ് വെയറ് മേഖലയിൽ പ്രൌഡ് ചെയ്യാനുള്ള കരുത്ത് ഇന്ത്യക്കാരായ നമുക്കുണ്ടോ? ഇല്ല എന്നു തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാം പ്രോഗ്രാമേർസ് എന്നു വിളിക്കുന്നത് കുത്തക കമ്പനികൾ സൃഷ്ടിച്ചെടുത്ത സോഫ്റ്റ് വെയറുകളിൽ കോഡ് എഴുതുന്നവരെയാണ്. അത്ര മാത്രമായി നാം സോഫ്റ്റ് വെയറ് മേഖലയിൽ ചുരുങ്ങിയിരിക്കുന്നു. ഇന്ത്യയിൽ സോഫ്റ്റ് വെയറുകളെ ഉപയോഗപെടുത്തുന്ന കോഡേർസ് ആണുള്ളത്. ഒരു യന്ത്രം കിട്ടിയാൽ ആ യന്ത്രത്തെ പരമാവധി നല്ല നിലക്ക് ഉപയോഗപെടുത്തുന്ന ഓപറേറ്റേർസും ആ യന്ത്രം ഉണ്ടാക്കിയവരും തമ്മിലുള്ള വ്യത്യാസമാണ് മുകളിൽ സൂചിപ്പിച്ചത്.
ശരിക്കും പ്രോഗ്രാമറ് എന്നാൽ ഒരു പ്രതിഭയാണ്. സർഗ്ഗശക്തിയും കാഴ്ച്ചപാടുകളും ഉള്ളവരാണ് പ്രോഗ്രാമറ്… നൂറ് കണക്കിന് കോഡുകൾ ഡിസൈൻ ചെയ്തെടുക്കുന്നവരാണവർ..
കാലങ്ങളോളം ഉള്ള കണക്ക് പരിശോധിച്ചാൽ മൈക്രോസോഫ്റ്റിന് ഹോട്ട്മെയിൽ സിസ്റ്റം ഉണ്ടാക്കി വിറ്റ സബീർ ബാട്ട്യ എന്ന ഒറ്റപെട്ടവരല്ലാതെ എടുത്തുകാണിക്കാൻ ആരുണ്ട്? നമുക്ക് സ്വന്തമായി ഒന്നും തുടങ്ങാനില്ല. കാമുകി നഷ്ടപെട്ടത് കാരണമായി തുടങ്ങിയ ഫേസ് ബുക്കുകൾ ഉപയോഗപെടുത്തി അക്ഷരങ്ങൾ കുത്തിനിറക്കാൻ നാം മിടുക്ക് കാണിക്കുന്നു. മാറ്റം നാം ആഗ്രഹിക്കേണ്ടതുണ്ട്. മാറേണ്ടത് ഉപഭോഗ സംസ്കാരമാണ്, ക്രിയേറ്റിവിറ്റി നടപ്പിലാക്കാനുതകുന്ന തരത്തിൽ ആൽഗോരിതവും ലോജിക്കുകളും ഉയർത്തികൊണ്ടുവരുന്ന വിദ്യാഭ്യാസ രീതിയാണ് നമുക്ക് വേണ്ടത്. മറ്റുള്ളവരെ ആശ്രയിക്കുന്നതിന് പകരം സ്വാശ്രയമാണ് ലക്ഷ്യം വെക്കേണ്ടത്. ടൈയും കോട്ടും കോർപറേറ്റ് കമ്പനികളിലെ ലക്ഷങ്ങളുടെ ജോലികളേക്കാളും പരിഗണന നൽകേണ്ടത് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ഒരു മേഖല കണ്ടെത്തുന്നതിന്നായാൽ ഇന്നത്തെ കഷ്ടതകൾ നാളെ സന്തോഷത്തിന്റേതാകും. വരും കാലങ്ങളിൽ അത്തരത്തിൽ ചിന്തിക്കുന്നവർ നമുക്കിടയിൽ ഉണ്ടാവട്ടെ…
സാമ്പത്തികമായി ഉയർന്നുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ പ്രധാനപെട്ട വരുമാന മേഖലയില്‍ കമ്പ്യൂട്ടറ് സെക്ടറും ഉള്‍പെടുന്നു. കമ്പ്യൂട്ടറ് സംബന്ധമായ ജോലികളില്‍ മലയാളികളാണ് എവിടേയും ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. മെട്രൊ നഗരങ്ങളില്‍ മാത്രമല്ല, വിദേശ രാഷ്ട്രങ്ങളിലെ ഐ.ടി. വിഭാഗത്തിൽ ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ കൂടുതലായി കാണാൻ കഴിയുന്നു. ഒരു കാലത്ത് ടൈപ് റൈറ്ററുകളിലായിരുന്നു ഇങ്ങിനെ ഒരു ആധിപത്യം സ്ഥാപിച്ചിരുന്നത്. കമ്പ്യൂട്ടറിന്റെ വരവോട് കൂടി ടൈപ് റൈറ്ററുകൾ മാറ്റപെട്ടു എങ്കിലും മലയാളികൾ മാറ്റപെട്ടില്ല എന്നത് മേഖലയിൽ മലയാളികളുടെ താല്പര്യമാണ് എടുത്ത് കാണിക്കുന്നത്.
ടൈപിങ് പരിജ്ഞാനം മലയാളികളെ ഓഫീസ് ജോലികളില്‍ നിലനിര്‍ത്താന്‍ വളരെ സഹായിച്ചിട്ടുണ്ട്. ഓഫീസ് അപ്ളികേഷനുകള്ക്കപ്പുറം കമ്പ്യൂട്ടറില്‍ ഉയര്‍ന്ന നിലയിലുള്ള പഠനം ആഗ്രഹിച്ചാണ് പലരും പ്രോഗ്രാം കോഡിങ്ങ് പഠിക്കാനിറങ്ങുന്നത്. പ്രോഗ്രാമിങ് ലോജിക്ക് ആലോചിച്ചു ടെൻഷനടിച്ചു ചെറുപ്പത്തിലെ മനുഷ്യനെ വൃദ്ധരാക്കുന്ന തരത്തിലുള്ള ജോലികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഇന്ന് നാട്ടില്‍ വളരെ പരിതാപകരമായ നിലയിലേക്ക് വരുന്ന സാമൂഹിക സാമ്പത്തിക വിഷയങ്ങളില്‍ പഠിക്കുകയാണെങ്കില്‍ സ്വന്തം നാട്ടില്‍ സേവനം ചെയ്യാന്‍ കഴിയുമെന്ന് മാത്രമല്ല സേവനം സ്വന്തം നാടിന് വേണ്ടിയാകുമ്പോള്‍ മഹത്തായതായി മാറുന്നു. ഇന്നത്തെ കണക്കുകളില്‍ സാമൂഹിക വിഷയങ്ങളില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തവരുടെ കണക്ക് വളരെ ഭയാനകമാണ്. ആ വിഷയങ്ങള്‍ക്ക് മൂന്നാങ്കിട പരിഗണന നല്കി എല്ലാവരും മാറ്റി നിര്‍ത്തുന്നു. വരും കാലങ്ങളില്‍ സാമൂഹിക വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കും. ഇന്നു പഠിക്കാന്‍ കുട്ടികളെ ലഭിക്കാത്ത ഇത്തരം വിഷയങ്ങള്ക്കാവും നാളെ മാര്‍കറ്റ്. അതിനാൽ ഈ അദ്ധ്യായന വർഷം വിഷയം സെലക്ട് ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുക എന്നുമാത്രമാണ് ഈ വിഷയത്തിൽ ബെഞ്ചാലിയിലൂടെ നിങ്ങളോട് എനിക്ക് ഉണർത്താനുള്ളത്.
ഐ.ടി. മേഖല :
ചില കമ്പനികളിൽ പ്രോഗ്രാമിങ് എന്നാൽ റൺ ചെയ്തുകൊണ്ടിരിക്കുന്ന പ്രോഗ്രാമുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ അത് ശരിയാക്കുക എന്ന ജോലിയായിരിക്കും ഉണ്ടാവുക. ചില സെക്ടറുകളിൽ കാര്യമായി ജോലികളില്ലാതെ വിലസുന്ന നെറ്റ് വർക്ക് തുടങ്ങിയ ഏതാനും കുറച്ച് ഫീൽഡിലുള്ളവരെ കണ്ടാണ് നല്ല സുഖമുള്ള ജോലി എന്ന നിലക്കാണു നാം നമ്മുടെ വേണ്ടപെട്ടവരെ പ്രോഗ്രാമിങ് ഫീൽഡിലേക്ക് പറഞ്ഞയക്കുന്നത്. നാം കാണുന്ന തരത്തിലുള്ള കമ്പനികളും പൊസിഷനുകളും വേണ്ടപെട്ടവർക്ക് ലഭിച്ചുകണമെന്നില്ല.
വിദേശ രാജ്യങ്ങളെ ലക്ഷ്യമിട്ട് നാട്ടിൽ ഉയർന്നു വന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതലും കമ്പ്യൂട്ടറ് ഇൻസ്റ്റിറ്റ്യൂട്ടുകളാണ്. അതിൽ ഓഫീസ്, സെക്രട്ടറിയൽ ജോലികളെ ലക്ഷ്യമിട്ട് ഓഫീസ് ആപ്ളികേഷൻസ് പഠിക്കുന്നവരുണ്ടെങ്കിലും കൂടുതൽ പേരും കമ്പ്യൂട്ടറിലെ ഉയർന്ന നിലവാരത്തിൽ എത്തുക എന്നനിലക്ക് ‘പ്രോഗ്രാമിങ്ങ് ‘ ലെവലിലേക്ക് കളം മാറിച്ചവിട്ടുന്നവരാണ്.
മെഡിസിനെ പോലെ തന്നെ കമ്പ്യൂട്ടറിലും പലതരം സ്പെഷ്യലൈസ് ചെയ്ത പഠനങ്ങളുണ്ട്. ഹാർഡ് വേറ്, നെറ്റ് വേറ്, സോഫ്റ്റ് വേറ് എന്നീ പ്രധാനപെട്ട മൂന്ന് വിഭാഗങ്ങൾക്കുള്ളിൽ തന്നെ കണക്കറ്റ വ്യത്യസ്ഥ പഠന മേഖലകൾളുണ്ട്. സോഫ്റ്റ് വേറ് ഡിവിഷനാണ് ഏറ്റവും അപകടകരമായ ജോലി. ഈ സോഫ്റ്റ് വെയറ് വിഭാഗത്തിലുള്ള പ്രോഗ്രാമറ് ആണ് തല പുണ്ണാക്കുന്ന തരത്തിലുള്ള ജോലിയും അതിന്റെ കൂടെ ടെൻഷനും ഏറെ ലഭിക്കുന്നത്. ഒരു തലത്തിൽ പറഞ്ഞാൽ മെന്റലായി ഏറ്റവു കൂടുതൽ പണിയുന്നവനും എന്നാൽ ജോബ് സെക്യൂരിറ്റി ഏറ്റവും കുറഞ്ഞവനും പ്രോഗ്രാമറാണ്.
ഇന്ത്യയിലെ പ്രധാനപെട്ട ഐ.ടി. കമ്പനികളെ പരിശോധിക്കുകയാണെങ്കിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ ഡിഗ്രി കഴിഞ്ഞ യുവത്വം നിറഞ്ഞു നിൽക്കുന്ന ചെറുപ്രായകാരാണ്. . ടോപ് ലവലിലുള്ള ഐ.ടി. കമ്പനികൾ ചെറുപ്പക്കാരെ കോളേജുകളിൽ നിന്നും നേരിട്ട് റിക്രൂട്ട് ചെയ്യുകയും വേണ്ട ട്രൈനിങ്ങ് നൽകി അവരെ പരമാവധി ഉപയോഗപെടുത്തുകയും ചെയ്യുന്നു. എന്നാൽ കറവ പശുക്കളെ പോലെ അവർ ലക്ഷ്യമിട്ട രീതിയിൽ ഔട്ട് പുട്ട് ലഭിച്ചില്ലെങ്കിലും ഒരു പ്രത്യേക പ്രായ പരിധികഴിഞ്ഞാലും ഏതെങ്കിലും കാരണം പറഞ്ഞു ചവിട്ടി പുറത്താക്കുകയോ അതല്ലെങ്കിൽ വേറെ മേഖലയിലേക്ക് മാറ്റിവെക്കുകയോ ചെയ്യുന്നു. കാരണം യുവത്വത്തിന്റെ പ്രസരിപ്പും നന്നായി പ്രൊസസ് ചെയ്യുന്ന തലച്ചോറുമാണ് ഇത്തരം കമ്പനികൾക്കാവശ്യം.
