ഇന്ന് സാധാരണ കംപ്യൂട്ടർ
ഉപയോക്താവിന് കംപ്യൂട്ടറിലുള്ള ഇന്‍ഫര്‍മേഷൻ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയില്ല. പലവിധത്തിലുള്ള ഹാക്കര്‍മാര്‍ ലോകത്തെ അതി ശക്തമായ സെക്യൂരിറ്റികളുള്ള സെര്‍വറുകൾ വരെ
ഹാക്ക് ചെയ്യുന്നു. കമ്പ്യൂട്ടറിൽ കയറികൂടുന്ന വൈറസ് വഴി കമ്പ്യൂട്ടർ ഹാക്ക് ചെയ്യപെടുന്നത്
പോലെ മനുഷ്യന്റെ തലച്ചോറ് വൈറസ് വഴി ഹാക്ക് ചെയ്യുമെന്ന് ചിന്തിക്കാനാവുമോ? എന്നാല്‍ വരും കാലം നമ്മുടെ തലച്ചോറ് ഹാക്ക് ചെയ്യപെടുന്നതിനെ
ഭയപെടേണ്ടിയിരിക്കുന്നു എന്നാണ് ചില വസ്തുതകൾ വിളിച്ചു പറയുന്നത്. ഡി എന്‍ എയിലുള്ള
നാനോ സാങ്കേതിക വിദ്യയും ജൈവ തന്മാത്രകളുടെ കണക്കിലുമെല്ലാം മനുഷ്യന്റെ ജ്ഞാനം വളരെ
വര്‍ദ്ധിച്ചിരിക്കുന്നു. ആയതിനാല്‍ തന്നെ മനുഷ്യന്റെ തലച്ചോറിനെ സംരക്ഷിക്കുക എന്നതായിരിക്കും
21 നൂറ്റാണ്ടിലെ ഏറ്റവും വലിയ
വെല്ലുവിളി.
സ്വാഭാവികമായി ജീവനുള്ള
വൈറസുകളും ബാക്ടീരിയകളുമെല്ലാം മനുഷ്യരില്‍ കടന്നുകൂടി രോഗം മാത്രമല്ല ഉണ്ടാക്കുന്നത്, അത് ശരീര പെരുമാറ്റരീതിയെ മാറ്റുകയും ആതിഥേയനെ
നിയന്ത്രിക്കുകയും ചെയ്യുന്നു. കൃത്രിമമായി
നിര്‍മ്മിച്ചെടുത്ത വൈറസുകളുടെ പ്രവര്‍ത്തനത്തിന്റെ പരിണിതഫലമായി ഉണ്ടാവുന്നത് പനിയേക്കാളും
തലവേദനയെക്കാളും ഗൌരവമുള്ളതായിരിക്കും. വൈറസുകളും ബാക്ടീരിയകളും തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ വഴി മനുഷ്യ ശരീരത്തിനുള്ളില്‍
കൌശലത്തോടെ സ്വാധീനിക്കുകയും ബയോ പ്രോഗ്രാം ചെയ്തു തലച്ചോറിലെ സന്ദേശം സവിശേഷമായ ഭാഗങ്ങളിലെത്തിക്കുകയും
ചെയ്യും. അതുവഴി ബയോ പ്രോഗ്രാമുകള്‍ കൊണ്ട് ബാധക്ക് വിധേയമായ വ്യക്തിയുടെ പെരുമാറ്റത്തെ
നിയന്ത്രിക്കാനും കഴിയുമെന്നാണ് ബയോടെക് ഗവേഷകര്‍ കരുതുന്നത്. ഇന്ന് സിന്തറ്റിക് ബയോളജി
ഇന്റസ്ട്രികളുടെ തുടക്കം പല രാഷ്ട്രങ്ങളിലും കാണാന്‍ കഴിയും. അവിടെയെക്കെ നടക്കുന്നത്
ഡി.എന്‍.എയുടെ മൌലികമായ പ്രവര്‍ത്തികളെ കുറിച്ചുള്ള ഗവേഷണങ്ങളാണ്. ഡീകോഡിങും, ഇന്സേര്ഷനും (ഇടചേര്‍ക്കൽ) എക്സിഷനും (മുറിച്ചുമാറ്റൽ) മെല്ലാം ഡി എന്‍ എ കളിൽ പരീക്ഷിക്കുന്നു. ചില
വിജയകരമായ ശ്രമങ്ങൾ ക്ലോണിങിൽ നടന്നിട്ടുണ്ട്. അതു വഴി ആധുനിക ശാസ്ത്രം ഈ വിഷയത്തില്‍
വളരെ മുന്നോട്ട് പോകുമെന്നു തന്നെ വേണം കരുതാന്‍.
