Apr 15, 2012

കോൺഗ്രീറ്റ് നൽകുന്ന സന്ദേശം.


ലോക പോലീസും അധോലോക ഗുണ്ട ഇസ്‌റായേലും കൂടി നടത്തി കൊണ്ടിരിക്കുന്ന നാടകങ്ങളുടെ പുതിയ ഇനമാണ് ‘ഇറാന്റെ അണുവായുധം‘. മുമ്പ് സദ്ദാമിനെ കുടുക്കാൻ ഉപയോഗിച്ച അതേ തന്ത്രം. എന്നാൽ സദ്ദാമിനേപോലെയല്ല, സദ്ദാമിന്റെ അടുത്ത് ഒന്നും ഉണ്ടായിരുന്നില്ല. ഇറാൻ, സിവിലിയൻ ആവശ്യങ്ങൾക്ക് ആറ്റൊമിക് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ആ അറിവ് ഭാവിയിൽ ആയുധ നിർമ്മാണത്തിനുപയോഗപെടുത്തുമോ എന്ന പേടി കാരണം എങ്ങിനെയെങ്കിലും അതിനു തടയിടാനുള്ള നാടകങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കക്ക് ഇപ്പോൾ തന്നെ സ്വന്തം നാട്ടിൽ സമരങ്ങളും എതിർപ്പുകളും വേണ്ടതോളമുള്ളതിനാൽ നേർക്കുനേരെ പോലീസായി ഇറങ്ങാതെ ഗുണ്ടയെകൊണ്ട് കൈകാര്യം ചെയ്യാനാണ് പുതിയ നാടകങ്ങൾ.

പണ്ടാരോ അണികളെ നോക്കി കൈകൊണ്ട് കൂവാനാവശ്യപെട്ടുകൊണ്ട് മൈക്കിലൂടെ അനൌൺസ് ചെയ്തു, കൂവരുത് മക്കളെ, കൂവരുത് എന്ന്. അതുപോലെ ഇസ്രായേലിനോട് അക്രമിക്കരുത് അക്രമിക്കരുത്, അതിനു സമയമായാൽ ഞങ്ങളുണ്ട് അക്രമിക്കാൻ എന്നു പറയുകയും ഇസ്രായേലിന് അക്രമം നടത്താനുള്ള എല്ലാ കോപ്പുകളും നൽകുകയും ചെയ്തു. മാത്രമല്ല സ്വന്തം മിലിട്ടറിയെ പോലും ഇസ്രായേലിലേക്കയച്ചു പ്രത്യാക്രമണമുണ്ടായാൽ കാലിയാവാൻ അമേരിക്കൻ മിലിട്ടറി തന്നെ ധാരാളം, ഇസ്രായേലി സൈന്യത്തിന് പോറല് പോലും പറ്റില്ല എന്നൊക്കെ അറിയിക്കാനാണ് ഒബാമ തന്റെ വക്താവിനെ ഇസ്രായേലിലേക്കയച്ചത്. എന്നീട്ടും ഇസ്രായേൽ അയാളെ കുറിച്ച് പറഞ്ഞത്, ഇറാന്റെ മൂടുതാങ്ങി എന്നാണ്. ഗുണ്ടകളാവുമ്പോ പോലീസുകാരെ കുറിച്ച് നല്ലത് പറഞ്ഞാൽ പിന്നെ അവൻ ഗുണ്ടയാവില്ലല്ലൊ, ജനങ്ങളെ ബോധ്യപെടുത്തേണ്ടതുണ്ടെന്ന് ഇസ്രായേലിനു നന്നായിട്ടറിയാം.

