ഓരോ വർഷവും പല കാരണങ്ങളാൽ
ഞെക്കികൊന്നുകൊണ്ടിരിക്കുന്ന പലസ്തീന് പുനർ നിർമ്മാണപ്രവർത്തനത്തിന് വിദേശ രാഷ്ട്രങ്ങളുടെ
സാമ്പത്തിക സഹായങ്ങൾ ലഭിക്കാറുണ്ട്. മില്ല്യൺ കണക്കിന് ഡോളറുകൾ പലസ്തീനിൽ എത്തുന്നത്
ഇസ്രായേൽ കറൻസിയായ ‘ഷെക്കൽ’ലൂടെയാണ്. പലസ്തീന് സാമ്പത്തിക സ്വതന്ത്യം ഇസ്രായേൽ ഇതുവരെ
നൽകിയിട്ടില്ല, ശത്രു രാജ്യത്തിന്റെ കറൻസി ഉപയോഗിക്കേണ്ടിവരുന്നത് ശത്രു രാജ്യത്തിന്റെ
സമ്പദ് ഘടനയെ ശക്തിപെടുത്തുന്നു. ഈ ഒരു അവസ്ഥയെ മറികടക്കാൻ വർഷങ്ങളായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിന്
ഇടയിലാണ് സാമ്പത്തിക സ്ഥാപനങ്ങളുടെ ഇടനിലക്കാരന്റെ റോൾ വലിച്ചെറിയുന്ന സാമ്പത്തിക
സ്വാതന്ത്യം സതോഷി നകമൊട്ടൊ എന്നൊരാൾ ബിറ്റ്കോയിനിലൂടെ ലോകത്തിന് മുമ്പിൽ പ്രഖ്യാപിച്ചത്.
ബിറ്റ്‌കോയിൻ
ആശയം 2008ൽ പുറം ലോകത്തോട് പറഞ്ഞ് അടുത്ത വർഷം തന്നെ ബിറ്റ്കോയിൻ
നെറ്റ്‌വർക്ക് നിലവിൽ വന്നു. ആദ്യത്തെ കുറച്ചു വർഷങ്ങളിൽ സോഫ്റ്റ്വേർ
നിർമ്മാണവുമായി
ചില ഫോറങ്ങളിൽ സതോഷി നകാമോട്ടൊ പ്രത്യക്ഷപെടുകയും
ലക്ഷ്യം സ്ഥാപിതമായതോടെ ഉൾവലിയുകയും ചെയ്തു. അതിനാൽ
തന്നെ
സതോഷി ആരായിരുന്നു എന്നത് ദുരൂഹതയിലാണ്. ഇന്റെനെറ്റ് ഇടപാടുകൾക്ക് ബിറ്റ് കോയിൻ
ഉപയോഗിക്കാൻ പ്രത്യേക വാലറ്റ് പ്രോഗ്രാമുകൾ ഉപയോഗിക്കേണ്ടതുണ്ട്. ആ പ്രോഗ്രാം
നമ്മുടെ അകൌണ്ട് സൂക്ഷിക്കുന്നു. ആവശ്യമുള്ളവർക്ക് നിർദ്ദിഷ്ട ഏജന്റുകൾ വഴി ബിറ്റ്കോയിൻ
വാങ്ങി കഴിഞ്ഞാൽ വാലറ്റ് ആപ്ലികേഷൻ വളരെ സെക്യൂറായ നിലയിൽ വളരെ സൂക്ഷ്മമായ രഹസ്യലേഖന
സങ്കേതം വഴി നമ്മുടെ അകൌണ്ടിൽ കാണിക്കും.
ഓരോ ട്രാൻസാക്ഷനും വളരെ
വ്യക്തമായി വെറ്റ്‌വർക്ക് വഴി കൈമാറുകയും ബ്ലോക്ക് ചെയിൻ എന്നപേരിൽ
രേഖപെടുത്തിവെക്കുകയും ചെയ്യും, ഈ തുടർ പ്രക്രിയയിൽ നെറ്റ്‌വർക്കിലുള്ള എല്ലാ
ബിറ്റ് സെർവറുകളും ഭാഗഭാകാണെന്ന് മാത്രമല്ല, തുടർ പ്രക്രിയ ആയതിനാൽ സെക്യൂരി വളരെ
കൂടുതലാണ്. ഇടപാടുകളിൽ കള്ളത്തരങ്ങൾക്കും പിശകുകൾക്കും സാധ്യതയില്ല, ഹാക്കർമാർ കട്ടെടുക്കുമെന്ന്
പേടിക്കുകയും വേണ്ട.
