tag:blogger.com,1999:blog-3030914899886254835.post8741571830724573979..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: ഹാൾ ഓഫ് ലോ ഹൌസിലെ ലൂപ്ഹോൾബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger59125tag:blogger.com,1999:blog-3030914899886254835.post-23141649242137997572011-05-28T11:15:39.988+03:002011-05-28T11:15:39.988+03:00യൂസഫ് ഭായ്...
വിശദീകരണത്തിന് നന്ദി...യൂസഫ് ഭായ്...

വിശദീകരണത്തിന് നന്ദി...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-57126024827066827912011-05-28T11:10:33.172+03:002011-05-28T11:10:33.172+03:00@ SREEJITH KONDOTTY : ഭൂമിയെ കുറിച്ച് സത്യം പറഞ്ഞത...@ SREEJITH KONDOTTY : ഭൂമിയെ കുറിച്ച് സത്യം പറഞ്ഞതിന്റെ പേരിൽ ബ്രൂണോയെ ചുട്ടുകൊന്നത് കൊണ്ട് ഇന്നും ക്രിസ്ത്യൻ മത വിശ്വാസികൾ അത്തരക്കാരാണ് എന്നു ബുദ്ധിയുള്ളവരാരും പറയില്ല. അതേ പോലെ ആംഗ്ലോ ഇന്ത്യൻസും ഇന്നും പാശ്ചാത്യരുടെ സ്റ്റൂജസുകളാണെന്നൊ വാദമില്ല. എന്നാൽ അന്ന് അധിനിവേശ ശക്തികൾക്ക് വേണ്ട എല്ലാവിധ ഒത്താശകളും അവർ ചെയ്തിരുന്നു. അനർഹമായ സീറ്റ് നേടിയത് അതിന്റെ പേരിലാണ്, തുടർന്നും തങ്ങളുടെ വേണ്ടപെട്ടർ അധികാര കേന്ദ്രങ്ങളിൽ ഭാഗഭാക്കാവാനാണ് ഇത്തരം നിയമങ്ങളുണ്ടാക്കിവെച്ചിരിക്കുന്നത്. എന്റെ എഴുത്തിൽ ഞാൻ അധിക്ഷേപിച്ചത് പഴയ സുഖാളന്മാരായവരെയാണ്. ഇന്നും അതിന്റെ പേരിലാണ് ആംഗ്ലോ ഇന്ത്യൻസിന് നോമിനി സീറ്റ് നൽകികൊണ്ടിരിക്കുന്നത് എന്നും അത് പൊളിച്ചെഴുതേണ്ടതാണ് എന്നതുമാണ്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-22025341653692464212011-05-28T09:13:45.258+03:002011-05-28T09:13:45.258+03:00വായിച്ചു എന്തൊക്കെയോ മനസ്സിലായി കാരണം ഇതിനെ പറ്റി ...വായിച്ചു എന്തൊക്കെയോ മനസ്സിലായി കാരണം ഇതിനെ പറ്റി വലിയ അറിവൊന്നും ഇല്ല. എന്നാലും ഇവിടെയെത്തിയാൽ വീണ്ടും സ്കൂളിലെത്തിയ പ്രതീതിയാ.. കുറെ പുതിയ കാര്യങ്ങൾ.. പഠിക്കാനു പറ്റും( നിങ്ങൾക്ക് പുതിയതല്ലെങ്കിലു ... ഇനിയും വരാട്ടോ..ആശംസകൾAnonymousnoreply@blogger.comtag:blogger.com,1999:blog-3030914899886254835.post-88088743847474537442011-05-28T08:24:49.196+03:002011-05-28T08:24:49.196+03:00@ രമേശ് അരൂര്‍ :
ജനാധിപത്യത്തിന്റെ ഭാഗമാകുന്നതിൽ...@ രമേശ് അരൂര്‍ :

ജനാധിപത്യത്തിന്റെ ഭാഗമാകുന്നതിൽ ആർക്കാണ് എതിർപ്പ്? ലോകത്ത് പല രാജ്യങ്ങളിലും ഇന്ത്യക്കാരായ ആളുകളെ കാണാം. ഇവിടെ വിഷയം ഒരു പ്രത്യേക ആളുകളെ നോമിനിയായി തിരഞ്ഞെടുക്കുന്നതാണ്. ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാത്രം ആളുകൾ ഇല്ല എന്നു പറയുന്നത് നോമിനിയാക്കാനുള്ള മാനദണ്ഡമല്ല. അനാഥത്വം പേറുന്ന മണ്ണിന്റെ മക്കളുണ്ട്. നാമാവശേഷമായി കൊണ്ടിരിക്കുന്ന എത്ര ആദിവാസി ഗോത്രക്കാരെ കുറിച്ച് താങ്കൾക്കറിയാം? ഇങ്ങിനെ ഒന്നു കൊടുക്കേണ്ടതുണ്ടെങ്കിൽ അവരല്ലെ യഥാർത്ഥ അവകാശികൾ?

