പ്രതിരോധം എന്നത് പ്രകൃതിയാണ്. നാട്ടിൽ സാംക്രമിക രോഗാങ്ങളുണ്ടാവുമ്പോ നാം പ്രതിരോധത്തിന്റെ വഴികൾ തേടാറുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകളൊക്കെ വളരെ കൃത്യനിഷ്ടതയോടെ നാം എടുക്കുന്നു. നാട്ടിൽ കൊതുക് പകർത്തിയ രോഗങ്ങളിൽ നിന്നും രക്ഷപെടാൻ മാലിന്യങ്ങളൊക്കെ ഒഴിവാക്കിയും വെള്ളം കെട്ടിനിൽക്കുന്ന വസ്തുക്കളെ നശിപിച്ചും പ്രതിരോധാവസ്ഥ സൃഷ്ടിച്ചെടുക്കുന്നു. നമുക്ക് നാശമുണ്ടാകുന്ന ഏതൊരൂ സംഗതികളേയും പ്രതിരോധിക്കുക എന്നത് ബുദ്ധിയുള്ള മനുഷ്യർക്ക് പറഞ്ഞതാണ്.
പ്രതിരോധം അപരാധമോ എന്ന വിഷയം എത്രയോ ചർച്ചചെയ്യ പെടുകയുണ്ടായി. ഞാൻ മുകളിൽ സൂചിപ്പിച്ചത് പ്രകാരം പ്രതിരോധം അപരാധമല്ല, അവകാശമാണ്. പ്രതിരോധത്തെയല്ല, പ്രതിരോധത്തിന്റെ മാർഗ്ഗങ്ങളാണ് നാം ചർച്ചകെടുക്കേണ്ടത്. തെറ്റായ മാർഗ്ഗങ്ങളെയാണ് വിമർശിക്കേണ്ടത്. മാർഗ്ഗങ്ങൾ പലവിധത്തിലുണ്ട്. കൊതുകഉളെ പേടിച്ച് വെള്ളം കെട്ടികിടക്കാൻ കാരണമാകുന്ന ചിരട്ട, അതുപോലുള്ള വസ്തുക്കളിൽ വള്ളം കെട്ടികിടക്കാത്ത രീതിയിൽ വെക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു. എന്നാൽ കൊതുക് വളർത്തൽ കേന്ദ്രങ്ങളാവാൻ കൂടുതൽ സാധ്യയുള്ള വേസ്റ്റ് വാട്ടർ ടാങ്ക്, കക്കൂസിന്റെ ടാങ്ക് തുടങ്ങിയവക്ക് കഴിയുന്നത്ര എയർ ഹോളുകളിൽ വലകളെപോലുള്ളവയുപയോഗിച്ച് നാം പ്രതിരോധത്തിന്റെ മാർഗങ്ങൾ സ്വീകരിക്കുന്നു. എന്നാൽ അവ ഫലപ്രദമല്ല എന്നുപറഞ്ഞ് പൊളിച്ച് മാറ്റാറില്ല. ബുദ്ധിയുള്ള മനുഷ്യൻ കാര്യങ്ങളേയും അവസ്ഥകളേയും സാഹചര്യങ്ങൾക്കനുസരിച്ച് അനലൈസ് ചെയ്ത് നല്ല മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു.
നമ്മുടെ മതേതര ജനാതിപത്യ വ്യവസ്ഥിതിയിലുള്ള രാജ്യത്ത് നമുക്ക് സംരക്ഷണം നൽകുന്ന നിയമങ്ങളുണ്ട്. പൗരന്റെ ഭരണഘടനാപരമായ അവകാശമാണ് രാഷ്ട്രീയമായ സംരക്ഷണം എന്നത്. ഈ അവകാശങ്ങൾ നേടിയെടുക്കാൻ അധികാര കേന്ദ്രങ്ങളെയാണ് നാം സമീപ്പിക്കേണ്ടത്. അതിലാണ് നാം പ്രതീക്ഷ പുലർത്തേണ്ടതും.