ബ്ലോക് ചെയിനുകൾ ഓരോ
പത്ത് മിനിട്ട് കൂടുമ്പോൾ രൂപപെടുത്തുകയും അടുത്ത ബ്ലോക്കിനുള്ള നിർമ്മാണം
ആരംഭിക്കുകയും ചെയ്യുന്നു. ട്രാൻസാക്ഷൻ വളരെ വ്യക്തമായതിനാൽ കോയിനുകളുടെ ഒഴുക്ക്
കൃത്യമായി മനസ്സിലാക്കാൻ സാധിക്കും, ഇങ്ങിനെ ബ്ലോക്കുകൾ ഉറപ്പിക്കുന്നതിനനുസരിച്ച്
സാങ്കേതിക മൈനിങ് നടക്കുകയും ബിറ്റ്കോയിനുകൾ നിർമ്മിക്കപെടുകയും ചെയ്യുന്നു. അങ്ങിനെ
ബ്ലോക്കുകൾ ഉറപ്പിക്കുന്നത് പൂർത്തിയാക്കുന്ന സെർവറിന്റെ ഉടമയാണ് നിർമ്മിക്കപെട്ട
കോയിനുകളുടെ അവകാശി.
ഇത് സ്വർണ്ണഖനനത്തെ
പോലെയാണ്. ഏതൊരൂ കറൻസിയുടേയും അടിത്തറ സ്വർണ്ണമാണല്ലൊ, ഇവിടെ കമ്പ്യൂട്ടർ
കണക്ക്കൂട്ടലുകളാണ്. സ്വർണ്ണത്തെ പോലെ ഖനനത്തിനനുസരിച്ച് ലഭ്യതയിൽ കുറവുണ്ടാവും, കണക്ക്
കൂട്ടലുകൾ ദുഷ്കരമാക്കിയാണത് സാധിക്കുന്നത്. അതുകൊണ്ട് തന്നെ ശക്തിയേറിയ
കമ്പ്യൂട്ടറുകളാണ് ബിറ്റ്കോയിന് വേണ്ടി ഉപയോഗപെടുത്തുന്നത്. അതുകൊണ്ട് തന്നെ
ലോകത്തെ 500ൽ പരം സൂപ്പർ കമ്പ്യൂട്ടറുകളുടെ ശക്തി മൈനിങ്ങിനുവേണ്ടി ബിറ്റ്കോയിൻ
സെർവറുകൾ ഉപയോഗിക്കുന്നു എന്നു മാത്രമല്ല 32000 വീടുകൾക്ക് വേണ്ട വൈദ്യുതി ഒരു
ദിവസത്തെ മൈനിങ്ങിന് സെർവറുകൾ ഉപയോഗപെടുത്തുന്നു എന്നാണ് ചില വിശകലന റിപോർട്ടുകളിൽ
കാണാനായത്.
ബിറ്റ്കോയിൻ രൂപകല്പന
ചെയ്തത് ആരാണെന്ന് മില്ല്യൺ കണക്കിനാളുകൾ ചോദിച്ചുകൊണ്ടിരിക്കുന്നു. ന്യൂയോർക്ക് മാഗസിൻ
അത് പ്രധാന്യത്തോടെ പറയുകയുമുണ്ടായി. ഞാനും സതോഷി നകാമൊട്ടൊയെ കുറിച്ചറിയാൻ ആകാംക്ഷയിലാണ്.