ഏതാവട്ടെ, ഇസ്രായേൽ പറഞ്ഞതൊന്നും കാര്യമാക്കാതെ ലോക പോലീസ് കാര്യമായി പണിയുന്നുണ്ട്. സമാധാനത്തിന്റെ ദൂതനല്ലെ, സുവിഷേശം പറഞ്ഞു തുടങ്ങിയിട്ടുണ്ട്.  അമേരിക്കൻ സൈനിക കേണൽ ജാക് മില്ലർ പറയുന്നത്,  ദൈവം അമേരിക്കയെ രക്ഷിക്കട്ടെ എന്ന്. അമേരിക്കൻ എയർ ഫോർസിന്റെ ആവശ്യകത, ഒരു കുട്ടിയെ വേണം. വേറും കുട്ടിയല്ല, ലിറ്റിൽ ബോയിനെ പോലെ.. അതെ, ഹിരോഷിമയെ തകർത്ത ലിറ്റിൽ ബോയിയെ പോലെയല്ലെങ്കിലും  മുപ്പതിനായിരം പൌണ്ട് ഭാരമുള്ളതൊന്ന്. സുവിശേഷ കൃത്യനിർവഹണത്തിനു അവ അത്യാവശ്യമാണ്. അദ്ദേഹം പറയുന്നത്, ജി.പി.എസ്. വഴികാട്ടുന്ന 15 ടൺ ‘ബങ്കർ ബസ്റ്റർ’ ബോംബിന്റെ സ്റ്റോക്ക് അഫ്‌ഗാനിലുപയോഗിച്ച് തീർത്തിരിക്കുന്നു. അത്തരം ബോംബുകൾകൊണ്ടൊന്നും ഇറാന്റെ മണൽ ഭൂമിയിൽ ഇഫക്ട് കിട്ടാത്തതിനാൽ 32 മില്ല്യൺ ഡോളറിന്റെ പുതിയ ആയുധ നിർമ്മാണത്തിൽ നല്ല മൊഞ്ചുള്ള ബേബികളെ വേണമെന്ന് നിർബന്ധമുണ്ട്. കാരണം അഫ്‌ഗാൻ തോറബോറ മലകളേക്കാൾ സ്ട്രോങ്ങാണത്രെ ഇറാൻ മരുഭൂമിക്ക്!


ഇറാനെ നിരായുധീകരിക്കുന്നതിന്റെ ഭാഗമായി ശാന്തതയുടെ ഭൂമിയായ ഗൾഫ് രാഷ്ട്രങ്ങളെ ആയുധമണിയിക്കാനും അമേരിക്ക തിടുക്കം കാണിക്കുന്നുണ്ട്. യു.എ.ഇയുമായി നടന്ന ഡീല് ഒബാമയുടെ അഡ്‌മിനിസ്ട്രേഷനിൽ നിന്നും ലീക്കായതിൽ കാണാൻ കഴിഞ്ഞത് 500ഹെൽഫയർ എയർ ടു സർഫേസ് മിസൈലുകളും 4,900 സ്മാർട്ട് ബോംബുകളും അബൂദാബിയിലേക്ക് ടെലിവറിയായിട്ടുണ്ട്. 

വൈറ്റ് ഹൌസ് പ്രസ്സ് സെക്രട്ടറി ജെയ് കാർണി പറഞ്ഞത് ഇറാനെ തളക്കാൻ കൂടുതൽ മാർഗങ്ങൾ തിരയുകയാണെന്നാണ്. അദ്ദേഹം പറഞ്ഞത് എട്ട്  എം.ഒ.പി (ബിഗ് ബ്ലൂ) ബോംബുകൾ തയ്യാറാക്കിവെച്ചിട്ടുണ്ടെന്നാണ്. ഭൂമിയ പിളർത്തുന്ന ഈ ക്രാറ്റർ ബോംബുകളെ കുറിച്ച് 2007ൽ പബ്ലിഷ് ചെയ്ത ഒരു ആർട്ടികിളിൽ പറയുന്നത് 200 അടിവരെ ഭൂമിക്കടിയിൽ ആഴ്ന്നിറങ്ങിയതിനു ശേഷം സ്ഫോടനമുണ്ടാക്കുമെന്നാണ്. തോറാബോറയിലുപയോഗിച്ച ഡൈസി കട്ടർ എന്ന ബങ്കർ ബസ്റ്ററിനേക്കാളും പത്തിരട്ടിയിലധികം ശക്തിയുള്ളവയാണ് ബിഗ് ബ്ലൂ എന്ന ബ്ലൂ-190 ബോംബുകൾ.

