Jan 18, 2012

കോർപറേറ്റുകളുടെ നിയന്ത്രണത്തിലാവുന്ന മനുഷ്യർ



മനുഷ്യർക്ക് വ്യത്യസ്ത അഭിരുചികളുണ്ടാകും. അഭിരുചികൾ അധികവും അനുഭവബോധ്യത്തിൽ വികസിച്ചു വരുന്നതാണ്. എനർജ്ജി കൂടുതലുള്ളവ മധുരം നൽകുന്നുവെങ്കിൽ കയ്പ് നൽകുന്നത് വിഷമാണെന്ന സൂചനയാണ്. മണവും രുചിയും ബന്ധപെട്ടു കിടക്കുന്നതിനാൽ ഭക്ഷണത്തിന്റെ ഗന്ധം നമ്മെ അതിലേക്കടുപ്പിക്കുകയും രുചിച്ചറിഞ്ഞു അനുഭവത്തിലൂടെ മനസ്സിലാക്കുകയും ചെയ്യുന്നുനമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ കാഴ്ച്ചയിലും രുചിയിലും വാസനയിലും തുടങ്ങി സെൻസുമായി ബന്ധപെട്ടതാണ്. ഭക്ഷണത്തിന്റെ വാസനയും സുഗന്ധദ്രവ്യങ്ങളുടെ വാസനയും വ്യത്യസ്ത രീതിയിലാണ് സെൻസ് കൈകാര്യം ചെയ്യുന്നത്

പരിമളം ഉചിതമായ രീതിയിൽ ഉപയോഗപെടുത്തി വിപണന താല്പര്യങ്ങളെ മുതലെടുക്കുന്നവരാണ് ഇന്ന് കൂടുതലും. പരിമളത്തിന്റെ മാറ്റനുസരിച്ച് ഉല്പന്നത്തിന്റെ ക്വോളിറ്റി വരെ നിശ്ചയിക്കപെടുന്നു. മണമില്ലാത്ത മണ്ണെണ്ണയിൽ വെളിച്ചെണ്ണയുടെ പരിമളം ചേർക്കുന്നതോടെ പാരച്യൂട്ട് ഒരിജിനൽ വെളിച്ചെണ്ണയാകുന്നു. ഉറക്കവസ്ത്രങ്ങളിൽ ഫ്ലോറൽ സെന്റുകളുള്ളത് വാങ്ങാൻ ഉപഭോക്താക്കാൾ കൂടുതലാണെന്ന് മാർക്കറ്റ് സ്റ്റഡികളിൽ കാണാം. വിപണന വസ്തുവുമായി ബന്ധപെട്ട സുഗന്ധങ്ങൾ ആശ്രയിക്കുന്ന സാഹചര്യം കൂടുതലാണെന്ന് മാത്രമല്ല അവ ഒറിജിനൽ പ്രൊഡക്റ്റായി പരിചയപെടുത്തുകയും ഉപഭോക്താവിൽ വാണിജ്യമുദ്രയിൽ ആനന്ദവും ദൃഢവിശ്വാസവും സ്ഥാപിക്കപെടുന്നു. ഡിഷ് വാഷിങ്ങുകളിൽ നാരങ്ങയുടെ സുഗന്ധമുള്ളവക്ക് മാർക്കറ്റ് കൂടുതലാണ്, നാരങ്ങയുടെ സുഗന്ധം വൃത്തിയുമായി സാദൃശ്യപെടുത്തുന്നുഅങ്ങിനെ പലതരത്തിലുള്ള വാസനകളെ വ്യത്യസ്ത തലങ്ങളിൽ നമ്മുടെ സെൻസ് കൈകാര്യം ചെയ്യുന്നു.