ഇനി അതിനേക്കാൾ ഭീകരമായ അവസ്ഥയാണ് ഏതെങ്കിലും കാരണങ്ങൾകൊണ്ട് ഫീൽഡിൽ സംഭവിക്കുന്ന അസാന്നിധ്യം. മറ്റു ജോലികളിൽ നിന്നും വ്യത്യസ്ഥമായി സോഫ്റ്റ് വെയറിന്റെ ആളുകൾ എന്നും എപ്പോഴും അപ്ഡേറ്റഡ് ആവണം എന്നതാണ്. ഓരൊ വർഷവും പുതിയ സോഫ്റ്റ് വെയറുകൾ ഇറങ്ങി കൊണ്ടിരിക്കുന്നു. പുതിയ സോഫ്റ്റ് വയറുകൾ പഠിച്ചെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ അവൻ ആ ഫീൽഡിൽ ഒന്നുമല്ലാതെ ആയിത്തീരും.
എന്റെ അമ്മാവൻ സർവേയറായി ഗൾഫിൽ ജോലിചെയ്തു പിന്നീട് നാട്ടിൽ കൂടുകയും ബിസിനസ്സ് നടത്തി പത്ത് വർഷങ്ങൾക്ക് ശേഷം തിരിച്ച് ഗൾഫിലേക്ക് വന്നു മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ നല്ല ശമ്പളത്തിൽ തുടർന്നും ജോലി ലഭിച്ചതും കണ്ടപ്പോൾ ആ ജോലി നൽകിയ ജോബ് സെക്യൂരിറ്റിയെ കുറിച്ചുള്ള ചിന്തയാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. ഒരു കമ്പ്യൂട്ടറ് പ്രോഗ്രാമറ് രോഗമോ മറ്റേതെങ്കിലും കാരണമോ കുറച്ചു വർഷങ്ങൾ മാറിനിന്നാൽ അവൻ ഒന്നിനും കൊള്ളാത്ത ഒരു ബിഗ് സീറോ ആകുമെന്നതിൽ സംശയമില്ല.
* * *
ഐ.ടി. രംഗങ്ങളിൽ അഭിമാനമായ നേട്ടമാണ് നമ്മുടെ രാജ്യത്തിനുള്ളത്, ആ മേഖലയിലുള്ള വരുമാനം എടുത്ത് കാട്ടി സാമ്പത്തിക ശാസ്ത്രജ്ഞന്മാര് വിശകലനം ചെയ്യുന്നത് കണ്ടു നാം ആ വാക്കുകൾക്ക് പുറകിൽ മറ്റു പല കണക്കുകളും ചേർക്കുന്നു. മൈക്രോസോഫ്റ്റിൽ ഇത്ര ശതമാനം ഇന്ത്യകാരാണ്, ഐ.ബി.എമ്മിൽ ഇത്രയുണ്ട്… എന്നിങ്ങനെ കണക്ക് നിരത്തി ‘പ്രൌഡ് റ്റു ബി ഇന്ത്യൻ‘ എന്ന ഗോൾഡൻ വാക്കുകളെ ബോൾഡ് ചെയ്ത് മെയിൽ നിരത്തുന്നു. സത്യത്തിൽ ആ കമ്പനികളിലൊക്കെ ഇന്ത്യക്കാർ വർക്ക് ചെയ്യുന്നുണ്ടെങ്കിലും അവിടെ സ്പെസിഫൈ ചെയ്യുന്ന മേഖലയിൽ മാത്രം ഒതുങ്ങി പോകുന്നു നാം. അത്തരം പാശ്ചാത്യ കമ്പനികളിൽ പാശ്ചാത്യരുടെ ലോജിക്ക് നടപ്പിലാക്കുന്ന തരത്തിൽ അവർ നമ്മുടെ ബ്രൈനുകളെ വേണ്ടുവോളം ഉപയോഗപെടുത്തി അവർക്ക് വേണ്ട രീതിയിൽ കോഡിങ് ചെയ്യിപ്പിക്കുന്നു. ചിന്തകൾ വറ്റിതുടങ്ങുന്നു എന്നു തോന്നുന്ന അവസ്ഥയിൽ പുറത്തœ9;ക്കെറികയും ചെയ്യുന്നു.
നാം ആലോചിക്കേണ്ടതുണ്ട്, യഥാർത്ഥത്തിൽ സോഫ്റ്റ് വെയറ് മേഖലയിൽ പ്രൌഡ് ചെയ്യാനുള്ള കരുത്ത് ഇന്ത്യക്കാരായ നമുക്കുണ്ടോ? ഇല്ല എന്നു തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാം പ്രോഗ്രാമേർസ് എന്നു വിളിക്കുന്നത് കുത്തക കമ്പനികൾ സൃഷ്ടിച്ചെടുത്ത സോഫ്റ്റ് വെയറുകളിൽ കോഡ് എഴുതുന്നവരെയാണ്. അത്ര മാത്രമായി നാം സോഫ്റ്റ് വെയറ് മേഖലയിൽ ചുരുങ്ങിയിരിക്കുന്നു. ഇന്ത്യയിൽ സോഫ്റ്റ് വെയറുകളെ ഉപയോഗപെടുത്തുന്ന കോഡേർസ് ആണുള്ളത്. ഒരു യന്ത്രം കിട്ടിയാൽ ആ യന്ത്രത്തെ പരമാവധി നല്ല നിലക്ക് ഉപയോഗപെടുത്തുന്ന ഓപറേറ്റേർസും ആ യന്ത്രം ഉണ്ടാക്കിയവരും തമ്മിലുള്ള വ്യത്യാസമാണ് മുകളിൽ സൂചിപ്പിച്ചത്.
ശരിക്കും പ്രോഗ്രാമറ് എന്നാൽ ഒരു പ്രതിഭയാണ്. സർഗ്ഗശക്തിയും കാഴ്ച്ചപാടുകളും ഉള്ളവരാണ് പ്രോഗ്രാമറ്… നൂറ് കണക്കിന് കോഡുകൾ ഡിസൈൻ ചെയ്തെടുക്കുന്നവരാണവർ..
ആ ലെവലിലേക്ക് എത്തിപെടാന്‍ നമുക്ക് ലോജിക്കുകളുടെ കുറവല്ല, മറിച്ച് നാം നേടിയെടുക്കുന്ന അറിവാണ് നമ്മെ പരിമിതപെടുത്തുന്നത്. കുത്തക കമ്പനികൾ ഓരോ വർഷവും പുതിയ സോഫ്റ്റ് വെയറുകൾ നൽകുന്നു, നാം വളരെ അഡ്വാൻസഡ് ആവാൻ അത്തരം സോഫ്റ്റ് വെയറുകളിൽ കോഡ് എഴുതി കാലം കഴിച്ച് കൂട്ടുന്നു.
കാലങ്ങളോളം ഉള്ള കണക്ക് പരിശോധിച്ചാൽ മൈക്രോസോഫ്റ്റിന് ഹോട്ട്മെയിൽ സിസ്റ്റം ഉണ്ടാക്കി വിറ്റ സബീർ ബാട്ട്യ എന്ന ഒറ്റപെട്ടവരല്ലാതെ എടുത്തുകാണിക്കാൻ ആരുണ്ട്? നമുക്ക് സ്വന്തമായി ഒന്നും തുടങ്ങാനില്ല. കാമുകി നഷ്ടപെട്ടത് കാരണമായി തുടങ്ങിയ ഫേസ് ബുക്കുകൾ ഉപയോഗപെടുത്തി അക്ഷരങ്ങൾ കുത്തിനിറക്കാൻ നാം മിടുക്ക് കാണിക്കുന്നു. മാറ്റം നാം ആഗ്രഹിക്കേണ്ടതുണ്ട്. മാറേണ്ടത് ഉപഭോഗ സംസ്കാരമാണ്, ക്രിയേറ്റിവിറ്റി നടപ്പിലാക്കാനുതകുന്ന തരത്തിൽ ആൽഗോരിതവും ലോജിക്കുകളും ഉയർത്തികൊണ്ടുവരുന്ന വിദ്യാഭ്യാസ രീതിയാണ് നമുക്ക് വേണ്ടത്. മറ്റുള്ളവരെ ആശ്രയിക്കുന്നതിന് പകരം സ്വാശ്രയമാണ് ലക്ഷ്യം വെക്കേണ്ടത്. ടൈയും കോട്ടും കോർപറേറ്റ് കമ്പനികളിലെ ലക്ഷങ്ങളുടെ ജോലികളേക്കാളും പരിഗണന നൽകേണ്ടത് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ഒരു മേഖല കണ്ടെത്തുന്നതിന്നായാൽ ഇന്നത്തെ കഷ്ടതകൾ നാളെ സന്തോഷത്തിന്റേതാകും. വരും കാലങ്ങളിൽ അത്തരത്തിൽ ചിന്തിക്കുന്നവർ നമുക്കിടയിൽ ഉണ്ടാവട്ടെ…
80 comments:
ശരിക്കും ചിന്തിക്കേണ്ടുന്ന വിഷയത്തിലുള്ള പോസ്റ്റ്. ചിത്രങ്ങള്‍ പോസ്റ്റിനു മാറ്റ് കൂട്ടുന്നു.
.>>>>>ഇന്നത്തെ കണക്കുകളില്‍ സാമൂഹിക വിഷയങ്ങളില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തവരുടെ കണക്ക് വളരെ ഭയാനകമാണ്. ആ വിഷയങ്ങള്‍ക്ക് മൂന്നാങ്കിട പരിഗണന നല്കി എല്ലാവരും മാറ്റി നിര്‍ത്തുന്നു. വരും കാലങ്ങളില്‍ സാമൂഹിക വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കും.>>>>
ഇത് ഒന്നുകൂടി ആധികാരികമായി വിവരിക്കെണ്ടിയിരിക്കുന്നു
പുതിയ സോഫ്റ്റ് വയറുകൾ പഠിച്ചെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ അവൻ ആ ഫീൽഡിൽ ഒന്നുമല്ലാതെ ആയിത്തീരും.
ഞാന്‍ ഇത് അല്പം മനസ്സിലാക്കി വന്നപ്പോള്‍ എനിക്ക് തോന്നിയതാണ് ഈ വരികള്‍.
ലേഖനത്തില്‍ പറഞ്ഞത് പോലെ പിഞ്ചു കുട്ടികളെപ്പോലും വയസ്സന്മാരാക്കുന്ന ഒരു ഒരു ഇത് വരുന്നുണ്ട്. ഇവിടെ സൂചിപ്പിച്ച ഓരോ വാക്കുകളും വളരെ ആഴത്തില്‍ മനസ്സിലാക്കി ഓരോരുത്തരും മനസ്സില്‍ നിന്ന് വിട്ടു കളയാതെ ആഴത്തില്‍ സൂക്ഷിക്കെണ്ടാതാനെന്നാണ് എന്റെ അഭിപ്രായം.
ഇന്നത്തെ ചിന്തകളില്‍ മുഖ്യമായി നിലനില്ക്കേണ്ട ഒരു വിഷയത്തെ ആസ്പതമാക്കിയുള്ള ഈ ലേഖനം വളരെ സന്ദര്‍ഭോചിതമായി.
കാലം നമ്മെ പലതും പഠിപ്പിക്കുന്നു ..
