Mar 14, 2012

സോഷ്യൽ നെറ്റ്‌വർക്ക് ഭൂമികയിലെ കാണാപ്പുറം : കോണി 2012


‘കോണി 2012‘ കൊടുങ്കാറ്റ് കണക്കെ സോഷ്യല് നെറ്റ് വർക്ക് ലോകത്ത് ഫേസ്ബുക്ക് ഫീഡുകൾ അടിച്ചു വീശുന്നു. ഉഗാണ്ട വാർ ക്രിമിനൽ ജോസഫ് കോണിയെ പിടികൂടി ശിക്ഷിക്കണമെന്ന് കുറച്ചുപേരെങ്കിലും അതിയായി ആഗ്രഹിച്ചിരുന്നു എങ്കിൽ ഇന്ന് ആ ആഗ്രഹത്തെ ശരിവെക്കുന്ന തരത്തിലുള്ള പ്രേരണാശക്തി കോണി 2012 ലോകത്തിനു മുമ്പിലേക്കിട്ടു തരുന്നു. കാണാതാവുന്ന കുട്ടികൾക്ക് വേണ്ടി രൂപീകൃതമായ പേജിന്റെയും യൂറ്റ്യൂബ് ഡോക്യുമെന്ററിയുടേയും ലക്ഷ്യം വളരെ ലളിതം, റബൽ ലീഡർ ജോസഫ് കോണി എന്ന വാർ ക്രിമിനലിനെ തിരിച്ചറിയുക, കാണാതായ കുട്ടികളുടെ പേരിൽകോണി 2012 ലക്ഷ്യം കാണുന്നത് ജോസഫ് കോണിനെ പ്രസിദ്ധനാക്കുക എന്നതാണ്. അദ്ദേഹത്തിന്റെ പ്രവർത്തന നേട്ടങ്ങളുടെ കീർത്തനം പാടാനല്ല, അദ്ദേഹത്തെ അറെസ്റ്റ് ചെയ്തു രാജ്യാന്തര നീതിന്യായത്തിനു മുമ്പിൽ കൊണ്ടുവരിക എന്ന ആവശ്യവുമായാണ്. അതെ, ഈ സോഷ്യല് മീഡിയക്കതിനുള്ള കരുത്തുണ്ട്, ലോകത്ത് മാറ്റങ്ങളുടെ മുല്ലപ്പൂ കൊടുങ്കാറ്റുയർത്തിയ സോഷ്യൽ നെറ്റ്‌വർക്ക് മീഡിയക്ക് ലോകത്ത് സമാധാനം സൃഷ്ടിക്കാൻ കഴിഞ്ഞാൽ അതു മഹത്തായ നേട്ടം തന്നെ.

ഉഗാണ്ടയുടെ മുൻ ഭരണാധികാരിയായിരുന്ന ഈദി അമിനെ കുറിച്ച് ലോകത്ത് വളരെ മോശമായ വാർത്തകൾ പ്രചരിപ്പിക്കുകയും അതിനു വേണ്ടി മത-രാഷ്ട്രീയ കളികളിലൂടെ ആഫ്രിക്കൻ ഭൂഖണ്ഡത്ത് കോപ്പുകൂട്ടിയവർ വ്യത്യസ്ത ഗോത്ര ഗ്രൂപ്പുകളെ ഒന്നിപ്പിച്ചു താൻസാനിയൻ സൈന്യത്തിന്റെ സഹായത്തോടെ 1979ൽ ഉഗാണ്ട-താൻസാനിയ യുദ്ധത്തിൽ സ്വച്ഛാതിപതി ഈദി അമിനെ ഭരണത്തിൽ നിന്നും പുറത്താക്കുകയും ശേഷം ഉഗാണ്ടൻ നാഷണൽ ലിബറേഷൻ ഫ്രണ്ട് രൂപീകൃതമാവുകയും ചെയ്തു. ഗോത്ര ഗ്രൂപ്പുകളുടെ ഏകികരണത്തിലുള്ള രാഷ്ട്രീയ നാടകങ്ങൾക്ക് ഉഗാണ്ട വീണ്ടും ഇരയാവുകയും ഉഗാണ്ടൻ പ്രാട്രിയോട്ടിക് ലീഡറായ യുവേരി മുസെവെനി തിരഞ്ഞെടുപ്പിൽ വഞ്ചന നടന്നെന്നു ആരോപിച്ചു രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ കേന്ദ്രീകരിച്ചു നാഷണൽ റെസിസ്റ്റൻസ് ആർമിക്ക് രൂപം കൊടുത്തു അധികാരത്തിലെത്തിയ ഉഗാണ്ട പീപ്‌ൾ കോൺഗ്രസ്സ് പാർട്ടിക്കെതിരെ തിരിഞ്ഞു. തുടർന്നു പല  ഗ്രൂപ്പുകൾ യോജിക്കുകയും ചെറിയ കൂട്ടങ്ങളായി ഏറ്റുമുട്ടുകയും ചെയ്തതാണ് ഉഗാണ്ടൻ-ബുഷ് യുദ്ധം. ഈ യുദ്ധത്തിന്റെ രാഷ്ട്രീയ കളികളിലിടപെട്ടാണ് ജോസഫ് കോൺ എന്ന ക്രിമിൻൽ ലീഡർ ശക്തിയാർജ്ജിക്കുന്നത്.

