ഊർജ്ജമുൾകൊണ്ട് പ്രവർത്തിക്കുക എന്നത് ഏതൊരൂ ലക്ഷ്യപ്രാപ്തിക്കും അത്യാവശ്യമാണ്. പണ്ടുകാലം തൊട്ട് തന്നെ അത്തരം ആശയങ്ങളിൽ നിന്ന് കൊണ്ട് ലോകം കീഴടക്കിയ വമ്പന്മാരിൽ നിന്നും പ്രചോദനം ഉൾകൊള്ളാത്തവർ ആരുമില്ല.
സമ്പന്നമാക്കുക രാജ്യത്തെ, ശക്തിപെടുത്തുക സൈന്യത്തെ എന്ന മുദ്രാവാകവുമായി വ്യാവസായികവൽകരണവും സൈനികവൽകരണവും കൂടി നടപ്പിലാക്കിയപ്പോൾ ലോകത്ത് ജപാനീസ് സാമ്രാജ്യം ഉയർന്നു വരികയും ഈസ്റ്റ് ഏഷ്യയിലെ അധിപന്മാരായി വാഴുകയും അയൽ രാജ്യങ്ങളെ കീഴടക്കികൊണ്ട് അവിടെങ്ങളിലുള്ള ഊർജ്ജ സമ്പത്ത് ശേഖരിക്കുകയും വ്യാവസായിക, മിലിട്ടറി ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു.
ഗ്രേറ്റ് ജപാനീസ് എമ്പറർ
1941ൽ പസഫിക് തീരത്ത് പേൾഹാർബറിലെ അമേരിക്കൻ നേവൽ ബേസിനെ അക്രമിച്ചുകൊണ്ട് ഓപറേഷൻ ഇസെഡ് നടപ്പില്ലാക്കുകവഴി യഥാർത്ഥത്തിൽ അമേരിക്കയെ കീഴടക്കുകയായിരുന്നില്ല ലക്ഷ്യമിട്ടത്, മറിച്ച് ഓയിൽ സമ്പന്ന പ്രദേശമായ ഡച്ച് ഈസ്റ്റ് ഇൻഡീസിനെ(ഇന്തോനേഷ്യ) ലക്ഷ്യമാക്കി നീങ്ങിയ അമേരിക്കൻ മുന്നേറ്റത്തെ തടയുകയായിരുന്നു ജപ്പാൻ. കാരണം അമേരിക്ക ഫിലിപൈൻസ് പിടിച്ചടക്കി അവിടെ മിലിട്ടറി ബേസിനു തുടക്കമിടുകയും ഈസ്റ്റ് ഏഷ്യയിലെ എനർജി റിസോർസിൽ കണ്ണുവെച്ച് കരുക്കൾ നീക്കി തുടങ്ങിയിരുന്നു. അതേ താല്പര്യമുണ്ടായിരുന്ന ജപ്പാൻ പേൾഹാർബറ് അക്രമിക്കുക വഴി അമേരിക്കയെ തടുത്തുനിർത്താനുള്ള വഴികളാണ് നോക്കിയത്. എന്നാൽ തിരിച്ചടി എന്ന നിലയിലാണ് ലോക ജനതയെ നടുക്കികൊണ്ട് അദ്യമായി ആറ്റമിക് ബോംബ് ഉപയോഗിച്ചു ജപ്പാനെ തളച്ചിട്ടപ്പോൾ അത് ലോകം ദർശിച്ച ഏറ്റവും വലിയ ക്രൂരതയായി എഴുതപെട്ടു.