ഏറേ പ്രാധാന്യത്തോടെ ലോകം ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ബിറ്റ്കോയിന്റെ രചയിതാവായ അജ്ഞാതനെ
കുറിച്ച് പല മേഖലയിലുള്ളവരും അന്വേഷിച്ചിട്ടും കണ്ടെത്താനായിട്ടില്ലെങ്കിലും സതോഷി
നകമൊട്ടൊ എന്ന സാങ്കല്പിക നാമത്തിൽ അവതരിപ്പിച്ചത് മനോഹരമായ സാമ്പത്തിക വിപണനശാസ്ത്രമാണ്!
ഈ അടുത്ത് ഫോർബ്സ് ബുസിനസ്സ് മാഗസിനിൽ ടിം വോർസ്റ്റാൾ ഏകദേശ രൂപം പറഞ്ഞു തന്നപ്പോൾ
ആ നകാമോട്ടൊയെ കുറിച്ച് ചിലതു മനസ്സിലാക്കാനായി. ഷിനിചി മൊചിസുകി എന്ന ജപ്പാനിലെ സാമ്പത്തിക
ശാസ്ത്രജ്ഞനാണ് ബിറ്റ്കോയിന് ഉണ്ടാക്കിയത് എന്നും ആസൂത്രണവും നിയമാവലിയും രൂപപെടുത്തി ലോകത്തിന് സതോഷി
നകാമൊട്ടൊ എന്ന സങ്കല്പനാമത്തിലൂടെ നൽകുകയായിരുന്നു എന്നാണദ്ദേഹം പറഞ്ഞത്.
ഷിനിചി മൊചിസുകിയുടെ
മേച്ചിൽ സ്ഥലങ്ങൾ വളരെ വലുതെന്നത് പോലെ തന്നെ അദ്ദേഹത്തിന്റെ കളികളും വളരെ വലുതാണ്.
ഔപചാരികമായ അകാദമിക് മാർഗങ്ങളൊന്നും ഉപയോഗിക്കാതെ പൊതുസമൂഹത്തിന്റെ മുന്നിലേക്ക് അമൂല്ല്യമായ രചനകൾ തുറന്നുകൊടുത്ത് സൌമ്യമായി ഗുഡ്ബൈ
പറയുന്നതാണ് അദ്ദേഹത്തിന്റെ രീതി. സാമ്പത്തിക ശാസ്ത്രജ്ഞൻ, സോഷ്യൽ എഞ്ചിനീയർ, ഗ്രേറ്റ്
കമ്പ്യൂട്ടർ സയന്റിസ്റ്റ് എന്നൊക്കെ വിളിക്കാവുന്ന മഹാനായ ഷിനിച്ച് മൊചുസുകി തന്നെയാവും
സതോഷി നകാമോട്ടൊ എന്നാണ് അനുമാനിക്കുന്നത്. ക്യോട്ടൊ യൂണിവേഴ്സിറ്റിയിലെ റിസേർച്ച്
പ്രൊഫസറായ അദ്ദേഹം 2012 ഓഗസ്റ്റിൽ അദ്ദേഹം പ്രസിദ്ധീകരിച്ചു “പ്രൂഫ് ഫൊർ അൻ ഇമ്പോർട്ടന്റ്
കൻജക്റ്റർ മാത്തമാറ്റിക്സ് ( PROOF OF THE ABC CONJECTURE) എന്ന 500പേജിൽ വരുന്ന പുസ്തകം പ്രൊഫഷണൽ മാത്തമാറ്റിക്സ്
പ്രഫസർമാരുടെ കിതച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലത്തേക്ക് തുറന്നുവെച്ചപ്പോൾ ആരും ഇതുവരെ
കേൾക്കാത്ത ബഹുലമായ നൂതനമായ വ്യവസ്ഥകളാണ് ലോകം കണ്ടത്. Inter-universal Teichmüller theory, Hodge
Arakelov theory, Frobenioids, inter-universal
Teichmüller theory
തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനകളാണ്. തന്റെ രചനകൾ മാത്തമാറ്റിക്സ് ജേണത്സിനെ പോലുള്ള
അകാദമിക് ലോകത്തിനു സമർപ്പിക്കുന്നതിന് പകരം ഇന്റർനെറ്റിലൂടെ പുറത്തിറക്കുകയാണ് ചെയ്തത്.