ഈദി അമീനെ പുറത്താക്കാൻ പ്രധാനകരുക്കൾ നീക്കിയ ഉഗാണ്ട നാഷണൽ ലിബറേഷൻ ആർമിയുമായി 1887ൽ ലയിപ്പിച്ചു യുനൈറ്റഡ് ഹോളി സാൽ‌വേഷൻ ആർമി രൂപീകരിക്കുകയും ഉഗാണ്ടയിലെ പ്രബലമായ രാഷ്ട്രീയ കഥാപാത്രമായി കോണി വളരുകയും ചെയ്തു. തുടർന്നു സൈനിക അക്രമങ്ങൾക്ക് പകരം പരിശുദ്ധ ജലം (ഹോളി വാട്ടർ) ഉപയോഗിച്ച് കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമായി ആത്മീയമായി (യുക്തിപരമായി) ഇടപെടുകയും അത് വളരെ വിജയിക്കുകയും ചെയ്തപ്പോൾ ആ കളികളെ നാഷണൽ ലിബറേഷൻ ആർമി നേതാക്കൾ തിരിച്ചറിയുകയും കോണിനെ നിയന്ത്രിക്കാൻ ബദൽ സംവിധാനമെന്ന നിലക്ക് ലോർഡ് ഓഫ് റെസിസ്റ്റന്റ് ആർമി രൂപീകരിച്ചുകൊണ്ട് കോണി ഗ്രൂപ്പിന്റെ ശക്തി കുറച്ചു. എന്നാൽ ജോസഫ് കോണിയുടെ കീഴിൽ രൂപീകൃതമായ കുട്ടിപട്ടാളത്തെ മാറ്റിയെടുകാനായില്ല. യുദ്ധങ്ങളിൽ ഒറ്റപെട്ടുപോയ കുഞ്ഞുങ്ങളെ ഉപയോഗപെടുത്തി സൈനിക ശക്തികൂട്ടുകയും ചോദ്യം ചെയ്യപെടാത്ത നേതാവാവുകയും ചെയ്ത കോണി ശക്തി കൂട്ടുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ ബലമായും തട്ടികൊണ്ടുവന്നും കുട്ടിപട്ടാളത്തിന്റെ എണ്ണം ലക്ഷത്തിൽ കൂടുതലാക്കി. 1992ൽ യുനൈറ്റഡ് ഡെമോക്രാറ്റിക് ക്രിസ്ത്യൻ ആർമി എന്നു പുതിയ പേര് സ്വീകരിക്കുകയും ആ വർഷം തന്നെ സ്കൂളിൽ നിന്നും 44 പെൺകുട്ടികളെ തട്ടികൊണ്ടുപോവുകയും ചെയ്തു തന്റെ ക്രിമിനൽ സ്വഭാവം ശരിക്കും പുറത്തെടുത്തു. കുട്ടിപട്ടാളത്തെ ഉപയോഗിച്ചു കോണിന്റെ നരനായാട്ട് ഉഗാണ്ടയിൽ അരങ്ങേറി. ഒരിക്കലും കോണിന്റെ വലയിൽ നിന്നും തിരിച്ചുപോകാനാകാത്ത വിധം കുട്ടികളെ ഗ്രൂപ്പുകളായി അവരുടെ വീട്ടിലേക്ക് അയച്ചു സ്വന്തം രക്ഷിതാക്കളെ കൊന്നുടുക്കാൻ നിർബന്ധിച്ചു, എതിർത്തവരെ വെട്ടിനുറുക്കിയും അംഗഛേദം വരുത്തുകയും ചെയ്തു. കുട്ടിപട്ടാളത്തിന്റെ രാഷ്ട്രീയ തലവനായി വിലസിയ ജോസഫ് കോണി ഉഗാണ്ടൻ ജനതയുടെ പേടിസ്വപ്നമായി വളർന്നു.