1945 ജൂലൈ 16ന് ഒരു മതവിശ്വാസത്തിന്റെ അടിസ്ഥാന ചിഹ്നമായ ‘ട്രിനിറ്റി‘യെ ഉപയോഗപെടുത്തി മിലിട്ടറി പരീക്ഷണങ്ങൾക്കായി ഡെഡികേറ്റ് ചെയ്തിട്ടുള്ള ന്യൂ മെക്സികോയിൽ ആദ്യമായി പരീക്ഷിച്ചതെങ്കിൽ രണ്ടും മൂന്നും പരീക്ഷണങ്ങൾ ജപ്പാനീസ് സമൂഹത്തിന്റെ നെറുംതലയിലാണ് പരീക്ഷിച്ചത്. ആഗസ്റ്റ് 6 ന് 'ലിറ്റിൽ ബോയി'യെ ഹിരോഷിമയിലും 'ഫാറ്റ് മാനെ' നാഗസാക്കിയിലും പരീക്ഷിക്കുക വഴി രണ്ടര ലക്ഷത്തിനടുത്ത് ആളുകളെ ചാരമാക്കുകയും നല്ലൊരൂ ശതമാനം ജനറേഷൻ താറുമാറാക്കുകയും ചെയ്തു. ജപ്പാനികളുടെ കൂടെ അവർ അടിമകളായി കൊണ്ടുവന്ന കാൽ ലക്ഷത്തോളം കൊറിയക്കാരും ഹിരോഷിമയിലും നാഗസാക്കിയിലുമായി വെന്തമർന്നു.
അതേ സമയം തന്നെ സോവിയറ്റ് യൂണിയൻ മറുഭാഗത്ത് ജപ്പാന്റെ കീഴിലുള്ള കിഴക്കൻ ഏഷ്യയെ അക്രമിച്ചത് ജപ്പാന് കൂണിന്മേൽ വലിയ കുരുവായിമാറി. പേൾഹാർബർ അക്രമിക്കുന്നതിന് മുമ്പ് തന്നെ ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന Hideki Tojo ന്യൂക്ളിയർ യുദ്ധം ലക്ഷ്യമിട്ട് ജപ്പാന്റെ ന്യൂക്ളിയർ പരീക്ഷണങ്ങൾക്ക് ശക്തിപകർന്നിരുന്നു. റഷ്യ ജപ്പാന്റെ ന്യൂക്ളിയർ സൈറ്റുകൾ പിടിച്ചടക്കുന്നത് വരെ അവർ ലക്ഷ്യം കണ്ടിരുന്നില്ല. അല്ലായിരുന്നു എങ്കിൽ ഹിരോഷിമക്കും നാഗസാക്കിക്കും പകരം വീട്ടി ലോകത്തെ ന്യൂക്ളിയർ ദുരന്തങ്ങൾകൊണ്ട് കുഴിച്ചുമൂടിയേനെ..
ലിറ്റിൽ ബോയ് വീണതിനു ശേഷം
ലിറ്റിൽ ബോയിയുടെ വികിരണങ്ങൾ ശരീര ഭാഗങ്ങൾ കടിച്ചെടുത്തപ്പോൾ
മനുഷ്യ കുരുതിയിൽ അഹ്ലാദരായി..
ജപ്പാൻ കീഴടങ്ങുകയും രാജ്യത്തിന് പുതിയ നിയമാവലിയുണ്ടാക്കുകയും ലോകത്തിന് മാതൃകയാകത്തക്ക രീതിയിൽ ഫിനിക്സ് പക്ഷിയായി പറന്നുയരുന്നതുമാണ് പിന്നീട് ലോകം കണ്ടത്. ഒരു ജനതയുടെ മാനസ്സികമായ ഉയർത്തെഴുന്നേൽപ്പാണ് പിന്നീട് മേഡ് ഇൻ ജപ്പാനിലൂടെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ജപ്പാൻ ലോകത്ത് വളരെ ചെറിയ രാജ്യമാണെങ്കിലും ഈ അടുത്ത കാലത്ത് ചൈന പിന്തള്ളുന്നത് വരെ സാമ്പത്തികമായി രണ്ടാം സ്ഥാനത്തായിരുന്നു. ലോകത്തിലെ സമ്പത്തിന്റെ പകുതി കൈവശം വെച്ചിരിക്കുന്ന, പ്രകൃതിയിലെ എല്ലാവിധ വിഭവങ്ങളുമുള്ള അമേരിക്കൻ അധിപന് തൊട്ട് താഴെ നിൽക്കാൻ ജപ്പാന് കഴിഞ്ഞിരുന്നത് അവരുടെ മാനസ്സിക ശക്തിയും അചഞ്ചലമായ പ്രയത്നങ്ങൾ കൊണ്ടും തന്നെയാണ്. പ്രകൃതി ദുരന്തങ്ങൾ പലരീതിയിൽ പിടികൂടിയിട്ടും അതിനെയെല്ലാം