അതിനെ കുറിച്ച് മേനി നടിക്കാനൊ, താൻ എഴുതിയതിനേക്കാൾ കൂടുതലായി ഒന്നും പറയാനൊ ഇല്ലെന്ന്
വ്യക്തമാക്കി ഗുഡ്‌ബൈ പറയുകയാണ് ചെയ്തത്. അതേ രീതിയിൽ തന്നെയാണ് ബിറ്റ്കോയിനും പുറത്തിറക്കിയതിലും,
കുറച്ച് കൂടി സ്വകാര്യതക്ക് സതോഷി നകാമോട്ടോ എന്ന തൂലിക നാമവും ഉപയോഗിച്ചു
എന്നാണ് കരുതപെടുന്നത്. ഭാഷാപരമായ പ്രയാസങ്ങൾകൊണ്ടാവും ഇത്തരത്തിലദ്ദേഹം ഔപചാരിക അകാദമിക്
മാർഗങ്ങളുപയോഗിക്കാത്തവരെന്ന് സംശയിച്ചവരുണ്ട്, എന്നാൽ അദ്ദേഹം വളരെ ആഴത്തിൽ ഇംഗ്ലീഷ്
ഭാഷയിൽ പരിജ്ഞാനമുള്ളവനാണ്.
ബിറ്റ്കോയിനെ പഠനവിധേയമാക്കി
ടിം വോർസ്റ്റാൾ പറഞ്ഞത് വിർച്വൽ കറൻസി എന്നതിനപ്പുറം ഇലക്ട്രോണിക് ഗോൾഡാണെന്നാണ്. ഗോൾഡിനെ
പോലെ ബിറ്റ്കോയിനും സെൻട്രൽ അതോറിറ്റിയില്ല, ആർക്കും കുഴിച്ചെടുക്കാവുന്നതും ടെസ്റ്റ്
ചെയ്യാവുന്നതുമായ സ്വർണ്ണത്തിന് സപ്ലൈ കുറവാണെന്നത് കൊണ്ട് തന്നെ അതിന്റെ വില കൂടിയതും.
അതുപോലെ തന്നെ ബിറ്റ്കോയിൻ ലഭ്യതയിൽ ഇത് സ്വർണ്ണത്തേക്കാളേറെ തിളങ്ങുന്നതായിരിക്കും
എന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഇപ്പോൾ ലോകത്ത് 11 മില്ല്യൺ ബിറ്റ്കോയിനുകൾ പ്രചാരത്തിലുണ്ട്,
2040നുള്ളിൽ 21 മില്ല്യൻ ബിറ്റ്കോയിനുകൾ പ്രചാരത്തിലുണ്ടാവും. ബിറ്റ്കോയിന് സെക്യൂരിറ്റി
നൽകുന്നത് അതിന്റെ ട്രാൻസാക്ഷനാണ്. ഓരോ ബിറ്റും എവിടെന്ന് വന്നു, എങ്ങോട്ട് പോയി എന്നൊക്കെ
വ്യക്തമായ ട്രാൻസാക്ഷൻ നെറ്റ്‌വർക്ക് കാണാനാവും. പേപർ കറൻസികളുടെ സീരിയൽ നമ്പർ സ്കാൻ
ചെയ്തു ട്രാൻസാക്ഷൻ നടത്തുകയാണെങ്കിലും അത് സാധ്യമാകും പക്ഷെ റിയൽ കറൻസി ട്രാൻസാക്ഷനിൽ
അങ്ങിനെ ആരും ചെയ്യില്ലെന്ന് മാത്രമല്ല ആ സീരിയൽ നമ്പർ ഉപയോഗപെടുത്തി കൃത്രിമ കറൻസി
ഉണ്ടാക്കാനും കഴിയുന്നതിനാൽ വേണ്ടത്ര സെക്യൂരിറ്റി ലഭിക്കുന്നില്ല. കൂടുതൽ പേരെ ഉത്തേജിപ്പിക്കുന്ന
മറ്റൊരൂകാര്യം സാമ്പത്തിക സൌകര്യമാണ്. നെറ്റ് പേയ്മെന്റിനു ക്രെഡിറ്റ് കാർഡുകളുപയോഗിച്ച്
സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അതിന്റെ കൂടെ സ്വകാര്യതയും കൈമാറപെടുന്നു, അത്തരം
പ്രശ്നങ്ങളൊന്നും ബിറ്റ്കോയിൻ ഇടപാടുകളിൽ ഇല്ല. അതിനേക്കാളുപരി ഗവണ്മെന്റ് മോണിറ്ററിങ്ങ്
സാധ്യമല്ല എന്നതാണ് ഇന്ന് പലരേയും ബിറ്റ്കോയിനിലേക്ക് ആകർഷിക്കുന്നത്. അനേകം ആകർഷകമായ
മേഖലകളിൽ മൾട്ടിലെവൽ ക്രിപ്റ്റോഗ്രാഫിക് സിസ്റ്റത്തിൽ രൂപകല്പന ചെയ്ത ബിറ്റ്കോയിൻ ഉപയോക്താവിനും
നിർമ്മാതാവിനും വിദഗ്ദ്ധന്മാർക്കും ഏത് രീതിയിലും ഉപയോഗിക്കാവുന്നതാണിത്. ഇടനിലക്കാരും
അവരുടെ കമ്മീഷനുകളുമില്ലാതെ സ്വതന്ത്യ വിനിമയം നടപ്പാക്കാനാവുന്നത് ശരിക്കും വമ്പിച്ച
കണ്ടത്തലാണ്.
കണക്കിന്റെ അടിസ്ഥാനത്തിലുള്ള
ഡിജിറ്റൽ കറൻസി ബിറ്റ്ടോറന്റിനെ പോലെ പീർ-ടു-പീൻ ഇലക്ട്രോണിക് കാശ് സിസ്റ്റത്തെ കുറിച്ച്
പറഞ്ഞത്. ബിറ്റ്കോയിൻ നിർമ്മിതിയും കൈമാറ്റവുമെല്ലാം പരസ്യമായ ക്രൈപ്റ്റോഗ്രാഫിക് പ്രോട്ടോകോൾ
(ആചാരമര്യാദാസംഹിത) അടിസ്ഥാനമാക്കിയാണ്, അല്ലാതെ ഏതെങ്കിലും സെൻട്രൽ അതോറിറ്റി ഇതിനില്ല.
ഒരോ ബിറ്റ്കോയിനും താഴോട്ട് പകുക്കുന്നത് എട്ട് ഡെസിമൽ സ്ഥാനങ്ങളിലാണ്. ഒരു സാമ്പത്തിക
സ്ഥാപനത്തിന്റെ സഹായമില്ലാതെ ബിറ്റ്കോയിൻ കമ്പ്യൂട്ടറിലൂടെയും സ്മാർട്ട് ഫോണുകളുപയോഗിച്ചും
കൈമാറ്റം ചെയ്യാം. ബിറ്റ്കോയിൻ പല വ്യവഹാര മേഖലയിലും മറ്റു കറൻസികളെ പോലെ അംഗീകാരം
നേടികഴിഞ്ഞു. വിമർശനങ്ങളുണ്ട്, ബിറ്റ്കോയിൻ എക്സ്ചേഞ്ച് റേറ്റിനെ അസ്ഥിരപെടുത്തുന്നു
എന്നും വിതരണത്തിൽ ഫ്ലക്സിബിലിറ്റിയില്ല, നിയമ വിരുദ്ധ ഇടപാട്, ആയുധ കച്ചവടം, മയക്ക്
മരുന്ന് മാഫിയ തുടങ്ങിയവരൊക്കെ ദുരൂപയോഗം ചെയ്യുമെന്നൊക്കെ പറയപെടുന്നെങ്കിലും അവക്ക്
പുറകിൽ സാമ്പത്തിക സ്ഥാപനങ്ങളാവാനാണ് സാധ്യത. മയക്ക് മരുത്ത് മാഫിയകളും നിയമ വിരുദ്ധ
ഇടപാടുകളും ഇപ്പോഴും നടക്കുന്നുണ്ടല്ലൊ, മാത്രമല്ല ഇപ്പഴത്തെ അവസ്ഥയിൽ മുഴുവൻ ട്രാൻസാക്ഷൻ
കാണാൻ കഴിയില്ല, ബിറ്റ്കോയിനുകളിൽ സാധ്യമാകുന്നതിനാൽ അത് കൂടുതൽ സുരക്ഷ നൽകുമെന്ന്
തന്നെ കരുതാം.
