Dec 9, 2011

We bomb, we destroy and then we get the contracts to rebuild afterward

ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവർക്ക് പല രാജ്യങ്ങളിലുമുള്ള വ്യക്തികളുമായി ഇടപെടാനും അടുത്തറിയാനും സാധിക്കാറുണ്ട്. രാഷ്ട്രീയമായ വിരുദ്ധ കാഴ്ച്ചപാടുകളുള്ളവർ പോലും അവയെല്ലാം മാറ്റി വെക്കുന്ന രംഗമാണ് ജോലി. ജോലി നോക്കുന്ന നാടിന്റെ ഭൂമി ശാസ്ത്രം കുറച്ചെങ്കിലും മനസ്സിലാക്കിയവർ നല്ല കമ്പനികളിൽ ജോലി ലഭിക്കാൻ ശ്രമിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രയോറിറ്റി നൽകുന്നത് അമേരിക്കൻ കമ്പനികൾക്കാണ് എന്നതാണ് സത്യം. പക്കാ ഇടതു പക്ഷകാരനായാലും സാമ്രാജ്യത്വ വിരുദ്ധ ഇസ്ലാമിസ്റ്റ് ആയാലും അക്കാര്യത്തിൽ വ്യത്യാസമില്ല. ഇനി കുത്തക കമ്പനികളല്ല എങ്കിലും മേനേജർ അമേരിക്കനായാൽ മതി. ശമ്പളത്തിന്റെ കാര്യത്തിലും ആനുകൂല്യങ്ങൾ നൽകുന്നതിലും അർഹമായവരെ പരിഗണിക്കുന്നു എന്നു മാത്രമല്ല തലവേദനയില്ലാതെ ജോലി ചെയ്യാമെന്നതും എടുത്ത് പറയേണ്ടതാണ്. എല്ലാ രാജ്യത്തും പല തരത്തിലുള്ള ആളുകളുണ്ട് എന്നാൽ ആവറേജ് എടുത്തുപറയുകയാണെങ്കിൽ അമേരിക്കൻസ് വ്യക്തിപരമായി വളരെ ഡീസന്റാണ് ഞങ്ങളുടെ ഒരു കുടുംബ സുഹൃത്ത് എപ്പോഴും അദ്ദേഹത്തിന്റെ അമേരിക്കൻ സുഹൃത്തിനോട് പറയും, നിങ്ങൾ വ്യക്തികൾ വളരെ ഡീസന്റാണ്, നിങ്ങളെ ലോകം മോശമാക്കി കാണുന്നത് നിങ്ങളുടെ നാടിന്റെ പോളിറ്റികൽ സ്റ്റാൻഡാണ് എന്ന് മോശം സ്വഭാവത്തിൽ അറബുകളിൽ ഏറ്റവും കടുപ്പം കൂടിയത് പലസ്തീനികളാണെങ്കിൽ പാശ്ചാത്യരിൽ ഏറ്റവും കടുപ്പം കൂടിയത് ബ്രിട്ടീഷുകാരാണ് എന്നതാണ് ഇടപാടുകളിൽ നിന്നും മനസ്സിലാകുന്നത്. പലസ്തീനികളെ വളർന്നു വന്ന ചുറ്റുപാടുകളാണ് മോശമാക്കിയതെങ്കിൽ ബ്രിട്ടീഷുകാരെ മോശമാക്കിയത് സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പഴയകാല ഗർവാണ്. പഴയ ഈഗോകളുമായി ജീവിക്കുന്ന ഒരുപാട് ബ്രിട്ടീഷുകാർ ഇന്നുമുണ്ടെന്നാണ് സത്യം.