തരണം ചെയ്തു മുന്നേറിയ ചരിത്രമാണവർക്കുള്ളതെങ്കിലും ഇക്കഴിഞ്ഞ സുനാമിയിൽ കുടുങ്ങി വലിയരീതിയിൽ നാശങ്ങളുണ്ടാവുകയും രാജ്യത്തെ എനർജി റിസോർസുകളിൽ പ്രധാനമായ ന്യൂക്ളിയർ പ്ലാന്റുകളിലെ എക്സ്പ്ലോഷനുകളും ഇന്ന് ആ രാഷ്ട്രം നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറിയിരിക്കുന്നു. എങ്കിലും ചരിത്രപരമായി അവർക്കുള്ള വീര്യം വീണ്ടെടുത്ത് ഈ പ്രകൃതി ദുരന്തത്തിൽ നിന്നും അവർ ഉടനെ തന്നെ കരകയറും എന്ന് പ്രത്യാശിക്കാം.
ആറ്റൊമിക് എത്ര ആപൽകരമാണെന്ന് അനുഭവത്തിലൂടെ പഠിച്ചിട്ടും അവ ജീവിതത്തിൽ നിന്നും ഒഴിവാക്കി നിർത്താൻ ജപ്പാന് സാധിക്കില്ല എന്നത് എനർജിയും ആ രാജ്യത്തിന്റെ പുരോഗതിയുമായി ബന്ധപെട്ട് കിടക്കുന്ന വസ്തുതയാണ്.
***
തെർമൽ പ്ലാന്റുകൾക്ക് പകരം നമ്മൾ ജല സംഭരണികളാണ് ഉപയോഗപെടുത്തുന്നത്. അതിനാൽ തന്നെ മഴയെ ആശ്രയിച്ചിരിക്കുന്നു നമ്മുടെ നാട്ടിലെ ഊർജ്ജ വിതരണം. ആറ്റൊമിക് സിസ്റ്റം നമുക്കറിയാഞ്ഞിട്ടല്ല, സ്ഥല സൌകര്യങ്ങളാണ് പ്രശ്നം. രാഷ്ട്ര വികസനത്തിന്റെ കാര്യത്തിലതങ്ങ് നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിലും രാഷ്ട്രീയ തന്ത്രങ്ങളിൽ ഫിഷനും ഫ്യൂഷനും വിജയകരമായി നടപ്പിലാക്കികൊണ്ടിരിക്കുന്നു.
മനസ്സിലായില്ല അല്ലെ? എനർജി ലഭിക്കാൻ ആറ്റങ്ങളിൽ രണ്ടു തരത്തിലുള്ള പ്രോസസിങ്ങ് നടത്തുന്നു.
-------------------------------------------------------------
ഫിഷൻ
----------------------------------------------------------------------------
ഫ്യൂഷൻ
-------------------------------------------------------------------------------
-------------------------------------------------------------------------------
ആറ്റങ്ങളെ വിഭജിക്കുമ്പോൾ അതിൽ നിന്നും എനർജി റിലീസ് ചെയ്യപെടും. അതിനെ ഫിഷൻ എന്ന് വിളിക്കുന്നു. മറ്റൊന്ന് ഫ്യൂഷൻ, അതിൽ ആറ്റങ്ങൾ തമ്മിൽ യോജിപിച്ച് ഭാരം കൂടിയ ഒരൊറ്റ ന്യൂക്ളിയസാകുമ്പോഴും കുറേ എനർജി റിലീസാവും. ഇങ്ങിനെയുള്ള എനർജ്ജി ഉപയോഗപെടുത്തിയാണ് പലരും മുന്നേറ്റങ്ങൾ നടത്തുന്നത്. ഫിഷനേക്കാളും എനർജ്ജി കൂടുതൽ കിട്ടുക ഫ്യൂഷൻ പ്രൊസസിനാണ് പക്ഷെ, അതത്ര എളുപ്പമല്ല എങ്കിലും അധികാര കേന്ദ്രീകരണത്തിന് ഏതറ്റവും വരെ പോകാൻ തയ്യാറായാൽ സാധ്യമാകുന്നതേ ഉള്ളൂ എന്നതാണ് കഴിഞ്ഞ കേരളാ രാഷ്ട്രീയ ചരിത്രം.
