പുരാണേതിഹാസങ്ങളിൽ കാണാവുന്ന ഒരു പക്ഷിയുണ്ട്, ഐതിഹ്യവുമായി ബന്ധപെട്ട പക്ഷി, വർണ്ണക്കൂട്ടുള്ള
തൂവൽപ്പൂടയും കനകം പോലെ വാൽഭാഗവുമുള്ള ഈ പക്ഷിയുടെ പ്രത്യേകത സെഞ്ച്വറികൾ
ജീവിക്കും, പ്രായമാകുന്നതോടെ സ്വന്തമായി കൂട് നിർമ്മിച്ച് അതിനു
തീപിടിപ്പിക്കും. കൂടും പക്ഷിയും ചാരമായിതീർന്നാൽ ചാരം ഒരു
പുതിയ പക്ഷിയുടെ മുട്ടയായിമാറുകയും യൌവ്വനത്തോടെ പക്ഷി പുനർജനിക്കുകയും ചെയ്യും.
ഈ പൌരാണിക പ്രതീകാത്മകപക്ഷിയെ പോലെ സ്വന്തമായി നശിക്കുന്നതല്ലെങ്കിലും
നാശനഷ്ടങ്ങളുണ്ടായാൽ അതിന്റെ ചാരങ്ങളിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫിനിക്സ്
പക്ഷിയെപോലെയാണ് ജപ്പാനെന്നു ചരിത്രത്തിൽ അവർ സ്വപ്രയത്നങ്ങൾകൊണ്ട് വീണ്ടും
രേഖപെടുത്തി കഴിഞ്ഞു. ആറ്റൊമിക് ബോംബിന്റെ നാശനഷ്ടങ്ങളെ തരണം
ചെയ്തു ജപ്പാനെന്ന രാഷ്ട്രം ഉയർത്തെഴുന്നേൽപ്പിന്റെ രാഷ്ട്രമാണെന്നു
തെളിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഭൂകമ്പവും സുനാമിയും ജപ്പാന്റെ ഒരു
ഭാഗം വിഴുങ്ങിയപ്പോൾ ലോകം പ്രാർത്ഥിച്ചു, ഫിനിക്സ് പക്ഷിയെപോലെ വീണ്ടും
ഉയർന്നുവരട്ടെ എന്ന്. ലോകത്തിനു പ്രതീക്ഷയുണ്ട്, ആ പ്രതീക്ഷകൾക്കനുസരിച്ച് ജപ്പാൻ കുതിച്ചുയർന്നിരിക്കുന്നു.
കഴിഞ്ഞ മാർച്ചിലാണ് ജപ്പാന്റെ വടക്ക് കിഴക്കൻ മേഖലയിൽ പ്രകൃതിദുരന്തമുണ്ടായത്. അത് തീരപ്രദേശങ്ങളിൽ കനത്ത നാശമുണ്ടാക്കി. ഫുകുഷിമ ന്യൂക് റിയാക്ടറിന്റെ തകർച്ചയും ന്യൂക്ലിയർ റേഡിയേഷനും വലിയ പ്രശ്നമായി ലോകത്തിനെ ഭീതിയിൽ നിറുത്തി. പ്രകൃതി ദുരന്തത്തിൽ ഇരുപതിനായിരത്തിൽ പരം മരിക്കുകയോ മിസ്സാവുകയോ ചെയ്തു. റേഡിയേഷൻ ഭയപെട്ട് ഒരു ലക്ഷത്തിൽ പരം ആളുകൾ എല്ലാം ത്യജിച്ചു ജീവനുംകൊണ്ട് രക്ഷപെട്ടു. ലോകത്തിന്റെ പല ഭാഗത്തുനിന്നും സഹായാനുഭൂതികളുണർന്നു. കുടുംബകാര്യങ്ങളേക്കാൾ പ്രധാന്യത്തോടെ ഈ പ്രശ്നം കൈകാര്യം ചെയ്യും, ദുരന്തസ്ഥലം പുനർനിർമ്മിക്കുമെന്നും ഭരണാധികാരികൾ പറഞ്ഞു. കണ്ടറിഞ്ഞ വേദനയിൽ നിന്നുണ്ടായ ഉൾപ്രേരണയുടെ വെറും വാക്കുകളായിരുന്നില്ല, അത് തികഞ്ഞ നിശ്ചയ ദാർഢ്യമായിരുന്നു എന്ന് കാലത്തെ സാക്ഷിയാക്കി ലോകത്തിന് പ്രവർത്തിയിലൂടെ കാണിച്ചു തന്നു, എന്നിട്ട് രാജ്യാന്തര സമൂഹത്തേ നോക്കി മൂല്യമുള്ളൊരൂ പ്രഖ്യാപനവും അവർ നടത്തി. ലോകമേ, നിങ്ങൾക്കും ഇത് പോലുള്ള ദുരന്ത പരിതസ്ഥിതിയുണ്ടായാൽ കഠിന പരിശ്രമത്തിലൂടെ നഷ്ടപെട്ടവയെ നിങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരാം.., ജീവനൊഴികെ. തേജസുറ്റ പ്രഖ്യാപനമായിരുന്നു അത്. അധികാരികൾ ബൃഹത്തായ പദ്ധതികൾ നടപ്പിൽ വരുത്തി, ഒലിച്ചുപോയതും തകർന്നതുമായ വീടുകളും റോഡുകളും സ്ഥാപനങ്ങളും പുനർനിർമ്മിച്ചു, അതേ സ്ഥലത്ത് അതേ രൂപത്തിൽ. ഒരു വലിയ പ്രദേശത്തെ ദുരന്ത അവശിഷ്ടങ്ങളെല്ലാം മാറ്റി വൃത്തിയാക്കി. തകർന്നുപോയ വാഹനങ്ങളും വിമാനങ്ങളും ബോട്ടുകളുമായി 23 മില്ല്യൻ ടൺ അവശിഷ്ടങ്ങളുണ്ടായിരുന്നു. പ്രധാനപെട്ട റോഡുകൾ ദിവസങ്ങൾക്കുള്ളിൽ തന്നെ പുനർ നിർമ്മിച്ചത് വാർത്തയായിരുന്നു.