ഏത് ബോംബായിരിക്കട്ടെ, പ്രതിരോധിക്കാൻ മറ്റ് ആയുധങ്ങളുടെ കണക്കല്ല ഇറാനു പറയാനുള്ളത്. അവർ പുതിയ കോൺഗ്രീറ്റ് കണ്ടുപിടിച്ചിരിക്കുന്നു. അതിന്റെ ഗമയിലും പ്രതീക്ഷയിലുമാണവർ. യു.എച്.പി.സി. എന്ന ഉന്നത സിദ്ധിയുള്ള കോൺഗ്രീറ്റിന്റെ കണ്ടുപിടിത്തമാണ് അവർക്ക് പ്രതീക്ഷ നൽകുന്നത്. അതെ, ഇറാൻ എന്ന ലോകത്ത് ഭൂകമ്പങ്ങൾകൊണ്ട് വെല്ലുവിളി നേരിടുന്ന രാജ്യം പ്രകൃതിപരമായ വെല്ലുവിളികളെ നേരിടാൻ കണ്ടെത്തിയ മാർഗമാണ് പ്രബലമായ എച്.പി.സി. കോൺക്രീറ്റ്. അതിന്റെ പുതിയപതിപ്പാണ് യു.എച്.പി.സി. (അൾട്രാ ഹൈ പെർഫോർമൻസ് കോൺഗ്രീറ്റ്) ലോകോത്തരസാധനമായി വളരെ ദൃഢമായതും തീരെ വഴങ്ങാത്തതുമായ കെട്ടിട സാമഗ്രികളിൽ പെട്ടതാണ്. അതിന്റെ ദ്വിവിധരൂപം സൈനികാവശ്യങ്ങൾക്കുപയോഗപെടുത്താമെന്നു തന്നെയാണ് ഇറാന്റെ പ്രതീക്ഷ.

ഈ പ്രതീക്ഷകളെ തകിടംമറിക്കാനാണ് അമേരിക്ക പുതിയ ആയുധം രൂപപെടുത്തിയിരിക്കുന്നത്. പുതിയ ബങ്കർ ബസ്റ്ററിനു മാത്രമായി പെന്റഗൺ നാനൂറ് മില്ല്യൺ ചിലവഴിച്ചിട്ടുണ്ട്. ഫോർടോ റിസേർച്ച് സെന്ററിൽ നടന്ന പരീക്ഷണപ്രകാരം 300 അടി താഴ്ച്ചയിലുള്ള പാറകൂട്ടങ്ങളെ വരെ തകർക്കാൻ കഴിവുണ്ടെന്നാണ്. ആ പാറകൂട്ടങ്ങളെ പോലെയല്ല തങ്ങളുടെ  യു.എച്.പി.സി. കോൺഗ്രീറ്റ് എന്ന് ഇറാനും. ഇറാന്റെ ആ നിശ്ചയധാർഡ്യത്തിനു മുമ്പിൽ കാലിടറിപോവാതിരിക്കാൻ അമേരിക്ക കഠിനപരിശ്രമത്തിലാണ്. അതുകൊണ്ടാണ് പുതിയ ആയുധങ്ങളുടെ കണക്കും കഴിവും വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്, ഇറാൻ കൊടുത്ത കോൺ‌ഗ്രീറ്റുകളുടെ സന്ദേശം ഏറ്റിട്ടുണ്ടെന്ന് തന്നെ കരുതാം.



25 comments:

ബെഞ്ചാലി said...

കഴിഞ്ഞ മാസം എഴുതിയതാണ്. ഇപ്പഴാണ് ഓർമ്മയിൽ വന്നത്. വിഷയം പഴയതായി...

പട്ടേപ്പാടം റാംജി said...

എന്തായാലും എന്താവുമെന്ന് ഒരു പിടിയും ഇല്ലാതെ ഭയം തന്നെ മുന്നില്‍...
ഓരോന്ന് കേള്‍ക്കുമ്പോഴും കാണുമ്പോഴും വിശ്വസിക്കാന്‍ കഴിയാത്തത്‌ പോലെ.

Cv Thankappan said...