കുഞ്ഞുങ്ങൾക്ക് ഏവരും ഇഷ്ടപെടുന്ന പ്രത്യേക ഗന്ധമാണെങ്കിൽ പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ശാരീരികവും മാനസ്സികവുമായി തമ്മിലടുപ്പിക്കുന്ന ഗന്ധമാണുള്ളത്പുരുഷന്റെ മണം സ്ത്രീ തിരിച്ചറിയുന്നത് വൈകാരികമായ നിലക്കാണ്. അതുകൊണ്ട് തന്നെ വൈവാഹിക ജീവിതത്തിൽ ന്ധങ്ങൾക്ക് വളരെ പ്രസക്തിയുണ്ട്വൈവാഹിക ജീവിതം തുടങ്ങുമ്പോൾ മാനസ്സികമായി അടുക്കുന്നതിലും എല്ലാം പങ്കുവെക്കുന്നതിലും ന്ധങ്ങൾക്കുള്ള പങ്ക് വലുതാണ്. മനുഷ്യരിലും ജീവികളിലും ഫെറൊമോൺ (ഇണകളെ സ്വധീനിക്കാൻ ഉത്സർജ്ജിക്കുന്നത്) കാണാൻ കഴിയും

ഒരിക്കൽ അലക്സാണ്ടർ ചക്രവർത്തി യുദ്ധത്തിന് പുറപെടുമ്പോൾ ഭാര്യ ആവശ്യപെട്ടത് യുദ്ധം അവസാനിച്ചാൽ കുളിക്കാതെ മടങ്ങിവരണമെന്നാണ്. മരണപെട്ട ഭർത്താവിന്റെ ഉപയോഗിച്ച വസ്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ത്രീകളുണ്ട്, പ്രവാസികളുടെ ഭാര്യമാരിലും ഇത്തരത്തിലുള്ളവരെ കാണാൻ കഴിയും.ഭർത്താവിന്റെ, പുരുഷന്മാരുടെ ശരീരത്തിൽ നിന്നുമുണ്ടാകുന്ന പ്രത്യേക വാസനയാണ് വസ്ത്രങ്ങളോട് വൈകാരികമായ ബന്ധം സൃഷ്ടിക്കുന്നത്. ഓവുലേഷൻ പിരീഡിൽ സ്ത്രീകളിലുണ്ടാകുന്ന ഗന്ധം പുരുഷനെ കൂടുതൽ ആകർഷിക്കുമെന്ന് പഠന റിപോർട്ടുകളിൽ കാണുന്നു. ഇഷ്ട അനിഷ്ടങ്ങളിൽ പ്രധാന ഘടകമാണ് ഗന്ധംവൈവാഹിക ജീവിതത്തിൽ സന്തോഷത്തോടെ പരസ്പരം ഇഷ്ടപെട്ടും എല്ലാം  ഷെയർ ചെയ്തും മുന്നോട്ട് പോകുന്നവർ പിന്നീട് മാനസികമായി അകലുകയും വേർപിരിയുന്നതും ഇന്ന് കൂടി വരുന്നു. അതിന്റെ തോത് വികസിത രാഷ്ട്രങ്ങളിൽ വളരെ കൂടുതലുമാണ്അമേരിക്കയിൽ വർഷത്തിൽ 2.25 മില്ല്യൻ വിവാഹങ്ങൾ നടക്കുന്നതിൽ 1 മില്ല്യൻ വേർപിരിഞ്ഞുപോകുന്നു. വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നതോടെ ഗർഭധാരണം തടയാൻ വേണ്ടി ഉപയോഗിക്കുന്ന മെഡിസിൻ സ്ത്രീകളുടെ ഹോർമോണുകളിൽ മാറ്റമുണ്ടാക്കുകയും സ്ത്രീക്ക് പുരുഷനോടുള്ള അഭിനിവേശം ഇല്ലാതാക്കുകയും ചെയ്യുന്നു എന്നതാണ്മനുഷ്യരി ഒളിഞ്ഞുകിടക്കുന്ന പരിമളത്തിന് ഹേതുവായ എം.എച്.സി ജീൻ (Major Histocompatibility Complex) ബന്ധങ്ങളിൽ നല്ലൊരൂ പങ്കുവഹിക്കുന്നുണ്ട്.

മനുഷ്യരിൽ വ്യത്യസ്തമായ എം.എച്.സി ജീനുകളാണുള്ളത്. അതിൽ സാദൃശ്യം കുറവാണ്. ദമ്പതികൾ വ്യത്യസ്ത എം.എച്.സി ജീനുകളുള്ളവരെയാണ് ഇഷ്ടപെടുന്നത്. അവരിൽ നിന്നും ജനിക്കുന്ന കുഞ്ഞുങ്ങൾ പലവിധ എം.എച്.സി രൂപങ്ങളാണുണ്ടാവുക.

