Aug 20, 2014

ഐസീസും അജണ്ടകളും


ഖുറസാനും(1) ഇതര മിഡ്ലീസ്റ്റ് ഭാഗങ്ങളും അതിന്റെ വിഭവങ്ങളും വർഷങ്ങളായി ലോക സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ കളിക്കളമാണല്ലൊ. രാഷ്ട്രീയ മാറ്റങ്ങൾ ഏറെ നടന്നിട്ടും സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ അടുത്തെങ്ങും കാണാനില്ല, സയണിസ്റ്റ് സാമ്രാജ്യത്വ കഴുകന്മാർ വട്ടമിട്ട് പറക്കുമ്പോൾ വെള്ളരിപ്രാവിനെ പ്രതീക്ഷിക്കാനാവില്ലല്ലൊ.


വർഷങ്ങളായി മേഖലയിലെ ചലനങ്ങളെ സൂക്ഷ്മതയോടെ നീരിക്ഷിക്കുകയാണ് സയണിസ്റ്റ് സാമ്രാജ്യത്വ ശക്തികൾ. മുസ്ലിം പ്രബോധന പ്രവർത്തനങ്ങളും കൺവേഷനും കൂടുതലായ് നടക്കുന്നത് പാശ്ചാത്യൻ രാജ്യങ്ങളിലാണെങ്കിലും അതിലൊന്നും അത്ര താല്പര്യം കാണിക്കാതെ ഖുറസാൻ മേഖലയിൽ ഇടപെടാൻ പ്രധാന കാരണം വിശാല ഇസ്രായേൽ എന്ന അജണ്ടയും കൂടാതെ ചില പ്രാമാണിക രേഖകളിൽ ഒരു ഉയിർത്തെഴുന്നേല്പ് മുസ്ലിം സമൂഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നത് കൊണ്ടും അത് സയണിസ്റ്റ്(2) രാഷ്ട്രമായ ഇസ്രായേലിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നതിനാലുമാണ്.

സിയോണിസത്തിന്റെ ഫാദറെന്ന് അറിയപെടുന്ന തിയോടോർ ഹെർസ്ലിന്റെ പ്‌ളാനി  ഈജിപ്തിലെ നൈൽ തൊട്ട് ഇറാഖിലെ യൂഫ്രട്ടീസ് വരെയാണ് ജൂതരാജ്യത്തിന്റെ വിസ്തൃതി. ഈ ഒരു വിശാല ഇസ്രായേലാണ് റബ്ബി ഫിഷ്മൻ തുടങ്ങിയ സയണിസ്റ്റ് മേലാളന്മാരൊക്കെ ലക്ഷ്യം വെക്കുന്നത്. ഒട്ടൊമാൻ സാമ്രാജ്യത്തെ ഇംഗ്ലണ്ടും ഫ്രാൻസും റഷ്യയും കൂടി തകർത്തു ഒരോ ഭാഗങ്ങൾ പങ്കിട്ടെടുത്തപ്പോൾ സാമ്പത്തിക സ്വാധീനമുപയോഗിച്ച് ഏറെ ഇടപെടലുകൾക്ക് ഒടുവിൽ ഇംഗ്ലണ്ട് വഴി പലസ്തീനിൽ ഇസ്രായേൽ രൂപീകരിക്കാൻ സയണിസ്റ്റുകൾക്ക് സാധിച്ചു, എങ്കിലും ഒന്നിച്ച് വലിയൊരൂ മേഖല സുരക്ഷിതമായി കൈവശപെടുത്താനാവില്ല എന്ന തിരിച്ചറിവു കാരണം വിശാല ഇസ്രായേൽ അജണ്ട നടപ്പിലാക്കാനായില്ല. കൂടാതെ രണ്ടാം ലോക മഹായുദ്ധാനന്തരമുള്ള ക്രയവിക്രിയങ്ങൾ ശീതസമരത്തിന് കാരണമാവുകയും വിശാല ഇസ്രായേൽ സംസ്ഥാപനം അജണ്ടയായി കിടന്നു.  പെരിസ്ട്രോയിക്കയിലൂടെ റഷ്യൻ ശക്തിയെ തകർത്തുകളഞ്ഞപ്പോൾ ലോകത്ത് അമേരിക്കയുടെ ഒറ്റയാൾ ഭരണമായി ലോകത്ത് ഇടപെട്ടുകൊണ്ടിരുന്നു. മിഡീസ്റ്റിൽ ഇറാൻ ഇറാഖ് യുദ്ധം പതിറ്റാണ്ടുകളോളം നിലനിർത്താൻ സാമ്രാജ്യശക്തികളുടെ ഒത്താശയുണ്ടായിരുന്നു. മിഡ്ലീസ്റ്റ് മേഖലകളിലെ രാഷ്ട്രങ്ങൾ ശക്തരായി വരുന്നത് ഇല്ലായ്മ ചെയ്യാനുള്ള സാമ്രാജ്യത്വ അജണ്ടകൾ തുടർകഥകളായി തുർന്നുകൊണ്ടിരിക്കുന്നു. ബിൻ‌ലാദിനു മുതൽ ബാഗ്ദാദി വരെ അതിന്റെ അലയടികളാണ്. ആ വിഷയം മുമ്പ് ഇവിടെ പറഞ്ഞതാണല്ലൊ.

ആരാണ് ഐസീസ് എന്നത് ലോകത്ത് ചർച്ചയായിട്ടുണ്ട്. മൂന്ന് പ്രധാന വാദങ്ങളാണ് ഐസീസിനെ കുറിച്ചുള്ളത്, ഒന്ന് അതൊരൂ സയണിസ്റ്റ് കുതന്ത്രത്തിന്റെ ഭാഗമായ് സൃഷ്ടിക്കപെട്ടതാണ് എന്നും തീവ്രവാദങ്ങൾക്കിടയിൽ നിന്നും താനെ രൂപം കൊണ്ട മറ്റൊരൂ തീവ്ര സംമാണ് എന്നും ഇസ്ലാമിക ഖിലാഫത്തിന്റെ ഭാഗമായ് രൂപം കൊണ്ടതാണ് എന്നിങ്ങനെയാണ് ആ വാദങ്ങൾ.

ഇതൊരൂ സയണിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്ന് സമർത്ഥിക്കുന്നവർ നിരത്തുന്ന കാരണങ്ങൾ നിരവധിയാണ്. അതിൽ പ്രധാനപെട്ടത് എൻ.എസ്.എ ജീവനക്കാരനായ സ്നോഡൻ പുറത്തുവിട്ട രേഖകളാണ്. ഐസീസ് തുടക്കത്തിൽ തന്നെ ഇതര തീവ്ര സംഘങ്ങളിൽ നിന്നും വ്യത്യസ്ഥമായിട്ടാണ് രംഗപ്രവേഷനം നടത്തുന്നത്. നൂറ് കണക്കിനാളുകളെ കൂട്ടകശാപ്പ് ചെയ്യുന്ന ഫോട്ടോകൾ ലോക മീഡിയകളിൽ നിറഞ്ഞു പ്രസിദ്ധീകരിച്ചു. ഇങ്ങിനെ ഒരു കവറേജിന് നൽകിയ ഫോട്ടോകൾ ഫോട്ടോഷോപ്പിയാണെന്ന് ചില തെളിവുകൾ തള്ളിയാൽ തന്നെ ഐസീസിന്റെ തലവൻ ഏറെ ചോദ്യങ്ങാൾ നൽകുന്നുണ്ട്. അബൂബക്കർ അൽ ബഗ്ദാദിയുടെ കുടുംബത്തെ കുറിച്ചൊ വ്യക്തമായ സൂചനകളില്ല, ഇറാഖിയാണെന്ന് പറയപെടുന്നു, ഇറാഖിലെ യൂണിവേഴ്സിറ്റിയിൽ പഠിച്ചതായ് ചില റിപോർട്ടുകളിൽ വന്നിട്ടുണ്ട്, യൂണിവേഴ്സിറ്റിയിൽ വന്നത് തന്നെ ചാരപ്രവത്തനത്തിന്റെ ഭാഗമായിട്ട് ഭാഷയും സംസ്കാരവും പഠിക്കാനാവുമോ? അതിനു മുമ്പ് എവിടെയായിരുന്നു എന്നു കാണുന്നില്ല. ഇറാഖിലെ അമേരിക്കൻ അധിനിവേശ കാലത്ത് നാല് വർഷം അമേരിക്കൻ സൈനിക താവളത്തിൽ കഴിഞ്ഞിട്ടുണ്ട്. ഡോ. കെവിൻ ബാരറ്റ് (Dr. Kevin Barrett) പറയുന്നത് ബാഗ്ദാദിയെ ഇറാഖിലെ അമേരിക്കൻ മിലിട്ടറിയുടെ മൈന്റ് കൺട്രോൾ പ്രോഗ്രാമിന് വിധേയമായിട്ടുണ്ടാകുമെന്നാണ്. ബാഗ്ദാദി അപൂർവ്വമായ് പ്രത്യക്ഷപെട്ട ഫോട്ടൊകളിൽ ബഗ്ദാദിയുടെ സംസ്കാരം പാശ്ചാത്യ സുഖലോലുപതയുടെ ഉപഭോക്താവാണെന്നതിന്റെ സൂചനകളാണ് കൈതണ്ടയിൽ കിടക്കുന്ന റോളക്സ് വാച്ച് എടുത്തുകാണിക്കുന്നത്.    അമേരിക്കൻ തടവിൽ നിന്നും പുറാത്തുകടന്നതിനു ശേഷം ഇറാഖിൽ അബു ഉമർ അൽ ബാഗ്ദാദിയുടെ കീഴിൽ പ്രവർത്തിക്കുകയും  അബു ഉമർ അൽ ബാഗ്ദാദി അമേരിക്കൻ ബോംബാക്രമണത്തിൽ മരിക്കുന്നതോടെ സംഘത്തിന്റെ കടിഞ്ഞാൻ അബൂബക്കർ അൽ ബഗ്ദാദി ഏറ്റെടുക്കുകയുമാണ് ഉണ്ടായത്. ഇതിൽ സംശയമുണ്ടാക്കുന്ന വസ്തുത, അമേരിക്കൻ ചാരനായ് ഇറാഖിലെ പോരാളികളുടെ കൂടെ കൂടുകയും അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന സംഘ തലവനെ കൊല്ലാൻ സഹായിച്ചൊ എന്നതാണ്. 