നാശംവിതയ്ക്കുക തന്നെ ലക്ഷ്യം!!!
ലേഖനത്തിന് നന്ദി.
ആശംസകള്‍

പടന്നക്കാരൻ said...

അത്രായങ്ങു പഴകിയില്ല!!ഫോണ്ട് സൈസ് ഒന്നു ചെക്ക് ചെയ്തേക്കൂ... ചില വാക്കുകള്‍ ചെറുതും വലുതുമായിരിക്കുന്നു.

vettathan said...

ഒരുത്തനെയും നമ്പാന്‍ പറ്റാത്ത കാര്യങ്ങളാണ്അന്തരാഷ്ട്ര തലത്തില്‍ നടക്കുന്നതു.

ajith said...

അടുത്ത യുദ്ധത്തിന്റെ പ്രധാനഫോക്കസ് മിഡില്‍ ഈസ്റ്റ് ആയിരിക്കുമെന്ന് പ്രവചിക്കാം അല്ലേ?

Pradeep Kumar said...

മൂന്നു പുതിയ തരം ചിന്തകളും അറിവുകളും
ഒന്ന് :കൂവരുത് മക്കളെ, കൂവരുത്
രണ്ട് :ദൈവം അമേരിക്കയെ രക്ഷിക്കട്ടെ.
മൂന്ന് : പ്രതിരോധത്തിന്റെ കവചങ്ങള്‍

കൃത്യമായ ഹോംവര്‍ക്കുകളിലൂടെ ഉരുത്തിരിയുന്നവയാണ് ഒരോ ബെഞ്ചാലി പോസ്റ്റുകളും. വായന വൃഥാവിലാവുന്നില്ല.

MT Manaf said...

അധിനിവേശത്തിന്റെ പുതിയ രൂപങ്ങള്‍
പതിനായിരങ്ങളെ കൊന്നും രാജ്യം നശിപ്പിച്ചും അവസാനം അവര്‍ പറയും.. "ഞങ്ങള്‍ക്ക് തെറ്റു പറ്റി"
നെറികെട്ട ലോക രാജ്യങ്ങള്‍ അത് കേട്ട് കൊട്ടു വായിടും എന്നിട്ട് പതുക്കെ അവരുടെ പുതപ്പിനുള്ളിലേക്ക് വലിയും!

മണ്ടൂസന്‍ said...

പണ്ടാരോ അണികളെ നോക്കി കൈകൊണ്ട് കൂവാനാവശ്യപെട്ടുകൊണ്ട് മൈക്കിലൂടെ അനൌൺസ് ചെയ്തു, കൂവരുത് മക്കളെ, കൂവരുത് എന്ന്. അതുപോലെ ഇസ്രായേലിനോട് അക്രമിക്കരുത് അക്രമിക്കരുത്, അതിനു സമയമായാൽ ഞങ്ങളുണ്ട് അക്രമിക്കാൻ എന്നു പറയുകയും ഇസ്രായേലിന് അക്രമം നടത്താനുള്ള എല്ലാ കോപ്പുകളും നൽകുകയും ചെയ്തു.

ഈ പ്രതീക്ഷകളെ തകിടംമറിക്കാനാണ് അമേരിക്ക പുതിയ ആയുധം രൂപപെടുത്തിയിരിക്കുന്നത്. പുതിയ ബങ്കർ ബസ്റ്ററിനു മാത്രമായി പെന്റഗൺ നാനൂറ് മില്ല്യൺ ചിലവഴിച്ചിട്ടുണ്ട്. ഫോർടോ റിസേർച്ച് സെന്ററിൽ നടന്ന പരീക്ഷണപ്രകാരം 300 അടി താഴ്ച്ചയിലുള്ള പാറകൂട്ടങ്ങളെ വരെ തകർക്കാൻ കഴിവുണ്ടെന്നാണ്. ആ പാറകൂട്ടങ്ങളെ പോലെയല്ല തങ്ങളുടെ യു.എച്.പി.സി. കോൺഗ്രീറ്റ് എന്ന് ഇറാനും. ഇറാന്റെ ആ നിശ്ചയധാർഡ്യത്തിനു മുമ്പിൽ കാലിടറിപോവാതിരിക്കാൻ അമേരിക്ക കഠിനപരിശ്രമത്തിലാണ്.