Royal Society പബ്ലിഷ് ചെയത് പഠനങ്ങളിൽ തെളിയുന്നത്, ഗർഭധാരണ ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ ഹോർമോണിൽ വരുന്ന വ്യത്യാസം കാരണം എം.എച്.സി ജീനുകൾ പുരുഷന്മാരുടെ എം.എച്.സി ജീനുകളുമായി സാമ്യതയിലേക്ക് വരുന്നു. മനശാത്ര പഠനങ്ങളിൽ കാണാൻ കഴിയുന്നത് സ്ത്രീ പുരുഷനിൽ എം.എച്.സി ജീനിൽ സാമ്യതയുണ്ടെങ്കിൽ വൈവാഹിക ബന്ധങ്ങൾ വിജയകരമാകില്ല.

പറഞ്ഞുവരുന്നത് നമ്മുടെ ഇഷടാനിഷ്ടങ്ങളുമെല്ലാം നിയന്ത്രിക്കുന്നതിൽ ഹോർമോണുകൾക്കും എൻസൈമുകൾക്കും പങ്കുണ്ട്. ഗർഭധാരണ സമയങ്ങളിൽ ഹോർമോണുകളിലുള്ള വ്യത്യാസങ്ങൾ കൊണ്ടാണ് പല തരത്തിലുള്ള അനിഷ്ടങ്ങളുണ്ടാവുന്നത്. രോഗികളിലും ഇതുപോലുള്ളവ സംഭവിക്കുന്നത്  വൈറസ് ബാധവഴി ഹോർമോണുകളിൽ വ്യത്യാസമുണ്ടാകുന്നത് കൊണ്ടാണ്.

അതു കൊണ്ട് തന്നെ ബ്രാൻഡുകളിൽ ചേർക്കപെടുന്ന കൃത്രി പരിമളങ്ങൾക്കപ്പുറം ബ്രാൻഡുകളിൽ ആസക്തിയുണ്ടാക്കാൻ വരും കാലങ്ങളിൽ നമ്മുടെ ഇഷ്ട അനിഷ്ടങ്ങളെ കീഴ്പെടുത്തുന്ന രീതിയിൽ ശരീരത്തിലെ ഹോർമോണുകളെ കൈകാര്യം ചെയ്യുന്ന വൈറസുകളെ സാമ്രാജ്യത്ത കോർപറേറ്റ് കമ്പനികൾ വഴി സൃഷ്ടിക്കപെട്ടേക്കാം, അതു വഴി അവരുടെ ഉല്പന്നങ്ങളിൽ മനുഷ്യർ അത്യാസക്തരായി തീരുകയും അവരുടെ ഉല്പന്നങ്ങൾക്ക് മാർകറ്റ് സൃഷ്ടിക്കപെടുകയും ചെയ്യാം.



[കഴിഞ്ഞ പോസ്റ്റിൽ വൈറസിനെ കുറിച്ചെഴുതിയ ലേഖനത്തിന്റെ തുടർച്ചയായി എഴുതിയതാണിത്.]


30 comments:

viddiman said...

വിജ്ഞാനപ്രദം..നന്ദി

ഷാജു അത്താണിക്കല്‍ said...

good informative post
wishes

ശ്രീക്കുട്ടന്‍ said...

തികച്ചും വിജ്ഞാനപ്രദമായ പോസ്റ്റ്...അഭിനന്ദനങ്ങള്‍..

Pheonix said...

Interesting..

വര്‍ഷിണി* വിനോദിനി said...

സത്യമാണ്‍... മണം അല്ലെങ്കില്‍ ഗന്ധം മറ്റു വ്യക്തികളോടുള്ള അടുപ്പം അല്ലെങ്കില്‍ ഇഷ്ടം കൂട്ടാന്‍ ഒരുപാട് പ്രേരകമാണ്‍..

ഇന്നും എനിയ്ക്ക് എന്‍റെ വിനു ടീച്ചര്‍ പ്രിയപ്പെട്ടവരായി നെഞ്ചോട് ചേര്ന്നു നില്‍ക്കുന്നതിലെ ഒരു പ്രധാന ഘടകം, അവര്‍ എന്നും ചൂടിയിരുന്ന ചെമ്പക പൂവിന്‍റെ ഗന്ധമാണ്‍..ആ ഗന്ധം സ്വയത്തമാക്കാന്‍ വേണ്ടി മാത്രം എന്‍റെ വീട്ടു മുറ്റത്തും ഒരു ചെമ്പക ചെടി നട്ടു ഞാന്‍...!