ബിറ്റ്കോയിൻ സാമ്പത്തിക
ലോകത്തെ ഇളക്കിമറിക്കുകയാണ്. ഒരു ദിവസത്തിൽ 70,000 എന്ന നിലയിലാണ് ഈ ആഴ്ച്ചയിലെ ഇടപാടുകളിൽ
കാണിക്കുന്നതെന്ന് മാത്രമല്ല, ഒരു ബില്ല്യണിന്റെ വിപണന മൂലധനമാണ് സൃഷ്ടിച്ചെടുത്തത്!
ബിറ്റ്കോയിൻ വരുന്നത് പ്രച്ഛന്ന കറൻസിയായിട്ടാണെങ്കിലും ഇന്നത് മുഖ്യധാരാ കറൻസികൾക്ക്
മുന്നിൽ നെഞ്ച് വിരിച്ചിരിക്കുന്നതാണ് സാമ്പത്തിക ക്ഷേത്രങ്ങളിലെ പ്രതികരണശേഷികളിൽ
കാണുന്നത്. കോൺസ്പേറസി തിയറിയുമായി സാമ്പത്തികാടിമത്ത്വത്തിന്റെ വ്യക്താക്കളായ സാമ്പത്തിക
സ്ഥാപനങ്ങളുടെ ഏജന്റുകൾ ഇതിനെ തടയിടാൻ ശ്രമിക്കുന്നുണ്ട്. സ്വതന്ത്ര്യ കറൻസിയെ പിന്താങ്ങുന്നതിനെതിരെ
അപവാദങ്ങൾ പറയുന്ന സ്വയം സൂപ്പർമാനായി ചമഞ്ഞുനടക്കുന്നവർക്ക് ബിറ്റ്കോയിന്റെ ക്രിപ്റ്റോണൈറ്റ്
റിയൽ സൂപർമാനെ മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗവണ്മെന്റ് വിരുദ്ധ പാട്ടുകച്ചേരി
ബിറ്റ്കോയിനിൽ നിന്നും കാതോർക്കുന്നവരുണ്ടാവും, എന്നാൽ ഇതുവരെ അങ്ങിനെയൊന്ന് കേൾക്കാൻ
സാമ്പത്തിക മേലാളന്മാർക്ക് കഴിഞ്ഞിട്ടില്ല. ബിറ്റ്കോയി കൊണ്ടുവന്ന ടെക്നോളജി പൊളിച്ചുമാറ്റുന്നത്
കളിപ്പിക്കലിന്റെയും കബളിപ്പിക്കലിന്റെയും സാമ്പത്തികാസൂത്രണങ്ങളെയാണെന്ന് മാത്രമല്ല
അവ പകരം വെക്കുന്നത് വളരെ പുരോഗമനപരമായ ഗണിതശാസ്ത്ര തത്വങ്ങളാണ്.
സാമ്പത്തിക സ്ഥാപനങ്ങളുടെ
സഹായത്തോടെ കള്ളപണം വെളുപ്പിക്കുന്ന ബില്ല്യൻ കണക്കിന് ഡ്രഗ് കാർലെറ്റ്സുകളും ലോണുകളുടെ
പേരിൽ മില്ല്യൺ കണക്കിന് വീടുകൾ പിടിച്ചടക്കുന്ന പായ്മരക്കയറുകളായ ഏജൻസികളും വെല്ലുവിളിയല്ലാതായ്
മാറും. അതെ, ബിറ്റ്കോയിൻ പുതിയ ലോക ക്രമമാണ് അവതരിപ്പിക്കുന്നത്. അത് വികേന്ദ്രീകൃതമാണ്,
വളരെ അത്യപൂർവ്വമായത്. ഗവണ്മെന്റ് ബന്ധങ്ങളില്ലാതെ സമ്പാദ്യത്തെ ലോകത്തെവിടെയും നിയന്ത്രണമില്ലാതെ
കൊണ്ടുപോകാം. ബേങ്കേർസിന്റെ പ്രോഫിറ്റ് മാർജ്ജിൻ തകർക്കുക മാത്രമല്ല സാമ്പത്തിക ദുഷിപ്പ്
ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ മിഡ്‌ലീസ്റ്റിൽ, പ്രത്യേകിച്ച് ഫലസ്തീനിൽ പുതിയ സ്പിരിച്വൊൽ
ലീഡറായി ബിറ്റ്‌കോയിൻ ഉയർന്നുവന്നേക്കാം, സമ്പാദ്യം അത് പുതിയ വ്യഖ്യാനങ്ങൾ തേടുകയാണ്, ബിറ്റ്കോയിൻ അതിനുള്ള പ്രേരണനൽകുന്നു.