എല്ലാം കൊണ്ടും അധസ്ഥമായവരെ പരിഗണിക്കാതെ ഒരു വിഭാഗത്തിനു മാത്രമായി നൽകുന്നത് ജനാധിപത്യപരമായി ശരിയാണോ?

ലൂഡി ലൂയിസിന്റെ പേര് നിയമസഭാ തിരഞ്ഞെടുപ്പിൽ കേട്ടിട്ടില്ല എന്നാണ് പറഞ്ഞത്. ആരോടും അനാദരവ് കാണിക്കണമെന്നല്ല പറയുന്നത്. ബ്രിട്ടണിൽ എന്നല്ല, ലോകത്ത് എവിടെയും ഇന്ത്യക്കാര്‍ ഉയർന്നു വന്നിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരെ മറികടന്നുകൊണ്ടല്ല. ജനാധിപത്യപരമായി അംഗീകാരം ലഭിച്ചവരാണ്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-10613783879575053232011-05-28T08:05:13.003+03:002011-05-28T08:05:13.003+03:00@ Sabu M H : അന്ന് ബ്രിട്ടീഷുകാരുടെ ഔദാര്യമായിട്ടയ...@ Sabu M H : അന്ന് ബ്രിട്ടീഷുകാരുടെ ഔദാര്യമായിട്ടയിരുന്നു സംഘടനകളും ബൈലൊകളുമൊക്കെ. അതിൽ നിന്നും മുതലെടുക്കുന്നവരുമുണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് മാറ്റങ്ങളില്ലാതെ മുന്നോട്ട് പോയത്. ഇന്ന് അവയെ അംഗീകരിക്കുന്നില്ലെങ്കിൽ പോലും മാറി ചിന്തിക്കാനുള്ള മനസ്സ് നമ്മുടെ ആളുകൾ കാണിക്കുന്നില്ല എന്നതാണ് സത്യം.

ആഗ്രഹങ്ങൾ ആർക്കാ ഇല്ലാത്തത്. ഒരൂ ‘ഫായിദ‘യും ലഭിക്കുന്നില്ലെങ്കിൽ അവരിൽ തന്നെ ഈ പോസ്റ്റിന് വേണ്ടി ഇഷ്യു ഉണ്ടാകുമൊ?ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-48795247866598900962011-05-27T15:43:00.148+03:002011-05-27T15:43:00.148+03:00സത്യം പറഞ്ഞാല്‍ ഈ ജനാധിപത്യം മൊത്തമായി അവസാനിപ്പി...സത്യം പറഞ്ഞാല്‍ ഈ ജനാധിപത്യം മൊത്തമായി അവസാനിപ്പിച്ച് എല്ലവരെയും പിടിച്ചു നോമിനേറ്റു ചെയ്താലെന്താ... അപ്പൊ ഇല്ലോ സ്ഥാനം കിട്ടാത്ത പലര്‍ക്കും സ്ഥാന മാനങ്ങള്‍ കിട്ടുകയും ചെയ്യും.. ഇതിപ്പോ ചില ആള്ക്കാര് "നോമിനേറ്റു " ചെയ്യുന്നവര്‍ക്കെ "ജനാധിപത്യപരമായി" MLA യും മന്ത്രിയുമൊക്കെ ആകാന്‍ പറ്റൂ എന്നാണ് അവസ്ഥ .അമ്പമ്പോ ജനാധിപത്യത്തിന്റെ ഒരു വമ്പു !! :-)ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-63501396037012066262011-05-27T14:12:44.402+03:002011-05-27T14:12:44.402+03:00ഒരു ചോദ്യം
ഈ 140ഉം ആരുടെയൊക്കെയോ നോമിനികളല്ലേ?
ര...ഒരു ചോദ്യം
ഈ 140ഉം ആരുടെയൊക്കെയോ നോമിനികളല്ലേ?

രണ്ടിന്റെ വ്യത്യാസമല്ലേ പ്രാഥമികമായി ഈ ചോദ്യത്തിന് പ്രസക്ക്തി നല്‍കുന്നത്?

മത്സരിക്കാന്‍ എന്തിനാണ് നോമിനെറ്റ് ചെയ്യാനും പിന്താങ്ങാനും ആള് വേണമെന്ന വ്യവസ്ഥ? അങ്ങിനെയെങ്കില്‍ വോട്ടു ചെയ്യാനും അത് ഏര്‍പ്പെടുത്തിക്കൂടെ ?