ഈ വക കാര്യങ്ങൾ അവസാനം കൊണ്ടെത്തിക്കുക ലോകത്തെല്ലാവരും വെറുക്കുന്ന രാഷ്ട്രമായി അമേരിക്കയെ മാറ്റാനാവും,ഉറപ്പാ. അവരിപ്പൊൾ കാണിക്കുന്ന നല്ലതെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന കാര്യങ്ങളെല്ലാം അവർക്ക് തന്നെ ഒരുനാൾ തിരിച്ചടിക്കും,അതുറപ്പാ. നല്ല കാര്യങ്ങൾ കുറച്ച് കൂടി അറിഞ്ഞു. ആശംസകൾ.

ആചാര്യന്‍ said...

അമേരിക്കൻ സൈനിക കേണൽ ജാക് മില്ലർ പറയുന്നത്, ദൈവം അമേരിക്കയെ രക്ഷിക്കട്ടെ എന്ന...
ഇറാക്കില്‍ നിന്നും ഒന്നും കിട്ടിയിരുന്നില്ലാ എന്ന് മാത്രം പറയരുത്..ഒരു കോല്‍ എടുത്തു കുത്തിയാല്‍ പോലും എന്നാ കിട്ടുന്ന സ്ഥലം ആണ് ഇത് ...

nabina said...

അധിനിവേഷം തുടരാന്‍ ......പുതിയ കുരുക്കുകള്‍ വിഷയത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടില്ല
ആശംസകള്‍ ബെഞ്ചാലി

അനില്‍കുമാര്‍ . സി. പി. said...

ഭയപ്പെടുത്തുന്ന അറിവുകള്‍ ...
നല്ല പോസ്റ്റ്‌.

Artof Wave said...

ഇറാൻ കൊടുത്ത കോൺ‌ഗ്രീറ്റുകളുടെ സന്ദേശം ഏറ്റിട്ടുണ്ടെന്ന് തന്നെ കരുതാം.......
നല്ല എഴുത്ത്
വായിച്ചപ്പോള്‍ വിഷയത്തിന്റെ പ്രാധാന്യം വര്‍ധിച്ചതായി അനുഭവപ്പെട്ടു
ആശംസകള്‍ ബെഞ്ചാലി

SHANAVAS said...

ഒരു ബെന്ചാലി പോസ്റ്റിന്റെ എല്ലാ ചാരുതയും ഉള്ള പോസ്റ്റ്‌.. വളരെ നന്നായി.. ആശംസകള്‍..

Jefu Jailaf said...

ലോക പോലീസും അധോലോക ഗുണ്ട ഇസ്‌റായേലും....അതു നിലനിർത്താൻ കാണിക്കുന്ന വെറിളിപിടിച്ച കാട്ടിക്കൂട്ടലിനൊടുവിൽ എടുത്തണിയുന്നതു വൈദികന്റെ വേഷവും..
എവിടെ ചെന്നു അവസാനിക്കുമെന്ന്‌ അമേരിക്കയെ രക്ഷിക്കുമെന്നു പറയുന്ന പടച്ചോനറിയാം..
നല്ല പോസ്റ്റ്.

Absar Mohamed said...

അമേരിക്ക അധിനിവേശത്തിന്റെ പുതിയ ലക്ഷ്യങ്ങള്‍ തേടുകയാണ്....
ഇനി എത്ര എത്ര നിരപാരധികള്‍ കൂടി ഇതിന്റെ പേരില്‍ കൊല്ലപ്പെടുവാനായി ഉഴിഞ്ഞു വെക്കപ്പെട്ടിട്ടുണ്ട് എന്ന് കാത്തിരുന്നു കാണാം...
അമേരിക്ക അധിനിവേശം തുടരുമ്പോള്‍....

ഞാന്‍ പുണ്യവാളന്‍ said...

പല കാര്യങ്ങളും ഇങ്ങനോകെ തന്നെ സുഹൃത്തെ

ജയരാജ്‌മുരുക്കുംപുഴ said...

lekhanam mikachathayi..... aashamsakl... blogil puthiya post..... NEW GENERATION CINEMA ENNAAL..... vayikkane.....