ഫിഷൻ ബോംബുകൾക്ക് ശേഷം അമേരിക്ക ഫ്യൂഷൻ ബേസഡ് ബോംബ് (ഹൈഡ്രജൻ ബോംബ്) പരീക്ഷിച്ചപ്പോൾ അതിനെ തരണം ചെയ്യാൻ റഷ്യയും ഫ്യൂഷൻ പരീക്ഷണം നടത്തി. അതിൽ നിന്നും പാഠമുൾകൊണ്ട് തന്നെയാണ് നമ്മളും മുന്നേറികൊണ്ടിരിക്കുന്നത് എന്നതിനാൽ തന്നെ കേരള കോൺഗ്രസുകാർ ചേർന്നൊരുക്കിയ ഫ്യൂഷൻ പവറ് തരണം ചെയ്യാൻ മുസ്ലിം ലീഗ്, ഇന്നല്ലെങ്കിൽ നാളെ ലീഗ് എന്നുപറഞ്ഞു മാറ്റി നിർത്തിയ ഐ.എൻ.എല്ലിനെ ചേർത്തുപിടിച്ചത്. ഈ രണ്ട് ഫ്യൂഷനുകളും പുറന്തള്ളുന്ന ശക്തി വലുതാവുമെന്നതിനാൽ അതിനെ തടയിടാൻ തരത്തിൽ ഒരു ഫ്യൂഷനുള്ള മെറ്റീരിയൽ ഇല്ലാത്തതിനാലും ചില ഫിഷനുകൾ വഴി എനർജ്ജി സ്വരൂപിച്ച് ശക്തി തെളിയിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അതിൽ പെട്ട ആദ്യത്തെ ഫിഷനായിരുന്നു ജമാഅത്തെ ഇസ്ലാമിയേയും പിഡി.പി.യേയും പുറത്താക്കിയത്. എന്നീട്ടും ആത്മ വിശ്വസംകിട്ടാത്തത് കൊണ്ടാണ് അച്ചുമാമൻ എന്ന ഭാരംകൂടിയ ആറ്റകനിയെ പൊട്ടിച്ചു ശക്തിയുണ്ടാക്കാൻ ശ്രമിച്ചത്. പക്ഷെ അതിൽ നിന്നും കുറേ മുദ്രാവാക്യ എനർജ്ജി റിലീസായെങ്കിലും വേണ്ടവിധത്തിൽ ഉപയോഗപെടുത്താൻ മാധ്യമങ്ങൾ വഴി കഴിഞ്ഞില്ല, കാരണം ഇതൊരൂ ചൈൻ റിയാക്ഷനാണല്ലൊ, കണ്ട്രോൾ കിട്ടാതെകണ്ണന്താനത്തെ പോലെ പല ചെയിൻ റിയാക്ഷനുകളും സംഭവിച്ചു, കനവും ചോരത്തിളപ്പും കൂടിയ സിന്ധുജോയി
മറ്റൊരൂ ചൈൻ റിയാക്ഷൻ വഴി വിട്ടുപോയി വലത് പക്ഷത്തേ വ്യത്യസ്ഥ ദ്രുവത്തിലുള്ള മറ്റൊരൂ ന്യൂക്ളിയസിന്റെ ഭാഗമാവുകയും അവിടെ ചെറിയ തോതിൽ ഫ്യൂഷൻ സൃഷ്ടിക്കപെടുകയും ഉണ്ടായിട്ടുണ്ട്.