ജാതി മത വര്‍ഗ്ഗ വ്യത്യാസമില്ലാതെ ജനങ്ങളെ സേവിക്കുമെന്നു പ്രതിജ്ഞ എടുക്കുന്ന മന്ത്രിമാര്‍
അവരെ അവരുടെ പാര്‍ടി ഈ അടിസ്ഥാനത്തില്‍ അവരെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍.......
ഇതിനൊക്കെ എന്ത് സുതാര്യത......
പിന്നെ പാവം ആ വിഭാഗക്കാര്‍ അവരെന്തു പിഴച്ചു.ഉള്ളത് വേണ്ടെന്നു പറയണോ? ടോസ് കിട്ടുന്നവന് എന്ത് വേണമെന്ന് തീരുമാനിക്കാം അത്രേയുള്ളൂ. ടോസ് കിട്ടുന്നവന് ജയിക്കും എന്നാ കാലത്ത് ടോസ് കിട്ടുന്നവന്റെ അവകാശത്തെക്കുറിച്ച് സംസാരിക്കാം....
അതല്ലേ നല്ലത്?
മനസ്സില്‍ തോന്നിയത് പറഞ്ഞു ഇതാര്‍ക്കുമുള്ള മറുപടിയല്ല........
എഴുത്തില്‍ വേറിട്ട ചിന്ത സ്വാഗതാര്‍ഹം.....നിരീക്ഷകന്https://www.blogger.com/profile/00096596915980671562noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-19946002809892580532011-05-27T10:41:39.176+03:002011-05-27T10:41:39.176+03:00കള്ളനും കൊലപാതകിയും ആയ ഒരാളുടെ മാന്യമായി ജീവിക്കുന...കള്ളനും കൊലപാതകിയും ആയ ഒരാളുടെ മാന്യമായി ജീവിക്കുന്ന മകനെ "കള്ളന്റെയും, കൊലപതകിയുടെയും മകനെ" എന്ന് സംബോധന ചെയ്യുന്നത് ഉചിതമാണോ? എന്റെ കൂടെ ജോലി ചെയ്യുന്ന (ആംഗ്ലോ)ഇന്ത്യന്‍ ആയ ഒരു സുഹൃത്തിനെയും, ബ്രിട്ടീഷ്കാരന് ആയ മറ്റൊരു സുഹൃത്തിനെയും " 400 വര്‍ഷക്കാലം എന്റെ മാതൃരാജ്യത്തെ കട്ടുമുടിച്ചവരുടെ സന്തതികളെ" എന്ന് വിശേഷിപ്പിച്ചാല്‍ അത് എത്രമാത്രം ബാലിശം ആയിരിക്കും. അങ്ങനെ നിരവധി.... ഇന്ത്യയിലെ 121 കോടി ജനങ്ങള്‍ എന്നത് ഈ ആംഗ്ലോ-ഇന്ത്യക്കാര്‍ അടക്കം ആണ്. അവരെ ആംഗ്ലോ-ഇന്ത്യന്‍സ് എന്ന് വിളിക്കാതെ (വെറും) ഇന്ത്യന്‍സ് എന്ന് മാത്രം വിളിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മളെ പോലെ അവരും ഇന്ത്യക്കാര്‍. വിഷയത്തില്‍ നിന്ന് ചര്‍ച്ച വ്യതിചലിക്കുന്നുണ്ട്. വിഷയത്തിലൂന്നി തന്നെ ചര്‍ച്ച മുന്നേറട്ടെ. പോസ്റ്റ് ചര്‍ച്ച ചെയ്യുന്ന വിഷയത്തോടുള്ള പൂര്‍ണമായ യോജിപ്പ് അറിയിക്കുന്നു.. ആശംസകള്‍...Sreejith kondottYhttps://www.blogger.com/profile/00766802558851280256noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-87954615499858868222011-05-27T10:41:25.669+03:002011-05-27T10:41:25.669+03:00ചില ഉദാഹരങ്ങള്‍ പറയട്ടെ.. കത്തോലിക്ക സഭയെ ചോദ്യം ച...ചില ഉദാഹരങ്ങള്‍ പറയട്ടെ.. കത്തോലിക്ക സഭയെ ചോദ്യം ചെയ്തതിന്റെ പേരില്‍ തുടങ്ങി നിരവധി പേര് ക്രൂരമായി കൊല്ലപ്പെട്ടിട്ടുണ്ട്, ഇതിന്റെ പേരില്‍ ഇവിടെയുള്ള ഇന്നത്തെ കത്തോലിക്ക മത വിശ്വാസികളെ "ജോണ്ഹസ്സു, ബ്രൂണോ തുടങ്ങി നിരവധി പേരെ ക്രൂരമായി കൊലപ്പെടുത്തിയ കത്തോലിക്കാ സഭാ വിശ്വാസികളെ എന്ന് സംബോധന ചെയ്യേണ്ടതുണ്ടോ?". ജാതീയതയുടെയും, വര്ണവേറിയുടെയും പോയ നൂറ്റാണ്ടില്‍ കേരളത്തില്‍ സവര്ണരാല് നിരവധി അവര്‍ണ വിഭാഗക്കാര്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിട്ടുണ്ട് എന്നത് എല്ലാവര്ക്കും അറിയും. എന്നാല്‍ അതിന്റെ പേരില്‍ ഇന്നത്തെ കേരള സമൂഹത്തില്‍ സവര്‍ണ കുടുമ്പത്തില്‍ ജനിച്ചുപോയ എല്ലാവരെയും "അവര്‍ണ വിഭാഗക്കാരെ ശാരീരികവും, മാനസികവും ആയി ക്രൂരമായി പീഡിപ്പിച്ച സവര്‍ണരുടെ സന്തതികളെ" എന്ന് വിളിക്കാന്‍ പറ്റുമോ? ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദ മഠത്തില്‍ വടക്കേ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഖില്‍ജി-യുടെയും, ഗോറിയുടെയും, ഗസ്നിയുടെയും എല്ലാം പിന്മുറക്കാര് ആണ് എന്ന രീതിയിലുള്ള പ്രസ്താവന നടത്തുന്നുണ്ട്. ഈ അധിനിവേശക്കാര്‍ നടത്തിയ ക്രൂരതകള്‍ എങ്ങനെ അവരുടെ പേരിനോട് ചേര്‍ത്ത് വായിക്കുന്നത് തന്നെ തെറ്റല്ലേ.Sreejith kondottYhttps://www.blogger.com/profile/00766802558851280256noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-79509889235906981932011-05-27T10:40:59.088+03:002011-05-27T10:40:59.088+03:00ഇവിടെ ഉപയോഗിച്ച ഭാഷയില്‍ ആണ് എനിക്ക് വിയോജിപ്പ് ഉ...ഇവിടെ ഉപയോഗിച്ച ഭാഷയില്‍ ആണ് എനിക്ക് വിയോജിപ്പ് ഉള്ളത്. (അത് കരുതിക്കൂട്ടി സംഭവിച്ചതാണ് എന്ന് ഞാന്‍ കരുതുന്നില്ല.) ഇന്ത്യയെ കട്ടുമുടിച്ച്, പതിനായിരക്കണക്കിനു ഇന്ത്യക്കാരെ ക്രൂരമായി കൊലപ്പെടുതിയവര് തന്നെയാണ് വൈദേശിക അധിപധികള്‍. ഇതില്‍ ഇംഗ്ലീഷ്-കാരും യൂറോപ്യന്മാരും മാത്രമല്ല, എല്ലാ തരം വൈദേശിക കടന്നുകയറ്റങ്ങളും പെടും. ഞാന്‍ അതിനെ കുറിച്ച് എഴുതുകയും ചെയ്തിരുന്നു. ഇങ്ങനെ കളങ്കിതമായ പൂര്‍വ്വികതയുടെ പേരില്‍ ഇപ്പോള്‍ സാധാരണ ഇന്ത്യക്കാര്‍ ആയി സമാധാനത്തോടെ ജീവിക്കുന്ന ഇവരെ "ക്രൂരന്മാരുടെ മക്കള്‍, ഇന്ത്യക്കാരെ (അവരും ഇന്ത്യക്കാര്‍ ആണ് എന്ന് ഓര്‍ക്കണം) രക്തസാക്ഷികള്‍ ആക്കിയവരുടെ മക്കള്‍ എന്നൊക്കെ വിശേഷിപ്പിക്കണോ? അവര്‍ തന്നെ മുകളില്‍ പറഞ്ഞ വൈദേശിക അധിനിവേശക്കാരുടെ ക്രൂരതകളെ പ്രതികൂലിക്കുന്നവര്‍ ആയേക്കാം.! അങ്ങനെ നോക്കുമ്പോള്‍ ഇത്തരത്തില്‍ ഉള്ള ഒരു "സംബോധന"യെ ധനാത്മക രീതിയില്‍ കാണാന്‍ കഴിയില്ല.Sreejith kondottYhttps://www.blogger.com/profile/00766802558851280256noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-83398158455720195842011-05-27T10:40:47.394+03:002011-05-27T10:40:47.394+03:00ഈ പോസ്റ്റില്‍ താങ്കള്‍ ചര്‍ച്ച ചെയ്യുന്ന വിഷത്തോട്...ഈ പോസ്റ്റില്‍ താങ്കള്‍ ചര്‍ച്ച ചെയ്യുന്ന വിഷത്തോട് ഞാന്‍ പൂര്‍ണമായി (100%) യോജിക്കുന്നു എന്ന് മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ നേരിട്ട് തന്നെ ആയിരിക്കണം അവരുടെ പ്രധിനിധികളെ നിയമ നിര്‍മാണ സഭകളിലെക്ക് അയക്കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ നോമിനേഷന് വഴിയുള്ള ആംഗ്ലോ-ഇന്ത്യന്‍ പ്രധിനിധ്യവ്യം രാജ്യസഭയിലേക്ക് പ്രസിഡണ്ട് നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളും ഒരുപോലെ ആണ്. ഇത് രണ്ടും അംഗീകരിക്കാന്‍ ആവില്ല. പാര്‍ലമെന്റ്-ന്റെ ഉപരി സഭയായ രാജ്യസഭ തന്നെ എന്തിനാണ് എന്ന ചോദ്യവും ഉയരുന്നു.