Joseph Kony

ആഫ്രിക്കൻ ഭൂഖണ്ഢത്തിൽ ഭരണത്തിലിരിക്കുന്നവരും റിബലുകളും തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ജനങ്ങളെ കാശാപ് ചെയ്ത കണക്കു നിരത്താനാവില്ല. ഉഗാണ്ടയിൽ ജോസഫ് കോണി കുട്ടികളെ തട്ടി കൊണ്ടുപോയി റിബൽ സേനയുണ്ടാക്കുകയും തന്റെ സ്വകാര്യ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗപെടുത്തിയതിന്റെയും ശരിയായ വിവരണം കേട്ടാൽ മനുഷ്യത്വം മരവിച്ചുപോകും. തട്ടികൊണ്ടുപോകുന്ന കുഞ്ഞുങ്ങളെ നിർബന്ധിപ്പിച്ച് എൽ.ആർ.എ.യുടെ മിലിട്ടറി ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും സ്വന്തം കൈകൊണ്ട് രക്ഷിതാക്കളെ കൊന്നൊടുക്കിപ്പിച്ചും അടിമത്വത്തിന്റെ മൂർത്തിഭാവം സൃഷ്ടിച്ചു ലൈംഗികവും പൈശാചികവുമായ പ്രവർത്തി നയിക്കുകയും ചെയ്ത ജോസഫ് കോണിനെ പേടിച്ച് ഉഗാണ്ടയിലെ മനുഷ്യർ സ്വസ്തതയോടെ ഉറങ്ങാറില്ലായിരുന്നു.

ഏതു നേരവും മരണത്തെ മുഖാമുഖം കണ്ടു ഭയത്തോടല്ലാതെ ജീവിക്കാനാവാത്ത അവസ്ഥ സൃഷ്ടിച്ച ജോസഫ് കോണിനെ കൈകാര്യം ചെയ്യാൻ ലോക പോലീസിനു താല്പര്യമുണ്ടായില്ല, രാഷ്ട്രീയ സമവാക്യങ്ങളിൽ സാമ്പത്തികമോ അധികാരമോ ആയ നേട്ടങ്ങളുടെ പട്ടിക കണ്ടെത്താനാവാത്തത് കൊണ്ടു തന്നെ പാശ്ചാത്യർക്കാർക്കും താല്പര്യമുണ്ടായിരുന്നില്ല, എന്നാൽ വസ്തുതകളെ തൊട്ടറിഞ്ഞ മനുഷ്യത്വം പേറുന്ന കുറച്ചാളുകളുടെ പരിശ്രമമായി ലോകത്ത് ഒരുപാടാളുകൾ സമാധാനം ആവശ്യപെട്ടുകൊണ്ട് മുന്നേറി, കൂട്ടായ്മ പിരമിഡുകളെ തകർത്തെറിയാൻ മാത്രം ജനശക്തി ആർജ്ജിക്കുകയും 2011ൽ കോണിനെ നിയമത്തിനുമുമ്പിൽ കൊണ്ടുവരാൻ ഒബാമ തയ്യാറാവുകയും ചെയ്തപ്പോൾ ലോകത്ത് സോഷ്യല് സൈറ്റുകൾ ജനകീയമായി നന്മയുടെ മാർഗത്തിൽ എങ്ങിനെ ഉപയോഗപെടുത്താമെന്ന് ലോകം വിണ്ടും അനുഭവിച്ചറിയുകയായിരുന്നു.

എന്നാൽ കോണി2012 എന്ന കാമ്പയ്നിന്റെ ലക്ഷ്യങ്ങളുടെ ഉള്ളുകളികൾ കാണാതിരിക്കാനാവില്ല. കാണാതാവുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി രൂപീകൃതമായ http://www.invisiblechildren.com/ എൻ.ജി.ഒ. സംഘം ഫണ്ട് ഏൽപിക്കുന്നത് ഉഗാണ്ടൻ ഗവണ്മെന്റിനെയാണ്. ഉഗാണ്ടൻ ഗവണ്മെന്റിന്റെ പ്രവർത്തന പരിമിതികളും ലക്ഷ്യങ്ങളും മനസ്സിലാക്കാതെയുള്ള ഫണ്ട് വിതരണം എത്ര കുഞ്ഞുങ്ങളിലേക്ക് എത്തിപെടുന്നു എന്നതിന് കണക്കില്ല. മാത്രമല്ല കഴിഞ്ഞ വർഷം $8,676,614 ശേഖരിച്ചതിൽ 32 ശതമാനം കാശ് മാത്രമാണ് പ്രസ്തുത വിഷയത്തിൽ വിതരണം ചെയ്തിരിക്കുന്നത്. ബാക്കി വരുന്ന കാശ് കോൺ2012 ഡോക്യുമെന്ററി നിർമ്മാണത്തിനും അതിന്റെ സ്റ്റാഫിന്റെ ശംബളത്തിനും യാത്ര ചിലവുകൾക്കുമായ് ഉപയോഗപെടുത്തിയിരിക്കുന്നു. ഏതായിരിക്കട്ടെ, കുറച്ചെങ്കിലും പേർക്ക് ചെറുതായെങ്കിലും ഇതിന്റെ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ, പ്രസക്തമായൊരൂ ചോദ്യം മുന്നിൽ ബാക്കിയാവുന്നു, ജോസഫ് കോണി ഇന്നലെ തുടങ്ങിയതല്ല നരനായാട്ട്, കഴിഞ്ഞ ഇരുപത് വർഷമായി. എന്നീട്ടെന്തെ ഇപ്പോൾ ഒരു പുതിയ ബോധോദയം?!