രാജ്യത്തെ മന്ത്രിസഭ 50 ബില്ല്യൺ യു,എസ്. ഡോളറിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിച്ചു. ഹിരോഷിമയേയും നാഗസാക്കിയേയും അറ്റോമിക് ബോംബ് തകർത്തപ്പോൾ പുനർ നിർമ്മാണത്തിനു നൽകിയതിനു ശേഷം ഇപ്പോഴാണ് ഇത്രയും വലിയ ഒരു പ്രൊജക്റ്റിനു മന്ത്രിസഭ അംഗീകാരം നൽകുന്നത്. കഴിഞ്ഞ ദുരന്തത്തെ മൂല്ല്യനിർണ്ണയം നടത്തിയത് 3000 ബില്ല്യണിന്റെ പൂർണ്ണമായ നാശമാണ്.
പറഞ്ഞുവരുന്നത്, ഒരു ജനതയുടെ ഇച്ഛാശക്തിയെ പ്രകൃതി ദുരന്തങ്ങൾകൊണ്ട് കീഴടക്കാനായില്ല എന്നതാണ്. ആകെ ഉണ്ടായിരുന്ന പ്രശ്നം വിദേശ മാധ്യമങ്ങളുടെ ഇടപെടൽ മാത്രമായിരുന്നു. ന്യൂക്ക് വിഷയം കുത്തിനിറച്ചു ഊഹ കഥകളുമായി ചർച്ചകളും വാർത്തകളുമായി നീങ്ങിയപ്പോൾ ദുരന്ത കഥാപാത്രം ഉറക്കമൊഴിച്ച് തങ്ങൾക്ക് നഷ്ടപെട്ടവ തിരിച്ചുപിടിക്കാനുള്ള കഠിന പ്രയത്നത്തിലേർപെട്ടു കഴിയാവുന്നതൊക്കെ തിരിച്ചുപിടിച്ചു.
കുറച്ചു സംസാരിക്കുക, കൂടുതൽ പ്രവർത്തിക്കുക ലക്ഷ്യം കാണുക എന്നതായിരുന്നു ജപ്പാനികളുടെ പോളിസി എങ്കിൽ നമ്മുടെ പോളിസി തിരിച്ചാണ്. നമുക്ക് ചർച്ചകൾക്കും സെമിനാറുകൾക്കും മാത്രമെ സമയമുള്ളൂ. മുല്ലപെരിയാറിനെ പോലുള്ള ജനങ്ങളെ നേരിട്ടുബാധിക്കുന്ന അധിക വിഷയങ്ങളും അങ്ങിനെയാണല്ലൊ. സാധാരണക്കാരെനെ ബാധിക്കുന്ന വിഷയങ്ങളിൽ അത്രയൊക്കെ മതി. നമ്മുടെ നാട്ടിലുണ്ടായ ഭൂകമ്പങ്ങളിലും സുനാമികളിലും തകർന്നടിഞ്ഞിരുന്നത് കോർപ്പറേറ്റ് ആസ്ഥാനങ്ങളായിരുന്നെങ്കിൽ സർക്കാർ ഖജനാവിൽ നിന്നും മന്ത്രിമാർ സഹായം നൽകിയേനെ, എന്നാൽ പുനർനിമ്മിക്കേണ്ടത് പാവപെട്ടവരുടേതായതിനാൽ സർക്കാർ ഖജനാവിൽ കാശില്ലാതെയാവുന്നു. ബദൽ സംവിധാനമായി ആൾ ദൈവങ്ങളും മാധ്യമ രാജാക്കന്മാരുമാണിന്ന് പുനർനിർമ്മാണം കൈകാര്യം ചെയ്യുന്നത്.