നല്ല പോസ്റ്റ് .. ആശംസകള്‍
"മറ്റുള്ളവരെ ആശ്രയിക്കുന്നതിന് പകരം സ്വാശ്രയമാണ് ലക്ഷ്യം വെക്കേണ്ടത്. ടൈയും കോട്ടും കോർപറേറ്റ് കമ്പനികളിലെ ലക്ഷങ്ങളുടെ ജോലികളേക്കാളും പരിഗണന നൽകേണ്ടത് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ഒരു മേഖല കണ്ടെത്തുന്നതിന്നായാൽ ഇന്നത്തെ കഷ്ടതകൾ നാളെ സന്തോഷത്തിന്റേതാകും. വരും കാലങ്ങളിൽ അത്തരത്തിൽ ചിന്തിക്കുന്നവർ നമുക്കിടയിൽ ഉണ്ടാവട്ടെ"
ഈ വരികള്‍ക്ക് ഒരു അടിവരയിട്ട് പ്രസക്തമായ ചിന്തകള്‍ അടങ്ങിയ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
വളരെ പ്രസക്തമായ പോസ്റ്റ്.അഭിനന്ദനങ്ങൾ
പതിവു പോലെ ഈ പോസ്റ്റും വളരെ കഴമ്പുള്ളതായി.
ഐടി മേഖലയില്‍ ജോലിചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്കു ചിലതു പറയാനുണ്ട്.
ജോബ് സെക്യൂരിറ്റി ഒരു മൌലികാവകാശമൊന്നുമല്ലല്ലോ. അതില്ലാതെ പണിയെടുക്കുന്നവരാണ് ഭൂമിയിലെ തൊണ്ണൂറുശതമാനം ആളുകളും. ബിസിനസ്സുകാരനും, ഡോക്ടര്‍ക്കും, വക്കീലിനും എന്ന പോലെ പ്രോഗ്രാമര്ക്കും അന്നാന്നത്തെ അറിവുകള്‍ക്കൊപ്പം ഓടിയെത്തേണ്ട പ്രഫെഷനല്‍ ഉത്തരവാദിത്തമുണ്ട് - അതില്ലാതെ ജോലിയില്‍ നിലനില്പില്ല, ഉണ്ടാകാന്‍ പാടില്ല.
"നാം പ്രോഗ്രാമേർസ് എന്നു വിളിക്കുന്നത് കുത്തക കമ്പനികൾ സൃഷ്ടിച്ചെടുത്ത സോഫ്റ്റ് വെയറുകളിൽ കോഡ് എഴുതുന്നവരെയാണ്. അത്ര മാത്രമായി നാം സോഫ്റ്റ് വെയറ് മേഖലയിൽ ചുരുങ്ങിയിരിക്കുന്നു." ഇതിനോട് പൂര്‍ണ്ണമായും വിയോജിക്കാതെ വയ്യ. ഡോട്-നെറ്റ്, ജാവ തുടങ്ങിയ application development frameworks ഉപയോഗിക്കുന്നവരേയും ഡാറ്റാബേസ് ഉപയോഗിച്ച് പ്രോഗ്രാം ചെയ്യുന്നവരേയും വിലകുറച്ചു കാണുന്നു എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവനയാണ് അത് (എന്റെ വായനയുടെ പിശകുമാകാം). Bit level programmers ആണ് ശ്രേഷ്ഠര്‍ എന്ന ആശയമൊക്കെ മെയിന്ഫ്രേം കമ്പ്യൂട്ടിങ്ങിന്റെ കാലത്തേതാണ്. Application Development framework, database, operating system എന്നിവ കുത്തക കമ്പനികള്‍ മാത്രമല്ലല്ലോ സൃഷ്ടിക്കുന്നത് - എത്രയോ ഓപന്‍ സോര്‍സ് പകരക്കാരുണ്ട്, അവയ്ക്ക്. ഒരു proprietary frameworkല്‍ പ്രോഗ്രാം ചെയ്യാന്‍ കുറഞ്ഞ നിലവാരത്തിലുള്ള ക്രിയേറ്റിവിറ്റി മതി എന്നു പറയുന്നത് ഓട്ടോകാഡ് ഉള്ളതുകൊണ്ട് ആര്‍ക്കിട്ടെക്ടിന് അധികം ക്രിയേറ്റിവിറ്റി വേണ്ടാ എന്നു പറയുന്നതുപോലെയാണ്.
മേല്‍പ്പറഞ്ഞ കാര്യങ്ങളൊഴിച്ചാല്‍ ഈ ലേഖനത്തില്‍ താങ്കളുന്നയിച്ച വിഷയങ്ങള്‍ വളരേ പ്രധാനപ്പെട്ടതാണ്. ഒരു ചിന്തിക്കുന്ന ബ്ലോഗറുടെ മനോഹരമായ എഴുത്ത്. അഭിനന്ദനങ്ങള്‍.
ഇവിടേയ്ക്ക് വരുമ്പോഴെക്കെ കൈ നിറയെ അറിവുമായിട്ടാണ് തിരിച്ചുപോയിട്ടുള്ളത്. ഇതും പതിവുപോലെ നല്ല പഠനം. ആശംസകള്‍...
മറ്റേതു ജോലിയെക്കാളും പെട്ടെന്ന് ഉയരങ്ങളില്‍
എത്താം എന്നത് ഈ ഫീല്‍ഡ് തിരഞ്ഞെടുക്കാന്‍
ഉള്ള ഒരു പ്രധാന കാരണം ആണ്.ഒരു സര്‍ക്കാര്‍
ജോലിക്കാരന് വിരമിക്കുന്ന സമയത്ത് വാങ്ങുന്ന
ശമ്പളം ഒരു IT പ്രൊഫഷനല്‍ അയാളുടെ ജോലിയില്‍
കയറുമ്പോളേ വാങ്ങുന്നു. അതുപോലെ തന്നെ
ദോഷങ്ങളും ഏറെയുണ്ട്. അതു മനസിലാക്കാതെ
ലോകം കൈക്കുള്ളില്‍ ആക്കാമെന്ന് തെറ്റിദ്ധരിച്ചു
ഈ ഫീല്‍ഡിലേക്ക് ഇറങ്ങുന്ന കുറെയേറെ പേരുണ്ട്.
ഈ പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധി പ്രശംസനീയം
ആണെന്നതില്‍ ഒരു തര്‍ക്കവും ഇല്ല. എനിക്ക് രണ്ടു അഭിപ്രായ വ്യതാസങ്ങള്‍ മാത്രമേ ഉള്ളൂ
1.ഏതു ഫീല്‍ഡ് എടുത്താലും ഗുണവും ദോഷവും ഉണ്ട്,
2. അപ്ഡേറ്റഡ് ആവണം എന്നത് പ്രോഗ്രാമിങില്‍ മാത്രമുള്ള കാര്യമാണെന്ന് എനിക്ക് അഭിപ്രായമില്ല.
പല ജോലികള്‍ക്കും കുറെനാള്‍ മാറിനിന്നാല്‍ തിരിച്ചു വരവ് ബുദ്ധിമുട്ട് തന്നെയാണ്.
നല്ല പോസ്റ്റ്..സാമൂഹ്യ ശാസ്ത്രത്തില്‍ ബിരുദവും,ബിരുദാനന്തര ബിരുദവും...സമൂഹവുമായി നൊ ടച്...എന്തൊരു വിരോധാഭാസം...അല്ലേ...ഇഷ്ട്ടമായി ഈ പോസ്റ്റ്..
Vijnjanapradamaya post. Marunna kaalathinoppam nammalum neengan nirbanditharaakunnu. Naadodumpol naduve odande. Orupad puthiya karyangal ariyanayi. Very nice post
നന്നായി മാഷെ .
കുറെ കിടിലന്‍ കാര്യങ്ങള്‍ കൂടി പറഞ്ഞു വെച്ചു.
അഭിനന്ദനങ്ങള്‍ .........
@ കൊച്ചു കൊച്ചീച്ചി said...
>> പ്രോഗ്രാം ചെയ്യുന്നവരേയും വിലകുറച്ചു കാണുന്നു എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവനയാണ് അത് (എന്റെ വായനയുടെ പിശകുമാകാം). Bit level programmers ആണ് ശ്രേഷ്ഠര്‍ എന്ന ആശയമൊക്കെ മെയിന്ഫ്രേംയ കമ്പ്യൂട്ടിങ്ങിന്റെ കാലത്തേതാണ്. Application Development framework, database, operating system എന്നിവ കുത്തക കമ്പനികള്‍ മാത്രമല്ലല്ലോ സൃഷ്ടിക്കുന്നത് - എത്രയോ ഓപന്‍ സോര്സ്് പകരക്കാരുണ്ട്, <<
ബിറ്റ് ലെവൽ പ്രോഗ്രാമിങ്ങിനെ കുറിച്ചല്ല ഞാൻ സൂചിപ്പിച്ചത്. സബിർ ബാട്ട്യ ഹോട്ട് മെയിൽ ഉണ്ടാക്കിയത് അങ്ങിനെയല്ലല്ലോ.. ഞാൻ ഉദ്ദേശിച്ചത് ഒരു പ്രൊഡക്റ്റ് ആണ്. സോഫ്റ്റ് വെയർ മേഖലയിൽ എത്രയോ ടൈപ്പ് പ്രോഡക്റ്റുകളുണ്ട്. പലതരത്തിലുള്ള വിഷനുകളും ലോജിക്കും ഉള്ള കൊട്ടകണക്കിന് ഐറ്റംസുകളിൽ നമ്മുടെ ഭാഗമായി എടുത്തുകാണിക്കാൻ എന്താണുള്ളത്? പിന്തുടരാൻ മാതൃക ഇല്ലാത്തത് നമ്മൾ സൃഷ്ടിച്ചിട്ടുണ്ട്? അതു ക്രിയേറ്റിവിറ്റിയുടെ അഭാവമല്ല, നടപ്പിലാക്കാൻ കഴിയാത്തതുകൊണ്ടാണ്.
യുനിക്സ് ഒ.എസി.ലെ സെക്യൂരിറ്റി പൊട്ടിക്കുക വളരെ വിഷമമാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ റെയിൽ വേ തുടങ്ങിയ മേഖലകളിൽ യുനിക്സ് ആയിരുന്നു ഉപയോഗപെടുത്തിയിരുന്നത്. വൈറസുകൾ പോലും അപൂരവ്വമാണ്. ഉള്ളത് തന്നെ അത്ര ശക്തവുമല്ല. യൂസർ ഫ്രൻഡ്ലി അല്ല എന്ന കാരണം മാത്രമെ അതിനുള്ളൂ…
അതില്‍ ഷെൽ പ്രോഗ്രാമിങ് വഴി പാസ് വേർഡ് ഹാക്ക് ചെയ്യുന്ന ഒരു സ്ക്രിപ്റ്റ് പഠിക്കുന്ന സമയത്തുണ്ടാക്കുകയും ആദ്യം തന്നെ സുഹൃത്തിന്റെ പാസ് വേർഡ് അടിച്ചുമാറ്റി, അവൻ അഡ്മിനോട് പരാതിപെട്ടപ്പോൾ അഡ്മിന് അംഗീകരിച്ചില്ല. യുനിക്സിന്റെ പോരിശപറഞ്ഞു, ലോകത്ത് ആരും ഇന്നേവരെ ചെയ്തിട്ടില്ല എന്നൊക്കെ…താമസിയാതെ നെറ്റ് അഡ്മിന്റെ പാസ് വേർഡ് പ്രോഗ്രാം വഴി അടിച്ചുമാറ്റി. രക്ഷയില്ല എന്നായപ്പോൾ ആരും പരാതിപെടാതെ തന്നെ അദ്ദേഹം എന്റെ അടുത്തുവന്നു കീഴടങ്ങി.. ഞാൻ പഠിച്ചത് മറ്റുകുട്ടികളെ പഠിപ്പിച്ചത് തന്നെയായിരുന്നു. എന്നെ പഠിപ്പിച്ച അദ്ധ്യാപകനേക്കാൾ കുറവല്ലാതെ കൂടുതലായി എനിക്കറിയില്ലയിരുന്നു. പക്ഷെ മനസ്സിലുദിച്ച ആശയമായിരുന്നു പ്രധാനം. ആശയങ്ങൾക്കനുസരിച്ച് സ്ക്രിപ്റ്റുകൾ ഡെവലപ് ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തപ്പോ വ്യത്യസ്തമായി. അത്ര തന്നെ.