സോഷ്യൽ നെറ്റ്വർക്ക് രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി എങ്ങിനെ ഉപയോഗപെടുത്താമെന്നു തുണീഷ്യയും ഈജിപ്തും ലോകത്തിനു കാണിച്ചു തന്നു. ബില്ല്യണുകൾ നെറ്റീസൻഷിപ്പെടുത്ത അതിരുകളില്ലാത്ത സോഷ്യൽ നെറ്റ്വർക്ക് ലോകത്തെ ചിന്തകളെ ഏത് രീതിയിൽ തങ്ങൾക്കനുകൂലമായി മാറ്റിയെടുക്കാമെന്നും അതുവഴി രാഷ്ട്രീയ അജണ്ടകളെഴുതിയെടുക്കാമെന്നുമുള്ള സാമ്രാജ്യത്വ കളികളുടെ ഭാഗമായി പലതും സൃഷ്ടിക്കപെട്ടുകൊണ്ടിരിക്കുന്നു. മുമ്പ് ഈദി അമീനെ കുറിച്ച് മീഡിയ രാജാക്കന്മാർ രാഷ്ട്രീയം കളിച്ചെഴുതിയപ്പോൾ ലോകത്ത് വളരെ കുറച്ചുപേർക്കെ വാർത്തകളിൽ സംശയം തോന്നിയിരുന്നുള്ളൂ.. അന്നു അത്തരം വാർത്തകൾ കൊണ്ടുവന്നവരെ കുറിച്ചു പിന്നീട് കേൾക്കുന്നത് അതിനേക്കാൾ നാറിയ വാർത്തകളാണ്. യഥാർത്ഥ വില്ലന്മാരെ കാലം പുറത്തേക്ക് കൊണ്ടുവന്നു. എന്നീട്ടും  കഴിഞ്ഞ ഇരുപത് വർഷമായി അക്രമവും അരാജകത്വവും സൃഷ്ടിച്ചവർക്കെതിരെ ഒരു തരത്തിലും ഇടപെടാതെ മാറിനിന്നവർ ഇന്ന് സോഷ്യൽ നെറ്റ്വർക്ക് വഴി കൂടുതലാളുകൾ ജോസഫ് കോണിന്റെ അറസ്റ്റ് ആവശ്യപെട്ടത് കൊണ്ടാണ് രംഗത്തിറങ്ങിയിരിക്കുന്നത് എന്നു വിശ്വസിക്കാൻ ന്യായമില്ല. ഇപ്പോഴത്തെ ഇടപെടലിനു കാരണം കഴിഞ്ഞ വർഷം ഉഗാണ്ടൻ ഭൂമിക്കടിയിൽ ഓയിൽ ശേഖരം കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ 2011 ഒബാമ ഉഗാണ്ടയെ സേവിക്കാൻ സന്നദ്ധത കാണിക്കുകയും ഇന്ന് നൂറോളം സൈനികരെ ഉഗാണ്ടയിലേക്ക് അയക്കുകയും ചെയ്തിരിക്കുന്നു. ഇനി ഉഗാണ്ടയിലെ ജനങ്ങൾക്ക് സമാധാനം ലഭിക്കും, ലോക പോലീസ് സമാധാനം നൽകുമായിരിക്കും, പക്ഷെ സ്വന്തം നാടിന്റെ മജ്ജയും നീരും യഥേഷ്ടം ഊറ്റികുടിക്കാൻ അവരെ അനുവദിക്കണമെന്നു മാത്രം

വീഡിയോ കാണുക.