മൊത്തത്തിൽ ഇടത് പക്ഷത്ത് ഫിഷനും വലത് പക്ഷത്ത് ഫ്യൂഷനുമാണ് സംഭവിച്ചിരിക്കുന്നത് എന്നതിനാൽ ശരിയാം വണ്ണം എനർജ്ജി ഉപയോഗപെടുത്തുമെങ്കിൽ സയൻസ് പ്രകാരം ഫ്യൂഷനാണ് കൂടുതൽ ശക്തിയോടെ മുന്നേറാൻ കഴിയുക…
കാത്തിരുന്നു കാണാം :)
30 comments:
കൊള്ളാംട്ടോ, അസ്സലായിട്ടുണ്ട്,
ഈ ഫിഷനും, ഫ്യൂഷനും പിന്നെ
നമ്മുടെ കേരള രാഷ്ട്രീയവും....
ചേട്ടായീ, ആ അവസാനം എഴുതീത് ഒട്ടും മനസ്സിലായില്ലാട്ടാ. രാഷ്ട്രീയം മനസ്സിലാകാനുംമാത്രം എന്റെ ബുദ്ധി വികസിക്കാത്തോണ്ടാവും ല്ലേ?
ബെഞ്ചാ,
നല്ല ഒരു പോസ്റ്റ്. അര്‍ത്ഥവതതായി പറഞ്ഞിരിക്കുന്നു. കേരളരാഷ്ട്രീയം ചേര്‍ത്ത് പറഞ്ഞത് ഇഷ്ടായി.
ഇതൊരു ഒന്നൊന്നര പോസ്റ്റ് തന്നെ .
സീരിയസായി വായിച്ചു വന്നു . അവസാനം കേരള പൊളിടിക്സുമായി വളരെ രസകരമായി ബന്ധിപ്പിച്ചു.
ഇന്നത്തെ തുടക്കം ഒരു നല്ല പോസ്റ്റിലൂടെ.
അഭിനന്ദനങ്ങള്‍
ഇതാണ് പോസ്റ്റ്. ഒരു മോര്‍ഫിന്‍ പോലെ ന്യുക്ലിയര്‍ എനെര്‍ജിയില്‍ നിന്നും പൊളിറ്റിക്കല്‍ എനെര്‍ജിയിലേക്കുള്ള ഭാവപ്പകര്‍ച്ച തീര്‍ത്തും ഒരു ഒഴുക്ക് തന്നെ ആയിരുന്നു. മനോഹരമായ മറ്റൊരു പോസ്റ്റ് കൂടി. അഭിനന്ദനങ്ങള്‍.
വളരെ നന്നായി,അവതരണം കൊണ്ടും ഉള്ളടക്കം കൊണ്ടും വേറിട്ട് നില്‍ക്കുന്നു.അഭിനന്ദനങ്ങള്‍.
ബെഞ്ചാലി... ഉഷാറായിക്ക്ണ്... പോസ്റ്റിന് ഒരു വെത്യസ്തതയും അതിലുപരി നല്ല നിലവാരവും പുലര്‍ത്തുന്നു. പെട്ടെന്ന് കേരള രാഷ്ട്രീയം കയറി വന്നപ്പോള്‍ ആദ്യം ഒന്ന് കണ്‍ഫ്യൂഷനായി... ഫിഷനും, ഫ്യൂഷനും കേരള രാഷ്ട്രീയവും തമ്മൈല്‍ ലിങ്ക് ചെയ്യിച്ചത് നന്നായിട്ടുണ്ട്.
ബെന്‍ജാലി, വിഷയാവതരണം എന്തുകൊണ്ടും മെച്ചം പുലര്‍ത്തുന്നു. ഫിഷനും ഫ്യുഷനും കൊണ്ടെത്തിച്ചത് കേരളാ രാഷ്ട്രീയത്തിലേക്കാണെങ്കിലും അര്‍ത്ഥവത്തായ പരാമര്‍ശങ്ങള്‍ ഉള്‍കൊള്ളതാകുന്നു. അഭിനന്ദനങ്ങള്‍ - Shaj
ഓ.. എന്നാ പറയാനാ,,,ഇതാണ് പോസ്റ്റ്, ഫിഷനും ഫ്യുഷനും ....ഉഷാറായിട്ടുണ്ട്.