ഓരോ രാജ്യങ്ങളിലും ഇടപെടുമ്പോൾ സ്വാഭാവികമായ് അതാത് രജ്യങ്ങളിൽ ഉയർന്നുവരുന്ന എതിർപ്പുകളെ തീവ്ര നേതൃത്വത്തെ സൃഷ്ടിച്ച് അതിനു കീഴിൽ കൊണ്ടുവരികയും അവരുടെ ഓരോ ചലനങ്ങൾ നിരീക്ഷിച്ച് തങ്ങൾക്കനുകൂലമാക്കി മാറ്റുകയും എതിർപ്പുകളെ ഇല്ലായ്മ ചെയ്യുകയുമാണ് സാമ്രാജ്യത്വ ശക്തികൾ ചെയ്തുകൊണ്ടിരിക്കുന്നത്. ബിൻലാദിൻ, സർഖാവിയും ബാഗ്ദാദിയുമല്ലാം സാമ്രാജ്യത്വ PSYOP സ്റ്റാച്യൂവാണ്.

ഇറാഖ് കീഴ്പെടുത്തി ആ രാജ്യത്തിന്റെ അഖണ്ഢത നശിപ്പിക്കുക വഴി സ്ഥാപിക്കപെട്ടത് നിഷ്ക്രിയമായ ഭഗണകൂടമാണ്. പിന്നീടത് ശിയാ വിഭാഗീയതയുടെ പര്യായമായി മാറികൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നും ഭരണമാറ്റം അമേരിക്ക ശക്തമായി ആവശ്യപെട്ടത്. ഇറാൻ-സിറിയ സഖ്യം റഷ്യൻ സഹായത്തോടെ നില നിൽക്കുന്നതും ഇറാഖ് ഇറാനോട് അടുക്കുന്നതും ഭാവിയിൽ അമേരിക്കൻ പോളിസികൾക്കെതിരായി മാറുമെന്നതിനാൽ ഭരണമാറ്റം അമേരിക്ക ആവശ്യപെട്ടത്. ഇറാഖിലെ പാവ സർക്കാറിനെ നയിക്കുന്ന മാലിഖി ആ ആവശ്യത്തെ പരിഗണിക്കാത്ത സന്ദർഭത്തിലാണ് സിറിയക്ക് വേണ്ടി ട്രൈനിങ് നൽകിയ ബഗ്ദാദിയെ ഇറാഖിലേക്ക് തിരിച്ചുവിടുന്നത്. വളരെ ഭീകരമായ ചിത്രങ്ങളെ ലോക മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഇതര വിഭാഗങ്ങളെ ഭീതിയിലാക്കുന്ന സൈകോ ഇടപെടലുകളിലൂടെയാണ് തുടക്കത്തിൽ തന്നെ ബാഗ്ദാദിയെ ശ്രദ്ധേയനാക്കിയത്. അത്യാധുനിക ആയുധങ്ങളോട് കൂടി ചെറിയൊരൂ സഖ്യം എത്ര പെട്ടൊന്നാണ് ഇതര മേഖലകളിലേക്ക് വ്യാപിക്കുന്നതും വളർന്നതും! ഇറാഖിൽ അമേരിക്കൻ പാവ സർക്കാറിനു വേണ്ടി അമേരിക്കയും ബ്രിട്ടനും കൂടി ഔദ്യോഗികമായി ട്രൈനിങ് നൽകിയ ആയിരകണക്കിന് സൈന്യത്തിനെ തുരത്തിയോടിച്ചു കൊണ്ട് മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു! ട്രൈനിങ്ങ് നൽകി വളർത്തിയെടുത്ത ഇറാഖി സൈനികരുടെ ആത്മ വീര്യവും ശക്തിയും അമേരിക്കക്ക് ശരിക്കും അറിയാമായിരിക്കും, ഏതാവട്ടെ ചെറിയൊരൂ കൂട്ടം ഇറാഖിലേക്ക് പ്രവേശിച്ചു വിവിധ മേഖലകൾ തങ്ങളുടെ കീഴിലാക്കിയപ്പോൾ പ്രസിഡന്റ് മാലികി അമേരിക്കയോട് ആയുധം ആവശ്യപെടുന്നുണ്ട്. എഫ്16 ഡെലിവറി ചെയ്യുന്നതിന് വേണ്ട ഫൈനാൻസും രേഖകളും നൽകിയിട്ട് അമേരിക്ക ആയുധം ഡെലിവറി ചെയ്യാതെ പരോക്ഷമായി ബാഗ്ദാദിയെ സഹായിക്കുകയായിരുന്നു. ഇതുമനസ്സിലാക്കിയ മാലികി റഷ്യയുമായ് കരാറുണ്ടാക്കുകയും മിഗ് കൈവശപെടുത്തുകയും ചെയ്തത്. കരാറ് ചെയ്തു മൂന്ന ദിവസത്തിനുള്ളിൽ റഷ്യയിൽ നിന്നുള്ള ഡെലിവറിയും നടന്നു. അമേരിക്കയുടെ ഈ നിലപാട് തന്നെയാണ് തുടക്കത്തിലേ സംശയമുണർത്തിയത്, സ്നോഡൻ പുറത്തുവിട്ട രേഖകൾ അതിന് ഏറെ ശക്തിപകരുകയും ചെയ്തു.

വ്യാജ ടെററിസ്റ്റ് ഭീഷണി സൃഷ്ടിച്ചുകൊണ്ട് മുതലെടുപ്പ് നടത്തുക എന്നത് സയണിസത്തിന്റെ പ്രധാന പ്രവർത്തനമാണ്, അത് ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ മേഖലകളെ തങ്ങൾക്കനുകൂലമാക്കാൻ പല രീതിയിലും നടപ്പിലാക്കിയതുമാണ്. ഇസ്രായേൽ പ്രൈമിനിസ്റ്റർ മോശെ ഷറെട്ട് പറയുന്നത് അറബ് ലോകത്തെ ചലനങ്ങളെ ഇസ്രായേൽ ഗൌരവമായിട്ടെടുക്കുന്നില്ലെന്നാണ്.  ഷറെട്ടിന്റെ ഡയറി വ്യക്തമായി വെളിപെടുത്തിയത് അറബ് മേഖലയിൽ നിന്നും ഒരു നിലക്കുമുള്ള ഭീഷണിയും ഉണ്ടാകുമെന്ന് ഇസ്രായേലി രാഷ്ട്രീയ സൈനിക നേതൃത്വം വിശ്വസിക്കുന്നില്ലെന്നാണ്. അമേരിക്കൻ ലെഫ്റ്റ് വിങ് ആക്ടീവിസ്റ്റ് റാൽഫ് ഷോന്മാൻ (Ralph Schoenman) പറയുന്നത് സയണിസം നൽകുന്ന സൂചനകൾ ഗൂഢാലോചനകളിലൂടെയും സ്വാധീനങ്ങളിലൂടെയും അറബ് രാഷ്ട്രങ്ങളെ  സംഘട്ടനത്തിലാക്കുക, അതുവഴി അറബ് മേഖലകളെ അസ്ഥിരമാക്കുകയും പുതിയ മേഖലകളിലേക്ക് ഇസ്രായേലിന് കടന്നുകയറാൻ സാധ്യമാകുകയും ചെയ്യുമെന്നാണ്. പല സന്ദർഭങ്ങളിലായ് മിഡ്ലീസ്റ്റിലെ ഇസ്രായേൽ വിപുലീകരണപദ്ധതി പുറത്തുവന്നതാണ്. ഇസ്രായേൽ ഫോറീൻ മിനിസ്റ്ററുമായ് ബന്ധപെട്ട ജേർണാലിസ്റ്റ് യിനോൺ (Yinon) പറഞ്ഞത് അറബികളുടെ മതപരമായ വിഭാഗീയതയും ഗോത്രപരമായ സംഘർഷങ്ങളും ഉപയോഗപെടുത്തി അറബ് രാഷ്ട്രങ്ങളെ അസ്ഥിരപെടുത്തുക, അതുവഴി  വിശാല ഇസ്രായേൽ സംസ്ഥാപനം സാധ്യമാകുമെന്നാണ്.