ദി റെസിടന്റ് ഷോ ഹോസ്റ്റ് എന്ന ടീവി ഷോയിൽ അമേരിക്കയിലെ തകർന്നു വീണ ട്വിൻ ടവറിന്റെ ഗ്രൌണ്ട് സീറോയിൽ മോസ്ക് പണിയുന്ന വിഷയത്തിലാണ് ചർച്ച. അതിൽ പ്രതിഫലിച്ചത് സാധാരണക്കാരുടെ വീക്ഷണമായിരുന്നു. ആരും ഗ്രൌണ്ട് സീറോയിൽ ഇസ്ലാമിക് സെന്ററും മോസ്കും പണിയുന്നതിനെ എതിർക്കുന്നില്ല എന്നു മാത്രമല്ല, സ്വഗതം ചെയ്യുന്നു. ഇന്ററാക്ടീവ് സെന്ററ് പരസ്പരം അറിയാനും അകൽച്ച ഒഴിവാക്കാനും സഹായകമാകും എന്നു വരെ അഭിപ്രായപെട്ടു. ഗ്രൌണ്ട് സീറോയിൽ മോസ്ക് പണിയുന്നതിനെതിരെ തീവ്ര ജൂത ലോബികൾ ഇഷ്യു ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് സാധാരണ പൌരന്മാരുടെ അഭിപ്രായമല്ല എന്ന് അല്യോന ടാക് ഷോ തളിയിച്ചു എന്നു മാത്രമല്ല, ഗ്രൌണ്ട് സീറോയിൽ ഒരു പ്രശ്നവുമില്ലാതെ ഇസ്ലാമിക് സെന്ററും പള്ളിയും പമ്പ്ലികിന് തുറന്നുകൊടുത്തു എന്നതും അമേരിക്കകാരുടെ വിശാല വീക്ഷണമാണ്.

ജന മനസ്സുകളെ തമ്മിലകറ്റുന്നത് മതങ്ങളല്ല, മതങ്ങളെ ഉപയോഗപെടുത്തുന്ന രാഷ്ട്രീയമാണ്. അറബ് രാഷ്ട്രങ്ങളിലെ റെവല്യൂഷനെ ഉയർത്തികാണിച്ച് ജനാധിപത്യവും സ്വതന്ത്ര്യവും സംസാരിക്കുന്നവർ തങ്ങൾക്ക് വേണ്ടപെട്ട രാഷ്ട്രങ്ങളെ കുറിച്ച് ഒന്നും പറയില്ല. ഈജിപ്തിനെ കുറിച്ച് മൌനത്തിലായവർ ലിബിയയെ കുറിച്ച് വാതോരാതെ വിളിച്ച് പറയുന്നു. ലിബിയയിൽ ഇടപെട്ടത് പോലെ യമനിലും സിറിയയിലും നേർക്കു നേരെ ഇടപെടാതെ ഒഴിഞ്ഞുമാറുന്നു. കാരണം ലിബിയയിൽ അവർക്ക് വേണ്ട ഓയിലുണ്ട്. അതുമുഖേനയുള്ള ബിസിനസ്സ് ലക്ഷ്യങ്ങളുണ്ട്. അല്ലാതെ അവർ ലോകത്തിലെ പ്രശ്ന പരിഹാരങ്ങൾക്ക് വേണ്ടി നടക്കുകയല്ല. അതെങ്ങിനെ, സ്വന്തം ജനങ്ങളുടെ പ്രശ്നങ്ങളെ തിരിഞ്ഞു നോക്കത്തവർ മറ്റു രാഷ്ട്രങ്ങളിലെ ജനങ്ങൾക്ക് ഇറങ്ങി തിരിക്കും? അമേരിക്കയിൽ സമ്പത്തിക പ്രതിസന്ധി വന്നതിന് ശേഷം ജനങ്ങളുടെ സ്ഥിതി മോശമായെങ്കിലും അമേരിക്കൻ കോൺഗ്രസ്സ് മെമ്പേർസിന്റെ സാമ്പത്തിക നില കൂടുതൽ മെച്ചപെടുകയാണുണ്ടായത്. കഴിഞ്ഞ ക്രൈസിസിനു ശേഷം 2 ബില്ല്യൻ ഡോളറാണ് അധികമായി അവർ നേടിയത്. രണ്ട് വർഷത്തെ കണക്ക് നോക്കുകയാണെങ്കിൽ 25% സാമ്പത്തികമായി ഉയർന്നിരിക്കുന്നു ഭരണകൂടും സാമ്പത്തികമായി അഭിവൃദ്ധിയിലെത്തുന്നതിനാൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ജനങ്ങൾക്ക് തൊഴിൽ ഇല്ലെങ്കിലും വീടില്ലാതെ തണുത്തുറഞ്ഞ് ജീവിച്ചാലും പ്രശ്നമാകുന്നില്ല,എന്തിനേറെ വാൾ സ്ട്രീറ്റിലെ സമരക്കാരെ പോലും മാന്യമായ രീതിയിൽ കൈകാര്യം ചെയ്യുകയോ അവരോട് അഭിസംബോധ നടത്തുകയോ ചെയ്യുന്നില്ല. ഭരിക്കുന്നവർക്ക് വേണ്ടത് സ്വന്തം കമ്പനികൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കുക, അതിന് ജനാധിപത്യവും സ്വതന്ത്ര്യവും അധിനിവേവും പറഞ്ഞ് രാഷ്ട്രീയമായി കളിക്കുക. ഇറാഖിൽ നിന്നും മിലിട്ടറിയെ പിൻ വലിക്കുമെന്ന് പ്രഖ്യാപിച്ച് ഒബാമ അവരെ അമേരിക്കയിലേക്ക് തിരിച്ചുകൊണ്ട് പോകില്ല. രാഷ്ട്ര സുരക്ഷ പറഞ്ഞു പേർഷ്യൻ ഗൾഫിൽ എവിടെ എങ്കിലും വിന്യസിക്കുകയും അതിനുള്ള ചിലവ് അതാത് രാഷ്ട്രങ്ങളിൽ നിന്ന് കണ്ടെത്തുകയും ചെയ്യും. ലക്ഷകണക്കിന് അമേരിക്കൻ മിലിട്ടറി കൂടി നാട്ടിലേക്ക് തിരിച്ചാൽ തൊഴിൽ ഇഷ്യു അതി ഭീകരമായിമാറുമെന്നതിനാൽ ഭരണകൂടത്തിനതാവശ്യവുമാണ് അതിനാൽ തന്നെ ഇറാനും അതുപോലുള്ള പുതിയ രാഷ്ട്രീയ ഇഷ്യൂകളും ഭരണ കൂടം സൃഷ്ടിച്ചുകൊണ്ടിരിക്കും. ഒരു വെടിക്ക് രണ്ടും മൂന്നും പക്ഷികളാണ്, പട്ടാളത്തെ പോറ്റുകയും ആയുധ കച്ചവടം പൊടിപൊടിക്കുകയും രാഷ്ട്രീയ മേൽകോയ്മ സൃഷ്ടിക്കുകയും ചെയ്യാം.