ഫ്യൂഷന്‍ നടക്കുമ്പോള്‍ മാസ്സ് കുറയുമെന്നത് മണി -ജോസഫ് ലയനത്തോടെ മനസ്സിലായി ..., എനര്‍ജി പക്ഷെ തൊടുപുഴയില്‍ തമ്മില്‍ തല്ലു-ജാഥയായാണ് പുറത്ത്
വന്നത് ...
"കണ്ട്രോൾ കിട്ടാതെകണ്ണന്താനത്തെ പോലെ പല ചെയിൻ റിയാക്ഷനുകളും സംഭവിച്ചു," ഈ നിരീക്ഷണം വളരെ യോജിച്ചതായി അഭിനന്ദനങ്ങള്‍ ..!
ഫ്യൂഷന്‍ ഫലപ്രദമായി നടക്കണം എങ്കില്‍ ഒരേ സ്വഭാവം ഉള്ള മൂലകങ്ങള്‍ വേണ്ടേ ? , സോഷലിസ്റ്റ് ജനതയും കോണ്‍ഗ്രസ് ഉം തമ്മില്‍ നടത്താന്‍ ശ്രമിക്കുന്ന ഫ്യൂഷന്‍ ജനമധ്യത്തില്‍ നനഞ്ഞ പടക്കം പോലെ ആകില്ലേ ?
പിന്നെ മാധ്യമ പ്രവര്‍ത്തകനെ തല്ലി എന്നൊക്കെയുള്ള വലിയ താപനില സൃഷ്ടിച്ചു ഫ്യൂഷന്‍ നടത്തേണ്ടി വരും ..പക്ഷെ മാധ്യമ മേഖലയില്‍ ചില controlled reactions ഒക്കെ അനിവാര്യമാണ് എന്നൊക്കെയുള്ള വിവിധ അഭിപ്രായങ്ങള്‍ കൂടി വന്ന സ്ഥിതിക്ക് അത് അങ്ങോട്ട് വലിയ ക്ലച്ച് പിടിക്കുന്നത് കാണുന്നില്ല ...
പിന്നെ അച്ചുമാമന്‍ പുറത്തു വിടുന്ന ന്യൂട്രോണുകള്‍ക്ക് തന്നെയാണ് ഇപ്പോഴും യു ഡി എഫിനെ ധാര്‍മ്മികമായി ഫിഷന്‍ നടത്താന്‍ കഴിയുന്നത് .. ആള്‍ക്കൂട്ട സുനാമി ഉണ്ടാകാനും അച്ചുമാമന്റെ എനര്‍ജിക്ക് കഴിയുന്നുണ്ട് .. പല യു ഡി എഫ് നേതാക്കളോടും മണ്ഡലത്തിലേക്ക് വരേണ്ട എന്നാണു ചില candidate പറയുന്ന സമയത്താണ് അച്ചുമാമന്‍ സുനാമി അതിര്‍ത്തി ഭേദിച്ച് മുന്നേറുന്നത് ...
ചുരുക്കി പറഞ്ഞാ ഫിഷന്‍ നടന്നു കൂടുതല്‍ stable ആയ മൂലകം ആകും survive ചെയ്യാന്‍ കൂടുതല്‍ സാധ്യത :)
ജപ്പാനില്‍ നിന്ന് തുടങ്ങി അമേരിക്ക വഴി ഫിഷനും ഫ്യൂഷനും വായിച്ചപ്പോള്‍ നല്ല ഹരം കയറി. അത് പെട്ടെന്ന് തിരോന്തരത്തെ ചളിക്കുണ്ടിലേക്ക് ചാടിയപ്പോള്‍ എന്റെ ഫ്യൂഷന്‍ പോയി.. ബിരിയാണി കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കഷായം കുടിച്ച പോലെ..