1980കളിലെ കമ്പ്യൂട്ടർ ടെക്നോളജിയുടെ അവസ്ഥയാണ് ഇന്നത്തെ
ബയോ പ്രോഗ്രാമിങ്ങിന്. മുപ്പത് വര്‍ഷം മുമ്പ് ഇന്നത്തെ പോലുള്ള സൂപർ കമ്പ്യൂട്ടറുകളെ
കുറിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു. ഇന്ന് അന്നത്തേക്കാളും സാങ്കേതികമായി
മനുഷ്യന് പുരോഗമിച്ചു, അതുകൊണ്ട് തന്നെ മുപ്പത്
വര്‍ഷത്തെ കാലയളവ് വേണ്ടിവരില്ല ബയോടെക്കിന്റെ കളികൾ കാണാന്‍. മനുഷ്യ ശരീരത്തിലെ കോശങ്ങള്‍
ലിവിങ് കമ്പ്യൂട്ടറിനെ പോലെയാണെങ്കില്‍ അതിന്റെ പ്രോഗ്രാമിങ് കോഡ് ഡി എന്‍ എ, അവയെ
നിയന്ത്രിക്കുന്നു. സിന്തറ്റിക് ബയോളജിയിൽ നാസ റിസേര്‍ച്ച് കാമ്പസിലെ സിംഗുലാരിറ്റി
യൂണിവേഴ്സിറ്റിയിലെ ആന്ട്രൂ ഹെസെല്‍ പറയുന്നത് ബയോടെക് കമ്പ്യൂട്ടർ ടെക്നോളജിയേക്കാൾ
വേഗത്തില്‍ വളരുമെന്നാണ്. ചില അനുമാനങ്ങളിൽ നിന്നാണിതൊക്കെ പറയുന്നതെങ്കിലും അതിനുള്ള
പരിശ്രമങ്ങള്‍ക്കായി അനേകം എഞ്ചിനീയര്‍മാര്‍ പണിയെടുക്കുന്നുണ്ട്. ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്
മൌലികമായ നിര്‍ദ്ദേശങ്ങളും കോഡുകള്‍ക്കുമാണ്. അവ വികസിപ്പിച്ചെടുക്കുക എന്ന അതി സങ്കീര്‍ണ്ണമായ ഭാഗം കഴിഞ്ഞാൽ മാത്രമേ ആവറേജ് കോഡര്‍ക്ക് ഡെവലപ്
ചെയ്യാന്‍ കഴിയൂ. ഇനി ബേസിക് കോഡിങ് വികസിപ്പിച്ചെടുത്താൽ തന്നെ കമ്പ്യൂട്ടര്‍ ഫീല്‍ഡിൽ
ഓപണ്‍ സോര്‍സ് കോഡ് നല്‍കുന്നത് പോലെ ബയോടെകിൽ ലോക സുരക്ഷ കണക്കിലെടുത്തും ബയോടെറൊറിസം
കണക്കിലെടുത്തും ആരും ബേസിക് സോര്‍സ് കോഡ് നല്‍കില്ല. അതിനാല്‍ കമ്പ്യൂട്ടര്‍ ടെക്
വളര്‍ന്നു വ്യാപിച്ചത് പോലെ ബയോടെക് വ്യാപിക്കണമെന്നില്ല. എന്നാൽ സാമ്രാജ്യത്വ ശക്തികൾ
ലോകത്തെ തങ്ങളുടെ അധീനത്തിലാക്കാന്‍ ഈ മേഖല വിപുലമായി ഉപയോഗപെടുത്തുമെന്നതില്‍ സംശയമില്ല.