ജനങ്ങളിൽ
നിന്നും പിരിച്ചെടുക്കുന്ന ദുരിതാശ്വാസനിധികൾ തങ്ങളുടെ പല പ്രൊജക്റ്റുകളിലും ഉപയോഗപെടുത്തി
റോട്ടേഷൻ ബിസിനസ്സ് നടത്തുന്നു. കോടികൾ മാസങ്ങളോളം ബേങ്കിലിട്ടാൽ കിട്ടുന്ന പലിശ,
അതല്ലെങ്കിൽ ബിസിനസ്സിലിറക്കി കാശുണ്ടാക്കിയതിനു ശേഷം കുറച്ച്
നിർമ്മാണപ്രവർത്തനങ്ങളും നടത്തിയിട്ട് നാലനുഭാവികളെ കൂട്ടി ഫോട്ടൊയും നല്ല ഹെഡിങ്ങും
വെച്ചൊരൂ ന്യൂസ് വിട്ടാൽ ജനങ്ങൾക്ക് നൽകേണ്ട ബാധ്യതയും കണക്കും തീർന്നു. ഉദ്ഘാടനത്തിനു ഭരണാധികാരികളേ
കൂട്ടിയാൽ രാഷ്ട്രീയ ശിങ്കിടികളുടെ വായക്കും ലോക്ക് വീഴും. പ്രശ്നങ്ങൾ ‘വേണ്ടവിധം ഉപയോഗപെടുത്താൻ’ നമ്മുടെ
സർക്കാറിനെ പോലെ മാധ്യമങ്ങൾക്കും കഴിയുമെന്ന്
തെളിയിക്കപെടുന്നു. കോട്ടയം മുത്തശ്ശി മുതൽ വഴിത്തിരിവ് വാഗ്ദാനം ചെയ്തവർ പോലും കോടികളുടെ
ദുരിതാശ്വാസനിധി പല ബിസിനസ്സിലും ഉപയോഗപെടുത്തുന്നു എന്നത് അനൌദ്യോഗികമായി
ലഭിച്ച വിവരമാണ്. സത്യമായിട്ടാണെനിക്ക് തോന്നിയതും. കിട്ടുന്ന ലാഭങ്ങളുടെ കണക്കുകൾ
കൊണ്ട് മറ്റു പല പ്രൊജക്ടുകളും നടത്തി അവസാനം പേരിനു നാല് ഇഷ്ടിക കട്ടകൾ
കൊണ്ട് പാവപെട്ടവന് ‘മണിമന്ദിര‘മുണ്ടാക്കി കണക്ക് നിരത്തും. ഇതല്ലെ നമ്മുക്കിടയിൽ കാണുന്ന
ദുരിതാശ്വാസ പ്രവർത്തനം? അതൊക്കെ ശ്രദ്ധിക്കാൻ ആരുണ്ട്? അധികാരികളുടെ അശ്രദ്ധയാണ്
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് കാരണം.
മനുഷ്യ സമൂഹത്തെ ബാധിക്കുന്ന അതി ഗൌരവ വിഷയങ്ങളെ അശ്രദ്ധയോടെ കൈകാര്യം ചെയ്തതായിരുന്നല്ലൊ ഭോപ്പാൽ ദുരന്തത്തിനു കാരണം. പ്രതിസ്ഥാനത്ത് നഷ്ടപരിഹാരം നൽകേണ്ടത് കുത്തക കമ്പനികളായതിനാൽ നഷ്ടപരിഹാരങ്ങൾ മരീചികയായി. ഗവൺമെന്റ് നൽകേണ്ട സഹായത്തെ കുറിച്ച് പറയുമ്പോൾ കുത്തക കമ്പനികളിലേക്ക് വിഷയം ഡൈവേർട്ട് ചെയ്യപെടുന്നു. കുത്തക കമ്പനികളോട് മൃദുസമീപനവും സ്വീകരിക്കുന്നു. നമ്മുടെ ‘പാവം‘(!) ഭരണകൂടം സ്വന്തം ജനതക്ക് വേണ്ടി ഇങ്ങിനെ കഷ്ടപെടുന്നത് കണ്ടാൽ എല്ലാം നഷ്ടപെട്ടവർ പോലും ഒന്നും വേണ്ടെന്ന് തീറെഴുതികൊടുക്കും.
മനുഷ്യ സമൂഹത്തെ ബാധിക്കുന്ന അതി ഗൌരവ വിഷയങ്ങളെ അശ്രദ്ധയോടെ കൈകാര്യം ചെയ്തതായിരുന്നല്ലൊ ഭോപ്പാൽ ദുരന്തത്തിനു കാരണം. പ്രതിസ്ഥാനത്ത് നഷ്ടപരിഹാരം നൽകേണ്ടത് കുത്തക കമ്പനികളായതിനാൽ നഷ്ടപരിഹാരങ്ങൾ മരീചികയായി. ഗവൺമെന്റ് നൽകേണ്ട സഹായത്തെ കുറിച്ച് പറയുമ്പോൾ കുത്തക കമ്പനികളിലേക്ക് വിഷയം ഡൈവേർട്ട് ചെയ്യപെടുന്നു. കുത്തക കമ്പനികളോട് മൃദുസമീപനവും സ്വീകരിക്കുന്നു. നമ്മുടെ ‘പാവം‘(!) ഭരണകൂടം സ്വന്തം ജനതക്ക് വേണ്ടി ഇങ്ങിനെ കഷ്ടപെടുന്നത് കണ്ടാൽ എല്ലാം നഷ്ടപെട്ടവർ പോലും ഒന്നും വേണ്ടെന്ന് തീറെഴുതികൊടുക്കും.