ഏതാവട്ടെ, എഡ്വാഡ് സ്നോഡൻ ചോർത്തിയെടുത്ത രേഖകളിൽ ബാഗ്ദാദി രൂപം കൊണ്ടത് ഓപറേഷൻ ഹോർണസ്റ്റ് നെസ്റ്റിന്റെ ഭാഗമായിട്ടാണ്. മൊസാദും അമേരിക്കൻ സുരക്ഷാ ഏജൻസിയും രൂപപെടുത്തിയ പദ്ധതിയുടെ ഭാഗമായ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും തീവ്രവാദ നിലപാടുകളുള്ളവരെ ഒരു ഭാഗത്തേക്ക് എത്തിക്കാനും അതുവഴി സയണിസ്റ്റ് അജണ്ടകൾ സുരക്ഷിതമാക്കാനും വേണ്ടിയാണ്.  അതുകൊണ്ട് തന്നെ സിറിയൻ റിബലുകളെ പിന്തുണക്കുന്ന ഡോ.യൂസുഫുൽ ഖർളാവിയെ പോലുള്ളവർ അതി ശക്തമായി തന്നെ ബാഗ്ദാദിയെന്ന വ്യാജ ഖലീഫക്കെതിരെ നിലകൊണ്ടത്. തുനീഷ്യൻ അന്നഹ്ദ പാർട്ടിയുടെ റാഷിദ് ഗനൂഷി, അൽനുസ്രയുടെ ആസം ബർഖവി എന്നിവർ ബാഗ്ദാദിക്കെതിരെ നിന്ദനിറഞ്ഞതും ചതിയും വീണ്ടുവിചാരമില്ലാത്തതുമായ കൊലപാതകങ്ങൾക്കെതിരെ ശക്തമായി വന്നു. സിറിയയിൽ ബശാറിനെതിരെ പോരാടുന്ന അൽനുസ്രയുടെ എതിർപ്പ് ബാഗ്ദാദിയിൽ ശത്രുതയുണ്ടാക്കുകയും അൽനുസ്രയുടെ പോരാളികളുമായി സംഘട്ടനത്തിലേക്കും എത്തിച്ചത്. 

രണ്ടായിരത്തോളം പിങ്കാമികളെ സൃഷ്ടിച്ചുകൊണ്ട് ബാഗ്ദാദി പാശ്ചാത്യൻ മീഡിയകളിലെ ചർച്ചാ വിഷയമായി. ബ്രൂക്കിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വില്ല്യം മെക്കന്റ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്  ഐസീസ്  ആണ് ഔദ്യോഗികമായി  വലുതും കൊള്ളരുതാത്തതുമായ ഗ്ലോബൽ ജിഹാദി ഗ്രൂപ്പെന്നാണ്. ‘ഹാർഡ് കോർഅൽഖായിദയുമായിട്ടൊന്നും കാസ്റ്റൌട്ട് ചെയ്തില്ല. എന്നാൽ ബാഗ്ദാദി മൊസൂളിൽ നടത്തിയ വെള്ളിയാഴ്ച്ച ഖുത്തുബ (sermon) യിൽ പറഞ്ഞത് ഒരു മൂന്നാം ലോക മഹായുദ്ധത്തിനുള്ള ഓപണിങ് ഷോട്ടുകളായിരുന്നു. ഏതാവട്ടെ ഗ്രൂപ്പ് ശക്തരായി വളർന്നുകൊണ്ടിരിക്കുന്നു, നല്ല ട്രൈനിങ് ലഭിച്ച അനുയായികൾ, അത്യാധുനിക ആയുധങ്ങളും, കറുപ്പ് നിറത്തിലുള്ള യൂണിഫോമുകളും കൂടി സെറ്റപ്പിലാകാനുള്ള സാമ്പത്തിക ഉറവിടം എവിടെന്നു വന്നു! ഇസ്രായേലാണ്  സിറിയയിലൂടെ എത്തിയവർക്ക് മെഡികൾ ട്രീറ്റ്മെന്റ് നൽകുന്നതെന്നും റിപോർട്ടുകളുണ്ട്.

കെൽവിൻ ബാരെറ്റിൽ നിന്നുമുള്ള റിപോർട്ടുകളിൽ കാണുന്നത് സിയോണിസ്റ്റ് ഉപകരണങ്ങളായ വികീപീഡിയ തുടങ്ങിയവ അൽബഗ്ദാദിയെ കുറിച്ച് തെറ്റായ വിവരണങ്ങളാണ് പ്രചരിപ്പിക്കുന്നത്, ഇറാഖ് അമേരിക്കൻ അധിനിവേശകാലത്ത് അമേരിക്കയുടെ ഡിഫൻസ് ഫോർസ് റെകോർഡിൽ 2004 ഫിബ്രുവരി മുതൽ ഡിസംബർ വരെ സൈന്യത്തിന്റെ പിടിത്തത്തിലായിരുന്നു എന്നും പിന്നീട് നിരുപാധികമായ് മോചിപ്പിച്ചെന്നുമാണ്. എന്നാൽ ബാഗ്ദാദി 2004 നാലിൽ പിടിയിലാവുകയും ക്യാമ്പ് ബുക്ക (Camp Bucca) എന്ന സി..എയുടെ മൈന്റ് കണ്ട്രോൾ (PSYOP) യൂണിറ്റിൽ ട്രീറ്റ് ചെയ്തിട്ടുണ്ടെന്നും, അതുവഴി സൃഷ്ടിച്ചെടുത്തത് വ്യാജ റാഡികൾ മുസ്ലിം ലീഡറാക്കിയതും ഹൈലെവൽ സെക്യൂരിറ്റി ക്ലാസിഫികേഷന്റെ ഭാഗമായിട്ടാണെന്ന്. 1950കൾക്ക് ശേഷം സി... ഡെവലെപ്പ് ചെയ്തെടുത്ത മൈന്റ് കണ്ട്രോൾ പ്രോഗ്രാമിന്റെ തെളിവുകൾ എം.കെ.അൾട്ര പ്രൊജക്ടിന്റെ രേഖകൾ പുറത്തുവന്നപ്പോൾ ലോകം ഭീതിയോടെ കേട്ടതാണ്. ഇത്തരം മൈന്റ് കണ്ട്രോൾ പ്രൊഗ്രാമിന്റെ മറ്റൊരൂ വേർഷനായിരുന്നു ഗോണ്ടനാമോയിൽ പരീക്ഷിച്ചത്.  അമേരിക്കൻ റേഡിയോ ഹോസ്റ്റും കോൺസ്പേറസി തിയറിസ്റ്റുമായ അലക്സ് ജോൺസ് ചാനൽ തെളിവുകൾ നിരത്തികൊണ്ട് പറയുന്നതും ഐസീസ് സി.. നിർമ്മിതിയാണെന്നാണ്. സെനറ്റർ റാന്റ് പോൾ പ്രസ്താവിക്കുന്നത് സിറിയയിൽ ബശാറിനെതിരെ പോരാടാൻ സി.. അൽഖായിദയുടെ ചില വിഭാഗങ്ങളേയും ഐസീസിനേയും ട്രൈൻ ചെയ്തിട്ടുണ്ടുന്നും അത്യാധുനിക ആയുധങ്ങൾ നൽകുന്നുണ്ടെന്നുമാണ്. ഒരു ഭാഗത്ത് തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുകയും മറുഭാഗത്ത് തീവ്രവാദികളെ സൃഷ്ടിക്കുകയും ചെയ്യുന്ന കലാ പരിപാടി മൊസാദും സി...യും ഏറെ നാൽ മുമ്പ് തുടങ്ങിയതാണ്. സിറിയയിലെ ഐസീസിനെ സൃഷ്ടിക്കുന്നവർ ഇറാഖിലെ ഐസീസിനെ എങ്ങിനെയാണ് എതിർക്കാനാവുക? ഐസീസ് വന്നത് സിറിയയിൽ നിന്നാണെന്നത് ഏറെ വ്യക്തമായ സത്യമാണെന്ന് മാത്രമല്ല, സിറിയയിലെ ഐസീസ് പിന്നീട് അൽനുസ്രയുമായ് ഏറ്റുമുട്ടിയതും ചേർത്തുവായിക്കുമ്പോൾ ഇറാഖിലായാലും സിറിയയിലായാലും ഐസീസ് ഒന്നുതന്നെയാണെന്നും അതിനു പുറകിൽ സയണിസ്റ്റുകളാണെന്നും വ്യക്തമാണ്. ബാഗ്ദാദിയുടെ കൂടെയുള്ള പ്രധാനികൾ പാശ്ചാത്യ നാടുകളിൽ നിന്നുള്ളവരും പാശ്ചാത്യൻ അക്സെന്റിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരുമാണ്.