**കഴിഞ്ഞ
പോസ്റ്റുകളുടെ തുടർച്ചയായി എഴുതിയതാണിത്.
42 comments:
ശാസ്ത്രം ഇങ്ങിനെ പോയാല്‍.....
തലച്ചോറിനുള്ള സെക്യൂരിറ്റി അപ്ഡേറ്റ് ഫ്രീ ആയാല്‍ മതി ആയിരുന്നു.
പണ്ട് മനസരിയും യന്ത്രം എന്നൊരു ബാലസാഹിത്യ കഥ വായിച്ചതോര്‍ക്കുന്നു. പണിയാകുമോ? ഒരു അട്ജുസ്റ്മെന്റില് അങ്ങ് പോകുന്ന ബന്ധങ്ങളൊക്കെ ഉള്ളുവായിച്ചു പൊള്ളത്തരം പൊളിഞ്ഞു നമവശേഷമാകുമോ?
സമീപഭാവിയില്‍ പ്രതീക്ഷിക്കാവുന്ന ഒരു ശാസ്ത്രനേട്ടം (അതോ കോട്ടമോ)ആയിരിക്കും ഈ ഒരു കണ്ടു പിടിത്തത്തെ കുറിച്ചുള്ള പഠനം ..നിഗൂഢമായൊരു പ്രപഞ്ചത്തിലെ അതി നിഗൂഢമായ ശാസ്ത്രസത്യങ്ങള്‍ ..നന്ദി ബെഞ്ചാലി ഈ ജ്ഞാനം പങ്കു വെച്ചതിനു.,.
ഒന്നും വിശ്വസിക്കാന്‍ കഴിയാതായിരിക്കുന്നു.
ശാസ്ത്രം മുന്നേറുന്നു. അത് മനുഷ്യകുലത്തിന് നന്മയാണോ തിന്മയാണോ നൽകുക എന്നത് കാത്തിരുന്ന് കാണാം.
സംഭവിക്കാനിടയുള്ള ഭയാവഹമായ
ദൃശ്യം!താങ്കളുടെ വിജ്ഞാനപ്രദമായ
ലേഖനം വായിച്ചപ്പോള്‍ വാസ്തവത്തില്‍ തരിച്ചിരുന്നു പോയി.വളര്‍ന്നുവരുന്ന
ഭാവിതലമുറകളുടെ...........??!!
ഇത്തരത്തിലുള്ള രചനകള്‍ നടത്തുന്ന
താങ്കളോട് അതീവ നന്ദിയുണ്ട്.
ആശംസകളോടെ,
സി.വി.തങ്കപ്പന്
- കഴിഞ്ഞ പോസ്റ്റു പോലെ ഈ പോസ്റ്റും മാനവരാശിയുടെ ഭാവിയെക്കുറിച്ചുള്ള ആകുലതകളിലേക്ക് നയിക്കുന്നു.മനുഷ്യന്റെ തലച്ചോറ് ഹാക്ക് ചെയ്യുന്നതിനെപ്പറ്റി മുമ്പെപ്പോഴോ ഒരു സയന്‍സ് ഫിക്ഷന്‍ കഥ വായിച്ചത് ഓര്‍ക്കുന്നു....
ഫിക്ഷനുകള്‍ യാഥാര്‍ത്ഥ്യമാവുകയാണ് എന്നറിയുന്നത് വലിയ നടുക്കമുളവാക്കുന്നു.....
എനിക്ക് പേടിയില്ല . വല്ലതും ഉള്ളതല്ലേ അവര്‍ക്കും വേണ്ടൂ.
അതുകൊണ്ട് സെക്യൂരിറ്റി സോഫറ്റ് വെയര്‍ വേണ്ട. :-)
ലേഖനം ഉപകാരപ്രദം
വീണ്ടും ചിന്തനീയവും പഠനാര്‍ഹാവുമായ ലേഖനം.
ഏറെ അഭിനന്ദനീയം . ആശംസകള്‍
ഹൊ ..ഓർക്കാങ്കൂടിയാവുന്നില്ല...
ഹോ ഭീകരം...