പതിറ്റാണ്ടുകൾ
കഴിഞ്ഞു, നഷ്ടപരിഹാരം കൊടുക്കേണ്ടവരെ രക്ഷപെടുത്തി
അവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകി രക്ഷപെടുത്തിയതിനു ശേഷം വീണ്ടും
ഇറങ്ങിയിരിക്കുന്നു ലണ്ടൻ ഒളിമ്പിക്സിനിടയിൽ ഭോപ്പാൽ ബോംബുമായി. ജനശ്രദ്ധ തെറ്റിക്കേണ്ട വല്ല
പദ്ധതികളും ഉണ്ടാവും, അപ്പഴാണല്ലൊ ഇത്തരം വാർത്തകൾ വിഷയമാകുന്നത്. അതിൽ ജനങ്ങളെ
കെട്ടിയിടാൻ മാധ്യമങ്ങളും വരും. ലോകത്തെ എറ്റവും വലിയ ധനാഢ്യന്മാരുള്ള
ഇന്ത്യക്കാർക്കിടയിലാണ് 60 ശതമാനം ദരിദ്രരുള്ളത്. സാമ്പത്തിക ദുർവിനിയോഗവും
അഴിമതികളുമാണ് കുറച്ചു ധനികരെയും കുറേ ദരിദ്രന്മാരെയും സൃഷ്ടിക്കുന്നത്. ഈ ഒരു അവസ്ഥ
ലോകത്തിന്റെ പല ഭാഗങ്ങളിലും
കാണാവുന്നതാണ്. ലോകത്തിലെ വമ്പന്മാരായ അമേരിക്കയിൽ 99 ശതമാനം ആളുകളേക്കാൾ കാശ് കിടക്കുന്നത് ഒരു ശതമാനം
വരുന്ന ഭരണ കോർപറേറ്റുകളിലാണ്.
ദുരന്തങ്ങൾ ലോകത്തിന്റെ പല ഭാഗത്തും സംഭവിക്കാറുണ്ട്. സാമ്പത്തിക കാര്യക്ഷമതയല്ല ഫിനിക്സ് പക്ഷികളെ സൃഷ്ടിക്കുന്നത്, മാനസ്സികമായ ഇച്ഛാശക്തിയും സമൂഹത്തോടുള്ള ബാധ്യത മനസ്സിലാക്കിയ ഭരണകൂടവും നന്മനിറഞ്ഞ മനസ്സുമാണ് വേണ്ടത്. ലോകപോലീസായ അമേരിക്കയിൽ കത്രീന ബഹാമസിൽ നിന്നും തുടങ്ങി ഗൾഫ് മെക്സികൊ വരെ തകർത്താടിയപ്പോൾ ന്യൂ ഓർല്യൻ, ലൂസിയാന തുടങ്ങിയ സ്റ്റേറ്റുകളിൽ ജനങ്ങളുടെ പരിതാപകരമായ അവസ്ഥ ലോകം കണ്ടതാണ്. മുമ്പ് ബെലാറുസ്, റഷ്യൻ ഫെഡറേഷൻ, ഉക്രൈൻ തുടങ്ങിയവയെ കാര്യമായി ബാധിച്ച ചെർണോബിൽ ദുരന്തത്തിന്റെ അലയടികൾ വർഷങ്ങളോളം നിറഞ്ഞുനിന്നു. ലോകത്ത് പല ഭാഗത്തും അത്യാഹിതങ്ങളുണ്ടാകാറുണ്ട്. എന്നാൾ പ്രകൃതി ദുരന്തങ്ങൾകൊണ്ട് വേട്ടയാടപെടുന്ന ജപ്പാനെ പോലെ മനക്കരുത്തോടെ അവയെ നേരിടുകയും ജനങ്ങളുടെ പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നവർ വളരെ കുറവാണ്.
ഗ്രീക്ക്,
നൈൽ, പേർഷ്യ, റോമൻ, അറബ്, മങ്കോളിയ തുടങ്ങിയ ദേശങ്ങളിലെ ഐതിഹ്യങ്ങളിൽ ഫിനിക്സ്
പക്ഷികളുണ്ടായിരുന്നു എങ്കിൽ യഥാർത്ഥ്യ ലോകത്ത് ഇങ്ങിനെ ഒറ്റപെട്ട ഫിനിക്സ് പക്ഷികളെ ഉള്ളൂ.