കൊച്ചു കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ച് താലോലിയ്ക്കുവാനും ചുംബിയ്ക്കുവാനും മത്സരം ഉണ്ടാകാറുണ്ട് വീട്ടില്‍ എല്ലാവരും ഒന്നിയ്ക്കുമ്പോള്‍...ആ പൈതലിന്‍റെ പുഞ്ചിരി മാത്രമല്ല മുല പാലിന്‍റെ ഗന്ധം കൂടി ഒന്ന് നുണയാന്‍...

സുഗന്ധ ദ്രവ്യങ്ങള്‍ എനിയ്ക്ക് അലര്‍ജിയാണ്‍...അടുപ്പിയ്ക്കാന്‍ പറ്റാത്ത സാമഗ്രികള്‍..എന്നിരുന്നാലും ഞാന്‍ തന്നെ പല തവണ ശ്രദ്ധിച്ചിട്ടുണ്ട് ചില പെര്‍ഫ്യൂം ഉപയോഗിച്ച് പോകുന്ന വ്യക്തികളെ ഒന്നു തിരിഞ്ഞു നോക്കാറുണ്ടെന്ന്..ചിലപ്പോള്‍ ഒരു ഇരുചക്രം പെട്ടെന്ന് അരികിലൂടെ പാഞ്ഞു പോയാല്‍ ആ ഗന്ധത്തിന്‍റെ ഉടമസ്ത്ഥനെ (യെ)കാണാന്‍ പറ്റാത്ത സങ്കടം ഇച്ചിരി നേരത്തിന്‍ ഉണ്ടാകാറുണ്ട്..

അതു പോലെ തന്നെ...മഴ നിയ്ക്ക് പ്രിയപ്പെട്ടതാവാനുള്ള ഒരു കുസൃതി ഈറന്‍ ഗന്ധം തന്നെ...!

ഞങ്ങളുടെ ടീച്ചിംഗ് മെത്തേടിലും “ഓള്‍ഫാക്റ്ററി ബോട്ടിത്സ്’ ഉള്‍പ്പെടുത്തിരിയ്ക്കുന്നു..കൊച്ചു കുഞ്ഞുങ്ങളെ ഗന്ധം വേര്‍ത്തിരിച്ച് മനസ്സിലാക്കന്‍ സഹായിയ്ക്കുന്ന ഒരു മെത്തേഡ്..!

ആശംസകള്‍ ട്ടൊ...ഇഷ്ടായി...നല്ലൊരു പോസ്റ്റ്..!

Roshan PM said...

വളരെ നല്ല പോസ്റ്റ്‌.
കെ എഫ് സി യുടെ മണം ആണ് അതിന്‍റെ ഗുണത്തേക്കാള്‍ ആളുകളെ ആകര്‍ഷിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

Jefu Jailaf said...

വളരെ ആകര്‍ഷകമായ പോസ്റ്റ്‌. നിത്യ ജീവിതത്തില്‍ സംഭവിക്കുന്ന പലതുമായി ഞാന്‍ തട്ടിച്ചു നോക്കി ഈ വായനക്ക് ശേഷം . ശ്രദ്ധിക്കാതെ പോയ പലതുമുണ്ടായിരുന്നു അതില്‍..

എഴുത്തിനുമില്ലേ ഒരു മണവും രുചിയും.. അതുകൊണ്ട് തന്നെയല്ലേ വേറിട്ട്‌ നില്‍ക്കുന്ന ഈ സുഗന്ധം നുകരാന്‍ വീണ്ടും വീണ്ടും ഇങ്ങോട്ട് തന്നെ വരുന്നത്.:)

khaadu.. said...

പതിവ് പോലെ വിജ്ഞാനപ്രദം..

നന്ദി ഈ അറിവുകള്‍ക്ക്...

സ്നേഹാശംസകളോടെ...

Unknown said...

വിജ്ഞാനപ്രദം..

അലി said...

പതിവു പോലെ ഒരു വിജ്ഞാനപ്രദമായ പോസ്റ്റ് കൂടി.
അഭിനന്ദനങ്ങൾ!

പടന്നക്കാരൻ said...

very gooooooood

Akbar said...