36 comments:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

കോണിയെ ക്കുറിച്ചും Wizard of the Nile എന്ന പുസ്തകത്തെ കുറിച്ചും എവിടെയോ ഒരു ആര്ടികള്‍ വായിച്ചതു ഓര്‍ക്കുന്നു
നല്ല പോസ്റ്റ്‌ ........നന്ദി

ബെഞ്ചാലി said...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ : ഈ ബ്ലോഗ് പോസ്റ്റ് എഴുതിയ പിറ്റേന്നു കോണിനെ കുറിച്ചൊരൂ വാർത്ത അറബ് ന്യൂസിൽ വന്നിരുന്നു. അതിൽ കോണി 2012 സോഷ്യൽ നെറ്റ്വർക്കിൽ ചർച്ചയാവുന്നു എന്നല്ലാതെ അമേരിക്കൻ രാഷ്ട്രീയ കളികളൊന്നും പറയുന്നുമില്ല. നാലു ദിവസമായി ഈ പോസ്റ്റ് എഴുതിയിട്ട്, ചില സാങ്കേതിക ഇഷ്യൂ ഉണ്ടായത് കൊണ്ട് പബ്ലിഷ് ചെയ്യാതിരുന്നതാണ്. വായനക്ക് നന്ദി.

മണ്ടൂസന്‍ said...

വാളെടുത്തവൻ വാളാൽ എന്നത് ഇതിലും നടപ്പിൽ വരുമായിരിക്കും. കാത്തിരിക്കുന്നു. വിജ്ഞാനപ്രദമായ എഴുത്തിനാശസകൾ.

viddiman said...

ഞാനിതൊക്കെ ആദ്യമായി കേൾക്കുകയാണ്..അറിവ് പകർന്നതിനു നന്ദി, ബെഞ്ചാലി.

അഷ്‌റഫ്‌ സല്‍വ said...

വിശാലമായ വായനയുടെ അഭാവം കൊണ്ട് തന്നെ വിഡ്ഢിമാന്‍ പറഞ്ഞത് പോലേ എന്നെ സംബന്ധിച്ചും ഈ അറിവുകളൊക്കെ പുതിയതാണ് . മാറുന്ന ലോകത്തിലെ ശ്രദ്ധേയമായ വാര്‍ത്തകളെ ഗുളികരൂപത്തില്‍ ,സാധാരണക്കാരനും മനസ്സിലാകുന്ന രൂപത്തില്‍ എത്തിക്കുന്നത് കൊണ്ട് ബെന്ചാലിയില്‍ വന്നാല്‍ വായിച്ചവ തന്നെ വീണ്ടും വായിക്കാറുണ്ട് .........നന്ദി ഈ വിവരങ്ങള്‍ക്കും

ഷെരീഫ് കൊട്ടാരക്കര said...