മറ്റൊരൂ ഫ്രഞ്ച് റിപോർട്ടിൽ ബഗ്ദാദി മൊസാദ് ഏജന്റാണെന്നും എലിയറ്റ് ശിമോൺ (Elliot Shimon) എന്നൊരാളെ സൈകോളജികൽ വാർഫെയറിനുവേണ്ടി മൊസാദ് ട്രൈനിങ് നൽകി അബൂബക്കർ അൽ ബഗ്ദാദിയാക്കി സൃഷ്ടിച്ചതാണെന്നു കണ്ടു. ഇറാനിലെ ഇന്റലിജൻസിയുടേതായ് വന്ന മറ്റൊരൂ റിപോർട്ടിൽ എമിർ ദാഷ് എന്ന ലാബലിൽ അറിയപെടുന്ന സിയണിസ്റ്റ് ഏജന്റാണ് അബൂബക്കർ അൽ ബഗ്ദാദി എന്നാണ്.  മറ്റുചില ഒറ്റപെട്ട അഭിപ്രായങ്ങളിൽ അറബ് വസന്തത്തിൽ (മുല്ലപ്പൂ വിപ്ലവം) നിന്നും അറബ് സമൂഹത്തിന്റെ ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള മാർഗമാണെന്ന് പറയുന്നു. ഏതാവട്ടെ, ഇവിടെ പറയപെട്ട അഭിപ്രായങ്ങളെല്ലാം വിരൽ ചൂണ്ടുന്നത്  ഐസീസ് സയണിസ്റ്റ് സൃഷികളാണെന്നതിലേക്കാണ്.

മറ്റൊരൂ അഭിപ്രായത്തിൽ ബാഗ്ദാദി തീവ്രവാദികൾക്കിടയിൽ ഉയർന്നുവന്ന മറ്റൊരൂ തീവ്ര സംഘമാണെന്ന്. മിഡീസ്റ്റിലെ തീവ്രവാദ സംഘങ്ങളെ പരിശോദിച്ചാൽ അതിൽ നിന്നും വിഭിന്നമായ രീതിയും നിഷ്ഠൂരമായ പ്രവർത്തനങ്ങളും ശക്തമായ സാമ്പത്തിക നിലയും സാമ്പത്തിക ശക്തി കാണിക്കുന്ന ഡ്രസ് കോഡുകളും അത്യാധുനിക ആയുധങ്ങളും, അതി ശൂഷ്മമായി മേഖലകളെയും ഇതര വിഭാഗങ്ങളെയും മാനസ്സിക സമ്മർദ്ധത്തിലാക്കുന്ന അക്രമ രീതിയുമെല്ലാം ഏറ്റെങ്കിലും ഒരു വ്യക്തിക്കൊ ചെറിയ ഗ്രൂപ്പിനൊ നേടിയെടുക്കാവുന്നതല്ല. മാത്രമല്ല, ഇതര ഗ്രൂപ്പുകൾക്കിടയിൽ നിന്നും രൂപീകൃതമായവക്ക് അതിനോട് സാമ്യതയുള്ള നയങ്ങൾ കാണേണ്ടിയിരുന്നു, അതിനാൽ തന്നെ ഇതര ഗ്രൂപ്പുകളിൽ നിന്നും തെറ്റിപിരിഞ്ഞുണ്ടായതല്ല ഗ്രൂപ്പ് എന്നത് വ്യക്തമാണ്.

മറ്റൊന്ന്, ഇത് യഥാർത്ഥ പോരാളികളുടെ സംഘമാണെന്നും അവർ സാമ്രാജ്യത്വ ശക്തികൾ പിടിച്ചെടുത്ത ഭൂമിയിൽ നിന്നും അവരെയും അവരെ പിന്തുണക്കുന്നവരെയും തുരത്തിയോടിക്കുന്നു, ഐസീസിന്റെ പേരിൽ പ്രചരിപ്പിക്കപെടുന്നത് വ്യാജ ഫോട്ടൊകളാണ്. ഐസീസ് ശക്തിയാർജ്ജിച്ചു മേഖലയിൽ ഇടപെടുന്നതിനെ ഭയക്കുന്നവർ  ഇതര മുസ്ലിംങ്ങളിൽ നിന്നും പിന്തുണയില്ലാതാക്കാൻ ചികഞ്ഞെടുത്ത കള്ളകഥകളാണ് കൂട്ടകൊലയും ഇതര മതസ്ഥരെ കൊല്ലുന്നതുമെല്ലാം എന്നു പറയുന്നു. അത്തരം വാദക്കാരിൽ അതിക പേരുടേയും മനസ്സിൽ ഖുറാസാനിൽ ഒരു ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കപെടുമെന്ന ബോധം നിലനിൽക്കുന്നതിനാലാണ് ഒരു ഇങ്ങിനെ വിശ്വസിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. അതിനാൽ തന്നെ ഐസീസിനെ ന്യായീകരിക്കുകയും മേഖലയിൽ നടക്കുന്ന ക്രൂരത നിറഞ്ഞവാർത്തകളെ അംഗീകരിക്കാതെ തള്ളികൊണ്ട് അവയൊക്കെ സാമ്രാജ്യത്ത പ്രൊപഗണ്ടയുടെ ഭാഗമാണെന്ന് പറയുന്നു. അതിനു തെളിവായ് കാണിക്കുന്നത്, സിറിയയിലും ഇതര ഭാഗങ്ങളിലും നടന്ന ചിത്രങ്ങളെ മോർഫ് ചെയ്തെടുത്തും അല്ലാതെയും ഐസീസിന്റെ കൊലപാതങ്ങളുടേതായ് ചിത്രീകരിക്കുന്നു. ക്രൈസ്തവരുടെ ആരാധനാലയങ്ങൾ തകർത്തു എന്നു വാർത്തകൾ പ്രചരിച്ചത് കളവാണെന്ന് തെളിയിക്കപെട്ടു, അത്തരത്തിലുള്ള കുറേ കള്ള വാർത്തകൾ പ്രചരിപ്പിക്കപെടുന്നുണ്ട്, അതിന്റെ ലക്ഷ്യം സമൂഹത്തിന്റെ പിന്തുണയില്ലാതാക്കാനാണ്, കേരളത്തിലെ നേഴ്സുമാരെ നല്ല നിലയിൽ സംരക്ഷിച്ചു എംബസിക്ക് കൈമാറിയതിൽ വളരെ സൂഷ്മത പുലർത്തിയത് പോലും ഇതര വിഭാഗങ്ങൾ നേഴ്സുമാരെ അക്രമിച്ച് അതിന്റെ ക്രെഡിറ്റ് ഐസീസിന്റെ തലയിൽ വെക്കാതിരിക്കാനാണ് എന്നു പറയുന്നു, കൂടാതെ ഫോട്ടൊകളിൽ ബാഗ്ദാദിയുടെ ഫോട്ടൊയും ചേർത്തുകൊണ്ട് ഐസീസ് നടത്തുന്ന അക്രമങ്ങളുടെ ഫോട്ടൊകളായി പ്രചരിപ്പിക്കപെട്ടിട്ടുണ്ട് എന്നത് സത്യമാണെന്ന് 

എന്നാൽ തുടക്കത്തിൽ നൂറുകണക്കിനാളുകളെ ഒന്നിച്ചു നിർത്തി കൊന്നൊടുക്കുന്ന ഫോട്ടൊ ഇതര ഗ്രൂപ്പുകൾ ഇറക്കിയതല്ല, അത് ഐസീസ് തന്നെ ലോകത്തിന് മുമ്പിൽ എക്സ്പോസ് ചെയ്തതാണ്. കീഴടങ്ങിയവരിൽ ഇങ്ങിനെ ഒരു കൊലപാതകം ഇസ്ലാമിക ഖിലാഫത്തിൽ സംഭവിക്കില്ല എന്നുമാത്രമല്ല ഇസ്ലാമിക മൂല്ല്യങ്ങളെ കാറ്റിൽ പറത്തുന്നതാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്.  അതിനാൽ തന്നെ ശരിയായ ഖിലാഫത്തിലേക്ക് ചേർത്തെഴുതുവാൻ സാധ്യമല്ല. കൂടാതെ തുടക്കത്തിൽ ഐസീസിന്റെ കൈകളാൽ പ്രചരിപ്പിക്കപെട്ട ഫോട്ടൊ മോർഫാണെന്ന് ചില ഫോട്ടൊ അനലിസ്റ്റുകളുടെ അഭിപ്രായമുണ്ട്, അങ്ങിനെ സൈകോ വാർഫെയർ തന്ത്രങ്ങളുടെ ഭാഗമായിരുന്നു എങ്കിൽ പിന്നീട് പ്രചരിപ്പിക്കപെടുന്ന വാർത്തകളിൽ, മനുഷ്യത്വം തൊട്ട്തീണ്ടിയിട്ടില്ലാത്ത കൊലപാതങ്ങളിൽ നിഷേധകുറിപ്പ് ഇറക്കാമായിരുന്നു. അത്തരത്തിലുള്ളതൊന്നും കാണാൻ സാധിച്ചില്ല, അതിപ്രധാന ശത്രുവിനെ ലക്ഷ്യം വെക്കുന്നതിന് പകരം രാജ്യ ശുദ്ധീകരണമാണ് പ്രഖ്യാപിച്ചത്. ഇസ്ലാമിക ദൃഷ്ടിയിൽ ഏത് മനുഷ്യനും ഏത് മതവും സ്വീകരിക്കാൻ അവകാശമുണ്ടെന്നിരിക്കെ കൊലപാതങ്ങളും ഇതര വിശ്വാസികളുടെ സ്ഥാപനങ്ങൾ തകർക്കുന്നതുമെല്ലാം സ്വീകാര്യത ചോദ്യം ചെയ്യുന്നു. കൂടാതെ ഖലിമത്തുതൌഹീദ് ഉച്ചരിച്ചവർ നേതൃത്വത്തെ അംഗീകരിച്ചില്ലെന്ന പേരിൽ അക്രമിക്കാൻ യാതൊരൂ തെളിവുമില്ല. നേതൃത്വത്തെ അംഗീകരിക്കാത്തവർ മുർത്തദാണെന്ന നിലപാട് ഖവാരിജുകളുടേതായിരുന്നു, യഹൂദ നിർമ്മിതിയായ ഖവാരിജുകളുടെ നയങ്ങൾ സ്വീകരിക്കുക വഴി മതത്തിന്റെ യാതൊരൂ ഗുണവുമില്ലാത്തവരായ് മാറിയിരിക്കുന്നു.