ഗന്ധം മനുഷ്യന്റെ ദൌര്ഭല്യങ്ങളില്‍ ഒന്നാണ്. അതിനെ വിദഗ്ദമായി ഉപയോഗപ്പെടുത്തുകയാണ് കോര്‍പറെറ്റുകള്‍. പാരച്യുട്ടു എന്ന ബ്രാന്‍ഡില്‍ കിട്ടുന്ന ഓയില്‍ ഒറിജിനല്‍ വെളിച്ചെണ്ണ ആണു എന്നായിരുന്നു ഇതു വായിക്കുന്നത് വരെ എന്‍റെ ധാരണ. എപ്പോഴും പുതിയ അറിവുകളുമായി ബെന്ജാലി വായനക്കാരെ അംബരപ്പിക്കുന്നു.

തീര്‍ച്ചയായും ഈ ലേഖനവും വളരെ ഉപകാരപ്രദമായി. അവതരണവും നന്നായി. ഇത്തരം പോസ്റ്റുകള്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തേണ്ടതുണ്ട്. ആശംസകളോടെ.

ഷെരീഫ് കൊട്ടാരക്കര said...

ഗന്ധം മനുഷ്യരെ എല്ലാത്തരത്തിലും ആകര്‍ഷിക്കുകയും വികര്‍ഷിക്കുകയും ചെയ്യുന്നു. ചിലരെ ചില ഗന്ധത്താല്‍ ഇഷ്ടപ്പെടുമെങ്കില്‍ ചിലരെ മറ്റ് ചില ഗന്ധത്താല്‍ മടുക്കുകയും ചെയ്യും. എങ്കിലും ഗന്ധം കോര്‍പ്പറേറ്റുകളുടെ ആയുധമായി തീരുമെന്നത് പുതിയ അറിവാണ്. ഈ അറിവ് പങ്ക് വെച്ചതിനു നന്ദി.

പട്ടേപ്പാടം റാംജി said...

ഇത് വായിക്കുന്നത് വരെ പാരച്യൂട്ട് നല്ല വെളിച്ചെണ്ണയാണ് എന്ന് തന്നെയാണ് കരുതിയിരുന്നത്. നമ്മില്‍ അറിയാതെ സ്വാധീനം ചെലുത്തുന്ന ഒന്നായി മണത്തെ തോന്നിയിട്ടുണ്ട്. ലേഖനത്തിന്റെ അവസാനം സൂചിപ്പിച്ചത്‌ പോലെ സംഭവിക്കും എന്ന് തന്നെയാണ് കാണേണ്ടത്. വ്യക്തമായി മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തില്‍ ലേഖനം അവതരിപ്പിച്ചു എന്നതാണ് ഏറെ ശ്രദ്ധേയം.

Cv Thankappan said...

തീര്‍ച്ചയായും,വിജ്ഞാനപ്രദമായ ലേഖനം.ഞാനും അനുഭവിച്ചിട്ടുണ്ട്.
പുസ്തകമേളകളില്‍ ഇഷ്ടപ്പെട്ട പുസ്തകം
പരതി നടക്കുമ്പോള്‍,ഏതെങ്കിലും
വായിക്കാത്ത പുസ്തകം എടുത്ത് പേജ്
മറിക്കുംനേരം കിട്ടുന്ന ഗന്ധം! ആ ആകര്‍ഷണം അതു വാങ്ങിപ്പിക്കാന്‍
പ്രേരിപ്പിക്കുന്നു.വാങ്ങുകയും ചെയ്യുന്നു.
അറിവുകള്‍ പങ്കുവെച്ചതിന് നന്ദി.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Pradeep Kumar said...

പുതിയ അറിവുകളും ഉള്‍ക്കാഴ്ചയുമായാണ് ഇവിടെ നിന്നു പോവുന്നത്....