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടായാലും ഇദീ അമീനെക്കുറിച്ച് അക്കാലത്ത് പ്രചരിപ്പിച്ചിരുന്ന കഥകള്‍ക്ക് രൂപഭേദം ഇപ്പോള്‍ വന്ന് കൊണ്ടിരിക്കുന്നു.ഫ്രിഡ്ജില്‍ മനുഷ്യ മാസം സൂക്ഷിച്ചിരുന്നതും നരമാംസ ഭോജനവും ക്രൂരതയും അങ്ങിനെ പല കള്ളക്കഥകളും പ്രചരിപ്പിച്ചിരുന്നവര്‍ അന്നത്തെ ഉഗ്ഗാണ്ടയുടെ രാക്ഷ്ട്രീയ ഭദ്രത മാത്രം മറച്ച് വെച്ചു. അമീന്റെ തുരത്തലിനു ശേഷം ഇന്ന് വരെ ഉഗാണ്ടയില്‍ ആ ഭദ്രത തിരിച്ച് വന്നിട്ടുമില്ല, ജനത്തിനു സ്വശ്ചത ലഭിച്ചുമില്ല. വെള്ളക്കാരന്റെ ധാര്‍ഷ്ട്യത്തിനു നേരെയുള്ള അമീന്റെ ധാര്‍ഷ്ട്യം കാരണം തന്നെ കാണാന്‍ വരുന്ന വെള്ളക്കാരന്‍ മുട്ടിലിഴഞ്ഞു വരണമെന്നുമുള്ള നിബന്ധനകളും വെള്ളക്കാരന്‍ ചുമക്കുന്ന മഞ്ചലില്‍ കയറിയുള്ള യാത്രകളിലുമായി ബഹിര്‍ഗമിച്ചപ്പോള്‍ ഇതെല്ലാം വെള്ളക്കാരനോട് മാത്രമാണെന്നുള്ള സത്യം മറച്ച് വെച്ച്, പാശ്ചാത്യ മാധ്യമങ്ങള്‍ അച്ചടിച്ച് വിട്ട അമീനെന്ന കിരാതനെ പറ്റിയുള്ള കുറിപ്പുകള്‍ ലോകം മുഴുവന്‍ ക്രൂരനായ ഭരണാധികാരി എന്ന ഛായ അമീന്‍ നല്‍കാന്‍ കാരണമായി. പിന്നെ അമീന്‍ തുരത്തപ്പെട്ടതില്‍ എന്ത് അതിശയം. പക്ഷേ ഉഗാണ്ടാ വിട്ടതിനു ശേഷം അറേബ്യയില്‍ അഭയം തേടിയ അമീന്‍ നരമാംസമാണോ ഭക്ഷിച്ചിരുന്നതെന്നും മര്യാദക്കാരനായാണോ കഴിഞ്ഞിരുന്നതെന്നും(ഇപ്പോഴും ആള്‍ ജീവനോടെ ഉണ്ടെന്നാണറിവ്)ആരും അന്വേഷിച്ചില്ല.അമീന്റെ കാലത്ത് ഈ പോസ്റ്റില്‍ പ്രതിപാദിച്ചിരുന്ന ജന്തുവിന്റെ വളര്‍ച്ചക്ക് കാരണമാകുന്ന ഒരു സംഭവങ്ങളും ഉണ്ടാകുമായിരുന്നുമില്ല. ഈ പോസ്റ്റ് വായിച്ചപ്പോള്‍ അന്നത്തെ വാര്‍ത്തകളെല്ലാം ഓര്‍മ്മിച്ചു പോയി. പോസ്റ്റിനു അഭിനന്ദനങ്ങള്‍.

മൻസൂർ അബ്ദു ചെറുവാടി said...

പുതിയ അറിവുകള്‍ . നല്ല ലേഖനം
അത് പങ്കു വെക്കുന്നതിനു നന്ദി.
ആശംസകള്‍

ബെഞ്ചാലി said...

sherriff kottarakara: 2003ൽ ഈതി അമീൻ മരിച്ചിട്ടുണ്ട്, 78മത് വയസ്സിൽ സൌദിയിലെ ജിദ്ധയിൽ വെച്ചാണ് മരിച്ചത്. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

കോണി ആരാണെന്നു പോലും അറിയുകയുണ്ടായില്ല.....

വിജ്ഞാനപ്രദമായ ലേഖനത്തിനു നന്ദി.....

keraladasanunni said...

അറിവ് പകര്‍ന്നു തന്ന ലേഖനം.

vettathan said...

വാര്‍ത്തകളുടെ ഒരു പൊതുസ്വഭാവം,പലതും സൃഷ്ടിക്കപ്പെടുന്നവ ആണെന്നാണ്.അനുകൂലിച്ചും എതിര്‍ത്തുമുള്ള വാര്‍ത്താപ്രവാഹത്തില്‍ സത്യത്തിന്‍റെ കണിക കണ്ടെടുക്കുക എന്നത് തുലോം വിഷമവുമാണ്.ഏകാധിപത്യങ്ങളെ മോചിപ്പിക്കാന്‍ അവതരിച്ചവര്‍ കൂടുതല്‍ ക്രൂരരായ ഏകാധിപതികളാകുന്നു.ഒരു ജനതയെ രക്ഷിക്കാന്‍ നേതൃത്വം കൊടുത്തവര്‍ തന്നെ പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലയാളികളാക്കുന്നു.പ്രഭാകരന്‍ മുതല്‍ കോണി വരെ കഥ ഒന്നു തന്നെ

ഫസലുൽ Fotoshopi said...

പുതിയ അറിവുകൾ...
ഈദി അമീൻ നരഭോജി ആണെന്നാണു ഇത്രയു ംകാലം കേട്ടിരുന്നതും വിശ്വസിച്ചിരുന്നതും... അതിന്റെ സത്യത്ത്െകുറിച്ചിതുവരെ ചിന്തച്ച്ചിട്ടില്ല...

ajith said...