ഒരിക്കൽ യുദ്ധത്തിൽ സത്യസാക്ഷ്യം സീകരിച്ച ഒരാളെ കൊന്നത് നബി() കേൾക്കാനായി. യുദ്ധത്തിൽ അദ്ദേഹത്തെ കൊന്ന സഹാബിയോട് വിശദീകരണം ചോദിച്ചപ്പോൾ പറഞ്ഞു, അക്രമിച്ച അദ്ദേഹം രക്ഷയില്ലെന്ന് കണ്ടുകൊണ്ടാണ് സത്യ സാക്ഷ്യം ചൊല്ലിയതെന്ന്. നബി() പ്രതികരിച്ചത് താങ്കൾക്ക് അദ്ദേഹത്തിന്റെ മനസ്സിലുള്ളത് അറിയാൻ കഴിഞ്ഞിരുന്നൊ എന്നാണ്, നബി() നിർത്തിയില്ല! സത്യസാക്ഷ്യം സ്വീകരിച്ച ഒരാളെ താങ്കൾ കൊന്നുവോ എന്ന് തുടരെ തുടരെ ചോദിച്ച് കൊണ്ടിരുന്നു. സ്വഹാബി പറയുന്നത്, നബിയുടെ ചോദ്യം മാനസ്സികമായ് വല്ലാതെ തളർത്തിയെന്നും മനസ്സിലേക്ക് അലയടിച്ചുയർന്ന ചോദ്യം കേൾക്കാതിരിക്കാൻ താൻ മണ്ണായ് തീർന്നെങ്കിലെന്നു പോലും ആഗ്രഹിച്ചു പോയി എന്നാണ്. നേർക്കുനേരെയുള്ള യുദ്ധ ഭൂമിയിൽ മനുഷ്യത്വത്തിന്റെ എല്ലാ പവിത്രതയും ഇസ്ലാം അംഗീകരിക്കുന്നു, ശത്രുപക്ഷത്തുള്ള കുട്ടികളേയും സ്ത്രീകളെയും പ്രായമായവരെയും അക്രമിക്കാൻ പാടില്ല, അവരുടെ കൃഷിയിടങ്ങൾ, കാലികൾ എന്നിവ സംരക്ഷിക്കപെടണം, നേർക്കുനേരെ യുദ്ധം പ്രഖ്യാപിക്കാത്തവരോട് യുദ്ധം ചെയ്യാൻ പാടില്ല എന്നൊക്കെ പഠിപ്പിച്ച ഒരു സമൂഹത്തിന്റെ തലയിലേക്ക് ഇടംവലം നോക്കാതെ കൊന്നുടുക്കുന്ന, അക്രമം കാണിക്കുന്ന ഒരു സമൂഹത്തെ എഴുതിച്ചേർക്കാനാവില്ല, തീർച്ച.

ഐസീസിന്റെ അക്രമങ്ങളെ എക്സ്പോസ് ചെയ്യുന്ന ചിലർ വേറെയുണ്ട്, അതും ചേർത്തുപറയണമല്ലൊ. ഇസ്ലാമിനെ മോശമായ് ചിത്രീകരിക്കാൻ കിട്ടുന്ന സന്ദർഭങ്ങളൊന്നും ഒഴിവാക്കാത്ത ചിലർക്ക് ഐസീസ് ഇഷ്ടഭോജ്യമാണ് നൽകികൊണ്ടിരിക്കുന്നത്. ഐസീസിന്റെ പേരിൽ എത്ര മോശമായത് കൂടിച്ചേർത്താലും അത് കൂടിപോവുകയില്ല, രീതിയിൽ അതിന്റെ ഇമേജ് ലോകത്ത് വ്യാപിക്കപെട്ടുകഴിഞ്ഞു എന്നതിനാൽ ഇസ്ലാം വിരുദ്ധർ തങ്ങൾക്ക് ലഭിക്കുന്ന എന്തും അതിന്റെ യഥാർത്ഥവശം മനസ്സിലാക്കാതെ സോഷ്യൽ മീഡിയകളിലൂടെ ഷെയർ ചെയ്യുകയും എന്നീട്ട് എന്തുകൊണ്ട് മുസ്ലിംങ്ങൾ വിഷയത്തിൽ പ്രതികരിക്കുന്നില്ല, മുസ്ലിംങ്ങൾക്ക് എന്ത് അക്രമവും ചെയ്യാമെന്നാണൊ, എന്തുകൊണ്ട് മൌനിബാബകളാവുന്നു എന്നൊക്കെ എഴുതിവിടുന്നു. അത്തരത്തിൽ അനേകം പേരെ കാണാനാവും. യഥാർത്ഥത്തിൽ മുസ്ലിംങ്ങൾ മനസ്സാ വാചാ കർമ്മാ അക്രമങ്ങളെ ന്യായീകരിച്ചിട്ടില്ല. ലോകത്തിൽ അറിയപെടുന്ന എല്ലാ മുസ്ലിം നായകന്മാരും പണ്ഢിതന്മാരും ഐസീസിനെ ശക്തമായ് എതിർത്തിട്ടുമുണ്ട്, എന്നീട്ടും എന്തുകൊണ്ട് മുസ്ലിംങ്ങൾ മൌനിബാബമാരാകുന്നു എന്ന ചോദ്യത്തിലൂടെ അവർ ലക്ഷ്യം വെക്കുന്നത് ഇസ്ലാമിക ലോകത്തെ പണ്ഢിതന്മാരെയൊ നായകന്മാരെയൊ അല്ല, അവർക്ക് വേണ്ടത് ഐസീസ് കൊലപാതകങ്ങൾ മുസ്ലിംങ്ങൾ ചർച്ച ചെയ്യണം, അത് മുസ്ലിംങ്ങൾ ചെയ്യുന്ന അക്രമണങ്ങളായതിനാലാണ് അതിനെ കുറിച്ചൊന്നും പറയാത്തത് എന്നൊക്കെയാണ് ആരോപണങ്ങൾ എറിയുന്നത്. ആരോപണങ്ങൾ രണ്ട് ഭാഗങ്ങളുണ്ട്, ഒന്ന് ഗാസയിലെ ഇസ്രായേൽ ക്രൂരതയേക്കാളും വലിയ ക്രൂരതയാണ് ഐസീസ് ചെയ്യുന്നത്, ഇസ്രായേൽ ചെയ്യുന്നത് അവരുടെ രാഷ്ട്ര സംരക്ഷണമാണ്, മുസ്ലിംങ്ങൾ ഗാസയെകുറിച്ച് സംസാരിക്കുന്നതും എഴുതുന്നതും എതിർ ഭാഗത്ത് ഇസ്രായേൽ ആയതിനാൽ മാത്രമാണ്, രണ്ട് ഐസീസിന്റെ ഭീകരത പറഞ്ഞു ഗാസയിലെ കൂട്ടകൊലയെ നിസാര വൽകരിക്കുകയും ശ്രദ്ധ തിരിപ്പിക്കുകയും ചെയ്യുക, മുസ്ലിംസമൂഹത്തിൽ മാത്രമല്ല ഗാസ കൂട്ടകൊലയെ എതിർക്കുന്ന ഇതര സമൂഹത്തിന്റെ എതിർപ്പുകളെ ഐസീസിന്റെ അക്രമങ്ങളുമായ് താരതമ്യം ചെയ്തുകൊണ്ട് എതിർപ്പുകളെ ഇല്ലായ്മ ചെയ്യുക, ഗാസയിൽ ഐസീസിനെ പോലുള്ള തീവ്രവാദികളെയാണ് നേരിടുന്നതെന്നും അത് ഇസ്രായേലിന്റെ അവകാശമാണെന്നും സ്ഥാപിക്കുക വഴി സയണിസ്റ്റനുകൂല സമീപനം സൃഷ്ടിക്കുക എന്ന വികല ചിന്തയാണ്.