****
****
2011
****
2011
2012
****
2011
2012
****
2011
2012
****
2011
2012
END
48 comments:
സാങ്കേതികതയെ വെല്ലുന്ന മനകരുത്തോടെ ജീവിക്കുന്ന ഒരു ജനതയും അവരുടെ കൈത്താങ്ങായി നിലകൊള്ളുന്ന ഒരു ഭരണകൂടവും തന്നെയാണ് ഈ ഉയര്ത്തെഴുന്നെല്പ്പിനു കാരണം. അഴിമതി മുഖ്യ അഞ്ജണ്ടയായി കൊണ്ട് നടക്കുന്ന ഭാരതത്തെ പോലെയുള്ളവര്‍ക്ക് എന്തെല്ലാം അസാധ്യതകള്‍ ഉണ്ടായാലും അതൊന്നും പ്രയോജനപ്പെടുത്തുകയില്ല.
സാങ്കേതികതയെ വെല്ലുന്ന മനകരുത്തോടെ ജീവിക്കുന്ന ഒരു ജനതയും അവരുടെ കൈത്താങ്ങായി നിലകൊള്ളുന്ന ഒരു ഭരണകൂടവും തന്നെയാണ് ഈ ഉയര്ത്തെഴുന്നെല്പ്പിനു കാരണം. അഴിമതി മുഖ്യ അഞ്ജണ്ടയായി കൊണ്ട് നടക്കുന്ന ഭാരതത്തെ പോലെയുള്ളവര്‍ക്ക് എന്തെല്ലാം അസാധ്യതകള്‍ ഉണ്ടായാലും അതൊന്നും പ്രയോജനപ്പെടുത്തുകയില്ല.
എന്ത് കൊണ്ട് ജപ്പാന് ????
ഉത്തരം അറിയാന്‍ - ഇവിടെ
http://news.nationalpost.com/2012/02/09/see-how-japan-has-rebuilt-in-the-11-months-since-the-earthquake-and-tsunami/
ജപ്പാന് സുനാമി 2011 മാര്‍ച്ച് നു ശേഷം ......
നേരില്‍ കാണാത്തവര്‍ക്ക് .
----------
ജപ്പാന് ഇന്ന് നേരിടുന്ന പ്രധാന പ്രശനം radiation ഭൂമിയില്‍ അടങ്ങിയിരിക്കുന്നത് മൂലം കൃഷി നടത്തുന്നത് ബുദ്ധിമുട്ടായിരിക്കുന്നു എന്നതാണ് . ആരും ഇവിടെ വിളവെടുക്കുന്ന പച്ചകറികളും, അരിയും വാങ്ങാന്‍ കൂട്ടാക്കുന്നില്ല . ഈ ഒരു പ്രശ്നം കൂടി ഇല്ലായിരുന്നെങ്കില്‍ ഇങ്ങനത്തെ ഒരായിരം ബൂകംബങ്ങ്ളില് നിന്നും ഫിനിക്സ് പക്ഷിയെ പോലെ തിരിച്ചു വരാന്‍ ജപ്പാന് സക്തിയുണ്ട്.
പതിവ് പോലെ ഇതും നളവാരം പുലര്‍ത്തി. നേര് പറയാമല്ലോ, എന്തെങ്കിലും കിട്ടും എന്ന് ഉറപ്പിച്ച് വായിക്കാവുന്ന ഒരു ബ്ലോഗാണിത്. ഇതും അങ്ങനെ തന്നെ. ജപ്പാന് കാരുടെ ഉയര്‍ന്ന സമയനിഷ്ഠയും അച്ചടക്കവുമാണ് അവരെ ഫീനിക്സ് പക്ഷിയാക്കിയത്.
ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികളും കര്മബദ്ധരായ ജനങ്ങളും കൂടി ഒരു രാഷ്ട്രത്തെ എങ്ങനെ പുനര്‍നിര്‍മിക്കും എന്ന് കാണിച്ചു തരുന്നു.
വീണ്ടും മികച്ചൊരു പോസ്റ്റ് ..
നന്നായിട്ടുണ്ട് .......ഓരോ മലയാളിയും വായിക്കേണ്ട ലേഖനം !! അല്ല ഓരോ മനുഷ്യനും വായിക്കേണ്ട ലേഖനം !!
ജനങ്ങളും ഭരണകൂടവും ഒരേ മനസ്സോടെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുക എന്നാല്‍ ഇങ്ങിനെയാണെന്ന് ഈയൊരു സംഭവം മാത്രം അറിഞ്ഞിരുന്നാല്‍ മതി.
ഇത്തവണയും നല്ലൊരു ലേഖനം നല്‍കിയതിന് നന്ദി സുഹൃത്തെ.
ഫിനിക്സ് പക്ഷിയിലൂടെ ഒരു വലിയ സന്ദേശം നല്കാന് ഉതകുന്ന ഈ ലേഖനം, സൂപ്പര്‍ ബ്ലോഗര്‍ക്കുള്ള അവസാന പത്തില്‍ താങ്കള്‍ ഇടം കണ്ടതിനെ സാധൂകരിക്കുന്നു.....വെറുതെ വിടുവായത്തം പറയുന്ന സര്ഗാത്മതയെക്കാള് സാമൂഹ്യ പ്രതിബദ്ധതയുള്ള ഇത്തരം ലേഖനങ്ങള്‍ നമ്മെ ചിന്തിപ്പിക്കുന്നു...അഭിനന്ദനങ്ങള്‍!