ഈ അടുത്ത കാലത്ത് നടന്ന യുദ്ധങ്ങൾ പരിശോധിക്കുന്ന ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ് യുദ്ധ മുന്നണിയിലെത്തുന്ന പാശ്ചാത്യ രാഷ്ട്രങ്ങളുടെ ആയുധ കച്ചവടം. സദ്ദാമിനെതിരെ ഗൾഫ് വാർ തുടങ്ങിയപ്പോൾ അറ്റ്ലാന്റിക് സമുദ്രത്തിൽ താഴ്ത്തിയിട്ടിരുന്ന പഴയ ആയുധങ്ങളാണ്  ഇറാഖീ മരുഭൂമിയിലേക്കിറക്കി കാശാക്കിയത്. ലോകത്ത് പ്രശ്നങ്ങളില്ലാത്ത അവസ്ഥ പാശ്ചാത്യ കുത്തക മുതലാളിമാർക്ക് ഓർക്കാൻ പോലുമാകാത്ത കാര്യമാണ്. അത് കൊണ്ട് തന്നെയാണ് ലോക പോലീസിനെ ഉപയോഗപെടുത്തികൊണ്ട് ലോക സമാധാനത്തിനവർ കച്ചകെട്ടിയിറങ്ങുന്നത്. ലോക പോലീസിന് ഏതു ഭരണാധികാരി വന്നാലും അവരുടെ കടിഞ്ഞാൺ ഇക്കൂട്ടരുടെ കൈകളിലാണ്. മുതലാളിത്ത വിധേയത്വം എല്ലാ പ്രസിഡന്റുമാരിലും കാണുന്നത് അതുകൊണ്ടാണ്. യുദ്ധ കൊതിയനായി അറിയപെട്ട ജൂനിയർ ബുഷിനേക്കാൾ കൂടുതൽ ഡിഫൻസ് ബഡ്ജറ്റ് നീക്കിവെക്കുക വഴി ഒബാമ കാണിച്ചതും ആ വിധേയത്വമാണ്. 2010ൽ അമേരിക്ക നീക്കി വെച്ചത് ലോകത്തെ അതി ശക്തന്മാരായ മറ്റു പത്തു രാഷ്ട്രങ്ങൾ ഡിഫൻസിന് നീക്കിവെച്ചതിന്റെ രണ്ടിരട്ടിയാണ്. രാജ്യത്തിന്റെ സമ്പത്ത് കുത്തകകളുടെ കീശയിലേക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ഡിഫൻസ് ബഡ്ജറ്റ് കൂട്ടുക വഴി ഭരണകൂടം ചെയ്യുന്നത്. ഈ കുത്തകകളിൽ പ്രധാനപെട്ടവർ ജൂത ലോബികളുമായത് കൊണ്ടാണ് അമേരിക്ക ഇസ്രായേലിനെ എന്നും താലോലിച്ച് നടക്കുന്നതും. ലോകത്തിന്റെ എല്ലാ മേഖലയിലേക്കും ആയുധം അയക്കുന്ന അമേരിക്കയിലേക്ക് ഇസ്രായേലിൽ നിന്നും ആയുധങ്ങൾ ഇറക്കിയും ജോതലോബികൾക്ക് വേണ്ടി പണിയെടുക്കുന്നു. അക്രമികളായ രാഷ്ട്രങ്ങളെ സഹായിക്കുന്നവരാണ് ലോകത്ത് നീതി നടപ്പിലാക്കാൻ ഇറങ്ങിത്തിരിക്കുന്നത്.