""എന്നാൽ ഇന്ത്യയെ കട്ട് മുടിച്ച്, ആയിരകണക്കിന് ഇന്ത്യക്കാരെ രക്തസാക്ഷികളാക്കിയ വൈദേശിക ശക്തികളുടെ സന്തതികളായ ആംഗ്ളോ ഇന്ത്യൻസിന് ബ്രീട്ടീഷുകാരുടെ ഭരണകാലത്ത് സുഖിച്ചത് പോരാഞ്ഞിട്ടാണോ സ്വതന്ത്ര്യാനന്തരം ഒരു സുഖിപ്പൻ പോസ്റ്റ്?"Sreejith kondottYhttps://www.blogger.com/profile/00766802558851280256noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-23372787904774234752011-05-27T01:57:41.675+03:002011-05-27T01:57:41.675+03:00@@ബഞ്ചാലി:പോസ്റ്റ് വായിച്ചു ..സ്വാതന്ത്ര്യാനന്തര ഇ...@@ബഞ്ചാലി:പോസ്റ്റ് വായിച്ചു ..സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അവശേഷിച്ച വിവിധ വിഭാഗങ്ങള്‍ പിന്നീട് ഇന്ത്യന്‍ ജനതയുടെയും ജനാധിപത്യത്തിന്റെയും ഭാഗമായി മാറിയത് ചരിത്രം. ലോകത്തെവിടെയും ഇത് കാണാം ,ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജരുടെ പ്രതിനിധിയായി വര്‍ഷങ്ങളോളം മഹാത്മജി പ്രവര്‍ത്തിച്ചിരുന്നു,അമേരിക്കയിലും അതുപോലുള്ള നിരവധി രാജ്യങ്ങളിലും അവിടുത്തെ വിവിധ പാര്‍ടി കള്‍ ഇന്ത്യന്‍ വംശജരെ നിയമ നിര്‍മാണ സഭകളിലേക്കു തിരഞ്ഞെടുക്കാറുണ്ട്. ഇവിടെ ഇന്ത്യയില്‍ ഒട്ടാകെ ,കേരളത്തില്‍ വിശേഷിച്ചും തിരഞ്ഞെടുപ്പിന് നിന്ന് മത്സരിക്കാന്‍ തക്ക വിധം ഒരു പ്രബല ശക്തി യല്ല ആണ്ഗ്ലോ ഇന്ത്യന്‍സ്. ക്രിസ്തു മത വിശ്വാസികളായ ഇവരെ ഇന്ത്യയിലെ വരേണ്യ സഭകളും അന്ഗീകരിച്ചിട്ടില്ല .ലത്തീന്‍ കാതോലിക സഭയില്‍ വിശ്വസിക്കുന്ന ഇവര്‍ പക്ഷെ സ്വന്തം ആരധനാലയങ്ങളിലാണ് പ്രാര്തിക്കുന്നതും മറ്റും .കേരളത്തില്‍ വിവിധ മേഖലകളില്‍ ചിതറിക്കിടക്കുന്ന ഇവര്‍ എറണാകുളം ജില്ലയിലെ വടുതല ,തേവര ,ഫോര്‍ട്ട് കൊച്ചി ,വരാപുഴ എന്നിവിടങ്ങളിലാണ് താമസിക്കുന്നത് .ന്യൂന പക്ഷം ആയതു കൊണ്ടും അനാഥത്വം പേറുന്നത് കൊണ്ടും ആണ് ഇവരുടെ അവകാശ സംരക്ഷണത്തിനായി പ്രത്യേക നോമിനിയെ നിയമ സഭയിലേക്ക് ഭരണ ഘടനാനുസൃതമായി നിയമിച്ചിട്ടുള്ളത് . മറ്റു എം എല്‍ എ മാര്‍ക്കുള്ള അത്രയും ഫണ്ടും അവകാശങ്ങളും അധികാരങ്ങളും ഇല്ലാത്ത ഈ വിഭാഗത്തിന്റെ ഒരു പ്രതി നിധി മറ്റാരും സഹായത്തിനില്ലാത്ത അവരുടെ സംരക്ഷണത്തിനായി ഇരിക്കുന്നത് കൊണ്ട് എന്ത് ആപത്താണ് സംഭവിക്കുക ? മറ്റു നൂറ്റി നാല്പതു എം എല്‍ എ മാര്‍ക്കും സര്‍ക്കാരിനും കൂടി അവശത അനുഭവിക്കുന്ന നമ്മുടെ സ്വന്തം ജനതയെ സംരക്ഷിക്കാനുള്ള ബാധ്യതയും നിയമവും നിലവില്‍ ഉണ്ട് .അത് നടപ്പിലാക്കണം എന്ന് പറഞ്ഞാല്‍ അന്ഗീകരിക്കാം . ആണ്ഗ്ലോ
ലൂഡി ലൂയീസ് എന്നയാളെ കുറിച്ച് മുന്‍പ് കേട്ടിട്ടില്ല എന്നത് താങ്കളെ പോലെ പുതിയ വിവരങ്ങള്‍ കണ്ടെത്തി കൈമാറുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല. മുന്‍ യു ഡി എഫ് സര്‍ക്കാരിലും എം എല്‍ എ ആയിരുന്നു ലൂഡി ലൂയീസ് കൊച്ചി വടുതല സ്വദേശിയാണ്. . ഇത് രണ്ടാം തവണയാണ് അദ്ദേഹം എം എല്‍ എ ആകുനത്. മുന്‍പ് ഇടതു പക്ഷ സര്‍ക്കാരില്‍ സൈമണ്‍ ബ്രിട്ടോയും , ജോണ്‍ ഫെര്‍ണാ ണ്ടസും ആന്ഗ്ലോ ഇന്ത്യന്‍ പ്രതി നിധികള്‍ ആയിരുന്നു ..കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഇവര്‍ നിയമ സഭകളില്‍ എത്താറുണ്ട്.. ചരിത്രം നോക്കി മാത്രം ഭാവിയെ തീരുമാനിക്കുന്നത് ഇന്നത്തെ കാലത്തിനു ചേര്‍ന്ന സമീപനം അല്ല.ബ്രിട്ടനില്‍ പോയി വളരെ ആദരീനയരായി ജീവിക്കുന്ന എത്രയോ അധികം ഇന്ത്യക്കാരുണ്ട് !! മറ്റു തരത്തിലുള്ള വിശകലനങ്ങള്‍
സന്കുചിതമാകും എന്ന് പറയാതെ വയ്യ ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-238160163161390422011-05-27T01:53:05.977+03:002011-05-27T01:53:05.977+03:00ബ്രിട്ടീഷുകാരുടെ ഔദാര്യം എന്നു പറയുന്നതിൽ ഒരു അർത്...ബ്രിട്ടീഷുകാരുടെ ഔദാര്യം എന്നു പറയുന്നതിൽ ഒരു അർത്ഥവുമില്ല. അവർ എല്ലാം നമ്മുക്ക് തന്നിട്ട് പോയിട്ട് എത്ര വർഷങ്ങളായി.. നമ്മളായി നമ്മുടെ പാടായി. ഇതു ഒരു ദുർബുദ്ധിയാണ്. പഴഞ്ചൻ നിയമങ്ങൾ മാറ്റുവാൻ ബുദ്ധിയില്ലാത്തവരോ ഇന്ത്യാക്കാർ?! അല്ലല്ലോ. ഇതു അറിഞ്ഞു കൊണ്ട് തന്നെ ഭരിച്ച എല്ലാ സർക്കാരുകളും ചെയ്യുന്ന ഒരു തന്ത്രമായി മാത്രം കണ്ടാൽ മതി. കോടതിയെ സമീപിക്കാം, മാധ്യമങ്ങളിലൂടെ പൊതു ശ്രദ്ധ കൊണ്ടു വരാം. അതൊന്നും ആരും ചെയ്യാതതെന്ത്?!