വീണ്ടും പുതിയ അറിവുകളുമായി നല്ലൊരു പോസ്റ്റ്...
സ്നേഹാശംസകളോടെ...
രക്ഷപ്പെടാൻ പണ്ട് ആ കുരങ്ങച്ചൻ പറഞ്ഞതു പോലെ പറയേണ്ടി വരും.....സുഹൃത്തേ എന്റെ തലച്ചോറ് അഴിച്ചു ആ മരപ്പൊത്തിൽ വെച്ചിരിക്കുകയാണ് !!
ഭാവിയില്‍ മനുഷ്യന് എന്തെല്ലാം ഭയക്കേണ്ടിയിരിക്കുന്നു....പേടിയാകുന്നു.
എനിക്ക് പേടിയാവുന്നു ,,, നാളെ ബ്ലോഗര്‍മാര്‍ കമാന്റാന്‍ ഇങ്ങനെ വല്ലതു സ്വീകരിക്കുമോ
നല്ല പോസ്റ്റ്
അപ്പൊ ഞാന്‍ , എന്റെ തലച്ചോര്‍ എന്ന സങ്കല്‍പ്പങ്ങള്‍ ഒക്കെ മാറണം അല്ലെ ?
നോ ചാന്‍സ് എന്ന് വിശ്വസിക്കാന്‍ ആണെനിക്കിഷ്ട്ട്ടം :)
എല്ലാം കാത്തിരുന്നു കാണാം....
എല്ലാം കാത്തിരുന്നു കാണാം....
അടുക്കും തോറും അകന്നകന്നു പോകുന്നു ശാസ്ത്ര സത്യങ്ങള്‍. ഇങ്ങനെ പോയാല്‍ ഇനിയും ഒരു ജന്മമുണ്ടായാല് അന്ന് ഈ ലോകത്തെ നമുക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായേക്കും. വളരെ നല്ല പോസ്റ്റ്.
Nalla padanaarhamaaya post...best wishes
Best wishes :)
വിജ്ഞാനപ്രദമായ മറ്റൊരു പോസ്റ്റ്. ആരേയും ഒന്നിനേയും വിശ്വസിക്കാൻ വയ്യ അല്ലേ.
ഹിപ്നോട്ടിസത്തിലൂറെ ബ്രെയിന്‍ മാപ്പ് ചെയ്യ്ന്നതും ഒരു തരം ഹാക്കിംഗ് തന്നെ അല്ലെ..
ഭീതി ഉണ്ടാക്കുന്ന അറിവുകള്‍..
ഞാനിപ്പം ഇവിടെ സ്ഥിരം സന്ദർശകരാ... ഇടക്ക് ഫ്രണ്ട്സിനു താങ്കളുടെ ലേഖനങ്ങൾ വായിച്ച് കൊടുക്കുന്നു ബയ്ലക്സ് മെസ്സഞ്ചറിൽ... ഇൻഫർമേറ്റീവ്...
നല്ലൊരു ലേഘനം
പേടിയാണെനിക്കും.
നല്ലതിനേക്കള് മോശമാണോ ശാസ്ത്രം നല്‍കുന്നത്..
ഹേയ്, അങ്ങനെയാവാന്‍ വഴിയില്ലെന്ന് തോന്നുന്നു!
ഇതു വായിച്ചിട്ട് ഒരു മുത്തശ്ശി കഥ പോലയോ ലേറ്റസ്റ്റ് fiction നോവലുകളെയോ അനുസ്മരിപ്പിക്കുന്നു...
ഇങ്ങനെയുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട് എങ്കില്‍ അതൊരു അനാവശ്യമായ കാര്യമാണ് എന്നാ എന്റെ കൊച്ചു ബുദ്ധിയില്‍ തോന്നുന്നത്..
nuclear energyയെ ഇന്നു ലോകം എത്രത്തോളം വിദ്വംസകപ്രവര്ത്തികള്ക്കായി ഉപയോഗിക്കുന്നു.. അത് പോലെയാവാന്‍ സാധ്യതയില്ലേ ഇതും...??