Lipi Ranju said...
>> പല ജോലികള്‍ക്കും കുറെനാള്‍ മാറിനിന്നാല്‍ തിരിച്ചു വരവ് ബുദ്ധിമുട്ട് തന്നെയാണ്. <<
പല ജോലികളെ പോലെ അല്ല സോഫ്റ്റ് വെയർ ഫീൽഡ്. ഒന്നുകൂടി ആഴത്തിൽ ചിന്തിച്ചാൽ വ്യക്തമാകുന്നതാണ്. ഉദാ: ഒരാൾ വിശ്വൽ ബേസിക് കോഡിങ് പഠിച്ചു... വർഷങ്ങൾ ഫീൽഡിൽ നിന്നും വിട്ടുനിന്നു പിന്നീട് തിരിച്ചു വരുമ്പോൾ മുമ്പ് പഠിച്ച, കോഡ് എഴുതികൊണ്ടിരുന്ന വിശ്വൽ ബേസിക് എന്ന സോഫ്റ്റ് വെയറാണെങ്കിൽ കുറച്ചു ബുദ്ധിമുട്ടിയും തിരിച്ചുവരാം. എന്നാൽ വർഷങ്ങൾ കഴിയുന്നതോട് കൂടി തിരിച്ചു വരുന്ന കാലത്ത് വിശ്വൽ ബേസിക് എന്നതിന് പകരം ഡോട്ട് നെറ്റ് ആണ് ഫീൽഡിൽ ഉള്ളത് എങ്കിൽ ഏറെ പ്രയാസപെടേണ്ടിവരും. C പ്രോഗ്രാമിങ്ങും ഊപ്സ് എന്ന C++ തമ്മിലുള്ള വ്യത്യാസം പോലെ.. തൊട്ടടുത്ത ജെനറേഷന്റെ കാര്യമാണ് ഇപ്പറഞ്ഞത്. അപ്പോൾ രണ്ടോ മൂന്നോ കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ?
very much informative post.
Thanks
ബെന്ചാലിയുടെ പോസ്റ്റ് വളരെ നന്നായി.ഇപ്പോള്‍ ആഴത്തിലുള്ള പഠനങ്ങല്ക്കൊന്നും ആര്‍ക്കും താല്പര്യമില്ല.ഒരു ക്ലാര്‍ക്ക് ജോലി കിട്ടിയാല്‍ ധാരാളം.പിന്നെ എല്ലാ രംഗങ്ങളും മാറികൊണ്ടിരിക്കുകയാണ്.നിന്നെടത്ത് നില്ക്കണമെങ്കില് ഓടണം എന്ന അവസ്ഥയല്ലേ?മറ്റു രംഗങ്ങളില്‍ വര്‍ഷങ്ങള്‍ കൊണ്ടുണ്ടാവുന്ന മാറ്റം , ഐ ടീ രംഗത്ത് മണിക്കൂറുകള്‍ കൊണ്ട് സംഭവിക്കുന്നു.അതാണ് വ്യത്യാസം.ഇത്രയും നല്ല ഒരു പോസ്റ്റിനു അഭിവാദനങ്ങള്‍.
Good article.
But it got diverted to other areas :) (quite naturally!)
If you would have played within the job security limits the post would have been a better one.
Nobody is stopping you from doing something creative. But the thing is a majority want to play safe!.
You can find a fun game program which I have developed for time pass here:
http://tinyurl.com/3ou55zl
(Sorry. I don't prefer to put my blog post url on somebody else post..but just if you find something interesting, you can download and play with it. It is an e-sudoku. My apologies)
അയല്വാസികലുടെയോ അതുമല്ലെങ്കില്‍ ഏതെങ്കിലും വ്യക്തിയുടെയോ ഉയര്‍ന്ന ജോലി , ശമ്പളം കണ്ടുകൊണ്ടു അതുപോലെ ആകണം അല്ലെങ്കില്‍ എന്റെ മകന് / മകള്‍ ആകണം എന്ന ചിന്തയാണ് കോളേജില്‍ ചേര്‍ക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥിയുടെ അഭുരുചിക്കനുസരിച്ചു വിഷയം തെരഞ്ഞെടുക്കപ്പെടാതെ പോകുന്നത്. ഈ ഒരു മാന്സ്ധണ്ടം ആദ്യമേ പരിഗനിക്കപ്പെടുകയാനെങ്കില് IT മേഖലയില്‍ എന്നല്ല ഏതു മേഖലയിലും കാര്യക്ഷമതയുള്ള ഉദ്യോഗാര്തികളെ സൃഷ്ടിക്കപ്പെടും. പലപ്പോഴും career നെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതു കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. നില നില്പിനപ്പുരം അതെ മേഖലയിലെ തന്നെ ഉയര്‍ന്ന തലങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തതും updation ന്റെ കുറവ് തന്നെയാണ്. ഒരു നല്ല ഓര്‍മ്മപ്പെടുത്തലായി ഈ ലേഖനം..
തൊഴിൽ രംഗത്തെ മറ്റേതു മേഖലയിലേയും പ്പൊലെ ഐടി രംഗത്തും മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഐടി രംഗത്ത് മാറ്റങ്ങളുടെ വേഗത മറ്റേതുരംഗത്തെകാളും എത്രയൊ മടങ്ങ അധികമാണെന്നത് യാഥാർത്ഥ്യമാണ്. മറ്റു തൊഴിൽ മേഖൽകളിലുള്ള ഏറെക്കുറെ മാറ്റങ്ങളും ഐടിമേഖലയുടെ ചുവടുപിടിച്ചാണ് എന്നതും ശ്രദ്ധേയമാണ്...
സമർപ്പണ മനോഭാവവും റിസ്ക്കെടുക്കാനുള്ള സന്നദ്ധതയും ഉണ്ടെങ്കിൽ സ്വയം സംരഭത്തിലൂടെ ഉയർന്ന മുതൽമുടക്കില്ലാതെ മുന്നേറാൻ കഴിയുന്ന മേഖലയാണ് ഐടി.
നല്ല ലേഖനം...
ചിന്തനീയ മായ പോസ്റ്റ് ..വളരെ നന്നായി കാര്യങ്ങള്നിരീക്ഷിക്കുന്നു ,,:)
print out eduthu sookshichittund.....highly informative
A timely post with full of essence. Your posts are worthy for publication. Dont confine within the four walls of blog!
വളരെ നന്നായി എഴുതി ബെഞ്ചാലി ,
പ്ലസ് ടൂ കഴിയുമ്പോ കാശുണ്ടാക്കുക എന്നൊരു വിചാരം മാത്രമാണ് ഇന്നത്തെ വിദ്യാഭ്യാസ രീതി അവനു കൈ മുതലായി കൊടുക്കുന്നത്.അതിന്റെ ഭവിഷ്യത്തുകള്‍ നമ്മള് അനുഭവിക്കുന്നു,ഇനി കാണാനും ഏറെയുണ്ട്
ഞാനും ഇതേ കുറിച്ച് ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട് നോക്കുമല്ലോ
http://www.sathyaanweshakan.co.cc/2011/02/blog-post.html
Very informative and usefull.
നല്ലൊരു നാളേക്ക് വേണ്ടി ഒരു എത്തി നോട്ടം !
കോളേജില്‍ എണ്ണി കൊടുത്തത് പരിമിതമായ ജീവിത കാലത്ത് തന്നെ നേടിയെടുക്കണം എന്ന ചിന്തക്ക് ചൂട്ടു പിടിക്കുന്ന മാതാപിതാക്കളും ,തന്നെ തന്നെ വില്പനച്ചരക്കാക്കാന് തീര്‍ച്ചപെടുത്തി വര്‍ഷാ വര്‍ഷം പുറത്തു വരുന്ന വലിയൊരു വിഭാഗം പുരനിറഞ്ഞു നില്കുന്ന പ്രോഫെശ്യനലുകളും ,
സമകാലിക ലോകത്ത് ഈ ദുരവസ്ഥ സമ്മാനിച്ച "വെടക്കാക്കി തനിക്കാക്കുന്ന" വിദ്യാഭാസ കോര്‍പ്പറേറ്റ് ലോബികളും ഒരു പോലെ ഉത്തരം നല്‍കേണ്ട ചോദ്യ ശരങ്ങള്‍ ഉന്നയിച്ച ബെന്ചാലിക്ക് അഭിവാദ്യങ്ങള്‍ !
സമൂഹത്തോട് യാതൊരു പ്രതിബദ്ധധയുമില്ലാത ഒരു തരം പുതിയ സൃഷ്ടികളെ പടച്ചുണ്ടാക്കുന്ന അദ്ധ്യായന രീതിശാസ്ത്രവും പോളിച്ചെയുതെണ്ടിയിരിക്കുന്നു .
ക്രിയേറ്റിവിറ്റി നടപ്പിലാക്കാനുതകുന്ന തരത്തിൽ ആൽഗോരിതവും ലോജിക്കുകളും ഉയർത്തികൊണ്ടുവരുന്ന വിദ്യാഭ്യാസ രീതിയാണ് നമുക്ക് വേണ്ടത്....
മറ്റുള്ളവരെ ആശ്രയിക്കുന്നതിന് പകരം സ്വാശ്രയമാണ് ലക്ഷ്യം വെക്കേണ്ടത്. ടൈയും കോട്ടും കോർപറേറ്റ് കമ്പനികളിലെ ലക്ഷങ്ങളുടെ ജോലികളേക്കാളും പരിഗണന നൽകേണ്ടത് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ഒരു മേഖല കണ്ടെത്തുന്നതിന്നായാൽ ഇന്നത്തെ കഷ്ടതകൾ നാളെ സന്തോഷത്തിന്റേതാകും.
വരും കാലങ്ങളിൽ അത്തരത്തിൽ ചിന്തിക്കുന്നവർ നമുക്കിടയിൽ ഉണ്ടാവട്ടെ…
നല്ലോരു ലേഖനം കേട്ടൊ ഭായ്
ഇന്‍ഫോസിസ് ,ടി സി എസ് ..ഇവയൊക്കെ ഇന്ത്യന്‍ കമ്പനീസ് ആണല്ലോ ..അവരൊക്കെ സ്വന്തം പ്രോടുക്ട്സ് ഉണ്ടാക്കുന്നുണ്ടല്ലോ ..സ്വന്തം creativity യെ റിയാലിറ്റി ആക്കാന്‍ ഒരുപാട് ബുദ്ധിമുട്ട ഉണ്ട് ..പ്രത്യേകിച്ച് സാമ്പത്തികമായി ..btech computer science final year student ആയ ഞാന്‍ അത്യാവശ്യം കുറച്ചു സംഭവങ്ങള്‍ സ്വന്തമായി ചെയ്തിട്ടുണ്ട് ..പക്ഷെ അതിനെ മാര്‍ക്കറ്റ് ചെയ്യാനും അതില്‍ ഇന്‍വെസ്റ്റ് ചെയ്യാനും കഴിയുന്നില്ല ..അതിനാല്‍ ഇത്തരം ക്രിയേറ്റിവിറ്റി ഒന്നും വെളിച്ചം കാണുന്നില്ല ...
വളരെ നന്നായി ..ഞാന്‍ ആദ്യമായിട്ടാണ് ഈ ബ്ലോഗ് കാണുന്നത് ..:)
വിജ്ഞാനപ്രദമായ പോസ്റ്റ്.. അഭിനന്ദനങ്ങള്‍..:)
വര്‍ക്ക് ചെയ്യുന്ന ഫീല്‍ഡില്‍ താല്പര്യം ഉണ്ടെങ്കില്‍ നാം സ്വയം updated ആവും എന്ന് ഞാന്‍ വിശ്വസിക്കുന്നു ..അതെല്ലാം ഓടോമാട്ടിക് ആയി സംഭവിക്കും
പല ആളുകളും ..ഒരു പരിധി കഴിഞ്ഞാല്‍ സ്വന്തമായി ഒരു ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങും ...അലെങ്കില്‍ വേറെ എവിദീന്കിലും ട്രെയിനെര്‍ ആയി പോയ അനുഭവങ്ങള്‍ ബംഗാളൂരില്‍ സാധാരണമാണ് .അലെങ്കില്‍ ഫീല്‍ഡ് മാറും..പ്രോഗ്രാമ്മിംഗ് ഒരിക്കലും ഒരു മന സമാധാനം ഉള്ള ജോലി അല്ല .നല്ല കാശു സമ്പാദിക്കാം എന്നല്ലാതെ ....