ഏതൊരൂ രാജ്യത്തും പൗരന്മാർ അവരുടെ അവകാശങ്ങൾക്കായി നിയമപരമായ അധികാരികളെയാണ് സമീപ്പിക്കുക. അതാണ് സത്യ വിശ്വസികൾക്ക് മതപരമായ ബാധ്യതയും
ഏതെങ്കിലും രീതിയിൽ അക്രമത്തിനോ നാശത്തിനോ ഇരയായാൽ രാജ്യത്തെ പൗരന്മാരുടെ സംരക്ഷകരായ നീതിന്യായ വ്യവസ്ഥയേയാണ് നാം ഉപയോഗപെടുത്തേണ്ടത്. അല്ലാതെ സ്വയം പ്രതിവിധിക്കായി ഇറങ്ങിയാൽ സമാധാനം എന്നത് സ്വപ്നമായി തീരും. കൊന്നവനെ കൊല്ലുക എന്നരീതിയിൽ ഓരോരുത്തരും പ്രതികാരത്തിനിറങ്ങിയാൽ എവിടെ അവസാനിക്കും മനുഷ്യന്റെ പ്രതികാരദാഹം? അക്രമം കാണിച്ചവനെ കൈകാര്യം ചെയ്താൽ അതിനെ പ്രതിരോധിക്കാൻ ആളുകളുണ്ടാവും.. അക്രമണത്തിന് വിധേയരായവർക്ക് നീതിലഭിക്കാതെയുമാവും. എന്നാൽ മനുഷ്യർ പരസ്പരം കൈകാര്യം ചെയ്യുന്നതിന് പകരം രാജ്യത്തെ നിയമവ്യവസ്ഥയെ ഉപയോഗപെടുത്തിയാൽ അക്രമിക്കുള്ള ശിക്ഷ നീതിന്യായ കോടതികളിൽ നിന്ന് ലഭിക്കുകയും വ്യക്തികൾ കൈകാര്യ്ം ചെയ്യുമ്പോഴുണ്ടാകുന്നത് പോലെ പ്രതികാര ചിന്ത കുറയുകയും ചെയ്യും. മാത്രമല്ല, നിയമത്തിന് മുമ്പിൽ കൈയ്യൂക്കുള്ളവൻ കാര്യസ്ഥനാകുന്നുമില്ല.
നീതിന്യായ വ്യവസ്ഥയുള്ള രാജ്യത്ത് നീതിനടപ്പിലാക്കാൻ നാം ഇറങ്ങിയാൽ നീതിനടപ്പിലാവില്ലെന്ന് മാത്രമല്ല, ശിക്ഷക്ക് വിധേയമാവുകയും ചെയ്യും. അപ്പോൾ ബുദ്ധിപരമായ പ്രതിരോധത്തിന്റെ മാർഗ്ഗമെന്ന നിലക്കാണ് നാം നീതിന്യായ വ്യവസ്ഥയെ സമീപ്പിക്കേണ്ടത്.
ഇനി വിശ്വാസപരമായി വിഷയത്തെ കാണുകയാണെങ്കിൽ പൂർണ്ണമായ രീതിയിൽ നീതി നടപ്പിലാക്കാൻ ലോകത്ത് വ്യവസ്ഥകളില്ല. നാം എപ്പോഴും കേൾക്കുന്നതാണ് ഒരാളെ കൊന്നവനും നൂറാളെ കൊന്നവനും നൽകാൻ കഴിയുന്ന പരമാവധി ശിക്ഷ വധശിക്ഷയാണ്. അക്രമികൾ ശക്തരായവരും അധികാര സ്വാധീനമുള്ളവരുമായാൽ അക്രമത്തിനിരയായവർക്ക് പ്രതീക്ഷയുള്ളത് മരണാനന്തരമുള്ള ജീവതത്തിലാണ്. ഇറാഖിലും അഫ്ഗാനിലും കൊല്ലപെട്ട, പെടുന്ന പാവപെട്ട പതിനായിരങ്ങളുണ്ട്. അവർക്ക് എവിടെന്ന് നീതിലഭിക്കും? ഈ ലോകത്ത് ആർക്കാണ് നീതിനൽകാൻ കഴിയുക? നാം വിശ്വാസികൾ എപ്പോഴും പറയുന്ന കാര്യമാണ് പരലോകം എന്നത് മനുഷ്യന്റെ അവശ്യമാണ്, തേട്ടമാണ്. മതത്തിൽ അത്ര വിശ്വാസമില്ലാത്തവർ പോലും അറിയാതെ ഉള്ള് കൊണ്ട് പറയുന്ന വാക്കാണ്, മുകളിലൊരാളുണ്ട് എന്നത്. അതിലാണ് നാം പ്രതീക്ഷ അർപ്പിക്കേണ്ടത്. ജീവിക്കുന്ന നാടിന്റെ നിയമങ്ങളനുസരിച്ച് ജീവിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. ഈ ലോകത്ത് വിശ്വാസികളായികൊണ്ട് ബുദ്ധിമുട്ടില്ലാതെ ജീവിക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് പ്രാമാണിക രേഖകളിൽ കാണാം.