പിന്നെ സുഖിപ്പിക്കൽ.. അതും അവർ ആഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ സുഖിപ്പിച്ചിട്ട് എന്തു കിട്ടാനാണ്? എന്തു ആനുകൂല്യങ്ങളാണ്?!

രാജ്യസഭയുടെ കാര്യം പറയാത്തത് എന്ത് കൊണ്ടെന്നു മനസ്സിലാവുന്നില്ല.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-84920591128177349702011-05-26T23:50:28.388+03:002011-05-26T23:50:28.388+03:00ഒരു തിരുത്ത് നല്ലതെന്നു തോന്നിപ്പിക്കുന്ന നല്ല ചിന...ഒരു തിരുത്ത് നല്ലതെന്നു തോന്നിപ്പിക്കുന്ന നല്ല ചിന്ത.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-33816986891149005312011-05-26T12:46:14.060+03:002011-05-26T12:46:14.060+03:00nalla oru avalokhanmnalla oru avalokhanmAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-47733766757385533902011-05-26T12:41:47.718+03:002011-05-26T12:41:47.718+03:00ഉറുമി കണ്ടവര്‍ക്ക് ഈ പോസ്റ്റും കൂടി കാണുമ്പോളെല്ല...ഉറുമി കണ്ടവര്‍ക്ക് ഈ പോസ്റ്റും കൂടി കാണുമ്പോളെല്ലാം ആകും. അഭിനന്ദനങ്ങള്‍.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-79885468589014427322011-05-26T11:48:13.823+03:002011-05-26T11:48:13.823+03:00ബെഞ്ചാലിയുടെ ബ്ലോഗില്‍ പലപ്പോഴും കയറി വന്നിട്ടുണ്ട...ബെഞ്ചാലിയുടെ ബ്ലോഗില്‍ പലപ്പോഴും കയറി വന്നിട്ടുണ്ട്.
ഒന്നും മിണ്ടാതെ പോവുകയാണ് പതിവ്
കാരണം....
ഇതൊന്നും മനസ്സിലാക്കാനുള്ള ആളില്ല ചെറുത് :(
മിണ്ടിയാലബദ്ധാവും ന്ന് തോന്നിയാല്‍ പിന്നെ മിണ്ടാതിരിക്യല്ലെ നല്ലത് :)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-27845996468280968032011-05-26T11:20:01.076+03:002011-05-26T11:20:01.076+03:00വ്ജ്ഞാനപ്രദവുമായ അറിവുകൾ..
ഇങ്ങനെയുള്ളൊരു പ്രാതിന...വ്ജ്ഞാനപ്രദവുമായ അറിവുകൾ..