താങ്കളുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് തന്നെ ഇത്തരം ഒരു മേഘലയില്‍ ജോലി ചെയ്യുന്ന ഒരാളായ ഞാന്‍ എന്റെ വിയോജനം രേഘപ്പെടുത്തുന്നു. ഒന്നാമതായി നമ്മുടെ രാജ്യത്ത് IT കമ്പനികള്‍ ചുവടുരപ്പിച്ചിട്ടു അധികം നാള് ആയിട്ടില്ല. അത് വരെ ഭൂരിഭാഗവും, കോളേജുകളില്‍ മാനവിക സാമൂഹിക വിഷയങ്ങളാണ് അഭ്യസിച്ചിരുന്നത്. ഇവര്‍ക്കൊക്കെ തൊഴിലവസരങ്ങള്‍ എവിടെയുണ്ടായിരുന്നു? ഇപ്പോള്‍ മാനവികം പഠിച്ചിറങ്ങുന്നവര്‍ക്ക് അധ്യാപകര്‍ ആയല്ലാതെ എവിടെ തൊഴില്‍ അവസരം?
ഇവിടെ IT കമ്പനികള്‍ അല്ലെങ്കില്‍ സ്വകാര്യ കമ്പനികള്‍ ഇല്ലായിരുന്നു എന്ന് സങ്കല്‍പ്പിക്കുക. നമ്മുടെ ഇവിടെ എഞ്ചിനീയറിംഗ് പഠിച്ചിറങ്ങുന്ന ഭൂരിഭാകതിനും എവിടെ തൊഴില്‍ ലഭിക്കും?ഒരു വ്യക്തിക്ക് ഒരു IT കമ്പനിയില്‍ ഉദ്യോഗം ലഭിക്കുന്നത് വഴി അവരുടെ കുടുംബം കൂടിയാണ് middle class family എന്ന ശ്രേണിയിലേക്ക് കയറുന്നത്.
ഭാരതത്തിന്റെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മോശമാണെങ്കിലും നമുക്ക് രാജ്യാന്തര തലത്തില്‍ സാമ്പത്തികമായി തല ഉയര്‍ത്തിപ്പിടിച്ചു നില്ക്കാന് സഹായിക്കുന്നത് നമ്മുടെ സ്വകാര്യ/IT/Pharma സ്ഥാപനങ്ങള്‍ മൂലം തന്നെയാണ്. ഇക്കാര്യം ലോക സാമ്പത്തിക കാര്യങ്ങളില്‍ നിര്‍ണ്ണായക സ്വാതീനം ചെലുത്തുന്ന Financial Times അടുത്തിടെ ചൂണ്ടി കാണിക്കുകയുണ്ടായി.
വിദേശികള്‍ നമ്മുടെ യുവത്വത്തിന്റെ കഴിവുകള്‍ ചൂഷണം ചെയ്യുകയാണ് എന്നതിനോട് ഞാന്‍ വിയോജിച്ചു കൊള്ളട്ടെ. രാജ്യത്തെ പ്രധാന IT കമ്പനികളായ TCS, Infosys, Wipro, HCL (in the order of their market turn out)എല്ലാം സ്വദേശി കമ്പനികലാനെന്നു ശ്രദ്ധിച്ചിരിക്കുമല്ലോ. അവരുടെ വരുമാനത്തിന്റെ നികുതി കൃത്യമായി സര്‍ക്കാരിനു ലഭിക്കുന്നുമുണ്ട്.ഇന്നത്തെ ആഗോളീകരണ ലോകത്ത് എവിടെയാണ് രാജ്യങ്ങള്‍ക്ക് പ്രസക്തി. മല്‍സരം, ബിസ്നേസ് മേഘലയില്‍ പ്രധാനമായും കമ്പനികള്‍ തമ്മില്‍ അല്ലെ.
എന്തടിസ്ഥാനത്തിലാണ് താങ്കള്‍ കരവപ്പശുക്കള്‍ എന്ന പ്രയോഗം നടത്തിയത്? മറ്റേതൊരു സ്വകാര്യ സ്ഥാപനം തൊഴിലാളികളെ ഉപയോഗിക്കുന്നത് പോലെ തന്നെയാണ് ഇവയും ഉപയോഗിക്കുന്നത്. IT കരവപ്പശുവെങ്കില് ഏതാണ്ട് ദിവസത്തിലെ 24മണിക്കൂറും ജോലിയുള്ള MBA ക്കാരായ Buisness analystukalum, Product Planning Officersum, Market Researchersum ഒക്കെ എന്താണ്? ദിവസം മുഴുവനും ഇടതടവില്ലാതെ ഒപെരറേന്‍ നടത്തുന്ന ഒരു നല്ല surgeon നെ ആശുപത്രിയുടെ കറവപ്പശു എന്ന് ഞാന്‍ വിളിച്ചാല്‍ താങ്കള്‍ സമ്മതിക്കുമോ?
നമ്മുടെ കമ്പനികള്‍ സര്‍ഗാത്മകമായി ഒന്നും ചെയ്യുന്നില്ല എന്ന് താങ്കള്‍ പറഞ്ഞു. googleന്റെ google ads എന്ന അവരുടെ വന്‍ ലാഭത്തിലുള്ള പരിപാടി ഉദിച്ചതും നടപ്പാക്കിയതും ബംഗ്ലോര്‍ ഉള്ള ഓഫീസില്‍ ആണ്. ഇങ്ങനെ നമ്മുടെ കമ്പനികള്‍ കണ്ടു പിടിച്ചതൊക്കെ ഇവിടെ എഴുതി വച്ചാല്‍ കുറെ ഉണ്ടാവും. NASAയും Defecumആയുള്ള പ്രോജെച്ടുകള്‍ വരെ നമ്മുടെ IT കൈകാര്യം ചെയ്യുന്നു.പിന്നെ സര്‍വീസ് വിങ്ങില്‍ കയറുന്നവര്ക്കാന് താങ്കള്‍ പറഞ്ഞപോലെയുള്ളത്. അതിഷ്ടപെടാതവര്ക്ക് മാറാന്‍ വേറെ കമ്പനികള്‍ ഇഷ്ടം പോലെ ഉണ്ടല്ലോ.
IT എന്നല്ല ഏതു ഉന്നത തൊഴില്‍ മേഘലയിലും അധിക കാലം മാറി നിന്നാല്‍ നമ്മള് ഫീല്‍ഡില്‍ നിന്ന് പുറത്താവും. ഞാന്‍ മുമ്പ് പറഞ്ഞ Buisness analystukalum, Product Planning Officersum, Market Researchersum കാര്യം തന്നെ ആലോചിച്ചു നോക്കു? ഒരു അഞ്ചു വര്‍ഷം ഗ്യാപ് വന്നാല്‍ ആരെങ്കിലും അവരെ ആ പദവിയിലേക്ക് എടുക്കുമോ? സ്വകാര്യ മേഘലയിലെ ഉന്നത പദവിക്കെല്ലാം അത് ബാധകമാണ്.
ഇത്രയധികം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കൊടുക്കുന്ന പ്രസ്ഥാനം. ഒരു വിധ പാരിസ്ഥിക പ്രശ്നവുമില്ലാതെ നമ്മുടെ സാമ്പത്തിക രംഗത്തേക്ക് കോടികള്‍ പ്രതിവര്‍ഷം പമ്പ് ചെയ്യുന്ന പ്രസ്ഥാനം. നമ്മുടെ കാര്യക്ഷമത മൂലം വിദേശ രാജ്യങ്ങളിലെ തൊഴില്‍ വരെ പിടിച്ചെടുത്തു നമ്മുടെ നാട്ടില്‍ എത്തിക്കുന്ന പ്രസ്ഥാനം. നമ്മുടെ സാമ്പത്തിക മേഖലക്ക് മാത്രമല്ല, american congressil അടുത്ത നാളില്‍ നടന്ന ഒരു പരിപാടിയില്‍ ഇന്ത്യന്‍ IT രംഗം അമേരിക്കയില്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളുടെ പേരില്‍ അവയെ അഭിനന്ദിച്ചത് കൂടി ഓര്‍ക്കുക. നമുക്കിവയെ മറ്റൊരു വീക്ഷണത്തിലൂടെ കണ്ടു കൂടെ?
വളരെ വിശദമായ ഒരു പഠനം തന്നെ..
ഇന്നത്തെ തലമുറയുടെ ആദ്യ ചോയ്സ് ഐ ടി ആണെന്ന് തോന്ന്നുന്നു..
പിന്നെ കുറെ നാള് മാറി നിന്നാല്‍ ഏതു മേഖലയിലും ഒരു തിരിച്ചു വരവ് ബുദ്ധിമുട്ടാണ് എന്ന് തോന്നുന്നു. .ഗള്‍ഫിനെ വിട്ടേക്കു..കാരണം ഇവിടെ പല ജോലികള്‍ക്കും ആളെ എടുക്കുന്നത് " എന്നാ നിന്നേം സിനിമേല് എടുത്തു " എന്ന് പറഞ്ഞപോലാണ്..കഴിവിനെക്കളും അനുഭവ പരിന്ജാനതെക്കളും വേറെ പലതും ഇവിടെ വേണമല്ലോ !
ഭാവുകങ്ങള്‍..
കാര്യമാത്രപ്രസക്തവും സമകാലീകവുമായ നല്ലൊരു പോസ്റ്റ് ..
ബ്ലോഗെഴുത്തിനെ സീരിയസ്സായി സമീപിക്കുന്നു എന്നതാണ് ബെഞ്ചാലിയുടെ പോസ്റ്റുകളുടെ പ്രത്യേകതയായി എനിക്ക് തോന്നുന്നത്. ഓരോ പോസ്റ്റിലും വ്യത്യസ്തമായ എന്തെങ്കിലും നല്കുവാന് നിങ്ങള്ക്കാവുന്നുണ്ട്.
Off Topic: ബെഞ്ചാലി എന്ന പേരിന്റെ തോട് പൊട്ടിച്ചു പുറത്തു വരാനുള്ള സമയമായില്ലേ?.
പുതിയ കാലത്തിന്റെ പുതിയ വ്യഥകള്‍ പങ്കു വെയ്ക്കുന്ന നല്ല പോസ്റ്റ്. ഇന്നലെ VB പഠിച്ചവന് ഇന്ന് ജോലിയില്ല എന്നു പറയുന്നത് തികച്ചും സത്യം. ഇന്നു .net പഠിക്കുന്നവന് നാളെ ഒരു ഡോട്ട് ജോലി പോലും ഇല്ലാതെയും വന്നേക്കാം. കാരണം മൈക്രോ സോഫ്റ്റ് മുതലാളി വേറെ മേച്ചില്‍ പുറങ്ങളില്‍ എത്തിയിരിക്കും അപ്പോഴേക്കും.
പ്രസക്തമായ ചിന്തകള്‍ ..അബ്ദുല്‍ കലാം ഈയിടെ
ഇവിടുത്തെ(UAE ) പല സ്കൂളും സന്ദര്‍ശിച്ചു പുതിയ
തലമുറയ്ക്ക് കുറെ അധികം കാഴ്ചപ്പാടുകള്‍ പകര്‍ന്നു
കൊടുക്കുന്നു.അറിവും വിവേചന ബുദ്ധിയും ഉള്ള ഒരു
തലമുറ വളര്‍ന്നു വരട്ടെ .
ജോലിക്ക് വേണ്ടി മാത്രം ശ്രമിക്കുന്ന രീതി മാറണം ...
ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു.
പല ജോലികലള്ക്കും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്. ഒന്നും മറ്റൊന്നിനേക്കാള്‍ നല്ലതല്ല.