നാറ്റോ ലിബിയയിൽ ബോംബിടുക വഴി വൻ സാമ്പത്തിക നേട്ടമാണ് പാശ്ചാത്യർ ലക്ഷ്യമിട്ടത്. ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറി പറഞ്ഞത്, ലിബിയ ഓയിൽ റിച്ച് രാജ്യമാണെന്നും നല്ല അനുകൂലസന്ദർഭം അവിടെ പ്രതീക്ഷിക്കുന്നു എന്നും ബ്രിട്ടീഷ് കുത്തക കമ്പനികളോട് ലിബിയയിൽ പങ്കാളിത്തമുറപ്പിക്കാൻ ആവശ്യപെടുകയും ചെയ്തു. ഗദ്ദാഫിയെ ഇറക്കാൻ 500 മില്ല്യൻ ഡോളറിന്റെ ചിലവാണ് ബ്രിട്ടൻ കാണിക്കുന്നത്. പഴയ നശിച്ചുകൊണ്ടിരിക്കുന്ന ആയുധങ്ങളെ ലിബിയൻ മണ്ണിലേക്ക് വലിച്ചെറിഞ്ഞു കാശിന്റെ കണക്ക് പറയുക വഴി ലിബിയയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പതിറ്റാണ്ടുകളുടെ പ്രൊജക്ടും അതിൽ നിന്നുള്ള ലാഭവും കണക്ക് കൂട്ടിയാണ്. അതാണ് അദ്ദേഹം തുടർന്ന് പറഞ്ഞത്, “We bomb, we destroy, and then we get the contracts to rebuild afterwards,”“For us [Britain], it’s always been about those commercial interests ever since BP and Shell went back into Libya after the sanctions were lifted 10 years or so ago. For us, it’s got this commercial edge to the entire thing.”