ചിന്തകളില്‍ അഗ്നി പടര്ത്തുന്നലേഖനം.
വിഷയം വളരെ ഭംഗിയായി
അവതരിപ്പിച്ചിരിക്കുന്നു.
നമ്മുടെ നാട്ടില്‍ ജനങ്ങളെ ബാധിക്കുന്ന
എന്തെങ്കിലും അടിയന്തിര പ്രശ്നമുണ്ടായാല്‍ ഒത്തൊരുമിച്ച് നിന്ന്
പരിഹരിക്കാന്‍ സാധിക്കാറുണ്ടോ?
'ബെഞ്ചാലി'എഴുതിയത് യാഥാര്‍ത്ഥ്യം!
സമരം ചെയ്തും, ഇങ്ക്വിലാബ് വിളിച്ചും,ഹര്‍ത്താല്‍ ആചരിച്ചും,
പാര്ട്ടിഅണികളില് ചേര്‍ന്നും
നമുക്കുയരാം!
ആശംസകള്‍/
വളരെ വളരെ നല്ല പോസ്റ്റ്.
ഇത്തരം നല്ല ഉദാഹരണങ്ങളെ മാതൃക ആക്കാന്‍ നമുക്ക് കഴിയട്ടെ.
നല്ലൊരു ലേഖനം വായിക്കാനായി...
നന്ദി...
താരതമ്യം ചെയ്യാന്‍ പഥികന്റെ നേരിട്ടുള്ള ഒരു എഴുത്ത് കണ്ടാല്‍ മതിയാകും :)
തീയില്‍ കുരുത്തതാണ് ജപ്പാന്!
http://kaalpad.blogspot.com/2011/08/blog-post_16.html
പഥികന്റെ ആ പോസ്റ്റ്.
Good article
പതിവ് പോലെ നിലവാരം പുലര്‍ത്തിയ രചന..
ആ പക്ഷിയെ കുറിച്ച് പലരും പല വിധത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതാണ് ശരി , ഇതാണ് ശരിയായ ഉദാഹരണം .. നമ്മുടെ നാടൊക്കെ ആണെങ്കില്‍ കൊല്ലങ്ങളും കൊല്ലങ്ങളും ഉണ്ടായാലും മതിയാവില്ല... ആ ചിത്രങ്ങള്‍ പറയുന്നുണ്ട് അവരുടെ കഥ...
ഉള്‍ക്കൊള്ളാന്‍ ഒരു പാട് കാര്യങ്ങള്‍ പറഞ്ഞൊരു നല്ല ലേഖനം.
“കുറച്ചു സംസാരിക്കുക, കൂടുതൽ പ്രവർത്തിക്കുക ലക്ഷ്യം കാണുക എന്നതായിരുന്നു ജപ്പാനികളുടെ പോളിസി എങ്കിൽ നമ്മുടെ പോളിസി തിരിച്ചാണ്. നമുക്ക് ചർച്ചകൾക്കും സെമിനാറുകൾക്കും മാത്രമെ സമയമുള്ളൂ”
ജപ്പാനും ഭാരതവും....!!!
താരതമ്യപ്പെടുത്തുന്നതിനും ഒരു യുക്തിയൊക്കെ വേണ്ടേ ബെഞ്ചാലീ..?
നല്ല ലേഖനം. ഫീനിക്സ് പക്ഷിയെ ജപ്പാനോടും കഴുകനെ ഭാരതത്തിനോടും താരതമ്യം ചെയ്താല്‍ ഉചിതമായിരിക്കും.
ലേഖനം മികച്ചത്.
അനുകരണീയമായ മാതൃകകൾ ഒരുപാടുണ്ട്. നമുക്ക് വേണ്ട എന്ന് തീരുമാനിച്ച് കച്ചകെട്ടി ഇറങ്ങിയാൽ പിന്നെ രക്ഷയില്ലല്ലോ ?
ഒരു രാജ്യത്തിന്റെ സമര്‍പ്പണത്തിന്റെ, ഉയിര്ത്തെഴുന്നേല്പിന്റെ കഥ പറഞ്ഞ ലേഖനം പതിവുപോലെ നന്നായി.
Good one , congrats...
വായിച്ചപ്പോള്‍ ഓര്മ വന്നത് ഇന്നലത്തെ ഒരു വാര്‍ത്തയാണ്.
ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് കൊല്ലത്ത് രണ്ടു മലയാളി മീന്‍ പിടുത്തക്കാര്‍ മരിച്ചു....
സോമാലി കടല്‍ കൊള്ളക്കാരാവും ഈ മലയാളികള്‍ എന്ന് കരുതിയാണത്രെ അവര്‍ വെടി വെച്ചത്.
സോമാലിയ കേരളത്തിന്റെ ഇത്ര അടുത്താണോ?
All d Best...