ആകെ അറിയാവുന്ന ഒരു കോണി ലീഗിന്റെ കോണിയും പിന്നെ നമ്മുടെ ഏണിക്കോണിയുമായിരുന്നു. അമ്പടാ ജോസഫ് കോണീ. പിന്നെ ഇദി അമീന്റെ കഥകളൊക്കെ അന്ന് വായിച്ച് മൂക്കത്ത് വിരല്‍ വച്ചതും ഇസ്രായേലിന്റെ എന്റബെ ഓപ്പറേഷനുമൊക്കെ അന്ന് അത്ഭുതത്തോടെ വായിച്ചതും ഒക്കെ ഓര്‍മ്മ വന്നു. അന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കൊക്കെ ഉണ്ടായിരുന്നെങ്കില്‍ സത്യം സത്യമായി വിവരങ്ങളറിയാമായിരുന്നു അല്ലേ ബെന്ചാലി? (ഒരു സംശയം! ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ സാദ്ധ്യതകള്‍ ഉപയോഗിച്ച് ഇന്‍ഡ്യ എന്ന് ഈജിയന്‍ തൊഴുത്ത് ഒന്ന് വൃത്തിയാക്കാന്‍ പറ്റുമോ)

Cv Thankappan said...

വിജ്ഞാനപ്രദവും,പ്രൌഢഗംഭീരവുമായ
ലേഖനം.അഭിനന്ദനങ്ങള്‍
ആശംസകളോടെ

Satheesan OP said...

പുതിയ അറിവുകള്‍ ..
ആശംസകള്‍ .നന്ദി ..

പടന്നക്കാരൻ said...

പുതിയ അറിവിനു നന്ദി!!പിന്നെ സോഷ്യൽ സൈറ്റുകൾ നമ്മുടെ “മുല്ലപ്പെരിയാറിനെ “ മാത്രം രക്ഷിചില്ല!!

പട്ടേപ്പാടം റാംജി said...

ജോസഫ് കോണി എന്നത്‌ ഞാന്‍ ആദ്യം കേള്‍ക്കുകയാണ്. അറിഞ്ഞപ്പോള്‍ അറിയാതെ ഒരു ഞെട്ടല്‍.
വിജ്ഞാനപ്രദമായ പോസ്റ്റ്‌ വീണ്ടും.

Basheer Vallikkunnu said...

തീര്‍ത്തും ആനുകാലികമായ പോസ്റ്റ്‌. കോണി 2012 ഒരു തരംഗമാവുകായാണ്. ഇതിനെക്കുറിച്ച് എഴുതണമെന്നു കരുതി ടൈറ്റില്‍ മാത്രം ഇട്ടുവെച്ച ഒരു പോസ്റ്റ്‌ എന്റെ ഡ്രാഫ്റ്റില്‍ ഉണ്ട്. പക്ഷെ, ഈ ക്യാംപയിനെക്കുറിച്ച് എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നതോടെ അവയൊന്നു ശ്രദ്ധിച്ചിട്ട് എഴുതാം എന്നും കരുതി. താങ്കളുടെ പോസ്റ്റ്‌ നിഷ്പക്ഷമായ ഒരു വിലയിരുത്തല്‍ നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നു. അഭിനന്ദനങ്ങള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കോണിയെക്കുറിച്ച് മാധ്യമത്തിലോ മറ്റോ വായിച്ചിരുന്ന്നു എന്ന് തോന്നുന്നു ,ഇദി ആമീന്‍ അമേരികന്‍ സാമ്രാജ്യത്തിനു അനഭിമതന്‍ ആയതോടെയാണ് അദ്ദേഹത്തെ പറ്റി നുണക്കഥകള്‍ പ്രചരിച്ചു തുടങ്ങിയത് ,ഇതവരുടെ സ്ഥിരം പണിയാണ് .ഏതായാലും കൊനിയെക്കുരിച്ചും ഫേസ്ബുക്ക് കാമാപയിനെക്കുരിച്ചു കൂടുതല്‍ അറിവ് പകര്ന്നതിനു നന്ദി ..

വഴിപോക്കന്‍ | YK said...

Well Said!

വീകെ said...

ഈ കോണി ഒരു പുതിയ അറിവാണ് കെട്ടൊ..
ആശംസകൾ...

MOIDEEN ANGADIMUGAR said...

വിജ്ഞാനപ്രദമായ പോസ്റ്റ്‌. അഭിനന്ദനങ്ങൾ !

ഓക്കേ കോട്ടക്കൽ said...

വിജ്ഞാനപ്രദം, അഭിനന്ദനാര്‍ഹം ഈ പോസ്റ്റ്
..
... വെറുമെഴുത്ത് ...

കൊമ്പന്‍ said...

എന്നെ സംബണ്ടിച്ചടത്തോളം ആദ്യമായിട്ടുള്ള ഒരറി യല്‍ ആണിത്
നന്ദി

സുനൈദ്‌ സി മുഹമദ് said...