അതെലിബിയൻ ജനത ഇന്ന് ആവശ്യപെട്ട സ്വതന്ത്ര്യം അതവർക്ക് ലഭിക്കും, പക്ഷെ ഗദ്ദാഫി കൊണ്ടുപോയതിനേക്കാൾ പാശ്ചാത്യർ ലിബിയയിൽ നിന്നും കൊണ്ട് പോകും. മാത്രമല്ല, പാശ്ചാത്യ കമ്പനികൾ ലിബിയൻ മണ്ണിൽ ഉയരും. എല്ലാം നഷ്ടപെട്ട് ജലവും വൈദ്യുതിയും വരെ കോർപറേറ്റുകൾ നിയന്ത്രിക്കുന്ന അവസ്ഥയിലേക്കെത്തി സ്വന്തം നാട്ടിൽ കോർപറേറ്റുകളുയർത്തിയ ഓഫീസുകളിൽ ലിബിയൻ ദീനാറുകൾക്കടിമ പണിയെടുക്കേണ്ട അവസ്ഥയിലെത്താതിരിക്കാൻ ശ്രദ്ധിച്ചാൽ ലിബിയൻ ജനതക്ക് നന്ന്.

30 comments:

നാമൂസ് said...

അമേരിക്കന്‍ ഭരണകൂടത്തെ എന്നും നിയന്ത്രിച്ചിരുന്നത് ഇപ്പോഴും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതും അവിടത്തെ കുത്തക കമ്പനികളാണ്. അവരുടെ താത്പര്യമോ ആയുധ നിര്‍മ്മാണവും കച്ചവടവും.
ജനാധിപത്യം പുന:സ്ഥാപിക്കുക എന്ന പേരില്‍ ഈയിടെ നടന്ന യുദ്ധങ്ങളില്ലെല്ലാം അവിടത്തെ ഭരണാധികാരികളെ കൊന്നോ താഴെ ഇറക്കിയോ ഇവര്‍ സാധിക്കാന്‍ പോകുന്നത് ഇവരുടെ തന്നെ കച്ചവട താത്പര്യങ്ങ ളെയാണ്. അതെ, ഒരു ചെന്നായ ഇറങ്ങിയപ്പോള്‍ ഒരുകൂട്ടം കടുവകള്‍ കയറി കൂടുന്ന അവസ്ഥ അതാതു പ്രദേശത്തെ ജനതക്ക് അനുഭവിക്കെണ്ടുന്ന ഗതികേടാണുള്ളത്.

നാളുകള്‍ക്ക് ശേഷം, ഇക്കയെ വായിക്കാന്‍ സാഹ്ധിച്ചതില്‍, അതും ഗൌരമാവുള്ള ഒരു വിഷയത്തെ ചര്‍ച്ചയ്ക്ക വെച്ചതില്‍ നന്ദി.

Ajith said...

"രാഷ്ട്ര സുരക്ഷ പറഞ്ഞു പേർഷ്യൻ ഗൾഫിൽ എവിടെ എങ്കിലും വിന്യസിക്കുകയും അതിനുള്ള ചിലവ് അതാത് രാഷ്ട്രങ്ങളിൽ നിന്ന് കണ്ടെത്തുകയും ചെയ്യും."
True,
There is also another angle to the plot, there are ambitious rulers in the Persian/Arabian gulf, who are forwarding their agenda with the help of US alliance .

The perspecive column from Anthony Shadid will give a better picture of that.

http://www.thehindu.com/opinion/op-ed/article2653740.ece

വെള്ളരി പ്രാവ് said...

Well Said....Thank u.

Prinsad said...

“We bomb, we destroy, and then we get the contracts to rebuild afterwards,”. :)

മൻസൂർ അബ്ദു ചെറുവാടി said...

നല്ല നിരീക്ഷണങ്ങളുമായി മികച്ചൊരു ലേഖനം.

Muralee Mukundan , ബിലാത്തിപട്ടണം said...

വിവേചനമില്ലാതെ എല്ലാം ഉൾക്കൊള്ളുവാൻ കഴിയുന്ന അമേരിക്കക്കാരന്റെ ലാളിത്യ നയങ്ങളെ വാഴ്ത്തുന്ന യൂറോപ്പ്യൻസ് ഇംഗ്ലണ്ടുകാരുടേയും,ആസ്ത്രേലിയക്കാരുടേയും ഗർവ്വിനേയും,അഹന്തയേയും ഇകഴ്ത്തി പറയാറുമുണ്ട്...
(ഇന്നലെ യൂറോ കറൻസി കരാറിൽ ഒപ്പിടാതെ ഇറങ്ങിപ്പോയ ഇവിടത്തെ പി.എം.; കാമറൂണിനെ ,പല യൂറോപ്പ്യൻ മാധ്യമങ്ങളൂം വിശേഷിപ്പിച്ചത്; ഈ ‘ചൊട്ടയിലുള്ള ശീലം ‘ വെച്ചിട്ടുതന്നെയാണ്..!)