കൊമ്പന്‍ said...

ഭൂമിയില്‍ ഒരിക്കലും സമാധാനം ഉണ്ടാവാന്‍ പാടില്ല എന്നത് അമേരിക്കയുടെ നിര്‍ബന്ധ ബുദ്ധി അല്ലാതെ എന്ത് പറയാന്‍

Joselet Joseph said...

ആ കൊണ്ക്രീറ്റ്‌ ഇത്തിരി കേരളത്തിലോട്ടു കേറ്റി വിട്ടിരുന്ണേല്‍ പൊളിയാത്ത റോഡും, ചോരാത്ത വീടും ഉണ്ടാക്കാമാരുന്നു.

പിന്നെ പരീക്ഷണവും പരിശ്രമവും നടക്കട്ടെ. യുദ്ധം മാത്രം നടക്കാതിരുന്നാല്‍ മതി.

എന്‍.പി മുനീര്‍ said...

ആയുധപ്പോരാട്ടത്തിന്റെ ലേറ്റസ്റ്റ് വിവരങ്ങള്‍ക്ക് നന്ദി..ഇറാന്‍ അമേരിക്ക ഇസ്രയേല്‍ പോരാട്ടനീക്കങ്ങള്‍ ഭയപ്പെടുത്തുന്നതാണ്.ഏല്ലാവരെയും ബാധിക്കുന്നതാണല്ലോ അത്.വീണ്ടുമൊരു യുദ്ധം ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം.

zain said...

മിഡില്‍ ഈസ്റ്റില്‍ സമാധാനമുണ്ടായാല്‍ പിന്നെ അമേരിക്കക്കെന്തു റോള്‍ ...
എല്ലാവരെയും ആയുധമണിയിക്കുക ...
പരസ്പരം കടിച്ചു കീറട്ടെ
കച്ചവടം പൊടിപൊടിക്കട്ടെ...

khaadu.. said...

നല്ല ലേഖനം..

OAB/ഒഎബി said...

വിഷയം പഴയതാവട്ടെ. പക്ഷെ എന്നുമെന്നും മനുഷ്യന്റെ ആധി വര്‍ദ്ധിപ്പിക്കുന്നതല്ലേ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ നടത്തുന്ന ഇവ്വിഷയങ്ങള്‍.

അമ്മൂട്ടി said...

എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും നിങ്ങളുടെ രചനകള്‍ വായനക്കാരുമായി പങ്കു വയ്ക്കാനും പല വിഷയങ്ങളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും ചാറ്റ് ചെയ്യാനും ഒക്കെ ആയി ഒരു സൌഹൃദക്കൂട്ടായ്മ..അക്ഷരച്ചെപ്പ്..! കഴിയുന്നത്ര വായനക്കരിലെയ്ക് രചനകള്‍ എത്തിക്കുക എന്നത് എഴുത്ത്കാരന്റെ കടമയാണ്.അതിനായി ഞങ്ങള്‍ ഒരു വേദി ഒരുക്കിയിട്ടുണ്ട്..
രചനകള്‍ പോസ്റ്റ്‌ ചെയ്ത് അഭിപ്രായങ്ങള്‍ അറിയുന്നതിനൊപ്പം മറ്റു എഴുത്തുകാരെ കൂടി പ്രോത്സാഹിപ്പിക്കുക..! ഒരു കൂട്ടായ്മയുടെ ഭാഗമാകുക..അതോടൊപ്പം രസകരമായ പല പല ഡിസ്കുകളും ചര്‍ച്ചകളും അണിയറയില്‍ ഒരുങ്ങുന്നു..രസകരമായ ഒരു അന്തരീക്ഷത്തിലേയ്ക്ക് താങ്കളെ വിനീതമായി ക്ഷണിച്ചു കൊള്ളുന്നു..
Join to..
http://aksharacheppu.com
-സ്നേഹപൂര്‍വ്വം അമ്മൂട്ടി

Related Posts Plugin for WordPress, Blogger...