@ ബഷീർ സാബ്… പലരും കഷായം കുടിച്ച് ബ്ളോഗ് നിനുക്കി എടുക്കുന്നത് കണ്ടു ഞാനും കുടിച്ചു നോക്കിയതാ…
adipoliyayittundu ..
adhyayittanu ivide..
aashamsakal
ഫ്യൂഷനൊ ഫിഷനൊ? കാത്തിരുന്നു കാണാം അല്ലെ?
hahaha..
kollam mashe ..
nannayi ezhuthi .
asamsakal ...
ഒരു ഒന്നൊന്നര മോര്‍ഫിംഗ്! :)
കുറെ അറിവുകളും കുറച്ചു തമാശയും.
അവതരണം അടിച്ചുപൊളിച്ചു.....ഇനി കാത്തിരുന്നു കാണാം....ആരുടെ ഫ്യൂസ് പോകുമെന്ന്
ഈ ഇത്തിരിപ്പോന്ന ആറ്റത്തില്‍ ഇത്ര ശക്തി....
ഏതായാലും ഇതൊരു ആറ്റംബോംബ് പോസ്റ്റ് ആയി എന്ന് യാതൊരു കണ്ഫ്യൂഷനും ഇല്ലാതെ തന്നെ പറയട്ടെ
ഫിഷനും ഫ്യൂഷനും .......... പിന്നെ ആകെ ഒരു "കണ്‍ഫ്യൂഷനും" !!!!
നന്നായി ........ ഇപ്പോള്‍ എല്ലാവരും ഇതുവഴി ആണല്ലോ ........
അവസാനത്തെ political reaction മറ്റൊരു പോസ്റ്റാക്കാമായിരുന്നു.
ശരിക്കും കണ്‍ഫ്യൂഷനായി...!
Nice fusion...
അതെ.വ്യസ്ത്യസ്ഥമായ ഈ എഴുത്തു്
പരിണാമഗുപ്തിയിലെത്തുമ്പോള്‍ തികച്ചും
ഒരു ലിറ്റററി മോര്‍ഫിങ്ങാവുന്ന അത്ഭുത
പ്രക്രിയായി തീരുന്നു..
ശാസ്ത്രത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്കുള്ള ഒരു മലക്കം മറിച്ചില്‍ ആയിട്ടല്ല തോന്നുന്നത്.വളരെ മനോഹരമായി ശാസ്ത്രത്തില്‍ നിന്നും തുടങ്ങി വളരെ പ്രധാനപ്പെട്ട രണ്ടു രാഷ്ട്രീയ പ്രതിഭാസങ്ങള്‍ പറഞ്ഞവസാനിപ്പിചിരിക്കുന്നു.കേരളത്തില്‍ ഫിഷനാണോ ഫ്യൂഷനാണോ ശക്തി കൂടുതല്‍ എന്നു കാത്തിരുന്നു കാണാം
നല്ല ഒരു പോസ്റ്റ്...
അഭിനന്ദനങ്ങള്‍
ലോകകാര്യങ്ങള്‍ വ്യക്തതയോടെ പറഞ്ഞ് തുടങ്ങി
ഒരു നിലവാരത്തിലെത്തിയപ്പോഴാണ് ‘പോളണ്ടിന്റെ
കാര്യം വലിച്ചിഴച്ചത്’‘:)
ഈ ഫിഷനും, ഫ്യൂഷനും പിന്നെ
നമ്മുടെ കേരള രാഷ്ട്രീയവും.... കൊള്ളാം കലക്കിയിട്ടുണ്ട്...
ഇതിന് മോര്‍ഫിംഗ് എന്നാണോ അതോ മറ്റു വല്ലതുമാണോ വിളിക്കേണ്ടത് എന്നറിയില്ല.... അത്രക്ക് മനോഹരമായി പറഞ്ഞു.അണുബോംബിനേക്കാള്‍ ശക്തിയില്‍ ചില രാഷ്ട്രീയ ബോംബുകള്‍ പൊട്ടുമെന്ന് തോന്നുന്നു അല്ലെ? വികിരണത്തിന്റെ തോതും കൂടും.
ഈ പോസ്റ്റ് വായിക്കാന്‍ താമസിച്ചു. ഈ ബ്ലോഗ്ഗിനെ പിന്തുടരാനും............
Post a Comment