യഥാർത്ഥത്തിൽ ഐസീസിന്റെ വിഷയത്തിൽ മുസ്ലിം ലോകം ഞെട്ടലിലാണ്, ഭീതിയോടെയാണ് ഓരോ വാർത്തകളും കേൾക്കുന്നത്. പ്രചരിക്കുന്ന ചിത്രങ്ങളിലേക്ക് നോക്കാൻ പോലും അശക്തരാണ്, അതിനാൽ തന്നെ ഇസ്ലാമിക ലേബലിൽ പ്രചരിപ്പിക്കുന്ന അതിക്രമങ്ങളെ ഏത് രീതിയിൽ വിലയിരുത്തണമെന്നറിയാതെ സമൂഹം നിഷ്ക്രിയരായിട്ടുണ്ട് എന്നത് സത്യമാണ്. സ്വന്തം കുടുംബം അരക്രമണത്തിന് ഇരയാകുമ്പോൾ എന്തുചെയ്യണമെന്ന് നിസ്സഹായതയെ പോലെ, തിരിച്ചറിവ് ലഭിക്കാനും അതിനെതിരെ പ്രതികരിക്കാനും എടുത്ത സമയമല്ലാതെ മുസ്ലിം ലേബലിൽ നടത്തുന്ന അതിക്രമങ്ങളെ ശരിയായ വിശ്വാസി അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നതും അങ്ങിനെ പ്രചരിപ്പിക്കുന്നത് ശരിയല്ല, സിറിയൻ കൂട്ടകൊലക്കെതിരെ, ഈജിപ്തിലെ അക്രമണങ്ങൾക്കെതിരെ അഫ്ഗാനിലെ താലിബാനിസത്തിനെതിരെ അതിശക്തമായി നിലകൊണ്ട സമൂഹമാണ്, തീവ്രവാദങ്ങൾക്കെതിരെ എന്നും ശക്തമായ് വന്നിട്ടുള്ളത് മുസ്ലിംങ്ങളിൽ നിന്നാണ്, അതാണ് ശരിയായ ചരിത്രം. അതിനാൽ തന്നെ മുസ്ലിം ലോകം ഭീതിയോടെ കാതോർക്കുന്നതാണ് ഐസീസ് എന്ന ഭീകരവാദം. അത് മേഖലയിലെ യുവ ജനങ്ങളെ വഴിതെറ്റിക്കുകയും തെറ്റായ പ്രചാരണങ്ങളിലൂടെ തീവ്രമനസ്സുകളെ ഒരു മേഖലയിലേക്ക് അടുപ്പിച്ചുകൊണ്ട് അക്രമികളുടെ ലോകം തീർക്കുകയും ചെയ്യുന്നു. അടുത്തു തന്നെ ഈ അജണ്ട നടപ്പാ‍ക്കിയ സാമ്രാജ്യത്വ ശക്തികൾ അവരുടെ മുകളിൽ വട്ടമിട്ട് പറക്കും, തീവ്രവാദികളുടെ കൂടെ ബഹുഭൂരിഭാഗം സാധാരണ ജനങ്ങളും മണ്ണടിഞ്ഞു തീരുമ്പോൾ ബാഗ്ദാദി രക്ഷപെടും, വീണ്ടും മനുഷ്യ സമൂഹത്തെ കൊന്നൊടുക്കാനുള്ള പദ്ധതികളുമായി.

അതുകൊണ്ടു തന്നെ മുസ്ലിം സമൂഹം ബാഗ്ദാദിയുടെ ഐസീസിനെ ഇരുതലമൂർച്ചയുള്ള സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായ് തന്നെ കരുതുന്നുള്ളൂ. ബാഗ്ദാദിയുടെ ലക്ഷ്യങ്ങൾ തിരിച്ചറിയാത്തവരുണ്ടാകും എന്നാലും ബഹുഭൂരിഭാഗം പേരും വളരെ ശക്തമായി തന്നെ വിമർശിക്കുന്നു, പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ ചെറിയ ന്യൂനപക്ഷം മൌനം പാലിക്കുന്നതിന്റെ പേരിൽ മൊത്തം സമൂഹത്തെ ഒരുഭാഗത്തു നിർത്തി എന്തുകൊണ്ട് മുസ്ലിംങ്ങൾ ഐസീസിനെ ന്യായീകരിക്കുന്നു, ഐസീസിന്റെ അക്രമങ്ങളെ എടുത്തുകാണിക്കുന്നില്ല എന്ന ചോദ്യം മുസ്ലിം സമൂഹത്തെ അറിയാത്തത് കൊണ്ടല്ല, മറിച്ച് മുസ്ലിം സമൂഹം അക്രമികളായി ചിത്രീകരിക്കപെടണമെന്ന് നിർബന്ധബുദ്ധിയാണ്.

കേരളത്തിൽ മുസ്ലിം വർഗീയതക്ക് എത്രയോ മുമ്പ് ഇതര സമൂഹത്തിൽ വർഗീയത് ഉണ്ടായിരുന്നു, വർഗീയതയുടെ വേരുകളാണ് മുസ്ലിം വർഗീയ ചിന്തകളും പ്രസ്ഥാനങ്ങളുമുണ്ടാക്കിയത്, എന്നാൽ മുസ്ലിംവർഗീയതയുടെ മുള പൊട്ടുമ്പോൾ തന്നെ കേരളമൊട്ടുക്കും മതം തീവ്രവാദത്തിനെതിരെ എന്ന കാമ്പയ്നുമായ് കേരളമൊട്ടുക്കും ശക്തമായ നിലപാടെടുത്ത് പോരാടിയവരാണ് മുസ്ലിംങ്ങൾ, ഇങ്ങിനെ ഒരു നിലപാട് എടുത്തവരെ തീവ്രവാദികളോട് സഹതാപമുള്ളവരെന്ന് ആക്ഷേപിക്കുന്നത് ചരിത്ര സത്യങ്ങളോടുള്ള കൊഞ്ഞനം കാണിക്കലാണെന്ന് ഇതോട് കൂടി ചേർത്തുപറയട്ടെ.


ചേർത്തുവായിക്കേണ്ടത് :

മുസ്ലിംങ്ങളുടെ വിശ്വാസം അതി ശക്തമായി പ്രമാണങ്ങളുമായ് ബന്ധപെട്ടു കിടക്കുന്നതിനാപ്രമാണങ്ങളെ പഠിച്ചുകൊണ്ട് മേഖലകളിൽ ഇടപെടാൻ സയണിസ്റ്റുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. കബർ ആഹദ് ഹദീസുകൾ വിശ്വാസ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണെങ്കിലും അന്ത്യനാൾ അടുക്കുന്നതിന്റെ സൂചനകളായ് വന്ന ഹദീസുകളെ വിവരിച്ചുകൊണ്ട് ഇസ്ലാമിക ലോകത്ത് പല ചർച്ചകളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് മസീഹുദ്ദജ്ജാലുമായി (ആന്റി ക്രൈസ്റ്റ്) ബന്ധപെട്ട ഹദീസുകൾ കൂടാതെ ദഈഫായ കള്ള ഹദീസുകൾ പോലും ഭാവി വിശകലനങ്ങൾക്ക് ഉപയോഗപെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ആ മേഖലയിലും സയണിസ്റ്റുകൾ തങ്ങളുടെ വിശാല ഇസ്രായേൽ അജണ്ടകൾക്കനുകൂലമായ് ഉപയോഗപെടുത്തുണ്ടാവണമെന്ന് മേഖലകളിലെ സയണിസ്റ്റ് ഇടപെടലുകളിൽ നിന്നും വായിച്ചെടുക്കാനാവുന്നു.