നമ്മുടെ ഇഷ്ട അനിഷ്ടങ്ങളെ കീഴ്പെടുത്തുന്ന രീതിയിൽ ശരീരത്തിലെ ഹോർമോണുകളെ കൈകാര്യം ചെയ്യുന്ന വൈറസുകളെ സാമ്രാജ്യത്ത കോർപറേറ്റ് കമ്പനികൾ വഴി സൃഷ്ടിക്കപെട്ടേക്കാം, അതു വഴി അവരുടെ ഉല്പന്നങ്ങളിൽ മനുഷ്യർ അത്യാസക്തരായി തീരുകയും അവരുടെ ഉല്പന്നങ്ങൾക്ക് മാർകറ്റ് സൃഷ്ടിക്കപെടുകയും ചെയ്യാം. - ലോകാവസാനത്തേക്കുറിച്ചുള്ള വാര്‍ത്ത വായിക്കുന്നതിനേക്കാള്‍ ഭയം തോന്നുന്നു ഇതു വായിക്കുമ്പോള്‍....

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ ചുറ്റും പരിമളം പരത്തി നമ്മളെയൊക്കെ വഞ്ചിതരാക്കുന്ന പരിമള...!
ഭായിയിവളെ നന്നായി തന്നെ ഗന്ധവും ,സുഗന്ധവും പുരട്ടി തലോടി പിഴിച്ചിൽ നടത്തിയല്ലോ ഇവിടെ..

കൊള്ളാം..

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

മണ്ണെണ്ണയിൽ സുഗന്ധം ചേർത്താൽ...അമ്മച്ചിയേ....

പുതിയ ചിന്തകൾ ഉണർത്തിവിടുന്ന ബെഞ്ചാലി കിക്കിടു തന്നെ.....

ബെഞ്ചാലി said...

@ രഞ്ജിത്ത് കണ്ണൻകാട്ടിൽ :

മണമില്ലാത്ത മണ്ണെണ്ണ എന്നത് കൊണ്ടുദ്ദേശിക്കുന്നത് മിനറൽ ഓയിലാണ്. ക്രൂഡ് ഓയിലിൽ നിന്നും നിർമ്മിക്കുന്ന (പെട്രോളിയം ബൈപ്രൊഡക്റ്റ്) സിന്തറ്റിക് ഓയിലാണത്. കളറും മണവുമില്ലത്ത ഈ ഓയിൽ നമ്മുടെ ശരീരത്തിലേ ഏറ്റവും വലിയ അവയവമായ ചർമ്മത്തിൽ പ്രായവെത്യാസമില്ലാതെ ഉപയോഗിക്കുന്നു. ബേബി ലിക്യുഡ് സോപ്, ബേബി ലോഷൻ, വാസിലിൻ തുടങ്ങിയ അനവധി ഉല്പന്നങ്ങളിലെ പ്രധാനപെട്ട ഘടകമാണിത്.

മിനറൽ ഓയിൽ ചെറിയ രീതിയിലുള്ള ലയറ് ശരീരത്തിലുണ്ടാക്കുകയും ചർമ്മത്തിലെ സുഷിരങ്ങൾ വഴി പുറം തള്ളേണ്ടതും ആഗിരണം ചെയ്യേണ്ടതുമായ പ്രക്രിയക്ക് തടസമാവുകയും ചെയ്യുന്നു. അതുമുഖേന ശരീരത്തിന്റെ മൊത്തം ആരോഗ്യം കൈകാര്യം ചെയ്യുന്ന ത്വക്കിന്റെ പ്രവർത്തനം ശരിക്ക് നടക്കാതാവുകയും ശരീരത്തെ സംരക്ഷിക്കുന്ന ത്വക്കിന്റെ പ്രവത്തനത്തെ അവതാളത്തിലാക്കുകയും ചെയ്യുന്നു.

ഗന്ധം കൊണ്ട് ഒരു പ്രൊഡക്റ്റ് സെലക്ട് ചെയ്യുന്നതിനപ്പുറം അതിലടങ്ങിയിരിക്കുന്ന മൂലഘടകങ്ങൾ നോക്കിയാൽ വിഷയം മനസ്സിലാക്കാം.

മൻസൂർ അബ്ദു ചെറുവാടി said...

നല്ല ലേഖനം .
ഒരു പഠനം പോലെ .
അഭിനന്ദനം അല്ല, നന്ദിയാണ് പറയുന്നത്. ഇത്തരം വ്യത്യസ്ത വിഷയങ്ങള്‍ പങ്കു വെക്കുന്നതില്‍.

SHANAVAS said...

എപ്പോഴത്തെയും പോലെ വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്‌..ആശംസകളോടെ..

rasheed mrk said...