ഒത്തൊരുമിച്ചു കൊണ്ടുള്ളൊരു ഉയര്‍ച്ച. ജപ്പാന്റെ മാതൃക കണ്ടുപഠിക്കണം ലോക രാജ്യങ്ങള്‍. ദൃഢനിശ്ചയവും കഠിനാദ്ധ്വാനവും രാജ്യസ്നേഹവും അതു തകര്‍ച്ചയെ എത്ര പെട്ടെന്നാണ് മറികടക്കുന്നത്.
അവരുടെ കഠിന പ്രയത്നത്തെ അംഗീകരിക്കാതെ വയ്യ. നന്ദി, ബെഞ്ചാലി.
അതെ ജപ്പാന് വേര്റ്റൊടു കാഴ്ചയാണ്!!!!൧
അതെ.തികഞ്ഞ ഇച്ഛാശക്തിയോടെ ഭരണകൂടം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചപ്പോള്‍ എല്ലാ തകര്‍ച്ചയില്‍ നിന്നും അവര്‍ കരകയറി. പല കാര്യങ്ങളിലും നാം ജപ്പാനെ മാതൃകയാക്കണം. അഭിനന്ദനങ്ങള്‍.. നല്ല ലേഖനം....
റോഡ് നന്നായി നിര്‍മ്മിച്ചാല്‍ പിന്നെ മെയിന്റനന്‍സ് വര്‍ക്ക് ചെയ്യാനുള്ള അവസരം നഷ്ടപ്പെടില്ലേ എന്ന് ചിന്തിക്കുന്ന കരാറുകാരും അങ്ങിനെ സംഭവിച്ചാല്‍ കമ്മീഷന് കിട്ടാതാവില്ലേ എന്ന് ചിന്തിക്കുന്ന ജനപ്രതിനിധികളും ഉള്ള നമ്മുടെ നാട്ടില്‍ ഇതൊന്നും പറഞ്ഞാല്‍ ഒരു കാലത്തും മനസ്സിലാവില്ല.പോസ്റ്റ് നന്നായി
ജപ്പാനെയും ചൈനയെയും കണ്ടു പഠിക്കാന്‍ ഒരുപാടുണ്ട്... സ്ഥിരോത്സാഹികള്‍ ആണവര് ...
നന്നായി ഈ ലേഖനം....
..and that's why Japan!
വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
http://i.sasneham.net
http://i.sasneham.net/main/authorization/signUp?
ചിത്രങ്ങള്‍ കണ്ടു വളരെ അത്ഭുതായി, ഇതൊക്കെ നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു.. ശരിക്കും
ഫിനിക്സ് പക്ഷി തന്നെ.. നമ്മളൊക്കെ ശരിക്കും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.. നല്ല ലേഖനം.. ഒരുപാട് ഇഷ്ടമായി,.. അഭിനന്ദനങ്ങള്‍..
jappaan "കുറച്ചു സംസാരിക്കുക, കൂടുതൽ പ്രവർത്തിക്കുക ലക്ഷ്യം കാണുക
india :"കൂടുതല്‍ കക്കുക കുറച്ചു പ്രവര്‍ത്തിക്കുക "
അതെ അതാണ് സത്യം ...നല്ല ഒരു കുറിപ്പ് പലരും പറഞ്ഞ പോലെ തീര്‍ച്ചയായും എല്ലാവരും വായിക്കേണ്ട ഒരു കുറിപ്പ് ..
ഒറ്റമനസ്സോടെ പ്രവർത്തിക്കുന്ന ഭരണകൂടവും അതിനൊപ്പം നിൽക്കുന്ന ജനതയും തന്നെയാണല്ലോ ജപ്പാനെ ഈ യുഗത്തിലെ ഒരേയൊരു ഫീനിക്സ് പക്ഷിയാക്കി തീർക്കുന്നത്..!
നല്ല പോസ്റ്റ്
ഒരു ജനതയുടെ ശക്തി, പക്ഷെ നാം ഇന്നും അതിനോളം വളര്‍ന്നിട്ടില്ല, നമ്മുടെ സമൂഹിക സാംസ്കാരിക രാഷ്ട്രീയ നേത്താക്കള്‍ സ്വന്തം കീശക്ക് വലിപ്പം കൂട്ടുക മാത്രമാണ് ചെയ്യുന്നത്
സ്വന്തം ദേശീയ വിഭവങ്ങളുടെ സമതുലിതമായ ഉപയോഗത്തിനും ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനും ഒരു ദേശീയ സാമ്പത്തിക വീക്ഷണവും നയവും ഉണ്ടാകണം. അത്തരം ഒരു ചര്‍ച്ച നമ്മുടെ പരസ്പരമുള്ള ബാധ്യതകളെ കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കും.
നമ്മള് ഇന്ത്യക്കാര്‍ കിഴക്കോട്ടു നോക്കാറില്ല. പടിഞ്ഞാറോട്ടേ നോക്കൂ.
ജപ്പാനികളുടെ ഉയര്ത്തെഴുന്നെല്പ്പിനെ ഫീനിക്സ് പക്ഷിയോട് ഉപമിച്ചത് ഭംഗിയായി..ലേഖനവും കൊള്ളാം..