ഈ വീഡിയോ കണ്ടത് മുതല്‍ ഇതിന്‍റെ മറുപക്ഷം പരുതുന്നുണ്ടായിരുന്നു . പരിഹാരം ഒരളവോളം ആയി .

നന്ദി , തുടരുക !

Akbar said...

ഈ ബ്ലോഗിലെ ഓരോ പോസ്റ്റുകളും എനിക്ക് ഓരോ പുതിയ അറിവുകള്‍ നല്‍കുന്നു. നല്ല വിഷയത്തിന്റെ നല്ല അവതരണം

Prasanna Raghavan said...

വളരെ നല്ല പോസ്റ്റ്. ഈ ലിങ്കിലെ വർത്ത ഇതിനോടു ചേർത്തു വക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ലൊരു ഏണിവെച്ച് ഈ കോണിയിലേക്ക് കയറിപ്പോകുവാൻ സഹായ്ച്ചതിനൊത്തിരി നന്ദി കേട്ടൊ ഭായ്

Muralee Mukundan , ബിലാത്തിപട്ടണം said...

കോണിയെന്ന ഭീകരനെ കുറിച്ച്
കൂടുതൽ അറിയാൻ ശ്രമിച്ചപ്പോഴാണറിയുന്നത്...

ഉഗാണ്ടയിലേക്ക് എങ്ങിനെ
കടക്കും എന്ന് കരുതിയിരുന്ന
യു.എസ് എന്ന അമേരിക്കൻ പോലീസിന്
ഉഗാണ്ടയിൽ ഇനി ഇങ്ങോരെ പിടിക്കാനാണേന്നും പറഞ്ഞ് പട്ടാളത്തെ അയച്ച്...
അവിടെത്തെ പുത്തൻ പെട്രോൾ
ഖനികൾ സ്വന്തമാക്കി വീണ്ടും ഒരു ഇറാക്ക്/അഫ്ഖാൻ പോലെ അധിനിവേശം സ്ഥാപിക്കാമല്ലോ അല്ലേ

..naj said...

informative !
well said....

naj

A said...

സാധാരണ മലയാള മുഖ്യധാരാ വാര്‍ത്തകളില്‍ താമസ്കരിക്കപ്പെടുന്ന ഇത്തരം ടെവെലോപ്മെന്റ്സ് വായനക്കാരനിലെക്കെത്തിക്കുന്ന
ഈ പോസ്റ്റുകള്‍ ഗൌരവമായ വായന അര്‍ഹിക്കുന്നു.

വേണുഗോപാല്‍ said...

ഇതെനിക്കൊരു പുതിയ അറിവാണ് ..
അറിവ് പകര്‍ന്നു തന്നതിന് നന്ദി എന്നല്ലാതെ മറ്റൊന്നും ഈ വിഷയത്തില്‍ ഇവിടെ പറയാനില്ല ..
ആശംസകള്‍

Mohiyudheen MP said...

രാഷ്ട്രീയ വിശകലമാണല്ലോ ഭായ്‌, ഉഗാണ്‌ടയിലെ ജോസഫ്‌ കോണിയുടെ ക്രൂര കൃത്യങ്ങള്‍ മൂലം ആ നാട്ടിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയും, കോണിയെ നിയമത്തിന്‌ മുന്നില്‍ കൊണ്‌ട്‌ വരാന്‍ കഴിയുഞ്ഞു എന്നുമുള്ള വിവരങ്ങള്‍ ലേഖനത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു, അമേരിക്ക ഒരിടത്തും ഒന്നും കാണാതെ ഇടപെടാറില്ല എന്നറിയാത്തവരല്ലല്ലോ നമ്മളും ഏവരും.. ആശംസകള്‍ (എന്‌റെ പുതിയ പോസ്റ്റും സമയം കിട്ടുമ്പോള്‍ ഒന്ന് നോക്കുമല്ലോ)

ഫാരി സുല്‍ത്താന said...

വായിച്ചുകഴിഞ്ഞിട്ടും പേടി മാറുന്നില്ലല്ലോ മാഷേ. ഇതൊക്കെ ആദ്യായിട്ടാ കേള്‍ക്കുന്നേ. നന്നായി പറഞ്ഞിരിക്കുന്നു.

Arjun Bhaskaran said...

Oru cinema kandirunnu. Ithine base cheyth. Forgot the name. Nalla lekhanam. Nannaayi paranju

Arjun Bhaskaran said...

Oru cinema kandirunnu. Ithine base cheyth. Forgot the name. Nalla lekhanam. Nannaayi paranju

Related Posts Plugin for WordPress, Blogger...