ഇങ്ങനെയുള്ളൊരു പ്രാതിനിത്യത്തിന്റെ കാര്യം ഞാനിത് വായിച്ചപ്പോഴാണ് അറിഞ്ഞത്...
അതെ പലതും ഇനിയും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂ....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-30749421396380932812011-05-26T10:31:11.622+03:002011-05-26T10:31:11.622+03:00പ്രസക്തമായ ചിന്തകള്‍. ഇത്തരം താമസ്കരിക്കപ്പെടുന്ന ...പ്രസക്തമായ ചിന്തകള്‍. ഇത്തരം താമസ്കരിക്കപ്പെടുന്ന കാര്യങ്ങള്‍ പങ്കുവെക്കപ്പെടുമ്പോണ് ബൂലോകം കൂടുതല്‍ സജീവമാവുന്നത്. പൊതുസമൂഹത്തില്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാക്കാന്‍ വേണ്ട പ്രവര്‍ത്തങ്ങള്‍ കൂടി ആവശ്യമാണെന്ന് തോന്നുന്നു.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-71100427078165412011-05-26T10:24:31.233+03:002011-05-26T10:24:31.233+03:00പുതിയ അറിവുകൾ നല്കുന്ന ബെഞ്ചാലിയുടെ ഈ പോസ്റ്റും വള...പുതിയ അറിവുകൾ നല്കുന്ന ബെഞ്ചാലിയുടെ ഈ പോസ്റ്റും വളരെ ഉപകാരപ്രദം..
ഇത്തരം നോമികളെക്കൊണ്ട് എന്തു നേട്ടം നാടിനു.. ചവിട്ടിപുറത്താക്കാൻ കാലുകളെന്തിനാണാവോ വിറക്കുന്നെ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-89593720728781608362011-05-26T08:49:36.932+03:002011-05-26T08:49:36.932+03:00ജനാധിപത്യ വ്യവസ്ഥയിലേക്കു 'അന്യഗ്രഹങ്ങളില്‍...ജനാധിപത്യ വ്യവസ്ഥയിലേക്കു 'അന്യഗ്രഹങ്ങളില്‍' നിന്ന് ഇങ്ങനെ ചിലര്‍ നുഴഞ്ഞു കയറി വരുന്നുണ്ട് എന്നും അത് തിരുത്താനുള്ള സമയമായി എന്നും ഓര്‍മപ്പെടുത്തിയത് ഉചിതമായി. ജനങ്ങളുടെ വോട്ടു ലഭിക്കാതെ നോമിനേറ്റ് ചെയ്തു എത്തപ്പെടുന്ന സംവിധാനം തന്നെ തെറ്റാണ്. നിയമസഭയില്‍ ആയാലും രാജ്യസഭയില്‍ ആയാലും അതൊരു നുഴഞ്ഞു കയറ്റം തന്നെയാണ്. ബെന്ചാലി ടെച്ചുള്ള മറ്റൊരു പോസ്റ്റ്..Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-10739905130551934122011-05-26T00:02:06.378+03:002011-05-26T00:02:06.378+03:00@ വിമര്‍ശനം.ബെഞ്ചാലിയെ കുറിച്ച് ഇതുവരെ അങ്ങിനെ തോന...@ വിമര്‍ശനം.ബെഞ്ചാലിയെ കുറിച്ച് ഇതുവരെ അങ്ങിനെ തോന്നിയിട്ടില്ല , വിമര്‍ശനത്തിനും ഒരു നിലവാരമോക്കെ വേണ്ടേ മാഷെ !Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-45446711576238364042011-05-25T22:39:54.708+03:002011-05-25T22:39:54.708+03:00വളരെ ഏറെ ചിന്തിക്കേണ്ട വിഷയം .
അവസരോചിതമായി ഈ പോസ...വളരെ ഏറെ ചിന്തിക്കേണ്ട വിഷയം .
അവസരോചിതമായി ഈ പോസ്റ്റ്.
ശ്രീജിത്തിന്റെ കമെന്റും ശ്രേദ്ധെയമായി.
ആശംസകള്‍