ഈയിടെ ജാപ്പാന്കാര്ക്കിടയില് നടത്തിയ ഒരു സര്‍വ്വേയിലെ വിവരങ്ങള്‍ വളരെ കൌതുകകരമായി തോന്നി....
പുരുഷന്മാരില് അമ്പതു ശതമാനത്തിലധികം പേരും കുടുംബജീവിതത്തെക്കാളും പ്രാധാന്യവും പരിഗണനയും നല്‍കുന്നത് തങ്ങളുടെ തൊഴിലിനാണത്രേ...
അതിജീവനത്തിന്റെ ജാപ്പനീസ് സൂത്രവാക്യം ഇതുതന്നെയാവില്ലേ...
പ്രസ്ക്തമായൊരു പോസ്റ്റ്..
അകക്കാംപുള്ള ലേഖനങ്ങള്‍ക്ക് എന്നും ആശ്രയിക്കപ്പെടുന്ന ഒരു ബ്ലോഗാണിത്. ബെഞ്ചാലിയുടെ പരിശ്രമങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും
കുറച്ച് സംസാരം കൂടുതല്‍ പ്രവൃത്തിയെന്നതാണ് ജപ്പാനീസിന്റെ പോളിസി അത് തന്നെയാണ് അവരുടെ നേട്ടങ്ങള്‍ക്കും ഒരു സമ്പന്ന രാജ്യമായി നില നില്ക്കാനുമുള്ള കാരണം. പ്രവര്‍ത്തന ക്ഷമതയുള്ള ഒരു സമൂഹത്തിനെ തങ്ങള്‍ അധിവസിക്കുന്ന രാജ്യത്തെ അത്യുന്നതങ്ങളില്‍ എത്തിക്കാന്‍ കഴിയൂ. ഭൂകമ്പം നാമവശേഷമാക്കിയ ജപ്പാന്റെ ഉയര്ത്തെഴുന്നേല്പ് ഫീനിക്സ് പക്ഷിയോടുപമിച്ചതില് തെല്ലും തെറ്റില്ല. ഭൂകമ്പം മൂലം രക്ഷപ്പെട്ടത് ഹ്യുണ്ടായിയുടെ കാര്‍ വ്യവസായമാണ് എന്ന് കൂടി പറഞ്ഞ് അവസാനിപ്പിക്കട്ടെ. പുതിയ ലേഖനങ്ങളുണ്ടാകുമ്പോല് മെയില്‍ വിട്ടാല്‍ ചൂടോടെ വായിക്കാന്‍ വരാം.. അല്ലേല്‍ ഇങ്ങനെയേ വരൂ... ആശംസകള്‍
നല്ല വീക്ഷണം ആശംസകള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ഇത്തരം ദുരന്തങ്ങൾ ജപ്പാനിൽ മാത്രം തുടർച്ചയായി സംഭവിക്കുന്നു. അതാണ് സങ്കടം. ഒരു 'വലിയ' അടിയിൽ(നാഗസ്സാക്കി, ഹിരോഷിമ) അവർ കര കയറി വന്ന് അധികകാലം ആയിട്ടില്ല, അപ്പോഴേക്കും ഇതും. കാര്യങ്ങൾ ഇത്തിരി കൂടി വ്യക്തമായി മനസ്സിലാക്കിത്തന്നു. ആശംസകൾ.
ജയിലിലേക്ക് പോകാൻ ഇത്രയേറെ മൽസരിക്കുന്ന നേതാക്കൻമാരും മന്ത്രിമാരുമുള്ള നമ്മൂടെ നാട്ടിൽ ഇവരെ ക്കണ്ട് പഠിക്കാനൊക്കെ എവിടെ നേരം..??
പ്രതിസന്ധികളാണ് ഒരു ജനതയെ സൃഷ്ടിക്കുന്നത്.എന്നും പ്രശ്നങ്ങളെ അഭിമൂഖരിക്കേണ്ടിവരുന്ന ജപ്പാന് കാര്‍ സ്വാഭാവികമായി പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തുള്ളവരായി.പരിസ്ഥിതിയും,ഭൂപ്രകൃതിയും,പാരമ്പര്യവും ഒക്കെ ചേര്‍ന്നാണ് ഒരു സംസ്കാരം ഉണ്ടാകുന്നത്.
ഇവിടെ വന്നാല്‍ അതൊരിക്കലും വെറുതെ ആകാറില്ല. ഇക്ക അതിമനോഹരമായ ഒരു ലേഖനം..
ഇച്ചാ ശക്തിയുള്ള ഒരു ഭരണകൂടവും ആത്മബലം ഉള്ള ഒരു ജനതയും കൂടി ഉണ്ടങ്കില്‍ ഒന്നും അസാദ്ധ്യമല്ല എന്ന് തെളിയിച്ചിരിക്കന്നു.അറിവുകള്‍ നല്കുന്ന അങ്ങേയുടെ രചനകള്‍ വിശിഷ്ടങ്ങള്‍ ആണ് .ആശംസകള്‍
വളരെ നല്ലൊരു ലേഖനം വായിക്കാന്‍ സാധിച്ചു ..!
Post a Comment