നല്ല നിരീക്ഷണപാടവത്തോടെ എഴുതിയിരിക്കുന്നു കേട്ടൊ ഭായ്

എന്‍.പി മുനീര്‍ said...

ലോക നിരീക്ഷണം ശരി തന്നെ..പെരുമാറ്റത്തില്‍ അമേരിക്കന്‍സ് തന്നെ മുന്നില്‍..സംസാരത്തില്‍ പോലും സൌമ്യത പാലിക്കും..ബ്രീട്ടീഷുകാര്‍ ഇത്തിരി അഹങ്കാരമുള്ള ടൈപ്പാണ്..അറബികളില്‍ U.A .E ക്കാ‍രാണ് നന്നായി ഇടപെഴുകുന്നത് കണ്ടിട്ടുള്ളത്.പോസ്റ്റിലൂടെ ലോകവിവരം വ്യക്താമാക്കിപ്പറഞ്ഞതിനു നന്ദി.

Sabu Hariharan said...

നല്ല ലേഖനം. പാകിസ്ഥാനിൽ ഇപ്പോൾ നടത്തിയ (നാറ്റോ ആക്രമണം) അതിനെതിരെയുണ്ടായ ചില എതിർപ്പുകളും..അതിന്റെ ഫലം പറയാൻ സമയമായിട്ടില്ല..എങ്കിൽ കൂടിയും അത്‌ മറ്റൊരു തുടക്കമാവും എന്നു പ്രതീക്ഷിക്കാം..വാർത്തകൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു..

ഷാജു അത്താണിക്കല്‍ said...

നല്ല വിവരണം
ഓബാമ വന്നപ്പോള്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു.......
പക്ഷെ അത് പാടെ തകിടം മറിച്ചു,

Prabhan Krishnan said...

സംഭവിക്കുന്നതെല്ലാം നല്ലതിന്.
എന്നു കരുതി സമാധാനിക്കാം അല്ലേ..!
ആശംസകളോടെ..പുലരി

ഒരു കുഞ്ഞുമയിൽപീലി said...

നല്ല വീക്ഷണം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Ismail Chemmad said...

കുറെ കാലത്തിനു ശേഷമാണല്ലോ ബെന്ചാളിയുടെ പോസ്റ്റ്‌.
വെക്തമായ നിരീക്ഷണങ്ങള്‍.. നന്നായി വിവരിച്ചു. ആശംസകള്‍

Akbar said...

വളരെ നല്ലൊരു വായന തന്നു ഈ ലേഖനം. അമേരിക്കന്സിന്റെയും ബ്രിട്ടീഷുകാരുടെയും കൂടെ ജോലി ചെയ്തിട്ടുള്ള എനിക്ക് ലേഖകന്റെ നിരീക്ഷണങ്ങളോട് പൂര്ണമായു യോജിപ്പാണ്. ഇടപാടുകളുടെ കാര്യത്തില്‍ മാത്രമല്ല സംസ്ക്കാരത്തിന്റെ കാര്യത്തിലും ഇവര്‍ തമ്മില്‍ നല്ല അന്തരമുണ്ട്. വ്യക്തിപരമായി അമേരിക്കര്‍ന്സ് വളരെ നല്ലവരാനെന്നാണ് എന്‍റെ അനുഭവം.

മുന്‍ധാരണകളില്ലാതെ വിഷയങ്ങളെ പഠിച്ചു എഴുതുന്ന നല്ല നിരീക്ഷണങ്ങള്‍ ‍ നടത്തി എഴുതുന്ന ഈ ബ്ലോഗില്‍ നിന്നു കരുത്തുറ്റ കുറെ ലേഖനഞങ്ങള്‍ ‍ ഞാന്‍ വായിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്ന് കൂടി. എഴുത്ത് തുടരുക. ആശംസകള്‍.