ഒരു കമന്റ് ഇടണമെന്ന് വിചാരിച്ചിരുന്നെങ്കിലും, പറയാന്‍ ആഗ്രഹിച്ചതില്‍ കൂടുതല്‍ DKD പറഞ്ഞു കഴിഞ്ഞു. അത് കൊണ്ട് ഇനിയൊന്നും പറയാനില്ല :-)
അഭിപ്രായമെന്ത് പറയുമെന്ന് അറിയില്ല, വായിച്ചു പോകുന്നു
ഈ പോസ്റ്റ് ഒരു യാഥാസ്ഥിതികമായ വിലയിരുത്തല്‍ ആയാണ് എനിക്ക് തോന്നുന്നത് ...DKD u said the right thing..ഏതെങ്കിലും ഒരു languagil നല്ല base ഉള്ള ഒരാള്‍ക്ക് പുതിയ languages പഠിക്കുക വളരെ എളുപ്പമാണ് ..
കാര്‍ഷിക രാജ്യമായ
ഇന്ത്യയില്‍
പക്ഷെ അധികപേരും
കാര്‍ഷിക മേഖലക്കും ഊന്നല്‍ കൊടുക്കാറില്ല
വളരെ പ്രസക്തമായ പോസ്റ്റ്
@Sabu M H :
ഡിയര്‍ സാബു, എഴുതി കഴിഞ്ഞതിനു ശേഷം ജോബ് സെക്യൂരിറ്റിയെ കുറിച്ച് മാത്രമാക്കിയാലോ എന്ന് ആലോചിച്ചതായിരുന്നു. എന്നാല്‍ ഐ.ടി വിഷയത്തില്‍ വീണ്ടു ഒരു പോസ്റ്റിടുന്നതില്‍ താല്പര്യമില്ലാത്തത് കൊണ്ടുമാത്രമാണ് ഇങ്ങിനെ നല്‍കിയത്. ഒരേ രീതിയിലുള്ള പോസ്റ്റ് എന്റെ വായനക്കാരെ ബോറടിപ്പിക്കാന്‍ പാടില്ലല്ലോ
ഞാന്‍ ഐ.ടി ഫീല്‍ഡില്‍ വര്‍ഷങ്ങളോളമായി. 8085 പ്രോസസറിന്റെ ആര്കിടെചറ് കലക്കി കുടിച്ച് മെഷീന് ലാങോജ് കുറെ കൈകാര്യം ചെയ്തിരുന്നു.. പക്ഷെ തുരുമ്പരിച്ച ഓര്മ്മകളായെ എന്നിലത് അവശേഷിക്കുന്നുള്ളൂ… പഠിക്കുന്ന കാലത്ത് മെമ്മറി റെസിഡന്‍ഷ്യല്‍ പ്രോഗ്രാമുകളുണ്ടാക്കി ജൂനിയേര്‍സിനെ കളിപ്പിച്ചിട്ടുണ്ട്. ഗൈമുകളുണ്ടാക്കിയിട്ടുണ്ട്. പക്ഷെ അതൊക്കെ ലോകത്ത് മാതൃകയുള്ള, പലരും നടപ്പിലാക്കിയ ലോജിക് ഉപയോഗപെടുത്തിയുള്ളതാണ്. ഞാന്‍ സൂചിപ്പിച്ചത് ക്രിയേറ്റിവിറ്റിയെ കുറിച്ചാണ്. മാതൃകയില്ലാത്ത ഒന്നിനെ കുറിച്ച്.
വിലപെട്ട അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. വീണ്ടും വരിക.
@ DKD > താങ്കള്‍ എന്റെ പോസ്റ്റ് മനസ്സിരുത്തി വായിക്കാത്തതാണ് പ്രശ്നം. ഉപരിവായനകൊണ്ട് താങ്കള്‍ക്ക് ലഭിച്ചത് തെറ്റായ മെസേജായിപ്പോയി.
എന്റെ ബ്ളോഗില്‍ ആര്‍ക്കും അവര്‍ക്ക് മനസ്സിലായ, അവരുടേതായ അഭിപ്രായങ്ങള്‍ രേഖപെടുത്താം. സ്വാഗതം.
താങ്കള്‍ എഴുതാപുറം വായിച്ചു. മുന്‍ധാരണകളെ തിരുത്തേണ്ടതുണ്ട്.
• ഞാന്‍ മാനവികം പഠിച്ചിറങ്ങുന്നവര്‍ക്ക് ഇന്ന് നിറയെ ജോലി സാധ്യതയുണ്ട് എന്നു പറഞ്ഞിട്ടില്ല. വരും കാലങ്ങളില്‍ അവര്‍ക്കായിരിക്കും ഡിമാന്റ്. കാരണം ഇന്ന് ആ ഫീല്‍ഡില്‍ പഠിക്കാന്‍ ആളുകളില്ലാതെ ആയിരിക്കുന്നു. ഇത് വെറുമൊരൂ ആരോപണമല്ല. സാമൂഹിക ശാസ്ത്രജ്ഞരുടെ ആശങ്കയാണ്.
• എന്റെ ബ്ലോഗിന്റെ തുടക്കത്തില്‍ തന്നെ ഐ.ടി. സെക്ടറ് രാജ്യത്തെ സാമ്പത്തികമായി ഉയര്‍ത്തുന്നതില്‍ പ്രധാനപെട്ട പങ്കു വഹിച്ചിട്ടുണ്ട് എന്ന കാര്യം പറഞ്ഞിട്ടുണ്ട്.
• വിദേശ രാഷ്ട്രങ്ങളുടെ കൂടെ കുറച്ചു സ്വദേശ കമ്പനികളെ കൂടി ഉള്പെടുത്തിക്കോളൂ, സ്വദേശികളുടെ പ്രൈവറ്റ് സെക്ടറുകള്‍ രാജ്യത്തിന് വരുമാനമുണ്ടാക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. യുവത്വത്തെ പരമാവധി ഉപയോഗപെടുത്തി കറവ പശുവിനെ പോലെ യുവത്വത്തിന്റെ പ്രസരിപ്പ് കഴിയുന്നതോടെ പിരിച്ചുവിടുന്ന കമ്പനികളെ കുറിച്ച് താങ്കള്ക്കറിയാതെ പോയതും എന്റെ കുറ്റമല്ല.
[ തുടരുന്നു… ]
• നമ്മുടെ കമ്പനികള്‍ സര്‍ഗാത്മകമായി ഒന്നും ചെയ്യുന്നില്ല എന്നാണോ ഞാന്‍ പറഞ്ഞത്? വലിയതോതിലുള്ള ഇ.ആ.പി വരെ പല ഇന്ത്യന്‍ കമ്പനികള്‍ ഡെവലപ് ചെയ്തു ലോക ഐ.ഡി മാര്‍കറ്റിലേക്ക് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ സൂചിപ്പിച്ചത് ക്രിയേറ്റിവിറ്റിയുള്ള, പുതിയ ലോജിക്കുകള്‍ നടപ്പിലാക്കാന്‍ കഴിയുന്ന ആളുകളുടെ അഭാവമാണ്. ഏറ്റവും മിനിമം നമ്മള് ദിവസവും പലരീതിയിലുള്ള കമ്പ്യൂട്ടര്‍ ആപ്ലികേഷന്‍സ് ഉപയോഗിക്കുന്നു. എന്നാല്‍ എടുത്തുകാണിക്കാന്‍ എന്താണ് നമ്മുടേതായിട്ടുള്ളത്? ക്രിയേറ്റിവിറ്റി എന്നു പറഞ്ഞാല്‍ സൃഷ്ടിക്കപെട്ട ഒന്നിനെ കണ്ടു അതുപോലെ ഉണ്ടാക്കുക എന്നല്ല, പുതിയതായി ഒരു തീമ് കൊണ്ടുവരുന്നതിനെ കുറിച്ച്.
• ഇനി സോഫ്റ്റ് വെയറ് മേഖലയില്‍ ബിസിനസ് ബേസട് അല്ലാത്ത, റിവേര്‍സ് എഞ്ചിനീറിങ്ങില്‍ നാം ചൈനയേക്കാളും വളരെ പിറകിലാണ്. പ്രോഗ്രാമിലെ റിവേര്‍ എഞ്ചിനീറിങ്ങ് നടപ്പിലാക്കാന്‍ അത്യാവശ്യം ലോജിക് വേണം. അത് കൊണ്ടാണ് ഞാന്‍ പറഞ്ഞത് ആല്‍ഗോരിതവും ലോജിക്കും ഉയര്‍ത്തുന്ന തരത്തിലുള്ള വിദ്യാഭ്യാസ സമ്പ്യദായത്തില് ശ്രദ്ധയൂന്നേണ്ടിയിരിക്കുന്നു എന്ന്.
• ഫീല്‍ഡില്‍ വരുന്ന ഗ്യാപ്പ് പല തൊഴിലുകള്‍ക്കും പ്രശ്നം തന്നെയാണ്. എന്നാല്‍ സോഫ്റ്റ് വെയറ് ഫീല്‍ഡിനെ പോലെയുള്ള തരത്തിലുള്ള പ്രശ്നം ആ സെക്ടറുകളില്‍ ഇല്ല. ഒരു പത്തു വര്‍ഷം ഫീല്‍ഡില്‍ നിന്നും വിട്ടുനിന്നു തിരിച്ചു വരുന്ന ഒരു പ്രോഗ്രാമറുടെ അവസ്ഥ എത്ര ക്ലേശകരമായിരിക്കും? ആ തരത്തിലുള്ള പ്രശ്നം മറ്റു ഫീല്ഡിലുള്ളവര്ക്കില്ല.
ഇന്ത്യയില്‍ ഫൈബറ് ഒപ്റ്റിക് കൊണ്ടുവരുന്നതിന്റെ ഭാഗമായി സ്ട്രെല്‍ ഗവണ്മെന്റിന്റെ കീഴിലുള്ള ഡിപാര്‍ട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ക്ക് നല്കിയ കോച്ചിങ് നല്‍കിയിരുന്നു. അതിലെ ആദ്യത്തെ ബാച്ചില്‍ ഒരു പ്രൊഡക്ടാണ് ഞാന്‍. എന്നാല്‍ വിദേശത്തുള്ള ഒരു കമ്പനിയില്‍ ചേര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു 2002 ല്‍ ആണ് ഫൈബര്‍ ഒപ്റ്റിക് ഒരൂ പ്രൊജക്റ്റിന് വേണ്ടി ഇമ്പ്ലിമെന്റ് ചെയ്യാന്‍ അവസരം കിട്ടിയത്. അതായിരുന്നു അവസാനത്തേതും. എന്നാലും ഇന്നും ഫൈബര്‍ ഒപ്റ്റിക് ജോലികളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ തുടക്കത്തില്‍ പഠിച്ച പല സോഫ്റ്റ് വെയറുകള്‍ ഒന്നു പോലും എനിക്കറിയില്ല. പഠനത്തിനു ശേഷം ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ലാത്ത, എന്നാല്‍ പഠിക്കുമ്പോള്‍ വളരെ അഡ്വാന്സട് ആയി ഷെല്‍ പ്രോഗ്രാമിങ് വരെ പഠിച്ചിരുന്ന യുനിക്സിലെ എ.ബി.സി.ഡി പോലും എന്നില്‍ നിന്നും വിട്ടുപോയിരിക്കുന്നു. പറഞ്ഞു വരുന്നത് സോഫ്റ്റ് വെയറ് മറ്റു വെയറുകളെ പോലെയല്ല.
• സോഫ്റ്റ് വെയറ് ഫീല്‍ഡില്‍ ആളുകള്‍ കുറവാണെന്നൊ, അവര്‍ രാജ്യത്തിന് വരുമാനം ഉണ്ടാക്കുന്നില്ല എന്നൊ എനിക്ക് വാദമില്ല. മനസ്സിരുത്തി ഒരിക്കല്‍ കൂടി വായിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉള്ളൂ ഈ പോസ്റ്റിലെ വിഷയം.
കുറച്ചു പേര് താങ്കളുടെ കമന്റിനെ ശരിവെക്കുന്നത് കണ്ടു. അതുകൊണ്ടു തന്നെ വിശദമായ മറുപടി എഴുതിയത്.
അഭിപ്രായം രേഖപെടുത്തിയതിനു എല്ലാവര്ക്കും നന്ദി.