ഒരുപാട് പഠിക്കാന്‍ ഉണ്ട് ഈ പോസ്റ്റില്‍ നന്ദി

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഗന്ധങ്ങള്‍ കൂടുതല്‍ സ്വാധീനിക്കുന്നത് സ്ത്രീകളെയാണ് എന്ന് തോന്നിയിട്ടുണ്ട് .അവര്‍ ഗന്ധങ്ങല്‍ക്കനുസരിച്ചാണ് ഒരാളെ ഇഷ്ടപ്പെടുന്നത് പോലും ,ഇഷ്ട പുരുഷന്‍ അഴിച്ചിട്ട വസ്ത്രം അലക്കാതെ അവന്റെ ഗന്ധം നുകര്‍ന്ന് അവന്റെ അസ്സാനിധ്യത്തെ മറയ്ക്കുന്ന പല സ്ത്രീകളെയും അറിയാം ,പുരുഷന്മാര്‍ ആകട്ടെ ഗന്ധങ്ങള്‍ തീക്ഷ്ണമായലെ ശ്രദ്ധിക്കാര് തന്നെയുള്ളൂ എന്നാണ് എന്റെ തോന്നല്‍ ,,പോസ്റ്റ്‌ നന്നായി ,അഭിനന്ദനങ്ങള്‍

ആചാര്യന്‍ said...

നല്ലൊരു പോസ്റ്റ്...എല്ലാവരും ഇപ്പോള്‍ ബ്രാന്‍ഡ്‌ വല്ക്കരിച്ചു കഴിഞ്ഞു എല്ലാത്തിനെയും അതെന്നെ..

റോസാപ്പൂക്കള്‍ said...

നല്ല പോസ്റ്റ്.
നന്ദി

കൊമ്പന്‍ said...

മനുഷ്യന്‍ മായ കാഴ്ചകളുടെ മായലോകത്തില്‍ വലയം ചെയ്യപെടുകയാണ് അപ്പോള്‍ മനുഷ്യന് മാനുഷ്യ മൂല്യങ്ങളും മനസാക്ഷിയും വരെ നഷ്ട പെട്ട് കൊണ്ടിരിക്കുകയാണ് വളരെ നല്ല പോസ്റ്റ് ബെന്ചാലി

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നല്ല പോസ്റ്റ്‌

വേണുഗോപാല്‍ said...

ബെഞ്ചാലി എഴുതി വെച്ച ഈ ലേഖനം ഏറെ വായിക്കപെടെണ്ടതുണ്ട്... അത്രക്കും കാര്യ മാത്ര പ്രസക്തമായ കാര്യങ്ങള്‍ ആണ് ഇവിടെ കുറിച്ച് വെയ്കപെട്ടിരിക്കുന്നത് .....

സുഗന്ധം പൂശിയ എന്തും ഒരു ആസക്തി ആയ ഇക്കാലത്ത് കോര്‍പ്പറേറ്റുകള്‍ സുഗന്ധം പൂശിയ വിഷം നല്‍കി നമ്മുടെ ഉപഭോക്തൃ സംസ്കാരം ത്വരിതപെടുത്തും ....... ശങ്ക വേണ്ട

ആശംസകള്‍ ഈ നല്ല ലേഖനത്തിന്.....

Joselet Joseph said...

പുതിയ അറിവുകള്‍ക്ക് നന്ദി. ആദ്യമായാണ് ഇവിടെ. ആശംസകള്‍!

അഷ്‌റഫ്‌ സല്‍വ said...

നേരത്തെ വായിച്ചു പോയതാണ് ..ഇന്ന് ഒരു ചെറിയ അനുഭവം ഉണ്ടായപ്പോള്‍ ഒരു കമന്റ്‌ ഇവിടെ ആകാം എന്ന് തോന്നി. യാദൃശ്ചികമായി ഒരു സ്പ്രേ യുടെ മണം രാവിലെ തന്നെ ഇരുപതു വര്ഷം മുമ്പ് പഠിപ്പിച്ച ഒരു ടീച്ചറെ ഓര്‍മ്മിപ്പിച്ചു. ....
താങ്കളുടെ നിരീക്ഷണങ്ങളും അവയുടെ പങ്കു വെക്കലും ഇനിയും കാത്തിരിക്കുന്നു .. നന്ദി ഒരിക്കല്‍ കൂടി

Related Posts Plugin for WordPress, Blogger...