കൊമ്പന്‍ said...

മദ്ധ്യ പൌരസ്ത ദേശങ്ങളിലെ മുല്ലപ്പൂ വിപ്ലവങ്ങളും തകിടം മറിച്ചിലുകളും ഒരു ശരാ ശരി ജനധിപത്യ കാംശിയെ സംബണ്ടിച്ചത്തോളം നിരാശ തന്നെ നല്‍കിയത്
ശരിക്കും വടക്കാക്കി തനിക്കാക്കുക ആണ് ഉണ്ടായത് ശക്തമായ ലേഖനം ബെന്ജാലി

MT Manaf said...

British Defense Secretary Philip Hammond said: “Libya is a relatively wealthy country with oil reserves, and I expect there will be opportunities for British and, indeed, other companies to get involved in the reconstruction of Libya,”

:D

Sameer Thikkodi said...

കാലിക പ്രസക്തമായ വിശകലനം...

അമേരിക്ക ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിച്ചു കൊണ്ടിരിക്കുന്നു... അതോടൊപ്പം ചേർത്തു വായിക്കേണ്ട ഒരു വാർത്തയാണു മിഡിൽ ഈസ്റ്റിൽ ആദ്യമായി നാറ്റോ സെന്റർ കുവൈത്തിൽ തുറക്കാനുള്ള തീരുമാനമെടുത്തു എന്നത്.

പട്ടേപ്പാടം റാംജി said...

ലോക പോലീസിന് ഏതു ഭരണാധികാരി വന്നാലും അവരുടെ കടിഞ്ഞാൺ ഇക്കൂട്ടരുടെ കൈകളിലാണ്.

ചത്താലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ.

നല്ല ലേഖനം.

Pradeep Kumar said...

ഗൗരവമുള്ള നിരീക്ഷണം, വിലയിരുത്തല്‍, എഴുത്ത്.... പഠനാര്‍ഹമായ വായനാനുഭവം... ഫസ്റ്റ് ഹാന്‍ഡ് എക്സ്പീരിയന്‍സില്‍ നിന്നും ഇത്രയും ഗൗരവമുള്ള വിഷയം അവതരിപ്പിക്കുന്ന അപൂര്‍വ്വം എഴുത്തുകളെ ഞാന്‍ വായിച്ചിട്ടുള്ളു... ബ്ലോഗെഴുത്തിനെതിരെ പലതും വിളിച്ചുപറയുന്ന മുഖ്യധാരാമാധ്യമശിങ്കിടികളെ ഇത്തരം പോസ്റ്റുകള്‍ വായിക്കുവാന്‍ ക്ഷണിക്കേണ്ടതാണ്...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

എന്നും അമേരിക്കക്ക് ചില താല്പര്യങ്ങള്‍ , അതിനു പല വഴികളും.............

നല്ല പോസ്റ്റ്‌

SHANAVAS said...

വളരെ കാമ്പുള്ള ഒരു രചന..പണ്ട് ബ്രിടീശുകാര്‍ ചെയ്തിരുന്നു...ഇപ്പോള്‍ അമേരിക്ക ചെയ്യുന്നു..ലോകത് ഇന്ന് കാണുന്ന അശാന്തിക്ക് എല്ലാം കാരണക്കാര്‍ ബ്രിടീശുകാര്‍ തന്നെ...കാരണം, കുറ്റിയും പറിച്ചു പോകുന്ന കൂട്ടത്തില്‍ അവിടെ എന്നും അശാന്തി നിലനില്‍ക്കാനുള്ള ഒരു പണി ചെയ്തു വെച്ചിട്ട് പോകും..നമ്മുടെ രാജ്യത്തെ വെട്ടി മുറിച്ചു പോയത് പോലെ..ഇറാക്കിനെ വെട്ടി മുറിച്ചു പോയത് പോലെ..ഇപ്പോള്‍ പഴയ ശൌര്യം ഇല്ല..അത് കൊണ്ട് അമേരിക്കയുടെ പിറകില്‍ വാലും പിടിച്ചു നടക്കുന്നു...

ഷബീര്‍ - തിരിച്ചിലാന്‍ said...