@ വിമര്‍ശനം.
ഒരു അനോണി ഐടിയിലെ താങ്കളുടെ ബ്ലോഗില്‍ ചെന്നപ്പോള്‍ ചിരി വന്നു. ഒരു പോസ്റ്റ് പോലുമില്ലാത്ത നിങ്ങളുടെ ബ്ലോഗിലും മൂന്നു ഫോല്ലോവേര്സ്. ഹ ഹ ....
കൂടെ കൂടിയ ചില ആളുകളെ കണ്ടപ്പോഴേ മനസ്സിലായി ... മാഷ് ഇതു ഗ്രഹത്തില്‍ നിന്നാണെന്നു........Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-43365357051511124692011-05-25T21:13:15.708+03:002011-05-25T21:13:15.708+03:00ഇതൊരു അറിവ് നല്കുന്ന പോസ്റ്റ് തന്നെ ...ഈ
ഒരു പു...ഇതൊരു അറിവ് നല്കുന്ന പോസ്റ്റ് തന്നെ ...ഈ
ഒരു പുതിയ അറിവ് പകര്‍ന്ന ബെഞ്ഞാലി ,ശ്രീജിത് , എല്ലാവര്ക്കും ഒരു ബിഗ് നന്ദി .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-25429107114585050762011-05-25T20:42:05.147+03:002011-05-25T20:42:05.147+03:00അവസരോചിതവും ചിന്തനീയവും
ആയ പോസ്റ്റ് ബെന്ചാലി ...അവസരോചിതവും ചിന്തനീയവും
ആയ പോസ്റ്റ് ബെന്ചാലി .

സംവരണം എല്ലാവര്ക്കും കൊടുക്കുന്നില്ലേ ?.ഇരുന്നോട്ടെ
ഇവര്‍ക്കും .വോട്ട് ഉണ്ടല്ലോ . വെറുതെ അങ്ങ് തള്ളികളയാന്‍ പറ്റില്ല .അത് കൊണ്ടു മറ്റ് പ്രാതിനിത്യം പോലെ ഇവര്‍ക്കും
ആകാം പക്ഷെ അത് തികച്ചും ജനാധിപത്യ രീതിയില്‍ ആവട്ടെ അല്ലെ ?

പിന്നെ ആരുടെ പിന്‍ഗാമികള്‍ എന്ന് അവരെ veruthu പരയുന്നത് ശരി
അല്ല .അവരും ഇന്ത്യക്കാര്‍ ആണ്. കാരണം ഇംഗ്ലീഷ് കാര്‍ ചെയ്തതിലും വലിയ ക്രൂരത അല്ലെ അവരുടെ കൂടെ ജോലിക്ക് നിന്നു ശബളം വാങ്ങി സഹോദരങ്ങളെ ottu കൊടുത്തും കൂട്ടികൊടുതും കൊന്ന നമ്മുടെ നാട്ടു
പോലീസുകാരും നാട് വാഴികളും ജോലിക്കാരും ?എല്ലാവരും സ്വന്തം കാര്യം നോക്കുന്നവര്‍ തന്നെ ...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.com