4 comments:
അക്രമത്തെ അക്രമം കൊണ്ട് ചെറുക്കാനാവില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. അക്രമത്തിനു പകരം അക്രമം നടത്തിയാല്‍ പിന്നെ ഇവര്‍ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്. ആരെയും ശിക്ഷിക്കാനുള്ള അധികാരം അതാതു രാജ്യം ഭരിക്കുന്ന ഭരണകൂടത്തിനാണ്. (അക്രമികള്‍ക്ക് ദൈവികമായ ശിക്ഷാവിധികള്‍ വേറെ വരാനിരിക്കുന്നു). ബഹുസ്വര സമൂഹം ജീവിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികളെ ഒറ്റപ്പെടുത്തുകയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയുമാണ് വേണ്ടത്. അല്ലാതെ അവര്‍ക്കെതിരെ ആയുധമെടുത്തു കലാപം വിതച്ചു രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നത് രാജ്യ താല്പര്യത്തിനും മത താല്‍പര്യത്തിനും എതിരാണ് എന്ന ലേഖകന്റെ വീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നു.
നല്ല എഴുത്ത്.
നല്ല പോസ്റ്റ്.
പ്രസക്തമായ വരികള്‍.
അക്ബര്‍ ഭായ് പറഞ്ഞതിനോട് യോജിക്കുന്നു.
ആശംസകള്‍ ബെഞ്ചാലീ(പാഞ്ചാലിയുടെ കസിന്‍ ആണോ..?)
ഞാന്‍ ഒന്നു കൂട്ടിച്ചേര്‍ത്തോട്ടെ ദൈവത്തെക്കുറിച്ചു
തികച്ചും ശാസ്ത്രീയ വീക്ഷണമുള്ള ലോകത്ത് അവസാന
മുണ്ടായ പരിഷ്ക്കൃത മതം ഇന്നു പലരാലും തെറ്റിദ്ധരിക്ക
പ്പെടുന്നു.പാടില്ലാത്തതാണത്. ഖുറാന്‍ പഠിപ്പിക്കുന്നു
ദൈവം കൊടുത്ത ജീവന്‍ മനുഷ്യനു് എടുക്കാനവകാശമി
ല്ലെന്നു്.പറയാനെരവസരമുണ്ടായതായി തോന്നുന്നു.പറഞ്ഞു
കൊള്ളട്ടെ സോവിയറ്റ് റഷ്യയുടെ അഫ്ഗാനധിനിവേശവും
അമേരിക്കയുടെ സാമ്രാജ്യത്വ താത് പര്യവുമാണു് സൌദി
യിലെ അതിസമ്പന്ന കുടുംബത്തിലെ ലാദനെ ഭീകരവാദി
യാക്കിയത്.പൊട്ടാസു പോലും പൊട്ടിക്കാനറിയാത്ത
സുന്ദരന്മാരുടെയും സുന്ദരികളുടെയും നാടായ അഫ്ഗാനിസ്ഥാ
ലിലെ ബാല്യകൌമാരങ്ങളുടെ കൈകളില്‍ യന്ത്രത്തോ
ക്കുകള്‍ വെച്ചു കൊടുത്തത് അമേരിക്കയുടെ അന്ധമായ
കമ്മ്യൂണിസ്റ്റു വിരോധമായിരുന്നു.ഒരു മതവും ഇതില്‍ പങ്കാളി
കളല്ല.ഇതു ഇതു തുറന്നു കാട്ടണം.
Post a Comment