Thought provoking
ഒരേ പോസ്റ്റിന് രണ്ടുവട്ടം കമന്റിടുന്നതിന് ആദ്യമേ മാപ്പ്.
ബെഞ്ചാലിയുടെ പോസ്റ്റും രണ്ടുമറുപടികളും വായിച്ചതില്‍ നിന്ന് എനിക്കു തോന്നിയത് ഇതാണ്: ഇന്ത്യന്‍ കമ്പനികള്‍ ഒരു "original intellectual property" വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നില്ല എന്ന പ്രശ്നമാണ് താങ്കള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. ആപ്പിള്‍ ഐഫോണിലൂടെ അന്നുവരെ ആരും ചിന്തിക്കാത്തതരത്തിലുള്ള ഒരു സൊല്യൂഷനാണ് ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചത്. നമ്മുടെ അധ്യയനരീതിയും ഐടി കമ്പനികളുടെ പ്രവര്‍ത്തനരീതികളും അത്തരം ചിന്തകളിലേക്കു നയിക്കുന്നില്ല. ഇപ്പോള്‍ പഠിക്കുന്നവരും ജോലിചെയ്യുന്നവരും കുറഞ്ഞകാലത്തിനകം ഉപയോഗശൂന്യമാകുന്ന അറിവുകളിലാണ് വ്യാപൃതരായിരിക്കുന്നത്.
ഇതാണ് താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ അതിനോട് ഞാന്‍ യോജിക്കുന്നു. പക്ഷേ അതിനു മറ്റൂപലകാരണങ്ങളുമുണ്ട് - mainly the way intellectual property rights are administered in the world exclusively by US and EU. ഒരു കമെന്റില്‍ പറയാവുന്ന കാര്യമല്ല അത്.
നല്ല ലേഖനം, നല്ല ചിന്തകള്‍. അഭിനന്ദനം ആദ്യമേ അറിയിക്കട്ടെ. കൂടെ എന്റെ ചെറിയ ചിന്തകള്‍ പങ്കു വെക്കട്ടെ.
ഫേസ്ബുക്ക്, ഗൂഗിള്‍, ലിനക്സ്, തുടങ്ങിയ സംരംഭങ്ങള്‍ എല്ലാം തുടങ്ങിയത് യൂണിവേര്സിറ്റി വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ്. ഇത്തരം സംരംഭങ്ങള്‍ ഒന്ന് പോലും നമ്മുടെ യൂണിവേര്‍സിറ്റികള്‍ക്ക് അവകാശപ്പെടാനില്ല. യൂണിവേര്സിറ്റികള് കേവലം സിലബസ് പഠിപ്പിച്ചു തീര്‍ക്കുന്ന സ്ഥാപനങ്ങള്‍ മാത്രം ആവുന്നിടത്തോളം കാലം ഐ ടി മേഖലകളില്‍ നാം ഇങ്ങനെ തന്നെ തുടരും. പുതിയ ചിന്തകള്‍ക്ക് ഏറ്റവും പറ്റിയ സമയം കോളേജ് തന്നെയാണ്. ഒരു കമ്പനിയില്‍ ജോലിക്ക് ചേര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ഗവേഷണ ചിന്തകള്‍ വളരെ അധികം പരിമിതപ്പെടുത്തേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്.
@ കൊച്ചു കൊച്ചീച്ചി :
താങ്കൾക്ക് ആവശ്യം പൊലെ കമന്റാം.. ഇവിടെ ലിമിറ്റ് വെച്ചിട്ടില്ല. മാത്രമല്ല, കമന്റുകളെ സ്വഗതവും ചെയ്യുന്നു. :)
ഞാൻ സൂചിപ്പിച്ചത് സോഫ്റ്റ് വെയറുകളുടെ കാര്യമാണ്. അതിനോട് വേണമെങ്കിൽ താങ്കൾ പറഞ്ഞത് പോലെയുള്ള ടൂൾസുകളെയും ഉൾപെടുത്താം.. മുനീർ എന്ന ഒരാളുടെ കമന്റ് ശ്രദ്ധിക്കുക. അദ്ദേഹം സൂചിപ്പിച്ചത് പോലെ, അത്രയുണ്ട്... ഗൂഗിൾ എർത്ത് തുടങ്ങിയ ലോകത്ത് മാതൃകയില്ലാത്ത ഒരു പ്രോഡക്റ്റ്.
@മുനീർ : വിലപെട്ട കമന്റുകൾക്ക് നന്ദി.
കുറേ അറിവുകൾ പകർന്ന പോസ്റ്റ്...എനിക്കിതിനെ കുറിച്ച് ആധികാരികമായിട്ടൊന്നും പറയാനറിയില്ലാ....അതുകൊണ്ട് തന്നെ കിട്ടിയതെല്ലാം വിലപ്പെട്ടത്...
അടിസ്ഥാന തലത്തില്‍ നിന്നു ചിന്തിച്ചുള്ള ലേഖനം.
ബെഞ്ജാലിക്ക് ഐടി ഫീല്‍ഡിനെക്കുറിച്ചുള്ള ആധികാരികമായ വിവരവും അതു പോലെ വെറും ഒരു ജോലി നേടല്‍ എന്നതിലുപരിയായി
മറ്റു രാഷ്ട്രങ്ങളോടു കിടപിടിക്കാന്‍ ഇന്ത്യക്കാര്‍ എന്തു ചെയ്യേണ്ടതുണ്ട് എന്ന ഒരു ചിന്തയില്‍ നിന്നും ഉടലെടുത്തതാണ് ഈ പോസ്റ്റെന്ന് വ്യക്തം.
അതു പക്ഷേ പൊതുവായി ഐട്ടി ഫീല്‍ഡിനെ മറ്റു വിഭാഗങ്ങളേക്കാള്‍ കുറച്ചു കണ്ടോ എന്നൊരു പ്രതീതി സൃഷ്ടിക്കപ്പെട്ടതു കൊണ്ടാണ് വിമര്‍ശനങ്ങള്‍
വരുന്നത്. ഈയടുത്തൊരു വാര്‍ത്ത കേട്ടിരുന്നു. ഫേസ്ബുക്ക് പോലെ ഒരു നെറ്റ്വര്‍ക്ക് വികസിപ്പിച്ചെടുത്ത രണ്ട് ഇന്ത്യക്കാരെ ‘മര്‍ഡോക്ക്’
വിലക്കെടുത്തെന്ന്. നമ്മുടെ ക്രിയേറ്റിവിറ്റികള്‍ നമ്മുടേതു മാത്രമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് യദാര്‍ത്ഥ രാജ്യസ്നേഹികള്‍.
അതില്ലാത്തതാണ് നമ്മുടെ പരാജയവും.
താഴെതട്ടില്‍ നിന്നു തന്നെ സ്വയം പര്യാപ്തത നേടാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.ലേഖനം പുതിയിരു ചിന്തക്ക് വഴി തുറക്കട്ടെ എന്നാശംസിക്കുന്നു.
ഈ ലേഖനം വളരെ നന്നായി. വിത്യസ്തമായ മറ്റൊരു വിഷയത്തെ വളരെ ആധികാരികമായി പഠിച്ചു എഴുതിയ ലേഖനം വിത്ജ്ഞാന ദാഹികള്‍ക്ക് ഉപകാരപ്രദമാണ്. ബ്ലോഗു എന്ന മാധ്യമം വെറും സമയം കൊല്ലാനുള്ളത് മാത്രമല്ല എന്നു തോന്നുക ഇങ്ങിനെ ചില നല്ല ബ്ലോഗുകള്‍ കാണുമ്പോഴാണ്. ബെന്ജാലി വീണ്ടും മുന്നോട്ടു പോകട്ടെ. ആശംസകള്‍
വളരെ വിജ്ഞാനപ്രദം.ആശംസകളോടേ.
വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. പറഞ്ഞതെല്ലാം വളരേ ശരിയാണ്. പുതിയ കാര്യങ്ങള്‍ വരുംബോള് ഇവിടുത്തെ ഫീസിലെ ആധിക്യം കാരണം ചിലത് പഠിക്കാന്‍ ആകാത്തതിനാല്‍ പ്രോഫഷനില്‍ അല്‍പ്പം പുറകോട്ട് പോകാറുണ്ട്. ഓരോ പോസ്റ്റിനും പിന്നിലെ ഹാര്ഡ്വര്ക്ക് ഇവിടെയും കാണുന്നു... അഭിനന്ദനങ്ങള്‍...
ബെഞ്ചാലി തകര്‍ത്തു!
(ഇങ്ങള് ഞമ്മളെ കുഞ്ഞാലീടെ ആരെങ്കിലുമാണോ?)
നല്ല അറിവു പകര്‍ന്നു തന്ന ഒരു ലേഖനം. നന്ദി.
ഇന്നത്തെ വിദ്യാഭാസ രീതിയുടെ ലക്ഷ്യം തന്നെ സാമൂഹിക സേവനമെന്ന ലക്ഷ്യമാണോ താൻ തന്റെ മകൾക്ക് അല്ലെങ്കിൽ മകന് വേണ്ടി മുടക്കിയത് ആദ്യ ശമ്പളത്തിൽ തന്നെ എങ്ങിനെ മുതൽ മുടക്കാൻ പറ്റും എന്ന ചിന്തയല്ലെ ഓരോ മാതാപിതാക്കൾക്കും .അതു കാരണം ഉദ്വേഗാർത്തികളായ മക്കളിൽ നിന്നും ജന നന്മയും പരസ്പര സ്നേഹവും എന്നെ മറന്ന് പോകുന്നു. സമൂഹ മെന്നത് ആർക്കോ വേണ്ടിയുള്ളതാണ് അവിടെ നമുക്കൊരു പ്രതിബദ്ധതയുമില്ല എന്ന രീതിയിലെ വിദ്യാഭാസത്തെ വിറ്റു കാശാക്കുന്ന ലോബികൾ അരങ്ങു തകർക്കുന്ന ഇന്നത്തെ കാലത്ത് എല്ലാവരുടേയും നോട്ടം ലാഭം കൊയ്യുക എന്നതു മാത്രമാകുന്നു അതിനു നാം ആരെ പഴിക്കണം ? കെട്ടാൻ പോകുന്ന ചെക്കൻ ഐ.ടി കഴിഞ്ഞ ആളാ എന്നു പറയുന്നതിലല്ലെ മാതാപിതാക്കൾക്ക് മാന്യത കൂട്ടുന്നത്. ഇന്നത്തെ തലമുറ വായിച്ചിരിക്കേണ്ട ഒരു നല്ല പോസ്റ്റ് മക്കളെ അവരുടെ അഭിരുചിക്കനുസരിച്ച് പഠിക്കാൻ വിടാതെ കാശു വാരുന്ന മേഘലയിലേക്ക് തള്ളിവിടുന്ന മാതാപിതാക്കളും മനസ്സിലാക്കേണ്ട നല്ലൊരു പോസ്റ്റ് . ബ്ലോഗെഴുത്തിനെ വളരെ ഗൌരവതരമായി കാണുന്ന താങ്കൾക്ക് നന്ദി.. ഇനിയും ഉണ്ടാകട്ടെ ഇത്തരം പോസ്റ്റുകൾ ആശംസകൾ…
വളരെ പ്രസക്തമായ പോസ്റ്റ്!
എനിക്കും ഐ ടി മേഖലയോടാണ് താല്പര്യം!
അഭിനന്ദനങ്ങള്‍!
www.chemmaran.blogspot.com
കാലികവും, പ്രാധാന്യമർഹിക്കുന്നതുമായ ഒരു വിഷയം വളരെ ഉപരിപ്ലവമായി മാത്രമേ ഇവിടെ എഴുതിയൊള്ളു!
വളരെ ചിന്തിക്കേണ്ട പോസ്റ്റ്....നന്നായി വിശദമായി എഴുതി എല്ലാവരും വായിക്കട്ടെ പഠിക്കട്ടെ ആശംസകള്‍
കാലികപ്രാധാന്യമുള്ളതും വിജ്ഞാനപ്രദവുമായ
ലേഖനം.
അറിവ് പകര്‍ന്ന വായന.
informative.ചിന്തിക്കേണ്ട വിഷയം.