മാത്രമല്ല നമ്മുടെ ഇഷ്ടങ്ങളെ നമ്മുടെ പ്രവൃത്തികളെ പോലും നിയന്ത്രിക്കാൻ മറ്റൊരാൾക്ക് കഴിയും വിധത്തിലാകും കാര്യങ്ങൾ...ആശംസകൾ
നമുക്ക് ചിന്തിക്കാന്‍ കഴി യുന്നതിനും അപ്പുറത്താണ് കാര്യങ്ങള്‍
നമുക്കെല്ലാം അസാധ്യങ്ങള്‍ ആണ് എങ്കിലും
അസാദ്യമായത് ഒന്നും ഇല്ല കുതിക്കട്ടെ മനുഷ്യര്‍ ഇനിയും ഇനിയും ഉയരത്തിലേക്ക് എന്ന് തന്നെ പറയാന്‍ ഒള്ളൂ
എനിക്ക് തോന്നുന്നത് സാങ്കേതികമായി നമ്മളെല്ലാവരും സാമ്രാജ്യത്വശക്തികളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു എന്നാണ്.facebbok ഇല്ലാതെ ബ്ലോഗുകള്‍ എഴുതാതെ കൂട്ടുകാരുമായി ചാറ്റ്ചെയ്യാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു, നമ്മള്. ഫേസ്ബുക്കും ഗൂഗിളും ഒക്കെ നിയന്ത്രിക്കപ്പെടുന്നത് അമേരിക്കയില്‍ നിന്നും. നമ്മളെക്കുറിച്ചുള്ള ഏതാണ്ടെല്ലാ വിവരങ്ങളും അവര്‍ ശേഖരിച്ചുകഴിഞ്ഞിരിക്കുന്നു. നമുക്ക് നമ്മുടെ രാജ്യത്തിന്റെ നിയന്ത്രണത്തില്‍ ജീവിക്കാനും ചിന്തിക്കാനും എഴുതാനും സൗഹൃദം പങ്കിടാനും സാധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.
എന്താ സംശയം, ഒരുപാട് കാലം കഴിഞ്ഞാല്‍ നമുക്കൊക്കെ ഭാഷയൊ ലിപിയോ ഒന്നും വേണ്ടിവരില്ല ആശയവിനിമയത്തിനു, തലച്ചോറില്‍ നിന്നും തലച്ചോറിലേക്കായിരിക്കും ട്രാന്സ്മിഷന്. അപ്പൊ പിന്നെ ഹാക്ക് ചെയ്യാനും ആവും.
"ഈ ശാസ്ത്രത്തിന്റെ ഒരു പോക്കെ".. നല്ല ആര്‍ട്ടിക്കിള്‍ .. വളരെ നന്നായി, ഭാവുകങ്ങള്‍.
ഭായിയുടെ രചനകൾ വായിക്കുമ്പോളെന്നും അറിവിന്റെ കൂടാരങ്ങളിൽ ചെന്ന് പെടുന്ന പോലെയാണ് കേട്ടൊ
good information..
thanks..
തലക്കകത്ത് വല്ലതും ഉള്ളവരല്ലേ ഇതൊക്കെ ഓര്‍ത്തു വേവലാതി പെടെണ്ടതുള്ളൂ, ആശ്വാസം അതില്ലാത്തത് കൊണ്ട് ആരും എന്റെ തലച്ചോറ് ഹാക്ക് ചെയ്യുമെന്ന് പേടിക്കേണ്ടല്ലോ...
നല്ല പോസ്റ്റ്, ഭാവുകങ്ങള്‍!
ശാസ്ത്രം മനുഷ്യനെ തോപിക്കാതിരിക്കട്ടെ.
തലച്ചോറ് മോഷ്ടിക്കപെടുന്നത് ഒഴിവാക്കുവാന്‍ ഹെല്‍മെറ്റ് ധരിക്കുക. 24 മണിക്കൂറും. (ഒരു മറാത്തി ഫിലിം അവലംബം )
sankethika valarcha karanam enthellam sambhavikkanirikkunnu....... aashamsakal.............
വിജ്ഞാനപ്രദം. പേടിപ്പിക്കുന്നതും. അഭിനന്ദനങ്ങള്‍
Post a Comment