ഇസ്ലാമിക പ്രമാണങ്ങളിൽ ഖുറസാനിൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കപെടുമെന്നതിനാൽ ആ പ്രാ‍മാണിക വാക്കുകളെ ഉപയോഗപെടുത്തി മിഡ്‌ലീസ്റ്റിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ അജണ്ടയുണ്ടാക്കുകയും അനുകൂലമായ ഒരു ടീമിനെ സൈകൊ ഡ്രൈവിങ്ങിലൂടെ‌ രംഗത്തിറക്കി ഇസ്ലാമിക ലോകത്തെ തീവ്ര മുസ്ലിങ്ങളെ തങ്ങളുടെ അജണ്ടയുടെ ഭാഗമാക്കാൻ സാധിക്കുമെന്ന തിരിച്ചറിവായിരിക്കാം ഐസീസിനു പിന്നിൽ. കറുത്ത ബാനർ ആ തിരിച്ചറിവിൽ നിന്നാണ് രൂപപെട്ടത്. ഇന്ന് താലിബാൻ അടക്കം ആറോളം പ്രമുഖ തീവ്രവാദികളുടെ കൊടിയുടെ നിറം കറുപ്പായത്(3) പോലും ആ വായനയിൽ നിന്നായിരിക്കാം. വിശ്വാസത്തിന്റെ പേരിൽ ഒരു വിഭാഗത്തെ ചൊല്പടിയിലാക്കാമെന്ന വിശ്വാസമായിരിക്കും ഐസീസ് രൂപപെടുത്തിയതിൽ ലക്ഷ്യം വെച്ചിമിട്ടിരിക്കുക. ഐസീസുമായ് വന്ന രേഖകളെല്ലാം പരിശോദിച്ചാൽ രണ്ട് രീതിയിൽ വിലയിരുത്താം. അതിനു മുമ്പ് ചില പ്രാമണിക രേഖകളും അതുമായ് ബന്ധപെട്ടതും അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളിൽ വി.ഖുർആൻ കഴിഞ്ഞാൽ പിന്നീട് സ്വീകരിക്കുന്നത് ഹദീസുകളെയാണ്. അതിൽ ഒറ്റപെട്ട വ്യക്തികളിൽ മാത്രമായി റിപോർട്ട് ചെയ്യപെട്ട (കബർ ആഹദ്) ഹദീസുകളെ വിശ്വാസ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് ഭൂരിഭാഗം പണ്ഢിതന്മാരുടേയും അഭിപ്രായം. ഒറ്റപെട്ട വ്യക്തികളിൽ നിന്നും റിപോർട്ട് ചെയ്യപെട്ട ഹദീസുകളിൽ ഭാവിയിൽ ലോകത്ത് നടക്കുന്ന സൂചനകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. അത്തരത്തിലുള്ള ഒരു ഹദീസിൽ കാണാനാവുന്നത് ജറുസലേം ജൂതന്മാർ കീഴടക്കുമെന്നത്. അത് സംഭവിച്ചു കഴിഞ്ഞു, അതിനു ശേഷം ഇസ്ലാമിക ലോകത്തിലെ അവസാനത്തെ ഖിലാഫത്ത് ജറുസലേം കേന്ദ്രമാക്കി സ്ഥാപിക്കപെടുമെന്നും മസീഹ് ഈസ ഇസ്രായേലിലേക്ക് എത്തുകയും മസീഹുദജ്ജാലിനെ (ആന്റി ക്രൈസ്റ്റ്) വധിക്കുകയും ചെയ്യുമെന്നാണ്. ദജ്ജാൽ വരുന്ന അവസ്ഥയെ കുറിച്ചും ഹദീസുകളിലുണ്ട്. ലോകത്ത് ശക്തമായ ക്ഷാമവും വരൾച്ചയുമുണ്ടാകും, ഇറാനിൽ നിന്നാണ് മസീഹുദ്ദജ്ജാൽ ഇറങ്ങുക, ഇറാനിലെ വലിയൊരൂ കൂട്ടം വരുന്ന ജൂതന്മാർ മസീഹുദ്ദജ്ജാലിനെ പിൻപറ്റും. (ഇസ്രായേൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ജൂതന്മാർ വസിക്കുന്നത് ഇപ്പോൾ ഇറാനിലാണ്) ആ ജൂതന്മാരുടെ പ്രത്യേകത അവർ ശാളുകൊണ്ട് പുതക്കും (ഇറാനിലെ ജൂതന്മാരിൽ ഈ ഒരു രീതി കാണാവുന്നതാണ്). ദജ്ജാൽ മദീനയുടെ അതിർത്ഥിവരെ എത്തും, മദീനയുടെ അതിർത്ഥിയിൽ വെച്ച് വെളുത്ത ഒരു കൊട്ടാരം കാണും, അത് എന്റെ വീടായിരിക്കും എന്ന് നബി() പറഞ്ഞതായ് ഹദീസിലുണ്ട്. ഇത് പറയുമ്പോൾ നബി()യുടെ വീട് മണ്ണുകൊണ്ടും തടികൊണ്ടുമുണ്ടാക്കിയ ചെറിയ കുടിലുകളായിരുന്നു. ഇന്ന് മസ്ജിദുന്നബവി ഏറെ വലുതായി ഒരു വളരെ ദൂരെ നിന്ന് നോക്കിയാൽ വെള്ളകൊട്ടാരമായ് കാണാം! മസീഹുദജ്ജാലുമായ് ബന്ധപെട്ട മറ്റു ഭാഗങ്ങളിലേക്ക് കടക്കുന്നില്ല എന്നാൽ മുസ്ലിം ലോകം അംഗീകരിക്കാത്ത ചില ലഈഫായ ഹദീസുകളെ അറിയേണ്ടതുണ്ട്. കാരണം ആ ഹദീസുകളെ കേന്ദ്രീകരിച്ചാണ് ഇന്ന് പല സംഘങ്ങളും സയണിസ്റ്റുകളും തങ്ങളുടെ അജണ്ടകളും പ്രവർത്തനങ്ങൾ രൂപപെടുത്തുന്നത്.

അതിൽ ചിലത്, ഇറാഖും അഫ്ഗാനും അമേരിക്ക കീഴപ്പെടുത്തും, സിറിയക്കും ഇറാഖിനും ഇടയിൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കപെടും, അവർക്ക് ഖലിമത്തുതൌഹീദിന്റെ കറുത്ത പതാകയുണ്ടായിരിക്കും. എന്നാണ്, അവസാന നാളാകുമ്പഴേക്ക് ലോകത്ത് ക്ഷാമം വരൾച്ചയുണ്ടാവും, ഭക്ഷ്യ ക്ഷാമവും. ദമസ്കസിൽ കൽബിയ്യ വംശജർ സുഫ്യാനി ഗോത്രക്കാരുടെ കൂടെ കൂടും. (ബഷാർ അൽ അസദ് ൽബിയ്യ വംശജനാണ്).  മറ്റൊരൂ ഹദീസിലുള്ളത് ഡമസ്കസിലേക്കൊരാൾ ആവിർഭവിക്കും, അദ്ദേഹം സുഫിയാനി (അബുസുഫിയാന്റെ വംശം) ആയിരിക്കും, കൂടുതലും കൽബിയ്യ വംശത്തിലുള്ളവരായിരിക്കും അദ്ദേഹത്തിന്റെ അനുയായികളാവുക. അയാൾ സ്ത്രീകളുടെ വയറ് കീറിയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കും. അബുഹുറൈറ () റിപോർട്ട് ചെയ്തതാണ് ഈ ഹദീസ്. ഇമാം മഹ്ദിയുമായ് ബന്ധപെട്ട് വേറെ ഹദീസുകളുണ്ട്, പല ഹദീസുകളും (ള‌ഈഫ്) ദുർബലമാണ്, വിശ്വാസിക്കാൻ പറ്റില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

ഹാരിസുബിനു അബ്ദുല്ലാഹ് റിപോർട്ട് ചെയ്യുന്നതിൽ കാണുന്നത് ‘ശാമിലെ വരൾച്ച ബാധിച്ച താഴ്വരയിൽ നിന്നും അബുസുഫ്യാൻ വംശത്തിൽ നിന്നും ഒരാൾ പുറത്ത് വരും, ചുവന്ന ബാനറുമായ് സൈന്യവുമുണ്ടാകും. അദ്ദേഹത്തിന്റെ പ്രത്യേകത മെലിഞ്ഞ കൈ കാലുകളും നീണ്ട കഴുത്തുമായിരിക്കും, വളരെ ഇളമ്മഞ്ഞ ശരീര നിറമായിരിക്കും (pale complexion). ഈ ഹദീസിനെ ഇന്നത്തെ ശാമിലേക്ക് (സിറിയ) ചേർത്തുവെച്ചാൽ ബശാർ അൽ അസദിന്റെ ചിത്രം മനസ്സിൽ തെളിഞ്ഞുവരും! ഇങ്ങിനെ ചില രിവായത്തുകൾ ചർച്ച ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുമ്പ് ചിലർ മുസ്തഫ കമാൽ അത്താതുർക്കിനെ ദജ്ജാലായി ചിത്രീകരിച്ചിരുന്നു, ദജ്ജാലിനെ കുറിച്ച് തങ്ങളുടെ മനസ്സിലേക്ക് ചേർത്തുവെക്കാവുന്ന ചിത്ര രചനകൾ പലപ്പോഴായ് കാണാൻ കഴിഞ്ഞിട്ടുണ്ട്. അതൊന്നും തന്നെ ശരിയുമല്ല്

കുർതുബിയുടെ അൽ തദ്ഖിറ എന്ന ഗ്രന്ഥത്തിൽ ഹുദൈഫ ഇബ്ന് അൽ യമാൻ പ്രവാചകനിൽ നിന്നും കേട്ടതായ് രേഖപെടുത്തിയത് (4), ലോകാവസാനത്തിന്റെ മുമ്പായി ലോകത്ത് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ചാണ്. അതിൽ പറയുന്നത് ഈജിപ്ത് നശിക്കും എങ്കിലും വലിയ നാശത്തിൽ നിന്നും സുരക്ഷിതമാകും. ബസ് (ഇറാഖ്) തകർന്നടിഞ്ഞിട്ടുണ്ടായിരിക്കും, പ്രളയം കാരണമാവും തകർന്നടിയുക, ഈജിപ്ത് തകർന്നടിയാൻ കാരണം നൈൽ നദി വൾച്ച ബാധിക്കുന്നതിനാലാണ്. മക്കയും മദീനയും വിശപ്പ് കാരണം നശിക്കും, യമൻ വെട്ടുകിളികളാലും, ബസ്റയുടെ ഭാഗമായ ഉബല്ലാഹ് നാശമടയുന്നതിന് കാരണം ഉപരോധമായിരിക്കും. ദാരിദ്ര്യം പേർഷ്യയെ തകർക്കും, തുർക്കിയെ ദെയ്ലം (ഇറാന്റെ ഭാഗം) തകർക്കും, ദയ്ലം ആർമേനിയയിനാലും തകർക്കപെടും, ആർമേനിയയെ ഖസാർ (Khazar, ഈസ്റ്റേൺ യൂറോപിലെ ഭാഗം) തകർക്കും, ഖസാറിനെ തുർക്കി കീഴ്പെടുത്തും, തുർക്കി ഇടിമിന്നലുകളാൽ തകർക്കപെടും, സിന്ദ് ഇന്ത്യ കീഴ്പെടുത്തും, ഇന്ത്യയെ ചൈനയും. ചൈനയെ അമേരിക്കയും (Rumul) കീഴ്പെടുത്തും. എത്യോപ്യ ഭൂകമ്പം കൊണ്ട് നശിക്കും, അസ്സവ് (Az-Zawrā’a) സുഫിയാനികളാലും, സുഫിയാനികളും അൽറൌഹയും (മക്കയുടെ ഭാഗം Ar-Rawĥā’a) ഭൂമിയിടിഞ്ഞും ഇറാഖ് കൊലപാതകങ്ങളേകൊണ്ടും നാശമടയും, ആന്തലൂസ് തരുലതാദികൾ മുളക്കാത്ത കാറ്റിനാലും (barren wind) - An-Nihāyah fi’l Fitani wa’l Malāĥim, Ibn Kathīr, vol.1, pg.64.  ഈ പറഞ്ഞത് കൂടുതലും സംഭവിച്ചു കഴിഞ്ഞതാണ് എന്നു ചരിത്രത്തിൽ നിന്നും വായിച്ചെടുക്കാം. ഇത്തരം ഹദീസുകൾ വിശ്വാസികൾ പല രീതിയിലും വായിച്ചെടുക്കുന്നു. അതിനാൽ തന്നെ പലരും ഇത്തരത്തിലുള്ള ഹദീസുകളെ ഉപയോഗപെടുത്തി തങ്ങൾക്കനുകൂലമാക്കി മാറ്റാൻ ശ്രമിക്കുമെന്നത് വിശ്വാസികൾ മനസ്സിലാകേണ്ടിയിരിക്കുന്നു.