ഇക്കാ... വീണ്ടും മനോഹരമായ നല്ല ഹോംവര്‍ക്ക് ചെയ്ത് തിട്ടപ്പെടുത്തിയ ലേഖനം. ആധികാരികതയോടെ സത്യം വിളിച്ചുപറയുന്ന ചുരുക്കം ചില ബ്ലോഗുകളില്‍ ഒന്നാണിത്. ഇവിടെ പിറന്നതെല്ലാം പ്രാധാന്യമര്‍ഹിക്കുന്നത്.

Jefu Jailaf said...

ഇക്കാടെ മറ്റൊരു നല്ല ലേഖനം.. എഡിറ്റോറിയല്‍ കോളം വായിക്കുന്ന ഒരു തോന്നലാണ് ബെഞ്ചാലിയിലെ എല്ലാ പോസ്റ്റുകള്‍ക്കും.
അമേരിക്കയുടെ ഈ ചെയ്തികളെല്ലാം new middleeast 2013 എന്നാ ഗണത്തില്‍ വരുന്നതല്ലേ. അത് അമേരിക നടപ്പാക്കുക തന്നെ ചെയ്യും..

ജയരാജ്‌മുരുക്കുംപുഴ said...

valare prasakthamaya lekhanam..... aashamsakal.............

Admin said...

hello..
i am coming here for the first time..
good post..
congrats..
will come again..

വേണുഗോപാല്‍ said...

പക്ഷം പിടിക്കാതെ വൃത്തിയായി കാര്യങ്ങള്‍ പറയുന്ന ഒരു പോസ്റ്റ്‌ ..
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ അരങ്ങേറുന്ന അന്തര്‍ നാടകങ്ങളുടെ
ചുരുള്‍ എഴുത്തുകാരന്‍ കാര്യ കാരണ സഹിതം നമുക്ക് നിവര്‍ത്തി തരുമ്പോള്‍
ഈ എഴുത്ത് തികച്ചും വസ്തുതാപരം എന്നല്ലാതെ എന്ത് പറയാന്‍ ..

ആരിഫ്‌ സൈനിന്റെ സൈനോകുലര്‍ എന്നാ ബ്ലോഗ്ഗ് കണ്ടതിനു ശേഷം
അടുത്തറിഞ്ഞ ഒരു നല്ല ബ്ലോഗ്‌ .,, വായിക്കാന്‍ വീണ്ടും വരാം

സുബൈദ said...

നാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിടെ

ഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ കരിമ്പടത്തിനുള്ളില്‍ കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിര് നില്‍ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ.......


ഈ ലിങ്ക് ഇട്ടതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദയവ ചെയ്ത് ഡിലിറ്റ് ചെയ്യുക

‍ആയിരങ്ങളില്‍ ഒരുവന്‍ said...

വിഷയങ്ങളെ പഠിച്ച് നന്നായി വിലയിരുത്തിയിരിക്കുന്നു.. ആശംസകൾ..!!

കുസുമം ആര്‍ പുന്നപ്ര said...

nzlla post. post idumbol ariyikkanam

അഷ്‌റഫ്‌ സല്‍വ said...

ശക്തമായ നിരീക്ഷണം. വളരെ വസ്തുനിഷ്ടമായി അവതരിപ്പിക്കുകയും ചെയ്തു. പല പോസ്റ്റുകളും നേരത്തെ വായിച്ചതാണ് .......ഇടയ്ക്കിടെ ഇവിടെ വരും ........എന്തെങ്കിലും പഠിക്കാം എന്ന ഉദ്ദേശത്തോടെ തന്നെ .......നന്ദി ഈ പങ്കുവെക്കലിനു

സിയാഫ് അബ്ദുള്‍ഖാദര്‍ said...

സാമ്രാജ്യത്വതിനെതിരെയുള്ള നല്ല ഒരു ലേഖനം .വസ്തു നിഷ്ഠമായ ശൈലി .ആധികാരികമായി എഴുതുന്നവര്‍ ബൂലോകത്ത് വളരെ കുറവാണ് .അഭിനന്ദനങ്ങള്‍

Related Posts Plugin for WordPress, Blogger...