അനുദിനം മാറുന്ന വിവര സാങ്കേതിക ശാഖകളുടെ കറുപ്പും വെളുപ്പും അല്പം ഗൗരവത്തോടെ ചൂണ്ടിക്കാട്ടുന്നുണ്ട്, കുറിപ്പ്.
ഉള്‍ക്കാഴ്ചയോടെ സമീപിക്കേണ്ട വിജ്ഞാന ശാഖയാണ് ഈ രംഗം.
ഈ മേഖലയിൽ ഒന്നും അറിയില്ലാ...വേറെ എന്തെങ്കിലും അറിയോ.. അതുംമില്ല...എന്നാലും കാര്യമാത്രപ്രസ്ക്തമായ പോസ്റ്റും ചർച്ചകളും ശ്രദ്ധിക്കുന്നു
അഭിനന്ദനങ്ങൾ.
വളരെ നല്ല പോസ്റ്റ് ..ഒരുപാട് അഭിനന്ദനങ്ങള്‍...
You've worded my thoughts ... . Being a "coder" myself, I have been there ... .
ഐ.ടി. മേഖല മാത്രമാണോ തൊഴില്‍ സാധ്യതയുള്ളതു? എല്ലാവരും ഈ തൊഴില്‍ മേഖല തിരഞ്ഞെടുക്കുന്നതും, അതിനാ ഗ്രഹിക്കുന്നതിന്റെയും പൊരുള്‍ മനസിലാകുന്നില്ല.
ഒരു സര്‍ക്കാര്‍ ക്ലര്‍ക്കോ,അതേപോലെ എന്തെങ്കിലും ഒരു കസേരകിട്ടിയാല്‍ അതില്‍ ഒതുങ്ങിക്കൂടി ജീവിതം പൂപ്പല്‍ പിടിപ്പിക്കുന്നവര്‍ ഏറെ.
കുറച്ചു കായികാധ്വാനവും,കസേരയില്‍ ഇരിക്കാനും കഴിയാത്ത സാങ്കേതിക ജോലികളിലേക്ക് കയറിവരാന്‍ ആര്‍ക്കും താല്പര്യമില്ല.
ലോകം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കെ,അതിനോടോത്തു
മുന്‍പോട്ടു പോകേണ്ട പ്രിന്റിംഗ് രംഗത്ത്, ഇന്ന്
കഴിവുള്ള ഒരു പ്രിന്റിംഗ്ട്ടെക്നിഷനെ കിട്ടാനില്ല.
മാറിവരുന്ന ആധുനിക പ്രിന്റിംഗ് മെഷിന് പ്രവര്‍ത്തിപ്പിച്ചു പ്രിന്റ് ചെയ്യാന്‍ കഴിയുന്നവര്‍
വിരളം.
കസേരയും, ഐ.ടിയും മാത്രം സ്വപ്നം കാണുന്ന
ഇപ്പോഴത്തെ തലമുറയുടെ, അദ്വാനിക്കാനുള്ള അലസത ദൂരവ്യാപകമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും . തീര്‍ച്ച.
ലേഖനം നന്നായിരിക്കുന്നു
കാലിക പ്രസക്തിയുള്ള രചന.
നന്നായിട്ടുണ്ട്...
നന്മകള്.
kalika prasaktham.... bhavukangal...
ഐ ടി മാത്രമല്ല, ഈ ലോകത്തെ എല്ലാ ജോലികളും താങ്കള്‍ പറഞ്ഞപോലെ ഉള്ള വെല്ലുവിളികളെ നേരിടുന്നതാണ്. സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചവന് പാലം കെട്ടാന്‍ അറിയാതെ നിന്നാല്‍ എല്ലാം പോയില്ലേ! ഒരു ബാര്‍ബര്‍ ആളുകളുടെ മുടി വെട്ടി കുറ്റിക്കാട് പോലെ ആക്കിയാല്‍ അയാളും ഫീല്‍ഡ് ഔട്ട്...!!!
പിന്നെ, ഐ.ടി. മേഖലയിലേക്ക് ഒരു "തള്ളിക്കയറ്റം" കൂടുതലാണ് - കാരണം വേറൊന്നുമല്ല, "വൈറ്റ് കോളര്‍ ജോലി", ധാരാളം പണം, ഇതൊക്കെയാണ് യുവ തലമുറയുടെ മാതാപിതാക്കളെ ഐ.ടി.യിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്.
ഐ.ടി. എഞ്ചിനീയര്‍ ആയാലും ബാര്‍ബര്‍ ആയാലും ഫീല്‍ഡില്‍ അപ്ഡേറ്റ് ആയി നിന്നില്ലെങ്ങില് ബിസിനസ് കുറയും... ജോബ് സെക്യൂരിറ്റി നഷ്ടപെടും. ഒടുവില്‍ ജോലിയും നഷ്ടപെടും. അത് ഈ ലോകത്തെ ഇതൊരു ജോലിയും സംബന്ധിച്ച വെറുമൊരു നഗ്നസത്യം മാത്രം!
അങ്ങനെ ഫീല്‍ഡില്‍ അപ്ഡേറ്റ് ആയിരിക്കാന്‍ പ്രധാനമായും വേണ്ടത് ആ ഫീല്‍ഡില്‍ ഉള്ള താല്പര്യവും അതിനെ വേണ്ടവിധം പ്രയോഗിക്കാനുള്ള അറിവും കഴിവും തന്നെയാണ്. എന്നാല്‍ ഇന്നത്തെ വിദ്യാഭ്യാസത്തില്‍ ഐ.ടി. ഫീല്‍ഡില്‍ താല്പര്യം ഇല്ലാത്തവരെ വീട്ടുകാര്‍ അടിച്ചു കൊണ്ട് ചേര്‍ത്ത് ഐ.ടി. പഠിപ്പിക്കുന്ന അവസ്ഥ ആണ്. എന്റെ വിദ്യാര്‍ത്ഥികളില്‍ അങ്ങനെയുള്ള ഒരുപാട് പേര് ഉണ്ട്. അവരുടെ അവസ്ഥ കണ്ടു വെറുതെ നോക്കി നില്ക്കാന് മാത്രമേ എനിക്ക് കഴിയുള്ളൂ...
സംഗീതം പഠിക്കാന്‍ ആഗ്രഹിച്ച കുട്ടിയെ അടിച്ചിരുത്തി ഐ.ടി. പഠിപ്പിച്ചു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആക്കിയാല്‍ അവര്‍ക്ക് എങ്ങനെയാണ് ആ ഫീല്‍ഡില്‍ താല്പര്യം ഉണ്ടാകുന്നത്??? ചിലപ്പോള്‍ കുറച്ചു കാലം പിടിച്ചു നിന്നേക്കും... അത് കഴിഞ്ഞാല്‍ നേരത്തെ പറഞ്ഞപോലെ, നേരെ താഴേക്കു മൂക്ക് കുത്തി വീഴും.
ചുരുക്കി പറഞ്ഞാല്‍ , സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ "താല്പര്യമില്ലാത്തവര് " എത്തിപ്പെടുന്ന മേഖല ഐ.ടി. തന്നെ ആണ്, അതിന്റെ പേരില്‍ ഐ.ടി. മേഖല ഒരുപാട് പഴികളും കേള്‍ക്കുന്നു!!!
കാലിക പ്രസക്ടമായ ഒരു പോസ്റ്റ് ആണ്.ഇതില്‍ പൂര്‍ണ്ണമായും ബെഞ്ചാലി യോട് ഞാന്‍ യോജിക്കുന്നു.....കാരണം IT മേഖലയില്‍ ഇന്ത്യയില്‍ ഇത്രയും ബുദ്ധിമാന്മാര് ഉണ്ടെങ്കിലും സ്വന്തമായി ഒരു പ്രാദേശിക ഒപെരടിംഗ് സിസ്റ്റം പോലും ഡെവലപ്പ് ചെയ്യുവാനോ ഇന്ത്യന്‍ സോഫ്റ്റ്വെയര് കംമുനിട്ടി ക്കെ സാധിച്ചിട്ടില്ലാ....നാം ഇന്നേ സാധാരണ ആയി ഉപയോഗിക്കുന്ന ഏകദേശം എല്ലാം വിദേശ കുത്ത്കക്കെ അവകാശപെട്ടതാണ്.അതിനെ പുറകില്‍ ഇന്ത്യകാരുടെ ബുദ്ധി ഉണ്ടാകാം എന്നെ മാത്രം.....
വളരെ വൈകിയാണ് ഇവിടെ എത്തിയത് , 2006ല്‍ ഈ ലേഖനം ഞാന്‍ കണ്ടിരുന്നെങ്കില്‍ ഈ മരവിച്ച മേഖല പഠിക്കാന്‍ ഇറങ്ങി തിരിക്കില്ലായിരുന്നു .പക്ഷേ ഇതിലെ ഒരു പ്രധാന സംഭവം എന്താണെന്ന് വച്ചാല്‍ പെട്ടെന്ന് കിട്ടുന്ന തൊഴിലും ആകര്‍ഷകമായ ശമ്പളവും (ഇപ്പോഴല്ല പണ്ട് ).വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പലരും ഈ മേഖലയിലേക്ക് ചാടുന്നത് .creative field ആഗ്രഹിക്കുന്നവര്‍ക്ക് പോലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ജീവിത കാലം മുഴുവന്‍ ടെന്‍ഷന്‍ അനുഭവിക്കേണ്ടി വരുന്നു (അനുഭവം ഗുരു )
@vishnu : ഒരു പത്തുവർഷം ജോലി ചെയ്യുന്ന ഫീൽഡിൽ നിന്നും മാറിനിന്നിരുന്ന ഒരാൾ അദ്ദേഹം അതേ ഫീൽഡിലേക്ക് തിരിച്ചുവന്നു, പഴയതിനേക്കാളും നല്ല ശംബളത്തിൽ ജോലി ചെയ്യുന്നു. ഐ.ടി. ഫീൽഡിൽ പ്രോഗ്രാമറായി ജോലി ചെയ്യുന്ന ഒരാൾക്ക് പത്തു വർഷം ഫീൽഡിൽ നിന്നും മാറി നിന്നാൽ എങ്ങിനെ തിരിച്ചുവരവ് സാധ്യമാകും എന്നതാണ് ഇവിടെ പ്രസ്ക്തമായ ചോദ്യം. എല്ലാ ഫീൽഡിലും തിരിച്ചു വരവ് പ്രയാസം തന്നെയായിരിക്കും. എന്നാൽ പ്രൊഗ്രാമറുടെ തിരിച്ചുവരവ് വളരെ പ്രയാസകരമാണ്. സോഫ്റ്റ്വെയറുകളിലുള്ള മാറ്റങ്ങൾ വളരെ വലുതാണ്. അതിന്റെ കോഡിങ്ങ് പഠിച്ചെടുക്കുക എന്നു പറഞ്ഞാൽ പുതുതായി പഠനം തുടങ്ങുക എന്നതിനു സമം.
ഞാൻ ഐ.ടി. മേഖലയിലേക്ക് ഇറങ്ങിയത് 1994ലാണ്. 8085 പ്രൊസസറുകൾ കൊണ്ട് ആരംഭിച്ച കളിയിൽ ഇന്ന് 7കോറിൽ വരെ എത്തി നിൽക്കുന്നു. ഹാർഡ്വെയറുകളിലും നെറ്റ്വെയറുകളിലും വലിയ പ്രയാസങ്ങളില്ല, സോഫ്റ്റ്വെയർ പ്രോഗ്രാമറുകൾക്കാണ് വലിയ പ്രയാസങ്ങൾ. പല സുഹൃത്തുക്കളുടെ അനുഭവങ്ങൾ അതാണ് പറയുന്നത്. പ്രൊഗ്രാമിങ്ങിൽ അല്ലാത്ത ഐ.ടി.കൾക്ക് ഒരുപക്ഷെ ഈ യാഥാർത്ഥ്യം മനസ്സിലാക്കാൻ പ്രയാസം തോന്നും.
@vineetha : അഭിപ്രായങ്ങൾക്ക് നന്ദി.
Post a Comment