(1)     The ancient Khurasan was the last eastern province of the Persian Empire which cover Tajikistan, Turkmenistan, Uzbekistan, Afghanistan, pakistan, iran, iraq, syria etc

(2)     Zion name often used as a synonym for Jerusalem. Zionism are group of organizations to establish Israel.

(3)     “Abu Huraira (RA) says that Rasul-Ullah (SAW) said: (Armies carrying) black flags will come from Khurasan, no power will be able to stop them and they will finally reach Eela (Aqsa Mosque in Jerusalem) where they will erect their flags” (hadees)

(4)      حدثنا أبو عمر عن ابن لهيعة عن عبد الوهاب بن حسين عن محمد بن ثابت عن أبيه عن الحارث بن عبد الله يخرج رجل من ولد أبي سفيان في الوادي اليابس في رايات حمر دقيق الساعدين والساقين طويل العنق شديد الصفرة به أثر العبادة

9 comments:

അലി said...

എല്ലാ കലാപങ്ങൾക്ക് പിന്നിലും അധികാരത്തിലും സമ്പത്തിലും കണ്ണുള്ള ചിലരുടെ ഒളിഅജണ്ടകൾ കാണും. അബൂബക്കർ അൽ ബഗ്ദാദിയും ഐസീസും മനുഷ്യകുലത്തിനെതിരെയുള്ള കൊടുംക്രൂരതകൾ തുടരുന്ന ഈ കാലഘട്ടത്തിൽ വിശദമായ വായനയും പഠനവും അർഹിക്കുന്ന പോസ്റ്റ്. ആശംസകൾ!

ajith said...

ഇന്ന് ആ അമേരിക്കന്‍ പത്രലേഖകന്റെ കഴുത്ത് വെട്ടുന്ന വീഡിയോയെപ്പറ്റി മാദ്ധ്യമം പത്രത്തില്‍ വായിച്ചു. ഫോട്ടോയും കണ്ടു. കുറെനേരം വിറങ്ങലിച്ച് ഇരുന്നുപോയി. ഐസിസോ തിസീസോ എന്തുവേണമെങ്കിലും ആയിക്കൊള്ളട്ടെ, പക്ഷെ മനുഷ്യത്വമെന്നൊന്നില്ലേ?

Rasheed Pengattiri said...

വളരെയധികം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ലോകത്ത് നടക്കുന്ന മിക്ക സംഭവങ്ങള്‍ക്ക് പിറകിലും സിയോനിസ്ട്ടിന്റെ കറുത്ത കരങ്ങള്‍ ഉണ്ടെന്നതും, ഇറാക്കിലും സിറിയയിലും, പുതിയ ഖിലാഫത്ത് പ്രഖ്യാപനത്തില്‍ പോലും അതിന്റെ തെളിവുകള്‍ വളരെ വ്യക്തമായി താങ്കള്‍ വിശദീകരിച്ചു. ദുര്‍ബല ഹദീസുകള്‍ കുത്തിപ്പൊക്കി സാമ്രാജ്യത്ത ശക്തികള്‍ അവരുടെ ആശിര്‍വാദത്തോടെ നടത്തപ്പെടുന്ന കൂട്ടക്കൊലകള്‍ക്ക് ന്യായീകരണം കണ്ടെത്തുകയും ഹദീസില്‍ പറഞ്ഞത് ശരിയാകാതിരിക്കാന്‍ വകയില്ലല്ലോ എന്ന നിസ്സംഗതയോടെ മുസ്ലിങ്ങള്‍ പ്രതിഷേധം മയപ്പെടുത്തുന്നതും കാണുമ്പോള്‍ നബി (സ) പറഞ്ഞ ഒരു ഹദീസ് ഓര്‍മയില്‍ വരുന്നു....നിങ്ങള്‍ക്ക് ഒരു കാലം വരാനുണ്ടെന്നും അന്ന് ഭക്ഷണ തളികയിലെക്ക് ആര്‍ത്തിയോടെ നിങ്ങള്‍ കൈകള്‍ നീട്ടുന്നത് പോലെ ശത്രുക്കള്‍ നിങ്ങള്‍ക്കെതിരെ വരുമെന്നും പറഞ്ഞപ്പോള്‍ അനുയായികള്‍ നബി (സ) ചോദിച്ചല്ലോ ഞങ്ങള്‍ എണ്ണത്തില്‍ കുറവായത് കൊണ്ടാണോ പ്രവാചകരെ ഇങ്ങിനെ സംഭവിക്കുക എന്ന്. അതിനു നബി (സ) മറുപടി കൊടുത്തു - നിങ്ങള്‍ അന്ന് എണ്ണത്തില്‍ കുറവായത് കൊണ്ടല്ല അങ്ങിനെ സംഭവിക്കുക മറിചു നിങ്ങള്‍ വെള്ളത്തില്‍ ഒഴുകി പോകുന്ന പൊങ്ങു തടികളെ പോലെ ആയിരിക്കും അന്ന് എന്നാണു പറഞ്ഞത്. അത് തന്നെയല്ലേ ഇപ്പോഴത്തെ അവസ്ഥ. എല്ലാ അപകടങ്ങളില്‍ നിന്നും സര്‍വശക്തന്‍ മാനവരാശിയെ രക്ഷിക്കട്ടെ -ആമീന്‍.

Abdhul Vahab said...

ഇസ്‌ലാമിനെ നേരെ നിന്ന് തകർക്കാൻ കഴിയില്ലാന്ന് 100% ഉറപ്പുള്ള സയണിസ്റ്റുകൾ സ്യ്ഷ്ടിക്കുന്ന ഇത്തരം വർഗീയ ക്ഷുദ്രജീവികളേ തിരിച്ചറീയുവാൻ ശ്രമിക്കുക... പഠനാർഹമായ പോസ്റ്റ്, ഒരുപാട് ോം വർക്ക് ചെയ്തിട്ടുണ്ട് എന്ന് വ്യക്തം പടച്ചവൻ അർഹമായ പ്രതിഫലം തന്നനുഗ്രഹിക്കട്ടേ... ആമീൻ തുടർന്നും ഇതുപോലെയുള്ള പഠനാർഹമായ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു....

Unknown said...

thanks for this valuable post

Muralee Mukundan , ബിലാത്തിപട്ടണം said...

അജണ്ടകൾ ഇല്ലാത്ത ഐസീസിനെ
പറ്റി തീർത്തും പഠനാർഹമായ ഒരു ലേഖനം

ഷെരീഫ് കൊട്ടാരക്കര said...

വിശദമായ ലേഖനം പല സംശയങ്ങളേയും തീർത്ത് തന്നു. നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Akbar said...

>>>നേർക്കുനേരെ യുദ്ധം പ്രഖ്യാപിക്കാത്തവരോട് യുദ്ധം ചെയ്യാൻ പാടില്ല എന്നൊക്കെ പഠിപ്പിച്ച ഒരു സമൂഹത്തിന്റെ തലയിലേക്ക് ഇടംവലം നോക്കാതെ കൊന്നുടുക്കുന്ന, അക്രമം കാണിക്കുന്ന ഒരു സമൂഹത്തെ എഴുതിച്ചേർക്കാനാവില്ല, തീർച്ച.<<<

വിശദവും വിശാലവുമായ ഒരു പഠനം. ഇനിയും നിഗൂഡതകൾ പുറത്തു വിടാതെ ഈ ഭീകര കൂട്ടം മുഖം മൂടികൾക്കുള്ളിൽ കഴിഞ്ഞു കൂടി ക്രൂരതയുടെ രക്തക്കളം തീർക്കുമ്പോൾ ഇവരെ തുറന്നു കാണിക്കാൻ, നശിപ്പിക്കാൻ ലോകം ഒന്നായി ഒരുമിക്കേണ്ടതുണ്ട്. അത് ഇസ്ലാമിനും സമൂഹത്തിനും ഗുണമേ ചെയ്യൂ..

Related Posts Plugin for WordPress, Blogger...