ബിറ്റ്ടോറന്റിനെ ഡൌൺലോഡ് മേഖലയിൽ കിംഗ് ആയത് പോലെ ബിറ്റ്കോയിൻ സാമ്പത്തിക മേഖലയിൽ ഇതിഹാസമായിരിക്കുമെന്ന്
വരും കാലങ്ങൾ തെളിയിക്കുമെന്ന് പ്രതീക്ഷിക്കാം.
19 comments:
ok
ok nandi
വളരെ പുതിയ അറിവ്
നല്ല പോസ്റ്റ്
ബിറ്റ് കോയിൻ വരട്ടെ, പുതുമയാണല്ലൊ എല്ലാത്തിലും വേണ്ടത്
വായിച്ചു.പുതിയ അറിവ് പങ്കുവെച്ചതിന് നന്ദിയുണ്ട്.
ആശംസകള്‍
as usual, you came up with a variety topic. 'bit' complicate to understand the function of this currency,but it creates more enthusiasm to know further.
നല്ലൊരു അറിവ് നോക്കട്ടെ ബിറ്റ് കൊഇന്‍ എങ്ങനെ എന്ന് ...
പുതിയ അറിവുകള്‍.....
പുതിയ ചിന്തകള്‍.....
പുതു അറിവുകള്‍ പകര്‍ ന്നു നല്‍കിയതിന് നന്ദി...!
ബെഞ്ചാലീ...
ബിറ്റ് കോയിനെ കുറിച്ച് ഞാൻ ഇവിടെ ബാൾട്ടിമോർ സണ്ണിൽ ഒരു ലേഖനം വായിച്ചിരുന്നു എന്നാൽ കൂടുതൽ വിശദമായി ബിറ്റ്കൊയിനെ പരിചയപ്പെടുത്തിയതിനു നന്ദി
ബിറ്റ് കോയിനോ...??
ആദ്യമായി കേള്‍ക്കുകയാണല്ലോ
പുതിയ അറിവ്...
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യം അറിയുന്നത്.
ബെഞ്ചാലി പകർന്നുതന്ന ഈ പുതിയ അറിവിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്. താങ്കളുടെ ഈ സേവനത്തിന് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
Wow...new and intrstng information...thank u benchali...
nice, informative post (as usual).
apreciate the hard work behind.
Benchali is inique
ഇടനിലക്കാരെ ഒഴിവാക്കിയുള്ള സൂക്ഷിക്കല്‍ എന്ന് തോന്നുന്നു. ആദ്യമായി അറിയുന്നതാണെങ്കിലും കുറച്ചുകൂടി നന്നായി അറിയാന്‍ ആഗ്രഹം.
ഏറ്റവും പുതിയ അറിവ് പകര്‍ന്നു തന്നതിനു വളരെ നന്ദി
informative..thank you
puthiya arivinte അക്ഷരങ്ങൾക്ക് nandhi all the best
വീണ്ടും അരിവിന്റെ ഒരു കൊട്ടക..!
ഇതെനിക്ക് പുതിയ അറിവാണ്.
സമാന്തരമായ ഇത്തരം വിനിമയ ഉപാധികളെ ഗവര്‍മെന്റ്കള്‍ നിരോധിക്കുമായിരിക്കും അല്ലേ?
Post a Comment